Begin typing your search above and press return to search.
proflie-avatar
Login

ദെയ്‌വം

ദെയ്‌വം
cancel

അ​ന്ത​മി​ല്ലാ കൂ​രി​രു​ട്ടി​ൽഅ​റ്റ​മി​ല്ലാ രാ​പ്പ​ട​വി​ൽ ച​ങ്കി​ടി​പ്പി​ൻ ചെ​ണ്ട​മേ​ളം കേ​ട്ടു​നി​ൽ​ക്കു​മ്പോ​ൾഅ​ക​മു​ണ​ങ്ങാ​പ്പു​ണ്ണി​ലാ​രേതൊ​ട്ടുപോ​കു​ന്നുപൊ​ൽ​ച്ചി​ല​മ്പി​ൻ താ​ള​മേ​തുകാ​ലി​ലു​ണ​രു​ന്നു,കാ​ല​റി​യാ, ക​യ്യ​റി​യാ​തു​ഴ​റി നീ​ങ്ങു​ന്നു.ഇ​ര​വി​ലീ​റ​ൻ താ​ര​കം​പോ​ൽക​ഥ​ക​ൾ പാ​ടും പാ​യി​ലാ​രോക​ര​ളെ​രി​യും വേ​ദ​ന​ത​ൻചൂ​ട്ടു​കെ​ട്ടു​ന്നുഞെ​ട്ട​ക​ന്നൊ​രു പൂ​വു​പോ​ലെചെ​റ്റ​വാ​തി​ൽ സാ​ക്ഷ​നീ​ക്കിഒ​രു​വ​ള​ക​മേ തെ​ളി​ക്കു​ന്നൂകു​ത്തു​വി​ള​ക്ക്.തെളിനിലാവിൽ പൂത്തുനിൽക്കുംചെക്കിയൊന്നിൻ തലനുള്ളികനലു പോൽ തൻ മുടിയിഴയിൽചൂടി നില്ക്കുന്നുഅവളിറങ്ങും...

Your Subscription Supports Independent Journalism

View Plans

​ന്ത​മി​ല്ലാ കൂ​രി​രു​ട്ടി​ൽ

അ​റ്റ​മി​ല്ലാ രാ​പ്പ​ട​വി​ൽ

ച​ങ്കി​ടി​പ്പി​ൻ ചെ​ണ്ട​മേ​ളം

കേ​ട്ടു​നി​ൽ​ക്കു​മ്പോ​ൾ

അ​ക​മു​ണ​ങ്ങാ​പ്പു​ണ്ണി​ലാ​രേ

തൊ​ട്ടുപോ​കു​ന്നു

പൊ​ൽ​ച്ചി​ല​മ്പി​ൻ താ​ള​മേ​തു

കാ​ലി​ലു​ണ​രു​ന്നു,

കാ​ല​റി​യാ, ക​യ്യ​റി​യാ​തു​ഴ​റി നീ​ങ്ങു​ന്നു.


ഇ​ര​വി​ലീ​റ​ൻ താ​ര​കം​പോ​ൽ

ക​ഥ​ക​ൾ പാ​ടും പാ​യി​ലാ​രോ

ക​ര​ളെ​രി​യും വേ​ദ​ന​ത​ൻ

ചൂ​ട്ടു​കെ​ട്ടു​ന്നു

ഞെ​ട്ട​ക​ന്നൊ​രു പൂ​വു​പോ​ലെ

ചെ​റ്റ​വാ​തി​ൽ സാ​ക്ഷ​നീ​ക്കി

ഒ​രു​വ​ള​ക​മേ തെ​ളി​ക്കു​ന്നൂ

കു​ത്തു​വി​ള​ക്ക്.

തെളിനിലാവിൽ പൂത്തുനിൽക്കും

ചെക്കിയൊന്നിൻ തലനുള്ളി

കനലു പോൽ തൻ മുടിയിഴയിൽ

ചൂടി നില്ക്കുന്നു

അവളിറങ്ങും മാമലകൾ

പൂത്തു നില്ക്കുന്നു

News Summary - sindhu kv's poem deyvam