കാമുകിക്കുള്ള വരികൾ
നീ മുലയൂട്ടി വളർത്തിയ കവിതയെന്ന് നിന്നെയോർത്തെഴുതിവച്ചു മരണത്തിന്റെ നാൽപതാണ്ടുകൾക്കുശേഷം അമ്മയ്ക്കുവേണ്ടി എഴുതിയ കവിതയായതു മാറുന്നു ഒരുദിവസം ആ മൺകൂനയ്ക്കരികിൽ നിൽക്കെ നേരത്തെ മരിച്ചുപോയ അമ്മമാർ മക്കളെയോർത്ത് ആധിപിടിച്ച് കാമുകിമാരായി വരുന്നില്ലെന്ന് എങ്ങനെയറിയും? ഈ ചിന്ത വിരിഞ്ഞ ആ ദിവസത്തെ ആ നേരം മണ്ണടരുകളിൽനിന്നൊരു കിളി ചിറകടിച്ചുയർന്നു പൊങ്ങി അൽപനേരം നിന്നു. അത് ഈ കവിതയുടെ ഒരടയാളമായ് തീർന്നു ഒരു കിളിയാണ് ഓർമയുടെ ഉയിർപ്പായി നിന്നിലേക്ക് പറക്കുന്നത്...
Your Subscription Supports Independent Journalism
View Plansനീ മുലയൂട്ടി വളർത്തിയ കവിതയെന്ന്
നിന്നെയോർത്തെഴുതിവച്ചു
മരണത്തിന്റെ നാൽപതാണ്ടുകൾക്കുശേഷം
അമ്മയ്ക്കുവേണ്ടി എഴുതിയ
കവിതയായതു മാറുന്നു
ഒരുദിവസം
ആ മൺകൂനയ്ക്കരികിൽ നിൽക്കെ
നേരത്തെ മരിച്ചുപോയ അമ്മമാർ
മക്കളെയോർത്ത് ആധിപിടിച്ച്
കാമുകിമാരായി വരുന്നില്ലെന്ന്
എങ്ങനെയറിയും?
ഈ ചിന്ത വിരിഞ്ഞ
ആ ദിവസത്തെ ആ നേരം
മണ്ണടരുകളിൽനിന്നൊരു കിളി
ചിറകടിച്ചുയർന്നു പൊങ്ങി
അൽപനേരം നിന്നു.
അത്
ഈ കവിതയുടെ
ഒരടയാളമായ് തീർന്നു
ഒരു കിളിയാണ്
ഓർമയുടെ ഉയിർപ്പായി
നിന്നിലേക്ക് പറക്കുന്നത്