മൂഷികപുരാണം
അടുക്കളയോടു ചേർന്ന സ്റ്റോർ റൂമിൽ എലിശല്യമുണ്ടെന്നവൾ പറഞ്ഞപ്പോൾ ഞാൻ കാര്യമായെടുത്തില്ല. മച്ചിൽ ആൾപെരുമാറ്റം പോലെ ചില ശബ്ദങ്ങൾ ഉറക്കംകെടുത്തിയിരുന്നു! ഇതിപ്പോൾ എല്ലായിടത്തും കാഷ്ഠവും, മൂത്രവും... അരിയും മറ്റും ഉപയോഗിക്കാനാവാത്ത നിലയിൽ. ‘‘വിഷംവെച്ചു കൊല്ലണ’’മെന്നായിരുന്നു ഉറ്റ ചങ്ങാതി പറഞ്ഞത്, വെള്ളം കിട്ടാതെ ചത്തുചീഞ്ഞാൽ? കുടുസ്സുമുറിയിലിട്ട് തല്ലിക്കൊല്ലാനുമാകില്ല. അവളാണ് എലിക്കെണിയിലേക്കെത്തിച്ചത്. പരിചയക്കാരനിൽനിന്നും ചുളുവിലക്ക് തകരത്തിൽ പണിത ചെറിയതൊന്ന് ഒപ്പിച്ചെടുത്തു. ‘‘ഉണക്കമീൻ കോർക്കാം, കിട്ടിയാൽ നമ്മക്കു വെള്ളത്തിൽ മുക്കിക്കൊല്ലാ’’മെന്നു...
Your Subscription Supports Independent Journalism
View Plansഅടുക്കളയോടു ചേർന്ന
സ്റ്റോർ റൂമിൽ എലിശല്യമുണ്ടെന്നവൾ പറഞ്ഞപ്പോൾ
ഞാൻ കാര്യമായെടുത്തില്ല.
മച്ചിൽ ആൾപെരുമാറ്റം പോലെ
ചില ശബ്ദങ്ങൾ ഉറക്കംകെടുത്തിയിരുന്നു!
ഇതിപ്പോൾ എല്ലായിടത്തും കാഷ്ഠവും, മൂത്രവും...
അരിയും മറ്റും ഉപയോഗിക്കാനാവാത്ത നിലയിൽ.
‘‘വിഷംവെച്ചു കൊല്ലണ’’മെന്നായിരുന്നു
ഉറ്റ ചങ്ങാതി പറഞ്ഞത്,
വെള്ളം കിട്ടാതെ ചത്തുചീഞ്ഞാൽ?
കുടുസ്സുമുറിയിലിട്ട് തല്ലിക്കൊല്ലാനുമാകില്ല.
അവളാണ് എലിക്കെണിയിലേക്കെത്തിച്ചത്.
പരിചയക്കാരനിൽനിന്നും
ചുളുവിലക്ക് തകരത്തിൽ പണിത
ചെറിയതൊന്ന് ഒപ്പിച്ചെടുത്തു.
‘‘ഉണക്കമീൻ കോർക്കാം,
കിട്ടിയാൽ നമ്മക്കു വെള്ളത്തിൽ
മുക്കിക്കൊല്ലാ’’മെന്നു ശ്രീമതി...
‘‘ഒരു തേങ്ങാപ്പൂൾകൂടി ചുട്ടെടുത്തോ’’
എന്റെ പുതുപരീക്ഷണം!
‘‘രണ്ടെലികൾ ഒന്നിച്ചു കുടുങ്ങില്ല’’,
അവളുടെ കേട്ടറിവ്,
കോർക്കപ്പെട്ടു, രണ്ടുമൊരേ കൊളുത്തിൽ.
കവാടമടയുന്ന ശബ്ദത്തിനായി
ഉറക്കത്തെ ആട്ടിപ്പായിച്ചു.
നിശ്ശബ്ദത പൂത്തുവിടർന്നു.
പുലരാൻ നേരം വലുതല്ലാത്ത
ഒരൊച്ച എന്നെ വിളിച്ചുണർത്തി.
പ്രതീക്ഷയോടെ കണ്ണുകൾ
തിരുമ്മിച്ചെന്നു നോക്കുമ്പോൾ,
മുഴുവനും തിന്നുതീർത്ത് ചിറി തുടച്ചിരുമൂഷികർ!
പുതുക്കക്കാരെപ്പോലെ ഉമ്മവെച്ചു കളിക്കുന്നു,
ഒരേ ജനുസ്സിൽപ്പെട്ട
വലുപ്പവ്യത്യാസമുള്ള
രണ്ടു ചുണ്ടെലികൾ.