Begin typing your search above and press return to search.
proflie-avatar
Login

നീ​​ല​​പ്പൊ​​ന്മ​​ക​​ളു​​ടെ ഗാ​​ല​​റി

നീ​​ല​​പ്പൊ​​ന്മ​​ക​​ളു​​ടെ ഗാ​​ല​​റി
cancel

ക​​ർ​​ട്ട​​നു​​യ​​രു​​ന്ന​​തും കാ​​ത്ത് കി​​ഴ​​ക്കൊ​​രു കൊ​​ട്ട​​ക. ലൈ​​ൻ ക​​മ്പി​​ക​​ളു​​ടെ നീ​​ണ്ട ഗാ​​ല​​റി​​ക​​ളി​​ൽ അ​​ച്ച​​ട​​ക്ക​​ത്തോ​​ടെ നി​​ര​​ന്നി​​രി​​ക്കു​​ന്നു നീ​​ല​​പ്പൊ​​ന്മ​​ക​​ൾ. ആ​​ടു​​ന്ന കാ​​ലു​​ക​​ളു​​ള്ള പോ​​ട്ട​​പ്പു​​ൽ ബ​​ഞ്ചു​​ക​​ളി​​ലി​​രു​​ന്ന് ക​​ല​​പി​​ല കൂ​​ട്ടു​​ന്നു പൂ​​ത്താ​​ങ്കി​​രി​​ക​​ൾ. വ​​ല​​തു പു​​റ​​ത്തെഓ​​രു​​വെ​​ള്ള​​ത്തി​​ന്റെ മ​​റ​​യി​​ലൂ​​ടെ ത​​ല​​യി​​ട്ടു നോ​​ക്കു​​ന്നു കു​​ഞ്ഞ​​നാ​​മ. ഒ​​ഴ​​പ്പാ​​തെ പോ​​യി​​രു​​ന്നു പ​​ഠി​​ക്കെ​​ടാ​​ന്ന് ത​​ല​​യ്ക്കു...

Your Subscription Supports Independent Journalism

View Plans

ക​​ർ​​ട്ട​​നു​​യ​​രു​​ന്ന​​തും കാ​​ത്ത്

കി​​ഴ​​ക്കൊ​​രു കൊ​​ട്ട​​ക.

ലൈ​​ൻ ക​​മ്പി​​ക​​ളു​​ടെ

നീ​​ണ്ട ഗാ​​ല​​റി​​ക​​ളി​​ൽ

അ​​ച്ച​​ട​​ക്ക​​ത്തോ​​ടെ നി​​ര​​ന്നി​​രി​​ക്കു​​ന്നു

നീ​​ല​​പ്പൊ​​ന്മ​​ക​​ൾ.

ആ​​ടു​​ന്ന കാ​​ലു​​ക​​ളു​​ള്ള

പോ​​ട്ട​​പ്പു​​ൽ ബ​​ഞ്ചു​​ക​​ളി​​ലി​​രു​​ന്ന്

ക​​ല​​പി​​ല കൂ​​ട്ടു​​ന്നു

പൂ​​ത്താ​​ങ്കി​​രി​​ക​​ൾ.

വ​​ല​​തു പു​​റ​​ത്തെ

ഓ​​രു​​വെ​​ള്ള​​ത്തി​​ന്റെ മ​​റ​​യി​​ലൂ​​ടെ

ത​​ല​​യി​​ട്ടു നോ​​ക്കു​​ന്നു

കു​​ഞ്ഞ​​നാ​​മ.

ഒ​​ഴ​​പ്പാ​​തെ പോ​​യി​​രു​​ന്നു

പ​​ഠി​​ക്കെ​​ടാ​​ന്ന് ത​​ല​​യ്ക്കു മേ​​ടു​​ന്നു

ആ​​മ​​യ​​മ്മ...

പു​​ല്ലി​​ന്റെ ത​​റ​​ടി​​ക്ക​​റ്റി​​ൽ

അ​​ക്ഷ​​മ​​യു​​ടെ മു​​ക്ര​​യി​​ടു​​ന്നു

ഏ​​ഴ​​ഴ​​കു​​ള്ള

പോ​​ത്തു​​കു​​ട്ട​​ന്മാ​​ർ.

മു​​തു​​ക​​ത്തെ ഫ്രീ​​ടി​​ക്ക​​റ്റി​​ൽ

പോ​​പ്കോ​​ൺ കൊ​​റി​​ച്ചി​​രി​​ക്കു​​ന്നു

ബാ​​ല്യ​​ക്കാ​​ർ, കൊ​​റ്റി​​ക​​ൾ...

സ​​ത്യ​​നേം മി​​സ് കു​​മാ​​രി​​യേം

മ​​ന​​സ്സാ സ​​ങ്ക​​ൽ​​പ്പി​​ച്ച്

മൂ​​ല​​യ്ക്ക് തൂ​​ങ്ങി​​യി​​രി​​ക്കു​​ന്നു

ചി​​ല വെ​​ളു​​ത്ത മൂ​​പ്പി​​ലാ​​ന്മാ​​ർ.

കൊ​​ട്ട​​ക​​യു​​ടെ

നേ​​ർ​​ത്ത വെ​​ട്ട​​ത്തി​​ൽ

ചേ​​ലി​​ൽ ക​​ണ്ണെ​​ഴു​​തി​​യ

കൂ​​ട്ടു​​കാ​​രി​​യെ ക​​ള്ള​​നോ​​ട്ട​​മെ​​റി​​യു​​ന്നു

സു​​ന്ദ​​ര​​ൻ മൈ​​ന.

ഒ​​ടു​​ക്കം,

മി​​നു​​ങ്ങു​​ന്ന തി​​ര​​ശ്ശീ​​ല ഉ​​യ​​രു​​ന്നു

വെ​​ള്ളി​​ത്തി​​ര​​യി​​ല​​താ

ഇ​​ളം ചു​​വ​​പ്പു പു​​ട്ടി​​യി​​ട്ട

നാ​​യ​​ക​​ന്റെ മു​​ഖം.

കൊ​​ട്ട​​ക ആ​​കെ​​യ​​ങ്ങു തെ​​ളി​​യു​​ന്നു...


News Summary - weekly literature poem