Begin typing your search above and press return to search.
proflie-avatar
Login

ഉ​​ട​​ൽ​​ലീ​​ല

ഉ​​ട​​ൽ​​ലീ​​ല
cancel

അ​​വ​​ർ

ബൈ​​ക്കി​​ൽ​​പോ​​കു​​ക​​യാ​​ണ്

ഇ​​ള​​ങ്കാ​​റ്റ് വി​​ശു​​ന്നു,

വ​​ഴി​​നീ​​ളെ പാ​​ല​​പ്പൂ​​മ​​ണം.

ലോ​​ഡ്ജു​​ക​​ളൊ​​ന്നു​​മി​​ല്ലാ​​ത്ത

മ​​ല​​മ്പ്ര​​ദേ​​ശം.

കോ​​ട​​മ​​ഞ്ഞ് താ​​ണി​​റ​​ങ്ങു​​ന്നു.

അ​​വ​​രി​​രു​​വ​​ർ​​ക്കും ഉ​​ട​​ൽ

പൂ​​ത്തു​​വാ​​സനി​​ക്കു​​ന്ന​​താ​​യി​​ തോ​​ന്നി.

ക​​ണി​​ക്കൊ​​ന്ന പൂ​​ത്തുവി​​ട​​ർ​​ന്ന

വീ​​ടി​​നു മു​​ന്നി​​ൽ വ​​ണ്ടി നി​​റു​​ത്തി.

കോ​​ളിങ് ബെ​​ല്ല​​മ​​ർ​​ത്തി.

വാ​​തി​​ൽ തു​​റ​​ന്നു,

മ​​ധ്യ​​വ​​യ​​സ്ക​​ൻ

പു​​റ​​ത്തു​​വ​​ന്നു.​​ പ​​യ്യ​​ൻ ആ​​വ​​ശ്യം

അ​​റി​​യി​​ച്ചു. വാ​​തി​​ൽ ട​​പ്പേ​​ന്ന​​ട​​ഞ്ഞു.

വീ​​ണ്ടും​​ ബൈ​​ക്കെ​​ടു​​ത്തു

കു​​റേ ദൂ​​രം പോ​​യ​​പ്പോ​​ൾ

ബോ​​ഗ​​ൻ​​വി​​ല്ല പൂ​​ത്തു​​വാ​​രി

കി​​ട​​ക്കു​​ന്ന

വീ​​ട്, പ്ര​​തീ​​ക്ഷ കൈ​​വി​​ടാ​​തെ

അ​​വി​​ടെ​​ക്കേ​​റി

മു​​ത്ത​​ച്ഛ​​നും മു​​ത്ത​​ശ്ശി​​യും

മാ​​ത്ര​​മേ ഉ​​ണ്ടാ​​യി​​രു​​ന്നു​​ള്ളൂ.​​

ആ​​വ​​ശ്യം പ​​റ​​ഞ്ഞ​​തും

മു​​ത്ത​​ച്ഛ​​ൻ അ​​ടി​​ക്കാ​​നോ​​ങ്ങി.

രാ​​ത്രി​​യാ​​വാ​​റാ​​യി, ഇ​​ല​​ക​​ളി​​ൽ

നി​​ലാ​​വു വീ​​ണു തു​​ട​​ങ്ങി.

അ​​ടു​​ത്തെ​​ങ്ങും വീ​​ടു​​ണ്ടാ​​യി​​രു​​ന്നി​​ല്ല.

പെ​​ൺ​​കു​​ട്ടി പ​​റ​​ഞ്ഞു

വി​​ജ​​ന​​മാ​​ണ് വ​​ഴി

ഇ​​വി​​ടെ​​യാ​​യാ​​ലോ,

പ​​യ്യ​​ൻ പ​​റ​​ഞ്ഞു.

വി​​ജ​​ന​​ത​​യി​​ൽ അ​​പ​​ക​​ടം പ​​തി​​യി​​രി​​ക്കും.

റോ​​ഡി​​ന്റെ സൈ​​ഡി​​ൽ

വീ​​ടെ​​ന്ന് തോ​​ന്നു​​ന്ന വീ​​ടി​​നു

മു​​ന്നി​​ൽ ബൈ​​ക്ക് നി​​ന്നു.

ഇ​​ക്കു​​റി പെ​​ൺ​​കു​​ട്ടി ആ​​വ​​ശ്യം​​ പ​​റ​​ഞ്ഞു.

വീ​​ട്ടു​​കാ​​ർ പെ​​ട്ടെ​​ന്ന് ത​​ന്നെ

കി​​ട​​ക്ക ശ​​രി​​യാ​​ക്കി

ക​​റ​​ങ്ങാ​​ൻ മ​​ടി​​ക്കു​​ന്ന ഫാ​​നി​​നെ

ത​​ട്ടി​​ത്ത​​ട്ടി ക​​റ​​ക്കി,

ലൈ​​റ്റ​​ണി​​ച്ച് ക​​ത​​ക് ചാ​​രി

പു​​റ​​ത്ത് നി​​ന്നു.

ര​​ണ്ടു​​ പേ​​രു​​ടെയും ഉ​​ട​​ൽ

പൂ​​ത്തു വാ​​സ​​ന ചു​​റ്റും പ​​ര​​ന്നു.

ചെ​​ടി​​ക​​ളി​​ൽ നി​​റം മാ​​റി​​യി​​രു​​ന്ന

ര​​ണ്ട് ഓ​​ന്തു​​ക​​ൾ

ആ​​ദി​​യു​​ഗ​​ത്തി​​ൽ

പോ​​യി ഇ​​ണ​​ചേ​​ർ​​ന്നു.

ഉ​​ട​​ൽ​​ലീ​​ല ക​​ഴി​​ഞ്ഞ് അ​​വ​​ർ

നോ​​ക്കു​​മ്പോ​​ൾ

അ​​ങ്ങ​​നെ​​യൊ​​രു വീ​​ടോ

ആ​​ളു​​ക​​ളോ

അ​​വി​​ടെ​​യെ​​ങ്ങും

ഉ​​ണ്ടാ​​യി​​രു​​ന്നി​​ല്ല.



Show More expand_more
News Summary - weekly literature poem