കുവെമ്പുവിന്റെ ചുട്ക്ക് കവനങ്ങൾ
കവി, നോവലിസ്റ്റ്, ചെറുകഥാകൃത്ത്, നാടകകൃത്ത്, ബാലസാഹിത്യകാരൻ, സാഹിത്യ നിരൂപകൻ തുടങ്ങി സാഹിത്യത്തിന്റെ വ്യത്യസ്ത മേഖലകളിൽ കുവെംപു എന്ന തൂലികാനാമത്തിൽ പ്രശസ്തനായ കന്നട എഴുത്തുകാരൻ ഡോ. കെ.വി. പുട്ടപ്പ ‘മന്ത്രവാദം’ എന്ന ശീർഷകത്തിൽ എഴുതിയ ചുട്ക്ക് കവിതകളുടെ വിവർത്തനംകുവെംപു എന്ന തൂലികാനാമത്തിൽ പ്രശസ്തനായ എഴുത്തുകാരനാണ് ഡോ. കെ.വി. പുട്ടപ്പ. കുപ്പള്ളി വെങ്കടപ്പ പുട്ടപ്പയെന്നാണ് മുഴുവൻ പേര്. കർണാടകയിലെ ചിക്കമഗളൂരു ജില്ലയിൽ 1904 ഡിസംബർ 29നാണ്...
Your Subscription Supports Independent Journalism
View Plansകവി, നോവലിസ്റ്റ്, ചെറുകഥാകൃത്ത്, നാടകകൃത്ത്, ബാലസാഹിത്യകാരൻ, സാഹിത്യ നിരൂപകൻ തുടങ്ങി സാഹിത്യത്തിന്റെ വ്യത്യസ്ത മേഖലകളിൽ കുവെംപു എന്ന തൂലികാനാമത്തിൽ പ്രശസ്തനായ കന്നട എഴുത്തുകാരൻ ഡോ. കെ.വി. പുട്ടപ്പ ‘മന്ത്രവാദം’ എന്ന ശീർഷകത്തിൽ എഴുതിയ ചുട്ക്ക് കവിതകളുടെ വിവർത്തനം
കുവെംപു എന്ന തൂലികാനാമത്തിൽ പ്രശസ്തനായ എഴുത്തുകാരനാണ് ഡോ. കെ.വി. പുട്ടപ്പ. കുപ്പള്ളി വെങ്കടപ്പ പുട്ടപ്പയെന്നാണ് മുഴുവൻ പേര്. കർണാടകയിലെ ചിക്കമഗളൂരു ജില്ലയിൽ 1904 ഡിസംബർ 29നാണ് അദ്ദേഹം ജനിച്ചത്. 1967ൽ ജ്ഞാനപീഠ പുരസ്കാരം നൽകി ആദരിക്കപ്പെട്ട കുവെംപു ഗോവിന്ദ പൈക്കുശേഷം രാഷ്ട്രകവിയായി ഉയർത്തപ്പെട്ട രണ്ടാമത്തെ കന്നട സാഹിത്യകാരനാണ്.
തികഞ്ഞ മാനവികതാവാദിയായിരുന്ന അദ്ദേഹത്തിന് 1958ൽ പത്മഭൂഷൺ പുരസ്കാരവും 1988ൽ പത്മവിഭൂഷണും നൽകി ഇന്ത്യ ആദരിച്ചു. ‘‘ജയ ഭാരത ജനനിയ തനുജാതേ’’ എന്ന കുവെംപുവിന്റെ കവിതയാണ് കർണാടക സംസ്ഥാനത്തിന്റെ ഔദ്യോഗിക ഗാനമായി തിരഞ്ഞെടുത്തിട്ടുള്ളത്. രാമായണത്തിന്റെ പുനർവ്യാഖ്യാനമായ കുവെംപുവിന്റെ ശ്രീ രാമായണ ദർശനമെന്ന കൃതി ആധുനിക കന്നടയിലെ മഹാകാവ്യമായി കൊണ്ടാടപ്പെടുന്നു.
കവി, നോവലിസ്റ്റ്, ചെറുകഥാകൃത്ത്, നാടകകൃത്ത്, ബാലസാഹിത്യകാരൻ, സാഹിത്യ നിരൂപകൻ തുടങ്ങി സാഹിത്യത്തിന്റെ വ്യത്യസ്ത മേഖലകളിൽ അദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിക്കുകയുണ്ടായി. സ്വാമി വിവേകാനന്ദൻ, ശ്രീരാമകൃഷ്ണ പരമഹംസർ തുടങ്ങിയവരുടെ ജീവചരിത്രകാരൻകൂടിയായ കുവെംപുവിന്റെ ആത്മകഥയാണ് ‘നെനപിന ദോണിയല്ലി’ (ഓർമയുടെ തോണിയിൽ). 1994 നവംബർ 11ന് 89ാമത്തെ വയസ്സിൽ അദ്ദേഹം അന്തരിച്ചു. കന്നടയിലെ പ്രമുഖ നോവലിസ്റ്റ് പൂർണചന്ദ്രതേജസ്വി (1957-2007) കുവെംപുവിന്റെ മകനാണ്. 1929 മുതൽ 1956 വരെ മൈസൂരുവിലെയും ബംഗളൂരുവിലെയും വിവിധ കോളജുകളിൽ കന്നട ഭാഷാധ്യാപകനായി ജോലിചെയ്ത കുവെംപു 1956ൽ മൈസൂർ സർവകലാശാലയിൽ വൈസ് ചാൻസലറായി നിയമിക്കപ്പെട്ടു. 1960ൽ വിരമിച്ചു.
കർണാടകയിലെ ശിവമൊഗ്ഗയിൽ ഭദ്രാവതി താലൂക്കിലുള്ള കുവെംപു സർവകലാശാല അദ്ദേഹത്തിന്റെ സ്മരണാർഥം 1987ൽ സ്ഥാപിക്കപ്പെട്ടതാണ്. ‘മന്ത്രവാദം’ എന്ന ശീർഷകത്തിൽ കുവെംപു എഴുതിയ ചുട്ക്ക് കവിതകളുടെ വിവർത്തനമാണ് ഇവിടെ പ്രകാശിതമാകുന്നത്. ചുട്ക്ക് കവിതകളുടെ പ്രഖ്യാതമായ ലക്ഷണങ്ങളെല്ലാം ഒത്തുവരുന്നവയാണ് കുവെംപുവിന്റെയും ചുട്ക്ക് കവിതകൾ. മാനവിക മൂല്യങ്ങൾക്ക് ഉയർന്ന പരിഗണന നൽകിക്കൊണ്ട് താൻ ജീവിച്ച കാലത്തിന്റെ സാമൂഹികവും രാഷ്ട്രീയവും സാംസ്കാരികവുമായ പ്രശ്നങ്ങളെ അദ്ദേഹം തന്റെ ലഘുകവനങ്ങളിലൂടെ വിലയിരുത്തുകയും വിമർശിക്കുകയും ചെയ്തു.
കുടുംബജീവിതം, ദാമ്പത്യം, വിരഹം, പ്രണയം, രാഷ്ട്രീയം, യുദ്ധം, മാതൃത്വം, സൗഹൃദം തുടങ്ങി വിവിധ വിഷയങ്ങൾ കുവെംപു പ്രമേയമായി സ്വീകരിച്ചിട്ടുണ്ട്. എന്നാൽ, മിക്ക കവനങ്ങളുടെയും അടിസ്ഥാന ഭാവം ഭക്തിയാണ്. ഈശ്വരനെ പ്രപഞ്ചജീവിതത്തിന്റെ കേന്ദ്രസ്ഥാനത്ത് വെച്ചുകൊണ്ട് ധാർമികതയിലും സഹജീവിസ്നേഹത്തിലുമൂന്നിയ ജീവിതം നയിക്കാൻ പ്രേരിപ്പിക്കുകയാണ് കുവെംപു ചെയ്യുന്നത്. അതോടൊപ്പം കവിയുടെ കാലാതീതമായ അജയ്യതയും ആമുഖമായി സ്ഥാപിക്കുന്നുണ്ട്.
‘‘ഭരണാധികാരത്തിന്റെ വേഗമേറിയ വാഹനങ്ങളിൽ തുടർച്ചയായി സഞ്ചരിക്കേണ്ടി വരുമ്പോഴും പ്രഗല്ഭനായ കവി തന്റെ നേട്ടം തുടരുന്നു. രാപ്പകൽ ചലിക്കുന്ന വിവിധ ദൃശ്യങ്ങൾക്കിടയിൽ കവി ഭഗവദ്ദർശനാനുസന്ധാനം നടത്തുന്നു. ഉദാഹരണമായി കരിമ്പുപാടങ്ങൾക്കിടയിലൂടെയുള്ള റോഡിലൂടെ കാർ നീങ്ങുമ്പോൾ കരിമ്പിന്റെ മഹാസമുദ്രം തിരമാലകളായി നീങ്ങുന്ന കാഴ്ച കാണാം. അപ്പോൾ ‘‘ഓം ഇക്ഷുപ്പുഷ്പ ജഗന്മതേ നമോ നമഃ’’ എന്ന മന്ത്രം ധ്യാനിക്കുന്നു. നിമിഷാർധത്തിനുള്ളിൽ വെള്ളം നിറഞ്ഞ് വെള്ളിവെളിച്ചം ചിതറുന്ന ബിത്താര തടാകം (സ്വർഗീയ തടാകം) പ്രത്യക്ഷമാവുകയും ‘‘ഓം സരോ ചാരു ജഗന്മതേ നമോ നമഃ’’ എന്ന് ജപിക്കുകയുംചെയ്യുന്നു."
കവിയുടെ അധൃഷ്യതയും ആത്മീയമൂല്യങ്ങളുടെ പ്രഭാവവും ‘മന്ത്രവാദ’ത്തിന്റെ ആരംഭത്തിൽതന്നെ ഇങ്ങനെ വ്യക്തമാക്കിയതിനുശേഷം ഉരുവിടാനുള്ള മന്ത്രങ്ങൾ വിവരിക്കുന്നു. മന്ത്രങ്ങളെന്ന പ്രയോഗത്തിന് സൂക്തങ്ങളെന്നോ സൂത്രവാക്യങ്ങെളന്നോ ആണ് അർഥം കൽപിച്ചിട്ടുള്ളത്. ഭക്തി കേന്ദ്ര പ്രമേയമാണെങ്കിലും ഭൗതികജീവിതത്തിന്റെ സുഘടിതത്വവും ഭദ്രതയും വിജയവുമാണ് കുവെംപുവിന്റെ കവിതകളുടെ ലക്ഷ്യം. അതായത് ആത്മീയതയെയും ഭൗതികതയെയും ജീവിതത്തിന്റെ ഇരുപുറങ്ങളായാണ് കുവെംപു കാണുന്നത്. മാനവമൈത്രിയുടെ സന്ദേശമാണ് ആത്യന്തികമായി ഈ കവിതകൾ മുന്നോട്ടുവെക്കുന്നത്.
ആദി മന്ത്രം:
ഓം സർവ രൂപമയീം ദേവീ: സർവം ദേവിമയം ജഗത്
വിശ്വരൂപം ത്വം നമാമി പരമേശ്വരീം.
ഓം ശ്രുതി രൂപീ ജഗന്മാതേ നമോനമഃ
ഓം ദൃഷ്ടി രൂപീ ജഗന്മാതേ നമോനമഃ
ഓം ദിവ്യ രൂപീ ജഗന്മാതേ നമോനമഃ
ഓം നിശാ രൂപീ ജഗന്മാതേ നമോനമഃ
ഓം ധ്യാന രൂപീ ജഗന്മാതേ നമോ നമഃ
ഓം വൃക്ഷ ഭവ്യ ജഗന്മാതേ നമോനമഃ
ഓം പക്ഷി മധുരേ ജഗന്മാതേ നമോനമഃ
ഓം സൂര്യരൂപീ ജഗന്മാതേ നമോ നമഃ
ഓം ചന്ദ്രരൂപീ ജഗന്മാതേ നമോനമഃ
ഓം നഭോരൂപീ ജഗന്മാതേ നമോനമഃ
ഓം ധര രൂപീ ജഗന്മാതേ നമോനമഃ
ഓം പുഷ്പരൂപീ ജഗന്മാതേ നമോനമഃ
ഓം മേഘരൂപീ ജഗന്മാതേ നമോനമഃ
ഓം നാദരൂപീ ജഗന്മാതേ നമോനമഃ
ഓം വൃഷ്ടി രൂപീ ജഗന്മാതേ നമോനമഃ
അദ്രിഭവ്യ രൂപീ ജഗന്മാതേ നമോനമഃ
ഓം ഇക്ഷു പുഷ്പേ ജഗന്മാതേ നമോനമഃ
ഓം ഉദയാ ദിവ്യ ജഗന്മാതേ നമോനമഃ
ഓം അസ്താരമ്യ ജഗന്മാതേ നമോനമഃ
ഓം സരോ ചാരു ജഗന്മാതേ നമോനമഃ
ഓം സുരരൂപീ ജഗന്മാതേ നമോനമഃ
ഓം സർവശക്തി ജഗന്മാതേ നമോനമഃ
മന്ത്രങ്ങൾ:
1
മിടിക്കയാണെൻ ഹൃദന്തം
അലകടലിൻ തീര സമാനം
സജ്ജമാക്കുന്നു ഞാനണയും
കൊടുങ്കാറ്റിനെ നേരിടാൻ
സന്ദേഹങ്ങളകറ്റുകെന്നജ-
ദൈമേ നിൻ പൗരുഷാൽ
കാത്തിടേണമനവരതം
ഇല്ല; സന്ദേഹമൊഴിഞ്ഞെന്നുമേ!
അതൊന്നേ നേട്ടമെന്നെണ്ണുന്നു
ഞാൻ!
(സന്ദേഹിയാണു മനുഷ്യനെന്നും സന്ദേഹങ്ങളകറ്റാനുള്ള മാർഗമാണ് ഈശ്വരവിശ്വാസമെന്നും മനസ്സിലാക്കുമ്പോൾ സന്ദേഹിയായിരിക്കുക എന്നതാണ് ഈശ്വരനിൽ വിലയം പ്രാപിക്കാനുള്ള മാർഗമെന്നും പറയുന്നു.)
2
അമ്മയുടെ മടിയിലുറങ്ങുന്നു ഞാൻ
ഇല്ല ഭയമെനിക്കൊരിക്കലുമൽപവും
ഭയത്തെ!
അമൃതപ്രവാഹത്തിലൊഴുകും
മൃതിയെ ഭയപ്പെടുന്നതെ-
ന്തിനിന്നു ഞാൻ!
(മരണഭയത്തെ വെല്ലാൻ മാതാവിന്റെ മടിത്തട്ടല്ലാതെ മറ്റെന്താണ് ആശ്രയമായിട്ടുള്ളത്...)
3
അറിയുന്നു ഞാൻ
പാഠങ്ങളേറെ പഠിപ്പിച്ചു നീ
കതിരോനുടെ കിരണങ്ങളേ-
റ്റൊളി ചിതറും മുകുരം പോൽ
കാണുന്നു ഞാനെനിെയ്ക്കാപ്പമായ്
നിന്നെയുമക കമലത്തിങ്കലായ്!
(ജീവിതപാഠങ്ങളാണ് ഭഗവാന്റെ അക കമലത്തിൽ തനിക്കൊപ്പം ഭഗവാനെയും സാക്ഷാത്കരിക്കാൻ പ്രേരിപ്പിക്കുന്നത്.)
4
മമ മായാമായ മന-
മന്ദിരം തന്നിലായ്
ഉദിച്ചീടുകയായൊരു-
നൂറു ചന്ദ്രനലസമായ്
മമ മാനസ പൊയ്ക-
യതൊന്നിലായ് ശത-
സുമ നിരകളണി ചേരുകയായ്!
(ഈശ്വരസാക്ഷാത്കാരത്തിന്റെ ആത്മീയാനുഭൂതിയാണ് വിവക്ഷിതം.)
5
എന്റെ ചുണ്ടുകൾ
അനന്തമായ ചുംബനത്തിന്റെ
പുഞ്ചിരിയാണ്!
(ഈശ്വര സാക്ഷാത്കാരത്തിന്റെ ആത്മീയാനുഭൂതിപ്രസരത്താൽ ദീപ്തമായ മനുഷ്യമനസ്സിന്റെ ബഹിർസ്ഫുരണമാണ് മുഖത്ത് പ്രത്യക്ഷമാകുന്ന മന്ദസ്മിതം.)
6
മുഖാദിയുടെ മകന്
ഇത്ര വലിയ മുഖമോ?
ലോകബോധത്തിലാനന്ദ-
മെപ്പൊഴുമമൂർത്തമാം
(മുഖാദിയുടെ (ബ്രഹ്മാവിന്റെ) മക്കൾക്ക് എന്തുമാത്രം ആനന്ദമാണ്. (വലിയ മുഖം= വിടർന്ന മുഖം) ഉള്ളിൽ തിങ്ങുന്ന ആനന്ദമല്ലാതെ മറ്റെന്താണത്!)
7
തനുവൊന്നിൽ രോഗാണുപോൽ
വളരും പാപങ്ങളെന്നുമേ!
മൃതിയിൽ തനു നാശമാർന്നിടും
വാഴുന്നു പാപമതെപ്പൊഴും
സ്നേഹ സൗഹൃദമതേ
ഉയിരിൻ വെളിച്ചമായിടും!
അതുതന്നെയീ ഭുവനത്തിൻ
സ്ഥിതി തത്ത്വമറിക നാം!
(പാപങ്ങൾ ശാശ്വതമായ ഫലംചെയ്യുന്നതിനാൽ അതിൽനിന്നുള്ള നിവൃത്തിക്കായാണ് ജീവിതത്തിൽ യത്നിക്കേണ്ടത്. സ്നേഹവും സൗഹൃദവുമാണ് ജീവിതത്തിന്റെ സ്ഥായീഭാവം.)
8
ശതാനുരൂപിയാം സൗന്ദര്യമേ.
നിറയ്ക്കണം നീയെന്നുള്ളം
കടാക്ഷ വർഷങ്ങളാൽ
ഹേ! സത്യരൂപിയാം സൗന്ദര്യമേ
നിറയ്ക്ക നീയെൻ മനതാരിൻ
മധു കുംഭം മതിവരേക്കുമേ!
(സൗന്ദര്യാത്മകവും സത്യരൂപിയുമാം മനസ്സ് സ്നേഹത്തിന്റെ മധു കുംഭങ്ങളാൽ നിറയ്ക്കപ്പെടട്ടെ എന്ന് ആശംസിക്കുന്നു.)
9
ഇല്ലയാരുമെന്നകക്കാമ്പിലെപ്പൊഴും
നീയാണെന്നകപ്പൊരുൾ നിത്യവും!
അറിവതില്ല നിൻ കാംക്ഷിതമൊന്നുമേ!
നിറയുന്നു പറ്റെ നീയെന്നിലെങ്കിലു-
മറിയിയാതുഴലുന്നു അകലെയായെപ്പൊഴും
ഏറും കദനത്താൽ തെളിയുമ്പോളെൻ-
മനം നിറയുന്നു നിത്യമാം പൊരുളിൻ വെളിച്ചവും!
10
നോവാണുയർച്ച
ഭ്രാന്തരാണു നാം
ദൈവത്തിൻ നേർക്കെപ്പൊഴും!
മതി മൃതിഭയം!
കാര്യമാക്കരുതുയിരും
മൃതിയുമൊപ്പമായ്
കല: ആത്മാവിൻ
തീറ്റയാണെന്നറിയുക!
(ജനിമൃതിയെച്ചൊല്ലിയുള്ള വേവലാതികൾ അസ്ഥാനത്താണ്. ഭക്തി അന്ധമായി മാറുന്നത് ജീവിതരതിയിലാണ്. സർഗാത്മകതയാണ് ആത്മാനുഭൂതിക്കുള്ള മാർഗം.)
11
നൂറുകണക്കിന് മതഭക്തന്മാരുടെ
വിശ്വാസത്തേക്കാൾ
മാന്യന്മാരുടെ സന്ദേഹവാദത്തിൽ
ആത്മാർഥതയുണ്ട്!
അന്വേഷിയുടെ മനമെപ്പൊഴു-
സംശയത്തിനടിപ്പെടാം!
അറിയുന്നു പലതെങ്കിലു-
മേറും പടവുകളന്യമായ്!
(അന്ധമായ മതഭക്തിയെക്കാൾ യുക്തിവാദിയുടെ സന്ദേഹമാണ് അഭികാമ്യം. യുക്തിവാദിയുടെ അന്വേഷണാത്മകമായ മനസ്സാണ് പല പടവുകളേറാൻ ജീവിതത്തെ സഹായിക്കുന്നത്.)
12
നുണമാല കഴുത്തിലണിഞ്ഞ്
കള്ളനെ ഗുരുവാക്കി
പാവപ്പെട്ടവന്റെ സ്വർണം വഴിപാടാക്കി
വാഴുമൊരു കൂട്ടം മഠാധിപതി!
(നുണയും പരഹിംസയും മുഖമുദ്രയാക്കി വാഴുന്ന മഠാധിപതിമാർക്കു നേരെയുള്ള പരിഹാസവും വിമർശനവും)
13
നിന്റെ സൗന്ദര്യം നിനക്കുള്ളതല്ല
അതു നിന്റെ ശിവനുവേണ്ടി
ശിവൻ സ്വയംഭൂവാണ്
നീയൊരു പുഷ്പവും
അരുത് മറവിയൊരിക്കലും
നീയൊരു വെറും പുഷ്പമാണ്!
(ഈശ്വരനു മുന്നിൽ അർച്ചിക്കപ്പെടേണ്ട വെറും പൂജാപുഷ്പം മാത്രമാണ് നീയെന്ന ബോധമാണ് അനിവാര്യമായിട്ടുള്ളത്. ജീവിതത്തിന്റെ നശ്വരതയെ വിശദീകരിക്കുന്നു.)
14
തുമ്പിക്കൈ തൊട്ടാൽ
തുമ്പിക്കൈയെന്നും
ചെവി തൊട്ടാൽ മതിലെന്നും
വയറ്റിൽ തൊട്ട് ചുമരെന്നും
പറഞ്ഞാൽ കുരുടൻ കാണില്ലേ?
(ഉത്തരം കാണും എന്നുതന്നെയാണ്. കാഴ്ച വെറും ബാഹ്യമല്ല. ആന്തരിക പ്രകൃതികൂടിയാണ്. അകക്കണ്ണുകൊണ്ട് കാണുമ്പോഴാണ് കാഴ്ച പൂർണമാകുന്നത്. വിവേചനവും വിവേകിതയുമാണ് പ്രധാനം.)
15
എന്താണ് സമയം?
ഞാനെന്ന് കതിരോൻ
വെളിച്ചത്തിന്റെ പ്രവാഹം!
എന്താണ് രാജ്യം?
ഞാനെന്ന് രാജൻ
ഞാനീ കറങ്ങും വസുധയെ
പുണരുകയാണെന്നാത്മാവിൽ
തെളിച്ചമാണദ്വയ കാന്തി പാരിൻ!
(സൂര്യന്റെ വെളിച്ചത്തിനും രാജാവിന്റെ ഭരണത്തിനുമപ്പുറത്താണ് പഞ്ചഭൂതാത്മകമായ പ്രപഞ്ചത്തിൽ കഴിയുന്ന മനുഷ്യന്റെ ആത്മാവിന്റെ തെളിച്ചം.)
16
ആ പുൽത്തകിട് നീ കാണുന്നോ?
നോക്കൂ; ഈ പാറ നിശ്ചലമാണ്!
രണ്ടും സ്വർഗത്തിൻ തര ഭേദമാം.
(ചലവും അചലവുമാണ് പ്രതി. രണ്ടിലും സ്വർഗം കുടികൊള്ളുന്നു. സ്വർഗത്തെ സാക്ഷാത്കരിക്കുന്ന മനസ്സാണ് പ്രധാനം.)
17
ആരാണ് നിങ്ങൾ?
എന്താണ് നിങ്ങൾ?
നിങ്ങളെവിടെയോ
അവിടെത്തന്നെ തുടരുക.
കണ്ണിനു മുകളിലും താഴെയുമായി
ചുറ്റും നോക്കുക!
(സ്ഥിതിയിൽ ചുറ്റും കണ്ണോടിക്കുക. അപ്പോൾ പരിസരമറിയും. പരിസരമറിയുന്നോർക്കേ താൻ ആരെന്നും എന്തെന്നുമറിയൂ.)
18
കവിയുടെ ഹൃദയം:
അരങ്ങിലെത്തിക്കുന്നതും
യാഥാർഥ്യത്തോടെ വായിക്കുന്നതും
നീയാണ്!
സ്വപ്നാടകന്റെ കിന്നരമാണത്
കൈവെടിയരുത്.
(കിന്നരം വായിക്കുന്ന ഗന്ധർവ സമാനനാണ് കവി. കവിയെ അരങ്ങിലെത്തിക്കുന്നത് നീ (വായനക്കാരൻ?)യാണ്.)
19
നഗ്നമായ നിഴൽ സ്വാതന്ത്ര്യത്തിന്റെ
സ്വർഗമാണ്! അല്ലായ്കിൽ
അവസാനത്തെ പുരോഹിതന്റെ കുടൽ
അവസാനത്തെ രാജാവിന്റെ തൊണ്ടയിലാണ്!
(സ്വാതന്ത്ര്യം ജന്മസിദ്ധമാണ്. പുരോഹിതന്റെയും രാജാവിന്റെയും ഔദാര്യമല്ല. അവർ പരസ്പരം കൊന്നു തിന്നുന്ന അസ്വതന്ത്രരാണ്. പാരതന്ത്ര്യം വിതച്ച് പാരതന്ത്ര്യം കൊയ്യുന്നവർ.)
20
സൗന്ദര്യം ലോലമാണ്;
കവി വെണ്ണയും
രണ്ടും ഉരുകിയൊഴുകുന്നു!
കവി അഗ്നിയാണ്
സൗന്ദര്യം എണ്ണയും!
(കവിയും സൗന്ദര്യബോധവും: പരസ്പര പൂരകങ്ങളാണ് രണ്ടും.)
21
എന്തിനു നീ എന്നിൽ നിന്നുമോടിപ്പോയി
രാഹു നിങ്ങളുടെ പിറകിലാണോ?
അകലേക്കകലേക്ക് പിറവികൾ പിന്നിട്ട്
ഇരുട്ടും വെളിച്ചവും പിന്തുടർന്നെങ്ങോട്ടാണീ-
യജ്ഞാതമാം യാത്ര!
(രാഹു പിടികൂടുമെന്ന ചിന്തയോടെ മനുഷ്യൻ പ്രതിബന്ധങ്ങളെ തരണംചെയ്ത് മുന്നോട്ടുപോകുന്നു. ഈ യാത്രയുടെ ലക്ഷ്യമെന്തെന്ന് കവി ആശ്ചര്യപ്പെടുന്നു.)
22
ദാഹത്തിന്റെ കടലിൽ
മുങ്ങിത്താഴുന്ന കവിയുടെ
കണ്ണുകളിൽനിന്ന്
കണ്ണീരിന്റെ നിലയ്ക്കാത്ത പ്രവാഹം!
(ദാഹത്തിന്റെ കടൽ സംസാരസാഗരം തന്നെയാണ്. ശോകത്തിൽനിന്ന് ശ്ലോകമുണ്ടാകുന്നു എന്ന കവിവാക്യത്തിന്റെ മാറ്റൊലി.)
23
ചിരിച്ചുകൊണ്ടിരിക്കുന്ന
അമ്മായിഅമ്മയുടെ മകൾ
കണ്ണീർ തടാകത്തിൽ
വീണ്ടും വീണ്ടും പുഞ്ചിരിച്ചു.
(കുടുംബത്തിലെ നിസ്സഹായതയുടെ സൂചന. അമ്മായിഅമ്മയുടെ ചിരി മരുമകൾക്ക് കണ്ണീർ. എന്നാൽ കണ്ണീർക്കടലിൽ നടുവിലും എല്ലാം ഒതുക്കി ചിരിക്കേണ്ടിവരുന്ന നിസ്സഹായതക്ക് പ്രപഞ്ചത്തോളം വിശാലതയുണ്ട്.)
24
നീലഭാവം നോക്കൂ
രൂപത്തിൻ നിഴലല്ലത്
ഭാവം സ്ഥിരമാണെപ്പൊഴും!
ഉയിരൊരു കളിപ്പാട്ടമാണ-
നവരതമതാടുന്നു ദോലകംപോൽ
തത്ത്വമസി.
(ഈശ്വരൻ ഒന്നിന്റെയും നിഴലല്ല: സ്ഥിരമായി അത് നമ്മിലുണ്ട്. പരിവർത്തനവിധേയമായ ജീവിതത്തിൽ ഈ സ്ഥിരത്വത്തെ അറിയുന്നവനേ പരനെ ഉൾക്കൊള്ളാനാകൂ.)
25
നെഞ്ചിലൊരമ്പ്:
തൊണ്ട തുളയ്ക്കുന്ന
ശബ്ദത്തിൽ
പഞ്ച പ്രാണനിലൊരൂത്ത്
കവിയൊരു വിരാഗിയാണ്.
(ലോകത്തിന്റെ നെഞ്ചിലമ്പ് തറയ്ക്കുന്ന, പഞ്ചപ്രാണനെ ഭേദിക്കുന്ന ശബ്ദമാകാൻ വിരാഗിയായ കവിക്കേ പറ്റൂ. കവിയുടെ വിമർശനസിദ്ധി വ്യംഗ്യം.)
26
വിവാഹത്തിന്റെ വീണ്ടും
ഒരു വർഷംകൂടി കഴിഞ്ഞു
നമ്മുടെ സന്തോഷം ഒരിക്കലും
അവസാനിക്കാതിരിക്കട്ടെ!
കരുണാമയനാം മഹാപുരുഷ
ചരണതലമനവരതം
നമസ്കൃത്യഃ
(ദാമ്പത്യത്തിന്റെ സന്തോഷം നീണാൾ നിലനിൽക്കാൻ മഹാപുഷന്റെ അനുഗ്രഹത്തിനായി ഒരു മന്ത്രം. ജീവിതത്തിന്റെ അടിസ്ഥാനമാത്രയായ കുടുംബത്തിന് ക്ഷേമം നേരുന്നു.)
27
ഞാൻ പടുത്ത കെണി
അറിയാതിരിക്കാൻ
എന്നെ വീഴ്ത്തരുത്
സ്വയം വീഴട്ടെ ഞാൻ!
(തെറ്റുകളുടെ ഫലം സ്വയം അനുഭവിക്കുന്നതാണുചിതം. അനുഭവമാണ് ഉത്തമ ഗുരു.)
28
സംസാരം എന്റെ കലയാണ്
നിശ്ശബ്ദത എന്റെ വീടാണ്.
(പ്രശാന്തതയിൽ അനുസ്മരിക്കപ്പെടുന്ന വികാരങ്ങളുടെ ബഹിർസ്ഫുരണമാണ് കവിത എന്ന നിർവചനത്തിന്റെ മറ്റൊരു രൂപം.)