Begin typing your search above and press return to search.
വൻകര
Posted On date_range 18 Feb 2024 11:20 AM IST
Updated On date_range 18 Feb 2024 11:20 AM IST
വേഗതയേറിയ ജീവിതത്തിൽ
ഇടയ്ക്കൊരു തോണിയാത്ര
സമാധാനമാണ്.
ആഞ്ഞുതുഴഞ്ഞാലും
മെല്ലെപ്പോക്കിന്റെ സുഖം.
തോണി ചെരിയുമ്പോൾ
പുഴയാണ് ചെരിയുന്നത്.
ചെരിവ് ഭൂമിക്കുമുണ്ട്.
വേലിയേറ്റത്തിൽ
ഓളങ്ങൾ പുളഞ്ഞു.
പുഴ നിറയെ പൊള്ളിച്ച മീൻ.
വീണ്ടും പുഴ ചെരിയുന്നു.
വീടും ദേശവും ചെരിയുന്നു.
സന്ധ്യയും തണുപ്പും
പുഴയിൽ മുങ്ങി.
പ്രകൃതിയുടെ സ്നാനം.
ആകാശം കറുത്തു.
പക്ഷികൾ കൂടുതേടിപ്പോയി.
ശാന്തമായ പുഴയിൽ
നിലാവ് പരന്നൊഴുകി.
തോണി കരയ്ക്കടുത്തു.
കരയിലെത്തിയപ്പോൾ
ഉറങ്ങിപ്പോയ മുയൽ
ആമയ്ക്കു പിന്നാലെ.
നഗരവും
ഓടിക്കൊണ്ടിരിക്കുന്നു.