Begin typing your search above and press return to search.
proflie-avatar
Login

ഈഗിൾ ജെന്നി

ഈഗിൾ ജെന്നി
cancel

20 ബി​​​ട്ടു​​​വി​​​നെ​​​യും കൂ​​​ട്ടി പ​​​തി​​​നൊ​​​ന്ന് മ​​​ണി​​​ക്ക് അം​​​ബാ​​​ല ക​​​മ്മ​​​ത്ത് ഡിവൈ.എ​​​സ്.പി​​​ ഡേ​​​വി​​​സിന്റെ വീ​​​ട്ടി​​​ലെ​​​ത്തി. പ്രാ​​​ഞ്ചി​​​യു​​​ടെ കാ​​​റും അ​​​യാ​​​ൾ എ​​​ടു​​​പ്പി​​​ച്ചി​​​രു​​​ന്നു. ‘‘മു​​​ഗൂ​​​ർ​​​ത്തം കു​​​റി​​​ക്കാ​​​ൻ ജോ​​​സ്യ​​​ന്റ​​​ടു​​​ത്ത് പോ​​​ഗാ​​​ന്ന് പ​​​റ​​​ഞ്ഞി​​​ട്ട് ഇ​​​തെ​​​ന്താ ഇ​​​ബി​​​ടെ. ഇ​​​ത് പോ​​​ലീ​​​ചി​​​ന്റെ ബീ​​​ട​​​ല്ലെ.’’ ക​​​മ്മ​​​ത്തി​​​ന്റെ വ​​​ട്ടംനി​​​ന്ന് ബി​​​ട്ടു ചോ​​​ദി​​​ച്ചു. അ​​​യാ​​​ൾ അ​​​വ​​​നെ സ​​​മാ​​​ധാ​​​നി​​​പ്പി​​​ച്ചു. ‘‘മോ​​​നെ ജോ​​​ത്സ്യ​​​നെ...

Your Subscription Supports Independent Journalism

View Plans

20

ബി​​​ട്ടു​​​വി​​​നെ​​​യും കൂ​​​ട്ടി പ​​​തി​​​നൊ​​​ന്ന് മ​​​ണി​​​ക്ക് അം​​​ബാ​​​ല ക​​​മ്മ​​​ത്ത് ഡിവൈ.എ​​​സ്.പി​​​ ഡേ​​​വി​​​സിന്റെ വീ​​​ട്ടി​​​ലെ​​​ത്തി. പ്രാ​​​ഞ്ചി​​​യു​​​ടെ കാ​​​റും അ​​​യാ​​​ൾ എ​​​ടു​​​പ്പി​​​ച്ചി​​​രു​​​ന്നു.

‘‘മു​​​ഗൂ​​​ർ​​​ത്തം കു​​​റി​​​ക്കാ​​​ൻ ജോ​​​സ്യ​​​ന്റ​​​ടു​​​ത്ത് പോ​​​ഗാ​​​ന്ന് പ​​​റ​​​ഞ്ഞി​​​ട്ട് ഇ​​​തെ​​​ന്താ ഇ​​​ബി​​​ടെ. ഇ​​​ത് പോ​​​ലീ​​​ചി​​​ന്റെ ബീ​​​ട​​​ല്ലെ.’’

ക​​​മ്മ​​​ത്തി​​​ന്റെ വ​​​ട്ടംനി​​​ന്ന് ബി​​​ട്ടു ചോ​​​ദി​​​ച്ചു. അ​​​യാ​​​ൾ അ​​​വ​​​നെ സ​​​മാ​​​ധാ​​​നി​​​പ്പി​​​ച്ചു.

‘‘മോ​​​നെ ജോ​​​ത്സ്യ​​​നെ കാ​​​ണാ​​​ൻ ഇ​​​ഷ്ടംപോ​​​ലെ സ​​​മ​​​യ​​​മു​​​ണ്ട്. ആ​​​ദ്യം ഈ ​​​പ്ര​​​ശ്ന​​​മൊ​​​ക്കെ തീ​​​ര​​​ട്ടെ. ഇ​​​ല്ലെ​​​ങ്കി ന​​​മ്മ​​​ള് കു​​​റ്റി​​​ക്കാ​​​ത്ത് പോ​​​കും. അ​​​ക​​​ത്ത് പോ​​​യാ പി​​​ന്നെ നീ ​​​ജെ​​​ന്നി​​​യെ എ​​​ങ്ങ​​​നെ കെ​​​ട്ടും.’’

ബി​​​ട്ടു​​​വി​​​നെ വ​​​ണ്ടി​​​യി​​​ൽ ഇ​​​രു​​​ത്തി അ​​​യാ​​​ൾ വീ​​​ട്ടി​​​ലേ​​​ക്ക് ചെ​​​ല്ലു​​​മ്പോ​​​ൾ ഡിവൈ.​​​എ​​​സ്.​​​പി ഡേ​​​വി​​​സ് അ​​​മ്മ ട്രീ​​​സ​​​യു​​​മാ​​​യി അ​​​ക​​​ത്തെ മു​​​റി​​​യി​​​ൽനി​​​ന്ന് ഫോ​​​ണി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.​​​ അ​​​ട​​​ക്ക​​​വും ഒ​​​തു​​​ക്ക​​​വു​​​മു​​​ള്ള ര​​​ണ്ട് കു​​​ട്ടി​​​ക​​​ളെ​​​പ്പോ​​​ലെ പ്രാ​​​ഞ്ചി​​​യു​​​ടെ അ​​​പ്പു​​​റ​​​വും ഇ​​​പ്പു​​​റ​​​വു​​​മാ​​​യി ആ​​​മോ​​​സും ത​​​മ്പാ​​​നും മാ​​​റി ഇ​​​രി​​​പ്പു​​​ണ്ട്. എ​​​പ്പോ​​​ഴും തെ​​​റി​​​ച്ച് തു​​​ള്ളിന​​​ട​​​ക്കു​​​ന്ന ഇ​​​വ​​​ർ​​​ക്ക് ഇ​​​തെ​​​ന്തുപ​​​റ്റി​​​യെ​​​ന്ന ചി​​​ന്ത​​​യി​​​ലാ​​​ണ് പ്രാ​​​ഞ്ചി.

‘‘ഇ​​​ത്രേം നാ​​​ള് ത​​​മ്മി ത​​​ല്ലാ​​​ർ​​​ന്ന്, ഇ​​​പ്പ ഇ​​​തെ​​​ന്നാ ഒ​​​രു​​​മി​​​ച്ചൊ​​​രു കൂ​​​ത്താ​​​ട്ട​​​വെ​​​ന്നാ എ​​​നി​​​ക്ക് മ​​​ന​​​സ്സിലാ​​​വാ​​​ത്തെ.’’

ഡേ​​​വി​​​സ് അ​​​മ്മ​​​ച്ചി​​​യോ​​​ട് പ​​​റ​​​ഞ്ഞു.

‘‘അ​​​തെ​​​ന്ന​​​തെ​​​ങ്കി​​​ലു​​​മാ​​​വ​​​ട്ടെ. ത​​​മ്പാ​​​ന​​​പ്പ​​​ച്ചി​​​യെ വി​​​ട്ടേ​​​ച്ച് ആ​​​മോ​​​സി​​​നെ മാ​​​ത്ര​​​വാ​​​യി​​​ട്ട് നീ​​​യ​​​ങ്ങ് പൂ​​​ട്ട്? നാ​​​റി ജ​​​യി​​​ലി​​​ൽ കി​​​ട​​​ന്ന് തീ​​​ര​​​ട്ടെ.’’

ന​​​ട​​​ക്കു​​​ന്ന കാ​​​ര്യ​​​മ​​​ല്ലെ​​​ന്ന് അ​​​റി​​​യാ​​​മാ​​​യി​​​രു​​​ന്നി​​​ട്ടും ട്രീ​​​സ മ​​​ക​​​നോ​​​ട് പ​​​റ​​​ഞ്ഞു. പ​​​ക്ഷേ, അ​​​വ​​​രു​​​ടെ സ്വ​​​ഭാ​​​വ​​​മാ​​​യി​​​രു​​​ന്നി​​​ല്ല ഡേ​​​വി​​​സി​​​ന്.​​​ ര​​​ണ്ട് അ​​​മ്മാ​​​വ​​​ന്മാ​​​രും അ​​​വ​​​ന് ഒ​​​രു​​​പോ​​​ലെ​​​യാ​​​യി​​​രു​​​ന്നു.

‘‘ആ ​​​വെ​​​ള്ളം അ​​​മ്മ​​​ച്ചി​​​യ​​​ങ്ങ് വാ​​​ങ്ങിവെ​​​ച്ചേ​​​ര്.’’ ഡേ​​​വി​​​സ് ദേ​​​ഷ്യ​​​പ്പെ​​​ട്ടു. ‘‘ഞാ​​​ൻ വി​​​ളി​​​ച്ച​​​ത് ഇ​​​തി​​​നൊ​​​ന്നു​​​മ​​​ല്ല. ഉ​​​ച്ച​​​ത്തെ ഊ​​​ണ് ക​​​ഴി​​​ച്ചേ​​​ച്ച് മ​​​ര്യാ​​​ദ​​​യ്ക്ക് കൊ​​​ച്ചി വി​​​ട്ടോ​​​ളാ​​​ൻ പൊ​​​ന്നാ​​​ങ്ങ​​​ള​​​യോ​​​ട് പ​​​റ​​​ഞ്ഞേ​​​ക്ക​​​ണം. ഇ​​​ല്ലെ​​​ങ്കി എ​​​നി​​​ക്കെ​​​ടു​​​ത്ത് അ​​​ക​​​ത്തി​​​ടേ​​​ണ്ടി വ​​​രും. ചി​​​ല്ല​​​റ കി​​​ടു​​​താ​​​പ്പ​​​ല്ല ര​​​ണ്ടും കൂ​​​ടെ ഇ​​​വി​​​ടെ ഉ​​​ണ്ടാ​​​ക്കി വെ​​​ച്ചേ​​​ക്ക​​​ണ​​​ത്. വെ​​​ടി​​​വെ​​​പ്പ് കേ​​​സാ.’’

ഫോ​​​ൺ ത​​​മ്പാ​​​ന് കൊ​​​ടു​​​ത്തി​​​ട്ട് ഡേ​​​വി​​​സ് ആ​​​മോ​​​സി​​​നെ നോ​​​ക്കി. അ​​​യാ​​​ൾ ത​​​ല കു​​​മ്പി​​​ട്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

‘‘പ​​​റ​​​ഞ്ഞ​​​ത് ആ​​​മോ​​​സ് അ​​​പ്പ​​​ച്ചി​​​യോ​​​ടും കൂ​​​ടാ. ആ ​​​ക​​​മ്മ​​​ത്ത് പു​​​റ​​​ത്ത് വ​​​ന്നി​​​ട്ടു​​​ണ്ട്. എ​​​ന്ന​​​താ​​​ന്ന് വെ​​​ച്ചാ വ​​​ന്ന് അ​​​യാ​​​ളു​​​ടെ ഇ​​​ട​​​പാ​​​ട് തീ​​​ർ​​​ത്തേ​​​ച്ച് ഹൈ​​​റേ​​​ഞ്ച് പി​​​ടി​​​ക്കാ​​​ൻ നോ​​​ക്ക്.’’

പ്രാ​​​ഞ്ചി​​​ക്ക് ആ​​​ശ്വാ​​​സം തോ​​​ന്നി. ഇ​​​ന്നുത​​​ന്നെ ര​​​ണ്ടും സ്ഥ​​​ലം വി​​​ട്ടോ​​​ളു​​​മ​​​ല്ലോ. ഡേ​​​വി​​​സ് പോ​​​യ​​​തും ആ​​​മോ​​​സ് ചെ​​​വി​​​യി​​​ൽ സ്വ​​​കാ​​​ര്യംപോ​​​ലെ പ​​​റ​​​ഞ്ഞു.

 

‘‘നീ ​​​വി​​​ഷ​​​മി​​​ക്ക​​​ണ്ട, ജെ​​​ന്നി​​​മോ​​​ളു​​​ടെ കാ​​​ബ​​​റെ നീ ​​​ക​​​ണ്ടി​​​രി​​​ക്കും. അ​​​വ​​​ളെ പൊ​​​ക്കാ​​​ണ്ട് ന​​​മ്മ​​​ള് ഈ ​​​കൊ​​​ച്ചി വി​​​ടൂ​​​ല്ല.’’

പ്രാ​​​ഞ്ചി​​​ക്ക് വീ​​​ണ്ടും വെ​​​പ്രാ​​​ളം ക​​​യ​​​റി. അ​​​വ​​​ൻ ദ​​​യ​​​നീ​​​യ​​​മാ​​​യി ത​​​മ്പാ​​​നെ നോ​​​ക്കി. ഫോ​​​ണി​​​ലും ജെ​​​ന്നിത​​​ന്നെ​​​യാ​​​ണ് സം​​​സാ​​​ര​​​വി​​​ഷ​​​യം.

‘‘ഈ ​​​കാ​​​ബ​​​റേ​​​ന്ന് വെ​​​ച്ചാ എ​​​ന്തു​​​വാ...’’

ട്രീ​​​സ ത​​​മ്പാ​​​നോ​​​ട് ചോ​​​ദി​​​ച്ചു.

‘‘ഓ ​​​അ​​​ത് വേ​​​റൊ​​​ന്നു​​​മ​​​ല്ല കൊ​​​ച്ചേ, ഇ​​​ച്ചി​​​രെ തു​​​ണി​​​യു​​​ടു​​​ത്ത് പെ​​​ണ്ണു​​​ങ്ങ​​​ള് ക​​​ളി​​​ക്കു​​​ന്ന ഒ​​​രു​​​ത​​​രം ഡാ​​​ൻ​​​സാ കാ​​​ബ​​​റെ.’’

ത​​​മ്പാ​​​ൻ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചുകൊ​​​ടു​​​ത്തു.

‘‘അ​​​ത് കൊ​​​ള്ളാ​​​ലോ.’’ ട്രീ​​​സ അ​​​ത്ഭു​​​തംകൂ​​​റി. ‘‘ഡേ​​​വി നാ​​​റി​​​യോ​​​ട് പോ​​​യി പ​​​ണി നോ​​​ക്കാ​​​ൻ പ​​​റ.​​​ ഇ​​​ച്ചാ​​​യ​​​ൻ അ​​​വ​​​ളെ കി​​​ട്ടി​​​യി​​​ട്ട് വ​​​ന്നാമ​​​തി. എ​​​നി​​​ക്കും കാ​​​ണ​​​ണം കാ​​​ബ​​​റെ.’’

‘‘നീ ​​​വെ​​​ച്ചോ പെ​​​ണ്ണെ. ജെ​​​ന്നി​​​മോ​​​ളേംകൊ​​​ണ്ടേ ഇ​​​ച്ചാ​​​യ​​​ൻ മ​​​ല​​​ക​​​യ​​​റ​​​ത്തൊ​​​ള്ള്.’’

പ്രാ​​​ഞ്ചി​​​യു​​​ടെ ബാ​​​ക്കി ജീ​​​വ​​​നും പോ​​​യി. ഈ ​​​കെ​​​ള​​​വ​​​ന്മാ​​​ർ ത​​​ന്നേ​​​യുംകൊ​​​ണ്ടേ പോ​​​ക​​​ത്തു​​​ള്ളൂ എ​​​ന്ന​​​വ​​​ന് തോ​​​ന്നി.​​​ അ​​​വ​​​ർ ഹാ​​​ളി​​​ലേ​​​ക്ക് ചെ​​​ന്നു. കാ​​​റി​​​ന്റെ താ​​​ക്കോ​​​ൽ പ്രാ​​​ഞ്ചി​​​യെ ഏ​​​ൽ​​​പി​​​ച്ചശേ​​​ഷം ക​​​മ്മ​​​ത്ത് സം​​​സാ​​​രി​​​ച്ചുതു​​​ട​​​ങ്ങി.

‘‘ആ​​​ളും ത​​​ര​​​വു​​​മ​​​റി​​​യാ​​​തെ അ​​​ങ്ങോ​​​ട്ടു​​​മി​​​ങ്ങോ​​​ട്ടും ചി​​​ല​​​തൊ​​​ക്കെ പ​​​റ്റി​​​പ്പോ​​​യി. ഒ​​​ന്നും മ​​​ന​​​സ്സി​​​ല് വെ​​​ക്ക​​​രു​​​ത്.’’

‘‘മ​​​ന​​​സ്സി​​​ൽ ഒ​​​ന്നും വെ​​​യ്ക്കു​​​ന്നി​​​ല്ല.’’

ഒ​​​ന്നു​​​മ​​​റി​​​യാ​​​ത്തപോ​​​ലെ ആ​​​മോ​​​സ് പ​​​റ​​​ഞ്ഞു.

‘‘എ​​​ന്റെ പി​​​ള്ളേ​​​ര് കാ​​​ര​​​ണം നി​​​ങ്ങ​​​ക്കു​​​ണ്ടാ​​​യ ന​​​ഷ്ട​​​ത്തി​​​ന് പ​​​രി​​​ഹാ​​​രം ഞാ​​​ൻ ചെ​​​യ്തോ​​​ളാം. എ​​​നി​​​ക്കു​​​ണ്ടാ​​​യ ന​​​ഷ്ടം നി​​​ങ്ങ​​​ളും പ​​​രി​​​ഹ​​​രി​​​ക്ക​​​ണം.’’ ക​​​മ്മ​​​ത്ത് പ​​​റ​​​ഞ്ഞു.

‘‘ഞാ​​​നു​​​ണ്ടാ​​​ക്കി​​​യ ന​​​ഷ്ടം ഞാ​​​നാ​​​യി​​​ട്ട് ഇ​​​ന്നേ​​​വ​​​രെ നി​​​ക​​​ത്തി​​​യി​​​ട്ടി​​​ല്ല. എ​​​ന്നാ​​​ലും ഡേ​​​വി​​​ക്കു​​​ഞ്ഞ് പ​​​റ​​​ഞ്ഞ​​​തുകൊ​​​ണ്ട് മാ​​​ത്രം ക​​​മ്മ​​​ത്തി​​​ന്റെ കാ​​​ര്യ​​​ത്തി​​​ൽ ആ ​​​ശീ​​​ലം ഞാ​​​ന​​​ങ്ങ് തെ​​​റ്റി​​​ക്കാം. നി​​​ന​​​ക്ക് ന​​​ഷ്ടം ബാ​​​റി​​​ലെ നാ​​​ല് ചി​​​ല്ല​​​ല്ലേ, അ​​​ത് ഞാ​​​ൻ മാ​​​റി ത​​​ന്നേ​​​ക്കാം. എ​​​ന്നുവെ​​​ച്ച് എ​​​ന്റെ ന​​​ഷ്ടം നീ ​​​പ​​​രി​​​ഹ​​​രി​​​ക്കു​​​വൊ​​​ന്നും വേ​​​ണ്ട കേ​​​ട്ടോ.’’

ആ​​​മോ​​​സ് പ​​​രി​​​ഹ​​​സി​​​ച്ച​​​താ​​​ണെ​​​ന്ന് ക​​​മ്മ​​​ത്തി​​​ന് മ​​​ന​​​സ്സി​​​ലാ​​​യി.

‘‘എ​​​നി​​​ക്കു​​​മ​​​തേ പ​​​റ​​​യാ​​​നൊ​​​ള്ള്. പ​​​കു​​​തി ചി​​​ല്ല് ഞാ​​​നും മാ​​​റി ത​​​ന്നേ​​​ക്കാം.’’ ത​​​മ്പാ​​​നും പ​​​റ​​​ഞ്ഞു.

‘‘എ​​​ന്റെ ന​​​ഷ്ടം നാ​​​ല് ചി​​​ല്ല് മാ​​​ത്ര​​​മ​​​ല്ലെ​​​ന്ന് എ​​​നി​​​ക്കു​​​മ​​​റി​​​യാം നി​​​ങ്ങ​​​ൾ​​​ക്കു​​​മ​​​റി​​​യാം. അ​​​തി​​​ന്റെ പേ​​​രി​​​ൽ ന​​​മ്മ​​​ള് ത​​​മ്മി​​​ല് ഇ​​​നി ഒ​​​രു പി​​​ടു​​​ത്തം വേ​​​ണോ?’’

ക​​​മ്മ​​​ത്ത് ഡേ​​​വി​​​സി​​​ന് നേ​​​രെ തി​​​രി​​​ഞ്ഞു.

‘‘എം​​​.എ​​​ൽ​​​.എ ഫി​​​ലി​​​പ്പ് മാ​​​ഷ് കാ​​​ര്യ​​​ങ്ങ​​​ളൊ​​​ക്കെ ന​​​ല്ല വെ​​​ടി​​​പ്പി​​​ന് സാ​​​റി​​​നോ​​​ട് പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്. ആ ​​​ഉ​​​റ​​​പ്പി​​​ലാ ഞാ​​​ൻ ഈ ​​​ഒ​​​ത്തു​​​തീ​​​ർ​​​പ്പി​​​ന് വ​​​ന്നേ. അ​​​ല്ലാ​​​തെ പേ​​​ടി​​​ച്ചി​​​ട്ട​​​ല്ല.​​​എ​​​ന്റെ മു​​​ത​​​ല് തി​​​രി​​​ച്ച് ത​​​ന്നേ​​​ക്കാ​​​ൻ ഇ​​​വ​​​രോ​​​ട് പ​​​റ സാ​​​റെ.’’

‘‘മു​​​ത​​​ലോ? എ​​​ന്ത് മു​​​ത​​​ല്? എ​​​ന്റെ ഡേ​​​വി കു​​​ഞ്ഞേ ഇ​​​ങ്ങേ​​​ര് പ​​​റ​​​യ​​​ണ​​​തൊ​​​ന്നും എ​​​നി​​​ക്ക് മ​​​ന​​​സ്സി​​​ലാ​​​വു​​​ന്നി​​​ല്ല.’’

നി​​​ഷ്ക​​​ള​​​ങ്ക​​​മാ​​​യി ത​​​മ്പാ​​​ൻ പ​​​റ​​​ഞ്ഞു.

‘‘ക​​​മ്മ​​​ത്ത് ഇ​​​മ്മാ​​​തി​​​രി നാ​​​ക്ക് ദോ​​​ഷം പ​​​റ​​​ഞ്ഞാ ഡേ​​​വി​​​ക്കു​​​ഞ്ഞ് ഓ​​​ർ​​​ക്ക​​​ത്തി​​​ല്ല​​​യോ ഞ​​​ങ്ങ​​​ള് ത​​​ന്റെ ഏ​​​താ​​​ണ്ടും ക​​​ട്ടെ​​​ടു​​​ത്തെ​​​ന്ന്. മാ​​​നം മ​​​ര്യാ​​​ദ​​​യ്ക്ക് ജീ​​​വി​​​ക്കു​​​ന്ന കു​​​ടു​​​മ്മ​​​ത്തി കേ​​​റി കു​​​ത്തി​​​ത്തി​​​രു​​​പ്പ് ഉ​​​ണ്ടാ​​​ക്ക​​​രു​​​ത്.’’

ത​​​മ്പാ​​​നേ​​​ക്കാ​​​ൾ നി​​​ഷ്ക​​​ള​​​ങ്ക​​​മാ​​​യി ആ​​​മോ​​​സ് പ​​​റ​​​ഞ്ഞു.

‘‘അ​​​തി​​​ക്ര​​​മി​​​ച്ച് കേ​​​റി എ​​​ന്റെ വീ​​​ട്ടി​​​ൽ കൊ​​​ള്ള ന​​​ട​​​ത്തി എ​​​ന്റെ ബോ​​​ട്ടേ​​​ൽ ത​​​ന്നെ ആ ​​​കൊ​​​ള്ള​​​മു​​​ത​​​ല് ക​​​ട​​​ത്തി​​​യി​​​ട്ട് ര​​​ണ്ടും​​​കൂ​​​ടെ ഇ​​​പ്പ എ​​​ന്നെ ക​​​ള്ള​​​നാ​​​ക്കു​​​വാ​​​ന്നോ?’’

ക​​​മ്മ​​​ത്തി​​​ന് ദേ​​​ഷ്യം വ​​​ന്നു.

‘‘പൊ​​​ന്ന് ഡേ​​​വി​​​ക്കു​​​ഞ്ഞേ ഈ ​​​ക​​​മ്മ​​​ത്തി​​​ന് ആ​​​ള് തെ​​​റ്റി​​​യോ​​​ന്ന് അ​​​പ്പ​​​ച്ചി​​​ക്ക് സം​​​ശ​​​യ​​​മു​​​ണ്ട്.’’ പ്രാ​​​ഞ്ചി​​​യെ പി​​​ടി​​​ച്ച് മു​​​ന്നി​​​ലേ​​​ക്ക് നി​​​ർ​​​ത്തി​​​യി​​​ട്ട് ത​​​മ്പാ​​​ൻ തു​​​ട​​​ർ​​​ന്നു. ‘‘ദേ, ​​​ഷെ​​​യ​​​റു​​​കാ​​​ര​​​ൻ ഇ​​​ന്ന​​​ലെ തൊ​​​ട്ട് നി​​​ഴ​​​ലു​​​പോ​​​ലെ കൂ​​​ടെ​​​യു​​​ണ്ട്. കു​​​ത്തി​​​യോ ത​​​ല്ലി​​​യോ എ​​​ങ്ങ​​​നാ​​​ന്ന് വെ​​​ച്ചാ കു​​​ഞ്ഞ് ഇ​​​വ​​​നോ​​​ട് കാ​​​ര്യ​​​ങ്ങ​​​ൾ ചോ​​​ദി​​​ക്ക്.​​​ അ​​​പ്പ അ​​​റി​​​യാ​​​ല്ലോ സ​​​ത്യ​​​മെ​​​ന്നാ​​​ന്ന്.’’

പ്രാ​​​ഞ്ചി​​​യു​​​ടെ മു​​​ട്ടുവി​​​റ​​​ച്ചു. ത​​​ന്നെ പൊ​​​ലീ​​​സി​​​ന്റെ ഇ​​​ടി​​​കൂ​​​ടി ഇ​​​വ​​​ർ കൊ​​​ള്ളി​​​ക്കു​​​മെ​​​ന്ന് അ​​​വ​​​ന് തോ​​​ന്നി.​​​ പെ​​​​െട്ട​​​ന്ന് ഡേ​​​വി​​​സി​​​ന്റെ ലാ​​​ൻ​​​ഡ് ഫോ​​​ൺ ബെ​​​ല്ല​​​ടി​​​ച്ചു. ഇ​​​പ്പ വ​​​രാ​​​മെ​​​ന്ന് പ​​​റ​​​ഞ്ഞ് അ​​​യാ​​​ൾ ഫോ​​​ണെ​​​ടു​​​ക്കാ​​​ൻ പോ​​​യി. ആ ​​​സ​​​മ​​​യം ക​​​മ്മ​​​ത്തി​​​ന്റെ അ​​​ടു​​​ക്ക​​​ലേ​​​ക്ക് ആ​​​മോ​​​സ് ചെ​​​ന്നു.

‘‘എ​​​ടാ പൊ​​​ന്നു​​​നാ​​​റി നീ ​​​ഈ​​​ പ​​​റ​​​യു​​​ന്ന മൊ​​​ത​​​ലു​​​ണ്ട​​​ല്ലോ അ​​​തി​​​ന്ന​​​ലെ ത​​​ന്നെ ഞ​​​ങ്ങ​​​ൾ അ​​​ന്ത​​​സ്സാ​​​യി​​​ട്ട് ക​​​ച്ചോ​​​ടം ചെ​​​യ്തു. നാ​​​ളെ അ​​​തി​​​ന്റെ കാ​​​ശും വാ​​​ങ്ങി ലാ​​​ഭോം വീ​​​തി​​​ച്ചി​​​ട്ടേ ഞ​​​ങ്ങ​​​ള് മ​​​ല​​​ക​​​യ​​​റ​​​ത്തു​​​ള്ളൂ. മേ​​​ടി​​​ക്കാ​​​ൻ ആ​​​മ്പി​​​യ​​​ർ ഉ​​​ണ്ടെ​​​ങ്കി അ​​​തി​​​നു​​​ള്ളി​​​ൽ നീ ​​​മേ​​​ടി​​​ക്ക്. വെ​​​റു​​​തെ ഇ​​​വി​​​ടെ കി​​​ട​​​ന്ന് മോ​​​ങ്ങാ​​​ണ്ട് ഏ​​​റ്റ് പോ​​​ടാ പ​​​ന്നി.’’

അ​​​തു​​​ക​​​ണ്ട് ത​​​മ്പാ​​​നും എ​​​ഴു​​​ന്നേ​​​റ്റു. ക​​​മ്മ​​​ത്തി​​​ന്റെ നേ​​​രെ ചെ​​​ല്ലു​​​ന്ന​​​തി​​​ന് പ​​​ക​​​രം ബ​​​ല​​​മാ​​​യി പ്രാ​​​ഞ്ചി​​​യു​​​ടെ ഷ​​​ർ​​​ട്ട് പൊ​​​ന്തി​​​ക്കു​​​ക​​​യാ​​​ണ് അ​​​യാ​​​ൾ ചെ​​​യ്ത​​​ത്.​​​ പ്രാ​​​ഞ്ചി പ​​​ത​​​റി​​​പ്പോ​​​യി.​​​ അ​​​വ​​​ന്റെ വ​​​യ​​​റ്റി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന കു​​​ത്ത് കി​​​ട്ടി​​​യ പാ​​​ട് ക​​​മ്മ​​​ത്തി​​​നെ കാ​​​ണി​​​ച്ചു​​​കൊ​​​ണ്ട് അ​​​യാ​​​ൾ പ​​​റ​​​ഞ്ഞു.

‘‘പോ​​​കു​​​ന്നേ​​​ന് മു​​​മ്പ് നി​​​ന്റെ കൂ​​​ടെ ന​​​ട​​​ക്ക​​​ണ ആ ​​​മൂ​​​ങ്ങാ​​​ക്കി​​​റി​​​യ​​​നി​​​ല്ലെ, പോ​​​ർ​​​ക്ക് ഷാ​​​ജി, അ​​​വ​​​നെ സ്പെ​​​ഷ്യ​​​ലാ​​​യി​​​ട്ട് ഞാ​​​നൊ​​​ന്ന് കാ​​​ണു​​​ന്നു​​​ണ്ട്. അ​​​ങ്ങോ​​​ട്ടു​​​മി​​​ങ്ങോ​​​ട്ടും ഒ​​​രി​​​ഞ്ച് മാ​​​റാ​​​തെ ദേ ​​​ഇ​​​തു​​​പോ​​​ലൊ​​​രു കു​​​ത്തി​​​ക്കെ​​​ട്ട് അ​​​വ​​​ന്റെ വ​​​യ​​​റ്റി​​​ൽ ഞാ​​​ൻ സ്ഥാ​​​പി​​​ച്ചി​​​രി​​​ക്കും.’’

ആ ​​​സ​​​മ​​​യം തി​​​ര​​​ക്കി​​​ട്ട് ഡേ​​​വി​​​സ് പു​​​റ​​​ത്തേ​​​ക്ക് വ​​​ന്നു. ഭാ​​​ര്യ ആ​​​നി​​​യും അ​​​പ്പോ​​​ഴ​​​യാ​​​ളു​​​ടെ കൂ​​​ടെ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. അ​​​വ​​​രെ ക​​​ണ്ട​​​തും പ്രാ​​​ഞ്ചി​​​യു​​​ടെ ഷ​​​ർ​​​ട്ട് താ​​​ഴ്ത്തി​​​യി​​​ട്ടശേ​​​ഷം ഒ​​​ന്നും സം​​​ഭ​​​വി​​​ക്കാ​​​ത്ത​​​തുപോ​​​ലെ നി​​​ഷ്ക​​​ള​​​ങ്ക ഭാ​​​വ​​​ത്തി​​​ൽ ത​​​മ്പാ​​​ൻ ചി​​​രി​​​ച്ചു.

‘‘ക​​​മ്മ​​​ത്തെ എ​​​നി​​​ക്ക് അ​​​ത്യാ​​​വ​​​ശ്യ​​​മാ​​​യി പോ​​​ക​​​ണം.’’ ഡേ​​​വി​​​സ് പ​​​റ​​​ഞ്ഞു. ‘​​​‘ആ ക​​​സ്റ്റം​​​സ് സൂ​​​പ്ര​​​ണ്ട് ജ​​​മാ​​​ൽ ക​​​നി​​​യു​​​ടെ ശ​​​വം ക​​​ട​​​ലീ​​​ന്ന് കി​​​ട്ടി​​​യി​​​ട്ടു​​​ണ്ട്.​​​ ആ​​​രോ കൊ​​​ന്നി​​​ട്ട​​​താ. അ​​​ങ്ങോ​​​ട്ട് ചെ​​​ല്ലാ​​​തി​​​രി​​​ക്കാ​​​ൻ പ​​​റ്റ​​​ത്തി​​​ല്ല. ന​​​മു​​​ക്ക് വൈ​​​കി​​​ട്ട് ഇ​​​രി​​​ക്കാം.’’

അ​​​തു​​​കൂ​​​ടി കേ​​​ട്ട​​​പ്പോ​​​ൾ ഭ​​​യ​​​വും ദേ​​​ഷ്യ​​​വും ക​​​മ്മ​​​ത്തി​​​ന്റെ നി​​​ല തെ​​​റ്റി​​​ച്ചു. അ​​​യാ​​​ൾ പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ചു.

‘‘നീ​​​യി​​​നി ഒ​​​രു കോ​​​പ്പു​​​മി​​​രി​​​ക്ക​​​ണ്ട. നി​​​ന്റെ മോ​​​ളി​​​ലു​​​മു​​​ണ്ട​​​ല്ലോ തൊ​​​പ്പി​​​ക്കാ​​​ര്. എ​​​ന്നാ ചെ​​​യ്യ​​​ണോ​​​ന്ന് എ​​​നി​​​ക്ക​​​റി​​​യാം. നാ​​​ട്ടി​​​ൽ വി​​​ളി​​​ച്ച് അ​​​മ്മാ​​​ച്ച​​​ന്മാ​​​ർ​​​ക്ക് നീ ​​​ര​​​ണ്ട് കു​​​ഴി പ​​​റ​​​ഞ്ഞേ​​​ര്.’’

‘‘നീ ​​​ഒ​​​ല​​​ത്തും പ​​​ന്നി.’’ അ​​​വ​​​രെ പ​​​റ​​​ഞ്ഞ​​​ത് ഡേ​​​വി​​​സി​​​ന് ഇ​​​ഷ്ട​​​മാ​​​യി​​​ല്ല.​​​ ക​​​മ്മ​​​ത്തി​​​നെ പി​​​ടി​​​ച്ച് നി​​​ർ​​​ത്തി അ​​​വ​​​ൻ ഒ​​​ന്ന് പൊ​​​ട്ടി​​​ച്ചു. ‘‘നി​​​ന്നേ​​​ക്കാ​​​ൾ മ​​​ണി​​​വ​​​ലി​​​പ്പു​​​ള്ള​​​വ​​​ന്മാ​​​ര് പ​​​ഠി​​​ച്ച പ​​​ണി പ​​​തി​​​നെ​​​ട്ടും നോ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. എ​​​ന്നി​​​ട്ടും ന​​​ട​​​ന്നി​​​ല്ല ഇ​​​വ​​​ർ​​​ക്കു​​​ള്ള കു​​​ഴി​​​യെ​​​ടു​​​പ്പ്.’’ ഒ​​​റ്റ​​​യ​​​ടി​​​ക്ക് താ​​​ഴെ വീ​​​ണ ക​​​മ്മ​​​ത്തി​​​നെ അ​​​വ​​​ൻ വ​​​ലി​​​ച്ചു പൊ​​​ക്കി. ‘‘നി​​​ന​​​ക്ക​​​റി​​​യാ​​​വോ ക​​​ർ​​​ത്താ​​​വി​​​നെ വി​​​ളി​​​ക്കാ​​​ൻ പ​​​ഠി​​​ച്ച കാ​​​ലം തൊ​​​ട്ട് ഇ​​​തു​​​ങ്ങ​​​ള് ഒ​​​രു​​​മി​​​ക്ക​​​ണേ​​​ന്ന​​​ല്ലാ​​​ണ്ട് വേ​​​റൊ​​​ന്നും ഞാ​​​ൻ പ്രാ​​​ർ​​​ഥി​​​ച്ചി​​​ട്ടി​​​ല്ല. ഒ​​​ത്തി​​​രി കൊ​​​തി​​​ച്ചി​​​ട്ടു​​​ണ്ടേ​​​ലും ഈ ​​​ജ​​​ന്മ​​​ത്ത് എ​​​ന്റെ അ​​​പ്പ​​​ച്ചി​​​മാ​​​രെ ഇ​​​ങ്ങ​​​നെ കാ​​​ണാ​​​ൻ പ​​​റ്റൂ​​​ന്ന് ഞാ​​​ൻ ക​​​രു​​​തി​​​യ​​​ത​​​ല്ല. പ​​​ക്ഷേ നി​​​ന്റെ കേ​​​സി​​​ൽ അ​​​ത് കാ​​​ണാ​​​ൻ പ​​​റ്റി.​​​ അ​​​തി​​​ന്റെ ന​​​ന്ദി​​​ക്ക് നി​​​ന്നെ ഞാ​​​ൻ വി​​​ട്ടേ​​​ക്കു​​​വാ. ഇ​​​റ​​​ങ്ങി പോ​​​ടാ.’’

ഡേ​​​വി​​​സി​​​ന്റെ വാ​​​ക്കു​​​ക​​​ൾ ആ​​​മോ​​​സി​​​​െന്റ​​​യും ത​​​മ്പാ​​​ന്റെ​​​യും ഉ​​​ള്ളു തൊ​​​ട്ടു.

‘‘എ​​​ടാ തെ​​​ണ്ടി ക​​​മ്മ​​​ത്തെ, ഇ​​​വ​​​ര് ആ​​​പ​​​ത്തി​​​ൽപെ​​​ടു​​​വെ​​​ന്ന് പേ​​​ടി​​​ച്ച​​​ല്ല ഞാ​​​ൻ ഇ​​​തി​​​ലി​​​ട​​​പെ​​​ട്ടെ. ഇ​​​വ​​​രു​​​ടെ കൈ​​​കൊ​​​ണ്ട് നീ ​​​ആ​​​പ​​​ത്തി​​​ൽപെ​​​ടു​​​വെ​​​ന്ന് പേ​​​ടി​​​ച്ചി​​​ട്ടാ.’’

ക​​​മ്മ​​​ത്തി​​​നെ വെ​​​ളി​​​യി​​​ലേ​​​ക്ക് ത​​​ള്ളി​​​യി​​​ട്ട് ഭി​​​ത്തി​​​യി​​​ൽ തൂ​​​ക്കി​​​യി​​​രു​​​ന്ന ഒ​​​രു ചാ​​​വി​​​യെ​​​ടു​​​ത്ത് ഡേ​​​വി​​​സ് ആ​​​മോ​​​സി​​​ന്റെ നേ​​​ർ​​​ക്ക് എ​​​റി​​​ഞ്ഞു.

‘‘ഔ​​​ട്ട് ഹൗ​​​സി​​​ന്റെ താ​​​ക്കോ​​​ലാ. ആ​​​വ​​​ശ്യ​​​മു​​​ള്ള​​​ത് മാ​​​ത്ര​​​വേ എ​​​ടു​​​ക്കാ​​​വൂ... വ​​​ന്ന കാ​​​ര്യ​​​ത്തി​​​ന് തീ​​​രു​​​മാ​​​നം ഉ​​​ണ്ടാ​​​ക്കി​​​യി​​​​​​ട്ട് നി​​​ങ്ങ​​​ള് ഇ​​​നി പോ​​​യാ മ​​​തി. ബാ​​​ക്കിവ​​​രു​​​ന്ന​​​ത് ഞാ​​​ൻ നോ​​​ക്കി​​​ക്കോ​​​ളാം.’’

ആ​​​മോ​​​സ് ത​​​ാക്കോ​​​ൽ പി​​​ടി​​​ച്ചു.

‘‘പി​​​ന്നെ, ഇ​​​ത് ഹൈ​​​റേ​​​ഞ്ച​​​ല്ല. കൊ​​​ച്ചി​​​യാ, ഒ​​​റ്റ​​​തി​​​രി​​​ഞ്ഞു​​​ള്ള അ​​​ഭ്യാ​​​സം ഇ​​​വി​​​ടെ ഓ​​​ട​​​ത്തി​​​ല്ല.​​​ ര​​​ണ്ടും ക​​​ട്ട​​​ക്ക് നി​​​ന്നോ​​​ണം.’’

പ​​​ര​​​സ്പ​​​രം നോ​​​ക്കി ത​​​ല​​​കു​​​ലു​​​ക്കി സ​​​മ്മ​​​തം പ്ര​​​ക​​​ടി​​​പ്പി​​​ച്ചി​​​ട്ട് ആ​​​മോ​​​സും ത​​​മ്പാ​​​നും പു​​​റ​​​ത്തേ​​​ക്കി​​​റ​​​ങ്ങി.

‘‘എ​​​നി​​​ക്കു വേ​​​ണ്ടി പ്ര​​​തി​​​കാ​​​ര​​​മൊ​​​ന്നും ചെ​​​യ്യ​​​ണ്ട. എ​​​നി​​​ക്ക് ആ​​​രോ​​​ടും പി​​​ണ​​​ക്ക​​​വൊ​​​ന്നൂ​​​ല്ല.’’

പ്രാ​​​ഞ്ചി ത​​​മ്പാ​​​നോ​​​ട് പ​​​റ​​​ഞ്ഞു. അ​​​യാ​​​ൾ അ​​​വ​​​ന്റെ തോ​​​ളി​​​ൽ കൈ​​​യി​​​ട്ടു.

‘‘നി​​​ന​​​ക്ക് പി​​​ണ​​​ക്ക​​​മി​​​ല്ലെ​​​ന്ന് ക​​​രു​​​തി പ്ര​​​തി​​​കാ​​​രം ചെ​​​യ്യാ​​​ണ്ടി​​​രു​​​ന്നാ കു​​​റ​​​ച്ചി​​​ല് ഞ​​​ങ്ങ​​​ക്കാ, നീ ​​​ന​​​മ്മ​​​ടെ ഷെ​​​യ​​​റു​​​കാ​​​ര​​​ന​​​ല്ലേ​​​ടാ.’’

പ്രാ​​​ഞ്ചി ത​​​ള​​​ർ​​​ന്നു. അ​​​വ​​​ൻ ത​​​മ്പാ​​​ന്റെ കൈ​​​ ത​​​ട്ടിമാ​​​റ്റി.

അ​​​വ​​​ർ പോ​​​യ പി​​​റ​​​കെ ആ​​​നി ഡേ​​​വി​​​സി​​​നോ​​​ട് ചോ​​​ദി​​​ച്ചു .

‘‘നി​​​ങ്ങ​​​ളി​​​തെ​​​ന്നാ പ​​​ണി​​​യാ ഈ ​​​കാ​​​ണി​​​ച്ചെ, ക​​​ർ​​​ത്താ​​​വ് ത​​​മ്പു​​​രാ​​​ന് മാ​​​ത്ര​​​മ​​​റി​​​യാം ഇ​​​നി എ​​​ന്നാ​​​ ക്കെ പു​​​കി​​​ലു​​​ണ്ടാ​​​കു​​​മെ​​​ന്ന്. അ​​​റി​​​യാ​​​ല്ലോ ര​​​ണ്ടി​​​ന്റേം സ്വ​​​ഭാ​​​വം.’’

‘‘എ​​​ടി ആ​​​നി, ഇ​​​തു​​​ങ്ങ​​​ളെ ത​​​മ്മി​​​ലി​​​ണ​​​ക്കാ​​​ൻ ഇ​​​ത്രേം ന​​​ല്ലൊ​​​രു ചാ​​​ൻ​​​സ് ഈ ​​​ജ​​​ന്മ​​​ത്ത് ഇ​​​നി കി​​​ട്ടൂ​​​ല്ല. ഇ​​​തി​​​നുവേ​​​ണ്ടി മാ​​​ത്ര​​​വാ​​​ന്ന് തോ​​​ന്നു​​​ന്നു ക​​​ർ​​​ത്താ​​​വ് ത​​​മ്പു​​​രാ​​​ൻ ആ ​​​ഈ​​​ഗി​​​ൾ ജെ​​​ന്നീ​​​ടെ കാ​​​ബ​​​റേ കൊ​​​ച്ചി​​​യി​​​ൽ ഫി​​​റ്റ് ചെ​​​യ്ത​​​ത്.’’

ഡേ​​​വി​​​സ് പു​​​റ​​​ത്തേ​​​ക്ക് ചെ​​​ല്ലു​​​മ്പോ​​​ൾ ക​​​മ്മ​​​ത്ത് അ​​​യാ​​​ളു​​​ടെ വ​​​ണ്ടി​​​യു​​​ടെ അ​​​ടു​​​ത്തേ​​​ക്ക് ന​​​ട​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.​​​ ക​​​മ്മ​​​ത്തി​​​നെ ക​​​ണ്ട് ബി​​​ട്ടു കാ​​​റി​​​ൽനി​​​ന്നി​​​റ​​​ങ്ങി.

‘‘ഇ​​​നി ന​​​മ്മ​​​ക്ക് ജോ​​​സ്യ​​​നെ കാ​​​ണാ​​​ൻ പോ​​​ഗാ​​​ല്ലോ?’’

‘‘അ​​​വ​​​ന്റെ ഒ​​​രു ജ്യോ​​​ത്സ്യ​​​ൻ. മി​​​ണ്ടാ​​​തെ വ​​​ണ്ടി​​​യെ കേ​​​റ​​​ടാ.’’

നി​​​ല​​​വി​​​ട്ടു​​​പോ​​​യ ക​​​മ്മ​​​ത്ത് അ​​​വ​​​നെ പി​​​ടി​​​ച്ചുത​​​ള്ളി. പ​​​ക്ഷേ പ്ര​​​തീ​​​ക്ഷി​​​ക്കാ​​​ത്ത​​​ത് ന​​​ട​​​ന്നു. ക​​​ലി​​​ക​​​യ​​​റി​​​യ ബി​​​ട്ടു ക​​​മ്മ​​​ത്തി​​​നെ തി​​​രി​​​ച്ചു​​​ത​​​ള്ളി​​​യി​​​ട്ട് ത​​​ലേ​​​ന്ന് ജ​​​മാ​​​ൽ ക​​​നി​​​യെ കു​​​ത്തി​​​യ ക​​​ത്തി​​​യെ​​​ടു​​​ത്ത് അ​​​യാ​​​ളു​​​ടെ ക​​​ഴു​​​ത്തി​​​ൽ വെ​​​ച്ചു.

‘‘ഗോ​​​പ്പെ, ഇ​​​പ്പ മു​​​ഗൂ​​​ർ​​​ത്തം കു​​​തി​​​ച്ചോ​​​ണം, ഇ​​​ല്ലെ​​​ങ്കി ഇ​​​ന്ന​​​ലെ മ​​​ട്ട​​​വ​​​നെ കൊ​​​ന്ന​​​പോ​​​ലെ നി​​​ന്നേം ഞാ​​​ൻ കൊ​​​ല്ലും.’’

ഡേ​​​വി​​​സ് ശ്ര​​​ദ്ധി​​​ക്കു​​​ന്ന​​​ത് ക​​​ണ്ട് ക​​​മ്മ​​​ത്ത് അ​​​ട​​​പ​​​ട​​​ലം വി​​​റ​​​ച്ചു​​​പോ​​​യി. അ​​​യാ​​​ൾ ബി​​​ട്ടു​​​വി​​​ന്റെ വാ​​​യ പൊ​​​ത്തി.

‘‘കു​​​റി​​​ക്കാം മോ​​​നെ മൂ​​​ഹൂ​​​ർ​​​ത്തം ഇ​​​പ്പ​​​ത​​​ന്നെ കു​​​റി​​​ക്കാം.’’

ഔ​​​ട്ട് ഹൗ​​​സ് തു​​​റ​​​ന്ന് ക​​​ണ്ട​​​തും പ്രാ​​​ഞ്ചി​​​യു​​​ടെ ബാ​​​ക്കി ജീ​​​വ​​​നും കൂ​​​ടി പോ​​​യി. അ​​​തി​​​നു​​​ള്ളി​​​ൽ ഇ​​​ല്ലാ​​​ത്ത ആ​​​യു​​​ധ​​​ങ്ങ​​​ളി​​​ല്ല.

‘‘കു​​​ടും​​​ബം മു​​​ഴു​​​ക്കെ ഇ​​​ങ്ങ​​​നാ​​​ണോ?’’

പ്രാ​​​ഞ്ചി ആ​​​മോ​​​സി​​​നോ​​​ട് പ​​​തി​​​യെ ചോ​​​ദി​​​ച്ചു.

‘‘ഇ​​​വ​​​ൻ മാ​​​ത്ര​​​വാ ഇ​​​ങ്ങ​​​നെ, പ​​​തു​​​ക്ക​​​ന​​​യെ ചാ​​​ർ​​​ജ് കേ​​​റ​​​ത്തൊ​​​ള്ള്. കേ​​​റി​​​യാ പി​​​ന്നെ ഫു​​​ൾ പ​​​വ്വ​​​റാ.’’

ര​​​ണ്ട് സ​​​ഞ്ചി​​​ക്കു​​​ള്ള തോ​​​ട്ട​​​ക​​​ൾ മാ​​​ത്ര​​​മെ​​​ടു​​​ത്തി​​​ട്ട് കാ​​​റി​​​ൽ ക​​​യ​​​റി ഈ​​​ഗി​​​ൾ ജെ​​​ന്നി​​​യെ ത​​​പ്പി അ​​​വ​​​ർ കൊ​​​ച്ചി​​​യി​​​ലേ​​​ക്ക് ഇ​​​റ​​​ങ്ങി. ത​​​മ്പാ​​​നെ മു​​​ന്നി​​​ലി​​​രു​​​ത്തി ആ​​​മോ​​​സ് ഡ്രൈ​​​വ് ചെ​​​യ്യു​​​ന്ന കാ​​​ഴ്ച അ​​​ത്ഭു​​​ത​​​ത്തോ​​​ടെ ആ​​​നി ക​​​ണ്ടു. കാ​​​റി​​​ന്റെ പി​​​ന്നി​​​ലി​​​രു​​​ന്ന പ്രാ​​​ഞ്ചി സ​​​മ​​​സ്ത ദൈ​​​വ​​​ങ്ങ​​​ളെ​​​യും മ​​​ന​​​സ്സുരു​​​കി വി​​​ളി​​​ച്ചു.

 

21

ത​​​ക​​​ർ​​​ന്ന് കി​​​ട​​​ക്കു​​​ന്ന ചി​​​ല്ല് ബാ​​​റി​​​ലി​​​രു​​​ന്ന് ജോ​​​ത്സ്യ​​​ൻ മു​​​ഹൂ​​​ർ​​​ത്തം നോ​​​ക്കാ​​​ൻ തു​​​ട​​​ങ്ങി. അ​​​തീ​​​വ സ​​​ന്തോ​​​ഷ​​​വാ​​​നാ​​​യി ബി​​​ട്ടു അ​​​യാ​​​ളു​​​ടെ മു​​​ന്നി​​​ൽ ഇ​​​രി​​​പ്പു​​​ണ്ട്. ഗ​​​തി​​​കേ​​​ടി​​​ന്റെ അ​​​ങ്ങേ​​​യ​​​റ്റ​​​ത്തെ​​​ത്തി​​​യ അം​​​ബാ​​​ല​​​ ക​​​മ്മ​​​ത്ത് ആ​​​കെ വി​​​വ​​​ശ​​​നാ​​​യി​​​രു​​​ന്നു. പോ​​​ർ​​​ക്ക് ഷാ​​​ജി​​​യെ മാ​​​റ്റിനി​​​ർ​​​ത്തി അ​​​യാ​​​ൾ പ​​​റ​​​ഞ്ഞു.

‘‘മു​​​ഹൂ​​​ർ​​​ത്തം നീ​​​ട്ടി​​​ക്കു​​​റി​​​ച്ച് ജോ​​​ത്സ്യ​​​ൻ സ​​​മ​​​യ​​​മു​​​ണ്ടാ​​​ക്കി ത​​​ന്നോ​​​ളും. അ​​​തി​​​നു​​​ള്ളി​​​ൽ ജെ​​​ന്നി തീ​​​ർ​​​ന്നി​​​രി​​​ക്ക​​​ണം. ഒ​​​രു കാ​​​ര​​​ണ​​​വ​​​ശാ​​​ലും അ​​​വ​​​ൾ ഇ​​​നി ജീ​​​വ​​​ച്ചി​​​രി​​​ക്കാ​​​ൻ പാ​​​ടി​​​ല്ല. അ​​​ബ​​​ദ്ധ​​​ത്തി​​​ൽ എ​​​ങ്ങാ​​​നും അ​​​വ​​​ള് ആ ​​​ഡേ​​​വി​​​സി​​​ന്റെ കൈ​​​യി​​​ൽ പെ​​​ട്ടാ​​​ൽ ജ​​​മാ​​​ൽ​​​ക​​​നി​​​യു​​​ടെ കേ​​​സ് ത​​​ല​​​യ്ക്ക് തൂ​​​ങ്ങും.​​​ ആ സാ​​​യി​​​പ്പ് നാ​​​റി​​​യെ വി​​​ശ്വ​​​സി​​​ച്ച​​​താ ന​​​മ്മ​​​ക്ക് പ​​​റ്റി​​​യ തെ​​​റ്റ്. ഇ​​​ല്ലെ​​​ങ്കി ശ​​​വം ന​​​മ്മ​​​ക്ക് ഒ​​​തു​​​ക്കാ​​​രു​​​ന്നു.​​​ കാ​​​ശ് വാ​​​ങ്ങി മൂ​​​ഞ്ചി​​​യി​​​ട്ട് ക​​​ഴു​​​വേ​​​റി പറ്റിച്ചു ക​​​ള​​​ഞ്ഞു.’’

‘‘ഇ​​​ന്ന​​​വ​​​ളെ കി​​​ട്ടും മു​​​ത​​​ലാ​​​ളി പി​​​ള്ളേ​​​ര് ആ​​​ഞ്ഞ് ത​​​പ്പു​​​ന്നു​​​ണ്ട്.’’

ഷാ​​​ജി ഉ​​​റ​​​പ്പ് കൊ​​​ടു​​​ത്തു. ‘‘തെ​​​ക്ക് അ​​​ർ​​​ത്തു​​​ങ്ക തൊ​​​ട്ട് വ​​​ട​​​ക്ക് പൊ​​​ന്നാ​​​നി വ​​​രെ​​​യു​​​ള്ള, ആ​​​ളു​​​ക​​​ൾ ഇ​​​റ​​​ങ്ങി​​​യി​​​ട്ടു​​​ണ്ട്. പോ​​​രാ​​​ഞ്ഞി​​​ട്ട് ത​​​ക്ക​​​ലേ​​​ന്ന് മീ​​​ൻ പ​​​ണി​​​ക്ക് വ​​​ന്ന ത​​​മി​​​ഴ​​​ന്മാ​​​രും ന​​​മ്മ​​​ടെ കൂ​​​ടെ​​​യു​​​ണ്ട്. മു​​​ത​​​ലാ​​​ളി ക​​​ണ്ടോ ജെ​​​ന്നി മാ​​​ത്ര​​​വ​​​ല്ല, മ​​​റ്റേ കി​​​ഴ​​​ക്ക​​​ൻ എ​​​ര​​​പ്പ​​​ക​​​ളും ഇ​​​ന്ന് തീ​​​ർ​​​ന്നി​​​രി​​​ക്കും. അ​​​വ​​​ന്മാ​​​ര് ഗോ​​​ഡൗ​​​ണി​​​ലേ​​​ക്ക് വ​​​രു​​​വെ​​​ന്ന​​​ല്ലേ പ​​​റ​​​ഞ്ഞ​​​ത്. വ​​​ര​​​ട്ടെ അ​​​വ​​​ന്മാ​​​ർ​​​ക്കു​​​ള്ള കെ​​​ണി ഞാ​​​ൻ അ​​​വി​​​ടെ ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്.’’

‘‘ജെ​​​ന്നി​​​യെ തി​​​ര​​​ക്കി ഇ​​​നി എ​​​ങ്ങോ​​​ട്ടും പോ​​​ക​​​ണ്ട. ഏ​​​തേ​​​ലും ഒ​​​രു​​​ത്ത​​​നെ ബി​​​ട്ടു​​​വി​​​ന്റെ പി​​​റ​​​കെ വി​​​ട്ടാ മ​​​തി.’’

ക​​​മ്മ​​​ത്ത് ഏ​​​ൽ​​​പിച്ചി​​​രു​​​ന്ന​​​തുപോ​​​ലെ ജോ​​​ത്സ്യ​​​ൻ ഒ​​​രു​​​മാ​​​സം ക​​​ഴി​​​ഞ്ഞു​​​ള്ള ഒ​​​രു തീ​​​യ​​​തി ബി​​​ട്ടു​​​വി​​​നോ​​​ട് പ​​​റ​​​ഞ്ഞു.​​​ അ​​​വ​​​ൻ അ​​​ത് സ​​​ന്തോ​​​ഷ​​​ത്തോ​​​ടെ സ​​​മ്മ​​​തി​​​ച്ചു. ആ ​​​വി​​​വ​​​രം ജെ​​​ന്നി​​​യോ​​​ട് പ​​​റ​​​യാ​​​ൻവേ​​​ണ്ടി അ​​​വ​​​ൻ ചി​​​ല്ലു ബാ​​​റി​​​ൽനി​​​ന്നി​​​റ​​​ങ്ങി. പി​​​ന്നാ​​​ലെ ഷാ​​​ജി​​​യു​​​ടെ ഗു​​​ണ്ട​​​യും.

22

ഇ​​​ൻ​​​ക്വ​​​സ്റ്റ് ന​​​ട​​​ക്കു​​​മ്പോ​​​ൾ ജ​​​മാ​​​ൽ ക​​​നി​​​യു​​​ടെ ബോ​​​ഡി​​​ക്ക് സ​​​മീ​​​പം ഡിവൈ.​​​എ​​​സ്.പി ​​​ഡേ​​​വിസ് ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.​​​ അ​​​യാ​​​ളു​​​ടെ മ​​​ര​​​ണ​​​ത്തി​​​ൽ ര​​​ണ്ടുപേ​​​രെ പൊ​​​ലീ​​​സും ക​​​സ്റ്റം​​​സും ഒ​​​രു​​​പോ​​​ലെ സം​​​ശ​​​യി​​​ച്ചു. ഒ​​​ന്നു​​​കി​​​ൽ പ​​​ക്കി സേ​​​ട്ടു അ​​​ല്ലെ​​​ങ്കി​​​ൽ അം​​​ബാ​​​ല ക​​​മ്മ​​​ത്ത്. പ​​​ക്ഷേ, കൂ​​​ടു​​​ത​​​ൽ സം​​​ശ​​​യം സേ​​​ട്ടു​​​വി​​​ന്റെ മേ​​​ലാ​​​യി​​​രു​​​ന്നു. പു​​​റം​​​ലോ​​​ക​​​വു​​​മാ​​​യി ബ​​​ന്ധ​​​മി​​​ല്ലാ​​​തെ വ​​​ർ​​​ഷ​​​ങ്ങ​​​ളോ​​​ളം വീ​​​ടി​​​നു​​​ള്ളി​​​ൽ അ​​​ട​​​ച്ചു​​​പൂ​​​ട്ടി​​​യി​​​രി​​​ക്കു​​​ക. ഒ​​​രു സു​​​പ്ര​​​ഭാ​​​ത​​​ത്തി​​​ൽ വീ​​​ട് വി​​​ട്ടി​​​റ​​​ങ്ങി കൃ​​​ത്യ​​​മാ​​​യി ഒ​​​രാ​​​ളു​​​ടെ ശ​​​വം ക​​​ണ്ടു​​​പി​​​ടി​​​ക്കു​​​ക. സേ​​​ട്ടു​​​വി​​​നെ സം​​​ശ​​​യി​​​ക്കാ​​​ൻ ഇ​​​ത്ര​​​യും കാ​​​ര​​​ണ​​​ങ്ങ​​​ൾ ധാ​​​രാ​​​ള​​​മാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ ഡി​​​വൈ.​​​എ​​​സ്.പി ​​​ഡേ​​​വിസി​​​ന്റെ മ​​​ന​​​സ്സിൽ മാ​​​ത്രം ബി​​​ട്ടു​​​വാ​​​യി​​​രു​​​ന്നു കൊ​​​ല​​​യാ​​​ളി.

പ​​​ക്ഷേ, അ​​​യാ​​​ൾ അ​​​താ​​​രോ​​​ടും പ​​​റ​​​ഞ്ഞി​​​ല്ല. എ​​​ന്തി​​​നുവേ​​​ണ്ടി ബി​​​ട്ടു അ​​​യാ​​​ളെ കൊ​​​ല്ല​​​ണ​​​മെ​​​ന്ന ചോ​​​ദ്യ​​​ത്തി​​​ന് ഒ​​​രു​​​ത്ത​​​രം ക​​​ണ്ടെ​​​ത്താ​​​തെ അ​​​ത് പു​​​റ​​​ത്തുപ​​​റ​​​യാ​​​ൻ ക​​​ഴി​​​യി​​​ല്ല. സി​​​ഗ​​​ര​​​റ്റ് ക​​​ത്തി​​​ച്ച് അ​​​യാ​​​ൾ ക​​​ട​​​ൽ​​​ക്ക​​​ര​​​യി​​​ലൂ​​​ടെ ന​​​ട​​​ന്നു.​​​ പോ​​​ർ​​​ക്ക് ഷാ​​​ജി​​​യെപോ​​​ലെ നൂ​​​റു​​​ക​​​ണ​​​ക്കി​​​ന് ആ​​​ളു​​​ക​​​ൾ കൂ​​​ടെ​​​യു​​​ള്ളപ്പോ​​​ൾ സ്വ​​​ന്തം മ​​​ക​​​ൻ ഒ​​​രു കൊ​​​ലചെ​​​യ്യാ​​​ൻ ക​​​മ്മ​​​ത്ത് സ​​​മ്മ​​​തി​​​ക്കി​​​ല്ല. അ​​​ല്ലെ​​​ങ്കി​​​ലും വ​​​ഴി​​​വി​​​ട്ട് ത​​​നി​​​ക്കുവേ​​​ണ്ടി എ​​​ന്തും ചെ​​​യ്യു​​​ന്ന ജ​​​മാ​​​ൽ​​​ക​​​നി​​​യെ എ​​​ന്തി​​​ന​​​യാ​​​ൾ കൊ​​​ല്ല​​​ണം? ഇ​​​തി​​​ലെ​​​ല്ലാ​​​മു​​​പ​​​രി ബി​​​ട്ടു എ​​​ന്തി​​​നാ​​​ണ് അ​​​യാ​​​ൾ​​​ക്ക് നേ​​​രെ ക​​​ത്തി​​​യെ​​​ടു​​​ത്ത​​​ത്? നൂ​​​റാ​​​യി​​​രം ചി​​​ന്ത​​​ക​​​ൾ അ​​​യാ​​​ളെ അ​​​ല​​​ട്ടി.​​​ സി​​​ഗ​​​ര​​​റ്റ് ദൂ​​​രേ​​​ക്ക് ക​​​ള​​​ഞ്ഞി​​​ട്ട് വ​​​ണ്ടി​​​യെ​​​ടു​​​ത്ത് ഡേ​​​വി​​​സ് അ​​​വി​​​ടെ നി​​​ന്ന് പോ​​​യി.

23

മൂ​​​സാ​​​ത്തെ​​​രു​​​വി​​​ലേ​​​ക്ക് ക​​​യ​​​റു​​​ന്നി​​​ട​​​ത്ത് വെ​​​ച്ച് ഡേ​​​വി​​​സി​​​ന് ബി​​​ട്ടു​​​വി​​​നെ കി​​​ട്ടി. പ​​​ക്ഷേ, ത​​​ട്ടി​​​ത്തെ​​​റു​​​പ്പി​​​ച്ചി​​​ട്ട് അ​​​വ​​​ൻ ഓ​​​ടി​​​ക്ക​​​ള​​​ഞ്ഞു.​​​ ഡ്രൈ​​​വ​​​ർ പൊ​​​ലീ​​​സു​​​കാ​​​ര​​​ൻ മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു അ​​​പ്പോ​​​ൾ ഡേ​​​വി​​​സി​​​നൊ​​​പ്പം ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ബി​​​ട്ടു​​​വി​​​ന്റെ പി​​​ന്നാ​​​ലെ പോ​​​ർ​​​ക്ക് ഷാ​​​ജി വി​​​ട്ട ഗു​​​ണ്ട ഇ​​​തൊ​​​ക്കെ ക​​​ണ്ട് വ​​​ന്ന​​​വ​​​ഴി​​​ക്ക് തി​​​രി​​​ച്ചുപോ​​​യി. മൂ​​​സാ​​​ത്തെ​​​രു​​​വ് ന​​​ന്നാ​​​യി അ​​​റി​​​യാ​​​വു​​​ന്ന ബി​​​ട്ടു ഊ​​​ടു​​​വ​​​ഴി​​​ക​​​ളി​​​ലൂ​​​ടെ പാ​​​ഞ്ഞു. എ​​​ങ്കി​​​ലും ഡേ​​​വി​​​സ് വി​​​ട്ടി​​​ല്ല. പൊ​​​ലീ​​​സു​​​കാ​​​ര​​​നേ​​​യും കൂ​​​ട്ടി അ​​​വ​​​ൻ പി​​​ന്നാ​​​ലെ ഓ​​​ടി.​​​ ചി​​​ല വീ​​​ടു​​​ക​​​ളു​​​ടെ മു​​​ൻ​​​വാ​​​തി​​​ലി​​​ൽ കൂ​​​ടി ക​​​യ​​​റു​​​ന്ന ബി​​​ട്ടു വേ​​​റേ ചി​​​ല വീ​​​ടി​​​ന്റെ പി​​​ൻ​​​വാ​​​തി​​​ൽ വ​​​ഴി പു​​​റ​​​ത്ത് ചാ​​​ടി ഡേ​​​വി​​​സി​​​നെ കു​​​ഴ​​​പ്പി​​​ച്ചു.​​​

തെ​​​രു​​​വി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ചെ​​​പ്പു​​​വി​​​ന്റെ ആ​​​ളു​​​ക​​​ൾ നേ​​​ര​​​ത്തെ ജെ​​​ന്നി​​​യെ പി​​​ന്തു​​​ട​​​ർ​​​ന്ന​​​തുപോ​​​ലെ സൈ​​​ക്കി​​​ളു​​​ക​​​ളു​​​മാ​​​യി വ​​​ന്ന് ഡേ​​​വി​​​സി​​​നെ പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചുകൊ​​​ണ്ടി​​​രു​​​ന്നു. സൈ​​​ക്കി​​​ളി​​​ന്റെ പി​​​ന്നി​​​ൽ കൊ​​​രു​​​ത്തി​​​ട്ട മാ​​​ല​​​പ്പ​​​ട​​​ക്ക​​​ങ്ങ​​​ൾ പൊ​​​ട്ടി​​​ച്ച് സൈ​​​ക്കി​​​ളു​​​ക​​​ൾ അ​​​വ​​​നെ പൊ​​​തി​​​ഞ്ഞു. പു​​​ക​​​യും തീ​​​യും മൂ​​​ടി ശ്വാ​​​സം​​​മു​​​ട്ടു​​​ന്ന അ​​​വ​​​സ്ഥ വ​​​രെ​​​യെ​​​ത്തി.​​​ എ​​​ങ്കി​​​ലും പി​​​ന്മാ​​​റി​​​യി​​​ല്ല. എ​​​ല്ലാം മ​​​റി​​​ക​​​ട​​​ന്ന് ഡേ​​​വി​​​സ് മു​​​ന്നോ​​​ട്ട് ത​​​ന്നെ പോ​​​യി. പ​​​ക്ഷേ കൂ​​​ടെ​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന പൊ​​​ലീ​​​സു​​​കാ​​​ര​​​ൻ അ​​​തോ​​​ടെ ഭ​​​യ​​​പ്പെ​​​ട്ട് തി​​​രി​​​ച്ച് ഓ​​​ടി​​​ക്ക​​​ള​​​ഞ്ഞു.​​​ ആ​​​ൺ​​​ പെ​​​ൺ വ്യ​​​ത്യാ​​​സ​​​മി​​​ല്ലാ​​​തെ കൈ​​​യി​​​ൽ കി​​​ട്ടി​​​യ​​​തൊ​​​ക്കെ വെ​​​ച്ച് ആ​​​ളു​​​ക​​​ൾ ഡേ​​​വി​​​സി​​​നെ എ​​​റി​​​ഞ്ഞു​​​കൊ​​​ണ്ടി​​​രു​​​ന്നു. ഇ​​​ടു​​​ങ്ങി​​​യ വീ​​​ടു​​​ക​​​ളു​​​ടെ മുന്നി​​​ലൂ​​​ടെ ബി​​​ട്ടു​​​ ക​​​ട​​​ന്നുപോ​​​യ പി​​​ന്നാ​​​ലെ സി​​​മ​​​ന്റ് തേ​​​ച്ച വ​​​ഴി​​​ക​​​ളി​​​ൽ മ​​​ണ്ണെ​​​ണ്ണ ഒ​​​ഴി​​​ച്ചശേ​​​ഷം സ്ത്രീ​​​ക​​​ൾ തീ​​​യി​​​ട്ടു. ആ​​​സ്ബസ്​​​റ്റോ​​​സ് വീ​​​ടു​​​ക​​​ളു​​​ടെ മു​​​ക​​​ളി​​​ൽനി​​​ന്ന് അ​​​വ​​​ന്റെ മേ​​​ലേ​​​ക്ക് പു​​​ത​​​പ്പു​​​ക​​​ൾ വീ​​​ശി​​​യെ​​​റി​​​ഞ്ഞു. ചെ​​​റി​​​യ കു​​​ട്ടി​​​ക​​​ളു​​​ടെ കൂ​​​ട്ട​​​ത്തെ അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യി വ​​​ഴി​​​യി​​​ലേ​​​ക്ക് ത​​​ള്ളി​​​വി​​​ട്ടു.

സ​​​മ​​​യം ചെ​​​ല്ലുംതോ​​​റും ആ​​​ളു​​​ക​​​ളു​​​ടെ എ​​​ണ്ണ​​​വും പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ന്റെ രീ​​​തി​​​ക​​​ളും മാ​​​റിവ​​​രി​​​ക​​​യും അ​​​വ​​​ൻ ഒ​​​റ്റ​​​പ്പെ​​​ടു​​​ക​​​യുംചെ​​​യ്തു. ദീ​​​ർ​​​ഘ​​​നേ​​​ര​​​ത്തെ ഓ​​​ട്ട​​​ത്തി​​​നൊ​​​ടു​​​വി​​​ൽ ഒ​​​ടു​​​ക്ക​​​മ​​​വ​​​ർ ചെ​​​പ്പു​​​വി​​​ന്റെ മു​​​ന്നി​​​ലെ​​​ത്ത​​​പ്പെ​​​ട്ടു.​​​ അ​​​പ്പോ​​​ൾ അ​​​വ​​​ർ​​​ക്കു ചു​​​റ്റും മൂ​​​സാ​​​ത്തെ​​​രു​​​വ് മു​​​ഴു​​​വ​​​നു​​​ണ്ടാ​​​യി​​​രു​​​ന്നു.​​​ എ​​​ങ്കി​​​ലും ഡേ​​​വി​​​സ് പ​​​ത​​​റി​​​യി​​​ല്ല.​​​ അ​​​വ​​​ൻ തോ​​​ക്ക് ബി​​​ട്ടു​​​വി​​​ന്റെ ത​​​ല​​​ക്ക് വെ​​​ച്ചു. യാ​​​തൊ​​​രു ഭ​​​ാവ​​​ഭേ​​​ദ​​​വു​​​മി​​​ല്ലാ​​​തെ മു​​​ന്നോ​​​ട്ടു വ​​​ന്ന ചെ​​​പ്പു തോ​​​ക്ക് പി​​​ടി​​​ച്ച് താ​​​ഴ്ത്തി. എ​​​ന്നി​​​ട്ട് ആ​​​ളു​​​ക​​​ളോ​​​ട് പി​​​രി​​​ഞ്ഞു പോ​​​കാ​​​ൻ കൈ​​​കൊ​​​ണ്ട് ആം​​​ഗ്യം കാ​​​ണി​​​ച്ചു. നി​​​മി​​​ഷ​​​നേ​​​രംകൊ​​​ണ്ട് ഡേ​​​വി​​​സും ബി​​​ട്ടു​​​വും ചെ​​​പ്പു​​​വും മാ​​​ത്രം അ​​​വി​​​ടെ അ​​​വ​​​ശേ​​​ഷി​​​ച്ചു. ബി​​​ട്ടു​​​വി​​​ന്റെ തോ​​​ളി​​​ൽ കൈ​​​യി​​​ട്ട് ചെ​​​പ്പു ന​​​ട​​​ന്ന് മ​​​റ​​​യു​​​ന്ന​​​ത് ഡേ​​​വി​​​സ് നി​​​രാ​​​ശ​​​യോ​​​ടെ ക​​​ണ്ടുനി​​​ന്നു.

24

പ​​​ക്കി​​​സേ​​​ട്ടി​​​ന്റെ ഇം​​​പാ​​​ല​​​ കാ​​​ർ മൂ​​​സാ​​​ത്തെ​​​രു​​​വി​​​ലേ​​​ക്ക് ക​​​യ​​​റി.​​​ പാ​​​നീ​​​സ് ബാ​​​ബു​​​വി​​​ന്റെ മ​​​ര​​​ണ​​​ശേ​​​ഷം അ​​​ങ്ങ​​​നെ​​​യൊ​​​ന്ന് ആ​​​ദ്യ​​​മാ​​​യി​​​രു​​​ന്നു. സേ​​​ട്ടു​​​വി​​​നൊ​​​പ്പം പി​​​ൻ​​​സീ​​​റ്റി​​​ൽ ആ​​​ജു​​​മ്മ ഇ​​​രി​​​ക്കു​​​ന്നു​​​ണ്ട്. മു​​​ന്നി​​​ലെ സീ​​​റ്റി​​​ൽ സ​​​രോ​​​ജി​​​നി അ​​​മ്മാ​​​ളും.​​​ ഒ​​​രു​​​പാ​​​ട് ഓ​​​ർ​​​മ​​​ക​​​ൾ ആ ​​​കാ​​​റി​​​നൊ​​​പ്പം സ​​​ഞ്ച​​​രി​​​ച്ചുകൊ​​​ണ്ടി​​​രു​​​ന്നു. ​​​കൊ​​​ച്ചി​​​യി​​​ൽ പ​​​ക്കി​​​സേ​​​ട്ടു​​​വി​​​നെ വെ​​​റു​​​ക്കു​​​ന്ന ഒ​​​രേ​​​യൊ​​​രു തെ​​​രു​​​വാ​​​ണ് മൂ​​​സാ​​​ത്തെ​​​രു​​​വ്.​​​ ക​​​ഥ​​​ക​​​ളി​​​ൽ കേ​​​ട്ടി​​​ട്ടു​​​ണ്ടെ​​​ന്ന​​​ല്ലാ​​​തെ അ​​​യാ​​​ളെ അ​​​റി​​​യു​​​കപോ​​​ലു​​​മി​​​ല്ലാ​​​ത്ത കൊ​​​ച്ചു​​​കു​​​ട്ടി​​​ക​​​ളി​​​ൽ പോ​​​ലു​​​മു​​​ണ്ട് ആ ​​​വെ​​​റു​​​പ്പ്. എ​​​ന്നാ​​​ൽ ആ​​​ജു​​​മ്മ​​​യോ​​​ട് ആ ​​​വി​​​രോ​​​ധം ആ​​​ർ​​​ക്കു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. ചെ​​​പ്പു​​​വും തി​​​ത്തു​​​മ്പി​​​യും അ​​​വ​​​രെ സ്നേ​​​ഹി​​​ച്ച​​​തുപോ​​​ലെ മൂ​​​സാ​​​ത്തെ​​​രു​​​വും അ​​​വ​​​രെ സ്നേ​​​ഹി​​​ച്ചു. എ​​​ല്ലാ ദേ​​​ഷ്യ​​​ങ്ങ​​​ളും സേ​​​ട്ടു​​​വി​​​നോ​​​ട് മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു. എ​​​ന്നി​​​ട്ടും ഇ​​​തി​​​ന് മു​​​മ്പ് ഒ​​​രി​​​ക്ക​​​ൽപോ​​​ലും ആ​​​ജു​​​മ്മ മൂ​​​സാ​​​ത്തെ​​​രു​​​വി​​​ലേ​​​ക്ക് പോ​​​യി​​​ല്ല. ചെ​​​പ്പു​​​വും തി​​​ത്തു​​​മ്പി​​​യും അ​​​വ​​​രെ അ​​​ങ്ങോ​​​ട്ടു ചെ​​​ന്ന് കാ​​​ണു​​​ക​​​യാ​​​യി​​​രു​​​ന്നു പ​​​തി​​​വ്. താ​​​ൻ ഒ​​​റ്റ​​​ക്ക് പൊ​​​യ്ക്കോ​​​ളാം എ​​​ന്ന് ആ​​​വു​​​ന്ന​​​ത്ര പ​​​റ​​​ഞ്ഞി​​​ട്ടും സേ​​​ട്ടു സ​​​മ്മ​​​തി​​​ച്ചി​​​ല്ല. എ​​​ന്തോ താ​​​നും കൂ​​​ടെവ​​​രാ​​​മെ​​​ന്ന് അ​​​യാ​​​ൾ നി​​​ർ​​​ബ​​​ന്ധം പ​​​റ​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു.​​​ വ​​​ഴി​​​യു​​​ടെ അ​​​വ​​​സാ​​​നം കാ​​​ർ നി​​​ർ​​​ത്തി​​​യി​​​ട്ട് ആ​​​ജു​​​മ്മ​​​യും സ​​​രോ​​​ജി​​​നി അ​​​മ്മാ​​​ളും ഇ​​​റ​​​ങ്ങിന​​​ട​​​ന്നു.​​​ ചെ​​​റു​​​വ​​​ഴി താ​​​ണ്ടി വേ​​​ണം തി​​​ത്തു​​​മ്പി​​​യു​​​ടെ വീ​​​ടെ​​​ത്താ​​​ൻ. അ​​​വ​​​ർ ചെ​​​ല്ലു​​​മ്പോ​​​ൾ ചെ​​​പ്പു തി​​​ണ്ണ​​​യി​​​ൽ കി​​​ട​​​പ്പു​​​ണ്ടാ​​​യി​​​രു​​​ന്നു.​​​ അ​​​വ​​​ൻ ചാ​​​ടി​​​യെ​​​ഴു​​​ന്നേ​​​റ്റു. ആ​​​ജു​​​മ്മ​​​യു​​​ടെ കൂ​​​ടെ സ​​​രോ​​​ജി​​​നി അ​​​മ്മാ​​​ളി​​​നെ ക​​​ണ്ട​​​തി​​​ൽ അ​​​വ​​​ന് പ​​​ന്തി​​​കേ​​​ട് തോ​​​ന്നി.

‘‘ഉ​​​മ്മ​​​ച്ചി എ​​​ന്താ ഇ​​​വി​​​ടെ.’’ അ​​​വ​​​ൻ അ​​​ത്ഭു​​​ത​​​പ്പെ​​​ട്ടു. ‘‘കേ​​​റ്.’’

അ​​​വ​​​നോ​​​ട് ഒ​​​ന്നും മി​​​ണ്ടാ​​​തെ സ​​​രോ​​​ജി​​​നി അ​​​മ്മാ​​​ളി​​​നെ​​​യും കൂ​​​ട്ടി അ​​​വ​​​ർ വീ​​​ടി​​​ന്റെ അ​​​ക​​​ത്തേ​​​ക്ക് ക​​​യ​​​റി.​​​ ഒ​​​രു​​​നി​​​മി​​​ഷം തി​​​ത്തു​​​മ്പി​​​യെ നോ​​​ക്കിനി​​​ന്നി​​​ട്ട് അ​​​വ​​​രോ​​​ടൊ​​​പ്പം ക​​​ട്ടി​​​ലി​​​ൽ ഇ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന ഈ​​​ഗി​​​ൾ ജെ​​​ന്നി​​​യു​​​ടെ കൈ​​​യി​​​ൽ ആ​​​ജു​​​മ്മ പി​​​ടി​​​ച്ചു.

‘‘നി​​​ന​​​ക്ക് വ​​​ല്ല​​​തും എ​​​ടു​​​ക്കാ​​​നു​​​ണ്ടോ?’’

അ​​​വ​​​ർ ചോ​​​ദി​​​ച്ചു. ജെ​​​ന്നി ഇ​​​ല്ലെ​​​ന്ന് ആം​​​ഗ്യം കാ​​​ട്ടി. അ​​​വ​​​ളെ​​​യും കൂ​​​ട്ടി ആ​​​ജു​​​മ്മ പോ​​​കു​​​ന്ന​​​ത് നി​​​രാ​​​ശ​​​യോ​​​ടെ ക​​​ണ്ടു​​​നി​​​ൽ​​​ക്കാ​​​നെ ചെ​​​പ്പു​​​വി​​​ന് ക​​​ഴി​​​ഞ്ഞു​​​ള്ളൂ. ജെ​​​ന്നി​​​യെ​​​യും കൊ​​​ണ്ട് കാ​​​റി​​​ന​​​ടു​​​ത്ത് എ​​​ത്തി​​​യ ആ​​​ജു​​​മ്മ ആ ​​​കാ​​​ഴ്ച ക​​​ണ്ട് അ​​​മ്പ​​​ര​​​ന്നു. പ​​​ല​​​ത​​​രം മാ​​​ലി​​​ന്യം​​​കൊ​​​ണ്ട് കാ​​​റ് മൂ​​​ടി​​​യി​​​രി​​​ക്കു​​​ന്നു. ചാ​​​ണ​​​കം വ​​​രെ പൊ​​​ത്തി വെ​​​ച്ചി​​​ട്ടു​​​ണ്ട്. ചി​​​ല്ല് താ​​​ഴ്ത്തി പ​​​ക്കി സേ​​​ട്ടു ചി​​​രി​​​ക്കു​​​ന്ന​​​ത് ക​​​ണ്ട​​​പ്പോ​​​ൾ അ​​​റി​​​യാ​​​തെ അ​​​വ​​​രും ചി​​​രി​​​ച്ചു​​​പോ​​​യി. തി​​​രി​​​ച്ചു​​​പോ​​​കു​​​മ്പോ​​​ൾ സ​​​രോ​​​ജി​​​നി അ​​​മ്മാ​​​ൾ​​​ക്ക് പ​​​ക​​​രം കാ​​​റി​​​ന്റെ മു​​​ൻ​​​സീ​​​റ്റി​​​ൽ ഈ​​​ഗി​​​ൾ ജെ​​​ന്നി ഇ​​​രു​​​ന്നു. താ​​​ൻ ര​​​ക്ഷ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്നു എ​​​ന്ന് അ​​​വ​​​ൾ​​​ക്ക് അ​​​പ്പോ​​​ഴും വി​​​ശ്വ​​​സി​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ല്ല.

25

ഈ​​​ഗി​​​ൾ ജെ​​​ന്നി​​​യു​​​ടെ വി​​​ശ്വാ​​​സം ശ​​​രി​​​യാ​​​യി​​​രു​​​ന്നു.​​​ അ​​​വ​​​ർ​​​ക്ക് മൂ​​​സാ​​​ത്തെ​​​രു​​​വ് വി​​​ട്ടു​​​ക​​​ട​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ല്ല. അ​​​തി​​​ന് മു​​​ന്നേ പോ​​​ർ​​​ക്ക് ഷാ​​​ജി​​​യും കൂ​​​ട്ട​​​രും അ​​​വ​​​രെ ത​​​ട​​​ഞ്ഞു. ത​​​മി​​​ഴ​​​രും മ​​​ല​​​യാ​​​ളി​​​ക​​​ളു​​​മ​​​ട​​​ക്കം ആ​​​യു​​​ധ​​​സ​​​ജ്ജ​​​രാ​​​യ നൂ​​​റു ക​​​ണ​​​ക്കി​​​ന് ആ​​​ളു​​​ക​​​ളാ​​​ണ് അ​​​പ്പോ​​​ൾ ഷാ​​​ജി​​​യു​​​ടെ ഒ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ആ​​​ജു​​​മ്മ​​​യും ജെ​​​ന്നി​​​യും വി​​​ര​​​ണ്ടു പോ​​​യി. അ​​​വ​​​ർ ഭീ​​​തി​​​യോ​​​ടെ പ​​​ക്കി സേ​​​ട്ടു​​​വി​​​നെ നോ​​​ക്കി. പ​​​ക്ഷേ, അ​​​യാ​​​ൾ​​​ക്ക് ഒ​​​രു കൂ​​​സ​​​ലു​​​മു​​​ണ്ടാ​​​യി​​​ല്ല.

‘‘ര​​​ക്ഷ​​​പ്പെ​​​ട്ടോ​​​ളും.’’ ആ​​​ജു​​​മ്മ​​​യെ ആ​​​ശ്വ​​​സി​​​പ്പി​​​ച്ചി​​​ട്ട് അ​​​യാ​​​ൾ ജെ​​​ന്നി​​​യോ​​​ട് പ​​​റ​​​ഞ്ഞു. ‘‘ര​​​ക്ഷ​​​യ്ക്ക് പ​​​ക​​​രം ഹൈ​​​റേ​​​ഞ്ചി​​​ല് ഒ​​​രു കാ​​​ബ​​​റേ കൂ​​​ടി മോ​​​ള് ക​​​ളി​​​ക്കേ​​​ണ്ടി വ​​​രും. സ​​​മ്മ​​​ത​​​മ​​​ല്ലേ.’’

ഒ​​​ന്നും മ​​​ന​​​സ്സിലാ​​​വാ​​​തെ അ​​​വ​​​ൾ സേ​​​ട്ടു​​​വി​​​നെ നോ​​​ക്കി.​​​ ഷാ​​​ജി​​​യും കൂ​​​ട്ട​​​രു​​​മാ​​​ണെ​​​ങ്കി​​​ൽ കാ​​​റി​​​ന​​​ടു​​​ത്തേ​​​ക്ക് പാ​​​ഞ്ഞ​​​ടു​​​ക്കു​​​ക​​​യാ​​​ണ്. പെ​​​ട്ടെ​​​ന്ന് എ​​​വി​​​ടന്നോ വ​​​ലി​​​യ പൊ​​​ട്ടി​​​ത്തെ​​​റി​​​ക​​​ൾ കേ​​​ൾ​​​ക്കാ​​​ൻ തു​​​ട​​​ങ്ങി. പു​​​ക​​​യും തീ​​​യു​​​മൊ​​​ക്കെ ആ​​​കാ​​​ശ​​​ത്ത് പ​​​ര​​​ക്കു​​​ന്നു. ഷാ​​​ജി​​​യും ഗു​​​ണ്ട​​​ക​​​ളും നാ​​​ലു​​​പാ​​​ടും ചി​​​ത​​​റു​​​ന്നു.​​​ നോ​​​ക്കു​​​മ്പോ​​​ഴു​​​ണ്ട് ഗു​​​ണ്ട​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ലൂ​​​ടെ പ്രാ​​​ഞ്ചി​​​യു​​​ടെ കാ​​​ർ സാ​​​വ​​​ധാ​​​നം ഓ​​​ടിവ​​​രു​​​ന്നു. കാ​​​റി​​​ന്റെ മു​​​ക​​​ളി​​​ൽ ഇ​​​രു​​​ന്ന് ബീ​​​ഡി തു​​​മ്പി​​​ൽ മു​​​ട്ടി​​​ച്ച് ആ​​​മോ​​​സും ത​​​മ്പാ​​​നും തോ​​​ട്ട​​​ക​​​ൾ ചു​​​റ്റി​​​നും എ​​​റി​​​യു​​​ക​​​യാ​​​ണ്. പേ​​​ടി​​​ച്ചു വി​​​റ​​​ച്ചു​​​കൊ​​​ണ്ട് പ്രാ​​​ഞ്ചി​​​യാ​​​ണ് കാ​​​ർ ഓ​​​ടി​​​ക്കു​​​ന്ന​​​ത്. ബ​​​ഹ​​​ള​​​മെ​​​ല്ലാം കേ​​​ട്ട് ചെ​​​പ്പു അ​​​ട​​​ക്ക​​​മു​​​ള്ള മൂ​​​സാ​​​ത്തെ​​​രു​​​വു​​​കാ​​​രും അ​​​വി​​​ടെ​​​യെ​​​ത്തി.

ആ​​​ജു​​​മ്മ​​​യെ ത​​​ട​​​ഞ്ഞ ദേ​​​ഷ്യ​​​ത്തി​​​ൽ അ​​​വ​​​നും അ​​​വ​​​ന്റെ ആ​​​ളു​​​ക​​​ളും ഷാ​​​ജി​​​ക്കും കൂ​​​ട്ട​​​ർ​​​ക്കും എ​​​തി​​​രെ തി​​​രി​​​ഞ്ഞു. തോ​​​ട്ട പൊ​​​ട്ടി​​​ച്ച് സേ​​​ട്ടു​​​വി​​​ന്റെ കാ​​​റി​​​ന് പോ​​​കാ​​​നു​​​ള്ള വ​​​ഴി ഒ​​​രു​​​ക്കി കൊ​​​ടു​​​ത്ത​​​ശേ​​​ഷം ആ​​​മോ​​​സും ത​​​മ്പാ​​​നും കൂ​​​ടി മ​​​ണ്ണി​​​ലി​​​റ​​​ങ്ങി.​​​ ഇ​​​ന്നു​​​വ​​​രെ കൊ​​​ച്ചി കാ​​​ണാ​​​ത്ത യു​​​ദ്ധ​​​മാ​​​ണ് പി​​​ന്നെ അ​​​വി​​​ടെ ന​​​ട​​​ന്ന​​​ത്. വെ​​​ട്ടും​​​കു​​​ത്തു​​​മേ​​​റ്റ് ഷാ​​​ജി​​​യു​​​ടെ ആ​​​ളു​​​ക​​​ൾ നാ​​​ലു​​​വ​​​ഴി​​​ക്കും ചി​​​ത​​​റി. ദി​​​നോ​​​സ​​​റു​​​ക​​​ളെ​​​പ്പോ​​​ലെ അ​​​ല​​​റി​​​വി​​​ളി​​​ച്ച് ആ​​​മോ​​​സും ത​​​മ്പാ​​​നും പാ​​​ഞ്ഞ് ന​​​ട​​​ക്കു​​​ന്ന​​​ത് ക​​​ണ്ട് ചെ​​​പ്പു​​​വ​​​രെ ഞെ​​​ട്ടി. ഇ​​​തേ​​​താ ഈ ‘കം​​​സ​​​ന്മാ​​​രെ​​​ന്ന്’ ആ​​​രൊ​​​ക്കെ​​​യോ അ​​​വ​​​നോ​​​ട് ചോ​​​ദി​​​ച്ചു.

അ​​​വ​​​ൻ കൈ ​​​മ​​​ല​​​ർ​​​ത്തി. കു​​​റ​​​ച്ച് സ​​​മ​​​യം​​​കൊ​​​ണ്ട് മൂ​​​സാ​​​ത്തെ​​​രു​​​വു​​​കാ​​​ർ അ​​​വ​​​രു​​​ടെ ആ​​​രാ​​​ധ​​​ക​​​രാ​​​യി മാ​​​റി. ഒ​​​ടു​​​ക്കം പോ​​​ർ​​​ക്ക് ഷാ​​​ജി അ​​​വ​​​രു​​​ടെ കൈ​​​യി​​​ൽപെ​​​ട്ടു. ആ​​​മോ​​​സ് അ​​​വ​​​നെ പി​​​ന്നി​​​ൽനി​​​ന്ന് പൂ​​​ട്ടി​​​ട്ട് പി​​​ടി​​​ച്ചുകൊ​​​ടു​​​ത്തു. ഷാ​​​ജി​​​യു​​​ടെ ഷ​​​ർ​​​ട്ട് പൊ​​​ക്കി​​​യ ത​​​മ്പാ​​​ൻ ഒ​​​രു പ്ര​​​ത്യേ​​​ക താ​​​ള​​​ത്തി​​​ൽ അ​​​വ​​​ന്റെ അ​​​ടി​​​വ​​​യ​​​റ് നോ​​​ക്കി അ​​​ര​​​മു​​​ഴം​​​നീ​​​ള​​​ത്തി​​​ൽ ഒ​​​രു പൂ​​​ളു​​​പൂ​​​ളി. ഷാ​​​ജി​​​യു​​​ടെ നി​​​ല​​​വി​​​ളി അ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ൽ ഉ​​​യ​​​ർ​​​ന്നുപൊ​​​ങ്ങി. കാ​​​ലി​​​ലും കൈ​​​യി​​​ലും പി​​​ടി​​​ച്ച് ഷാ​​​ജി​​​യെ തൂ​​​ക്കി​​​യെ​​​ടു​​​ത്ത് അ​​​വ​​​ർ കാ​​​റി​​​ന്റെ ബോ​​​ണ​​​റ്റി​​​ലേ​​​ക്ക് കി​​​ട​​​ത്തി.​​​ എ​​​ന്നി​​​ട്ട് കാ​​​റി​​​ൽനി​​​ന്ന് പ്രാ​​​ഞ്ചി​​​യെ വി​​​ളി​​​ച്ചി​​​റ​​​ക്കി അ​​​വ​​​ന്റെ വ​​​യ​​​റ്റി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന മു​​​റി​​​വി​​​ന്റെ അ​​​ള​​​വു​​​മാ​​​യി ഷാ​​​ജി​​​യു​​​ടെ മു​​​റി​​​വ് അ​​​ള​​​ന്നു.

‘‘പ​​​ക്കാ പ​​​ക്കാ. കൊ​​​ട് കൈ.’’

​​​ര​​​ണ്ടും ഒ​​​രേ അ​​​ള​​​വി​​​ലു​​​ള്ള മു​​​റി​​​വാ​​​ണെ​​​ന്ന് ക​​​ണ്ട് ആ​​​വേ​​​ശ​​​ഭ​​​രി​​​ത​​​നാ​​​യ ആ​​​മോ​​​സ്, ത​​​മ്പാ​​​ന് നേ​​​രെ കൈ ​​​നീ​​​ട്ടി. പ​​​ക്ഷേ, കൈ ​​​കൊ​​​ടു​​​ക്കു​​​ന്ന​​​തി​​​ന് പ​​​ക​​​രം ത​​​മ്പാ​​​ൻ ആ​​​മോ​​​സി​​​നെ കെ​​​ട്ടി​​​പ്പി​​​ടി​​​ക്കു​​​ക​​​യാ​​​ണ് ചെ​​​യ്ത​​​ത്. കു​​​റെയേറെ നേ​​​ര​​​ത്തോ​​​ളം പ​​​ര​​​സ്പ​​​രം വാ​​​രി​​​പ്പു​​​ണ​​​ർ​​​ന്ന് അ​​​വ​​​ർ അ​​​ട്ട​​​ഹ​​​സി​​​ച്ചു.​​​ വ​​​ട്ടം ക​​​റ​​​ങ്ങി.

‘‘ക​​​ർ​​​ത്താ​​​വേ ഇ​​​ത് ചെ​​​റു​​​വ​​​ട്ട​​​ല്ല മു​​​ഴു​​​വ​​​ട്ടാ.’’

പ്രാ​​​ഞ്ചി പി​​​റു​​​പി​​​റു​​​ത്തു.​​​ ഒ​​​ടു​​​ക്കം പോ​​​ർ​​​ക്ക് ഷാ​​​ജി​​​യെ ത​​​ള്ളി താ​​​ഴെ​​​യി​​​ട്ടി​​​ട്ട് അ​​​വ​​​ർ കാ​​​റി​​​ലേ​​​ക്ക് ക​​​യ​​​റി. പെ​​​ട്ടെ​​​ന്ന് ചെ​​​പ്പു അ​​​വ​​​രു​​​ടെ അ​​​ടു​​​ത്തേ​​​ക്ക് ചെ​​​ന്നു.

‘‘ഇ​​​തി​​​ന് മു​​​മ്പ് ക​​​ണ്ടി​​​ട്ടി​​​ല്ല​​​ല്ലോ, നി​​​ങ്ങ എ​​​വി​​​ടു​​​ന്നാ.’’

‘‘ഹൈ​​​റേ​​​ഞ്ചീ​​​ന്ന് വ​​​രു​​​വാ ബ്ര​​​ദേ​​​ഴ്സാ.’’

ആ​​​മോ​​​സ് പ​​​റ​​​ഞ്ഞു.

‘‘കൊ​​​ച്ചീ​​​ല് എ​​​ന്നാ പ​​​രി​​​പാ​​​ടി..?’’

‘‘കാ​​​ബ​​​റേ കാ​​​ണാ​​​ൻ ഇ​​​റ​​​ങ്ങി​​​യ​​​താ.’’

ത​​​മ്പാ​​​ൻ പ​​​റ​​​ഞ്ഞു.

‘‘പ​​​രി​​​ച​​​യ​​​പ്പെ​​​ടാ​​​ൻ ക​​​ഴി​​​ഞ്ഞ​​​തി​​​ൽ വ​​​ള​​​രെ സ​​​ന്തോ​​​ഷം.’’ ചെ​​​പ്പു ര​​​ണ്ടാ​​​ൾ​​​ക്കും കൈ​​​കൊ​​​ടു​​​ത്തു. ‘‘സ​​​മ​​​യം കി​​​ട്ടു​​​വാ​​​ണെ കൊ​​​ച്ചി​​​ല് വ​​​രു​​​മ്പ​​​ഴൊ​​​ക്കെ ഇ​​​ങ്ങോ​​​ട്ടി​​​റ​​​ങ്ങ്. രാ​​​ത്രി ന​​​ല്ല ര​​​സ​​​വാ ഇ​​​വി​​​ടെ.’’

ആ​​​യി​​​ക്കോ​​​ട്ടെ, ആ​​​യി​​​ക്കോ​​​ട്ടെ എ​​​ന്ന് പ​​​റ​​​ഞ്ഞ് അ​​​വ​​​ർ വ​​​ണ്ടി മു​​​ന്നോ​​​ട്ട് എ​​​ടു​​​ത്തു. അ​​​ൽപം മു​​​ന്നോ​​​ട്ടു ചെ​​​ന്നി​​​ട്ട് കാ​​​ർ അ​​​തേ​​​പോ​​​ലെ പി​​​ന്നി​​​ലേ​​​ക്ക് വ​​​ന്നു. ചെ​​​പ്പു​​​വി​​​നെ അ​​​ടു​​​ത്തേ​​​ക്ക് വി​​​ളി​​​ച്ചി​​​ട്ട് സ്വ​​​കാ​​​ര്യംപോ​​​ലെ ആ​​​മോ​​​സ് അ​​​വ​​​നോ​​​ട് പ​​​റ​​​ഞ്ഞു.

‘‘കൊ​​​ള്ളാ​​​വു​​​ന്ന വി​​​ത്താ​​​ന്ന് തോ​​​ന്നി​​​യകൊ​​​ണ്ട് നി​​​ന്നോ​​​ട് ഒ​​​രു ര​​​ഹ​​​സ്യം പ​​​റ​​​ഞ്ഞേ​​​ൽ​​​പി​​​ക്കു​​​വാ. പ​​​ണ്ട് ഈ ​​​മൂ​​​സാ​​​ത്തെ​​​രു​​​വി​​​ൽ ഞ​​​ങ്ങ​​​ൾ​​​ക്ക് ഒ​​​രു ദോ​​​സ്ത് ഉ​​​ണ്ടാ​​​ർ​​​ന്ന്. ചെ​​​ല​​​പ്പ നീ ​​​കേ​​​ട്ടു​​​കാ​​​ണും ഒ​​​രു പാ​​​നീ​​​സ് ബാ​​​ബു. കി​​​ട​​​ല​​​ൻ പ​​​ങ്കാ​​​ർ​​​ന്ന് ക​​​ക്ഷി. ഒ​​​രു​​​പാ​​​ട് കേ​​​റ്റി​​​യി​​​റ​​​ക്ക് ഞ​​​ങ്ങ​​​ള് ത​​​മ്മി​​​ൽ ചെ​​​യ്തി​​​ട്ടു​​​ണ്ട്. അ​​​തി​​​ന്റെ വെ​​​ളി​​​ച്ച​​​ത്തി​​​ൽ പ​​​റ​​​യു​​​വാ റോ​​​ഹു​​​ ക​​​മ്മ​​​ത്ത് എ​​​ന്നൊ​​​രു നാ​​​റി​​​യാ സ​​​ത്യ​​​ത്തി​​​ൽ അ​​​വ​​​നെ കൊ​​​ന്ന​​​ത്. എ​​​ന്നി​​​ട്ട​​​വ​​​ൻ സ്വ​​​ന്തം മ​​​ക​​​നെ ക​​​ള്ള​​​സാ​​​ക്ഷി​​​യാ​​​ക്കി പാ​​​വം പ​​​ക്കി​​​സേ​​​ട്ടി​​​നെ കു​​​ടു​​​ക്കി.​​​ അ​​​ന്ന് സാ​​​ക്ഷി പ​​​റ​​​ഞ്ഞ തെ​​​ണ്ടി​​​യാ ഇ​​​ന്ന​​​ത്തെ അം​​​ബാ​​​ല ക​​​മ്മ​​​ത്ത്.​​​ വി​​​ശ്വ​​​സി​​​ച്ചാ​​​ലും ഇ​​​ല്ലെ​​​ങ്കി​​​ലും ഈ ​​​ര​​​ഹ​​​സ്യം ബാ​​​ബു​​​വി​​​ന്റെ ഭാ​​​ര്യ​​​യോ​​​ടും മ​​​ക​​​നോ​​​ടും നീ ​​​ഒ​​​ന്ന് പ​​​റ​​​ഞ്ഞേ​​​ര്.​​​ നേ​​​രി​​​ട്ട് അ​​​വ​​​രോ​​​ട് ഇ​​​ത് പ​​​റ​​​യ​​​ണോ​​​ന്ന് ഉ​​​ണ്ടാ​​​ർ​​​ന്ന്, പ​​​ക്ഷേ നി​​​ൽ​​​ക്കാ​​​ൻ സ​​​മ​​​യ​​​മി​​​ല്ല. ഞ​​​ങ്ങ​​​ള് ചെ​​​ന്നി​​​ട്ട് വേ​​​ണം കാ​​​ബ​​​റേ തു​​​ട​​​ങ്ങാ​​​ൻ...’’

അ​​​ക​​​ന്നു പോ​​​കു​​​ന്ന കാ​​​ർ നോ​​​ക്കി ചെ​​​പ്പു നി​​​ന്നു.

26

ജെ​​​ന്നി​​​യു​​​ടെ കാ​​​ബ​​​റേ ഉ​​​ണ്ടെ​​​ന്ന​​​റി​​​ഞ്ഞ് ഹൈ​​​റേ​​​ഞ്ച് ക്ല​​​ബ് ജ​​​ന​​​സ​​​മു​​​ദ്ര​​​മാ​​​യി മാ​​​റി.​​​ പ​​​ക്ഷേ, ആ​​​മോ​​​സും ത​​​മ്പാ​​​നും ഒ​​​റ്റ​​​ ഒ​​​രു​​​ത്ത​​​നെ​​​പ്പോ​​​ലും അ​​​ക​​​ത്തേ​​​ക്ക് വി​​​ട്ടി​​​ല്ല. കാ​​​ബ​​​റേ തു​​​ട​​​ങ്ങു​​​ന്ന​​​തും കാ​​​ത്ത് വേ​​​ഷം മാ​​​റി ക്ല​​​ബി​​​ലി​​​രു​​​ന്ന ഈ​​​ഗി​​​ൾ ജെ​​​ന്നി മാ​​​ത്തു​​​ക്കു​​​ട്ടി​​​യെ അ​​​വി​​​ടെ ക​​​ണ്ട് ഞെ​​​ട്ടി. ക്ല​​​ബി​​​ലെ എ​​​ടു​​​ത്തുകൊ​​​ടു​​​പ്പു​​​കാ​​​ര​​​നാ​​​യി മാ​​​ത്തു​​​ക്കു​​​ട്ടി ന​​​ട​​​ക്കു​​​ന്നു.​​​ അ​​​ല​​​റിവി​​​ളി​​​ച്ച് അ​​​വ​​​ന്റെ നേ​​​രെ ഓ​​​ടി​​​ച്ചെ​​​ന്നെ​​​ങ്കി​​​ലും അ​​​വ​​​ൻ അ​​​വ​​​ളെ ത​​​ട​​​ഞ്ഞു.

‘‘പൊ​​​ന്നു ജെ​​​ന്നി പ​​​ടി​​​ക്ക​​​ൽ കൊ​​​ണ്ടെ നീ ​​​ക​​​ല​​​മൊ​​​ട​​​ക്ക​​​ല്ലെ. ഇ​​​വി​​​ടെ ഞാ​​​ൻ മാ​​​ത്തു​​​ക്കു​​​ട്ടി​​​യ​​​ല്ല, ജോ​​​സൂ​​​ട്ടി​​​യാ...’’

അ​​​വ​​​ൻ പ​​​റ​​​ഞ്ഞു.​​​ അ​​​വ​​​ൾ​​​ക്ക് ഒ​​​ന്നും മ​​​ന​​​സ്സിലാ​​​യി​​​ല്ല. അ​​​വ​​​ൻ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. ‘‘കൊ​​​ച്ചീ​​​ല് അ​​​വ​​​ന്മാ​​​രു​​​ടെ ക​​​സ്റ്റ​​​ഡി​​​യി​​​ൽ ജീ​​​വി​​​തം തീ​​​രു​​​മെ​​​ന്നാ ഞാ​​​ൻ ക​​​രു​​​തി​​​യെ. അ​​​മ്മാ​​​തി​​​രി ഇ​​​ടി​​​യാ​​​​​​യി​​​രു​​​ന്നു നാ​​​റി​​​ക​​​ള്.​​​ എ​​​ന്നെ ചോ​​​ദി​​​ച്ച് നീ ​​​കാ​​​ബ​​​റേ ക​​​ളി​​​ക്കാ​​​തി​​​രു​​​ന്ന​​​പ്പോ​​​ഴൊ​​​ക്കെ അ​​​വ​​​ന്മാ​​​ര് എ​​​ന്നെ കൊ​​​ല്ലാ​​​ക്കൊ​​​ല ചെ​​​യ്തു. അ​​​ങ്ങ​​​നെ കി​​​ട​​​ക്കു​​​ന്ന സ​​​മ​​​യ​​​ത്താ​​​ണ് ഭ​​​ക്ഷ​​​ണം പൊ​​​തി​​​ഞ്ഞ് കൊ​​​ണ്ടു​​​വ​​​ന്ന ഒ​​​രു പ​​​ഴ​​​യ പേ​​​പ്പ​​​റ് ക​​​ഷ​​​ണം എ​​​ന്റെ കൈ​​​യി​​​ൽ കി​​​ട്ടു​​​ന്ന​​​ത്. ആ​​​മോ​​​സി​​​നെയും ത​​​മ്പാ​​​നെ​​​യും പ​​​റ്റി​​​യു​​​ള്ള ക​​​ഥ​​​ക​​​ളാ​​​യി​​​രു​​​ന്ന് അ​​​തി​​​ല് നി​​​റ​​​യെ. അ​​​പ്പ ഞാ​​​ൻ ഉ​​​റ​​​പ്പി​​​ച്ച് ഈ ​​​പോ​​​ഴ​​​ന്മാ​​​ർ​​​ക്ക് പി​​​രി കേ​​​റി​​​യാ നീ ​​​ര​​​ക്ഷ​​​പ്പെ​​​ടു​​​മെ​​​ന്ന്.​​​ അ​​​ങ്ങ​​​നെ ഞാ​​​ൻ അ​​​വി​​​ടന്ന് ചാ​​​ടി ഇ​​​വി​​​ടെ​​​ത്തി.​​​

പ​​​ക്ഷേ ഇ​​​വ​​​ന്മാ​​​രോ​​​ട് ഇ​​​ട​​​പെ​​​ടാ​​​ൻ ഒ​​​ര​​​വ​​​സ​​​രം വേ​​​ണ​​​മ​​​ല്ലോ.​​​ അ​​​തി​​​ന് ഏ​​​റ്റ​​​വും ന​​​ല്ല സ്ഥ​​​ലം ഹൈ​​​റേ​​​ഞ്ച് ക്ല​​​ബ്ബാ​​​ന്ന് എ​​​നി​​​ക്ക് മ​​​ന​​​സ്സിലാ​​​യി. ഇ​​​തി​​​നേ​​​ക്കാ ഡെ​​​യി​​​ഞ്ച​​​റാ​​​യ ഒ​​​രു പെ​​​ങ്ങ​​​ള് ഇ​​​വ​​​ന്മാ​​​ർ​​​ക്ക് ഉ​​​ണ്ട്. ട്രീ​​​സാ​​​മ്മ. അ​​​വ​​​രു​​​ടെ കാ​​​ല് പി​​​ടി​​​ച്ച് ക്ല​​​ബ്ബി​​​ൽ ഞാ​​​ൻ ജോ​​​ലി​​​ക്ക് കേ​​​റി എ​​​ട്ടാം​​​പ​​​ക്കം ര​​​ണ്ടി​​​നേം പി​​​രി​​​മു​​​റു​​​ക്കി ഞാ​​​ൻ കൊ​​​ച്ചി​​​ക്ക് വി​​​ട്ടു. ബാ​​​ക്കി ന​​​ട​​​ന്ന​​​തൊ​​​ക്കെ നി​​​ന​​​ക്ക് അ​​​റി​​​യാ​​​ല്ലോ.​​​ ആ​​​ദ്യം ഇ​​​ന്ന​​​ത്തെ ഷോ ​​​ക​​​ഴി​​​യ​​​ട്ടെ. അ​​​ത് ക​​​ഴി​​​ഞ്ഞ് കാ​​​ര്യ​​​ങ്ങ​​​ളൊ​​​ക്കെ ത​​​ഞ്ച​​​ത്തി​​​ൽ നീ ​​​അ​​​വ​​​രോ​​​ട് പ​​​റ​​​ഞ്ഞാ മ​​​തി. സ്ത്രീ​​​ക​​​ളെ അ​​​വ​​​ന്മാ​​​ർ​​​ക്ക് വ​​​ലി​​​യ ബ​​​ഹു​​​മാ​​​ന​​​വാ. ന​​​മ്മു​​​ടെ കാ​​​ര്യം അ​​​വ​​​ര് ത​​​ന്നെ ന​​​ട​​​ത്തി ത​​​ന്നോ​​​ളും.’’

‘‘അ​​​യ്യോ അ​​​തി​​​നൊ​​​ക്കെ നി​​​ൽ​​​ക്കു​​​ന്ന​​​ത് എ​​​ന്തി​​​നാ... പ​​​രി​​​പാ​​​ടി ക​​​ഴി​​​ഞ്ഞ് ന​​​മ്മ​​​ക്ക് ഇ​​​വി​​​ടു​​​ന്ന് മു​​​ങ്ങി​​​യാ പോ​​​രേ...’’

ജെ​​​ന്നി ചോ​​​ദി​​​ച്ചു.

‘‘ഇ​​​വി​​​ടം​​​വി​​​ട്ടാ ജീ​​​വി​​​ത​​​കാ​​​ലം മു​​​ഴു​​​ക്കെ നീ ​​​ഈ​​​ഗി​​​ൾ ജെ​​​ന്നി​​​യും ഞാ​​​ൻ ബ്യൂ​​​ഗി​​​ൾ മാ​​​ത്തു​​​ക്കു​​​ട്ടി​​​യും ആ​​​യി​​​രി​​​ക്കും.’’

പെ​​​ട്ടെ​​​ന്ന് വാ​​​തി​​​ലി​​​ൽ മു​​​ട്ടു​​​കേ​​​ട്ടു.​​​ മാ​​​ത്തു​​​ക്കു​​​ട്ടി വാ​​​തി​​​ൽ തു​​​റ​​​ന്നു. പു​​​റ​​​ത്ത് ആ​​​മോ​​​സും ത​​​മ്പാ​​​നും പ്രാ​​​ഞ്ചി​​​യും നി​​​ൽ​​​ക്കു​​​ന്നു.​​​ ജെ​​​ന്നി​​​യു​​​ടെ വേ​​​ഷം ക​​​ണ്ട് ത​​​ന്റെ തോ​​​ളി​​​ൽ കി​​​ട​​​ന്ന തോ​​​ർ​​​ത്ത് എ​​​ടു​​​ത്ത് ത​​​മ്പാ​​​ൻ ജെ​​​ന്നി​​​യു​​​ടെ മാ​​​റി​​​ലേ​​​ക്കി​​​ട്ടു.

‘‘നി​​​ന​​​ക്കെ​​​ന്നാ​​​ടാ ഇ​​​വി​​​ടെ കാ​​​ര്യം?’’

ആ​​​മോ​​​സ് മു​​​ര​​​ണ്ടു.

‘‘ജെ​​​ന്നി മാ​​​ഡ​​​ത്തി​​​ന് ജൂ​​​സ് കൊ​​​ടു​​​ക്കാ​​​ൻ വ​​​ന്ന​​​താ.’’

‘‘കൊ​​​ടു​​​ത്തെ​​​ങ്കി പോ​​​ടാ.’’

 

മ​​ജീ​​ദ് സെ​​യ്ദ്,സന്തോഷ്​ ആർ.വി 

അ​​​വ​​​നെ പ​​​റ​​​ഞ്ഞു വി​​​ട്ട​​​ശേ​​​ഷം ജെ​​​ന്നി​​​യെ അ​​​വ​​​ർ ഹാ​​​ളി​​​ലേ​​​ക്ക് കൊ​​​ണ്ടു​​​പോ​​​യി.​​​ അ​​​വി​​​ടത്തെ കാ​​​ഴ്ച ക​​​ണ്ട് അ​​​വ​​​ൾ ഞെ​​​ട്ടി.​​​ ച​​​ട്ട​​​യും മു​​​ണ്ടും ധ​​​രി​​​ച്ച ഹൈ​​​റേ​​​ഞ്ച് അ​​​മ്മ​​​ച്ചി​​​മാ​​​ർ മാ​​​ത്ര​​​മേ ഹാ​​​ളി​​​ൽ ഉ​​​ള്ളൂ.​​​ മ്യൂ​​​സി​​​ക് വാ​​​യി​​​ക്കു​​​ന്ന​​​തുപോ​​​ലും പെ​​​ണ്ണു​​​ങ്ങ​​​ളാ​​​ണ്.​​​ ട്രീ​​​സാ​​​മ്മ എ​​​ല്ലാ​​​വ​​​രു​​​ടെ​​​യും ന​​​ടു​​​ക്ക് രാ​​​ജ​​​ഭാ​​​വ​​​ത്തി​​​ൽ ഇ​​​രി​​​ക്കു​​​ന്നു.​​​ ആ​​​മോ​​​സും ത​​​മ്പാ​​​നും ഹാ​​​ള​​​ട​​​ച്ച് പോ​​​യ പി​​​ന്നാ​​​ലെ അ​​​വി​​​ട​​​മാ​​​കെ സം​​​ഗീ​​​തം മു​​​ഴ​​​ങ്ങി.​​​

ലോ​​​ക​​​ത്ത് ആ​​​ദ്യ​​​മാ​​​യും അ​​​വ​​​സാ​​​ന​​​മാ​​​യും സ്ത്രീ​​​ക​​​ൾ​​​ക്ക് വേ​​​ണ്ടി ന​​​ട​​​ത്ത​​​പ്പെ​​​ട്ട കാ​​​ബ​​​റേ​​​ക്ക് വേ​​​ണ്ടി ജെ​​​ന്നി ചു​​​വ​​​ടു​​​ക​​​ൾ വെ​​​ച്ചു​​​തു​​​ട​​​ങ്ങി.​​​ കു​​​ടി​​​ച്ചും മ​​​ദി​​​ച്ചും അ​​​ർമാ​​​ദി​​​ക്കു​​​ന്ന അ​​​മ്മ​​​ച്ചി​​​മാ​​​രു​​​ടെ ന​​​ടു​​​വി​​​ൽ ഈ​​​ഗി​​​ൾ ജെ​​​ന്നി അ​​​വ​​​ളു​​​ടെ അ​​​വ​​​സാ​​​ന കാ​​​ബ​​​റേ ആ​​​ടി​​​തി​​​മി​​​ർ​​​ക്കു​​​മ്പോ​​​ൾ ഒ​​​രു ക​​​ണ്ണ് മാ​​​ത്രം പ​​​റ്റി​​​ക്കാ​​​വു​​​ന്ന ത​​​ര​​​ത്തി​​​ൽ വ​​​ലി​​​പ്പ​​​മു​​​ള്ള ഒ​​​രു ചെ​​​റു​​​ദ്വാ​​​ര​​​ത്തി​​​ൽ മു​​​ഖം അ​​​മ​​​ർ​​​ത്തി ഹൈ​​​റേ​​​ഞ്ച് ക്ല​​​ബിന്റെ മു​​​ക​​​ളി​​​ൽ പ്രാ​​​ഞ്ചി ക​​​മി​​​ഴ്ന്നു കി​​​ട​​​ന്നു. അ​​​വ​​​ന്റെ ഇ​​​രു​​​പു​​​റ​​​മി​​​രു​​​ന്ന് ആ​​​മോ​​​സും ത​​​മ്പാ​​​നും നാ​​​ലാ​​​മ​​​ത്തെ കു​​​പ്പി പൊ​​​ട്ടി​​​ച്ചു...

(അവസാനിച്ചു)

News Summary - weekly novel