രണ്ട് കവിതകൾ

1. പൂവ് വിടരുന്നത് കേൾക്കുമ്പോൾകേൾക്കാനാകുന്നുണ്ട്, പ്രഭാതത്തിലെ കിളിയൊച്ചകൾ ‘‘എന്ത് വിസ്മയം’’ പ്രകൃതി വിടർന്നു പറഞ്ഞു. കേൾക്കാനാകുന്നുണ്ട് മീൻപിടുത്തക്കാരുടെ ഘോഷങ്ങൾ അമ്മമാരിലേക്ക് മടങ്ങുമ്പോഴുള്ള അവരുടെ സന്തോഷങ്ങൾ അയൽവീട്ടിൽനിന്നൊരു കുഞ്ഞിന്റെ ചിരി ഞാൻ കേൾക്കുന്നു. ദൈവത്തിന്റെ പരമമായ വികൃതി. എനിക്ക് കേൾക്കാം; ദൂരെയെവിടെയോ നിന്ന് എന്റെ സുന്ദരിപ്പൂച്ചയുടെ കരച്ചിൽ. സ്വർഗത്തിൽനിന്നാണോ? അതേ, സ്വർഗത്തിൽനിന്നാവാം ഇതാ കേൾക്കുന്നു. ഒരു ഭ്രാന്തന്റെ ഉച്ചത്തിലുള്ള പൊട്ടിച്ചിരി. നിരത്തിലൂടങ്ങനെയിറങ്ങി... ദൈവ പ്രഘോഷണമല്ല. ജീവിതവാഴ്ത്ത്. ഉദയവേളയിലെ ആകാശനിറങ്ങളുടെയത്ര സുന്ദരമല്ല, ഞാൻ...
Your Subscription Supports Independent Journalism
View Plans1. പൂവ് വിടരുന്നത് കേൾക്കുമ്പോൾ
കേൾക്കാനാകുന്നുണ്ട്,
പ്രഭാതത്തിലെ കിളിയൊച്ചകൾ
‘‘എന്ത് വിസ്മയം’’
പ്രകൃതി വിടർന്നു പറഞ്ഞു.
കേൾക്കാനാകുന്നുണ്ട്
മീൻപിടുത്തക്കാരുടെ ഘോഷങ്ങൾ
അമ്മമാരിലേക്ക്
മടങ്ങുമ്പോഴുള്ള
അവരുടെ സന്തോഷങ്ങൾ
അയൽവീട്ടിൽനിന്നൊരു
കുഞ്ഞിന്റെ ചിരി ഞാൻ കേൾക്കുന്നു.
ദൈവത്തിന്റെ പരമമായ വികൃതി.
എനിക്ക് കേൾക്കാം;
ദൂരെയെവിടെയോ നിന്ന്
എന്റെ സുന്ദരിപ്പൂച്ചയുടെ കരച്ചിൽ.
സ്വർഗത്തിൽനിന്നാണോ?
അതേ, സ്വർഗത്തിൽനിന്നാവാം
ഇതാ കേൾക്കുന്നു.
ഒരു ഭ്രാന്തന്റെ ഉച്ചത്തിലുള്ള
പൊട്ടിച്ചിരി.
നിരത്തിലൂടങ്ങനെയിറങ്ങി...
ദൈവ പ്രഘോഷണമല്ല.
ജീവിതവാഴ്ത്ത്.
ഉദയവേളയിലെ
ആകാശനിറങ്ങളുടെയത്ര
സുന്ദരമല്ല,
ഞാൻ കേട്ട ഒരു ശബ്ദവും.
2. നൃത്തം ചെയ്യും മഹേതിഹാസങ്ങൾ
ഉഷ്ണതാപമാർന്ന
ഒരു വേനൽദിനം.
നീലലോഹിത വർണത്തിൽ
പൂത്ത വയമ്പിൻ ചെടികളുള്ള
ഇടുങ്ങിയ വഴിയിലൂടെ
ഷേക്സ്പിയർ നടന്നിറങ്ങുകയാണ്.
നിരത്തിലെങ്ങും
സുമ നറുഗന്ധം.
പ്രിയപ്പെട്ട സുഹൃത്തിന്റെ
ചരമശുശ്രൂഷക്കാണ്
അദ്ദേഹം പോകുന്നത്.
ജമന്തിപ്പൂക്കളുടെ ബൊക്കെ
നെഞ്ചോട് ചേർത്ത്.
പള്ളിയിലെത്തി
ശവശരീരത്തിനരികിൽ നിൽക്കെവ
അദ്ദേഹത്തിന്റെ ഹൃദയം
ഉച്ചത്തിൽ മിടിച്ചു.
കണ്ണീരടക്കാൻ ശ്രമിച്ചെങ്കിലും
ദുഃഖം, അശ്രുപ്രവാഹമായി.
വീട്ടിലേക്ക് മടങ്ങവേ
എഴുത്തുകാരുടെ ക്ലബിലേക്ക്
അദ്ദേഹമൊന്നു കയറി.
മനസ്സൊന്ന് ലാഘവപ്പെടുത്തണം.
ഉള്ളിൽ അഞ്ച്
മഹേതിഹാസങ്ങൾ
നൃത്തംചെയ്യുന്നുണ്ട്.
കൈയിൽ ചഷകങ്ങൾ.
‘‘വരൂ, ബാർഡ് ഓഫ് അവോൺ’’
അവർ അദ്ദേഹത്തെ സ്വാഗതംചെയ്തു.
ഒരു മൂലയിൽ എലിയറ്റ് ഇരിപ്പുണ്ട്.
വിമർശനചിന്തകളുടെ
ഒരു പുസ്തകവുമായി.
എന്നിരിക്കിലും,
അത് ആഹ്ലാദത്തിന്റെ
മുറിതന്നെ,
നൃത്തം അവസാനിച്ചു.
അവരിൽ ഇളയവരായ
കീറ്റ്സും ഫാനിയും
പ്രണയസംവേദനങ്ങളിൽതന്നെ.
കീറ്റ്സ്, പ്രണയപരവശനായി.
‘‘പ്രിയപ്പെട്ടവളേ, ദേവതേ
എന്റെ പ്രകാശതാരമേ...
മറ്റുള്ളവർ അവരെ സ്വതന്ത്രമാക്കി
അവരുടെ ലോകത്തേക്ക്
അലയാൻ വിട്ടു.
അവരുടെ പരമാനന്ദത്തിൽ
മഹാകവി പുഞ്ചിരിച്ചു.
അപ്പോൾ ഷേക്സ്പിയറിനടുത്തെത്തി
എലിയറ്റ് നിശ്ശബ്ദത ഭഞ്ജിച്ചു.
‘‘കാത്തിരിപ്പിനായി ചെലവഴിച്ച
സമയം നോക്കിയാൽ
ജീവിതം വളരെ നീണ്ടതാണ്.
എന്താണ് അങ്ങയുടെ
അഭിപ്രായം മഹാകവേ?’’
പതിഞ്ഞ ശബ്ദത്തിൽ
ഷേക്സ്പിയർ പറഞ്ഞു.
‘‘അതാണ് ഞാൻ പറഞ്ഞത്.
That's why I say,
life is a tale told by an idiot,
full of sound and fury,
signifying nothing"
എലിയറ്റ് ഒരു ചഷകമുയർത്തി പറഞ്ഞു.
‘‘ആ ഒന്നുമില്ലായ്മയ്ക്ക്
വേണ്ടി, ആഹ്ലാദിപ്പിൻ!’’