Begin typing your search above and press return to search.
proflie-avatar
Login

അവർ ഉറങ്ങുമ്പോൾ

അവർ ഉറങ്ങുമ്പോൾ
cancel

ഉറങ്ങുമ്പോൾ

എല്ലാവരും

ഒരുപോലെയാണ്!

ഉള്ളവനെന്നോ

ഇല്ലാത്തവനെന്നോ,

ഹിന്ദുവെന്നോ

മുസ്ലിമെന്നോ

ക്രിസ്ത്യാനിയെന്നോ

ജൂതനെന്നോ

ബുദ്ധനെന്നോ

വെളിപ്പെടുകയില്ല!

ശ്വാസഗതി

അകത്തേക്കെടുക്കുന്നതും,

പുറത്തേക്ക്

വിടുന്നതും

ഒരുപോലെയാണ്!

തെരുവിലെന്നോ

കുടിലിലെന്നോ

മാളികയിലെന്നോ

തറവാട്ടിലെന്നോ

റിസോട്ടിലെന്നോ,

എന്നതുപോലുമറിയില്ല!

ചിലപ്പോൾ

ഒരു കൊതുക് വന്നു

കുത്തിയുണർത്തിയാൽ

മതി,

ഓരോരുത്തരും

അവനവന്റെ

സ്വരൂപം വെളിപ്പെടുത്തും!

========

*നോർവേയിലെ ആധുനിക കവി റോൾഫ് ജേക്കബ്സന്റെ പ്രസിദ്ധമായ ഒരു കവിതയുടെ ശീർഷകം

Show More expand_more
News Summary - weekly literature poem