പ്രാർഥന ഒരു പെൺകുട്ടിയാണ്
കാടിനെ തൊട്ടുള്ള കുറച്ചു ഭൂമിയിൽ അയാൾക്കൊരു വീടുണ്ടായിരുന്നു. വീട്ടിൽപൂ വിരിഞ്ഞതുപോലെ പുഞ്ചിരിക്കുന്ന ഒരു മകളും. ഗർഭകാലത്ത്ക്ഷീണിച്ചുള്ള ഉച്ചയുറക്കങ്ങളിൽ അവളാണ് സ്വപ്നത്തിൽ വന്നിരുന്നത്. കടുംപിങ്ക് കുപ്പായത്തിന്റെഞൊറിവുകളിൽ എന്റെ കണ്ണഞ്ചി. ഇളംവയലറ്റ് റിബണുകളിൽതഴുകിപ്പോകുന്ന ചെമ്പൻമുടി എനിക്കഭയമായി. ഉണരുമ്പോൾവിരിപ്പിലെ ചുളിവുകളിൽ അവളുടെ മുടിയിഴകൾക്ക് തിരഞ്ഞു. ഉറങ്ങാൻ പോവുമ്പോൾകിനാവിൽ വരണമേ എന്ന് അവളോട് പ്രാർഥിച്ചു. പ്രാർഥനഅവളെപ്പോലെ ഒരു പെൺകുട്ടിയാണെന്ന് വരുമ്പോഴെല്ലാം പറഞ്ഞു. മുടിഞ്ഞ മഴപെയ്തഒരു മിഥുനമാസത്തിൽ കരഞ്ഞുകൊണ്ട് പ്രാർഥന...
Your Subscription Supports Independent Journalism
View Plansകാടിനെ തൊട്ടുള്ള
കുറച്ചു ഭൂമിയിൽ
അയാൾക്കൊരു
വീടുണ്ടായിരുന്നു.
വീട്ടിൽ
പൂ വിരിഞ്ഞതുപോലെ
പുഞ്ചിരിക്കുന്ന
ഒരു മകളും.
ഗർഭകാലത്ത്
ക്ഷീണിച്ചുള്ള ഉച്ചയുറക്കങ്ങളിൽ
അവളാണ്
സ്വപ്നത്തിൽ വന്നിരുന്നത്.
കടുംപിങ്ക് കുപ്പായത്തിന്റെ
ഞൊറിവുകളിൽ
എന്റെ കണ്ണഞ്ചി.
ഇളംവയലറ്റ് റിബണുകളിൽ
തഴുകിപ്പോകുന്ന
ചെമ്പൻമുടി
എനിക്കഭയമായി.
ഉണരുമ്പോൾ
വിരിപ്പിലെ ചുളിവുകളിൽ
അവളുടെ
മുടിയിഴകൾക്ക് തിരഞ്ഞു.
ഉറങ്ങാൻ പോവുമ്പോൾ
കിനാവിൽ വരണമേ എന്ന്
അവളോട് പ്രാർഥിച്ചു.
പ്രാർഥന
അവളെപ്പോലെ
ഒരു പെൺകുട്ടിയാണെന്ന്
വരുമ്പോഴെല്ലാം പറഞ്ഞു.
മുടിഞ്ഞ മഴപെയ്ത
ഒരു മിഥുനമാസത്തിൽ
കരഞ്ഞുകൊണ്ട്
പ്രാർഥന പിറന്നു.
വേദനയുടെ കിടക്കയിൽവെച്ച്
പാതിബോധത്തിൽ ഞാൻ
മകളേ ഇതളേ എന്ന്
കരഞ്ഞിരുന്നുപോലും.
കുഞ്ഞുണ്ടായതിൽപ്പിന്നെ
അവളെന്നെ
സന്ദർശിച്ചില്ല.
നരച്ച വിരിയിലോ
പൂക്കളുള്ള തലയണയുറയിലോ
അവളുടെ ഗന്ധം
തിരഞ്ഞില്ല.
അനാഥരുടെ ആലയമേ,
ആവലാതികളിൽ ആശ്രയമേ
എന്ന്
പറയാനുമോർത്തില്ല.