നിങ്ങൾ ഇടതുപക്ഷക്കാരനോ വലതുപക്ഷക്കാരനോ?
സമരഭരിതം ലാഭം സമത്വം മാളുകൾ സ്വാതന്ത്യം മുതലാളി തൊഴിലാളി പ്രമുഖർ കവിത 10000000 കണ്ണടച്ച് ശ്വാസം അകത്തേക്ക് ശക്തിയായി വലിച്ചെടുക്കുമ്പോൾ വയർ വീർത്തുവരുന്നത് നിങ്ങൾക്ക് ബോധ്യപ്പെടും. തുടർന്ന് ശക്തമായി നിശ്വസിക്കുക... വയർ അകത്തേക്ക് വലിയുന്നത് നിങ്ങൾക്ക് ബോധ്യപ്പെടുന്നുണ്ടാവും. ഇത് തന്നെ പത്ത് പ്രാവശ്യം ആവർത്തിക്കുക. കുറച്ച് സമയം ശാന്തമായി കണ്ണടച്ച് ഇരുന്നതിനുശേഷം പതുക്കെ പതുക്കെ കണ്ണുതുറന്ന് മുകളിൽ കൊടുത്ത ബോർഡിലേക്ക് നോക്കുക. 1 ആദ്യം വായിച്ചത്...
Your Subscription Supports Independent Journalism
View Plansസമരഭരിതം ലാഭം
സമത്വം മാളുകൾ
സ്വാതന്ത്യം മുതലാളി
തൊഴിലാളി പ്രമുഖർ
കവിത 10000000
കണ്ണടച്ച് ശ്വാസം അകത്തേക്ക് ശക്തിയായി വലിച്ചെടുക്കുമ്പോൾ വയർ വീർത്തുവരുന്നത് നിങ്ങൾക്ക് ബോധ്യപ്പെടും. തുടർന്ന് ശക്തമായി നിശ്വസിക്കുക... വയർ അകത്തേക്ക് വലിയുന്നത് നിങ്ങൾക്ക് ബോധ്യപ്പെടുന്നുണ്ടാവും. ഇത് തന്നെ പത്ത് പ്രാവശ്യം ആവർത്തിക്കുക. കുറച്ച് സമയം ശാന്തമായി കണ്ണടച്ച് ഇരുന്നതിനുശേഷം പതുക്കെ പതുക്കെ കണ്ണുതുറന്ന് മുകളിൽ കൊടുത്ത ബോർഡിലേക്ക് നോക്കുക.
1 ആദ്യം വായിച്ചത് ഏത് ഭാഗത്തുള്ള വാക്കാണ്?
a വലത്ത് b ഇടത്ത്
2 വലതു ഭാഗത്താണെങ്കിൽ വാക്കാണോ അക്കങ്ങളാണോ ആദ്യം വായിച്ചത്?
a വാക്ക് b അക്കം
3 ഇടതു ഭാഗമാണ് ആദ്യം വായിച്ചതെങ്കിൽ ഏത് വാക്കാണ് വായിച്ചത്?
................
4 വലതു ഭാഗത്തുള്ള വാക്കുകൾ വായിക്കുമ്പോൾ അനുഭവപ്പെട്ടത്?
a ആഹ്ലാദം b ഭാവമില്ല
5 ആദ്യം വായിച്ച വാക്ക് ഇടതുഭാഗത്താണെങ്കിൽ പെട്ടെന്ന്
എന്തെങ്കിലും വെളിപാടുപോലുള്ള ചിന്തകൾ മനസ്സിൽ ഉദിച്ചിട്ടുണ്ടോ..?
a ഉണ്ട് b ഇല്ല
ഇനി രണ്ട് കോളം വരച്ച് ഇടത് വലത് എന്ന് രേഖപ്പെടുത്തി താഴെക്കൊടുത്ത കാര്യങ്ങൾ
സൂക്ഷ്മമായി വായിച്ചതിനുശേഷം സ്കോർ രേഖപ്പെടുത്തേണ്ടതാണ്.
ഒന്നാമത്തെ ചോദ്യത്തിന് 5 മാർക്ക് രേഖപ്പെടുത്തുക. ഇടതാണെങ്കിലും വലതാണെങ്കിലും
വലതു ഭാഗം വായിച്ചവർ മാത്രം രണ്ടാമത്തെ ചോദ്യത്തിന്റെ മാർക്ക് രേഖപ്പെടുത്തിയാൽ മതി. ലാഭം എന്നാണെങ്കിൽ 5 മാർക്കും തുടർന്ന് താഴോട്ടുള്ള വാക്കാണെങ്കിൽ ഓരോ മാർക്ക് കുറച്ച് രേഖപ്പെടുത്തേണ്ടതാണ്.
മൂന്നാമത്തെ ചോദ്യം ഇടതു ഭാഗം വായിച്ചവർ മാത്രം രേഖപ്പെടുത്തിയാൽ മതി. സമരം എന്ന് വായിച്ചതെങ്കിൽ 5 മാർക്കും തുടർന്ന് ഓരോ മാർക്ക് കുറച്ചാണ് രേഖപ്പെടുത്തേണ്ടത്.
നാലാമത്തെ ചോദ്യം വലതുഭാഗം വായിച്ചവർ മാത്രം മാർക്ക് രേഖപ്പെടുത്തിയാൽ മതി
ആഹ്ലാദം എന്ന് വായിച്ചവർക്ക് 5 മാർക്കും ഭാവമില്ല എന്ന് വായിച്ചവർക്ക് 1 മാർക്കും രേഖപ്പെടുത്തുക.
അഞ്ചാമത്തെ ചോദ്യം ഇടതു ഭാഗം വായിച്ചവർ മാത്രം മാർക്ക് രേഖപ്പെടുത്തിയാൽ മതി.
ഉണ്ട് എന്നതിന് 5 മാർക്കും ഇല്ല എന്നതിന് 1 മാർക്കും.
ആകെ മാർക്ക് 15
തീവ്ര ഇടത് / വലത് പക്ഷക്കാരാണെങ്കിൽ അതത് കോളത്തിൽ മുഴുവൻ മാർക്കും കിട്ടിയിട്ടുണ്ടാവും. മാർക്ക് രേഖപ്പെടുത്തിയതിനനുസരിച്ച് തലച്ചോറിന്റെ ഏത് ഭാഗത്തിന്റെ ആധിപത്യമാണ് നിങ്ങളിലുള്ളതെന്ന് സ്വയം നിർണയിക്കാൻ കഴിയും
നിരന്തരമായ പരിശീലനത്തിലൂടെ ഇടതു-വലതു പക്ഷങ്ങളെ ഒരുപോലെ യോജിപ്പിച്ചു
കൊണ്ടുപോകാനുള്ള നൈപുണ്യം സ്വായത്തമാക്കാൻ കഴിയും.