മയക്കം
ഇരുട്ട് കാട്ടി വെളിച്ചമെന്ന് പറഞ്ഞു. മരുഭൂമി കാട്ടി പച്ചപ്പെന്ന് പറഞ്ഞു കയറ്റം കാട്ടി മലയെന്ന് പറഞ്ഞു ചോര കാട്ടി വെള്ളമെന്നു പറഞ്ഞു ഞങ്ങൾ തലയാട്ടി പകലിന്റെ കണ്ണു കുത്തിപ്പൊട്ടിച്ച് തെരുവിൽ അന്ധരായി നടത്തിച്ചു. കാടിനെ അതേ നിശ്ശബ്ദതയിൽ തുണിയഴിച്ച് പ്രാപിച്ചു. ഒളിച്ചിരുന്ന് തൊടുത്ത അമ്പുകളിൽ കിളികളും കൂടും മരവും ചോന്നു. ഇറ്റിയിറ്റി വീഴുന്ന രക്തത്തുള്ളികൾ വഴികളിൽ കറയായി ഉറഞ്ഞു. ആരവങ്ങളുടെ നദിയിൽ അവരൊഴുകി. ഒന്നും കണ്ടില്ലെന്ന് പറയാൻ അവർ ഞങ്ങളെ പഠിപ്പിച്ചു. മൗനംകൊണ്ട് പണിത വീടുള്ള ജനതയാണ് അവരുടെ സ്വപ്നമെന്ന് പറഞ്ഞു. ആത്മഹത്യ ചെയ്ത വാക്കുകൾ തൊണ്ടയിൽ...
Your Subscription Supports Independent Journalism
View Plansഇരുട്ട് കാട്ടി
വെളിച്ചമെന്ന് പറഞ്ഞു.
മരുഭൂമി കാട്ടി
പച്ചപ്പെന്ന് പറഞ്ഞു
കയറ്റം കാട്ടി
മലയെന്ന് പറഞ്ഞു
ചോര കാട്ടി
വെള്ളമെന്നു പറഞ്ഞു
ഞങ്ങൾ തലയാട്ടി
പകലിന്റെ
കണ്ണു കുത്തിപ്പൊട്ടിച്ച്
തെരുവിൽ
അന്ധരായി നടത്തിച്ചു.
കാടിനെ
അതേ നിശ്ശബ്ദതയിൽ
തുണിയഴിച്ച് പ്രാപിച്ചു.
ഒളിച്ചിരുന്ന് തൊടുത്ത
അമ്പുകളിൽ
കിളികളും കൂടും മരവും
ചോന്നു.
ഇറ്റിയിറ്റി വീഴുന്ന
രക്തത്തുള്ളികൾ
വഴികളിൽ കറയായി ഉറഞ്ഞു.
ആരവങ്ങളുടെ നദിയിൽ
അവരൊഴുകി.
ഒന്നും കണ്ടില്ലെന്ന്
പറയാൻ
അവർ ഞങ്ങളെ പഠിപ്പിച്ചു.
മൗനംകൊണ്ട് പണിത
വീടുള്ള ജനതയാണ്
അവരുടെ സ്വപ്നമെന്ന് പറഞ്ഞു.
ആത്മഹത്യ ചെയ്ത
വാക്കുകൾ
തൊണ്ടയിൽ കുരുങ്ങി
പെരുകി
ഇന്നലെ
ഞങ്ങളുടെ കിണറും
കമഴ്ത്തിവെച്ചവർ
കുന്നുകേറി.
അവസാനം
പർവതത്തിന്റെ
അടിത്തട്ടിൽനിന്നും
കൂട്ടിവെച്ച അഗ്നി
അറിയിപ്പില്ലാതെ
പൊട്ടിത്തെറിച്ചു.
ഇപ്പോൾ
തെരുവിലൂടെ കടന്നുപോകുന്നു
അലങ്കൃത വാഹനങ്ങൾ.
വിലാപയാത്രയുടെ ദുഃഖം
മുഖത്തെഴുതി
ഞങ്ങളുടെ ശവങ്ങൾക്കുമുമ്പിൽ
മറ്റാരുമല്ല
അവർതന്നെ!