Begin typing your search above and press return to search.
അസാധ്യം
Posted On date_range 23 Oct 2023 9:30 AM IST
Updated On date_range 23 Oct 2023 9:30 AM IST
ഒരു ആനയെ സൂചിക്കുഴിയിലൂടെ
കടത്തുക നിങ്ങൾക്ക്
വളരെ എളുപ്പമാണ്.
ക്ഷീരപഥത്തിൽനിന്ന്
പൊരിച്ച മീനിനെ പിടിക്കുക,
സൂര്യനെ ഊതിക്കെടുത്തുക,
കാറ്റിനെ ചങ്ങലക്കിടുക,
മുതലയെക്കൊണ്ട് സംസാരിപ്പിക്കുക
എല്ലാം എളുപ്പമാണ്,
ദ്രോഹിച്ച്
ഞങ്ങളുടെ
വിശ്വാസത്തിന്റെ
പൊൻതിളക്കം
ഇല്ലാതാക്കുന്നതിനേക്കാൾ,
ഞങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള
മുന്നേറ്റത്തിൽ
ഒരടി
തടഞ്ഞുനിർത്തുന്നതിനേക്കാൾ.
(മൊഴിമാറ്റം: പി.കെ. പാറക്കടവ്)
തൗഫീഖ് സിയാദ് (1929-1994)
ഇസ്രായേലി മിലിട്ടറി ഭരണകൂടം പലതവണ അറസ്റ്റ് ചെയ്ത കമ്യൂണിസ്റ്റ് നേതാവും പ്രതിരോധ കവിതകളെഴുതിയ കവിയും.