Begin typing your search above and press return to search.
proflie-avatar
Login

മോർച്ചറി ചുവരിലെ മനുഷ്യശബ്ദങ്ങൾ

മോർച്ചറി ചുവരിലെ   മനുഷ്യശബ്ദങ്ങൾ
cancel

അങ്ങനെയാണ് മൊബൈൽഫോണിലെന്ന പോലെ മോർച്ചറിയുടെ ചുവരിൽ ചെവിയമർത്തി നിൽക്കുന്ന അയാളെ ഞാൻ ശ്രദ്ധിച്ചത് അയാൾ മോർച്ചറിയിലെ കാവൽക്കാരൻ കാഷ്വാലിറ്റിയിൽനിന്നും ബോഡികൾ മോർച്ചറിയിലെത്തിക്കാൻ ഞങ്ങൾ രണ്ടാളിൽ കുറയാതെ കാണും പിന്നെ ബോഡിയുടെ ഉറ്റവരും എങ്കിലും ബോഡി കാണുമ്പോൾ അയാൾ സജീവമാകും ബോഡി ട്രോളിയിൽനിന്ന് ഇറക്കാനും ഫ്രീസറിൽ തള്ളിെവക്കാനും ഞങ്ങളെക്കാൾ താൽപര്യം അയാൾക്കായിരുന്നു ആദ്യം കരുതിയത്ക്ഷീണിച്ച് ചുവരിൽചാരി നിൽക്കയാവാം എന്നാണ്. പിന്നീട് കരുതി ചുവരിൽ ചാരിനിന്ന് ഫോൺ വിളിക്കയാണെന്ന് ഒടുവിലാണ് മനസ്സിലായത് ചുവരിനോടാണ് അയാളുടെ സംസാരമെന്ന് എന്തായിരിക്കാം അയാൾക്ക്...

Your Subscription Supports Independent Journalism

View Plans

അങ്ങനെയാണ്

മൊബൈൽഫോണിലെന്ന പോലെ

മോർച്ചറിയുടെ ചുവരിൽ

ചെവിയമർത്തി നിൽക്കുന്ന

അയാളെ ഞാൻ ശ്രദ്ധിച്ചത്

അയാൾ മോർച്ചറിയിലെ കാവൽക്കാരൻ

കാഷ്വാലിറ്റിയിൽനിന്നും

ബോഡികൾ മോർച്ചറിയിലെത്തിക്കാൻ

ഞങ്ങൾ രണ്ടാളിൽ കുറയാതെ കാണും

പിന്നെ ബോഡിയുടെ ഉറ്റവരും

എങ്കിലും

ബോഡി കാണുമ്പോൾ

അയാൾ സജീവമാകും

ബോഡി

ട്രോളിയിൽനിന്ന് ഇറക്കാനും

ഫ്രീസറിൽ തള്ളിെവക്കാനും

ഞങ്ങളെക്കാൾ താൽപര്യം

അയാൾക്കായിരുന്നു

ആദ്യം കരുതിയത്

ക്ഷീണിച്ച് ചുവരിൽചാരി

നിൽക്കയാവാം എന്നാണ്.

പിന്നീട് കരുതി

ചുവരിൽ ചാരിനിന്ന് ഫോൺ വിളിക്കയാണെന്ന്

ഒടുവിലാണ് മനസ്സിലായത്

ചുവരിനോടാണ് അയാളുടെ സംസാരമെന്ന്

എന്തായിരിക്കാം അയാൾക്ക് സംഭവിച്ചത്

മോർച്ചറിയിൽ ജോലിചെയ്തുചെയ്ത്

മസ്തിഷ്കം ഭ്രമിച്ചതായിരിക്കുമോ

2

ആത്മഹത്യ ചെയ്തതെന്നോ

കൊലപാതകമെന്നോ തീർച്ചയില്ലാത്ത ഒരുപെൺശവം

പൊലീസുകാരും ബന്ധുക്കളും ചേർന്ന്

മോർച്ചറിയിൽ കൊണ്ടുവന്നു

നല്ലപെണ്ണ്

ഇളംപ്രായം

ബോഡി കെട്ടിയും

ഫ്രീസറിൽവെച്ചതും

ഞാനായിരുന്നു

വാഷ്റൂമിൽ പോയി സോപ്പിട്ട്

കൈകഴുകി വന്നപ്പോൾ

എന്നെ അകത്താക്കി

മോർച്ചറി പൂട്ടി എല്ലാരും പോയി

സെക്യൂരിറ്റി ഓഫീസറെ വിളിച്ചു

‘‘അകത്ത് ആളുണ്ടെന്നറിഞ്ഞില്ല

ഉടനെ ആളിനെവിടാം

പേടിയുണ്ടെങ്കിൽ വീഡിയോ കോൾ വിളിച്ചുകൊണ്ടിരിക്കാം’’

ഞാൻ പറഞ്ഞു:

യുക്തിവാദിക്കെന്തോന്നു പ്രേതം ഒന്നു വെച്ചിട്ട് പോ അണ്ണാ

ഞാൻ

മോർച്ചറിയുടെ ചുമരിൽ ചെവിയമർത്തി

മനുഷ്യശബ്ദത്തി​ന്റെ

വലിയൊരു കോറസ്സാണ് കേട്ടത്

ആണും പെണ്ണും വലുതും ചെറുതും

എല്ലാംകൂടി മുടിപിന്നിയ മാതിരിയുള്ള ശബ്ദം

ചെവിയെടുക്കാതെനിന്നു

ആരോ ശബ്ദമുയർത്തി എന്തോ പറഞ്ഞു

മാഷന്മാരില്ലാത്ത ക്ലാസിലേക്ക്

എച്ച്.എം കേറിവന്നപോലെ

പൊടുന്നനെ നിശ്ശബ്ദമായി

ഞാൻ നന്നായി ചെവിയമർത്തി

ഇല്ല നിശ്ശബ്ദം

ഭീകരമായ നിശ്ശബ്ദം

ഇപ്പോൾ പേടി തോന്നിത്തുടങ്ങി

ഒരു പെൺകുട്ടിയുടെ ഞരക്കം കേട്ടു

ഇപ്പോൾ പേടികൂടി

പിന്നെ അവളുടെ രോദനം

അവളുടെ നിലവിളി

കൂട്ടക്കരച്ചിൽ

പേടിച്ചരണ്ട ഞാൻ ചെവിമാറ്റി

കണ്ണുകൾ ചുവരിലമർത്തി നോക്കി

ഞാൻ ആകെ വിയർത്തു

കണ്ണുകൾ ഇറുക്കി അടച്ചു

ഒടുവിൽ ആ കാവൽക്കാരനെത്തിയാണ്

എ​ന്റെ കണ്ണുകൾ തുറപ്പിച്ചത്.


News Summary - weekly literature poem