Begin typing your search above and press return to search.
proflie-avatar
Login

രാഷ്ട്ര മഹാകാവ്യത്തി​ന്റെ പിന്മുറക്കവിതകൾ!!

രാഷ്ട്ര മഹാകാവ്യത്തി​ന്റെ  പിന്മുറക്കവിതകൾ!!
cancel

കവിതയെന്ന് പേരുള്ളചില ചരടുവലികളേക്കാൾ, പ്രച്ഛന്നവേഷക്കാരേക്കാൾ, ഹേ റാം എന്ന് ഒറ്റവരിയിലവസാനിപ്പിച്ച, ഇപ്പോഴും കാലം തെറ്റാതെ ആവർത്തിച്ച്, ചെറുതായൊന്ന് വെടിവെച്ചു കൊന്നുകൊണ്ടിരിക്കുന്ന, രാഷ്ട്രമഹാകാവ്യത്തി​ന്റെ പിന്മുറക്കവിതകൾ, ഇന്നീ ഫാഷിസത്തി​ന്റെ കൊടുംതടവു ഭേദിക്കാൻ ശ്രമിച്ച, ചാടിക്കാൻ ശ്രമിച്ച, മറ്റു ചില കവിതകളാണെന്ന്, തിരിച്ചറിയുന്നതും, ഉറക്കെപ്പറയുന്നതും, വൃത്തനിബദ്ധമായ ചില കശാപ്പുശാലകളാണ്, ചില ആയുധപ്പുരകളാണ്. ചില ജയിലധികാരികളാണ്. കൽബുർഗി,പൻസാരേ, ധാബോൽക്കർ, ഗൗരി ലങ്കേഷ്, സ്റ്റാൻ സാമി, ജസ്റ്റിസ് ലോയ... പിന്നെ, പേരറിയാത്ത, പേരറിയേണ്ടാത്ത, എന്തു...

Your Subscription Supports Independent Journalism

View Plans

 കവിതയെന്ന് പേരുള്ള

ചില ചരടുവലികളേക്കാൾ,

പ്രച്ഛന്നവേഷക്കാരേക്കാൾ,

ഹേ റാം എന്ന്

ഒറ്റവരിയിലവസാനിപ്പിച്ച,

ഇപ്പോഴും

കാലം തെറ്റാതെ

ആവർത്തിച്ച്,

ചെറുതായൊന്ന് വെടിവെച്ചു കൊന്നുകൊണ്ടിരിക്കുന്ന,

രാഷ്ട്രമഹാകാവ്യത്തി​ന്റെ പിന്മുറക്കവിതകൾ,

ഇന്നീ ഫാഷിസത്തി​ന്റെ

കൊടുംതടവു ഭേദിക്കാൻ ശ്രമിച്ച,

ചാടിക്കാൻ ശ്രമിച്ച,

മറ്റു ചില കവിതകളാണെന്ന്,

തിരിച്ചറിയുന്നതും,

ഉറക്കെപ്പറയുന്നതും,

വൃത്തനിബദ്ധമായ

ചില കശാപ്പുശാലകളാണ്,

ചില ആയുധപ്പുരകളാണ്.

ചില ജയിലധികാരികളാണ്.

കൽബുർഗി,

പൻസാരേ,

ധാബോൽക്കർ,

ഗൗരി ലങ്കേഷ്,

സ്റ്റാൻ സാമി,

ജസ്റ്റിസ് ലോയ...

പിന്നെ,

പേരറിയാത്ത,

പേരറിയേണ്ടാത്ത,

എന്തു പേരിടണമെന്നറിയാത്ത,

ഇനിയും

വലിയൊരു കവിതാനിര...

ഒഴുകിയവർ,

പാറിപ്പറന്നവർ,

വിപ്ലവത്തേയും, സമത്വത്തേയും,

ഭരണഘടനയേയും

സൂര്യനേയും സ്വപ്നം കണ്ടവർ...

പിന്നെ,

തങ്ങളെന്തെന്ന് സ്വയമറിയാതെ

ചവിട്ടിയരക്കപ്പെട്ടവരും...

ഈ കവിതപ്പൂക്കൾ,

ഇനിയും നീണ്ടുനീണ്ട്

ഇന്ത്യയിലൊരു

കവിതയുടെ വൻ പൂമതിലുണ്ടാകും...

നിർഭാഗ്യവശാൽ,

ഭാരതത്തി​ന്റെ,

രാമരാജ്യത്തി​ന്റെ,

ഹിന്ദുത്വത്തി​ന്റെ,

ഓർമകളുടെ കോശങ്ങളെ

അത് ഒട്ടും ചുട്ടുപൊള്ളിച്ചേക്കില്ല...

മൗനം പാലിച്ചാലുമില്ലെങ്കിലും,

അതി​ന്റെ പിൻഗാമികളെ

കൃത്യമായി

നിരീക്ഷിക്കുന്നുണ്ട്,

തിരിച്ചറിയുന്നുണ്ട്,

ഇന്ത്യയുടെ കവിതക്കൂട്ടത്തെ,

ഒന്നാകെ

ചതിച്ചുവീഴ്ത്തിക്കൊണ്ട്

ഇതാണോ കവിതയെന്ന്,

ഉറക്കെ ചോദിച്ച്

ഊറ്റംകൊള്ളുന്നുണ്ട്,

ഉറഞ്ഞുതുള്ളുന്നുണ്ട്,

ചില ആയുധപ്പുരകൾ...

വൃത്തനിബദ്ധമായ

തെറിശാലകൾ...

പൂവരമ്പായിപ്പിറക്കട്ടെ

ഹുങ്കുള്ള കാലവും ഞാനും.




News Summary - weekly literature poem