അമ്മവീടിന് ഇപ്പോഴെന്ത് മണമാണാവോ?
പണ്ട് അമ്മവീടിന്ഓരോ നേരത്തുംഓരോ മണങ്ങളായിരുന്നുരാവിലെഓട്ടടയുംതേങ്ങയരച്ച ഉള്ളിക്കറിയുംതമ്മിലൊട്ടുന്ന കൊതിമണം.കുട്ടികൾടെ ഒച്ചപ്പാടുംവല്യോര്ടെ അടക്കംപറച്ചിലും കൈസറ് പട്ടീടെ പായാരവുംമൂത്തവെയിലും കൂടുമ്പോചില മണങ്ങൾ മാഞ്ഞുപോവും.എന്നാലുംപൊന്തിവരുംവെന്ത പയറുപ്പേരീടെമോളിൽ തൂവുന്നപച്ച വെളിച്ചെണ്ണേടെമണമുള്ളഉച്ചകൾ.അമ്മമ്മേടെ വെറ്റിലച്ചെല്ലത്തിന്റെ മണമാണ്വീട്ടാരുടെ ഉച്ചയുറക്കത്തിന്റെഓരത്തിരുന്ന്...
Your Subscription Supports Independent Journalism
View Plansപണ്ട് അമ്മവീടിന്
ഓരോ നേരത്തും
ഓരോ മണങ്ങളായിരുന്നു
രാവിലെ
ഓട്ടടയും
തേങ്ങയരച്ച ഉള്ളിക്കറിയും
തമ്മിലൊട്ടുന്ന കൊതിമണം.
കുട്ടികൾടെ ഒച്ചപ്പാടും
വല്യോര്ടെ അടക്കംപറച്ചിലും
കൈസറ് പട്ടീടെ പായാരവും
മൂത്തവെയിലും കൂടുമ്പോ
ചില മണങ്ങൾ മാഞ്ഞുപോവും.
എന്നാലും
പൊന്തിവരും
വെന്ത പയറുപ്പേരീടെ
മോളിൽ തൂവുന്ന
പച്ച വെളിച്ചെണ്ണേടെ
മണമുള്ള
ഉച്ചകൾ.
അമ്മമ്മേടെ
വെറ്റിലച്ചെല്ലത്തിന്റെ മണമാണ്
വീട്ടാരുടെ ഉച്ചയുറക്കത്തിന്റെ
ഓരത്തിരുന്ന് അടക്കം പറയുന്ന
കുട്ടികൾക്കൊക്കെയുമന്ന്.
അമ്മച്ഛൻ പത്രക്കടലാസിൽ
പൊതിഞ്ഞോണ്ട് വരുന്ന
കടിച്ചാപ്പറച്ചി മണമാണ്
വിയർത്തൊട്ടിയ വൈകുന്നേരത്തിന്.
സന്ധ്യക്ക് വീടിന്റെ പിന്നാമ്പുറത്തെ
വലിയ പാറയിൽ
കയറിനിന്നാൽ
കരിപ്പൂരിൽനിന്ന് പറന്നുയരുന്ന വിമാനം
തൊടാമ്പറ്റുമെന്ന് പറ്റിച്ച
കൂട്ടുകാരന്റെ കൈയിലെ ഗോട്ടിക്കുമുണ്ടായിരുന്നു
അവിടത്തെയാകാശത്തിന്റെ
നിറമൊപ്പിയ മണം.
കൈസർ
നിർത്താതെ കുരച്ചാൽ
അവൻ പ്രേതങ്ങളെ കണ്ടിട്ടാ
ഓളിയിട്ണേന്ന് പറഞ്ഞ രാത്രിക്ക്
മരിച്ചുപോയോരുടെ മണമുണ്ടായിരുന്നു.
ഞങ്ങൾ പുതപ്പിനകത്ത് കെട്ടിപ്പിടിച്ച്
പേടിയെ വീടിന് പുറത്തേക്കുന്തിയ മണം.
മുതിർന്ന്
ഞങ്ങൾ
പലരായ് പിരിഞ്ഞതിന്റെ വേഗത്തിൽ മണങ്ങളും
അടർന്നുപൊയ്ക്കാണണം
അമ്മവീടിന്
ഇപ്പോഴെന്ത് മണമാണാവോ?