Begin typing your search above and press return to search.
proflie-avatar
Login

'ലോ​​കസാ​​ഹി​​ത്യം 2021ൽ'; വൈക്കം മുരളിയുടെ വായനാനുഭവം

university
cancel

2021ൽ ​​വാ​​യി​​ക്കാ​​ൻ ക​​ഴി​​ഞ്ഞ ലോ​​കസാ​​ഹി​​ത്യ​​ത്തി​​ൽനി​​ന്നു​​ള്ള കു​​റ​​ച്ച്​ പു​​സ്​​​ത​​ക​​ങ്ങ​​ൾ തി​​ര​​ഞ്ഞെ​​ടു​​ക്കാൻ ത​​യാ​​റാ​​കു​േ​​മ്പാ​​ൾ വാ​​യ​​ന​​ ത​​പ​​സ്യ​​യാ​​ക്കി കൊ​​ണ്ടു​​പോ​​കു​​ന്ന ഏ​​തൊ​​രാളും ബു​​ദ്ധി​​മു​​ട്ടി​​ലാ​​വും. എ​​ങ്കി​​ലും ഇ​​തു​​പോ​​ലു​​ള്ള ഒ​​രു ശ്ര​​മം ഏ​​റ്റെ​​ടു​​ക്കാ​​ൻ ത​​യാ​​റാ​​യ​​തു​​ത​​ന്നെ വാ​​യി​​ച്ചു​​ക​​ഴി​​ഞ്ഞ എ​​ല്ലാ സാ​​ഹി​​ത്യവി​​ഭാ​​ഗ​​ങ്ങളി​​ൽനി​​ന്നു​​ള്ള വൈ​​വി​​ധ്യ​​മാ​​ർ​​ന്ന പു​​സ്​​​ത​​ക​​ങ്ങ​​ളു​​ടെ സ്വാ​​ധീ​​നം ഒ​​ന്നു​​കൊ​​ണ്ടു മാ​​ത്ര​​മാ​​ണ്.

അ​​ച്ച​​ടിമാ​​ധ്യ​​മം നേ​​രി​​ടു​​ന്ന പ്ര​​തി​​സ​​ന്ധി​​ക​​ൾ ഏ​​റെ​​യാ​​ണ്. അത്​ ശ​​രി​​ക്കും അ​​ര​​ങ്ങൊ​​ഴി​​ഞ്ഞു​​പോ​​വു​​ക​​യാ​​ണോ എ​​ന്ന ദുഃ​​ഖ​​വും മ​​ന​​സ്സി​​നെ അ​​ശാ​​ന്ത​​മാ​​ക്കു​​ന്നു. ഇ-ബു​​ക്കു​​ക​​ളു​​ടെ ക​​ട​​ന്നു​​വ​​ര​​വ്​ യു​​വ​​ത​​ല​​മു​​റ​​ക്ക്​ ഏ​​റെ പ്ര​​യോ​​ജ​​നം ചെ​​യ്യു​േ​​മ്പാ​​ഴും പു​​സ്​​​ത​​കം നേ​​രി​​ൽ കൈ​​യി​​ലെ​​ടു​​ത്ത്​ വാ​​യി​​ക്കു​േ​​മ്പാ​​ൾ ല​​ഭി​​ക്കു​​ന്ന ഉ​​ദാ​​ത്ത​​മാ​​യ അ​​നു​​ഭ​​വം ഒ​​രി​​ക്ക​​ലും മ​​റ​​ക്കാ​​നാ​​വി​​ല്ല. കാ​​ലം അ​​നു​​വ​​ദി​​ച്ചു​​ത​​രു​​ന്നകാ​​ല​​ത്തോ​​ളം പു​​സ്​​​ത​​ക​​ങ്ങ​​ളെ സ്വ​​ന്ത​​മാ​​ക്കാ​​നു​​ള്ള ത്വ​​ര​​യു​​മാ​​യി മു​​ന്നോ​​ട്ടു​​പോ​​കാൻ ത​​ന്നെ തീ​​രു​​മാ​​നി​​ക്കു​േ​​മ്പാ​​ൾ പ​​ല​​പ്പോ​​ഴും അ​​മി​​ത​​മാ​​യ വി​​ല​​ ത​​ട​​സ്സ​​ങ്ങ​​ൾ സൃ​​ഷ്​​​ടി​​ക്കു​​ന്നു​​ണ്ട്. ര​​ണ്ടു വ​​ർ​​ഷ​​ം മു​​മ്പു​​വ​​രെ, കോ​​വി​​ഡ്​ ബാ​​ധ ആ​​രം​​ഭി​​ക്കു​​ന്ന​​തി​​ന്​ മു​​മ്പ്​ അ​​മേ​​രി​​ക്ക​​ൻ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ൾ (ഷികാ​േഗാ, കാ​​ലി​​ഫോ​​ർ​​ണി​​യ, പ്രി​​ൻ​​സ്​​​റ്റൺ, നോ​​ർ​​ത്ത്​ വെ​​സ്​​​റ്റേ​​ൺ, ജോ​​ൺ ഹോ​​പ്​​​കി​​ൻ​​സ്, വെ​​സ്​ലി​​യാ​​ൻ തു​​ട​​ങ്ങി​​യ​​വ​​യും ന്യൂ​​യോ​​ർ​​ക്​ റി​​വ്യൂ ഓ​​ഫ്​ ബു​​ക്​​​സ്, ന്യൂ ​​ഡ​​യ​​റ​​ക്​​​ഷ​​ൻസ്​ തു​​ട​​ങ്ങി​​യ​​ പ്രസാധകരും) പു​​സ്​​​ത​​ക​​ങ്ങ​​ൾ റി​​വ്യൂ​​വി​​നാ​​യി ത​​ന്ന്​ സ​​ഹാ​​യി​​ച്ചി​​രു​​ന്നു. മ​​ല​​യാ​​ള വാ​​രി​​ക​​ക​​ളി​​ലും പ​​ത്ര​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ലും ന​​മ്മു​​ടെ ഭാ​​ഷ​​യി​​ൽ വ​​രു​​ന്ന റി​​വ്യൂ​​ക​​ൾ അവർ മ​​തി​​പ്പോ​​ടെ​​യാ​​ണ്​ ക​​ണ്ടി​​രു​​ന്ന​​ത്.


2021ൽ ഇറങ്ങിയ നോ​​വ​​ലി​​ലേ​​ക്ക്​ വ​​രു​േ​​മ്പാ​​ൾ ആ​​ദ്യ​​മാ​​യി എ​​ടു​​ത്തുപ​​റ​​യേ​​ണ്ട​​ത്​ നോ​​ർ​​വീ​​ജി​​യ​​ൻ എ​​ഴു​​ത്തു​​കാ​​ര​​ൻ യോ​​ൺ ​ഫോ​​സെ​​യു​​ടെ (Jon Fosse) ​േപരാണ്. സ​​മ​​കാ​​ലിക യൂ​​റോ​​പ്യ​​ൻ എ​​ഴു​​ത്തി​​ലെ ഒ​​രു അ​​തി​​കാ​​യ​​​​ൻത​​ന്നെ​​യാ​​ണ​​്​ അദ്ദേ​​ഹം. നോ​​വ​​ൽ, ചെ​​റു​​ക​​ഥ, ക​​വി​​ത, നോ​​ൺ​​ഫി​​ക്​​​ഷ​​ൻ, നാ​​ട​​കം, ബാ​​ല​​സാ​​ഹി​​ത്യം ഇ​​ങ്ങ​​നെ അ​​ദ്ദേ​​ഹം സ്​​​പ​​ർ​​ശി​​ക്കാ​​ത്ത സാ​​ഹി​​ത്യവി​​ഭാ​​ഗ​​ങ്ങ​​ൾ ഒ​​ന്നുംത​​ന്നെ​​യി​​ല്ല. വി​​ഷാ​​ദം -ഒ​​ന്ന്, വി​​ഷാ​​ദം- ര​​ണ്ട്​ (Melancholia Part 1 & Melancholia Part 2) എ​​ന്ന ര​​ണ്ടു ഭാ​​ഗ​​ങ്ങ​​ളി​​ലാ​​യി അ​​വ​​ത​​രി​​പ്പി​​ക്ക​​പ്പെ​​ട്ട നോ​​വ​​ലാ​​ണ്​ ആ​​ദ്യ​​മാ​​യി വ​​രു​​ന്ന​​ത്. ഒ​​ന്നാം ഭാ​​ഗ​​ത്തി​​ലെ പ്ര​​ധാ​​ന ക​​ഥാ​​പാ​​ത്രം നോ​​ർ​​വീ​​ജി​​യ​​ൻ യു​​വ​​ചി​​ത്ര​​കാ​​ര​​നാ​​യ ലാ​​ർ​​സ്​​​ഹെ​​ർ​​ട്ട​​ർ വി​​ഗാ​​ണ്. ജ​​ർ​​മ​​നി​​യി​​ൽ ചി​​ത്ര​​ക​​ല പ​​ഠി​​ച്ചു​​കൊ​​ണ്ടി​​രു​​ന്ന അ​​ദ്ദേ​​ഹം വൈ​​ക​​ല്യം വ​​രു​​ത്തു​​ന്ന അ​​ര​​ക്ഷി​​താ​​വ​​സ്​​​ഥ​​യി​​ലേ​​ക്കും ലൈം​​ഗി​​ക​​മാ​​യ ഒ​​ഴി​​യാ​​ബാ​​ധ​​ക​​ളി​​ലേ​​ക്കും അ​​തി​​ഭീ​​ക​​ര​​മാ​​യ വി​​ഭ്രാ​​ന്തി​​ക​​ളി​​ലേ​​ക്കും വീ​​ണു​​പോ​​കു​​ന്നു. ബെ​​ക്ക​​റ്റി​െ​​​ന​​യോ റ്റോ​​മാ​​സ്​ ബേ​​ൺ ഹാ​​ർ​​ട്ടി​​നെ​​യോ ഓ​​ർ​​മി​​പ്പി​​ക്കു​​ന്ന ഈ ​​ക​​ഥാ​​പാ​​ത്രം ഒ​​ന്നാം ഭാ​​ഗ​​ത്തി​െ​​ൻ​​റ അ​​വ​​സാ​​നം ഉ​​ന്മാ​​ദാ​​വ​​സ്​​​ഥ​​യി​​ലാ​​യി​​ത്തീ​​രു​​ന്നു. ഫോ​​സെ​​യു​​ടെ ശൈ​​ലി​​യും നോ​​വ​​ൽ ഉ​​ൾ​​ക്കൊ​​ള്ളു​​ന്ന ആ​​ധു​​നി​​ക​​ത​​യു​​ടെ സ്​​​പ​​ർ​​ശ​​വും ചേ​​ർ​​ന്ന്​ ഇ​​തി​​നെ ഒ​​രു മാ​​സ്​​​റ്റ​​ർപീ​​സാ​​യി വി​​ശേ​​ഷി​​പ്പി​​ക്കാം. ര​​ണ്ടാ​​മ​​ത്തെ ഭാ​​ഗം -വി​​ഷാ​​ദം ര​​ണ്ടി​​ൽ- പ്ര​​ധാ​​ന ക​​ഥാ​​പാ​​ത്ര​​മാ​​യി വ​​രു​​ന്ന​​ത്​ ചി​​ത്ര​​കാ​​ര​​നാ​​യ ഹെ​​ർ​​ട്ട​​ർ വി​​ഗി​െ​​ൻ​​റ സ​​ഹോ​​ദ​​രി​​യാ​​ണ്. ഒ​​രൊ​​റ്റ ദി​​വ​​സം സം​​ഭ​​വി​​ക്കു​​ന്ന രീ​​തി​​യി​​ലാ​​ണ്​ നോ​​വ​​ൽ ര​​ചി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ഒ​​ലൈ​​ൻ എ​​ന്ന ഈ ​​ക​​ഥാ​​പാ​​ത്രം തീ​​രാ​​ക്ലേ​​ശം അ​​നു​​ഭ​​വി​​ക്കു​​ന്ന പ്ര​​കൃ​​തിദൃ​​ശ്യ ചി​​ത്ര​​കാ​​ര​​നും ത​െ​​ൻ​​റ സ​​ഹോ​​ദ​​ര​​നു​​മാ​​യു​​ള്ള ആ​​ത്മ​​ബ​​ന്ധ​​ത്തെ കു​​റി​​ച്ചും മ​​ര​​ണ​​ശേ​​ഷ​​മു​​ള്ള അ​​ദ്ദേ​​ഹ​​ത്തെ കു​​റി​​ച്ചു​​ള്ള ഓ​​ർമ​​ക​​ളും ശ​​ക്ത​​മാ​​യി​​ ഇതി​​ൽ അ​​വ​​ത​​രി​​പ്പി​​ക്കു​​ന്നു; ഒ​​രു മ​​നു​​ഷ്യജീ​​വി​​യെ​​ന്നനി​​ല​​യി​​ലു​​ള്ള അ​​യാ​​ളു​​ടെ ദൗ​​ർ​​ബ​​ല്യ​​ങ്ങ​​ളി​​ലേ​​ക്കും പ​​രി​​മി​​തി​​ക​​ളി​​ലേ​​ക്കും അ​​വ​​ർ വേ​​ദ​​ന​​യോ​​ടെ ക​​ട​​ന്നു​​ചെ​​ല്ലു​​ന്നു. ര​​ണ്ടു​​ ഭാ​​ഗ​​ങ്ങ​​ൾ​​ക്കു​​മാ​​യി നാ​​നൂ​​റോ​​ളം പേ​​ജു​​ക​​ളെ​​യു​​ള്ളൂ. യോ​​ൺ ഫോ​​സെ​​യു​​ടെ ര​​ച​​ന​​ക​​ൾ വാ​​യി​​ക്കു​േ​​മ്പാ​​ൾ നാം ​​അ​​സാ​​ധാ​​ര​​ണ​​മാ​​യ അ​​നു​​ഭ​​വ​​ങ്ങ​​ളു​​ടെ ത​​ല​​ങ്ങ​​ളി​​ൽ സ​​ഞ്ച​​രി​​ക്കും. ഭാ​​വി​​യി​​ലെ ഒ​​രു നൊ​േ​​ബ​​ൽ ജേ​​താ​​വാ​​യി ഫോ​​സെ മാ​​റു​​മെ​​ന്നു​​ള്ള​​തി​​ൽ സം​​ശ​​യ​​മി​​ല്ല. ര​​ണ്ട്​ നോ​​വ​​ലു​​ക​​ളും പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്​ അ​​മേ​​രി​​ക്ക​​യി​​ലെ ഡാ​​ൽ​​ക്കി ആ​​ർ​​ക്കൈവ്​ പ്ര​​സാ​​ധ​​ക​​രാ​​ണ്​ (Dalkey Archive Press). ആ​​ധു​​നി​​ക നോ​​വ​​ലി​െ​​ൻ​​റ എ​​ല്ലാ സ​​വി​​ശേ​​ഷ​​ത​​ക​​ളെ​​യും ഇ​​ത്​ സാ​​ക്ഷ്യ​​പ്പെ​​ടു​​ത്തു​​ന്നു.

നോ​​വ​​ൽ വി​​ഭാ​​ഗ​​ത്തി​​ൽ അ​​ടു​​ത്ത​​താ​​യി ക​​ട​​ന്നു​​വ​​രു​​ന്ന​​ത്​ ജേ​​ക്ക​​ബി​​നെ കു​​റി​​ച്ചു​​ള്ള ഊ​​ഹാ​​പോ​​ഹ​​ങ്ങ​​ൾ (Speculations about Jakob) എ​​ന്ന മാ​​സ്​​​റ്റ​​ർ​​പീ​​സ്​ നോ​​വ​​ൽ ര​​ചി​​ച്ച ജ​​ർ​​മ​​ൻ എ​​ഴു​​ത്തു​​കാ​​ര​​ൻ ഉ​​വെ​​ ജോ​​ൺ​​സ​​ണി​െ​​ൻ​​റ (Uwe Johnson, 1934-1984) വാ​​ർ​​ഷി​​കോ​​ത്സ​​വ​​ങ്ങ​​ൾ ഭാ​​ഗം ഒ​​ന്നും ര​​ണ്ടു​​മാ​​ണ്. (Anniversaries -1 August 1967 -April 1968. Anniversaries -2 April 1968 -August 1969). ര​​ണ്ടു ഭാ​​ഗ​​ങ്ങ​​ളി​​ലു​​മാ​​യി ര​​ണ്ടാ​​യി​​ര​​ത്തി അ​​റു​​നൂ​​റ്​ പേ​​ജു​​ക​​ളി​​ൽ വി​​ക​​സി​​ത​​മാ​​യി നി​​ൽ​​ക്കു​​ന്ന ഈ ​​നോ​​വ​​ലി​​നെ വാ​​യ​​ന​​ക്കി​​ട​​യി​​ൽ തി​​ക​​ച്ചും യാ​​ദൃ​​ച്ഛിക​​മാ​​യി ല​​ഭി​​ച്ച അ​​പൂ​​ർ​​വ സൗ​​ഭാ​​ഗ്യ​​മെ​​ന്നേ വി​​ശേ​​ഷി​​പ്പി​​ക്കാ​​നാ​​വൂ. അ​​ന്ത​​രി​​ച്ച പ്ര​​ഫ. എം. ​​കൃ​​ഷ്​​​ണ​​ൻ നാ​​യ​രാണ്​ ആ​​ദ്യ​​മാ​​യി ഉ​​വെ​​ ജോ​​ൺ​​സ​​ണെ പ​​രി​​ച​​യ​​പ്പെ​​ടു​​ത്തിത്ത​​രു​​ന്ന​​ത്. അ​​തും മൊ​​ബൈ​​ൽ ഫോ​​ണും ഇ​​ൻ​​റ​​ർ​​നെ​​റ്റും ഒ​​ന്നും ബാ​​ധി​​ക്കാ​​ത്ത ഒ​​രുകാ​​ല​​ത്ത്. ബോം​​ബെ​​യി​​ലെ അ​​ന്ത​​രി​​ച്ചു​​പോ​​യ സ്​​​ട്രാ​​ൻ​​റ്​ ബു​​ക്ക്​ ​സ്​​​റ്റാ​​ളി​​ൽ​​നി​​ന്നും ജേ​​ക്ക​​ബി​​നെ കു​​റി​​ച്ചു​​ള്ള ഊ​​ഹാ​​പോ​​ഹ​​ങ്ങ​​ൾ ല​​ഭി​​ച്ച​​പ്പോ​​ൾ ആ​​ദ്യം അ​​യ​​ച്ചു​​കൊ​​ടു​​ത്ത​​ത്​ സാ​​റി​​നാ​​യി​​രു​​ന്നു. പു​​തി​​യ നോ​​വ​​ലി​​ലെ പ്ര​​ധാ​​ന ക​​ഥാ​​പാ​​ത്ര​​മാ​​യ ഗെ​​സൈ​​ൻ ക്രി​​സ്​​​പാ​​ൾ ജ​​ർ​​മ​​നി​​യി​​ൽ ഹി​​റ്റ്​​​ല​​ർ അ​​ധി​​കാ​​ര​​ത്തി​​ലേ​​ക്ക്​ വ​​ന്ന വ​​ർ​​ഷ​​മാ​​ണ്​ ജ​​നി​​ച്ച​​ത്. ഉ​​വെ ​​ജോ​​ൺ​​സ​​ണി​െ​​ൻ​​റ ഒ​​രു യ​​ഥാ​​ർ​​ഥ പ്ര​​തീ​​ക​​മാ​​ണ്​ ക​​ഥാ​​പാ​​ത്രം. ജ​​ർ​​മ​​ൻ /സോ​​വി​​യ​​റ്റ്​ ക​​ട​​ന്നു​​ക​​യ​​റ്റ​​ത്തോ​​ടെ കി​​ഴ​​ക്ക​​ൻ ജ​​ർ​​മ​​നി​​യി​​ൽ​​നി​​ന്നും ക്രി​​സ്​​​പാ​​ൾ അ​​മേ​​രി​​ക്ക​​യി​​ലേ​​ക്ക്​ കു​​ടി​​യേ​​റി​​പ്പാ​​ർ​​ത്തു. നോ​​വ​​ൽ കാ​​ല​​ഘ​​ട്ട​​ത്തി​​ലെ ഓ​​രോ ദി​​വ​​സ​​ത്തെ​​യും ഓ​​രോ അ​​ധ്യാ​​യം പ്ര​​തി​​നി​​ധാനംചെയ്യു​​ന്നു. മു​​പ്പ​​ത്തി​​നാ​​ലു വ​​യ​​സ്സു​​കാ​​രി​​യാ​​യ മാ​​താ​​വ്​ ത​െ​​ൻ​​റ പ​​ത്തുവ​​യ​​സ്സു​​കാ​​രി​​യാ​​യ പു​​ത്രി​​ക്കും അ​​വി​​ടെ ജീ​​വി​​ക്കു​​ന്ന ബ​​ന്ധു​​ക്ക​​ൾ​​ക്കും സു​​ഹൃ​​ത്തു​​ക്ക​​ൾ​​ക്കു​​മൊ​​പ്പം മ​​ൻ​​ഹാ​​റ്റ​​ൽ എ​​ന്ന വ​​ലി​​യ ന​​ഗ​​ര​​ത്തി​െ​​ൻ​​റ ഭാ​​ഗ​​മാ​​യി മാ​​റു​​ന്നു. ഓ​​രോ ദി​​വ​​സ​​ത്തെ ക​​ഥ പ​​റ​​യു​േ​​മ്പാ​​ഴും ലോ​​ക​​പ്ര​​ശ​​സ്​​​ത​​മാ​​യ പ​​ത്രം ന്യൂ​​യോ​​ർ​​ക്​​ ടൈം​​സ്​ ഈ ​​നോ​​വ​​ലി​​ലെ ഒ​​രു പ്ര​​ധാ​​ന ക​​ഥാ​​പാ​​ത്ര​​മാ​​യി മാ​​റു​​ന്നു​​ണ്ട്. അ​​ന്നത്തെ അ​​മേ​​രി​​ക്ക​​യി​​ലെ അ​​ര​​ക്ഷി​​ത​​മാ​​യ അ​​വ​​സ്​​​ഥ​​ക​​ളെ​​യും ജോ​​ൺ​​സ​​ൺ നോ​​വ​​ലി​​ൽ കൊ​​ണ്ടു​​വ​​രു​​ന്നു​​ണ്ട്. വി​​യ​​റ്റ്​​​നാ​​മി​​ൽ ന​​ട​​ന്ന യു​​ദ്ധ​​ത്തി​െ​​ൻ​​റ ദു​​ര​​ന്ത​​ഫ​​ല​​ങ്ങ​​ളും ഇ​​തി​​ലു​​ൾ​​പ്പെ​​ടും. ര​​ണ്ടാം ലോ​​കയു​​ദ്ധ​​കാ​​ല​​ത്തെ കി​​ഴ​​ക്ക​​ൻ ജ​​ർ​​മ​​നി​​യു​​ടെ അ​​ര​​ക്ഷി​​ത​​മാ​​യ മു​​ഖ​​വും നോ​​വ​​ൽ പ്ര​​മേ​​യ​​ത്തി​​നു​​ള്ളി​​ലു​​ണ്ട്. അത്ഭു​​ത​​ക​​ര​​മാം​​വ​​ണ്ണം നി​​രീ​​ക്ഷി​​ക്ക​​പ്പെ​​ട്ട ഒ​​രു ന്യൂ​​യോ​​ർ​​ക്​​ നോ​​വ​​ൽകൂ​​ടി​​യാ​​ണി​​ത്. ന​​മ്മു​​ടെ കാ​​ല​​ത്തെ മാ​​സ്​​​റ്റ​​ർ​​പീ​​സ്​ ര​​ച​​ന​​യാ​​ണി​​ത്. അ​​മേ​​രി​​ക്ക​​യി​​ലെ ന്യൂ​​യോ​​ർ​​ക്​​ റി​​വ്യൂ പ്ര​​സാ​​ധ​​ക​​രാ​​ണ്​ (Newyork Review of Books) നോ​​വ​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്.


ക​​വി​​യും ഗ​​ദ്യ​​കാ​​ര​​നും നോ​​വ​​ലി​​സ്​​​റ്റു​​മാ​​യ റു​​മേ​​നി​​യയി​​ലെ എ​​ഴു​​ത്തു​​കാ​​ര​​ൻ മി​​ർ​​ച്ചി​​യ ക​​ർ​​ത്ത​​റ​​സ്​​​ക്യു​​വി​െ​​ൻ​​റ (Mircea Cartarescu) ബ്ലൈ​​ൻ​​ഡി​​ങ്​ (Blinding) എ​​ന്ന നോ​​വലും മികച്ചതാണ്​. സ​​മ​​കാ​​ലിക യൂ​​റോ​​പ്യ​​ൻ എ​​ഴു​​ത്തി​​ലെ തി​​ള​​ങ്ങു​​ന്ന സാ​​ന്നി​​ധ്യ​​മാ​​ണി​​ദ്ദേഹം. ഇ​​ദ്ദേ​​ഹ​​ത്തി​െ​​ൻ​​റത​​ന്നെ ഗൃ​​ഹാ​​തു​​ര​​ത്വം (Nostalgia) എ​​ന്ന നോ​​വ​​ലി​​നെ കു​​റി​​ച്ചും എ​​ടു​​ത്തു​​പ​​റ​​യേ​​ണ്ടി​​യി​​രി​​ക്കു​​ന്നു. പാ​​തി സ്വ​​പ്​​​ന​​വും പാ​​തി ബു​​ക്കാ​​റ​​സ്​​​റ്റ്​ ന​​ഗ​​ര​​ത്തി​​ലൂ​​ടെ​​യു​​ള്ള ഭ്ര​​മാ​​ത്മ​​ക​​മാ​​യ യാ​​ത്ര​​യാ​​ണ്​ ബ്ലൈ​​ൻ​​ഡി​​ങ്ങി​െ​​ൻ​​റ പ്ര​​മേ​​യ​​മാ​​യി വ​​രു​​ന്ന​​ത്. സ​​മ​​കാ​​ലിക റുമേ​​നി​​യ​​യു​​ടെ സാ​​ഹി​​ത്യ​​ത്തി​​ലെ പ്ര​​ധാ​​ന ശ​​ക്തി​​യാ​​ണീ എ​​ഴു​​ത്തു​​കാ​​ര​​ൻ. നി​​ഗൂ​​ഢ​​മാ​​യ ഇ​​ട​​നാ​​ഴി​​ക​​ളി​​ലൂ​​ടെ​​യും മാ​​സ്​​​മ​​രവി​​ദ്യാ സ്​​​പ​​ർ​​ശ​​മു​​ള്ള ചി​​ത്രകം​​ബ​​ള​​ത്തി​​ലൂ​​ടെ​​യും ചി​​ത്ര​​ശ​​ല​​ഭക്കൂട്ടങ്ങ​​ളു​​ടെ​​യും ത​​ല​​ങ്ങ​​ളി​​ലൂ​​ടെ നോ​​വ​​ൽ സ​​ഞ്ച​​രി​​ക്കു​​ന്നു. ആ​​ഖ്യാ​​താ​​വി​െ​​ൻറ ബാ​​ല്യ​​കാ​​ല​​ത്തി​​ലൂ​​ടെ​​യു​​ള്ള നി​​ഗൂ​​ഢ​​മാ​​യ സ്വ​​പ്​​​ന​​സ​​ദൃ​​ശ​മാ​​യ യാ​​ത്ര​​ക​​ളു​​മു​​ണ്ട്. ബു​​ക്കാ​​റ​​സ്​​​റ്റ്​ ന​​ഗ​​ര​​ത്തി​െ​​ൻ​​റ രാ​​ത്രിദൃ​​ശ്യ​​ങ്ങ​​ളും ഭൂ​​ദൃ​​ശ്യ​​ങ്ങ​​ളും കാ​​ഫ്​​​ക​​യു​​ടെ ര​​ച​​ന​​ക​​ളി​​ലെ ​​പോ​​ലെ ബ്രൂ​​ണോ ഷൂ​​ൾ​​സി​െ​​ൻ​​റ ക​​ഥാ​​പാ​​ത്ര​​ങ്ങ​​ളു​​ടെ ദ​​ർ​​ശ​​ന​​ങ്ങ​​ൾപോ​​ലെ ബ്ലൈ​​ൻ​​ഡി​​ങ്ങും ന​​മ്മെ വേ​​റി​​​ട്ടൊ​​രു ലോ​​ക​​ത്തി​​ലേ​​ക്ക്​ കൊ​​ണ്ടു​​പോ​​കു​​ന്നു. പു​​തി​​യ ദ​​ർ​​ശ​​ന​​ങ്ങ​​ളും പു​​തി​​യ ത​​ല​​ങ്ങ​​ളും അ​​നാ​​വ​​ര​​ണംചെ​​യ്യു​​ന്നു. നോ​​വ​​ലി​െ​​ൻ​​റ ശൈ​​ലി​​യും ഭാ​​ഷ​​യും സ​​മ്പ​​ന്ന​​മാ​​യ ഒ​​രു കാ​​ഴ്​​​ച​​യും അ​​നു​​ഭ​​വ​​വു​​മാ​​യി മാ​​റു​​ന്നു (പ്ര​​സാ​​ധ​​ക​​ർ ആ​​ർ​​ച്ചി​​പെ​​ലാ​​ഗൊ ബു​​ക്​​​സ്, ല​​ണ്ട​​ൻ).


ചെ​​റു​​ക​​ഥ​​യി​​ൽ ലാ​​റ്റി​​ന​​മേ​​രി​​ക്ക​​യി​​ലെ ഉ​​റു​​ഗ്വായി​​യി​​ലെ എ​​ഴു​​ത്തു​​കാ​​ര​​ൻ ഫെ​​ലി​​സ്​​​ബെ​​ർ​​ത്തൊ ഹെ​​ർ​​നാ​​ൻ​​ഡ​​സി​െ​​ൻ​​റ ര​​ണ്ട്​ ക​​ഥാ​​സ​​മാ​​ഹാ​​ര​​ങ്ങ​​ളാ​​ണ്​ എ​​ടു​​ത്തു​​കാ​​ണി​​ക്കേ​​ണ്ട​​ത്. ഒ​​ന്ന്​, പി​​യാ​​നോ ക​​ഥ​​ക​​ൾ (Piano Stories) ര​​ണ്ട്​, ഓ​​ർ​​മ​​യു​​ടെ ഭൂ​​മി​​ക​​ക​​ൾ (Lands of Memory). പി​​യാ​​നോ ക​​ഥ​​ക​​ളി​​ൽ 15 ക​​ഥ​​ക​​ളു​​ണ്ട്. ഇ​​വ​​യി​​ൽ ബാ​​ൽ​​ക്ക​​ണി (Balcony), ഡെ​​യ്​​​സി പാ​​വ​​ക​​ൾ (The Daisy Dolls)എന്നിവ ലോ​​ക ക്ലാ​​സി​​ക്കു​​ക​​ളാ​​ണ്. ര​​ണ്ടാ​​മ​​ത്തെ സ​​മാ​​ഹാ​​ര​​ത്തി​​ൽ ആ​​റ്​ ക​​ഥ​​ക​​ളു​​ണ്ട്. ഫെ​​ലി​​സ്​​​ബ​​ർ​​ത്തോ ചെ​​റു​​പ്പ​​കാ​​ല​​ത്ത്​ നി​​ശ്ച​​ല സി​​നി​​മ​​യു​​ടെ പ്ര​​ദ​​ർ​​ശ​​നഹാ​​ളി​​ലെ പി​​യാ​​നോ വാ​​യ​​ന​​ക്കാ​​ര​​നാ​​യി​​രു​​ന്നു. മ​​റ്റൊ​​രു എ​​ഴു​​ത്തു​​കാ​​ര​​നെപോ​​ലെ എ​​ന്ന്​ ഇ​​ദ്ദേ​​ഹ​​ത്തെ താ​​ര​​ത​​മ്യ​​പ്പെ​​ടു​​ത്താ​​നാ​​വി​​ല്ല. ഗാ​​ർ​​സി​​യ മാ​​ർ​​കേ​​സി​​നെ ഏ​​റെ കൊ​​ട്ടി​​ഗ്​ഘോ​​ഷി​​ക്കു​​ന്ന​​വ​​ർ ശ​​രി​​ക്കും ഫെ​​ലി​​സ്​​​ബ​​ർ​​ത്തോ​​യു​​ടെ ക​​ഥ​​ക​​ൾ വാ​​യി​​ക്ക​​ണം. ര​​ണ്ടി​െ​​ൻ​​റ​​യും പ്ര​​സാ​​ധ​​ക​​ർ ന്യൂ​​ ഡ​​യ​​റ​​ക്​​​ഷ​​ൻ​​സ്​ ന്യൂ​​യോ​​ർ​​ക്കാ​​ണ്​.


വാ​​യി​​ക്ക​​പ്പെ​​ട്ട ശ്ര​​ദ്ധേ​​യ​​മാ​​യ ക​​വി​​ത​​കളിൽ ആ​​ദ്യ​​മാ​​യെ​​ടു​​ത്തു പ​​റ​​യാ​​നു​​ള്ള​​ത്​ ക്യൂ​​ബ​​ൻ ക​​വി ദു​​ൾ​​സെ മാ​​രി​​യ ലോ​​യാ​​നെ​​സി​െ​​ൻ​​റ (Dulce Maria Loynaz 1902-1997) സ​​മ്പൂ​​ർ​​ണ ഏ​​കാ​​ന്ത​​ത- തി​​ര​​ഞ്ഞെ​​ടു​​ത്ത ക​​വി​​ത​​ക​​ൾ (Absolute Solitude- Selected Poems) എ​​ന്ന സ​​മാ​​ഹാ​​ര​​മാ​​ണ്. അ​​ത്ര​​ക്കൊ​​ന്നും അ​​റി​​യ​​പ്പെ​​ടാ​​തെ കി​​ട​​ന്ന ഈ ​​പ്ര​​തി​​ഭ​​ക്ക്​ 1992ലെ ​​തെ​​ർ​​വാ​​ൻ​​റ​​സ്​ പു​​ര​​സ്​​​കാ​​രം ല​​ഭി​​ച്ച​​തോ​​ടെ​​യാ​​ണ്​ ഏ​​റെ ശ്ര​​ദ്ധി​​ക്ക​​പ്പെ​​ട്ട​​ത്. വി​​പ്ല​​വ​​ത്തി​​ന്​ ശേ​​ഷ​​മു​​ള്ള കാ​​സ്​​​ട്രോ ഭ​​ര​​ണ​​കൂ​​ടം ഒ​​രു​​വി​​ധ ആ​​നു​​കൂ​​ല്യ​​വും ന​​ൽ​​കാ​​തെ പു​​റ​​ത്താ​​ക്കി​​യ ഈ ​​പ്ര​​തി​​ഭ അ​​വ​​രു​​ടെ ക​​വി​​ത ഒ​​ന്നു​​കൊ​​ണ്ടു മാ​​ത്ര​​മാ​​ണ്​ ശ്ര​​ദ്ധ​​ പി​​ടി​​ച്ചു​​പ​​റ്റി​​യ​​ത്. പ്ര​​സി​​ദ്ധീ​​ക​​രി​​ക്ക​​പ്പെ​​ടാ​​തെ മി​​ക്ക​​വാ​​റും വി​​സ്​​​മ​​രി​​ക്ക​​പ്പെ​​ട്ട ഈ ​​ക​​വ​​ി ലൂ​​യി ബോ​​ർ​​ഹ​​സി​െ​​ൻ​​റ​​യും ഒ​​ക്​​​ടേ​​വി​​യോ പാ​​സി​െ​​ൻ​​റ​​യും നി​​ര​​യി​​ലേ​​ക്കു ക​​ട​​ന്നു​​വ​​ന്ന​​ത്​ ഒ​​രു വ​​ലി​​യ ച​​രി​​ത്രംത​​ന്നെ​​യാ​​യി​​രു​​ന്നു. പേ​രു​​ക​​ളി​​ല്ലാ​​ത്ത ക​​വി​​ത​​ക​​ൾ, ശ​​ര​​ത്​​​കാ​​ല വി​​ഷാ​​ദാ​​ത്​​​മ​​ക​​ത തു​​ട​​ങ്ങി​​യ സ​​മാ​​ഹാ​​ര​​ത്തി​​ൽ​​നി​​ന്നെ​​ടു​​ത്ത ക​​വി​​ത​​ക​​ൾ ഇ​​തി​​ലു​​ണ്ട്. തൊ​​ണ്ണൂ​​റ്റി​​യ​​ഞ്ചാ​​മ​​ത്തെ വ​​യ​​സ്സി​​ൽ അ​​ന്ത​​രി​​ച്ച ലൊ​​യാനസ്​ സ്​​​പാ​​നി​​ഷ്​ ക​​വി​​ത​​യി​​ലെ ഒ​​രു മു​​ത്താ​​യി​​രു​​ന്നു. അ​​ടു​​ത്തകാ​​ല​​ത്തൊ​​ന്നും ക​​വി​​ത​​യു​​ടെ ഇ​​ത്ര ശ​​ക്ത​​മാ​​യ ഒ​​രു മു​​ഖം ക​​ണ്ടി​​ട്ടി​​ല്ല. ല​​ണ്ട​​നി​​ലെ ആ​​ർ​​ച്ചിപെ​​ലാ​​ഗൊ പ്ര​​സാ​​ധ​​ക​​രാ​​ണ്​ ഇ​​ത്​ പു​​റ​​ത്തു​​കൊ​​ണ്ടു​​വ​​ന്നി​​രി​​ക്കു​​ന്ന​​ത്.


അ​​ർ​​ജ​​ൻ​​റീ​​ന​​ിയൻ ക​​വി അ​​ല​​ജാ​​ന്ദ്ര പി​​സാ​​ർ​​നി​​ക്കി​െ​​ൻ​​റ (Alejandra Pizarnik) ഉ​​ന്മാ​​ദ​​ത്തി​െ​​ൻ​​റ ക​​ല്ലു​​ക​​ൾ പി​​ഴുതെ​​ടു​​ക്ക​​ൽ (Extracting the Stone of Madness- Poems 1962-1972) എ​​ന്ന ക​​വി​​താസ​​മാ​​ഹാ​​രം ലാ​​റ്റി​​ന​​മേ​​രി​​ക്ക​​ൻ ക​​വി​​ത​​യു​​ടെ പു​​തി​​യ മു​​ഖ​​മാ​​ണ്. പു​​റം​​ലോ​​ക​​ത്തേ​​ക്ക്​ പ​​രി​​ഭാ​​ഷ​​യി​​ലൂ​​ടെ വ​​ന്നെ​​ത്താ​​ൻ വൈ​​കി​​യെ​​ങ്കി​​ലും ഉ​​ദാ​​ത്ത​​മാ​​യ ക​​വി​​ത​​യു​​ടെ മു​​ഖം ഇ​​വി​​ടെ തി​​രി​​ച്ച​​റി​​യാ​​ൻ ക​​ഴി​​യും. മ​​ര​​ണാ​​ന​​ന്ത​​രം വ​​ന്ന ഒ​​രു വ​​സ​​ന്ത​​കാ​​ലംപോ​​ലെ ഈ ​​ക​​വി​​ത​​ക​​ൾ ന​​മ്മെ വി​​സ്​​​മ​​യി​​പ്പി​​ക്കു​​ന്നു. കോ​​ർ​​ത്ത​​സാ​​റും ഇ​​റ്റാ​​ലോ കാ​​ൽ​​വി​​നോ​​യും ഒ​​ക്​​​ടേ​​വി​​യോ​​ പാ​​സും ഇ​​വ​​രെ ആ​​ദ​​ര​​വോ​​ടെ​​യാ​​ണ്​ എ​​തി​​രേ​​റ്റ​​ത്. ന്യൂ ഡ​​യ​​റ​​ക്​​​ഷ​​ൻ​​സ്​ പ്ര​​സാ​​ധ​​ക​​രാ​​ണ്​ ഇ​​വ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

പോ​​ളി​​ഷ്​ ക​​വി​​ത​​യു​​ടെ പു​​തി​​യ ചൈ​​ത​​ന്യ​​മാ​​യ ഇ​​വാ​​ ലി​​പ്​​​സ്​​​ക (Ewa Lipska) പോ​​ള​​ണ്ടി​​ലെ ​ക്രാക്കോ നി​​വാ​​സി​​യാ​​ണ്​. പ്രി​​യ​​പ്പെ​​ട്ട മിസ്​ ഷൂ​​ബ​​ർ​​ട്ട്​ (Dear Ms Schubert) എ​​ന്ന സ​​മാ​​ഹാ​​രം രാ​​ഷ്​​​ട്രീ​​യ​​പ​​ര​​വും സം​​ഗീ​​താ​​ത്മ​​ക​​വു​​മാ​​യ പ്ര​​മേ​​യംകൊ​​ണ്ട്​ ശ​​രി​​ക്കും സ​​മ്പ​​ന്ന​​മാ​​ണ്. പു​​തു​​മ​​യാ​​ർ​​ന്ന​​തും മൃ​​ദു​​ല​​ ഭാവ​​ങ്ങ​​ൾ നി​​റ​​ഞ്ഞതുമായ ഇ​​തി​​ലെ ക​​വി​​ത​​ക​​ൾ അ​​ല​​ങ്കാ​​ര​​ങ്ങ​​ളാ​​ൽ ധ​​ന്യ​​മാ​​ണ്.

ക്ലാ​​സി​​ക്ക​​ൽ സം​​ഗീ​​ത​​ജ്​​​ഞ​​നാ​​യ ഷൂ​​ബ​​ർ​​ട്ടി​െ​​ൻ​​റ ഓ​​ർ​​മ​​ക​​ളു​​ടെ സ്വ​​ർ​​ഗം അ​​നു​​ഭ​​വി​​പ്പി​​ക്കു​​ന്ന നി​​ര​​വ​​ധി ക​​വി​​ത​​ക​​ൾ ഇ​​തി​​ലു​​ണ്ട്. പ്രി​​യ​​പ്പെ​​ട്ട മിസ്​ ഷൂ​​ബ​​ർ​​ട്ട്​ (2012), പ്രേ​​മം പ്രി​​യ ഷൂ​​ബ​​ർ​​ട്ട്​ (2013) തു​​ട​​ങ്ങി​​യ ക​​വി​​ത​​ക​​ൾ വ​​ള​​രെ മി​​ക​​ച്ച ര​​ച​​ന​​ക​​ളാ​​ണ്​. ഇം​​ഗ്ലീ​​ഷ്​ ഭാ​​ഷ​​യി​​ൽ ഒ​​രു വ​​ലി​​യ വാ​​യ​​നസ​​മൂ​​ഹം ഇ​​വ​​രു​​ടെ ക​​വി​​ത​​ക​​ൾ​​ക്കാ​​യി കാ​​ത്തി​​രി​​ക്കു​​ന്നു. ഷൂ​​ബ​​ർ​​ട്ടി​​നു​​ള്ള കാ​​വ്യാ​​ത്മ​​കമാ​​യ പോ​​സ്​​​റ്റ്​കാ​​ർ​​ഡ്​ ക​​വി​​ത​​ക​​ളാ​​യി​​ട്ടാ​​ണ്​ ഇ​​വ അ​​വ​​ത​​രി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. അ​​മേ​​രി​​ക്ക​​യി​​ലെ പ്രി​​ൻസ്​​​റ്റൺ യൂ​​നി​​വേ​​ഴ്​​​സി​​റ്റി​​യാ​​ണ്​ ഇ​​തി​െ​​ൻ​​റ പ്ര​​സാ​​ധ​​ക​​ർ.

നോ​​ൺ ഫി​​ക്​​​ഷ​​ൻ വി​​ഭാ​​ഗ​​ത്തി​​ലേ​​ക്ക്​ വ​​രു​േ​​മ്പാ​​ൾ അ​​ടു​​ത്ത​​കാ​​ല​​ത്ത്​ വാ​​യി​​ക്കാ​​ൻ ക​​ഴി​​ഞ്ഞ പോ​​ർ​​ചു​​ഗ​​ലി​​ലെ മ​​ഹാ​​ക​​വി ഫെ​​ർ​​നാ​​ൻ​​ദൊ പെ​​സോ​​വ​​യു​​ടെ ജീ​​വി​​ത​​ക​​ഥ (Pessoa An Experimental Life) പ​​രി​​ഭാ​​ഷ​​ക​​ൻ റി​​ച്ചാ​​ർ​​ഡ്​​​ സെ​​നി​​ത്തെ​​ഴു​​തി​​യ അ​​ത്യ​​പൂ​​ർ​​വ​​മാ​​യ പു​​സ്​​​ത​​ക​​മാ​​ണ്​. അ​​ശാ​​ന്തി​​യു​​ടെ പു​​സ്​​​ത​​കം(The Book of Disquiet) എ​​ന്ന ഒ​​രൊ​​റ്റ മാ​​സ്​​​റ്റ​​ർ​​പീ​​സ്​ ഗ്രന്ഥം ​കൊ​​ണ്ട്​ സാ​​ഹി​​ത്യ​​ലോ​​കം കീ​​ഴ​​ട​​ക്കി​​യ ഈ ​​മ​​ഹാ​​ക​​വി​​യു​​ടെ, ആ​​യി​​ര​​ത്തി ഒ​​രു​​നൂ​​റ്​ താ​​ളു​​ക​​ളി​​ൽ നി​​റ​​യു​​ന്ന ജീ​​വി​​ത പ​​രീ​​ക്ഷ​​ണ​​ങ്ങ​​ളു​​ടെ ക​​ഥ മി​​ക​​ച്ച വാ​​യ​​നാ​​നു​​ഭ​​വ​​മാ​​ണ്. 2021 ന​​വം​​ബ​​ർ മാ​​സ​​ത്തി​​ലാ​​ണ്​ ഇത്​ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്. പെ​​സോ​​വ​​യു​​ടെ ഇം​​ഗ്ലീ​​ഷി​​ലും പോ​​ർ​​ചു​​ഗീ​​സ്​ ഭാ​​ഷ​​യി​​ലു​​മു​​ള്ള ക​​വി​​ത​​ക​​ളു​​ടെ സൃ​​ഷ്​​​ടി​​പ​​ര​​മാ​​യ നി​​ഗൂ​​ഢ​​ത​​ക​​ൾ മു​​ഴു​​വ​​നും ഈ ​​പു​​സ്​​​ത​​ക​​ത്തി​​ലു​​ണ്ട്. ഏ​​കാ​​ധി​​പ​​തി​​യാ​​യി​​രു​​ന്ന സ​​ലാ​​സ​​റി​​നെ​​തി​​രെ പ്ര​​തി​​രോ​​ധ​​മു​​യ​​ർ​​ത്തി​​യ നി​​ര​​വ​​ധി ക​​വി​​ത​​ക​​ളു​​ടെ സാ​​ധ്യ​​ത​​ക​​ൾ മു​​ഴു​​വ​​നു​​മി​​ത്​ അ​​നാ​​വ​​ര​​ണം ചെ​​യ്യു​​ന്നു. അ​​ടു​​ത്തകാ​​ല​​ത്തൊ​​ന്നും ഇ​​ത്ര മ​​ഹ​​ത്താ​​യ സാ​​ഹി​​ത്യസ്​​​പ​​ർ​​ശ​​മു​​ള്ള ജീ​​വ​​ച​​രി​​ത്ര പു​​സ്​​​ത​​കം വാ​​യി​​ച്ചി​​ട്ടി​​ല്ല. 1935ൽ, 48ാം ​​വ​​യ​​സ്സി​​ൽ, അ​​ന്ത​​രി​​ച്ച മ​​ഹാ​​ക​​വി​​യു​​ടെ ഓ​​ർ​​മ​​ക​​ൾ ഇ​​തി​​ലാ​​കെ നി​​റ​​ഞ്ഞു​​നി​​ൽ​​ക്കു​​ന്നു. ല​​ണ്ട​​നി​​ലെ അ​​ല​​ൻ​​ലേ​​ൻ പ്ര​​സാ​​ധ​​ക​​രാ​​ണി​​ത്​ (Allen Lane London Penguin group) പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

പെ​​റു​​വി​​ലെ മ​​ഹാ​​നാ​​യ എ​​ഴു​​ത്തു​​കാ​​ര​​ൻ മാ​​രി​​യോ​​ വർ​​ഗാ​​സ്​​ യോ​​സ​​യു​​ടെ സാ​​ബേ​​ർ​​സ്​ ആ​​ൻ​​ഡ്​ ഉ​േ​​ടാ​​പ്പി​​യാ​​സ്​ (Sabers & Utopias) ഈ ​​വ​​ർ​​ഷം വാ​​യി​​ച്ച ഏ​​റ്റ​​വും മി​​ക​​ച്ച ലേ​​ഖ​​നസ​​മാ​​ഹാ​​ര​​മാ​​ണ്.ലാ​​റ്റി​​ന​​മേ​​രി​​ക്ക​​യു​​ടെ ഭൂ​​ത​​-വ​​ർ​​ത്ത​​മാ​​ന​​-ഭാ​​വി​​യെ കു​​റി​​ച്ചും വ​​ള​​രെ വി​​ശ​​ദ​​മാ​​യി ഇ​​തി​​ലെ ലേ​​ഖ​​ന​​ങ്ങ​​ളി​​ൽ ച​​ർ​​ച്ചചെ​​യ്യു​​ന്നു. ലാ​​റ്റി​​ന​​മേ​​രി​​ക്ക അ​​ഭി​​മു​​ഖീ​​ക​​രി​​ക്കു​​ന്ന രാ​​ഷ്​​​ട്രീ​​യ​​പ​​ര​​മാ​​യ പ്ര​​തി​​സ​​ന്ധി​​ക​​ളെ കു​​റി​​ച്ചും ഏ​​കാ​​ധി​​പ​​ത്യ പ്ര​​വ​​ണ​​ത​​ക​​ളെ കു​​റി​​ച്ചും വി​​ശ​​ക​​ല​​നം ചെ​​യ്യു​​ന്ന ലേ​​ഖ​​ന​​ങ്ങ​​ൾ ഇ​​തി​​ലു​​ണ്ട്. പെ​​റു, ക്യൂ​​ബ തു​​ട​​ങ്ങി​​യ ഭൂ​​മി​​ക​​ക​​ളി​​ലെ ചി​​ല സു​​പ്ര​​ധാ​​ന ച​​ർ​​ച്ച​​ക​​ൾ​​ക്കും വ​​ഴി​​യൊ​​രു​​ക്കു​​ന്നു. ചി​​ലി​​യ​​ൻ എ​​ഴു​​ത്തു​​കാ​​ര​​ൻ ഹോ​​സെ ഡൊ​​ണോ​​സൊ​​യെയും ക്യൂ​​ബ​​യി​​ലെ ക​​ബ്രാ​​രെ ഇ​​ൻ​​ഫാ​െ​​ൻ​​റ​​യെയും 1960ക​​ൾ​​ക്ക്​ ശേ​​ഷം സം​​ഭ​​വി​​ച്ച സാ​​ഹി​​ത്യ​​ത്തി​​ലെ ന​​വോ​​ത്ഥാ​​ന​​ത്തെയും കു​​റി​​ച്ച്​ പ​​രാമ​​ർ​​ശി​​ക്കു​​ന്ന ലേ​​ഖ​​ന​​ങ്ങ​​ളു​​ണ്ട്. വാ​​യ​​ന​​ക്കാ​​ർ ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന വൈ​​വി​​ധ്യ​​മാ​​ർ​​ന്ന വി​​ഷ​​യ​​ങ്ങ​​ളു​​ടെ ഒ​​രു കൂ​​ട്ടാ​​യ്​​​മ നി​​ല​​നി​​ൽ​​ക്കു​​ന്നു​​വെ​​ന്നു​​ള്ള​​ത്​ ഇ​​തി​​ലെ മി​​ക​​ച്ച ര​​ച​​ന​​ക​​ൾ​​ക്ക്​ അ​​വ​​കാ​​ശ​​പ്പെ​​ടാൻ ക​​ഴി​​യും. അ​​മേ​​രി​​ക്ക​​യി​​ലെ പി​​ക്കാ​​ദോ​​ർ പ്ര​​സാ​​ധ​​ക​​രാ​​ണ്​ പു​​സ്​​​ത​​കം പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.




2021ലെ ​​സാ​​ഹി​​ത്യ​​ത്തി​​നു​​ള്ള നൊ​േ​​ബ​​ൽ പു​​ര​​സ്​​​കാ​​ര ജേ​​ത​​ാവാ​​യ അ​​ബ്​​​ദു​​ൽ റ​​സാ​​ഖ്​​ ഗു​​ർ​​ന​​യു​​ടെ മ​​ര​​ണാ​​ന​​ന്ത​​ര ജീ​​വി​​ത​​ങ്ങ​​ൾ (After Lives), സ്വ​​ർ​​ഗം (Paradise), വി​​ട​​വാ​​ങ്ങ​​ലി​െ​​ൻ​​റ ഓ​​ർ​​മ (Memory of Departure), നി​​ശ്ശ​​ബ്​​​ദ​​ത​​യെ പ്ര​​കീ​​ർ​​ത്തി​​ച്ചു​​കൊ​​ണ്ട്​ (Admiring Silence), ഗ്രാ​​വ​​ൽ ഹാ​​ർ​​ട്ട്​ (Gravel Heart) തു​​ട​​ങ്ങി​​യ നോ​​വ​​ലു​​ക​​ളും വാ​​യി​​ച്ച കൂ​​ട്ട​​ത്തി​​ൽപെ​​ടു​​ന്നു​​ണ്ടെ​​ങ്കി​​ലും പു​​ര​​സ്​​​കാ​​ര സ​​മി​​തി അ​​വ​​കാ​​ശ​​പ്പെ​​ടു​​ന്ന ഒ​​രു മേ​​ന്മ അ​​വ​​ക്ക​​്​ അവ​​കാ​​ശ​​പ്പെ​​ടാ​​നാ​​കു​​ന്നി​​ല്ലെ​​ന്നു​​ള്ള​​ത്​ നി​​രാ​​ശ​​യാ​​യി അ​​വ​​ശേ​​ഷി​​ക്കു​​ന്നു.

2021ലെ ​​വാ​​യ​​ന​​ക്കി​​ട​​യി​​ൽ എ​​ടു​​ത്തു​​പ​​റ​​യാ​​ൻ ക​​ഴി​​യു​​ന്ന നി​​ര​​വ​​ധി മി​​ക​​ച്ച ഗ്ര​​ന്​​​ഥ​​ങ്ങ​​ൾ അ​​വ​​ശേ​​ഷി​​ക്കു​​ന്നു​​ണ്ടെ​​ങ്കി​​ലും പ​​ട്ടി​​ക​​യു​​ടെ ദൈർഘ്യം ബോ​​ധ​​പൂ​​ർ​​വം ഹ്ര​​സ്വ​​മാ​​ക്കു​​ന്നു. പു​​സ്​​​ത​​ക​​ങ്ങ​​ൾ ത​​ണു​​പ്പ​​ന്മാ​​രാ​​ണെ​​ങ്കി​​ലും ആ​​ത്മാ​​ർ​​ഥ സു​​ഹൃ​​ത്തു​​ക്ക​​ളാ​​യി​​രി​​ക്കും.

Show More expand_more
News Summary - madhyamam weekly Literature review