Begin typing your search above and press return to search.
proflie-avatar
Login

സ്നേ​ഹ​സാ​മ്രാ​ജ്യ​ങ്ങ​ളു​ടെ സാ​ധ്യ​ത​ക​ള്‍ - അ​ലി അ​ല്‍ മു​ഖ് രിയു​ടെ ‘The Handsome Jew’ വായിക്കുന്നു

സ്നേ​ഹ​സാ​മ്രാ​ജ്യ​ങ്ങ​ളു​ടെ സാ​ധ്യ​ത​ക​ള്‍ - അ​ലി അ​ല്‍ മു​ഖ് രിയു​ടെ ‘The Handsome Jew’  വായിക്കുന്നു
cancel

യ​മ​നി സാ​ഹി​ത്യ​ത്തി​ലെ അ​തി​കാ​യ​നാ​യ അ​ലി അ​ല്‍ മു​ഖ് രിയു​ടെ ‘The Handsome Jew’ എ​ന്ന നോ​വ​ലി​നെ​ക്കു​റി​ച്ച് എ​ഴു​തു​ന്നു. അ​റ​ബ് ബു​ക്ക​ര്‍ പു​ര​സ്കാ​ര​ത്തി​ന് പ​രി​ഗ​ണി​ക്ക​പ്പെ​ട്ട നോ​വ​ല്‍, മു​സ്‍ലിം-​ജൂ​ത സ​ഹ​ജീ​വ​ന സാ​ധ്യ​ത എ​ന്ന വ​ര്‍ത്ത​മാ​ന മി​ഡി​ല്‍ ഈ​സ്റ്റ് ഭൗ​മ-​രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ത്തി​ലെ ഏ​റ്റ​വും പൊ​ള്ളു​ന്ന വി​ഷ​യ​ത്തെ ച​രി​ത്ര​നോ​വ​ല്‍ ഘ​ട​ന​യെ മ​റ​യാ​ക്കി അ​വ​ത​രി​പ്പി​ക്കു​ന്നു​വെ​ന്ന് ലേ​ഖ​ക​ൻ.മു​ല്ല​പ്പൂ വി​പ്ല​വാ​ന​ന്ത​ര അ​റ​ബ് സാ​ഹി​ത്യ​ത്തി​ല്‍ അ​തി​വേ​ഗം വ​ള​ര്‍ന്നു​കൊ​ണ്ടി​രി​ക്കു​ന്ന മേ​ഖ​ല​യാ​ണ് യ​മ​നി സാ​ഹി​ത്യം....

Your Subscription Supports Independent Journalism

View Plans
യ​മ​നി സാ​ഹി​ത്യ​ത്തി​ലെ അ​തി​കാ​യ​നാ​യ അ​ലി അ​ല്‍ മു​ഖ് രിയു​ടെ ‘The Handsome Jew’ എ​ന്ന നോ​വ​ലി​നെ​ക്കു​റി​ച്ച് എ​ഴു​തു​ന്നു. അ​റ​ബ് ബു​ക്ക​ര്‍ പു​ര​സ്കാ​ര​ത്തി​ന്  പ​രി​ഗ​ണി​ക്ക​പ്പെ​ട്ട നോ​വ​ല്‍, മു​സ്‍ലിം-​ജൂ​ത സ​ഹ​ജീ​വ​ന സാ​ധ്യ​ത എ​ന്ന വ​ര്‍ത്ത​മാ​ന മി​ഡി​ല്‍ ഈ​സ്റ്റ് ഭൗ​മ-​രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ത്തി​ലെ ഏ​റ്റ​വും പൊ​ള്ളു​ന്ന വി​ഷ​യ​ത്തെ ച​രി​ത്ര​നോ​വ​ല്‍ ഘ​ട​ന​യെ മ​റ​യാ​ക്കി അ​വ​ത​രി​പ്പി​ക്കു​ന്നു​വെ​ന്ന് ലേ​ഖ​ക​ൻ.

മു​ല്ല​പ്പൂ വി​പ്ല​വാ​ന​ന്ത​ര അ​റ​ബ് സാ​ഹി​ത്യ​ത്തി​ല്‍ അ​തി​വേ​ഗം വ​ള​ര്‍ന്നു​കൊ​ണ്ടി​രി​ക്കു​ന്ന മേ​ഖ​ല​യാ​ണ് യ​മ​നി സാ​ഹി​ത്യം. വി​വാ​ദ​ങ്ങ​ളു​ടെ ക​ളി​ത്തോ​ഴ​നാ​യ യ​മ​നി എ​ഴു​ത്തു​കാ​ര​ന്‍ അ​ലി അ​ല്‍ മു​ഖ് രി പാ​ശ്ചാ​ത്യ​ലോ​ക​ത്ത് വ​ലി​യതോ​തി​ല്‍ അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ട​ത് മ​തം, ലൈം​ഗി​ക​ത, യു​ദ്ധം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലെ വി​ല​ക്ക​പ്പെ​ട്ട അ​തി​രു​ക​ള്‍ ഭേ​ദി​ക്കു​ക​യും സ​മൂ​ഹ​ത്തി​ന്റെ പു​രു​ഷാ​ധി​പ​ത്യ/ സ്ത്രീ​വി​രു​ദ്ധമൂ​ല്യ​ങ്ങ​ളെ ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന​തി​ല്‍ മ​ത​മൗ​ലി​ക വാ​ദ​ത്തി​ന്റെ പ​ങ്ക് പ്ര​കോ​പ​ന​പ​ര​മാം വി​ധം തു​റ​ന്നു കാ​ണി​ക്കു​ക​യും ചെ​യ്യു​ന്ന​തി​ലൂ​ടെ അ​റ​ബ് ലോ​ക​ത്തെ/ മി​ഡി​ലീ​സ്റ്റി​നെ​ക്കു​റി​ച്ചു​ള്ള പാ​ശ്ചാ​ത്യ ആ​ഖ്യാ​ന​ങ്ങ​ള്‍ക്ക് അ​നു​രോ​ധ​മാ​യ നി​ല​പാ​ട് ജ​ന​കീ​യ​മാ​ക്കു​ന്നു എ​ന്ന​തു​കൊ​ണ്ടാ​ണെ​ന്ന് ഒ​രു​വ​ശ​ത്ത്‌ നി​രീ​ക്ഷി​ക്ക​പ്പെ​ടു​ന്നു (1). എ​ന്നാ​ല്‍, പ്ര​കോ​പ​ന​പ​ര​മാ​യ സ​ത്യ​സ​ന്ധ​ത​യോ​ടെ “അ​തി​രു​ക​ള്‍ ഭേ​ദി​ക്കു​ക​യും വി​ല​ക്ക​പ്പെ​ട്ട​ത് വാ​രി​പ്പു​ണ​രു​ക​യും ചെ​യ്യു​ന്നു,ദു​സ്സാ​ധ്യ​മാ​യ പ്ര​മേ​യ​ങ്ങ​ള്‍ അ​ങ്ങേ​യ​റ്റ​ത്തെ ധൈ​ര്യ​ത്തോ​ടെ കൈ​കാ​ര്യം ചെ​യ്യു​ന്നു” (2) എ​ന്ന​താ​ണ് അ​ദ്ദേ​ഹ​ത്തെ വി​വാ​ദ നാ​യ​ക​നാ​ക്കു​ന്ന​ത് എ​ന്ന നി​രീ​ക്ഷ​ണ​വും ശ​ക്ത​മാ​ണ്. ത​ന്റെ എ​ഴു​ത്തു​ജീ​വി​ത​ത്തി​ല്‍ ഉ​ട​നീ​ളം അ​റ​ബ് ലോ​ക​ത്തെ​ങ്ങും വി​വാ​ദ​ങ്ങ​ള്‍ക്കു തി​രി​കൊ​ളു​ത്തി​യ എ​ഴു​ത്തു​കാ​ര​നാ​ണ്‌ അ​ലി അ​ല്‍ മു​ഖ് രി. ‘

Black Taste, Black Smell’ എ​ന്ന ആ​ദ്യ​നോ​വ​ല്‍ യ​മ​നി​ലെ പാ​ര്‍ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട ക​റു​ത്ത വ​ർ​ഗ​ക്കാ​രു​ടെ ജീ​വി​തം ആ​വി​ഷ്ക​രി​ച്ച​പ്പോ​ള്‍, ‘The Handsome Jew’ അ​തേ നി​ല​യി​ല്‍ ജൂ​ത​സ​മൂ​ഹ​ത്തെ ചി​ത്രീ​ക​രി​ച്ചു. ഈ ​ര​ണ്ടു കൃ​തി​ക​ളും അ​റ​ബ് നോ​വ​ലി​നു​ള്ള അ​ന്താ​രാ​ഷ്‌​ട്ര പു​ര​സ്കാ​ര​ത്തി​ന് (IPAF) ലി​സ്റ്റ് ചെ​യ്യ​പ്പെ​ടു​ക​യു​ണ്ടാ​യി. ഇം​ഗ്ലീ​ഷ് ഭാ​ഷ​യി​ല്‍ ല​ഭ്യ​മാ​യ അ​ദ്ദേ​ഹ​ത്തി​ന്റെ ആ​ദ്യ​കൃ​തി​യാ​യ Hurma, സ്ത്രൈ​ണ ലൈം​ഗി​ക ചോ​ദ​ന​യെ​ന്ന വി​ല​ക്ക​പ്പെ​ട്ട വി​ഷ​യ​ത്തെ ഒ​ളി​വും മ​റ​യും കൂ​ടാ​തെ സ​മീ​പി​ച്ച​താ​ണ്, മ​റ്റെ​ന്തി​ലു​മേ​റെ, എ​ഴു​ത്തു​കാ​ര​ന് ഏ​റ്റ​വും കൂ​ടു​ത​ല്‍ ശ​ത്രു​ക്ക​ളെ നേ​ടി​ക്കൊ​ടു​ത്ത​തും ആ​വ​ര്‍ത്തി​ച്ചു​ള്ള വ​ധ​ഭീ​ഷ​ണി​ക​ളെ തു​ട​ര്‍ന്ന് കു​ടും​ബം പാ​രി​സി​ലേ​ക്ക്‌ കു​ടി​യേ​റു​ന്ന​തി​ല്‍ എ​ത്തി​ച്ച​തും. അ​ൽ മു​ഖ് രി​യു​ടെ ‘The Handsome Jew’ ആ​ക​ട്ടെ, മു​സ്‍ലിം- ജൂ​ത സ​ഹ​ജീ​വ​ന സാ​ധ്യ​ത എ​ന്ന വ​ര്‍ത്ത​മാ​ന മി​ഡി​ല്‍ ഈ​സ്റ്റ് ഭൗ​മ-​രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ത്തി​ലെ ഏ​റ്റ​വും പൊ​ള്ളു​ന്ന വി​ഷ​യ​മാ​ണ്‌ ച​രി​ത്ര​നോ​വ​ല്‍ ഘ​ട​ന​യെ മ​റ​യാ​ക്കി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്‌.

വ​ട​ക്കു പ​ടി​ഞ്ഞാ​റ​ന്‍ യ​മ​നി​ല്‍ സ​ന്‍ആ​ക്ക് അ​ടു​ത്ത് റൈ​ദ എ​ന്ന പ​ട്ട​ണ​ത്തി​ല്‍ 17ാം നൂ​റ്റാ​ണ്ടി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​ര​ങ്ങേ​റു​ന്ന പ്ര​ണ​യ​ക​ഥ​യാ​യാ​ണ്‌ അ​ലി അ​ല്‍ മു​ഖ് രിയു​ടെ ‘The Handsome Jew’ അ​വ​ത​രി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്. ഇ​സ്‍ലാ​മി​നു​മു​മ്പ് ജൂ​തായി​സം മാ​ത്ര​മാ​ണ് യ​മ​നി​ല്‍ പ്ര​മു​ഖ​മാ​യി ഉ​ണ്ടാ​യി​രു​ന്ന മ​തം. യ​മ​നി​ലെ ജൂ​ത​ര്‍ ലോ​ക​ത്തി​ലെ​ത​ന്നെ ഏ​റ്റ​വും പ​ഴ​ക്ക​മു​ള്ള വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഒ​ന്നാ​യി​രു​ന്നു എ​ന്നും ജ​റൂ​സ​ല​മി​ലെ ആ​ദ്യ പ​ള്ളി ന​ശീ​ക​ര​ണ​ത്തി​നും മു​മ്പ് (BC 586) അ​വ​രു​ടെ സാ​ന്നി​ധ്യം അ​വി​ടെ​യു​ണ്ടാ​യി​രു​ന്നു എ​ന്നും ച​രി​ത്രം. എ​ന്നാ​ല്‍, ഇ​സ്‍ലാ​മി​ക കാ​ല​ത്ത് അ​വ​ര്‍ അ​രി​കു​വ​ത്ക​രി​ക്ക​പ്പെ​ട്ടു. ഇ​സ്‍ലാ​മി​ക ഭ​ര​ണ​കൂ​ട​ത്തോ​ടു​ള്ള സാ​മ്പ​ത്തി​ക വി​ധേ​യ​ത്വം അം​ഗീ​ക​രി​ക്കാ​ന്‍ നി​ര്‍ബ​ന്ധി​ത​രാ​യി. മു​സ്‍ലിം വീ​ടു​ക​ളെ​ക്കാ​ള്‍ ഉ​യ​ര​മു​ള്ള വീ​ടു​ക​ള്‍ പ​ണി​യാ​ന്‍ ജൂ​ത​ര്‍ക്ക് അ​നു​വാ​ദ​മു​ണ്ടാ​യി​രു​ന്നി​ല്ല. “ഞ​ങ്ങ​ള്‍ ജൂ​ത​ന്മാ​ര്‍ക്ക് കു​തി​രസ​വാ​രി അ​നു​വ​ദ​നീ​യ​മ​ല്ല, എ​ന്നാ​ല്‍, ഇ​രി​ക്കു​ന്ന ഒ​രു മു​സ്‍ലി​മി​ന്റെ മു​ന്നി​ലൂ​ടെ ക​ട​ന്നു​പോ​കി​ല്ല എ​ന്ന നി​ബ​ന്ധ​ന​യോ​ടെ ക​ഴു​ത​പ്പു​റ​ത്തു സ​വാ​രി ചെ​യ്യാം” എ​ന്നു നോ​വ​ലി​ല്‍ ഒ​രു ജൂ​ത ക​ഥാ​പാ​ത്രം പ​റ​യു​ന്ന​ത് അ​ക്കാ​ല​ത്ത് നി​ല​നി​ന്ന അ​വ​മ​തി​പ്പു​ണ്ടാ​ക്കു​ന്ന വി​വേ​ച​ന​ത്തി​ന്റെ ചി​ത്ര​മാ​ണ്‌. ജൂ​ത ഐ​ഡ​ന്റി​റ്റി, സ്വ​കാ​ര്യ​ത തു​ട​ങ്ങി​യ​വ​യു​ടെ ന​ഷ്ട​വും ഭൂ​രി​പ​ക്ഷ സം​സ്കാ​ര​ത്തി​നു മു​ന്നി​ല്‍ ത​ങ്ങ​ളു​ടെ സം​സ്കൃ​തി​ക്കു വ​ന്നു​ചേ​രു​ന്ന അ​പ​ച​യ​വും പോ​ലു​ള്ള സ​ങ്കീ​ർ​ണ​ത​ക​ളോ​ടു​ള്ള പ്ര​തി​ഷേ​ധം ജൂ​ത​ര്‍ക്കി​ട​യി​ല്‍ ഇ​സ്‍ലാ​മി​ക ചി​ഹ്ന​ങ്ങ​ള്‍, വി​ശു​ദ്ധ ഗ്ര​ന്ഥം, വ​ച​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യോ​ടു​ള്ള ഫോ​ബി​യ​യാ​യി വ​ള​ര്‍ന്നു. അ​ല്‍ മു​ഖ് രിയെ സം​ബ​ന്ധി​ച്ച് യ​മ​നി​ലെ ജൂ​ത​ന്‍ ദേ​ശീ​യ​മോ മ​താ​ധി​ഷ്ഠി​ത​മോ മ​റ്റു മാ​നു​ഷി​ക​മോ ആ​യ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ന്യൂ​ന​പ​ക്ഷ​ത്തി​ന്റെ പ്ര​തി​നി​ധാ​ന​മാ​ണ് എ​ന്ന​ത്, അ​ത്ത​രം വി​ഭ​ജ​ന​ങ്ങ​ളി​ല്‍ അ​ധി​ഷ്ഠി​ത​മാ​യ നി​ല​പാ​ടു​ക​ളെ നി​രാ​ക​രി​ക്കു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ ധാ​ർ​മി​ക ഔ​ന്ന​ത്യ​ത്തെ പ്ര​കാ​ശി​പ്പി​ക്കു​ന്നു. പൗ​ര​ത്വം എ​ന്ന ആ​ശ​യ​ത്തി​ല്‍ ഊ​ന്നി​യു​ള്ള മാ​നു​ഷി​ക വീ​ക്ഷ​ണ​ത്തി​ലാ​ണ് ത​ന്‍റെ എ​ഴു​ത്തി​ല്‍ ഉ​ട​നീ​ളം അ​ല്‍ മു​ഖ് രി നി​ല​യു​റ​പ്പി​ച്ചി​ട്ടു​ള്ള​ത് .(3)

അ​ലി അ​ല്‍ മു​ഖ് രി

അ​ലി അ​ല്‍ മു​ഖ് രി

പ്ര​ദേ​ശ​ത്തെ മു​ഫ്തി​യു​ടെ മ​ക​ളും വി​ദ്യാ​സ​മ്പ​ന്ന​യു​മാ​യ ഫാ​ത്തി​മ​യു​ടെ ക​ഥ​യാ​ണ് നോ​വ​ല്‍ പ​റ​യു​ന്ന​ത്. ജൂ​ത​നാ​യ സ​ലീ​മി​നോ​ട് പ്ര​ണ​യ​ത്തി​ല്‍ അ​ക​പ്പെ​ടു​ക​യും ക​ത്തു​ക​ള്‍, പു​സ്ത​ക​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യു​ടെ കൈ​മാ​റ്റ​ത്തി​ലൂ​ടെ​യും മ​റ്റും മ​ന​സ്സു​തു​റ​ന്നും സം​വ​ദി​ച്ചും നീ​ണ്ട ഏ​ഴു​ വ​ര്‍ഷ​ക്കാ​ല​ത്തെ സം​ഘ​ര്‍ഷ​പൂ​ർ​ണ​മാ​യ കാ​ത്തി​രി​പ്പി​നൊ​ടു​വി​ല്‍ അ​യാ​ളെ വി​വാ​ഹം ക​ഴി​ക്കു​ക​യും ചെ​യ്യു​ന്നു അ​വ​ള്‍. അ​വ​ളാ​ണ് അ​യാ​ളെ അ​റ​ബി എ​ഴു​താ​നും പ​ഠി​പ്പി​ക്കാ​നും മു​ന്‍കൈ എ​ടു​ക്കു​ന്ന​തും അ​പ​ര​ന്‍റെ സം​സ്കാ​ര​ത്തി​ലേ​ക്ക് അ​യാ​ളു​ടെ മ​ന​സ്സും ഹൃ​ദ​യ​വും തു​റ​പ്പി​ക്കു​ന്ന​തും. എ​ന്നാ​ല്‍, അ​തൊ​രു ഏ​ക​പ​ക്ഷീ​യ വി​നി​മ​യ​മാ​യി ഒ​ടു​ങ്ങു​ന്നു​മി​ല്ല. സ​ലീം തി​രി​ച്ച് അ​വ​ളെ ഹീ​ബ്രു​വും ജൂ​ത​മ​ത​വും നി​യ​മ​ങ്ങ​ളും പ​ഠി​പ്പി​ക്കു​ന്നു.

മ​ക​ന്‍ ഖു​ർ​ആ​ന്‍ വാ​യി​ക്കു​ന്ന​തു കേ​ട്ടു പ്ര​കോ​പി​ത​നാ​കു​ന്ന സ​ലീ​മി​ന്‍റെ പി​താ​വ് അ​യാ​ളെ ഫാ​ത്തി​മ​യു​ടെ അ​രി​കി​ല്‍ പോ​കു​ന്ന​ത് വി​ല​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു. എ​ന്നാ​ല്‍, ഫാ​ത്തി​മ അ​യാ​ളു​ടെ വീ​ടു സ​ന്ദ​ര്‍ശി​ക്കു​ക​യും സ​ലീ​മി​ന്‍റെ പി​താ​വി​നെ വ​ലി​യ സ​ത്യം മ​ന​സ്സി​ലാ​ക്കി​ക്കു​ക​യും ചെ​യ്യു​ന്നു: “ഞാ​ന​വ​നെ പ​ഠി​പ്പി​ച്ച​ത് അ​റ​ബ് വ്യ​വ​ഹാ​ര​ങ്ങ​ളി​ലെ ശാ​സ്ത്ര​മാ​ണ്, അ​പ്പോ​ള്‍ അ​വ​ന് എ​ഴു​താ​നും വാ​യി​ക്കാ​നും ക​ഴി​യു​മ​ല്ലോ. അ​വ​ന്‍ ജൂ​ത​നാ​ണ് എ​ന്ന് എ​നി​ക്ക​റി​യാം, നി​ങ്ങ​ള്‍ക്കു നി​ങ്ങ​ളു​ടെ വി​ശ്വാ​സം, ഞ​ങ്ങ​ള്‍ക്ക് ഞ​ങ്ങ​ളു​ടേ​തും... ന​മ്മ​ളൊ​ക്കെ ആ​ദ​മി​ന്‍റെ സ​ന്ത​തി​ക​ളാ​ണ്, ആ​ദ​മാ​ക​ട്ടെ മ​ണ്ണി​ല്‍നി​ന്നും ഉ​രു​വാ​യ​വ​നും. വ്യ​വ​ഹാ​ര​ങ്ങ​ള്‍ മ​തം മാ​ത്ര​മ​ല്ല, അ​വ​യി​ല്‍ ച​രി​ത്ര​മു​ണ്ട്, ക​വി​ത​യും സ​യ​ന്‍സു​മു​ണ്ട്.ദൈ​വ​നാ​മ​ത്തി​ല്‍ ഞാ​ന്‍ താ​ങ്ക​ളോ​ട് പ​റ​യു​ന്ന​തെ​ന്തെ​ന്നാ​ല്‍, ഞ​ങ്ങ​ളു​ടെ വീ​ട്ടി​ലെ ഷെ​ല്‍ഫി​ല്‍ ഒ​ട്ടേ​റെ പു​സ്ത​ക​ങ്ങ​ളു​ണ്ട്, അ​വ മു​സ്‍ലിം​ക​ള്‍ വാ​യി​ച്ചാ​ല്‍, അ​വ​ര്‍ ജൂ​ത​രെ സ്നേ​ഹി​ക്കാ​ന്‍ തു​ട​ങ്ങും, ജൂ​ത​ന്മാ​ര്‍ വാ​യി​ച്ചാ​ല്‍, അ​വ​ര്‍ മു​സ്‍ലിം​ക​ളെ സ്നേ​ഹി​ക്കാ​ന്‍ തു​ട​ങ്ങും.” സ​ലീ​മി​ന്‍റെ പി​താ​വി​നോ​ട് അ​ന്നു​വ​രെ ആ​രും അ​ങ്ങ​നെ സം​സാ​രി​ച്ചി​ട്ടി​ല്ല. ഫാത്തി​മ​യോ​ട് അ​ള​വ​റ്റ സ്നേ​ഹബ​ഹു​മാ​നം തോ​ന്നു​ന്ന അ​യാ​ള്‍ മ​ക​നു നേ​രെ വെ​ച്ച വി​ല​ക്കു നീ​ക്കു​ക​യും പ​ഠ​നം തു​ട​രാ​ന്‍ അ​വ​നെ സ​ർ​വാ​ത്മ​നാ അ​നു​വ​ദി​ക്കു​ക​യും ചെ​യ്യു​ന്നു: “നി​ന്റെ വാ​ക്കു​ക​ള്‍ എ​ത്ര​യും യു​ക്തി​സ​ഹ​വും മ​ധു​ര​വു​മാ​ണ്, അ​വ ഹൃ​ദ​യ​ത്തി​ല്‍ ക​ട​ക്കു​ന്നു, നി​ന്നെ​പ്പോ​ലെ ആ​യി​ര​ങ്ങ​ളി​ല്ല. നി​ന​ക്ക് എ​ന്തു​വേ​ണ​മെ​ങ്കി​ലും അ​വ​നെ​ക്കൊ​ണ്ട് ചെ​യ്തോ​ളൂ, നി​ന്റെ ഹൃ​ദ​യം പ​റ​യു​ന്ന​തെ​ന്തും അ​വ​നെ പ​ഠി​പ്പി​ച്ചോ​ളൂ, നീ​യാ​ണ് ഞ​ങ്ങ​ളു​ടെ യ​ജ​മാ​ന​ത്തി​യും റാ​ണി​യും.” ഫാ​ത്തി​മ​യാ​ക​ട്ടെ, ത​ന്നെ​ക്കാ​ള്‍ അ​ഞ്ചു​വ​യ​സ്സി​നു ഇ​ള​പ്പ​മാ​യ സ​ലീ​മി​നെ കു​ലീ​ന​വും ആ​ത്മീ​യ​വു​മാ​യ ഒ​രു ബാ​ന്ധ​വം എ​ന്ന നി​ല​യി​ല്‍ക്കൂ​ടി​യാ​ണ് സ്വ​യം വ​രി​ക്കു​ന്ന​ത്.

എ​ന്നാ​ല്‍, സ​ലീ​മി​ന്‍റെ പി​താ​വോ സ​മൂ​ഹ​മോ ന​ല്‍കു​ന്ന, അ​ഥ​വാ അ​വ​ര്‍ക്കു ന​ല്‍കാ​ന്‍ ക​ഴി​യു​ന്ന സ്വാ​ത​ന്ത്ര്യ​ങ്ങ​ള്‍ക്കു പ​രി​ധി​യു​ണ്ട്. ‘അ​വി​ശ്വാ​സി’​യും ‘ഗ്ര​ന്ഥ​ത്തി​ന്‍റെ ആ​ളു​ക​ളും’ (‘അ​ഹ​്ലു കി​താ​ബ്’) ആ​യ ജൂ​ത​നു​മാ​യു​ള്ള വി​വാ​ഹം അ​തി​നു പു​റ​ത്താ​ണ്. സ​ന്‍ആ​യി​ലേ​ക്ക് ഒ​ളി​ച്ചോ​ടു​ന്ന ദ​മ്പ​തി​ക​ള്‍ ഒ​രു ഘ​ട്ട​ത്തി​ലും വി​ശ്വാ​സ​കാ​ര്യ​ങ്ങ​ളി​ല്‍ പ​ര​സ്പ​രം നി​ര്‍ബ​ന്ധി​ക്കു​ന്നി​ല്ല. ഒ​ളി​വി​ലും സ്വ​കാ​ര്യ​മാ​യി ത​ന്‍റെ മ​താ​നു​ഷ്ഠാ​ന​ങ്ങ​ള്‍ ഫാ​ത്തി​മ തു​ട​രു​ന്നു. വി​വാ​ഹി​ത​രാ​കു​ക​യും ഒ​രു​മി​ച്ചു ക​ഴി​യു​ക​യും ചെ​യ്യു​മ്പോ​ഴും വി​ശ്വാ​സ​പ​ര​മാ​യ സ്വാ​ത​ന്ത്ര്യം നി​ല​നി​ര്‍ത്താ​നും സ്വ​ന്തം വി​ശ്വാ​സ​ത്തി​ല്‍ തു​ട​രാ​നു​മു​ള്ള തീ​രു​മാ​നം, സാം​സ്കാ​രി​ക സ​ങ്ക​ല​നം (hybridity) എ​ന്ന​തി​ലേ​റെ വൈ​വി​ധ്യ​ങ്ങ​ള്‍ നി​ല​നി​ര്‍ത്താ​നു​ള്ള അ​വ​കാ​ശ​ത്തെ​യാ​ണ് സ്ഥാ​പി​ക്കു​ന്ന​ത്.

വെ​ല്ലു​വി​ളി​ക​ള്‍ വീ​ണ്ടും...

മ​ര​ണ​ത്തെ, മൗ​ലി​ക​വാ​ദ ആ​ന്ധ്യം അ​ടി​ച്ചേ​ൽ​പി​ക്കാ​നു​ള്ള സ​ന്ദ​ര്‍ഭ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന രീ​തി എ​ക്കാ​ല​ത്തും ഉ​ണ്ടാ​യി​ട്ടു​ണ്ട​ല്ലോ. പ്ര​സ​വ​ത്തെ​ത്തു​ട​ര്‍ന്നു ഫാ​ത്തി​മ മ​രി​ക്കു​ന്ന​തോ​ടെ സ​ലീ​മി​ന്‍റെ മു​ന്നി​ല്‍ വേ​റെ​യും വെ​ല്ലു​വി​ളി​ക​ള്‍ ഉ​യ​രു​ന്നു. ഫാ​ത്തി​മ ജൂ​ത​യ​ല്ല എ​ന്ന​റി​യു​ന്ന​തോ​ടെ അ​വ​ളു​ടെ മൃ​ത​ദേ​ഹം മ​റ​വു ചെ​യ്യ​ല്‍ ഖ​ബ​ർ​സ്താനി​ലും സെ​മി​ത്തേ​രി​യി​ലും ഒ​രു​പോ​ലെ പ്ര​ശ്ന​മാ​കു​ന്നു. കു​ഞ്ഞു​മ​ക​ന്‍ സ​ഈ​ദി​ന്‍റെ സം​ര​ക്ഷ​ണ വി​ഷ​യ​ത്തി​ലും മ​ത വം​ശീ​യ പ്ര​ശ്ന​ങ്ങ​ള്‍ കീ​റാ​മു​ട്ടി​യാ​യി​ത്തീ​രു​ന്നു. മാ​തൃ​ദാ​യ​ക്ര​മം സ്വീ​ക​രി​ച്ച ജൂ​ത​മ​തം മു​സ്‍ലി​മാ​യ ഫാ​ത്തി​മ​യു​ടെ മ​ക​നെ അ​ന്യ​നാ​ക്കി​യ​പ്പോ​ള്‍, മു​സ്‍ലിം​വി​ഭാ​ഗം പി​തൃ​ദാ​യ​മേ​ധാ​വി​ത്വം പു​ല​ര്‍ത്തി​യ​ത്‌, ജൂ​ത​നാ​യ സ​ലീ​മി​ന്‍റെ മ​ക​നെ ഫാ​ത്തി​മ​യു​ടെ സ​ഹോ​ദ​രി​ക്കു സ്വീ​ക​രി​ക്കാ​നാ​വാ​ത്ത​വി​ധം അ​ക​റ്റി​നി​ര്‍ത്തി. ഇ​തേ​ത്തു​ട​ര്‍ന്നു സ​ലീം ഇ​സ്‍ലാം മ​തം സ്വീ​ക​രി​ച്ചു. എ​ന്നാ​ല്‍, ആ ​സ​ന്ദ​ര്‍ഭ​ത്തി​ല്‍ മ​താ​ധ്യ​ക്ഷ​ന്മാ​രും സ​മൂ​ഹ​വും പു​ല​ര്‍ത്തു​ന്ന നൃ​ശം​സ​ത, അ​യാ​ളെ ര​ണ്ടാ​മ​തും ചേ​ലാ​ക​ർ​മം ചെ​യ്യി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തു​പോ​ലു​ള്ള അ​സം​ബ​ന്ധ​ങ്ങ​ളി​ലൂ​ടെ നോ​വ​ലി​സ്റ്റ് തു​റ​ന്നു​കാ​ണി​ക്കു​ന്നു. സ​ലീം മ​രി​ക്കു​മ്പോ​ള്‍ അ​യാ​ളു​ടെ ഭൗ​തി​കാ​വ​ശി​ഷ്ടം ഒ​രൊ​റ്റ ദി​വ​സ​ത്തി​നു​ശേ​ഷം ഇ​രു​ട്ടി​ന്‍റെ മ​റ​വി​ല്‍ വീ​ണ്ടും പു​റ​ത്തെ​ടു​ക്ക​പ്പെ​ടു​ക​യും മു​സ്‍ലിം ശ്മ​ശാ​ന​ത്തി​ല്‍നി​ന്നു ഏ​റെ​യ​ക​ലെ വി​ജ​ന​മാ​യ കു​ഴി​മാ​ട​ത്തി​ല്‍ മ​റ​വു​ചെ​യ്യ​പ്പെ​ടു​ക​യും ചെ​യ്യു​ന്നു. ഒ​രു അ​വി​ശ്വാ​സി​യു​ടെ മൃ​ത​ദേ​ഹം മു​സ്‍ലിം​ക​ളോ​ടൊ​പ്പം അ​ട​ക്കു​ന്ന​ത് നി​ഷി​ദ്ധമാ​ണ് എ​ന്ന​താ​ണ് അ​വ​രു​ടെ നി​ല​പാ​ട്. ഒ​ടു​വി​ല്‍, ഫ​ല​ത്തി​ല്‍, ഫാ​ത്തി​മ​യും സ​ലീ​മും സെ​മി​ത്തേ​രി​യി​ല്‍പോ​ലും ഒ​രു​മി​ക്കു​ന്നി​ല്ല എ​ന്നു മാ​ത്ര​മ​ല്ല, ഇ​രു​വ​രു​ടെ​യും കു​ഴി​മാ​ട​ങ്ങ​ള്‍ ശൂ​ന്യ​വും തു​റ​ന്ന​തു​മാ​യി അ​വ​ശേ​ഷി​ക്കു​ക​യും ചെ​യ്യു​ന്നു.

മൗ​ലി​ക​ത​ക്കെ​തി​രെ സൗ​ഭ്രാ​ത്രം

സ​ലീ​മി​ന്റെ പാ​ത്ര​സൃ​ഷ്ടി​യി​ലൂ​ടെ സ്നേ​ഹ​ത്തി​നും സ​മാ​ധാ​ന​ത്തി​നും വേ​ണ്ടി വാ​ദി​ക്കു​ന്ന മ​ത​ങ്ങ​ളു​ടെ സ​ത്ത​യെ അ​ട്ടി​മ​റി​ക്കു​ന്ന​വ​രെ നോ​വ​ലി​സ്റ്റ് തു​റ​ന്നു​കാ​ണി​ക്കു​ക​യാ​ണ്. കു​ഞ്ഞു​മ​ക​ന്‍ സ​ഈ​ദി​നെ ഇ​സ്‍ലാ​മും ജൂ​ത​മ​ത​വും പി​ടി​ച്ച് ആ​ണ​യി​ടു​ന്ന​വ​ര്‍ ഒ​രു​പോ​ലെ നി​ര​സി​ക്കു​മ്പോ​ള്‍ അ​യാ​ള്‍ വി​ല​പി​ക്കു​ന്നു: “ഓ, ​ദൈ​വ​മേ, ഒ​രുദി​വ​സം മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ കാ​രു​ണ്യ​മി​ല്ലാ​തെ മ​രി​ക്കാ​ന്‍ വി​ട്ടേ​ക്കു​ക എ​ന്ന​ത് നി​ന്‍റെ മ​ത​ത്തി​ലും ആ​ചാ​ര​ത്തി​ലും അ​നു​വ​ദ​നീ​യ​മാ​ണോ?” ഈ ​ചോ​ദ്യ​ത്തി​ന്‍റെ നേ​ര്‍വി​പ​രീ​ത​മാ​യ ഉ​ദാ​ത്ത മാ​ന​വി​ക​ത​യു​ടെ ചി​ഹ്ന​ങ്ങ​ള്‍ എ​മ്പാ​ടും കാ​ണാ​വു​ന്ന​ത്‌ ഫാ​ത്തി​മ​യു​ടെ മൂ​ല്യ​ക്ര​മ​ത്തി​ലാ​ണ്. ഉ​ദാ​ഹ​ര​ണ​ത്തി​ന്, മൃ​ഗ​ബ​ലി​യു​ടെ കാ​ര്യ​ത്തി​ല്‍ അ​വ​ള്‍ നി​ല​നി​ര്‍ത്തു​ന്ന സൂ​ഫി, ഇ​സ്‍ലാ​മി​ക സ​മാ​ധാ​ന പാ​ര​മ്പ​ര്യം വ്യ​ക്ത​മാ​കു​ന്ന രം​ഗം ഓ​ർ​മി​ക്കാം.

നാ​യ്, പൂ​ച്ച പോ​ലു​ള്ള മൃ​ഗ​ങ്ങ​ളെ, മി​സ്റ്റി​ക്ക​ല്‍ സൗ​ഭ്രാ​ത്ര​ത്തോ​ടെ​യാ​ണ് (mystical camaraderie) അ​വ​ള്‍ കാ​ണു​ന്ന​ത്. ത​ന്‍റെ പ്രി​യ​പ്പെ​ട്ട ആ​ടി​നെ ബ​ലി​പെ​രു​ന്നാ​ള്‍ ബ​ലി​യി​ല്‍നി​ന്നു ര​ക്ഷി​ക്കാ​ന്‍ ന​ട​ത്തി​യ ശ്ര​മ​ങ്ങ​ളെ​ല്ലാം പ​രാ​ജ​യ​പ്പെ​ടു​മ്പോ​ള്‍ അ​വ​ള്‍ വി​ല​പി​ക്കു​ന്നു: “അ​വ​രെ​ന്‍റെ സ​ഹോ​ദ​ര​നെ നി​ർ​ദ​യം കൊ​ന്നു​ക​ള​ഞ്ഞു... അ​വ​രെ​ന്‍റെ സ​ഹോ​ദ​ര​നെ കൊ​ന്നു എ​ന്നെ ത​നി​ച്ചാ​ക്കി.” വീ​ട്ടി​ലെ ഓ​ഫി​സ് റൂ​മി​ലെ ചി​ത്ര​വേ​ല ശ​രി​പ്പെ​ടു​ത്താ​ന്‍ സ​ലീ​മി​നെ വി​ളി​ക്കു​മ്പോ​ള്‍ അ​വി​ടെ കൂ​ടു​കൂ​ട്ടി​യ ഉ​റു​മ്പു​ക​ളെ​യോ കൂ​ടി​നെ​യോ ന​ശി​പ്പി​ക്കാ​തി​രി​ക്കാ​ന്‍ ശ്ര​ദ്ധി​ക്ക​ണം എ​ന്ന് അ​വ​ള്‍ അ​യാ​ളോ​ട് പ​റ​യു​ന്നു​ണ്ട്. ‘‘ജ​റൂ​സ​ലം നി​ങ്ങ​ളു​ടെ നാ​ടാ​ണെ​ങ്കി​ല്‍ അ​ങ്ങോ​ട്ടോ, ഇ​ല്ലെ​ങ്കി​ല്‍ മ​റ്റേ​തെ​ങ്കി​ലും ന​ര​ക​ത്തി​ലേ​ക്കോ പോ​കൂ’’ എ​ന്നു അ​യ​ല്‍ക്കാ​രാ​യ ജൂ​ത​രോ​ടു ക​യ​ര്‍ക്കു​ന്ന മു​അ​ദ്ദി​ന്‍ സാ​ലി​ഹി​നെ​ പോ​ലു​ള്ള സ്വ​യം​പ്ര​ഖ്യാ​പി​ത ഇ​സ്‍ലാം കാ​വ​ലാ​ളു​ക​ളും ര​ക്ഷ​ക​ന്‍റെ വാ​ഗ്ദ​ത്തവ​ര​വോ​ടെ ജൂ​ത​ന്മാ​ര്‍ ജ​റൂ​സ​ല​മി​ല്‍ മാ​ത്ര​മ​ല്ല, ലോ​ക​മെ​ങ്ങും വ്യാ​പി​ക്കു​ക​യും എ​ല്ലാ​വ​രെ​യും കീ​ഴ​ട​ക്കു​ക​യും ചെ​യ്യും എ​ന്നു കാ​ത്തി​രി​ക്കു​ന്ന ജൂ​ത​ തീ​വ്ര​വാ​ദി​ക​ളും അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന മൗ​ലി​ക​വാ​ദ സ​മീ​പ​ന​ങ്ങ​ളി​ല്‍നി​ന്നു ഫാ​ത്തി​മ എ​ത്ര വ്യ​ത്യ​സ്ത​യാ​ണ് എ​ന്നി​ട​ത്താ​ണ് നോ​വ​ല്‍ മു​ന്നോ​ട്ടുവെ​ക്കു​ന്ന നൈ​തി​കവീ​ക്ഷ​ണ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യി അ​വ​ള്‍ മാ​റു​ന്ന​ത്. “എ​ല്ലാ മു​സ്‍ലിം​ക​ള്‍ക്കും മേ​ല്‍ ഞാ​ന്‍ പ്ര​തി​കാ​രം ചെ​യ്യും, എ​ന്നോ​ട് ഒ​രു തെ​റ്റും ചെ​യ്തി​ട്ടി​ല്ലാ​ത്ത​വ​രോ​ടുപോ​ലും” എ​ന്നു​പോ​ലും ഹ​സ്സ എ​ന്ന ക​ഥാ​പാ​ത്രം പ്ര​ഖ്യാ​പി​ക്കു​ന്ന​ത് ഭീ​ക​ര​വാ​ദ മാ​ന​സി​കാ​വ​സ്ഥ​യു​ടെ ഒ​രു അ​ങ്ങേ​യ​റ്റ​ത്തെ പ്ര​ക​ട​ന​മാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ, സ്ഥി​ത​പ്ര​ജ്ഞ​ത​യു​ടെ പ്ര​തീ​ക​മാ​യ ഫാ​ത്തി​മ ഒ​രു ക​ഥാ​പാ​ത്രം എ​ന്ന​തി​ന​പ്പു​റം പോ​കു​ക​യും ‘ഫാ​ത്തി​മ​യു​ടെ ത​ത്ത്വം’ എ​ന്നു​ത​ന്നെ നോ​വ​ലി​ന്‍റെ വീ​ക്ഷ​ണ​ത്തെ നോ​വ​ലി​സ്റ്റ് വി​വ​രി​ക്കു​ക​യും ചെ​യ്യു​ന്നു


മൗ​ലി​ക​വാ​ദ സ​മീ​പ​ന​ത്തി​നെ​തി​രെ നോ​വ​ല്‍ ഉ​യ​ര്‍ത്തി​പ്പി​ടി​ക്കു​ന്ന​ത് എ​ഴു​ത്ത്, വാ​യ​ന എ​ന്നി​വ​യി​ലൂ​ടെ​യു​ള്ള അ​റി​വ്, ജ്ഞാ​നം എ​ന്ന​താ​ണെ​ന്ന​ത്, ഫ​ല​ത്തി​ല്‍, ഫാ​ത്തി​മ​യെ 21ാം നൂ​റ്റാ​ണ്ടി​ന്‍റെ​ത​ന്നെ പ്ര​തി​നി​ധി​യാ​ക്കു​ന്നു. ‘ഇ​ഖ്റ’ (‘വാ​യി​ക്കു​ക’) എ​ന്ന പ​ദ​ത്തി​ന് ഇ​സ്‍ലാ​മി​ക ച​രി​ത്ര​ത്തി​ലു​ള്ള ഐ​തി​ഹാ​സി​ക സ്ഥാ​നം, നോ​വ​ല്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു​ണ്ട്: ഫാ​ത്തി​മ, സ​ലീം ബ​ന്ധ​ത്തി​ന്‍റെ​യും താ​ക്കോ​ല്‍ അ​തു​ത​ന്നെ​യാ​ണ​ല്ലോ. അ​റി​വി​ലൂ​ടെ​യാ​ണ് അ​സ​ഹി​ഷ്ണു​ത​ക്കെ​തി​രാ​യ ഐ​ക്യ​ത്തി​ന്‍റെ​യും സ​ഹ​ജീ​വ​ന​ത്വ​ര​യു​ടെ​യും പാ​ഠ​ങ്ങ​ള്‍ അ​വ​ള്‍ സ​ലീ​മി​നും അ​യാ​ളു​ടെ പി​താ​വി​നും പ​ക​ര്‍ന്നു​ന​ല്‍കു​ന്ന​തും. വി​മോ​ച​കസ്വ​ഭാ​വ​മു​ള്ള ഫ​ത് വ​ക​ള്‍ ക​ണ്ടെ​ത്താ​നും പ്രാ​യോ​ഗി​ക​മാ​ക്കാ​നും ഫാ​ത്തി​മ​ക്ക് ക​ഴി​യു​ന്ന​തും അ​റി​വി​ന്‍റെ ആ​യു​ധം അ​ണി​ഞ്ഞ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ്. പ്രാ​യ​പൂ​ര്‍ത്തി​യാ​യ സ്ത്രീ​ക്ക് ര​ക്ഷി​താ​വി​ന്‍റെ സ​ഹാ​യം കൂ​ടാ​തെ വി​വാ​ഹി​ത​യാ​കാ​ന്‍ അ​നു​വ​ദി​ക്കു​ന്ന അ​ബി അ​ബു ഹ​നീ​ഫ​യു​ടെ ഫ​ത് വ​യും ഒ​രു മു​സ്‍ലിം സ്ത്രീ​ക്ക് ജൂ​ത​നെ​യോ ക്രി​സ്ത്യ​നെ​യോ വി​വാ​ഹം ചെ​യ്യാ​ന്‍ അ​നു​വാ​ദം ന​ല്‍കു​ന്ന അ​ബു അ​ല്‍ മ​ആ​രി​ഫ് ബ​ഹാ​വു​ദ്ദീ​ന്‍ അ​ല്‍ ഹ​സ​ന്‍ ബിൻ അ​ബ്ദു​ല്ല​യു​ടെ പ്ര​ഖ്യാ​പ​ന​വു​മാ​ണ് അ​വ​ള്‍ സ്വ​ന്തം ജീ​വി​ത​ത്തി​ല്‍ പ്ര​യോ​ഗി​ക്കു​ന്ന​ത്. അ​ഥ​വാ, ഇ​സ്‍ലാ​മി​ന്‍റെ​ത​ന്നെ വി​മോ​ച​ക​ത​ല​ങ്ങ​ളെ കൂ​ട്ടു​പി​ടി​ച്ചു​കൊ​ണ്ടാ​ണ്, മ​ത​നി​രാ​സ​ത്തി​ലൂ​ടെ​യ​ല്ല അ​വ​ള്‍ ത​ന്‍റെ സ്വ​ത്വ​വും സ്വാ​ത​ന്ത്ര്യ​വും സ്ഥാ​പി​ക്കു​ന്ന​ത്.

സ​ഹ​ജീ​വ​നം, വൈ​വി​ധ്യ​ങ്ങ​ളെ അം​ഗീ​ക​രി​ക്ക​ല്‍, സ്നേ​ഹം, സ​മാ​ധാ​നം, പൊ​റു​ത്തു​കൊ​ടു​ക്ക​ല്‍ -ഫാ​ത്തി​മാ ത​ത്ത്വ​ങ്ങ​ള്‍ അ​വ​യാ​ണ്. അ​താ​ണ് അ​വ​ള്‍ അ​ടു​ത്ത ത​ല​മു​റ​ക്കും പ​ക​ര്‍ന്നു​ന​ല്‍കു​ന്ന മൂ​ല്യ​വ്യ​വ​സ്ഥ. സ​ഈ​ദ് ഒ​രു ജൂ​ത പെ​ണ്‍കു​ട്ടി​യെ വി​വാ​ഹം ക​ഴി​ക്കു​ന്ന​ത്‌ ഏ​റ​ക്കു​റെ ഉ​മ്മ​യെ ആ​വ​ര്‍ത്തി​ച്ചു​കൊ​ണ്ടാ​ണ്: “ഞ​ങ്ങ​ള്‍ എ​ന്‍റെ ഉ​മ്മ ഫാ​ത്തി​മ​യെ അ​ങ്ങ് വി​വാ​ഹം ചെ​യ്ത അ​തേ രീ​തി​യി​ല്‍ വി​വാ​ഹി​ത​രാ​യി. അ​വ​ള്‍ എ​ന്നോ​ട് പ​റ​ഞ്ഞു, ‘ഞാ​ന്‍ നി​ന്നെ വി​വാ​ഹം ചെ​യ്യു​ന്നു’, അ​പ്പോ​ള്‍ ഞാ​ന്‍ പ​റ​ഞ്ഞു, ‘ഞാ​ന​ത് സ്വീ​ക​രി​ക്കു​ന്നു.’ ’’ പ​ഴ​യ ത​ല​മു​റ, സ​ലീ​മി​നെ​യും ഫാ​ത്തി​മ​യെ​യും ഭ​യ​പ്പാ​ടോ​ടെ​യാ​ണ് അം​ഗീ​ക​രി​ച്ച​തെ​ങ്കി​ല്‍, പു​തി​യ ത​ല​മു​റ ആ​ർ​ജ​വ​ത്തോ​ടെ അ​ത് ചെ​യ്യു​ന്നു എ​ന്നി​ട​ത്താ​ണ് നോ​വ​ലി​ന്‍റെ സ​മ​കാ​ലി​ക​ത തെ​ളി​ഞ്ഞു കാ​ണാ​നാ​കു​ക. മു​മ്പ്, ഒ​രു​മി​ക്കാ​നു​ള്ള വ​ഴി​ക​ള്‍ അ​ട​ഞ്ഞു​പോ​യ​തി​നെ തു​ട​ര്‍ന്ന് സ്വ​യം അ​വ​സാ​നി​പ്പി​ച്ച മു​സ്‍ലിം യു​വാ​വ് കാ​സി​മി​ന്‍റെ​യും ജൂ​ത​യു​വ​തി ന​ഷ് വാ​യു​ടെ​യും സ്ഥാ​ന​ത്ത് ഇ​പ്പോ​ള്‍ സ​ഈ​ദും അ​വ​ന്‍റെ പ്ര​ണ​യി​നി​യും കേ​റി​നി​ല്‍ക്കു​ന്നു.

നാ​ലാം ത​ല​മു​റ​യി​ല്‍ എ​ത്തു​മ്പോ​ള്‍ കൊ​ച്ചു​മ​ക​ന്‍ ഇ​ബ്രാ​ഹീ​മി​നെ ഒ​രു ചോ​ദ്യം നി​ര​ന്ത​രം വേ​ട്ട​യാ​ടി: “ഞാ​നൊ​രു ജൂ​ത​നാ​യി​രു​ന്നോ അ​തോ മു​സ്‍ലി​മോ?.. എ​നി​ക്ക​റി​യി​ല്ലാ​യി​രു​ന്നു ഞാ​നേ​തു പ്ര​ഭ​വ​ങ്ങ​ളി​ല്‍നി​ന്ന്, അ​ഥ​വാ സം​സ്കാ​ര​ങ്ങ​ളി​ല്‍നി​ന്നാ​ണ് വ​ന്ന​ത് എ​ന്ന്.

“അ​ഞ്ചു വ​ര്‍ഷ​ക്കാ​ലം ചോ​ദ്യം എ​ന്നോ​ടൊ​പ്പം വി​ടാ​തെ കൂ​ടി, ഒ​ടു​വി​ല്‍ എ​നി​ക്ക​തി​നു ഉ​ത്ത​രം കി​ട്ടി. അ​ഞ്ചു വ​ര്‍ഷ​ക്കാ​ലം ഞാ​നെ​ന്‍റെ മു​ത്ത​ച്ഛ​നോ​ടൊ​പ്പം ക​ഴി​ഞ്ഞു, ഹീ​ബ്രു​വും അ​റ​ബി​യും ആ​യി ര​ണ്ടു ഭാ​ഷ​ക​ളും പ​ഠി​ച്ചു, പി​ന്നെ ജൂ​ത​മ​തം, ഇ​സ്‍ലാം, ക്രി​സ്തു​മ​തം, കൂ​ടാ​തെ കു​റ​ച്ചു ബു​ദ്ധി​സം, താ​വോ​യി​സം, ക​ണ്‍ഫ്യൂ​ഷ്യ​നി​സം. ഞാ​ന്‍ ബാ​ബി​ലോ​ണി​യ​ന്‍ പു​രാ​ണ​ങ്ങ​ള്‍, ഗ്രീ​ക് പു​രാ​ണ​ങ്ങ​ള്‍ എ​ന്നി​വ​യും പ​ഠി​ച്ചു; അ​റ​ബി​ക്, പേ​ര്‍ഷ്യ​ന്‍, ഇ​ന്ത്യ​ന്‍ സാ​ഹി​ത്യ​ങ്ങ​ളും.

“പ​തി​നാ​ലാം വ​യ​സ്സി​ല്‍ ഞാ​ന്‍ വ​ന്ന സം​സ്കാ​ര​ങ്ങ​ളെ, പ്ര​ഭ​വ​ങ്ങ​ളെ ക​ണ്ടെ​ത്തി​യ​പ്പോ​ള്‍ ഞാ​നാ​രാ​ണെ​ന്ന് എ​നി​ക്ക് മ​ന​സ്സി​ലാ​യി​ത്തു​ട​ങ്ങി. അ​തെ​ല്ലാം എ​നി​ക്ക് ര​ണ്ടു വാ​ക്കു​ക​ളി​ല്‍ സം​ഗ്ര​ഹി​ക്കാ​നാ​കും, അ​ല്ലെ​ങ്കി​ല്‍ ര​ണ്ടു പേ​രു​ക​ളി​ല്‍. ഞാ​ന്‍ ഫാ​ത്തി​മ​യു​ടെ​യും സു​മു​ഖ​ന്‍ ജൂ​ത​ന്റെ​യും താ​വ​ഴി​യാ​ണ്, അ​വ​രി​ലേ​ക്ക്‌ ത​ന്നെ മ​ട​ങ്ങും. അ​വ​രാ​ണ് എ​ന്‍റെ ഭൂ​ത​കാ​ല പ്ര​ഭ​വം, എ​ന്‍റെ അ​ടു​ത്ത താ​വ​ഴി.”

ആ​ഖ്യാ​ന സാ​ന്ദ്ര​ത

ഫാ​ത്തി​മ​യു​ടെ​യും സ​ലീ​മി​ന്‍റെ​യും മാ​റി​മാ​റി​വ​രു​ന്ന ആ​ഖ്യാ​ന വീ​ക്ഷ​ണ​ങ്ങ​ള്‍, ഭൂ​ത​കാ​ല​ത്തി​ലേ​ക്കും പ​തി​നേ​ഴാം നൂ​റ്റാ​ണ്ടി​ന്‍റെ ച​രി​ത്ര പ​ശ്ചാ​ത്ത​ല​ത്തി​ലേ​ക്കും ക​ട​ക്കു​ന്ന ഫ്ലാ​ഷ്ബാ​ക്കു​ക​ള്‍ തു​ട​ങ്ങി​യ സ​ങ്കേ​ത​ങ്ങ​ള്‍ വ്യ​ക്ത​മാ​ണെ​ങ്കി​ലും നോ​വ​ലി​നെ സം​ബ​ന്ധി​ച്ചു ച​രി​ത്രം ഒ​രു മു​ഖാ​വ​ര​ണം മാ​ത്ര​മാ​ണ് എ​ന്ന് നി​രീ​ക്ഷി​ക്ക​പ്പെ​ടു​ന്നു. വ​ർ​ണ, വം​ശീ​യ വൈ​വി​ധ്യ​ങ്ങ​ള്‍ക്കി​ട​യി​ലെ സ​ഹ​ജീ​വ​ന സാ​ധ്യ​ത എ​ന്ന സ​മ​കാ​ലി​ക വി​ഷ​യ​ത്തി​ല്‍ ത​ന്നെ​യാ​ണ് നോ​വ​ലി​ന്‍റെ ഊ​ന്ന​ല്‍. സ​ന്ദേ​ശസ​ങ്കേ​തം (epistolary technique) സ​ലീം, ഫാ​ത്തി​മ ബ​ന്ധ​ത്തി​ന്‍റെ വി​സ്ഫോ​ട​ക സാ​ധ്യ​ത, അ​തി​ന്‍റെ മാ​ന​സി​ക പി​രി​മു​റു​ക്ക​ങ്ങ​ള്‍, വി​ഭാ​ഗീ​യ സം​ഘ​ര്‍ഷ​ങ്ങ​ളു​ടെ സ​ങ്കീ​ർ​ണ​ത​ക​ള്‍ എ​ന്നി​വ​യൊ​ക്കെ സൂ​ചി​പ്പി​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്നു.

ഒ​പ്പം, സ​ന്ദേ​ശ​ങ്ങ​ള്‍ ഇ​രു​വ​ര്‍ക്കും ഇ​ട​യി​ലെ പാ​ല​മാ​യി വ​ര്‍ത്തി​ക്കു​ക​യും ചെ​യ്യു​ന്നു. പേ​രു​ക​ളു​ടെ പ്ര​തീ​കാ​ത്മ​ക സാ​ധ്യ​ത​ക​ള്‍ നോ​വ​ലി​സ്റ്റ് ഉ​പ​യോ​ഗി​ക്കു​ന്ന വി​ധം കൂ​ടി പ​രാ​മ​ര്‍ശി​ക്കേ​ണ്ട​തു​ണ്ട്: ഫാ​ത്തി​മ എ​ന്ന പേ​ര് ഇ​സ്‍ലാ​മി​ക ച​രി​ത്ര​ത്തി​ല്‍ സ്നേ​ഹ​ബ​ഹു​മാ​ന പ്ര​തീ​ക​മാ​ണ്‌: പ്ര​വാ​ച​ക​ന്‍റെ പ്രി​യ​പു​ത്രി​യു​ടെ പേ​ര്. ജൂ​ത പു​രാ​ണ​ത്തി​ലെ ‘ദൈ​വ​ത്തി​ന്‍റെ കൈ’ (The Hamsa, or the Hand of Fatima) ​സ​ങ്ക​ൽ​പ​ത്തി​ലും ആ ​പേ​ര് പ്രാ​ധാ​ന്യ​മു​ള്ള​താ​ണ്. ഫ​ല​ത്തി​ല്‍, ഇ​രു​മ​ത​ങ്ങ​ളും ത​മ്മി​ലു​ള്ള പൗ​രാ​ണി​ക​വും ഭാ​ഷാ​ശാ​സ്ത്ര​പ​ര​വും സാം​സ്കാ​രി​ക​വു​മാ​യ ബ​ന്ധു​ത്വ​ങ്ങ​ളു​ടെ ആ​ഴം സൂ​ചി​പ്പി​ക്കു​ന്ന വാ​ക്കാ​യി അ​തു​മാ​റു​ന്നു. സ​ലീ​മി​ന്‍റെ പേ​രാ​ക​ട്ടെ, ഇ​സ്‍ലാ​മി​ല്‍ സ​മാ​ധാ​ന​ത്തി​ന്‍റെ പ്ര​തീ​ക​മാ​ണെ​ങ്കി​ല്‍, യ​മ​നി​ലെ ജൂ​ത​ന്മാ​ര്‍ക്കും മു​സ്‍ലിം​ക​ള്‍ക്കും ഒ​രു​പോ​ലെ ബ​ഹു​മാ​ന്യ​നാ​യ റ​ബ്ബൈ ശാ​ലോം അ​ല്‍ ശ​ബാ​സി​യു​ടെ പേ​രു​മാ​യി അ​ത് ബ​ന്ധി​ത​മാ​ണ്. നാ​ലാം ത​ല​മു​റ​യി​ലെ കൊ​ച്ചു​മ​ക​ന്‍ ഇ​ബ്രാ​ഹീം ആ​ക​ട്ടെ, ജൂ​ത​മ​ത​ത്തി​നും ഇ​സ്‍ലാ​മി​നും ക്രി​സ്തു​മ​ത​ത്തി​നും ഒ​രു​പോ​ലെ പ​വി​ത്ര​മാ​യ പൂ​ർ​വി​ക പ്ര​വാ​ച​ക​ന്‍റെ പേ​രാ​ണ് (Rashed, R.Q.G. (2021).

അ​തീ​വ ഹ്ര​സ്വ​മാ​യ ഒ​രു നോ​വ​ലെ​ന്ന് വ​ലു​പ്പം​കൊ​ണ്ടു തോ​ന്നാ​മെ​ങ്കി​ല്‍ വീ​ണ്ടും വീ​ണ്ടും വാ​യ​ന അ​ര്‍ഹി​ക്കു​ന്ന സാ​ന്ദ്ര​മാ​യ അ​നു​ഭ​വ​ത​ല​ങ്ങ​ള്‍ തു​ടി​ച്ചു​നി​ല്‍ക്കു​ന്ന, നാ​ലു​ ത​ല​മു​റ​ക​ളു​ടെ ജീ​വി​ത​സാ​ര​സ​ർ​വ​സ്വം കാ​ച്ചി​ക്കു​റു​ക്കി​യെ​ടു​ത്ത കൃ​തി​യെ​ക്കു​റി​ച്ച് ഹ്ര​സ്വം എ​ന്ന പ​ദ​ത്തി​ന് വേ​റെ പ്ര​സ​ക്തി​യി​ല്ല എ​ന്ന​താ​ണ് സ​ത്യം.

References:

(1) Lisa Hill, ‘Hurma, by Ali AL-Muqri, translated by T.M. Aplin’, ANZ LitLovers LitBlog, https://anzlitlovers.com/2016/09/11/hurma-by-ali-al-muqri-translated-by-t-m-aplin/. Accessed 05.02.21

(2) Abdulrahman Qaid, ‘Ali al-Muqri: The Novel and the Challenges of Subject’, Al-Madaniya – Culture, June 15, 2017, https://almadaniyamag.com/2017/06/15/2017-6-14-ali-al-muqri-the-novel-and-the-challenges-of-subject/. Accessed 05.02.21

(3) Rashed, R.Q.G. (2021). The Fictional World of Ali Al-Muqri as Seen in ‘The Handsome Jew’. Contemporary Review of the Middle East, 8(1), 36–55. https://doi.org/10.1177/2347798920976285).

News Summary - Ali al-Muqri the handsome jew book review