Begin typing your search above and press return to search.
proflie-avatar
Login

ഉ​മ്മ​യു​ടെ വ​രി​ക്കാ​ർ

ഉ​മ്മ​യു​ടെ വ​രി​ക്കാ​ർ
cancel

ബു​ധ​നാ​ഴ്ച, അ​ര​വാ​തി​ലി​ന്റെ നെ​റു​ക​യി​ൽ ത​പ്പി ഒ​രി​രു​പ​ത് രൂ​പ​യെ​ടു​ത്ത് ചു​രു​ട്ടി​പ്പി​ടി​ക്കും ഉ​മ്മ. വെ​യി​ലി​ന്റെ ചൂ​ടു​പൊ​ള്ളി പ​പ്പ​ട​ത്താ​ത്ത സ​ഞ്ചി തൂ​ക്കി കി​ത​ച്ചു ക​യ​റി ഉ​മ്മാ​യ്ക്ക​രി​കി​ൽ വ​ന്നി​രി​ക്കും. ‘‘അ​ന്റെ പ​പ്പ​ട​ത്തി​ന് പൊ​ള്ള​ല് പോ​രാ’’യെ​ന്ന് ഉ​മ്മ​യെ​ന്നും പ​രാ​തി​ച്ചീ​ട്ടി​റ​ക്കും. ‘‘നി​ങ്ങ​ളെ​ന്ത് ഓ​യി​ലി​ലാ​ണ് പ​പ്പ​ടം കാ​ച്ച​ലു​മ്മൂ?’’ ‘‘പാ​മോ​യി​ലി​ൽ’’ ‘‘ആ... ​അ​താ​ണ്‌... ആ​ട്ടി​യ വെ​ളി​ച്ചെ​ണ്ണ തി​ള​പ്പി​ച്ചെ​ന്റെ പ​പ്പ​ട​മൊ​ന്ന് കാ​ച്ചി നോ​ക്കി​ങ്ങ​ള്. ന​ല്ല ക​റു​മു​റാ​ന്നി​രി​ക്കും.’’ വെ​ളി​ച്ചെ​ണ്ണ​യി​ൽ കാ​ച്ചാ​ൻ...

Your Subscription Supports Independent Journalism

View Plans

ബു​ധ​നാ​ഴ്ച,

അ​ര​വാ​തി​ലി​ന്റെ നെ​റു​ക​യി​ൽ ത​പ്പി

ഒ​രി​രു​പ​ത് രൂ​പ​യെ​ടു​ത്ത്

ചു​രു​ട്ടി​പ്പി​ടി​ക്കും ഉ​മ്മ.

വെ​യി​ലി​ന്റെ ചൂ​ടു​പൊ​ള്ളി

പ​പ്പ​ട​ത്താ​ത്ത

സ​ഞ്ചി തൂ​ക്കി കി​ത​ച്ചു ക​യ​റി

ഉ​മ്മാ​യ്ക്ക​രി​കി​ൽ വ​ന്നി​രി​ക്കും.

‘‘അ​ന്റെ പ​പ്പ​ട​ത്തി​ന്

പൊ​ള്ള​ല് പോ​രാ’’യെ​ന്ന്

ഉ​മ്മ​യെ​ന്നും പ​രാ​തി​ച്ചീ​ട്ടി​റ​ക്കും.

‘‘നി​ങ്ങ​ളെ​ന്ത് ഓ​യി​ലി​ലാ​ണ്

പ​പ്പ​ടം കാ​ച്ച​ലു​മ്മൂ?’’

‘‘പാ​മോ​യി​ലി​ൽ’’

‘‘ആ... ​അ​താ​ണ്‌...

ആ​ട്ടി​യ വെ​ളി​ച്ചെ​ണ്ണ തി​ള​പ്പി​ച്ചെ​ന്റെ

പ​പ്പ​ട​മൊ​ന്ന് കാ​ച്ചി നോ​ക്കി​ങ്ങ​ള്.

ന​ല്ല ക​റു​മു​റാ​ന്നി​രി​ക്കും.’’

വെ​ളി​ച്ചെ​ണ്ണ​യി​ൽ കാ​ച്ചാ​ൻ വേ​ണ്ടി

ഉ​മ്മ​യ​ന്ന് ഒ​രു പ​പ്പ​ട​ക്കൂ​ടുകൂ​ടി

അ​ധി​കം വാ​ങ്ങി വെ​ക്കും.

അ​യി​മ്പൊ​റ​പ്യ​ന്റെ ഗാ​ന്ധി​ച്ചി​രി കി​ട്ടു​മ്പോ​ൾ

പ​ത്തു​റു​പ്യ​ന്റെ ചി​രി

പ​പ്പ​ട​ത്താ​ത്ത മ​ട​ക്കി​ക്കൊ​ടു​ക്കും.

ഉ​മ്മ​യ​ത്

അ​ടു​ത്താ​ഴ്ച​യി​ലെ പ​പ്പ​ട​മാ​വി​ന്റെ

ബ​റ​ക്ക​ത്തി​നുവേ​ണ്ടി ഓ​രു​ടെ

പേ​ഴ്സി​ലേ​ക്കു ത​ന്നെ പൂ​ഴ്ത്തും.

താ​ത്ത ഉ​മ്മാ​നെ കെ​ട്ടി​പ്പി​ടി​ച്ചു നാ​റ്റും.

‘‘ന്റെ ​കു​ട്ടി​നെ പ​ട​ച്ചോ​ൻ കാ​ക്കും.

ഇ​തി​ന്റെ ഇ​ന്ന​ത്തെ ക​ജ്ജീ​ട്ട​മാ​ണ്.’’

താ​ത്ത വീ​ണ്ടും പ​പ്പ​ട​സ്സ​ഞ്ചി​യേ​ന്തി

അ​പ്പു​റ​ത്തെ പൊ​ര​യി​ലേ​ക്ക്

ആ​ഞ്ഞു ന​ട​ക്കു​മ്പോ​ൾ

ഉ​മ്മ​യും ആ​ഞ്ഞൊ​ന്ന് ശ്വാ​സം വി​ടും.

‘‘പാ​വം..​. അ​യി​നെ​ത്ര വെ​യി​ല് കൊ​ള്ള​ണം...

ഇ​മ്മി​ണി പൈ​ച്ച​ണ്ടാ​ക്കാ​ൻ.’’

വ്യാ​ഴാ​ഴ്ച,

ചാ​യ്‌​പ്പി​ല്

രാ​ജ​ണ്ണ​ൻ തൂ​ക്കി​യി​ട്ട ത​മി​ഴ്

കോ​ടാ​ലി​ക്ക​രി​കി​ലെ

മു​ള​ക്കു​ട്ട ഉ​മ്മ​യൊ​ന്ന്

ഇ​ള​ക്കി നോ​ക്കും.

മാ​റാ​ല ത​ട്ടും.

ച​ട്ടി​ച്ചേ​ച്ചി വ​രു​മ്പോ​ൾ

പു​തു​പു​ത്ത​നാ​യി​ട്ട്

ത​ല​യി​ൽ കേ​റാ​ൻ പാ​ക​ത്തി​ൽ

അ​തി​ന്റെ മു​ള​യി​ഴ​ക​ൾ ബ​ലം വെ​യ്ക്കും.

ചൂ​ള​യി​ലി​ട്ട് വെ​ന്ത

മ​ൺക​ല​ങ്ങ​ൾ ത​ട്ടി​യും മു​ട്ടി​യും ക​ല​ഹി​ക്കാ​തെ

കൊ​ട്ട​യി​ൽ ഒ​തു​ങ്ങി​യി​രി​ക്കും.

‘‘നൂ​റു​പ്യെ​ന്റെ അ​പ്പ​ച്ച​ട്ടി ഇ​ക്കു​റി...

അ​യി​നു​ള്ള മൂ​ടി അ​ടു​ത്തു​റി.’’

ഉ​മ്മാ​ന്റെ ക​ജ്ജീ​ട്ടം

കും​ഭാ​ര​ച്ച​ക്ര​ത്തി​ലെ ഓ​ട്ട​ക​ള​ട​ക്കു​മെ​ന്ന് ചേ​ച്ചി​യും

അ​യി​ന്റെ കൊ​ട്ട​യി​ലെ തൃ​ക്കാ​ക്ക​ര​പ്പ​നും

പ​തു​ക്കെ​പ്പ​റ​ഞ്ഞു.

ഇ​ന്നി​ത് മു​ഴു​വ​ൻ വി​റ്റു​പോ​യാ​ലി​നി

ഓ​ണം ക​ഴി​ഞ്ഞു വ​ന്നാമ​തി​യാ​യി​രു​ന്നു

എ​ന്ന് ച​ട്ടി​ച്ചേ​ച്ചി

ഉ​മ്മാ​ന്റെ ക​ണ്ണി​ല് നോ​ക്കും.

വൈ​ക്കോ​ൽ ചൂ​ള​യി​ലി​രു​ന്ന് വെ​ന്ത

തൃ​ക്കാ​ക്ക​ര​യ​പ്പ​നും

അ​പ്പോ​ഴു​മ്മാ​ന്റെ ക​ണ്ണി​ലേ​ക്ക് നോ​ക്കും.

‘‘മ​ണ്ണ് ച​തി​ക്കൂ​ല ബ്ലെ...

​ജ്ജ് ധൈ​ര്യാ​യി​ട്ട് ഏ​റ്റി​ക്കോ.’’

ക​ളി​മ​ണ്ണ് ക​റ​ക്കി​ക്ക​റ​ക്കി

വി​യ​ർ​പ്പി​ന്റെ ത​ഴ​മ്പൊ​ലി​ക്കു​ന്ന

തോ​ർ​ത്ത്‌ തെ​രി​ക​യു​ടെ മോ​ളി​ലേ​ക്ക്

ഇ​രു​കൈ​ക​ൾകൊ​ണ്ടും ഒ​രു കൊ​ട്ട​ഭാ​രം

താ​ങ്ങി​ക്കൊ​ടു​ക്കു​മ്പോ​ൾ

ഉ​മ്മ വീ​ണ്ടു​മൊ​ന്നാ​ഞ്ഞ് ശ്വാ​സം വി​ടും...

‘‘ഈ​നു ബ​റ​ക്ക​ത്ത് കൊ​ടു​ക്ക് റ​ബ്ബേ.’’

വെ​യി​ലി​ലും അ​ടു​പ്പി​ലും ചൂ​ള​യി​ലു​മൊ​ണ​ങ്ങി​യ

ന​ട​ത്ത​ങ്ങ​ളെ​ല്ലാം

എ​ളു​പ്പ​ത്തി​ൽ പൊ​ട്ടി​പ്പോ​കാ​ത്ത​ത്

ഈ ​വി​ധ​മാ​ണ്.



News Summary - weekly litrature poem