Begin typing your search above and press return to search.
proflie-avatar
Login

ന​ഗ്ന​വ​സ്ത്രം

Malayalam poem
cancel

എ​ന്താ​ണ​മ്മേ ന​ഗ്ന​ത

ചോ​ദി​ക്ക​യാ​യി​രു​ന്നു കു​റു​ക്ക​ന്‍ കു​ഞ്ഞ്

പൊ​ടു​ന്ന​നെ കു​റ്റി​ക്കാ​ട് പ​റി​ച്ചെ​റി​ഞ്ഞ്

ഇ​രു​ട്ട് വ​ലി​ച്ചു കീ​റി

വെ​ളി​ച്ചം ക​ണ്ണി​ലേ​ക്ക് കു​തി​ച്ചു ചാ​ടി

ഇ​ല​മ​റ​വി​ല്ലാ​ത്ത അ​ര​ക്ഷി​ത​മാ​യ തു​റ​സ്സ് വെ​ളി​പ്പെ​ട്ടു.

ഇ​താ​യി​രി​ക്കാം മോ​ളേ എ​ന്നു പ​റ​യും മു​മ്പ്

ത​ള്ള​യും മോ​ളും നി​ശ്ശ​ബ്ദ​രാ​ക്ക​പ്പെ​ട്ടു.

അ​ങ്ങ​നെ​യാ​ണ് ന​ഗ്ന​ത​യു​ടെ

ദാ​ര്‍ശ​നി​ക​വ്യ​ഥ​ക​ളി​ലേ​ക്ക്

ന​ട​ക്കാ​ന്‍ നി​ര്‍ബ​ന്ധി​ത​നാ​യ​ത്

നാ​ട്ടു​ന​ട​പ്പ​നു​സ​രി​ച്ച് ഒ​രു പാ​ശ്ചാ​ത്യ​നെ

കൂ​ട്ടു​പി​ടി​ക്കാ​മെ​ന്നു നി​ന​ച്ച​താ​ണ്

ആ​രെ​യും കി​ട്ടി​യി​ല്ല.

മാ​ര്‍ക്സ് പോ​ലും ഫു​ള്‍സൂ​ട്ടി​ലാ​ണ്.

നി​റ​ഞ്ഞ പു​ഴ​യോ ജ​ലം മാ​ഞ്ഞ വെ​ണ്മ​യോ ന​ഗ്ന​ത

നി​ലാ​വോ ന​ക്ഷ​ത്ര​ശൂ​ന്യ രാ​ത്രി​യോ ന​ഗ്നം

ജ​നാ​ധി​പ​ത്യ​മോ ഫാ​ഷി​സ​മോ ശ​രി​ക്കും ന​ഗ്ന​ത

മ​ത​ഭ്രാ​ന്ത​നോ മ​തേ​ത​ര​വാ​ദി​യോ ശ​രി​ന​ഗ്ന​ന്‍

ഭ​യ​ത്തെ ല​ജ്ജ​യെ പൊ​ങ്ങ​ച്ച​ത്തെ

മ​ത​ത്തെ ദേ​ശ​ത്തെ കാ​ല​ത്തെ

എ​ല്ലാം വെ​ളി​പ്പെ​ടു​ത്തു​മ്പോ​ള്‍

വ​സ്ത്ര​മി​ല്ലാ​യ്മ​യെ ന​ഗ്ന​ത എ​ന്നു വി​ളി​ക്കാ​മോ

വ​സ്ത്ര​മാ​ണ് ന​ഗ്ന​ത

വ​സ്ത്ര​ത്തെ ആ​യു​ധ​മാ​ക്കു​ക​യും

വ​സ്ത്ര​മി​ല്ലാ​യ്മ സ്വ​പ്നം കാ​ണു​ക​യും ചെ​യ്യു​ന്നു ആ​ണ്മ

വ​സ്ത്ര​മാ​ണാ​ത്മാ​വെ​ന്ന് പെ​ണ്മ

കോ​മാ​ളി​വ​സ്ത്ര​ത്തി​ല്‍ ദൈ​വി​ക​ത​യു​ടെ അ​ലു​ക്കു​ക​ള്‍

അ​ധി​കാ​ര​ത്തി​ന്‍റെ മൃ​ഗ​ത്തോ​ലി​ല്‍ മ​നു​ഷ്യ​ച​ർ​മ​നി​റം

പ​ക്ഷേ, വ​സ്ത്ര​മി​ല്ലെ​ങ്കി​ല്‍

ഇ​രു​മ്പു​പ​ണി​ക്കാ​ര​നും ശാ​സ്ത്ര​ജ്ഞ​നും ഒ​രു​പോ​ലെ

എ​മ്മെ​ല്ലേ​യും പൗ​ര​നും ത​മ്മി​ല്‍ വ്യ​ത്യാ​സ​മു​ണ്ടാ​വി​ല്ല

ന്യാ​യാ​ധി​പ​നെ​യും പ്ര​തി​യെ​യും തി​രി​ച്ച​റി​യാ​നാ​വി​ല്ല.

ലി​സ്റ്റ് വ​ലു​താ​ക്കി​യാ​ല്‍

ഇ​തൊ​രു പോ​സ്റ്റ് മോ​ഡേ​ണ്‍ ക​വി​ത​പോ​ലാ​വും

അ​തു വേ​ണ്ട.

ഇ​തൊ​രു ത​ള്ള​ക്കു​റു​ക്ക​ന്‍റെ​യും കു​ഞ്ഞി​ന്‍റെ​യും

വി​ഷ​യം മാ​ത്ര​മാ​കു​ന്നു.

ന​ഗ്ന​ത മ​നു​ഷ്യ​ന്‍റെ മാ​ത്ര​വും

ആ​ദ​വും ഹ​വ്വ​യും മു​ത​ല്‍ക്ക് മ​നു​ഷ്യ​ര്‍

വ​സ്ത്രം​കൊ​ണ്ട് മൃ​ഗ​ങ്ങ​ളു​ടെ മു​ന്നി​ല്‍

നാ​ണം കെ​ട്ടു​തു​ട​ങ്ങി​യ​താ​ണ​ല്ലോ.


Show More expand_more
News Summary - weekly literature poem