Begin typing your search above and press return to search.
proflie-avatar
Login

ലൂറും ബുദ്ധിമാനായ പുലിവാഹയും

ലൂറും ബുദ്ധിമാനായ   പുലിവാഹയും
cancel

ഇരയെടുക്കാതെ പോയതിലും വേഗം തിരികെ വരുന്നൂ ഓർമയിൽ ഭയത്തിന്റെ ചൂണ്ട തറഞ്ഞ മീൻ... പണ്ടൊക്കെ വിശപ്പിനെ വിശപ്പിനാൽ ശമിപ്പിക്കാൻ ശ്രമിച്ചിരുന്നു പെരുംകൂട്ടിലോ തടവലയിലോപെട്ട് ഉടലാകെ ആമയോ, കഴുന്നയോ തിന്ന് മുഖത്തിനു പിന്നിൽ മുള്ളുമാത്രമായ് കറിക്കുകൊള്ളാനാവാത്തവിധം പഴുത്തു ചീഞ്ഞും കൊതിഞ്ഞ് നിക്കുമ്പോൾ നടുക്കു വീണ തോട്ട പൊട്ടിപ്പിരിഞ്ഞും ബാക്കിയിൽ ചിലത് തോട്ടിറമ്പിൽ തെറ്റാലിക്ക് ഉന്നം തറക്കാൻ പാകത്തിന് നിർവ്യാജം നിന്നുകൊടുത്തും വംശനാശപ്പേരേടിന്റെ മടചാടി പകച്ചുനിക്കുമ്പോഴാണ്... അനുഭവങ്ങൾ ചെതുമ്പലുപോലെ ചുറ്റിനുമുണ്ട് എങ്കിലും കാഴ്ചക്കാരേക്കൊണ്ട് ബെൽബട്ടൻ ഞെക്കിക്കും...

Your Subscription Supports Independent Journalism

View Plans

ഇരയെടുക്കാതെ

പോയതിലും വേഗം

തിരികെ വരുന്നൂ

ഓർമയിൽ

ഭയത്തിന്റെ

ചൂണ്ട തറഞ്ഞ മീൻ...

പണ്ടൊക്കെ

വിശപ്പിനെ വിശപ്പിനാൽ ശമിപ്പിക്കാൻ ശ്രമിച്ചിരുന്നു

പെരുംകൂട്ടിലോ

തടവലയിലോപെട്ട്

ഉടലാകെ

ആമയോ, കഴുന്നയോ തിന്ന്

മുഖത്തിനു പിന്നിൽ മുള്ളുമാത്രമായ്

കറിക്കുകൊള്ളാനാവാത്തവിധം

പഴുത്തു ചീഞ്ഞും

കൊതിഞ്ഞ് നിക്കുമ്പോൾ

നടുക്കു വീണ

തോട്ട പൊട്ടിപ്പിരിഞ്ഞും

ബാക്കിയിൽ ചിലത്

തോട്ടിറമ്പിൽ

തെറ്റാലിക്ക് ഉന്നം തറക്കാൻ

പാകത്തിന്

നിർവ്യാജം നിന്നുകൊടുത്തും

വംശനാശപ്പേരേടിന്റെ

മടചാടി

പകച്ചുനിക്കുമ്പോഴാണ്...

അനുഭവങ്ങൾ

ചെതുമ്പലുപോലെ

ചുറ്റിനുമുണ്ട്

എങ്കിലും

കാഴ്ചക്കാരേക്കൊണ്ട്

ബെൽബട്ടൻ ഞെക്കിക്കും വിധം

മാരക പെർഫോമൻസുകളുടെ

ഊത്തക്കാലം

ബഹുകേമം...

കണ്ണിലിട്ടടച്ചാൽ കാണാത്ത

കുഞ്ഞുങ്ങളുമായി

(ദാർശനികതയുടെ)

ഉപരിതലത്തിൽ

ദൂരദർശന്റെ ചിഹ്നംപോലെ

ചിറകു കുഴഞ്ഞു നിൽക്കുമ്പോഴാവും

മിക്കവാറുമത് സംഭവിക്കുക.

ബോധാവബോധങ്ങൾ

ബാക്കിവെച്ച

വിശപ്പിനു മുന്നിൽ

തെന്നിത്തെറിക്കുന്ന

നിറംകൊണ്ടു പൊലിപ്പിച്ച

ചതി

ലൂർ...

ഫ്രോഗോ

ഫിഷോ

എന്തുമാവാം

അതിന്റെ

മാംസളമായ

പ്ലാസ്റ്റിക് ഉടൽ

വെട്ടിയാലുടൻ

വേദനയുടെ

മൂർച്ചയേറിയ നങ്കൂരം

വായിൽ തറയും മട്ടിലുള്ള

നിർമിതി

റോഡ് ആൻഡ് റീലൊരു

ടൈം മെഷീൻപോലെ

നടപ്പുകാലത്തിന്റെ

ഗ്രില്ലിൽ കൊണ്ടു ചെന്നാക്കും

പ്രത്യക്ഷത്തിലേ വെളിപ്പെടേണ്ടിയിരുന്ന

തെളിവുകൾ

അതിന്റെ പിന്നിലെ

ടങ്കീസുപോലെ

നേർത്തിരുന്നെങ്കിലും

അവരുടെ

ഉദ്ദേശ്യംപോലെ

ബലമേറെയുള്ളതാണെന്നറിയുമ്പോഴുള്ള

പിടച്ചിൽ

കരയിലേക്ക് കേറിപ്പോവും

കരിനോവു പിടിച്ച കുഞ്ഞ്

ഉപരിതലത്തിൽ സംഭവിച്ച

ചലനത്തേയോർത്ത്

വേലിയേറ്റത്തിന്റെ

വരവു കാത്തുകിടക്കും

താഴേക്ക് ചുണ്ടു വളഞ്ഞ

വലിയ മീനുകൾ

കണ്ണടക്കാറില്ല.

എന്തെന്നാൽ

അവ

തമ്മിൽ കണ്ടാൽ കൊന്ന് തിന്ന്

ജീവിക്കുന്നവരാകയാൽ

അവരുടെ ആകാശത്തിൽ

ഉണ്ടുപോൽ

എപ്പോഴും

ജാഗ്രത.

എന്നാലും

ചില പിടച്ചിലുകൾ

അരപ്പു വെള്ളത്തിൽ

നിന്നുപോലും രക്ഷപ്പെട്ട്

ആറ്റിൽ

മറ്റൊരു ചുവപ്പു ചാൽ തീർത്ത ചരിത്രമുണ്ട്...

അക്കഥ

ഒരിക്കലെങ്കിലും

ആരെങ്കിലും

പറഞ്ഞ്

അറിഞ്ഞതിനാലാവാം

ഇരയെടുക്കാതെ

പോയതിലും വേഗം

തിരികെ വരുന്നൂ

ഓർമയിൽ

ഭയത്തിന്റെ

ചൂണ്ട തറഞ്ഞ ഒരു മീൻ...


News Summary - weekly literature poem