Begin typing your search above and press return to search.
proflie-avatar
Login

അമൂർത്ത ചിത്രങ്ങൾ

അമൂർത്ത ചിത്രങ്ങൾ
cancel

കാൻവാസിൽ കറുപ്പുകൊണ്ടുമാത്രം നിറഭേദങ്ങളിലൂടെ അമൂർത്തമായ ചിത്രമെഴുതുന്ന ഒരു ചിത്രകാരനുണ്ട് വിരൂപനും മെലിഞ്ഞവനുമായ അവനെ സ്നേഹിക്കുന്ന ഗ്രാമീണ കന്യകയാണ് ഞാൻ നി​ന്റെ ചിത്രങ്ങൾ എന്നോടൊന്നും പറയുന്നില്ല ഞാൻ അവനോട് പരിഭവപ്പെട്ടു. എന്റെ ചിത്രങ്ങൾ എന്താണെന്ന് പറയുക വയ്യ അത് വാക്കുകൾക്കപ്പുറമാണ് എനിക്ക് വേണ്ടത് ഒരു മഴയാണ് ഞാൻ പറഞ്ഞു. മഴയത്ത് എനിക്ക് കുളിക്കണം. ആലിപ്പഴങ്ങൾ ഓടിനടന്ന് പെറുക്കണം ചെമ്പരത്തികൾ പൂത്ത മുറ്റം എനിക്ക് ഇഷ്ടമാണ് ഇതെല്ലാം നീയെനിക്ക് വരച്ചു തരണം നാളെ പട്ടണത്തിൽനിന്നൊരാൾ എന്നെ പെണ്ണുകാണാൻ വരും ചിത്രകാരനാകട്ടെ മഴ പെയ്യുമോ ഇല്ലയോ എന്ന്...

Your Subscription Supports Independent Journalism

View Plans

കാൻവാസിൽ കറുപ്പുകൊണ്ടുമാത്രം

നിറഭേദങ്ങളിലൂടെ

അമൂർത്തമായ ചിത്രമെഴുതുന്ന

ഒരു ചിത്രകാരനുണ്ട്

വിരൂപനും മെലിഞ്ഞവനുമായ

അവനെ സ്നേഹിക്കുന്ന ഗ്രാമീണ കന്യകയാണ് ഞാൻ

നി​ന്റെ ചിത്രങ്ങൾ എന്നോടൊന്നും പറയുന്നില്ല

ഞാൻ അവനോട് പരിഭവപ്പെട്ടു.

എന്റെ ചിത്രങ്ങൾ

എന്താണെന്ന് പറയുക വയ്യ

അത് വാക്കുകൾക്കപ്പുറമാണ്

എനിക്ക് വേണ്ടത് ഒരു മഴയാണ്

ഞാൻ പറഞ്ഞു.

മഴയത്ത് എനിക്ക്

കുളിക്കണം.

ആലിപ്പഴങ്ങൾ ഓടിനടന്ന്

പെറുക്കണം

ചെമ്പരത്തികൾ പൂത്ത

മുറ്റം എനിക്ക് ഇഷ്ടമാണ്

ഇതെല്ലാം നീയെനിക്ക് വരച്ചു തരണം

നാളെ പട്ടണത്തിൽനിന്നൊരാൾ

എന്നെ പെണ്ണുകാണാൻ വരും

ചിത്രകാരനാകട്ടെ

മഴ പെയ്യുമോ ഇല്ലയോ എന്ന്

പറയുന്നേയില്ല

ചിത്രത്തിൽ കറുപ്പിന്റെ പലനിറങ്ങളെ

മാറ്റിമാറ്റി വരച്ചുകൊണ്ടിരുന്നു.

ഞാനിതാ പുതുമണവാളനൊപ്പം

നഗരത്തിലേക്ക്

പോകുന്നു.


News Summary - weekly literature poem