നാല് തമിഴ് കവിതകള്‍
1. ഒലീവു മരം നൂറ്റാണ്ടുകൾ പഴക്കം ചെന്നതാണീ മരം അതു നൽകുന്ന പഴങ്ങളുടെ സ്വാദ് പെരുങ്കവിതയുടെ ചാറ് റാമല്ലയിൽ തന്നിഷ്ടത്തോടെ ഇടയ്ക്കിടെ വരുന്ന വരണ്ട കാറ്റിന്റെ പാട്ടിന് ഒലീവു മരം തലയാട്ടുന്നു ഒരില പോലും വീഴുന്നില്ല. ഞാനും അബ്‌ദുൽ ആൽ ഷെയ്ക്കും കൂടെ റനാ ബർക്കാത്തും മരത്തെ നോക്കി നടക്കുന്നു. എത്ര നേരമാണ് മരത്തിനു കീഴിലിരുന്നത്? രാത്രി വരും വരെ നിലാവു വരും വരെ മുറിവ് ഉണങ്ങും വരെ. 2. നീല ഇപ്പോഴാണ് കണ്ടത് ഗര്‍ഭിണിയായ ഒരു പെണ്ണിന്റെ വയറ്റില്‍ ബൂട്ടണിഞ്ഞ കാലുകളാല്‍ തൊഴിക്കുകയാണ് സൈനികന്‍ ഒറ്റ നക്ഷത്രം ചോരകൊണ്ടു വരയ്ക്കുകയാണ് ഒരു ഭരണകൂടം. ഇന്നോ ചോരയുടെ നിറം...
Your Subscription Supports Independent Journalism
View Plans1. ഒലീവു മരം
നൂറ്റാണ്ടുകൾ
പഴക്കം ചെന്നതാണീ മരം
അതു നൽകുന്ന പഴങ്ങളുടെ സ്വാദ്
പെരുങ്കവിതയുടെ ചാറ്
റാമല്ലയിൽ
തന്നിഷ്ടത്തോടെ ഇടയ്ക്കിടെ വരുന്ന
വരണ്ട കാറ്റിന്റെ പാട്ടിന്
ഒലീവു മരം തലയാട്ടുന്നു
ഒരില പോലും വീഴുന്നില്ല.
ഞാനും അബ്‌ദുൽ ആൽ ഷെയ്ക്കും
കൂടെ റനാ ബർക്കാത്തും
മരത്തെ നോക്കി നടക്കുന്നു.
എത്ര നേരമാണ്
മരത്തിനു കീഴിലിരുന്നത്?
രാത്രി വരും വരെ
നിലാവു വരും വരെ
മുറിവ് ഉണങ്ങും വരെ.
2. നീല
ഇപ്പോഴാണ് കണ്ടത്
ഗര്‍ഭിണിയായ ഒരു പെണ്ണിന്റെ വയറ്റില്‍
ബൂട്ടണിഞ്ഞ കാലുകളാല്‍
തൊഴിക്കുകയാണ് സൈനികന്‍
ഒറ്റ നക്ഷത്രം
ചോരകൊണ്ടു വരയ്ക്കുകയാണ്
ഒരു ഭരണകൂടം.
ഇന്നോ
ചോരയുടെ നിറം നീല.
3. ജീവന്‍
പറയേണ്ടിയിരിക്കുന്നു
എന്റെ പ്രണയിനിയുടെ പേര്
എന്നാല്‍
പറയാനും കഴിയില്ല
ജെനിന്‍ അഭയാർഥി കേന്ദ്രത്തിലാണ്
അവള്‍ ജീവിക്കുന്നത്
ഇരട്ട പൗരത്വമുണ്ടെങ്കിലും
പുറത്തിറങ്ങാന്‍ അവസരമില്ല
ഇന്നത്തെ ബോംബാക്രമണത്തില്‍
വീട് തകരുന്നു
അവളുടെ പൂച്ചയും പൂച്ചട്ടിയുമവശേഷിക്കുന്നു.
ചാരക്കൂമ്പാരത്തില്‍
എപ്പോഴുമൊരു ശബ്ദം കേള്‍ക്കുന്നു.
4. പുഞ്ചിരി
എപ്പോഴാണെന്നറിയില്ല
ഞാന്‍ തനിച്ചായിപ്പോയി
ഗസ്സയുടെ അതിര്‍ത്തിയിലേക്ക്
പട്ടാളക്കാരനെന്നെ
വലിച്ചുകൊണ്ടുപോകുന്നു.
എനിക്ക് പകുതി കാലില്ല
രക്തം പെരുകുന്നു
ചിരിക്കാന്‍ കഴിയുമെങ്കിലും
കരയാന്‍ കഴിയുന്നില്ല
പോവുകയാണ്
നിഴല്‍ മാത്രം
വരാന്‍ വിസമ്മതിച്ച്
ഗസ്സയില്‍ കേഴുന്നു
പതിനായിരം മിസൈലുകള്‍ക്ക്
അതൊരു പുഞ്ചിരി അയക്കുന്നു.
======