വല്ലാത്ത ചിരി
കപ്പ കാണുമ്പോ
അവളെയെന്നുമോർക്കും
കപ്പക്കൈ തണ്ട് കൊണ്ട്
മംഗലം കയിച്ച് കളിച്ചതോർക്കും
ഈന്തോല കൊണ്ട്
കൂട് കൂട്ടിയതോർക്കും
അവളെ കാണുമ്പോ
അവളെ കാണുമ്പോ
മിന്നൽ വരയുള്ള
വിണ്ട ആകാശംപോലയാവും
കൈമ കളിക്കുമ്പോ പറ്റിച്ചതും
പെറ്റിക്കോട്ട്കാരിയെ
തൈക്കുണ്ടിൽ വീഴ്ത്തി
കുടം പൊട്ടിച്ചതിന്റെ അടിച്ചൂട്
മതൃക്കും
പെട്ടെന്ന്
മാനം കറുത്തു
നമ്മളപ്പോൾ ഒരു
ടി ജങ്ഷനിലായിരുന്നു.
ഞാൻ വലത്തോട്ടും
അവൾ ഇടത്തോട്ടും തിരിഞ്ഞു
ഇന്നലെ കാവിൽ െവച്ച്
വീണ്ടും കണ്ടു
മേലേരിയെരിഞ്ഞ
നോട്ടം
പണ്ട് പെയ്തൊഴിഞ്ഞ
മഴ കനത്തു
കാറ് കനത്തപ്പോ
കണ്ട തെയ്യങ്ങൾ
പേക്കോലങ്ങളാവാതിരിക്കാൻ
അവളും ഞാനും
ആകാശത്തിന് മുകളിലൊര്
പായ വിരിച്ചു.
അതിലൊര് പ്രാവിന്റെ തൂവലും
മുട്ടയുമുണ്ടായിരുന്നു
വിരിഞ്ഞ് ശൂന്യം
അതിലൊരാകാശം
പിളർന്ന് കിടപ്പുണ്ട്ന്ന്
ഞാനവളുടെ
വിരിഞ്ഞ കണ്ണായെന്ന്
വല്ലാത്ത ചിരി ചിരിച്ച്.