Begin typing your search above and press return to search.
proflie-avatar
Login

നാ-ടകം

നാ-ടകം
cancel

ഹയർസെക്കൻഡറിക്കാർക്കൊരു സമകാലിക നാടകം വേണം സ്ഥലത്തെ പ്രധാന നാടകക്കാരനായ എന്നെത്തന്നെ അവരതേൽപിക്കുകയാണ് ഒരു കള്ളന്റേം പോലീസിന്റേം സംഭവബഹുലമായ കഥയെഴുതി. കോവിലകത്തെ വർമാജീടെ മകൻഹേമന്ദ് ഡി. വർമയെ പോലീസുദ്യോഗസ്ഥനായി തീരുമാനിച്ചു നല്ല കലയുള്ള മുഖം, കണ്ണും മൂക്കും പുരികോമൊക്കെയൊന്നു കാണണം ഒരുക്കിയാലാ കുഞ്ഞ് സിനിമാ നടനെപ്പോലിരിക്കും കോളനീലെരാജപ്പൻ സഖാവിന്റെ മകൻ ബിജുവിനെത്തന്നെ കള്ളനാക്കി കഥയാലോചിച്ചപ്പൊഴേ അവൻ തന്നെയായിരുന്നു മനസ്സിലെ കള്ളൻ ചന്ദ്രൻ ചുരുണ്ട മുടീം പരന്ന മൂക്കുംതള്ളിയ കണ്ണും കറുകറുപ്പും പൊക്കക്കുറവും കൂടിയാകുമ്പോൾ ഒറ്റനോട്ടത്തിലേ കള്ളനാണവൻ ഒരൂശാൻ...

Your Subscription Supports Independent Journalism

View Plans

ഹയർസെക്കൻഡറിക്കാർക്കൊരു

സമകാലിക നാടകം വേണം

സ്ഥലത്തെ പ്രധാന നാടകക്കാരനായ

എന്നെത്തന്നെ അവരതേൽപിക്കുകയാണ്

ഒരു കള്ളന്റേം പോലീസിന്റേം

സംഭവബഹുലമായ കഥയെഴുതി.

കോവിലകത്തെ വർമാജീടെ മകൻ

ഹേമന്ദ് ഡി. വർമയെ

പോലീസുദ്യോഗസ്ഥനായി തീരുമാനിച്ചു

നല്ല കലയുള്ള മുഖം, കണ്ണും മൂക്കും പുരികോമൊക്കെയൊന്നു കാണണം

ഒരുക്കിയാലാ കുഞ്ഞ്

സിനിമാ നടനെപ്പോലിരിക്കും

കോളനീലെ

രാജപ്പൻ സഖാവിന്റെ മകൻ

ബിജുവിനെത്തന്നെ കള്ളനാക്കി

കഥയാലോചിച്ചപ്പൊഴേ

അവൻ തന്നെയായിരുന്നു

മനസ്സിലെ കള്ളൻ ചന്ദ്രൻ

ചുരുണ്ട മുടീം പരന്ന മൂക്കും

തള്ളിയ കണ്ണും കറുകറുപ്പും പൊക്കക്കുറവും കൂടിയാകുമ്പോൾ

ഒറ്റനോട്ടത്തിലേ കള്ളനാണവൻ

ഒരൂശാൻ താടികൂടി ഫിറ്റുചെയ്താൽ

അട്ടപ്പാടി മധുവെന്ന്

കരുതിക്കോളും കാണികൾ

ഒരു മാടിനെ വെട്ടുകാരനുമുണ്ട്

ഇറച്ചിക്കട സലീമിന്റെ മോനാകുമ്പം

അതുമോക്കെ.

സലീമിന്റെ കത്തിതന്നെ

ഉപയോഗിക്കുകേം ചെയ്യാം.

പിന്നെ ഡോ. സുമലത

നിത്യ ഗർഭിണി സാഹിറ

നേഴ്സ് ജിൻസി

തൂപ്പുകാരി സരസ

കലാമണ്ഡലം പ്രഭച്ചേച്ചീടെ

ചെറുമകൾ അനസൂയ മതി

ഡോക്ടർ സുമലതയായി

നൃത്തക്കാരിയുമാണല്ലോ

നിത്യ ഗർഭിണി സാഹിറയായി

മീൻകാരി ഷാഹിദയുടെ മകൾ ധാരാളം

അനാരോഗ്യവും വിളർച്ചയുമെല്ലാം

അല്ലേലും അവൾക്കാവശ്യത്തിനുണ്ട്

നേഴ്സ് ജിൻസിയായി,

മേഴ്സിമ്മാമ്മേടെ മോൾ ആനി

തൂപ്പുകാരി സരസയാകാൻ

തട്ടുകട കുട്ടപ്പന്റെ മകൾ രാഖി.

ഡോ. സുമലതയുടെ

മൊബൈൽ ഫോൺ

മോഷണം പോകുന്നതാണ് തുടക്കം

സംശയം, തൊട്ടുമുമ്പ് വന്നുപോയ

സാഹിറയെത്തന്നെയെന്ന്

ഡോ. സുമലത പോലീസിനോട് പറയുന്നു

പടച്ചോനെ വിളിച്ചാണയിട്ട്

അത് നിഷേധിച്ചു വലഞ്ഞ സാഹിറ

ബി.പി കൂടി ഐ.സി.യുവിലാകുന്നു

കള്ളി ചിലപ്പോൾ രാഖിയുമാകാമെന്ന്

പറയുന്നത് നേഴ്സ് ജിൻസിയാണ്

ദേഹപരിശോധനയിൽ രാഖി

എങ്ങുമതൊളിപ്പിച്ചതായി കാണുന്നില്ല

പക്ഷെ, മൂത്രപ്പുരക്ക് പുറകിലെ മതിലിന്റെ

മൂലക്കൊരു വിടവുണ്ടല്ലോ എന്നും

വിളിച്ചു വരുത്തിയ ബന്ധുവായ ചന്ദ്രന്

അതുവഴിയതു കൈമാറിയിട്ടുണ്ടോയെന്നും

സംശയമുയർത്തുന്നതും ജിൻസി തന്നെ

തുടർന്നാണ് വീടുകേറി കള്ളൻ ചന്ദ്രനെ

ഉറക്കപ്പായിൽനിന്ന് പോലീസ് പൊക്കുന്നത്

മക്കൾ രണ്ടും

എൻജിനീയറിങ് കോളേജിലായേപ്പിന്നെ

പോക്കറ്റടിപോലും നിർത്തി

സലീമിന്റെ കടയിൽ സഹായിയായി

പോകുവാ സാറേന്നപ്പോഴയാൾ.

ആ പറച്ചിലോടെ സലീമും

സംശയത്തിന്റെ നിഴലിലാകുന്നു

അയ്യപ്പനേം ശിവനേം മുരുകനേം

കൃഷ്ണനേം മാതാവിനേം

പരുമലത്തിരുമേനിയേയും

ബീമാപ്പള്ളിയേം വിളിച്ചാണയിട്ട്

താനും സലീമും നിരപരാധികളാണെന്ന്

കള്ളൻ ചന്ദ്രൻ നെഞ്ചത്തടിച്ച് പറയുന്നു

പിറ്റേന്ന് സ്റ്റേഷനിലെ

കക്കൂസിലയാൾ തൂങ്ങിമരിക്കുന്നു

ചന്ദ്രന്റെ മരണത്തിൽ മനം നൊന്ത്

രാഖി ട്രെയിനിനു മുന്നിൽ ചാടിയും മരിക്കുന്നു

അന്നു തന്നെ പ്രസവത്തോടെ

സാഹിറയും മരണപ്പെടുന്നു

അപ്പൊഴേക്കും

ചാർജ് തീർന്നോഫായ വിധമാ ഫോൺ

ഡോക്ടറുടെ തന്നെ കാറിന്റെ

സീറ്റിനടീൽനിന്ന്

പോലീസ് നായ മണത്തെടുക്കുന്നു...

കണ്ടോണം

ഈ നാടകം ഞങ്ങൾ

പൊളിക്കും!

News Summary - weekly literature poem