ചില മനുഷ്യരെപ്പോലെ ചില മരങ്ങള്‍
മണ്ണില്‍ ചുവടുറപ്പിച്ച് നില്ക്കുന്ന അലസിപ്പൂമരത്തിന്റെ* ഇലകള്‍ ഒരുദിവസം അതിന്റെ വേരുകളെ തേടുന്നത് കണ്ടിട്ടില്ലേ? ഇനി കാലമില്ലെന്ന് തോന്നിപ്പിച്ച്ഇലകള് പാടേ കൊഴിഞ്ഞ വാകമരക്കൈകള് പെട്ടെന്നൊരു ദിവസം പൂക്കള്‍ വിടര്‍ത്തും, ചില മനുഷ്യരെപ്പോലെ അതുവരെയും, മരത്തിന്റെ നിരാശ താങ്ങാനാകാതെ മാറിനിന്ന പൂമ്പാറ്റകളും പക്ഷികളും തൊപ്പിക്കുരങ്ങുകളും ചിരിയോടെ ഓടിയണയും മരത്തിന്റെ വേദനയും അതോടെ പമ്പ കടക്കും വീണ്ടും തന്റെ വേരുകള്‍ മണ്ണിലേക്ക്...
Your Subscription Supports Independent Journalism
View Plansമണ്ണില്‍ ചുവടുറപ്പിച്ച് നില്ക്കുന്ന
അലസിപ്പൂമരത്തിന്റെ* ഇലകള്‍
ഒരുദിവസം അതിന്റെ
വേരുകളെ തേടുന്നത് കണ്ടിട്ടില്ലേ?
ഇനി കാലമില്ലെന്ന് തോന്നിപ്പിച്ച്
ഇലകള്‍ പാടേ കൊഴിഞ്ഞ
വാകമരക്കൈകള്
പെട്ടെന്നൊരു ദിവസം
പൂക്കള്‍ വിടര്‍ത്തും,
ചില മനുഷ്യരെപ്പോലെ
അതുവരെയും,
മരത്തിന്റെ നിരാശ
താങ്ങാനാകാതെ മാറിനിന്ന
പൂമ്പാറ്റകളും പക്ഷികളും
തൊപ്പിക്കുരങ്ങുകളും
ചിരിയോടെ ഓടിയണയും
മരത്തിന്റെ വേദനയും
അതോടെ പമ്പ കടക്കും
വീണ്ടും തന്റെ വേരുകള്‍
മണ്ണിലേക്ക് ആഞ്ഞാഞ്ഞ് ഇറക്കും
പൂക്കള്‍കൊണ്ട് തണല്‍ വിരിക്കും
വേനലിലെ ആ തണലില്‍
നാമ്പുകള്‍ മുളയ്ക്കുകയും
പുതിയ നാളെകള്‍ക്കായി
കാത്തിരിക്കുകയും ചെയ്യും
തണലിനെയും പൂക്കളെയുമോര്ത്ത്
നിശ്ശബ്ദമായിപ്പോയ ആ നാളുകള്‍
വീണ്ടും വിസ്മൃതിയിലാകും.
=======
*വാകമരമെന്നും ഗുല്‍മോഹറെന്നും അറിയപ്പെടുന്നു.