വാ(ഗ്)ക്ക് വൈചിത്ര്യം
ചിലപ്പോഴൊക്കെ മരങ്ങൾക്കുമറഞ്ഞിരിക്കും കടുവയെപ്പോൽ പതിയിരിക്കും. പഴുതുകിട്ടിയാൽ ചാടിവീഴും ആഴത്തിൽ പറഞ്ഞിറുക്കും. ചിലപ്പോഴൊക്കെ, സ്വരങ്ങൾക്കിടയിൽ ഒളിച്ചിരിക്കും കുറിഞ്ഞിപ്പൂച്ചയെപ്പോൽ തൊട്ടുരുമ്മി രോമക്കുളിരേകി ഇടയിൽ, വട്ടത്തിൽ ചുറ്റിത്തിരിഞ്ഞു, കൊണിഞ്ഞു പ്രണയിക്കും. ചിലപ്പോഴൊക്കെ വ്യഞ്ജനങ്ങൾക്കിടയിൽ കാവൽകിടക്കും നായയേപ്പോൽ ഇലയനക്കത്തിലുണർന്നു കുരച്ചുകൊണ്ടിരിക്കും. ഒടുവിൽ സ്വയമടങ്ങി കിടക്കുമെങ്കിലും ഇടയിൽ മുരളും നാവു പുറത്തിട്ടു ശ്വാസം കുടിക്കും. ചിലപ്പോഴൊക്കെ ചില്ലുകളെപ്പോൽ രക്തം ചീന്തും ഹൃദയം മുറിക്കും...
Your Subscription Supports Independent Journalism
View Plansചിലപ്പോഴൊക്കെ
മരങ്ങൾക്കുമറഞ്ഞിരിക്കും
കടുവയെപ്പോൽ
പതിയിരിക്കും.
പഴുതുകിട്ടിയാൽ ചാടിവീഴും
ആഴത്തിൽ പറഞ്ഞിറുക്കും.
ചിലപ്പോഴൊക്കെ,
സ്വരങ്ങൾക്കിടയിൽ
ഒളിച്ചിരിക്കും
കുറിഞ്ഞിപ്പൂച്ചയെപ്പോൽ
തൊട്ടുരുമ്മി
രോമക്കുളിരേകി
ഇടയിൽ, വട്ടത്തിൽ
ചുറ്റിത്തിരിഞ്ഞു,
കൊണിഞ്ഞു പ്രണയിക്കും.
ചിലപ്പോഴൊക്കെ
വ്യഞ്ജനങ്ങൾക്കിടയിൽ
കാവൽകിടക്കും
നായയേപ്പോൽ
ഇലയനക്കത്തിലുണർന്നു
കുരച്ചുകൊണ്ടിരിക്കും.
ഒടുവിൽ സ്വയമടങ്ങി
കിടക്കുമെങ്കിലും ഇടയിൽ മുരളും
നാവു പുറത്തിട്ടു ശ്വാസം കുടിക്കും.
ചിലപ്പോഴൊക്കെ
ചില്ലുകളെപ്പോൽ
രക്തം ചീന്തും
ഹൃദയം മുറിക്കും
സിരകളെ ത്രസിപ്പിക്കും
രതിയുന്മാദമാകും.
ചിലപ്പോഴൊക്കെ
ലിപിയില്ലാത്തവരെപ്പോൽ
നിശ്ശബ്ദരാകും.
മൗനത്തിൻ മടയിലിരിക്കും.
പുറത്തേക്കിറങ്ങാൻ
തിടുക്കം കൂട്ടിവീർപ്പടക്കി നിൽക്കും.
ചുവടൊന്നുതൊട്ടാൽ
തപ്പിത്തടയും.
വീഴാതിരിക്കാൻ ചുണ്ടിൽ
മുറുകെപ്പിടിക്കും.
ചിലപ്പോഴൊക്കെ
ഉരുൾപോൽ
മുന്നിലുള്ളതെല്ലാം
അടിപറിച്ചെറിഞ്ഞു
നാലുപാടും ഓടിയെത്തും.
മുക്കിയും മുങ്ങിയും
കെട്ടിപ്പുണരും.
ചിലപ്പോഴൊക്കെ
കൈവിട്ട് പോകും.
ലക്ഷ്യത്തിൽനിന്ന്
ഇഴതിരിഞ്ഞു നിൽക്കും.
നാലുപാടും ചിതറും.
തോക്കിനെപ്പോൽ
കാഞ്ചിവലിയാതെ
തോൽക്കും.