പേരക്കപ്പേര്
പേരെന്താണെന്നൊരാൾചോദിച്ച നേരത്തു നീയെന്റെ പേരു പറഞ്ഞതിൻ കാരണം ഏതെന്നു ഞാൻ വിചാരിക്കുന്നു,വെന്നിലെ സ്വാദെഴും തേൻകനി- യോർത്തായിരിക്കില്ല, പല്ലുകളാകെ-ക്കൊഴിയാതിരിക്കുവാൻ എന്നില വായിൽ കവുളുന്നതോർത്തല്ല; പാമ്പിൻപുറംപോലെ യുള്ളൊരെൻ മേനിയിൽ നീളെ വലിഞ്ഞു കേറുന്ന ബാല്യത്തിന്റെ- യോർമയുമാവില്ല, വേരുമിലകളും കാണ്ഡവുമെൻ കനി- വാർന്ന കനികളും ആകില്ലയെങ്കിലും; പേര് ചോദിച്ചൊരു നേരമെൻ പേർ കേട്ട കുട്ടി ചിലന്തിപോൽ നേരിലേക്കുറ്റുനോക്കുന്നു...
Your Subscription Supports Independent Journalism
View Plansപേരെന്താണെന്നൊരാൾ
ചോദിച്ച നേരത്തു
നീയെന്റെ പേരു
പറഞ്ഞതിൻ കാരണം
ഏതെന്നു ഞാൻ വിചാരിക്കുന്നു,വെന്നിലെ
സ്വാദെഴും തേൻകനി-
യോർത്തായിരിക്കില്ല,
പല്ലുകളാകെ-
ക്കൊഴിയാതിരിക്കുവാൻ
എന്നില വായിൽ
കവുളുന്നതോർത്തല്ല;
പാമ്പിൻപുറംപോലെ
യുള്ളൊരെൻ മേനിയിൽ
നീളെ വലിഞ്ഞു
കേറുന്ന ബാല്യത്തിന്റെ-
യോർമയുമാവില്ല,
വേരുമിലകളും
കാണ്ഡവുമെൻ കനി-
വാർന്ന കനികളും
ആകില്ലയെങ്കിലും;
പേര് ചോദിച്ചൊരു
നേരമെൻ പേർ കേട്ട
കുട്ടി ചിലന്തിപോൽ നേരിലേക്കുറ്റുനോക്കുന്നു
കാലം വരാൻ
കാതോർത്തു നിൽക്കയാ-
ണിപ്പൊഴുമീ വഴി.
നാനാമൃഗം, സസ്യ-
ജാലം, മനുഷ്യനും
ഭേദമില്ലാതെ
ഉയിർ തന്ന ഭൂവിതിൽ
കാലങ്ങൾ, ദേശങ്ങൾ
പിന്നിട്ടനന്തമായ്
നീളുന്ന ജന്മബന്ധങ്ങൾ
പടർന്നൊരാ
നാടേത്?
നാരങ്ങയെന്ന് പറഞ്ഞതും
നാടാകെയെന്റെ
പുളിപ്പും മധുരവും
തേനൂറുമോർമയായ് നിൽക്കുമിടങ്ങളെ
നാളെ നീ നേടുമെ-
ന്നാഗ്രഹിക്കുന്നു ഞാൻ.