ക്ലാസ് മുറികൾ മാറിയിട്ടും മൂത്രപ്പുരകൾ മാറാത്ത സ്കൂളുകൾ

‘‘ഒന്നിന് വാതിലില്ല, മറ്റേതിന് കൊളുത്തില്ല വാതിലടച്ചാലോ ഭയങ്കര ഇരുട്ടും, ഇതിനൊന്നും വൃത്തിയേയില്ല, വൃത്തിയുള്ളതൊരെണ്ണം താഴിട്ട് പൂട്ടിയിരിക്കാ, അത് ടീച്ചർമാർക്ക്. യൂറിനറി ഇൻഫെക്ഷൻ ബാധിച്ചു ആശുപത്രിയിൽ പനിച്ചു കിടക്കുന്ന മോളൂട്ടി അച്ഛനെ കെട്ടിപ്പിടിച്ചു കരഞ്ഞോണ്ട് പറഞ്ഞു. സ്കൂളിന്റെ ഗുണനിലവാര പട്ടിക ഒന്നൂടെ പറഞ്ഞാട്ടെന്ന് മോളൂട്ടീന്റെ അമ്മ. ഞാൻ സ്കൂളിൽ പഠിക്കുമ്പോഴും മൂത്രപ്പുരയുടെ അവസ്ഥ ഇത് തന്നെ. ക്ലാസ് മുറികൾ മാറിയിട്ടും മൂത്രപ്പുരകൾ മാറാത്തതെന്തേ? തലകുനിച്ചിരുന്ന അച്ഛന്റെ കയ്യിൽ മോളൊരു മുത്തം കൊടുത്തു കണ്ണടച്ച് കിടന്നു. PTA മീറ്റിങ്ങിൽ അച്ഛനൊരു അഭിപ്രായം...
Your Subscription Supports Independent Journalism
View Plans‘‘ഒന്നിന് വാതിലില്ല,
മറ്റേതിന് കൊളുത്തില്ല
വാതിലടച്ചാലോ ഭയങ്കര ഇരുട്ടും,
ഇതിനൊന്നും വൃത്തിയേയില്ല,
വൃത്തിയുള്ളതൊരെണ്ണം താഴിട്ട് പൂട്ടിയിരിക്കാ,
അത് ടീച്ചർമാർക്ക്.
യൂറിനറി ഇൻഫെക്ഷൻ ബാധിച്ചു
ആശുപത്രിയിൽ പനിച്ചു കിടക്കുന്ന മോളൂട്ടി
അച്ഛനെ കെട്ടിപ്പിടിച്ചു കരഞ്ഞോണ്ട് പറഞ്ഞു.
സ്കൂളിന്റെ ഗുണനിലവാര പട്ടിക
ഒന്നൂടെ പറഞ്ഞാട്ടെന്ന് മോളൂട്ടീന്റെ അമ്മ.
ഞാൻ സ്കൂളിൽ പഠിക്കുമ്പോഴും
മൂത്രപ്പുരയുടെ അവസ്ഥ ഇത് തന്നെ.
ക്ലാസ് മുറികൾ മാറിയിട്ടും
മൂത്രപ്പുരകൾ മാറാത്തതെന്തേ?
തലകുനിച്ചിരുന്ന അച്ഛന്റെ കയ്യിൽ മോളൊരു
മുത്തം കൊടുത്തു കണ്ണടച്ച് കിടന്നു.
PTA മീറ്റിങ്ങിൽ അച്ഛനൊരു അഭിപ്രായം പറഞ്ഞു.
കുട്ടികൾക്ക് വേണ്ടിയല്ലേ സ്കൂൾ,
അവർക്കൊരു വൃത്തിയുള്ള ടോയ്ലറ്റ്...
എല്ലാരും അച്ഛന്റെ അഭിപ്രായത്തോട്
ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
ടോയ്ലറ്റ് വൃത്തിയാക്കാൻ പ്രത്യേക ഫണ്ടില്ല.
PTA ഫണ്ടിൽനിന്നൊരാളെ
നിർത്തിയിട്ടുണ്ട് അയാളോട് പറയാം.
പനി മാറി
ക്ലാസിലെത്തിയ
മോളൂട്ടി ബാഗിൽനിന്ന് ബുക്കെടുക്കുമ്പോൾ കേട്ടു.
‘‘ചില കുട്ടികളുടെ അച്ഛന്മാർക്ക്
ഓരോ മീറ്റിങ്ങിലും ഓരോ പരാതിയാണ്.’’
പഠിച്ചതും പഠിപ്പിച്ചതും മനസ്സിലാകാതെ അവളിരുന്നു.