അവരുടെ ആദിമാരാമത്തിലെ അന്ത്യനാളുകൾ
1 സ്വർഗത്തിന്റെ വിരിപ്പ് കുടഞ്ഞവർ ഭൂമിയിലേക്ക് നോക്കി... പൊന്നിൻ പൊട്ട് പോലൊരു ദൂരാന്തരിത ലോകം. കാനവാഴ നനയ്ക്കുമ്പോൾ അവരുടെ ചിന്തകളിൽ ഫലകാമനകളില്ലാത്ത ഉദ്യാനങ്ങൾ... 2 സ്വർഗവാതിലിൽ നീലച്ചിറകുള്ളൊരു പക്ഷി... മയിലെന്ന് പേരിട്ടാലോ? ആദി പിതാവിന്റെ വാക്കുകളിൽ ആടി വിരിഞ്ഞപ്പോൾ അവളുടെ, ചുണ്ടിൽ മയിലിന്റെ നീല... ഭൂമിയിലപ്പോൾ തരിശിന്റെ മഞ്ഞ... 3 വിശുദ്ധിയുടെ പ്രഭാതം വീഞ്ഞ് പതയുന്ന നദിയിൽ നീന്തിത്തുടിക്കുമ്പോൾ കൈയെത്തും ദൂരത്ത് ഇമ ചിമ്മിയൊരു താരകം. രാത്രിനൃത്തത്തിനൊടുവിൽ. വിലക്കപ്പെട്ട മരത്തിൽനിന്നടർന്നു വീണത്... തെറ്റുകളില്ലാത്ത ലോകത്ത് അനുസരണയുടെ...
Your Subscription Supports Independent Journalism
View Plans1
സ്വർഗത്തിന്റെ വിരിപ്പ്
കുടഞ്ഞവർ ഭൂമിയിലേക്ക്
നോക്കി...
പൊന്നിൻ പൊട്ട് പോലൊരു
ദൂരാന്തരിത ലോകം.
കാനവാഴ നനയ്ക്കുമ്പോൾ
അവരുടെ ചിന്തകളിൽ
ഫലകാമനകളില്ലാത്ത
ഉദ്യാനങ്ങൾ...
2
സ്വർഗവാതിലിൽ നീലച്ചിറകുള്ളൊരു
പക്ഷി...
മയിലെന്ന് പേരിട്ടാലോ?
ആദി പിതാവിന്റെ വാക്കുകളിൽ
ആടി വിരിഞ്ഞപ്പോൾ അവളുടെ,
ചുണ്ടിൽ മയിലിന്റെ നീല...
ഭൂമിയിലപ്പോൾ തരിശിന്റെ മഞ്ഞ...
3
വിശുദ്ധിയുടെ പ്രഭാതം
വീഞ്ഞ് പതയുന്ന
നദിയിൽ നീന്തിത്തുടിക്കുമ്പോൾ
കൈയെത്തും ദൂരത്ത്
ഇമ ചിമ്മിയൊരു താരകം.
രാത്രിനൃത്തത്തിനൊടുവിൽ.
വിലക്കപ്പെട്ട
മരത്തിൽനിന്നടർന്നു വീണത്...
തെറ്റുകളില്ലാത്ത ലോകത്ത്
അനുസരണയുടെ വെട്ടം...
4
മരണത്തിന്റെ പാമ്പ്
ചുരുണ്ടു കിടക്കും മരച്ചില്ല.
മടിച്ച് നിൽക്കാതെ അടുത്ത്
വരൂ.
നാണമെന്തന്നറിയുന്നതിനും
മുമ്പ്.
പ്രലോഭനത്തിന്റെ ചുരുൾ
നിവർത്തി പാമ്പിൻ നോട്ടം...
5
കനി ഭക്ഷിച്ചാൽ പാപം ഉറപ്പ്.
ദൈവത്തിന്റെ താക്കീതായ്
ഇടിമിന്നൽ,
അവരുടെ ഉടൽ വിറച്ചു.
പതിവില്ലാതന്നാ പുലരിക്ക്
മങ്ങിയ കറുപ്പ്...
6
ജീവൻ മരിക്കുന്ന ലോകം
പാമ്പ് കിനാവ് കണ്ടു.
വിഷം പുരട്ടാൻ
പല്ലിനാകെ തരിപ്പ്.
‘‘എന്തുകൊണ്ട് ഈ കനി മാത്രം
ഇത് ദൈവത്തിന്റെ അനീതി’’
മിണ്ടുന്ന പാമ്പിനെ കണ്ട്
അന്തിച്ച് നിൽക്കുമ്പോൾ
മാനത്ത് വിഷ മഴ...
ക
7
കാന്താരകരിമ്പിൻ–
തോട്ടം കടന്നവർ,
മുന്നോട്ട് നടന്നു...
പരസ്പരം കൈകോർത്ത്
പിടിക്കുമ്പോൾ, കണ്ണുകളിൽ
ആദ്യ നിഷേധത്തിൻ തീപ്പൊരി.
8
കനിയിറുക്കുന്നതിനും മുമ്പ്
അശരീരിയുടെ മിന്നൽ.
‘‘ഹേയ്, പെണ്ണേ, ആണേ
ആണേ, പെണ്ണേ...’’
പാപത്തിൻ മധുരം ചുണ്ടോട്
ചേർത്തപ്പോൾ,
നഗ്നത അറിഞ്ഞതിൻ നാണം
9
ആദിമാരാമത്തിലപ്പോൾ
അന്തിച്ചുവപ്പ്.
കളിമണ്ണുടഞ്ഞ് കുഴഞ്ഞ
മണ്ണുമായ്, ഭൂമിയിലാകെ
കൃഷിത്തോട്ടങ്ങൾ...
തെമ്മാടിച്ചെടികളുടെ
മുറ്റിയ വളർച്ച...
വരൂ... വരൂ... വരൂ...
ഇരുട്ടിൽ,
നരകത്തിന്റെ ക്ലാവ് പിടിച്ച
നിഴലിന്റെ ശബ്ദം.
യുക്തിയുടെ സൂര്യപഥങ്ങളിൽ
ദൈവം ജനിച്ച ദിവസമായിരുന്നു
അന്ന്.