Begin typing your search above and press return to search.
proflie-avatar
Login

നദി കെ കിനാരെ*

poem
cancel

പി​​റ​​കി​​ലെ ബാ​​ൽ​​ക്ക​​ണി​​യി​​ൽ

ഒ​​റ്റ​​ക്കി​​രു​​ന്ന് മ​​ദ്യ​​പി​​ക്കു​​മ്പോ​​ൾ

പി​​ന്നാ​​ലെ വ​​ന്ന പൂ​​ച്ച

വ​​റു​​ത്ത മീ​​ൻ വെ​​ച്ച പാ​​ത്രം

തൊ​​ട്ടു​​നോ​​ക്കു​​ക പോ​​ലും ചെ​​യ്യാ​​തെ

ഒ​​ട്ടും ശ​​ല്യ​​പ്പെ​​ടു​​ത്താ​​തെ

എ​​ന്നെ​​ത്താ​​ണ്ടി പോ​​യ​​ത്

എ​​ന്തു​​കൊ​​ണ്ടാ​​കാം?

മ​​റ്റൊ​​രു​​വ​​ന്റെ ഏ​​കാ​​ന്ത​​ത

മ​​റ്റൊ​​രു

റി​​പ്പ​​ബ്ലി​​ക്കെ​​ന്ന്

അ​​വ​​ന് പോ​​ലു​​മ​​റി​​യാം,

എ​​ന്നി​​ട്ടും,

അ​​വ​​ര​​ത്

അ​​റി​​യാ​​തെ പോ​​കു​​ന്ന​​ത്

എ​​ന്തു​​കൊ​​ണ്ടാ​​കാം?

പു​​ഴ​​മീ​​നു​​ക​​ളു​​ടെ പു​​ള​​ക​​ങ്ങ​​ളി​​ൽനി​​ന്നാ​​ണ്

തീ​​ര​​ത്ത്

പൂ​​ക്ക​​ളു​​ണ്ടാ​​യ​​തെ​​ന്ന്

ഇ​​നി​​യു​​മാ​​രാ​​ണ്

അ​​വ​​രെ പ​​ഠി​​പ്പി​​ക്കു​​ക?

ആ​​രാ​​ണ്

പി​​ന്നെ​​യും പി​​ന്നെ​​യും

പ​​രു​​ത്തി വ​​യ​​ലു​​ക​​ളു​​ടെ

നി​​ശ്ശ​​ബ്ദ​​ത​​യെ

വെ​​ടി​​യു​​തി​​ർ​​ത്ത്

വി​​റ​​പ്പി​​ക്കു​​ന്ന​​ത്?

അ​​വ​​ധി​​ക്ക്

നാ​​ട്ടി​​ൽ പോ​​യ

പെ​​ൺ​​കു​​ട്ടി​​ക​​ളെ

കാ​​ത്തി​​രി​​ക്കു​​ന്ന

ലേ​​ഡീ​​സ് ഹോ​​സ്റ്റ​​ലി​​ലെ

ക​​ണ്ണാ​​ടി​​ക​​ളു​​ടെ

ക​​ടു​​ത്ത

ഏ​​കാ​​ന്ത​​ത,

അ​​തി​​ലെ​​ന്തി​​ന്

നീ

​​ഒ​​ളി​​നോ​​ട്ട​​ത്തി​​ന്റെ

ആ​​ധാ​​ർ

ലി​​ങ്ക് ചെ​​യ്യു​​ന്നു?

എ​​ന്റെ ഫോ​​ൺന​​മ്പ​​ർ

ത​​രി​​ല്ല

ത​​രി​​ല്ല

നി​​ന​​ക്ക്

നീ​​യെ​​ത്ര കു​​ഴി​​ച്ചു പോ​​യാ​​ലും

ഭൂ​​മി​​ക്ക​​ടി​​യി​​ൽ

പ്ര​​ണ​​യ​​ത്തോ​​ട്

സ​​ന്ധി ചെ​​യ്യു​​ന്ന

എ​​ന്റെ

പ​​ള്ളി മി​​നാ​​ര​​ങ്ങ​​ൾ

നി​​ന​​ക്ക്

ക​​ണ്ടെ​​ത്താ​​നാ​​കി​​ല്ല

ച​​ത്തൊ​​ടു​​ങ്ങ​​ലി​​ന്

മു​​മ്പു​​ള്ള

അ​​വ​​സാ​​ന​​ത്തെ

സ​​സ്ത​​നി​​യു​​ടെ

അ​​പേ​​ക്ഷ​​യാ​​ണ്

മ​​രി​​ച്ച് പൊ​​ക്കോ​​ളും, കൊ​​ല്ല​​രു​​ത്

ഒ​​രു ബു​​ൾ​​ഡോ​​സ​​ർ

ഒ​​രു വെ​​ടി​​യൊ​​ച്ച

അ​​ന​​ന്ത​​രം അ​​വ​​ർ

ന​​ദി​​ക​​ൾ​​ക്കും കാ​​ടു​​ക​​ൾ​​ക്കും

പു​​തി​​യ പേ​​രി​​ട്ടു

ന​​ദി കെ ​​കി​​നാ​​രെ

മ​​ര​​ങ്ങ​​ൾ മ​​ന്ദി​​ര​​ങ്ങ​​ളാ​​യി

മ​​രി​​ച്ചു​​പൊ​​ന്തി.

============

* ന​​ദി​​യു​​ടെ തീ​​ര​​ത്ത്

Show More expand_more
News Summary - weekly literature poem