Begin typing your search above and press return to search.
അവസാനവണ്ടിക്കിറങ്ങുമ്പോൾ
Posted On date_range 2 Sept 2024 7:45 AM IST
Updated On date_range 2 Sept 2024 7:46 AM IST
ഒരു ഉടുപ്പിലും ഇനിമേൽ പാകപ്പെടുകയില്ല. ഒരു പറച്ചിലും ഉള്ളം തൊടുകയില്ല. ഒരു തലോടലിലും വഴുതിവീഴില്ല. പിടിച്ചുനിർത്താൻ കരച്ചിലുകളൊന്നും ബാക്കിയില്ല. അവസാനവണ്ടിക്കിറങ്ങാനുറപ്പിച്ച് രാത്രി. മാറ്റമില്ലാ തീരുമാനം. ഉണർന്നപ്പോ? അവനെല്ലായുടുപ്പിലും വീണ്ടും പാകപ്പെട്ടു. എല്ലാ പറച്ചിലും ഉള്ളം തൊട്ടു. എല്ലാ തലോടലുകളിലും അവൻ കൃത്യം വഴുതി...
ഒരു ഉടുപ്പിലും ഇനിമേൽ
പാകപ്പെടുകയില്ല.
ഒരു പറച്ചിലും ഉള്ളം
തൊടുകയില്ല.
ഒരു തലോടലിലും
വഴുതിവീഴില്ല.
പിടിച്ചുനിർത്താൻ
കരച്ചിലുകളൊന്നും ബാക്കിയില്ല.
അവസാനവണ്ടിക്കിറങ്ങാനുറപ്പിച്ച്
രാത്രി.
മാറ്റമില്ലാ തീരുമാനം.
ഉണർന്നപ്പോ?
അവനെല്ലായുടുപ്പിലും വീണ്ടും പാകപ്പെട്ടു.
എല്ലാ പറച്ചിലും ഉള്ളം തൊട്ടു.
എല്ലാ തലോടലുകളിലും
അവൻ കൃത്യം
വഴുതി വീണു.
ഹാ.
അവനൊരിക്കലും
അവസാനവണ്ടി
കിട്ടുകയേ
ഇല്ലല്ലേ?