ഒരു കിളിക്കൂട്
സ്വന്തങ്ങളെല്ലാമുപേക്ഷിച്ചുവെങ്കിലും സ്വപ്നങ്ങളിൽപ്പാതി നെഞ്ചോടടുക്കി അചേതനശരീരങ്ങളറുതിയിലുറങ്ങും പുതുശവപ്പെട്ടികൾ വിൽക്കുന്ന കടയിൽ ഓരോ തരങ്ങൾ നിരന്നിരിക്കുന്നതിൽ ഓരത്തിരിക്കയാണൊരു കുഞ്ഞുപെട്ടി കാക്കയോ പൂച്ചയോ കവരാതെ മക്കളെ കാക്കണം ഭദ്രമെന്നോർത്തൊരമ്മക്കിളി കൂടൊരുക്കീ കുഞ്ഞുപെട്ടിയിൽ മുട്ടകൾ ചൂടേറ്റുവിരിയാൻ പൊരുന്നിരുന്നൊട്ടുനാൾ പട്ടിന്റെ തുന്നൽ മരത്തിന്റെ ഗന്ധവും പെട്ടിയേതാകിലും പക്ഷിക്കിണക്കം മുട്ടപൊട്ടിക്കുഞ്ഞ് കണ്ണുകീറിത്തൂവൽ മുറ്റിയോരോന്നായ് പറന്നുപൊങ്ങും വരെ പല പെട്ടികൾ വേറെ വിറ്റുപോയെങ്കിലും ഇളകാതിരുന്നു കൂടോമനപ്പെട്ടിയും നാട്ടിലൊരു...
Your Subscription Supports Independent Journalism
View Plansസ്വന്തങ്ങളെല്ലാമുപേക്ഷിച്ചുവെങ്കിലും
സ്വപ്നങ്ങളിൽപ്പാതി നെഞ്ചോടടുക്കി
അചേതനശരീരങ്ങളറുതിയിലുറങ്ങും
പുതുശവപ്പെട്ടികൾ വിൽക്കുന്ന കടയിൽ
ഓരോ തരങ്ങൾ നിരന്നിരിക്കുന്നതിൽ
ഓരത്തിരിക്കയാണൊരു കുഞ്ഞുപെട്ടി
കാക്കയോ പൂച്ചയോ കവരാതെ മക്കളെ
കാക്കണം ഭദ്രമെന്നോർത്തൊരമ്മക്കിളി
കൂടൊരുക്കീ കുഞ്ഞുപെട്ടിയിൽ മുട്ടകൾ
ചൂടേറ്റുവിരിയാൻ പൊരുന്നിരുന്നൊട്ടുനാൾ
പട്ടിന്റെ തുന്നൽ മരത്തിന്റെ ഗന്ധവും
പെട്ടിയേതാകിലും പക്ഷിക്കിണക്കം
മുട്ടപൊട്ടിക്കുഞ്ഞ് കണ്ണുകീറിത്തൂവൽ
മുറ്റിയോരോന്നായ് പറന്നുപൊങ്ങും വരെ
പല പെട്ടികൾ വേറെ വിറ്റുപോയെങ്കിലും
ഇളകാതിരുന്നു കൂടോമനപ്പെട്ടിയും
നാട്ടിലൊരു കുഞ്ഞും മരിച്ചതില്ലത്രനാൾ
കാട്ടുവാനാകുമോ കിളികൾക്കുമത്ഭുതം
വെളുവെളെപ്പഞ്ഞിയും ചുള്ളികൾ നാരും
തെളുതെളെ മിഠായിത്തുണ്ടുകടലാസും
ഒരു മലർച്ചെണ്ടിന്റെ ചേലാർന്ന കൂട്ടിൽ
അടയിരുന്നിത്രനാൾ കുരുവിയോ കരുണയോ
അറിയാരഹസ്യങ്ങളിനിയെത്രയെത്രയോ
പറയാതെ കാക്കും പ്രപഞ്ചമേ വന്ദനം.