Begin typing your search above and press return to search.
proflie-avatar
Login

ആയുധങ്ങൾക്കു മുന്നിൽ നൃത്തം ചെയ്യുന്ന മനുഷ്യൻ

Malayalam poem
cancel

അ​​​യാ​​​ളു​​​ടെ മു​​​ഖം, യു​​​ദ്ധ​​​ത്തി​​​ല്‍ ചി​​​ത​​​റി​​​ത്തെ​​​റി​​​ച്ച

അ​​​യാ​​​ളു​​​ടെ വീ​​​ടു ത​​​ന്നെ​​​യാ​​​ണ്.

ജ​​​ന​​​ലു​​​ക​​​ളു​​​ടെ​​​യും വാ​​​തി​​​ലു​​​ക​​​ളു​​​ടെ​​​യും

ഭി​​​ത്തി​​​ക​​​ളു​​​ടെ​​​യും

ഭാ​​​ഷ​​​യി​​​ല്‍ അ​​​യാ​​​ളെ​​​ന്നോ​​​ട് സം​​​സാ​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.

മു​​​റി​​​ക​​​ളി​​​ല്‍ അ​​​ച്ഛ​​​നു​​​മ​​​മ്മ​​​യും ഭാ​​​ര്യ​​​യും

കു​​​ട്ടി​​​ക​​​ളും താ​​​മ​​​സി​​​ക്കു​​​ന്നു,

അ​​​വ​​​രു​​​ടെ പേ​​​രു​​​ക​​​ള്‍ പ​​​റ​​​ഞ്ഞ​​​ത്

ജ​​​ലം വ​​​റ്റി​​​യ ത​​​ടാ​​​കം

ആ​​​കാ​​​ശ​​​ത്തു തൂ​​​ക്കി​​​യി​​​ട്ട​​​തു​​​പോ​​​ലെ

ഞാ​​​നി​​​പ്പോ​​​ഴും ഓ​​​ര്‍ക്കു​​​ന്നു.

ആ​​​യു​​​ധ​​​ങ്ങ​​​ള്‍ മു​​​റി​​​ച്ച കൈ​​​ക​​​ളു​​​യ​​​ര്‍ത്തി

അ​​​വ​​​രെ​​​ന്നെ അ​​​ഭി​​​വാ​​​ദ്യം​ചെ​​​യ്തു.

അ​​​പ്പോ​​​ള്‍, പ​​​ഴ​​​യ​​ വ​​​സ്ത്ര​​​ങ്ങ​​​ള്‍ കീ​​​റി

കെ​​​ട്ടി​​​െ​വ​​​ച്ച മു​​​റി​​​വു​​​ക​​​ളി​​​ല്‍നി​​​ന്ന്

അ​​​വ​​​രു​​​ടെ രാ​​​ജ്യ​​​ത്തെ ന​​​ദി​​​ക​​​ള്‍

ഉ​​​രു​​​കി​​​വീ​​​ഴു​​​ന്നു​​​ണ്ടാ​​​യി​​​രു​​​ന്നു.

അ​​​യാ​​​ള്‍ പോ​​​യ വ​​​ഴി​​​യെ ത​​​നി​​​ച്ചു​​​ന​​​ട​​​ന്നു.

കി​​​ളി​​​ക​​​ളെ​​​ക്കൊ​​​ണ്ടു ഭാ​​​വി പ​​​റ​​​യി​​​ക്കു​​​ന്ന പ്രാ​​​യ​​​മാ​​​യ​​​വ​​​ര്‍

ത​​​ങ്ങ​​​ളു​​​ടെ കൈ​​​ക​​​ളി​​​ല്‍ വ​​​റ്റി​​​യു​​​റ​​​ഞ്ഞ നാ​​​ട്ടു​​​വ​​​ഴി​​​ക​​​ളെ

ത​​​ട​​​വി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ന്നു.

കീ​​​റി​​​പ്പൊ​​​ളി​​​ഞ്ഞ ച​​​ര്‍മം ത​​​റി​​​ക​​​ളി​​​ല്‍ നെ​​​യ്ത്

ധ​​​രി​​​ക്കു​​​ന്ന നെ​​​യ്ത്തു​​​കാ​​​രെ ക​​​ണ്ടു.

വെ​​​യി​​​ലു​​ തി​​​ന്നു​​​മ​​​രി​​​ച്ച വ​​​ള​​​ര്‍ത്തു​​​മൃ​​​ഗ​​​ങ്ങ​​​ള്‍പോ​​​ലെ

അ​​​വ​​​രു​​​ടെ മു​​​റ്റം, മേ​​​ഘ​​​പ്പാ​​​വ​​​ക​​​ളോ​​​ട്

കു​​​ട്ടി​​​ക​​​ള്‍ വ​​​ര്‍ത്ത​​​മാ​​​നം പ​​​റ​​​യു​​​ന്ന​​​തു കേ​​​ട്ടു.

അ​​​വ​​​രു​​​ടെ കൈ​​​ക​​​ളി​​​ലി​​​രി​​​ക്കു​​​ന്ന

പു​​​ഴ​​​യി​​​ലെ ക​​​ല്ലു​​​ക​​​ള്‍ ക​​​ണ്ടു.

പ​​​രി​​​ക്കു​​​പ​​​റ്റി​​​യ കി​​​ളി​​​യു​​​ടെ ചി​​​റ​​​കു​​​ക​​​ള്‍പോ​​​ലെ

വൃ​​​ക്ഷ​​​ത്തി​​​ന്റെ നി​​​ഴ​​​ല്‍ വ​​​യ​​​ലി​​​ലേ​​​ക്കു പ​​​റ​​​ന്നു​​ കി​​​ട​​​ന്നു.

കു​​​ട്ടി​​​ക​​​ളു​​​ടെ കൈ​​​യി​​​ലി​​​രു​​​ന്ന ക​​​ല്ലു​​​ക​​​ള്‍

പു​​​സ്ത​​​ക​​​ങ്ങ​​​ളി​​​ലെ വ​​​രി​​​ക​​​ള്‍പോ​​​ലെ പ​​​റ​​​ന്നു​​​വ​​​ന്നു.

വ​​​രി​​​ക​​​ളി​​​ലൂ​​​ടെ ത​​​പ്പി​​​യും ത​​​ട​​​ഞ്ഞും ഞാ​​​ന്‍ ന​​​ട​​​ന്നു.

എ​​​ന്റെ​​​യു​​​ള്ളി​​​ല്‍ വി​​​രി​​​ഞ്ഞ പൂ​​​വി​​​നെ

ഒ​​​രാ​​​ള്‍ വെ​​​ടി​​​െ​വ​​​ച്ചു​​ വീ​​​ഴ്ത്തി.

ഇ​​​ല​​​ക​​​ളി​​​ല്‍നി​​​ന്ന് ശാ​​​ഖ​​​ക​​​ളി​​​ലേ​​​ക്ക്

ശാ​​​ഖ​​​ക​​​ളി​​​ല്‍നി​​​ന്ന് വേ​​​രു​​​ക​​​ളി​​​ലേ​​​ക്ക്

എ​​​ന്റെ പാ​​​ട്ടു​​​ക​​​ള്‍ പി​​​ട​​​ഞ്ഞു​​​വീ​​​ണു.

ആ​​​യു​​​ധ​​​ങ്ങ​​​ള്‍ക്കു മു​​​ന്നി​​​ല്‍നി​​​ന്ന്

ന​​​ഗ്ന​​​നാ​​​യി നൃ​​​ത്തം​ചെ​​​യ്യു​​​ന്ന

മ​​​നു​​​ഷ്യ​​​നെ ക​​​ണ്ടു.

Show More expand_more
News Summary - weekly literature poem