അവളുടെ നൃത്തം
പിരിഞ്ഞതിന്റെ പിറ്റേന്നോർത്തുഅവളുടെ നൃത്തമുണ്ടിന്ന് ടൗൺഹാളിൽതുടങ്ങിക്കഴിഞ്ഞാണ് ചെന്നത്അവളുടെ കൈകൾ മുളച്ചു തെഴുക്കുന്നു, നഖത്തുമ്പികൾ ഉഴലുന്നുവിരലിടകളിൽ സങ്കടങ്ങൾ വേർപെടുന്നുഅദൃശ്യരോട് അവളുടെ ആംഗ്യങ്ങൾ കെഞ്ചുന്നുപണി കഴിഞ്ഞ് തിരിച്ചുപോകും വെയിൽ ജനൽപ്പടിയിൽ ഇല നിഴലാട്ടിയിരുന്ന് കുറച്ചുനേരം കണ്ടു മടങ്ങുമ്പോൾ വഴിമഴവെള്ളത്തിൽ മുഖം നോക്കുന്നുനൃത്തമവസാനം ശബ്ദവേഗങ്ങൾ നിശ്ചലമായി കൈകൂപ്പുന്നുകിതപ്പിന്റെ വണ്ടികൾ...
Your Subscription Supports Independent Journalism
View Plansപിരിഞ്ഞതിന്റെ പിറ്റേന്നോർത്തു
അവളുടെ നൃത്തമുണ്ടിന്ന് ടൗൺഹാളിൽ
തുടങ്ങിക്കഴിഞ്ഞാണ് ചെന്നത്
അവളുടെ കൈകൾ മുളച്ചു തെഴുക്കുന്നു,
നഖത്തുമ്പികൾ ഉഴലുന്നു
വിരലിടകളിൽ സങ്കടങ്ങൾ വേർപെടുന്നു
അദൃശ്യരോട് അവളുടെ ആംഗ്യങ്ങൾ കെഞ്ചുന്നു
പണി കഴിഞ്ഞ് തിരിച്ചുപോകും വെയിൽ
ജനൽപ്പടിയിൽ ഇല നിഴലാട്ടിയിരുന്ന്
കുറച്ചുനേരം കണ്ടു മടങ്ങുമ്പോൾ
വഴിമഴവെള്ളത്തിൽ മുഖം നോക്കുന്നു
നൃത്തമവസാനം ശബ്ദവേഗങ്ങൾ
നിശ്ചലമായി കൈകൂപ്പുന്നു
കിതപ്പിന്റെ വണ്ടികൾ തിരക്കിട്ടോടുന്നു
അവളിലാസകലം
വിയർപ്പുതുള്ളികളുടെ അലർമേൽവള്ളിയവൾ
ചില നിമിഷംകൂടി ആരെയോ കാത്തെന്നപോലെ
അനങ്ങാതെ നിൽക്കുന്നു, പാവം
പിൻ കർട്ടൻ വിടവിൽ ദൂരെ
വാതോരാത്ത കളിപ്പാട്ടമായി
മേക്കപ്പിൽ സ്റ്റേജിന് പിന്നിൽ
അവളുടെ മിണ്ടൽ
പെഡസ്റ്റൽ ഫാൻ കൈകളിലെ നൃത്തം
ഞങ്ങൾക്കിടയിൽ കാറ്റുഴിഞ്ഞ
അന്നേരം കറണ്ട് പോയി
മൂക്കുത്തി നിന്നു കത്തി
എന്നെ തൊടാനാഞ്ഞു കുതിച്ച
അവളുടെ മുഴിയിഴകൾ
കിതച്ചു വീണു,
ഇറങ്ങി നടന്നു