Begin typing your search above and press return to search.
proflie-avatar
Login

ഡു​​ബാ​​യി

ഡു​​ബാ​​യി
cancel

കേ​​ക്ക്ന്ന് ബെ​​ല്ല്യോ​​റ്

എ​​ണി​​റ്റി​​റ്റ് വ​​രും മി​​ന്നെ

ബ​​ക്കി​​ച്ചി​​യേ​​ട്ടി ഒ​​ണ​​രും.

ബ​​യ്യ​​പ്പ​​ർ​​ത്തെ

വാ​​തി​​ൽ തു​​റ​​ന്ന്

മി​​റ്റ​​ത്തേ​​ക്കീ​​യും

മി​​റ്റ​​മ​​ടി​​ക്ക​​ണം

ക​​ര​​ക്ക ബെ​​ടി​​പ്പാ​​ക്ക​​ണം

ക​​റ​​ക്ക​​ണം

പു​​ല്ല​​രി​​യ​​ണം

എ​​ന്നി​​റ്റ് ബേ​​ണം

ക​​ണ്ട​​ത്തി​​ല് പൂ​​വാ​​ൻ.

മൊ​​ള​​നി​​പ്പാ​​റ​​മ്മ​​ന്ന്

നാ​​ല് കെ​​ട്ട് തോ​​ല​​രി​​യ​​ണം

ബ​​ര​​ടി പ​​റ​​ക്ക​​ണം

ഇ​​ട്ടി​​ട്ടി​​പ്പൂ​​ളി​​നോ​​ട്

മാ​​ഞ്ഞാ​​ളം​​പ​​റ​​യ​​ണം

ന​​ന്ന താ​​യി​​ക്കു​​മ്പോ

പാ​​റ​​ക്കു​​ണ്ടി​​ലെ

ബെ​​ള്ളം കു​​ടി​​ക്ക​​ണം!

വാ​​തി​​ല് തൊ​​റ​​ന്ന്

പൊ​​റ​​ത്തേ​​ക്കീ​​ഞ്ഞ​​തും

എ​​ര​​ടീ​​റ്റ് ത​​ല മ​​തി​​ലി​​നി​​ടി​​ച്ചു.

മൂ​​ന്ന് സെ​​ന്റ് വീ​​ടി​​ന്

എ​​ന്ത് മി​​റ്റം?

എ​​ന്ത് ക​​ര​​ക്ക?

ക​​ര​​ക്ക​​ര​​യാ​​യ​​ല്ലോ ദേ​​വ​​റെ!

ഒ​​രു പൊ​​തി​​പ്പാ​​ട്

നെ​​ല്ലൊ​​ണ​​ങ്ങി​​യ മി​​റ്റം

ഓ​​റെ നെ​​ഞ്മ്മ​​ന്ന് പി​​ട​​ച്ചു.

ത​​യ​​ഞ്ഞ് പോ​​യ

കു​​റ്റി മാ​​ച്ചിപോ​​ലെ

ബ​​ക്കി​​ച്ചി​​യേ​​ട്ടി നി​​ന്നു.

അ​​പ്പോ​​ഴാ​​ണ്

വീ​​ട്ട​​ക​​ത്തുനി​​ന്നും

കൊ​​ച്ചുമോ​​ന്റെ

ഒ​​ച്ച പൊ​​ങ്ങി​​യ​​ത്

‘‘ഗ്രാ​​ൻ​​മാ… ഗ്രാ​​ൻ​​മ

വേ​​ർ ആ​​ർ യൂ?

​​കം ഫാ​​സ്റ്റ്

ലി​​റ്റി​​ൽ ചാം ​​ക്ര​​യിം​​ഗ് .’’

Show More expand_more
News Summary - weekly litereture poem