*ഹേ ജോ
ഹേ ജോ നീ എങ്ങോട്ടു പോണു? ഞാനീ നാടുവിട്ടു പോണു ഇവിടെ എന്താ കുഴപ്പം? ഇവിടെ ജീവിതത്തിന് ഒരർഥവുമില്ല കള്ളനല്ലേ നീ? എന്താണ് അതിന് പ്രത്യേകമായ ഒരർഥം? ചങ്ങാതീ അധികം ആളുകളില്ലാത്ത ഒരു തൊഴിലാണല്ലോ മോഷണം ഞാനതിൽ ജന്മവാസനകൊണ്ടും ദയനീയമായ അവസ്ഥകൊണ്ടും വന്നതാണ്. പക്ഷേ ഇവിടെ ഒരു കള്ളൻ എന്ന നിലയിൽ ഞാൻ വ്യത്യസ്തനല്ല അതുകൊണ്ടു ഞാൻ പോണു അതുകൊള്ളാം എനിക്കറിയാം പോലീസുകാർ കാരണമായിരിക്കാം ജനങ്ങൾ രാത്രി ഉറങ്ങാതെ കണ്ണും തെളിച്ച് ഇരിക്കുന്നതുകൊണ്ടാവാം നീ പോണത്? അതുകൊണ്ടൊന്നുമല്ല ചങ്ങാതീ അതോ നിന്റെ കാമുകി മരിച്ചോ? നിന്നെ ഉപേക്ഷിച്ചോ? നീ ഓളെ കട്ടതല്ലേ? കട്ടതല്ല ചങ്ങാതീ കൂടെ ഇറങ്ങി...
Your Subscription Supports Independent Journalism
View Plansഹേ ജോ
നീ എങ്ങോട്ടു പോണു?
ഞാനീ നാടുവിട്ടു പോണു
ഇവിടെ എന്താ കുഴപ്പം?
ഇവിടെ ജീവിതത്തിന് ഒരർഥവുമില്ല
കള്ളനല്ലേ നീ?
എന്താണ് അതിന് പ്രത്യേകമായ ഒരർഥം?
ചങ്ങാതീ അധികം ആളുകളില്ലാത്ത
ഒരു തൊഴിലാണല്ലോ
മോഷണം
ഞാനതിൽ ജന്മവാസനകൊണ്ടും ദയനീയമായ
അവസ്ഥകൊണ്ടും വന്നതാണ്.
പക്ഷേ ഇവിടെ
ഒരു കള്ളൻ എന്ന നിലയിൽ
ഞാൻ വ്യത്യസ്തനല്ല
അതുകൊണ്ടു ഞാൻ പോണു
അതുകൊള്ളാം
എനിക്കറിയാം പോലീസുകാർ കാരണമായിരിക്കാം
ജനങ്ങൾ രാത്രി ഉറങ്ങാതെ
കണ്ണും തെളിച്ച് ഇരിക്കുന്നതുകൊണ്ടാവാം
നീ പോണത്?
അതുകൊണ്ടൊന്നുമല്ല ചങ്ങാതീ
അതോ നിന്റെ കാമുകി
മരിച്ചോ?
നിന്നെ ഉപേക്ഷിച്ചോ?
നീ ഓളെ കട്ടതല്ലേ?
കട്ടതല്ല ചങ്ങാതീ
കൂടെ ഇറങ്ങി വന്നതാ
അവൾ മരിച്ചു
ഞാൻ പോണത്
അതുകൊണ്ടല്ല ചങ്ങാതീ
പിന്നെന്തുകൊണ്ടാണ്?
ഇവിടെ എല്ലാവരും കള്ളന്മാരും
കള്ളികളുമാണ്
അതുകൊണ്ട് മറ്റൊരിടത്തേക്ക് പോകയാണ്
ഇത്രയും നശിക്കാത്ത
മറ്റൊരു നാട്ടിലേക്ക്
പോലീസും കോടതിയും ഉള്ള സ്ഥലത്തേക്ക്
റ്റാ റ്റാ ചങ്ങാതീ
എന്നെങ്കിലും കാണാമെന്ന പ്രതീക്ഷയിൽ
റ്റാ റ്റാ ചങ്ങാതീ.
=============
*ജിമി ഹെൻറിക്സ് പാടിയ ഹേ ജോ
(രചന -ബില്ലി റോബർട്ട്സ്) എന്ന ഗാനത്തിന്റെ സ്വാധീനം