Begin typing your search above and press return to search.
എഫ്. ഐ. ആർ
Posted On date_range 26 May 2024 12:38 PM IST
Updated On date_range 26 May 2024 12:38 PM IST
വെള്ളവും തണുപ്പും പൊത്തിപ്പിടിച്ച്
ഐസുണ്ടാക്കുന്നു
ഒന്നിച്ചു ജീവിക്കാൻ സമ്മതിക്കില്ലെന്ന്
സൂര്യൻ വെല്ലുവിളിക്കുന്നു
അടച്ചുറപ്പുള്ള ഒരു മുറി
അനുവദിക്കണമേ എന്ന്
അന്റാർട്ടിക്കയുടെ കാലുപിടിക്കുന്നു
ചത്ത് നേരത്തോട് നേരം കഴിഞ്ഞ
മീനുകളുടെ കൂടെ ജോലിചെയ്യാൻ
വ്യവസ്ഥ നിർബന്ധിച്ച് പറഞ്ഞയക്കുന്നു
മരിച്ചവരുടെ മണം സഹിക്കവയ്യാതെ
പലയിടങ്ങളിലായ്
ഒടുക്കം വെയിലിൽ കെട്ടിത്തൂങ്ങുന്നു.