Begin typing your search above and press return to search.
proflie-avatar
Login

അ​പ്പൊ എ​ഴു​ത്തു​കാ​ര​ൻ ആ​വ​ണം​ന്നാ​ണ്... ല്ലേ!!!

അ​പ്പൊ എ​ഴു​ത്തു​കാ​ര​ൻ   ആ​വ​ണം​ന്നാ​ണ്... ല്ലേ!!!
cancel

ക​വി​ത എ​ഴു​ത​രു​ത്മ​റ്റെ​ല്ലാ​റ്റി​ൽ​നി​ന്നു​മു​പ​രി നി​ങ്ങ​ളി​ൽ​നി​ന്നും അ​ത്, പു​റ​ത്തേ​ക്ക് കു​തി​ച്ചൊ​ഴു​കു​ന്നി​ല്ലെ​ങ്കി​ൽ അ​ർ​ഥി​ക്കാ​തെത​ന്നെ നി​ങ്ങ​ളു​ടെ ഹൃ​ദ​യ​ത്തി​ൽ​നി​ന്നും മ​ന​സ്സി​ൽ​നി​ന്നും ചു​ണ്ടി​ൽ​നി​ന്നും കു​ട​ലി​ൽ​നി​ന്നും അ​ത് പു​റ​ത്തുവ​രു​ന്നി​ല്ലെ​ങ്കി​ൽ, നി​ങ്ങ​ൾ ഒ​രി​ക്ക​ലും അ​ത് ചെ​യ്യ​രു​ത്. ക​മ്പ്യൂ​ട്ട​ർ സ്ക്രീ​നി​ലേ​ക്ക് മ​ണി​ക്കൂ​റു​ക​ൾ ഉ​റ്റുനോ​ക്കി​യും വാ​ക്കു​ക​ൾ തി​ര​ഞ്ഞു വ​ല​ഞ്ഞ് ടൈ​പ്റൈ​റ്റ​റി​നു മേ​ൽ ക​മി​ഴ്ന്നും ഒ​രി​ക്ക​ലും അ​തി​നു തു​നി​യ​രു​ത് പ​ണ​മോ കീ​ർ​ത്തി​യോ മോ​ഹി​ച്ച്ഒ​രി​ക്ക​ലും അ​തു...

Your Subscription Supports Independent Journalism

View Plans

ക​വി​ത എ​ഴു​ത​രു​ത്

മ​റ്റെ​ല്ലാ​റ്റി​ൽ​നി​ന്നു​മു​പ​രി നി​ങ്ങ​ളി​ൽ​നി​ന്നും അ​ത്,

പു​റ​ത്തേ​ക്ക് കു​തി​ച്ചൊ​ഴു​കു​ന്നി​ല്ലെ​ങ്കി​ൽ

അ​ർ​ഥി​ക്കാ​തെത​ന്നെ നി​ങ്ങ​ളു​ടെ ഹൃ​ദ​യ​ത്തി​ൽ​നി​ന്നും

മ​ന​സ്സി​ൽ​നി​ന്നും ചു​ണ്ടി​ൽ​നി​ന്നും കു​ട​ലി​ൽ​നി​ന്നും

അ​ത് പു​റ​ത്തുവ​രു​ന്നി​ല്ലെ​ങ്കി​ൽ, നി​ങ്ങ​ൾ

ഒ​രി​ക്ക​ലും അ​ത് ചെ​യ്യ​രു​ത്.

ക​മ്പ്യൂ​ട്ട​ർ സ്ക്രീ​നി​ലേ​ക്ക് മ​ണി​ക്കൂ​റു​ക​ൾ ഉ​റ്റുനോ​ക്കി​യും

വാ​ക്കു​ക​ൾ തി​ര​ഞ്ഞു വ​ല​ഞ്ഞ് ടൈ​പ്റൈ​റ്റ​റി​നു മേ​ൽ

ക​മി​ഴ്ന്നും ഒ​രി​ക്ക​ലും അ​തി​നു തു​നി​യ​രു​ത്

പ​ണ​മോ കീ​ർ​ത്തി​യോ മോ​ഹി​ച്ച്

ഒ​രി​ക്ക​ലും അ​തു ചെ​യ്യ​രു​ത്

പെ​ണ്ണി​നെ കി​ട​ക്ക​യി​ലെ​ത്തി​ക്കു​വാ​ൻ

ഒ​രി​ക്ക​ലും അ​ത് ചെ​യ്യ​രു​ത്

മാ​യ്ച്ചും തി​രു​ത്തി​യും മാ​യ്ച്ചും മ​ടു​പ്പു​ള​വാ​കു​മ്പോ​ലെ

ഒ​രി​ക്ക​ലും അ​തി​നു തു​നി​യ​രു​ത്.

അ​ത് ചെ​യ്യാ​നോ​ങ്ങു​ന്ന​തു ത​ന്നെ ഒ​ര​ധ്വാ​ന​മാ​യി

തോ​ന്നു​ന്നു​വെ​ങ്കി​ൽ ഒ​രി​ക്ക​ലും അ​തി​നു മു​തി​ര​രു​ത്.

മ​റ്റൊ​രാ​ളെ​പ്പോ​ലെ എ​ഴു​താ​നാ​ണ് തു​നി​യു​ന്ന​തെ​ങ്കി​ൽ

എ​ഴു​ത്ത് മ​റ​ന്നുക​ള​യു​ന്ന​താ​ണ് ന​ല്ല​ത്...

നി​ങ്ങ​ളി​ൽ​നി​ന്ന് ഉ​ന്മാ​ദ​ത്തോ​ടെ അ​ത്

നി​പ​തി​ക്കു​ന്ന​തി​ന്, കാ​ത്തി​രി​പ്പ് ആ​വ​ശ്യ​മെ​ങ്കി​ൽ

ക്ഷ​മ​യോ​ടെ കാ​ത്തി​രി​ക്കൂ...

ഒ​രി​ക്ക​ലും അ​ത് അ​ങ്ങ​നെ സം​ഭ​വി​ക്കു​ന്നി​ല്ലെ​ങ്കി​ൽ

മ​റ്റെ​ന്തെ​ങ്കി​ലു​മൊ​ക്കെ ചെ​യ്യാ​ൻ ശ്ര​മി​ക്കൂ

ആ​ദ്യ​വാ​യ​ന​ക്ക്, അ​ത് നി​ങ്ങ​ൾ ഭാ​ര്യ​ക്കോ/

കാ​മു​കി​ക്കോ/ കാ​മു​ക​നോ/ ര​ക്ഷി​താ​ക്ക​ൾ​ക്കോ

നീ​ട്ടു​ന്നു​വെ​ങ്കി​ൽ നി​ങ്ങ​ളു​ടെ ഉ​ൾ​നി​ലം അ​തി​നു

പാ​ക​മാ​യി​ട്ടി​ല്ല എ​ന്നാ​ണ്.

മ​റ്റു പ​ല എ​ഴു​ത്തു​കാ​രെ​യും​പോ​ലെ ആ​വാ​തി​രി​ക്കൂ...

സ്വ​യം എ​ഴു​ത്തു​കാ​രെ​ന്നു മേ​നി ന​ടി​ക്കു​ന്ന

മ​റ്റ് ആ​യി​ര​ങ്ങ​ളെ​പ്പോ​ലെ...

മ​ന്ദ​നും വി​ര​സ​നും കാ​പ​ട്യ​ക്കാ​ര​നും

ആ​ത്മാ​രാ​ധ​ക​നും ആ​വാ​തെ​യി​രി​ക്കൂ

നി​ങ്ങ​ളെ​പ്പോ​ലെ​യു​ള്ള​വ​രാ​ൽ

കോ​ട്ടു​വാ​യി​ട്ടു മ​ടു​ക്കു​ന്നു​ണ്ട് ഉ​ല​ക​ത്തി​ലെ

മു​ഴു​വ​ൻ വാ​യ​ന​ശാ​ല​ക​ളും...

അ​വ​യു​ടെ ഭാ​രം വെ​റു​തേ കൂ​ട്ട​രു​ത്...

നി​ങ്ങ​ളു​ടെ ഉ​ള്ളി​ൽ​നി​ന്ന്, അ​ത്

പു​റ​ത്തേ​ക്ക് റോ​ക്ക​റ്റ് പോ​ലെ ഉ​ൽ​പ​തി​ക്കു​ന്നി​ല്ലെ​ങ്കി​ൽ,

ഇ​നി​യും നി​ശ്ച​ല​നാ​യി തു​ട​രു​ന്ന​ത്

നി​ങ്ങ​ളെ ഭ്രാ​ന്തി​ലേ​ക്കോ ആ​ത്മ​ഹ​ത്യ​യി​ലേ​ക്കോ

കൊ​ല​യി​ലേ​ക്കോ പ​തി​പ്പി​ക്കു​ന്നി​ല്ലെ​ങ്കി​ൽ,

ഉ​ള്ളി​ലെ സൂ​ര്യ​ൻ നി​ങ്ങ​ളെ അ​കം​പു​റം

എ​രി​ക്കു​ന്നി​ല്ലെ​ങ്കി​ൽ

ഒ​രി​ക്ക​ലും അ​തി​നു തു​നി​യ​രു​ത്...

യ​ഥാ​ർ​ഥ സ​മ​യം സ​മാ​ഗ​ത​മാ​യെ​ങ്കി​ൽ,

നി​ങ്ങ​ൾ ശ​രി​ക്കും അ​തി​നു

നി​യോ​ഗി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ങ്കി​ൽ,

അ​ത്, സ്വ​യം പു​റ​ത്തു​വ​ന്നുകൊ​ള്ളും

മു​ന്നോ​ട്ടു തു​ട​ർ​ന്നു കൊ​ള്ളും

നി​ങ്ങ​ൾ മ​രി​ക്കു​ന്ന​തുവ​രെ

അ​ല്ലെ​ങ്കി​ൽ, അ​ത് നി​ങ്ങ​ളി​ൽ മ​രി​ക്കു​ന്ന​തു വ​രെ...

അ​തി​ന് വേ​റൊ​രു പോം​വ​ഴി​യു​മി​ല്ല

ഒ​രി​ക്ക​ലും ഉ​ണ്ടാ​യി​രു​ന്നു​മി​ല്ല.

അ​മേ​രി​ക്ക​ൻ-ജ​ർ​മ​ൻ ക​വി​യാ​ണ്​ ചാ​ൾ​സ് ബു​ക്കോ​വ്സ്‌​കി ( 1920-1994). Pulp, Screams from the Balcony: Selected Letters 1960-1970 (1993), The Last Night of the Earth (1992) തു​ട​ങ്ങി 45 പു​സ്​​ത​ക​ങ്ങ​ളു​ടെ ര​ചയിതാ​വാ​ണ്.

(മൊ​ഴി​മാ​റ്റം: ലോ​പാ​മു​ദ്ര)

News Summary - Weekly literature poem