Begin typing your search above and press return to search.
proflie-avatar
Login

അതെ, ഊ​ട്ടു​പു​ര​കളിലും തീൻമേശയിലും കാളനാകാമെങ്കിൽ കാളയുമാകാം!

അതെ, ഊ​ട്ടു​പു​ര​കളിലും തീൻമേശയിലും കാളനാകാമെങ്കിൽ കാളയുമാകാം!
cancel

സംസ്​ഥാന സ്​കൂൾ കലോത്സവം പലതരം വിവാദങ്ങൾക്കുകൂടി അടുപ്പുകൂട്ടിയിരുന്നു. അവതരണഗാനത്തിലെ ‘മുസ്​ലിം ഭീകരവേഷധാരി’ മുതൽ വെപ്പുപുരയിലെ ജാതി വരെ ചർച്ചയായി. നമ്മുടെ സമകാലിക ഇന്ത്യയുടെ പരിച്ഛേദം അവിടെ പ്രത്യക്ഷമായി. ആ സംവാദങ്ങളെയും അവസ്​ഥകളെയും ചിന്തകനായ കെ.ഇ.എൻ ഉപസംഹരിക്കുന്നു. മർദി​ത​ മ​തത്തിന്റെയോ മ​ർദി​ത ജാ​തി​യുടെയോ സ്വാ​ത​ന്ത്ര്യം ചോ​റി​നൊ​പ്പ​മോ ചി​ല​പ്പോ​ള്‍ അ​തി​നും മീ​തെ​യോ പ്ര​ധാ​ന​പ്പെ​ട്ട​താ​വും എന്നു ​കൂടി ലേഖകൻ പറയുന്നു.ക​​ലോ​​ത്സ​​വ​​ വി​​വാ​​ദ​​ത്തി​​ല്‍ തെ​​ളി​​യു​​ന്ന​​ത്, പ​​ഴ​​യ ‘ഭ്രാ​​ന്താ​​ല​​യ​​വും’ പു​​തി​​യ ‘ബ്രാ​​ന്‍ഡാ​​ല​​യ​​വും’...

Your Subscription Supports Independent Journalism

View Plans

സംസ്​ഥാന സ്​കൂൾ കലോത്സവം പലതരം വിവാദങ്ങൾക്കുകൂടി അടുപ്പുകൂട്ടിയിരുന്നു. അവതരണഗാനത്തിലെ ‘മുസ്​ലിം ഭീകരവേഷധാരി’ മുതൽ വെപ്പുപുരയിലെ ജാതി വരെ ചർച്ചയായി. നമ്മുടെ സമകാലിക ഇന്ത്യയുടെ പരിച്ഛേദം അവിടെ പ്രത്യക്ഷമായി. ആ സംവാദങ്ങളെയും അവസ്​ഥകളെയും ചിന്തകനായ കെ.ഇ.എൻ ഉപസംഹരിക്കുന്നു. മർദി​ത​ മ​തത്തിന്റെയോ മ​ർദി​ത ജാ​തി​യുടെയോ സ്വാ​ത​ന്ത്ര്യം ചോ​റി​നൊ​പ്പ​മോ ചി​ല​പ്പോ​ള്‍ അ​തി​നും മീ​തെ​യോ പ്ര​ധാ​ന​പ്പെ​ട്ട​താ​വും എന്നു ​കൂടി ലേഖകൻ പറയുന്നു.

​​ലോ​​ത്സ​​വ​​ വി​​വാ​​ദ​​ത്തി​​ല്‍ തെ​​ളി​​യു​​ന്ന​​ത്, പ​​ഴ​​യ ‘ഭ്രാ​​ന്താ​​ല​​യ​​വും’ പു​​തി​​യ ‘ബ്രാ​​ന്‍ഡാ​​ല​​യ​​വും’ ത​​മ്മി​​ലു​​ള്ള ആ​​ശ്ലേ​​ഷ​​പു​​ള​​ക​​ത്തി​​ന്‍റെ മ​​ധു​​രോ​​ദാ​​ര​​മാ​​യ ആ​​വി​​ഷ്കാ​​ര​​മാ​​ണ്! സ്വാ​​ഗ​​ത​​ഗാ​​ന​​ത്തി​​ലെ മു​​സ്‍ലിം ‘ഭീ​​ക​​ര​​വേ​​ഷ​​ധാ​​രി​’​യും വെ​​പ്പു​​പു​​ര​​യി​​ലെ വി​​വാ​​ദ​​ങ്ങ​​ളും തു​​ട​​ര്‍ന്നു​​വ​​രു​​ന്ന ആ​​ശ​​യ​​സം​​വാ​​ദ​​ങ്ങ​​ളി​​ലും ഇ​​നി​​യും ക​​യ​​റി​​യി​​റ​​ങ്ങും! ‘മു​​സ്‍ലിം ഭീ​​ക​​ര​​വേ​​ഷ​​ധാ​​രി’ ദൃ​​ഢ​​പ്പെ​​ടു​​ത്ത​​പ്പെ​​ട്ടു​​കൊ​​ണ്ടേ​​യി​​രി​​ക്കു​​ന്ന ഒ​​രു പ​​തി​​വ് വാ​​ര്‍പ്പു​​മാ​​തൃ​​ക​​യാ​​ണ്. സ​​ത്യ​​ത്തി​​ല്‍ ചെ​​റു​​തും വ​​ലു​​തു​​മാ​​യ നാ​​ഥു​​റാം ​ഗോ​​ദ്സെ കോ​​ല​​ങ്ങ​​ളാ​​ണ് ഇ​​ന്ത്യ​​യി​​ല്‍ ‘ഭീ​​ക​​ര​​മാ​​തൃ​​ക’​​ക​​ള്‍ക്ക് ഏ​​റ്റ​​വും അ​​നു​​യോ​​ജ്യം. ഒ​​രു ക​​ലാ​​സം​​ഘ​​ട​​ന​​ക്ക് മാ​​ത്ര​​മ​​ല്ല, ഏ​​തു​ ക​​ലാ​​സം​​ഘ​​ട​​ന​​ക്കും പ​​രീ​​ക്ഷി​​ച്ച് നോ​​ക്കാ​​വു​​ന്ന​​താ​​ണ്! ഫ​​ലം ഉ​​റ​​പ്പ്!

ന​​വ​​ഫാ​​ഷി​​സ്റ്റ് അ​​ധി​​കാ​​രം ഭാ​​വ​​ന​​യു​​ടെ കു​​പ്പാ​​യ​​മി​​ടു​​മ്പോ​​ള്‍ സ്വാ​​ഗ​​ത​​ഗാ​​നം മാ​​ത്ര​​മ​​ല്ല, ന​​ന്ദി​​പ്ര​​ക​​ട​​ന​​വും കു​​ഴ​​പ്പ​​ത്തി​​ലാ​​വും! ‘ഏ​​ക​​സ്വ​​ര​​ത’​​യെ​​ക്കു​​റി​​ച്ച് പ​​റ​​ഞ്ഞു​​കൊ​​ണ്ട് ‘ഏ​​ക​​സ്വ​​ര​​ത’ അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന​​തും; ബ​​ഹു​​സ്വ​​ര​​ത​​യെ​​ക്കു​​റി​​ച്ച് പ​​റ​​ഞ്ഞു​​കൊ​​ണ്ട്, അ​​തേ ‘ഏ​​ക​​സ്വ​​ര​​ത’ ആ​​ഘോ​​ഷി​​ക്കു​​ന്ന​​തും ത​​മ്മി​​ലു​​ള്ള അ​​ടി​​സ്ഥാ​​ന​​പ​​ര​​മാ​​യ ‘അ​​ക​​ല’​​മാ​​ണ് അ​​പ​​ഗ്ര​​ഥി​​ക്ക​​പ്പെ​​ടേ​​ണ്ട​​ത്. ‘സൗ​​ക​​ര്യം’ എ​​ന്നു​​ള്ള​​ത് ഒ​​രു സ​​വി​​ശേ​​ഷ സ​​ന്ദ​​ര്‍ഭ​​ത്തി​​ലെ താ​​ല്‍ക്കാ​​ലി​​ക പ്ര​​യോ​​ഗം മാ​​ത്ര​​മാ​​ണ്. എ​​ന്നാ​​ല്‍, ‘സ്വാ​​ത​​ന്ത്ര്യ’​​മെ​​ന്ന​​ത് മ​​റ്റൊ​​ന്നി​​ലേ​​ക്കും വെ​​ട്ടി​​ച്ചു​രു​​ക്കാ​​നാ​​വാ​​ത്ത, അ​​വ​​കാ​​ശ​​മാ​​ണ്. ര​​ണ്ടി​​നെ​​യും ത​​ത്ത്വ​​ദീ​​ക്ഷ​​യു​​മി​​ല്ലാ​​തെ കൂ​​ട്ടി​​ക്ക​ല​​ര്‍ത്തി ഒ​​രു കു​​പ്പി​​യി​​ലാ​​ക്കി, ‘ക​​ലോ​​ത്സ​​വ​​ സം​​വാ​​ദ’​ ചെ​ല​​വി​​ല്‍ ഒ​​രു ഡി​​സ്കൗ​​ണ്ടു പോ​​ലും ന​​ല്‍കാ​​തെ ‘വി​​റ്റ​​ഴി​​ക്കാ​​നു​​ള്ള വി​​വാ​​ദ’​​ശ്ര​​മ​​ങ്ങ​​ളി​​ലാ​​ണ്, സം​​ഘ​്പ​​രി​​വാ​​ര്‍ പ്ര​​തി​​ഭ​​ക​​ള്‍ വ്യാ​​പൃ​​ത​​രാ​​യി​​രി​​ക്കു​​ന്ന​​ത്. കോ​​ഴി​​ക്കോ​​ട് ന​​ട​​ന്ന അ​​റു​​പ​​ത്തി​​യൊ​​ന്നാം ക​​ലോ​​ത്സ​​വം, അ​​വി​​ടെ അ​​വ​​ത​​രി​​പ്പി​​ച്ച ക​​ലാ​​പ​​രി​​പാ​​ടി​​ക​​ള്‍കൊ​​ണ്ടും സം​​ഘ​​ട​​നാ മി​​ക​​വു​​കൊ​​ണ്ടും ഭ​​ക്ഷ​​ണ​​പൊ​​ലി​​മ​​കൊ​​ണ്ടും മാ​​ത്ര​​മ​​ല്ല അ​​തോ​​ടൊ​​പ്പം ഉ​​യ​​ര്‍ന്ന വി​​മ​​ര്‍ശ​​ന​​ങ്ങ​​ള്‍കൊ​​ണ്ടു​​മാ​​യി​​രി​​ക്കും നാ​​ളെ ച​​രി​​ത്ര​​ത്തി​​ല്‍ അ​​ട​​യാ​​ള​​പ്പെ​​ടു​​ത്ത​​പ്പെ​​ടാ​​ന്‍ പോ​​കു​​ന്ന​​ത്. ഒ​​ന്നി​​നെ​​യും അ​​തെ​​ത്ര നി​​സ്സാ​​ര​​വും നി​​രു​​പ​​ദ്ര​​വ​​ക​​ര​​മാ​​യി​​രു​​ന്നാ​​ല്‍പോ​​ലും, അ​​ല​​സ​​മാ​​യി ക​​ട​​ന്നു​​പോ​​വാ​​ന്‍ അ​​നു​​വ​​ദി​​ക്കാ​​ത്ത ഒ​​രു ജ​​നാ​​യ​​ത്ത ജാ​​ഗ്ര​​ത​​യാ​​ണ്, ക​​ലോ​​ത്സ​​വ സം​​വാ​​ദ​​ങ്ങ​​ളി​​ല്‍ ജ്വ​​ലി​​ച്ച​​ത്. ക​​ളി​​യും കാ​​ര്യ​​വും, സ്വാ​​ഗ​​ത​​ഗാ​​ന​​വും ഭ​​ക്ഷ​​ണ​​വും എ​​ന്തും ‘ഓ​​ഡി​​റ്റ്’ ചെ​​യ്യ​​പ്പെ​​ട​​ണം!

കലോൽസവ സ്വാഗതഗാനത്തിലെ മുസ്ലിം ഭീകരവേഷധാരി
കലോൽസവ സ്വാഗതഗാനത്തിലെ മുസ്ലിം ഭീകരവേഷധാരി

ബ​​ഹു​​സ്വ​​ര സ​​മീ​​പ​​ന​​ങ്ങ​​ളു​​ടെ വാ​​തി​​ലു​​ക​​ള്‍ ഒ​​ന്നൊ​​ന്നാ​​യി അ​​ട​​ച്ച് കു​​റ്റി​​യി​​ടു​​മ്പോ​​ഴാ​​ണ്, അ​​ധി​​നി​​വേ​​ശം ക​​രു​​ത്താ​​ർ​ജി​​ക്കു​​ന്ന​​ത്. സം​​സ്കാ​​രം ജ​​നാ​​യ​​ത്ത​​പ​​ര​​മാ​​കും മു​​റ​​ക്കാ​​ണ്, ഭ​​ക്ഷ​​ണ​​ത്തി​​ലും വ​​സ്ത്ര​​ത്തി​​ലു​​മ​​ട​​ക്കം, വൈ​​വി​​ധ്യപൂ​​ര്‍ണ​​മാ​​യ തി​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ള്‍ക്കു​​ള്ള അ​​വ​​സ​​ര​​ങ്ങ​​ള്‍ വ​​ര്‍ധി​​ക്കു​​ന്ന​​ത്. എ​​ന്നാ​​ല്‍, അ​​ധി​​നി​​വേ​​ശം ജ​​ന​​കീ​​യ സം​​സ്കാ​​ര​​ത്തെ അ​​ടി​​മ​​പ്പെ​​ടു​​ത്തു​​മ്പോ​​ള്‍, പൗ​​ര​​സ​​മൂ​​ഹ​​ത്തി​​ന്‍റെ തി​​ര​​ഞ്ഞെ​​ടു​​ക്കാ​​നു​​ള്ള അ​​വ​​സ​​ര​​ങ്ങ​​ള്‍ ഒ​​ന്നി​​നു​​പി​​റ​​കെ മ​​റ്റൊ​​ന്നാ​​യി പ​​തു​​ക്കെ അ​​പ്ര​​ത്യ​​ക്ഷ​​മാ​​കും. അ​​തോ​​ടെ അ​​ടു​​ക്ക​​ള​​യി​​ല്‍പോ​​ലും കൃ​​ത്രി​​മ ത​​ര്‍ക്ക​​ങ്ങ​​ളു​​ടെ കൊ​​ടി​​ക​​ളു​​യ​​രും! ചി​​ല ഭ​​ക്ഷ​​ണ പ​​ദാ​​ർ​ഥ​​ങ്ങ​​ള്‍, ഭ​​ക്ഷ​​ണ​​മെ​​ന്ന പ്രാ​​ഥ​​മി​​കാ​​വ​​സ്ഥ വി​​ട്ട് ശ്രേ​​ഷ്ഠ​​പ​​ദ​​വി പ്രാ​​പി​​ക്കും! മ​​റ്റ് ചി​​ല​​ത് മ്ലേ​ച്ഛ​വു​​മാ​​കും! അ​​ങ്ങ​​നെ​​യാ​​ണ് മാം​​സ​​ഭോ​​ജി​​ക​​ള്‍ ‘പി​​ശാ​​ചു​​ക്ക​​ളും’ സ​​സ്യ​​ഭോ​​ജി​​ക​​ള്‍ സൗ​​മ്യ​​മാ​​ലാ​​ഖ​​മാ​​രു​​മാ​​വു​​ന്ന​​ത്!

സ​​മീ​​പ​​കാ​​ലം​​വ​​രെ സാ​​ഹി​​ത്യ-​​സാം​​സ്കാ​​രി​​ക ക​​ലാ​ ലോ​​ക​​ങ്ങ​​ളി​​ലേ​​ക്ക്, മ​​ത്സ്യ​​മാം​​സാ​​ദി​​ക​​ളു​​ടെ പ്ര​​വേ​​ശ​​നം അ​​ത്ര ആ​​വേ​​ശ​​പൂ​​ർ​വം സ്വാ​​ഗ​​തം ചെ​​യ്യ​​പ്പെ​​ട്ടി​​രു​​ന്നി​​ല്ല. ചാ​​യ​​ വേ​​ണ്ട​​വ​​ര്‍ക്ക് ചാ​​യ​​യും കാ​​പ്പി​​ വേ​​ണ്ട​​വ​​ര്‍ക്ക് കാ​​പ്പി​​യും ക​​ഴി​​ക്കാ​​നു​​ള്ള സ്വാ​​ത​​ന്ത്ര്യ​​ത്തി​​നു​​വേ​​ണ്ടി, പ്ര​​ത്യേ​​ക ‘സ്വാ​​ത​​ന്ത്ര്യ​​സ​​മ​​ര’​​മൊ​​ന്നും ന​​ട​​ന്നി​​ട്ടി​​ല്ലെ​​ന്ന ധാ​​ര​​ണ ന​​വോ​​ത്ഥാ​​ന ച​​രി​​ത്രം ത​​ള്ളി​​ക്ക​​ള​​യും! ജീ​​വി​​ത​​ത്തി​​ലെ​​ന്ന​​പോ​​ലെ ഭ​​ക്ഷ​​ണ​​ത്തി​​ലും നി​​ല​​നി​​ല്‍ക്കു​​ന്ന വൈ​​വി​​ധ്യ​​ങ്ങ​​ളെ ആ​​ര്‍ക്കും പ്ര​​യാ​​സ​​മു​​ണ്ടാ​​ക്കാ​​ത്ത​​വി​​ധം വ​​ള​​ര്‍ത്താ​​നു​​ള്ള വി​​ന​​യ​​മാ​​ണ്, ഒ​​രു മ​​ത​​നി​​ര​​പേ​​ക്ഷ​​സ​​മൂ​​ഹം വി​​ക​​സി​​പ്പി​​ക്കേ​​ണ്ട​​ത്. ‘ഞ​​ങ്ങ​​ള്‍ ശ്രേ​​ഷ്ഠം, നി​​ങ്ങ​​ള്‍ മ്ലേ​ച്ഛം’ ​എ​​ന്ന സ്വ​​ന്തം അ​​വി​​ക​​സി​​ത മാ​​ന​​സി​​കാ​​വ​​സ്ഥ അ​​വ​​സാ​​നി​​പ്പി​​ക്കു​​ന്ന​​തി​​ന്നു പ​​ക​​രം, അ​​തി​​നെ ആ​​ദ​​ര്‍ശ​​വ​​ത്ക​​രി​​ക്കാ​​ന്‍ ശ്ര​​മി​​ക്കു​​ന്ന​​ത് അ​​പ​​ക​​ട​​ക​​ര​​മാ​​ണ്. ഓ​​രോ​​രു​​ത്ത​​രു​​ടെ​​യും ‘ഇ​​ഷ്ടം’ അ​​വ​​ര​​വ​​രു​​ടെ ഇ​​ഷ്ടം മാ​​ത്ര​​മാ​​ണ്; അ​​തി​​നെ ലോ​​ക​​ത്തി​​ന്‍റെ ത​​ത്ത്വ​മാ​​യി തെ​​റ്റി​​ദ്ധ​​രി​​ക്ക​​രു​​ത്.

മ​​ത​​നി​​ര​​പേ​​ക്ഷ ആ​​ശ​​യ​​ങ്ങ​​ള്‍, അ​​വ വെ​​ല്ലു​​വി​​ളി​​ക്ക​​പ്പെ​​ടു​​ന്ന സ​​ന്ദ​​ര്‍ഭ​​ങ്ങ​​ളി​​ലെ​​ങ്കി​​ലും ആ​​വ​​ര്‍ത്തി​​ച്ച്, അ​​വ​​ത​​രി​​പ്പി​​ക്ക​​പ്പെ​​ടാ​​തെ​​ പോ​​യാ​​ല്‍, ജ​​നാ​​യ​ത്ത​​ത്തി​​ന്‍റെ കൈ​​ക​​ളി​​ല്‍ വി​​ല​​ങ്ങ് വീ​​ഴും! സ​​മ​​ര​​ങ്ങ​​ള്‍ തോ​​ല്‍ക്കു​​ന്ന​​തി​​നെ​​ക്കാ​​ള്‍, ജ​​നാ​​യ​​ത്ത​​ ശ​​ക്തി​​ക​​ള്‍ ഭ​​യ​​ക്കേ​​ണ്ട​​ത് ആ ​​സ​​മ​​ര​​ങ്ങ​​ളെ സാ​​ധ്യ​​മാ​​ക്കു​​ന്ന ആ​​ശ​​യ​​ങ്ങ​​ള്‍ തോ​​ല്‍പി​​ക്ക​​പ്പെ​​ടു​​മ്പോ​​ഴാ​​ണ്! ക​​ലോ​​ത്സ​​വ​​ വേ​​ദി​​യി​​ലെ സ്വാ​​ഗ​​ത​​ഗാ​​ന​​ത്തി​​ലെ വാ​​ര്‍പ്പു​​മാ​​തൃ​​ക​​യി​​ല്‍നി​​ന്ന് ര​​ണ്ട​​ടി​​വെ​​ച്ചാ​​ല്‍ ഊ​​ട്ടു​​പു​​ര​​യി​​ലേ​​ക്കു​​ള്ള ക​​വാ​​ട​​ത്തി​​നു മു​​ന്നി​ലെ​​ത്തും! ഏ​​തേ​​ത് വി​​ഭ​​വ​​ങ്ങ​​ള്‍ വി​​ള​​മ്പി​​യെ​​ന്നു​​ള്ള​​ത​​ല്ല, ആ​​രൊ​​ക്കെ എ​​ത്ര​​യൊ​​ക്കെ തി​​ന്നു എ​​ന്നു​​ള്ള​​തു​​മ​​ല്ല, മ​​റി​​ച്ച് അ​​തി​​ല്‍ പ്ര​​വ​​ര്‍ത്തി​​ക്കു​​ന്ന ‘പ്ര​​ത്യ​​യ​​ശാ​​സ്ത്രം’ എ​​ന്താ​​ണെ​​ന്ന ചോ​​ദ്യ​​മാ​​ണ് പ്ര​​സ​​ക്തം. ആ​​മ​​പ്പൂ​​ട്ട് മു​​ത​​ല്‍ നി​​ര​​വ​​ധി കി​​ടി​​ല​​ന്‍ ‘പൂ​​ട്ടു’​​ക​​ളെ അ​റി​​യു​​ന്ന​​വ​​ര്‍, ഗു​​രു​​പൂ​​ട്ട് മു​​ത​​ല്‍ ‘കാ​​ളി​​പൂ​​ട്ട്’ മുതൽ ആ ‘അപ്പച്ചൻ പൂട്ട്’ വ​​രെ​​യു​​ള്ള, ന​​വോ​​ത്ഥാ​​നം നി​​ർ​മി​​ച്ച ‘ജാ​​തി-​​പൂ​​ട്ടു’​​ക​​ളെ കു​​റി​​ച്ചു​​കൂ​​ടി ഓ​​ര്‍ക്ക​​ണം!

മേ​​ല്‍ക്കോ​​യ്മാ ജാ​​തി​​ പ്ര​​ത്യ​​യ​​ശാ​​സ്ത്രം പ​​ല​​ വേ​​ഷ​​ങ്ങ​​ളി​​ല്‍ സാം​​സ്കാ​​രി​​ക ജീ​​വി​​ത​​ത്തി​​ലേ​​ക്ക് ഇ​​ടി​​ച്ചു​​ക​​യ​​റു​​ന്ന​​തി​​നെ​​ക്കു​​റി​​ച്ചു​​ള്ള സൂ​​ക്ഷ്മ​​മാ​​യ വി​​മ​​ര്‍ശ​​ന​​ങ്ങ​​ളെ ചി​​ല​​ര്‍ ‘ഇ​​റ​​ച്ചി’ വേ​​ണോ വെ​​ണ്ട​​ക്ക വേ​​ണോ എ​​ന്ന​​തി​​ലേ​​ക്ക് മാ​​ത്ര​​മാ​​യി ചു​​രു​​ക്കു​​ന്ന​​ത് കാ​​ണു​​മ്പോ​​ഴാ​​ണ് സ​​ത്യ​​മാ​​യും നാം ​​ഭ​​യ​​പ്പെ​​ടേ​​ണ്ട​​ത്. മ​​ത്സ്യ​​മാം​​സ​​ങ്ങ​​ള്‍ ക​​ഴി​​ക്കു​​ന്ന​​വ​​ര്‍പോ​​ലും ‘‘ഞാ​​നി​​പ്പോ​​ഴ​​ത്ര​​യൊ​​ന്നും ക​​ഴി​​ക്കാ​​റി​​ല്ല, എ​​ന്തൊ​​ക്കെ പ​​റ​​ഞ്ഞാ​​ലും അ​​ത് ആ​​രോ​​ഗ്യ​​ത്തി​​ന് അ​​ത്ര​​യൊ​​ന്നും ന​​ന്ന​​ല്ല​​ല്ലോ, ആ ​​കു​​ഴി​​മ​​ന്തി​​യും ബീ​​ഫും ക​​ഴി​​ച്ച് ദി​​വ​​സ​​വും എ​​ത്ര​​പേ​​രാ​​ണ് മ​​രി​​ക്കു​​ന്ന​​ത്’’ എ​​ന്നും മ​​റ്റും പ​​റ​​യു​​ന്ന​​ത് കേ​​ള്‍ക്കു​​മ്പോ​​ള്‍ ആ​​രാ​​യാ​​ലും ചി​​രി​​ച്ചു​​പോ​​കും! ആ​​ത്മ​​ഹ​​ത്യ​​ക​​ളെ​​പ്പോ​​ലും ‘കു​​ഴി​​മ​​ന്തി’ കോ​​ള​​ത്തി​​ല്‍ വ​​ര​​വു​​വെ​​ക്കു​​ന്ന മാ​​ധ്യ​​മ​​ങ്ങ​​ള്‍ മു​​ത​​ല്‍, ‘അ​​റ​​ബി അ​​ഭി​​രു​​ചി​​ക​​ളു​​ടെ’ വ്യാ​​പ​​ന​​ത്തി​​ല്‍ മ​​നം​​നൊ​​ന്ത് വേ​​ദ​​നി​​ക്കു​​ന്ന, ‘ത​​നി​​മ​​പ്രി​​യ​​ര്‍’​വ​​രെ, ‘ക​​ലോ​​ത്സ​​വ വി​​വാ​​ദ’ ചെ​ല​​വി​​ല്‍ ഇ​​ള​​കി​​മ​​റി​​യു​​ക​​യാ​​ണ്! യ​​ഥാ​​ർ​ഥ പ്ര​​ശ്ന​​ത്തെ മ​​റ​​ച്ചു​വെ​​ക്കാ​​ന്‍ പാ​​ക​​ത്തി​​ല്‍ ‘ത​​ദ്ദേ​​ശീ​​യ​ ഭ​​ക്ഷ​​ണം’, ‘ത​​ന​​ത് ഭ​​ക്ഷ​​ണം’ മു​​ത​​ല്‍ എ​​ന്തി​​ന് ‘ആ​​ര്‍ഷ​​ഭാ​​ര​​ത സം​​സ്കാ​​രം’ വ​​രെ​​യു​​ള്ള പ​​രി​​ക​​ൽ​പ​ന​​ക​​ള്‍ പോ​​രി​​നി​​റ​​ങ്ങി​ക്ക​​ഴി​​ഞ്ഞു. ഉ​​ത്ത​​രേ​​ന്ത്യ​​ന്‍ കാ​​ലി​​ത്തൊ​​ഴു​​ത്ത് ന്യാ​​യ​​ങ്ങ​​ളി​​ലേ​​ക്ക് കേ​​ര​​ള​​ത്തെ​​യും ഉ​​ന്തി​​വീ​​ഴ്ത്താ​​നാ​​വു​​മെ​​ന്ന് ചി​​ല​​ര്‍ ചു​​മ്മാ മോ​​ഹി​​ക്കു​​ന്നു.

പഴയിടം മോഹനൻ നമ്പൂതിരിയുടെ കലോത്സവ ഊട്ടുപുര

പഴയിടം മോഹനൻ നമ്പൂതിരിയുടെ കലോത്സവ ഊട്ടുപുര

ക​ഴി​ഞ്ഞ​​ കൊ​​ല്ല​​മാ​​ണ് ക​​ര്‍ണാ​​ട​​ക​​യി​​ലെ വി​​ദ്യാ​​ല​​യ​​ങ്ങ​​ളി​​ല്‍ ജ​​നാ​​യ​​ത്ത സം​​സ്കാ​​ര​​ത്തി​​ന്, അ​​വ​​മാ​​ന​​മാ​​യ ‘മു​​ട്ട​​ല​​ഹ​​ള’യു​​ണ്ടാ​​യ​​ത്! സ്കൂ​​ളു​​ക​​ളി​​ല്‍ കു​​ട്ടി​​ക​​ള്‍ക്ക് പോ​​ഷ​​കാ​​ഹാ​​ര​​ക്കു​​റ​​വ് പ​​രി​​ഹ​​രി​​ക്കാ​​ന്‍ ആ​​ഴ്ച​​യി​​ല്‍ മൂ​​ന്നു​​ദി​​വ​​സം മു​​ട്ട​​വി​​ത​​ര​​ണം ചെ​​യ്ത​​താ​​ണ് ചി​​ല മ​​ഠാ​​ധി​​പ​ന്മാ​​രെ പ്ര​​കോ​​പി​​ത​​മാ​​ക്കി​​യ​​ത്. വി​​ദ്യാ​​ഭ്യാ​​സ​​മ​​ന്ത്രി ബി.​സി. നാ​​ഗേ​​ഷ് കു​​ട്ടി​​ക​​ളു​​ടെ താ​​ൽ​പ​ര്യം ത​​ള്ളി, മു​​ട്ട​​വി​​രു​​ദ്ധ മ​​ഠാ​​ധി​​പ​​ര്‍ക്കൊ​​പ്പം കൂ​​ടു​​ക​​യാ​​ണു​​ണ്ടാ​​യ​​ത്! മ​​ധ്യ​​പ്ര​​ദേ​​ശി​​ല്‍ മു​​മ്പ് ഭ​​ക്ഷ്യ​​മ​​ന്ത്രി​​യാ​​യി​​രു​​ന്ന ‘കാ​​ശ്യ​​പ്’ കോ​​ഴി​​മു​​ട്ട​​യെ ‘സ​​സ്യ​​വ​​കു​​പ്പി​​ല്‍’ ഉ​​ള്‍പ്പെ​​ടു​​ത്തി​​യ​​തൊ​​ന്നും നാ​​ഗേ​​ഷ് മ​​ന്ത്രി അ​​റി​​ഞ്ഞു​​കാ​​ണി​​ല്ല! മു​​മ്പൊ​​ക്കെ ഹോ​​സ്റ്റ​​ലി​​ല്‍ കോ​​ഴി​​മു​​ട്ട, ബീ​​ഫ്, നേ​​ന്ത്ര​​പ്പ​​ഴം എ​​ന്നി​​വ വി​​ത​​ര​​ണം ചെ​​യ്യു​​മ്പോ​​ള്‍, കു​​ട്ടി​​ക​​ള്‍ സ്വ​​ന്തം ഇ​​ഷ്ട​​പ്ര​​കാ​​രം അ​​വ പ​​ര​​സ്പ​​രം കൈ​​മാ​​റി സൗ​​ഹൃ​​ദം പ​​ങ്കു​​വെ​​ക്കു​​ക​​യാ​​ണ് പ​​തി​​വ്. കോ​​ഴി​​മു​​ട്ട വേ​​ണ്ടാ​​ത്ത​​വ​​ര്‍, അ​​ത് ക​​ഴി​​ക്കു​​ന്ന​​വ​​ര്‍ക്ക് കൊ​​ടു​​ക്കു​​ന്ന, ഭ​​ക്ഷ​​ണ​​വി​​ഭ​​വ​​ങ്ങ​​ള്‍ പ​​ര​​സ്പ​​രം കൈ​​മാ​​റു​​ന്ന ആ ​​സൗ​​ഹൃ​​ദ​​ത്തെ​​യാ​​ണ്, ജ​​നാ​​യ​​ത്തം ശ​​ക്തി​​പ്പെ​​ടു​​ത്തേ​​ണ്ട​​ത്. അ​​തി​​നു​പ​​ക​​രം, ഞ​​ങ്ങ​​ള്‍ ക​​ഴി​​ക്കാ​​ത്ത​​തൊ​​ന്നും, ആ​​രും ക​​ഴി​​ക്ക​​രു​​തെ​​ന്ന് ആ​​ജ്ഞാ​​പി​​ക്കു​​ന്ന​​ത്, എ​​വി​​ട​​ത്തെ ന്യാ​​യ​​മാ​​ണ്?

കാ​​ര്‍ഗി​​ല്‍ യു​​ദ്ധ​​ത്തി​​ല്‍ കൊ​​ല്ല​​പ്പെ​​ട്ട ക്യാ​​പ്റ്റ​​ന്‍ വി​​ക്രം​​ സി​​ങ്ങി​​നെ ഓ​​ര്‍ക്കു​​ന്ന ന​​മ്മ​​ള്‍, അ​​തേ കാ​​ര്‍ഗി​​ല്‍ യു​​ദ്ധ​​ത്തി​​ല്‍ കൊ​​ല്ല​​പ്പെ​​ട്ട സന്ദീ​​പ് സി​​ങ്ങി​​നെ​​യും അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ മ​​ക​​ള്‍ ഗു​​ര്‍മെ​​ഹ​​ർ കൗ​​ര്‍ എ​​ന്ന ‘സ​​മാ​​ധാ​​ന​​ത്തി​​ന്‍റെ പ​​ട​​യാ​​ളി’​​യെ​​യും മ​​റ​​ക്ക​​രു​​ത്. ‘‘പാ​​കി​സ്താ​​ന​​ല്ല യു​​ദ്ധ​​മാ​​ണ് എ​​ന്‍റെ അ​ച്ഛ​ന്‍റെ ജീ​​വ​​നെ​​ടു​​ത്ത​​ത്’’ എ​​ന്ന ഒ​​രൊ​​റ്റ പ്ര​​സ്താ​​വ​​ന​​യു​​ടെ പേ​​രി​​ലാ​​ണ്, ആ ​​യു​​വ​​പ്ര​​തി​​ഭ​​യു​​ടെ​ മേ​​ല്‍ ഭീ​​ക​​ര​​പ​​ട്ടം കെ​​ട്ടി​​വെ​​ച്ച​​ത്. ഫ്രി​​ഡ്ജി​​ല്‍, ബീ​​ഫ് സൂ​​ക്ഷി​​ച്ചു എ​​ന്നാ​​രോ​​പി​​ച്ചാ​​ണ് അ​​ഖ്ലാ​​ഖി​​നെ കൊ​​ന്ന​​ത്! ക​​ലോ​​ത്സ​​വ​​ത്തി​​ലെ സ്വാ​​ഗ​​ത​​ഗാ​​ന​​വും ഊ​​ട്ടു​​പു​​ര വി​​വാ​​ദ​​ങ്ങ​​ളും മേ​​ല്‍ വി​​വ​​രി​​ച്ച കാ​​ര്യ​​ങ്ങ​​ളും ത​​മ്മി​​ല്‍ നേ​​ര്‍ക്ക​ു നേ​​ര്‍ക്ക് ഒ​​രു ബ​​ന്ധ​​വു​​മി​​ല്ല! എ​​ന്നാ​​ല്‍ സൂ​​ക്ഷി​​ച്ചു​​നോ​​ക്കി​​യാ​​ല്‍, ‘ക​​ലോ​​ത്സ​​വ മ​​റ​​വി​​ല്‍’ സം​​ഘ​്പ​​രി​​വാ​​ര്‍ ന​​ട​​ത്തു​​ന്ന പ്ര​​ചാ​​ര​​ണ​​യു​​ദ്ധം പ​​രി​​ശോ​​ധി​​ച്ചാ​​ല്‍, ‘മേ​​ല്‍ക്കോ​​യ്മാ പ്ര​​ത്യ​​യ​​ശാ​​സ്ത്ര’​​ത്തി​​ന്‍റെ വേ​​രു​​ക​​ള്‍ അ​​തി​​ലും ക​​ണ്ടെ​​ത്താ​​ന്‍ ക​​ഴി​​യും.

‘പ​​ഴ​​യി​​ട​​ത്തെ പ​​ടി​​യി​​റ​​ക്കി​​യ​​ത് ഇ​​ട​​തു-​​ജി​​ഹാ​​ദി കൂ​​ട്ടു​​കെ​​ട്ട്’ എ​​ന്ന് ‘ജ​ന്മ​​ഭൂ​​മി’! ‘‘ആ​​രോ​​ഗ്യ​​ക​​ര​​വും സൗ​​ക​​ര്യ​​വും ലാ​​ഭ​​ക​​ര​​വു​​മാ​​യ​​തു​​കൊ​​ണ്ടാ​​ണ് സ്കൂ​​ള്‍ക​​ലോ​​ത്സ​​വ​​ത്തി​​ല്‍ സ​​സ്യ​​ഭ​​ക്ഷ​​ണം വി​​ള​​മ്പു​​ന്ന​​ത്’’ എ​​ന്നും ആ ​​മു​​ഖ​​പ്ര​​സം​​ഗം പ​​റ​​യു​​ന്നു. മു​​മ്പ് എ​​സ്കി​​മോ​​ക​​ള്‍ എ​​ന്ന് തെ​​റ്റാ​​യി വി​​ളി​​ക്ക​​പ്പെ​​ട്ടി​​രു​​ന്ന ‘ഇ​​നൂ​​യി​​റ്റ’ ജ​​ന​​വി​​ഭാ​​ഗം, മാം​​സ​​ഭ​​ക്ഷ​​ണം മാ​​ത്രം ക​​ഴി​​ക്കു​​ന്ന​​വ​​രും, ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ ആ​​രോ​​ഗ്യ​​മു​​ള്ള​​വ​​രും എ​​ന്ന​​റി​​യ​​പ്പെ​​ട്ടു. ഇ​​തി​​ന് ‘ഇ​​നൂ​​യി​​റ്റ പാ​​ര​​ഡോ​​ക്സ്’ എ​​ന്ന് പേ​​രി​​ട്ട​​വ​​ര്‍, ഇ​​പ്പോ​​ഴും ആ ​​പ​​ഴ​​യ പ്ര​​ത്യ​​യ​​ശാ​​സ്ത്ര​​ങ്ങ​​ളി​​ല്‍ പ​​റ്റി​​നി​​ല്‍ക്കു​​ന്ന​​വ​​രാ​​ണ്. മാം​​സ​​ഭ​​ക്ഷ​​ണം ആ​​രോ​​ഗ്യ​​ത്തി​​ന് ഹാ​​നി​​ക​​ര​​മാ​​ണ്. ‘ഇ​​നൂ​​യി​​റ്റ​​ര്‍’, മാം​​സം​​ മാ​​ത്രം ഭ​​ക്ഷി​​ക്കു​​ന്ന​​വ​​രാ​​ണ്. എ​​ന്നി​​ട്ടു​​മ​​വ​​ര്‍, അ​​മ്പോ, പൂ​​ര്‍ണ ആ​​രോ​​ഗ്യ​​വാ​ന്മാ​​രാ​​ണ് എ​​ന്ന മ​​ട്ടി​​ലു​​ള്ള ആ ​​അ​​തി​​ശ​​യ​​പ്പെ​​ട​​ലു​​ണ്ടോ, അ​​തൊ​​ക്കെ ‘അ​​ഴു​​ക്കു​​ചാ​​ലു​​ക​​ള്‍ക്ക്’ വി​​ട്ടു​​കൊ​​ടു​​ക്കാ​​നു​​ള്ള സ​​മ​​യം അ​​തി​​ക്ര​​മി​​ച്ചി​​രി​​ക്കു​​ന്നു.

പി​​ന്നെ നി​​ങ്ങ​​ള്‍ പ​​റ​​യു​​ന്ന ‘സൗ​​ക​​ര്യം!’ കേ​​ട്ടാ​​ല്‍ തോ​​ന്നും സ​​ർ​വ​​സ്ഥ​​ല​​ത്തും സൗ​​ക​​ര്യം പ​​രി​​ഗ​​ണി​​ച്ച് മാ​​ത്ര​​മാ​​ണ് ഊ​​ട്ടു​​പു​​ര​​ക​​ള്‍ കെ​​ട്ടി​​യു​​ണ്ടാ​​ക്കു​​ന്ന​​തെ​​ന്ന്! ആ​​രു​​ടെ സൗ​​ക​​ര്യം? സ​​സ്യേ​​ത​​ര ആ​​ഹാ​​ര​​വും താ​​ന്‍ വെ​​ച്ചു​​ണ്ടാ​​ക്കി​​യ​​തി​​നെ​​പ്പ​​റ്റി പ​​ഴ​​യി​​ടം മോ​​ഹ​​ന​​ന്‍ ന​​മ്പൂ​​തി​​രി സാ​​ക്ഷ്യ​​പ്പെ​​ടു​​ത്തി​​യെ​​ങ്കി​​ലും ന​​മ്മ​​ള്‍ മ​​റ​​ക്ക​​രു​​ത്. അ​​ടു​​ത്ത​​പ്രാ​​വ​​ശ്യം ക​​ലോ​​ത്സ​​വ​​ത്തി​​ന് മാം​​സ​-​മ​​ത്സ്യ-​സ​​സ്യ ബി​​രി​​യാ​​ണി​​ക​​ള്‍ ന​​ല്‍കാ​​നാ​​യാ​​ല്‍ അ​​താ​​വും കൂ​​ടു​​ത​​ല്‍ സൗ​​ക​​ര്യ​​വും അ​​തി​​ലേ​​റെ ആ ​​നി​​റ​​പ്പ​​കി​​ട്ടു​​ള്ള നാ​​നാ​​ത്വ​​ത്തെ ആ​​ഘോ​​ഷി​​ക്കു​​ന്ന സ്വാ​​ത​​ന്ത്ര്യ​​വും! ഇ​​തൊ​​ന്നും ഇ​​ഷ്ട​​മി​​ല്ലാ​​ത്ത​​വ​​ര്‍ക്ക്, അ​​വ​​ര്‍ക്ക് ഇ​​ഷ്ട​​മു​​ള്ള​​ത് ന​​ല്‍കാ​​ന്‍ ശ്ര​​ദ്ധി​​ക്കു​​ക​​യും വേ​​ണം. ഇ​​തൊ​​രു ഭ​​ക്ഷ​​ണ​​പ്ര​​ശ്നം മാ​​ത്ര​​മ​​ല്ല, ഒ​​രുത​​വ​​ണ സ്വ​​ന്തം ഭ​​ക്ഷ​​ണ​​ത്തി​​ല്‍ കൈ​​വെ​​ക്കാ​​ന്‍ സ​​മ്മ​​തി​​ച്ചാ​​ല്‍, പി​​ന്നെ​​യ​​വ​​ര്‍ മ​​റ്റ് പ​​ല​​യി​​ട​​ത്തും കാ​​ല്‍വെ​​ക്കും.

‘‘മാം​​സ​​ഭ​​ക്ഷ​​ണം ക​​ഴി​​ച്ച പ​​ല​​ര്‍ക്കും ഭ​​ക്ഷ്യ​​വി​​ഷ​​ബാ​​ധ​​യേ​​ല്‍ക്കു​​ക​​യും ചി​​ല​​ര്‍ മ​​രി​​ക്കു​​ക​​യു​​മൊ​​ക്കെ ചെ​​യ്യു​​ന്ന​​തി​​ല്‍ ജ​​ന​​ങ്ങ​​ള്‍ ആ​​ശ​​ങ്ക​​പ്പെ​​ട്ടി​​രി​​ക്കു​​മ്പോ​​ഴാ​​ണ് ഇ​​തൊ​​ക്കെ ക​​ലോ​​ത്സ​​വ​​ത്തി​​ലും ആ​​വ​​ര്‍ത്തി​​ക്കാ​​നി​​ട​​യാ​​ക്കു​​ന്ന ഒ​​രു ആ​​വ​​ശ്യം സ​​ര്‍ക്കാ​​ര്‍ അം​​ഗീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്’’ (​​ജ​ന്മ​​ഭൂ​​മി). ഭ​​ക്ഷ്യ​​വി​​ഷ​​ബാ​​ധ ഒ​​രു പൊ​​തു​​പ്ര​​ശ്ന​​മെ​​ന്ന നി​​ല​​യി​​ല്‍ പ​​രി​​ഹ​​രി​​ക്ക​​പ്പെ​​ടേ​​ണ്ട​​താ​​ണ്. എ​​ന്നാ​​ല്‍, സം​​ഘ്​​പ​​രി​​വാ​​ര്‍ മാം​​സ​​ഭ​​ക്ഷ​​ണ​​ത്തി​​ല്‍ ‘സ്പെ​​ഷ​​ല്‍ വി​​ഷ​​ബാ​​ധ’ കാ​​ണു​​ന്ന​​തി​​ന്‍റെ ഗു​​ട്ട​​ന്‍സ് മ​​ന​​സ്സി​​ലാ​​വു​​ന്നി​​ല്ല. ബാ​​ക്ടീ​​രി​​യ​​ക​​ളു​​ടെ പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ള്‍ പ്രീ​​ണ​​ന​​ങ്ങ​​ള്‍ക്കും വി​​വേ​​ച​​ന​​ങ്ങ​​ള്‍ക്കു​​മ​​പ്പു​​റ​​മു​​ള്ളൊ​​രു കാ​​ര്യ​​മാ​​യ​​തി​​നാ​​ല്‍, ഏ​​തെ​​ങ്കി​​ലു​​മൊ​​രു ഭ​​ക്ഷ​​ണ ‘ഐ​​റ്റ’​​ത്തെ​​ക്കു​​റി​​ച്ചു മാ​​ത്രം വ​​ല്ലാ​​തെ ബേ​​ജാ​​റാ​​വേ​​ണ്ട കാ​​ര്യ​​മി​​ല്ല. എ​​ന്നാ​​ല്‍, ക​​ലോ​​ത്സ​​വ​​ സം​​വാ​​ദ​​ത്തെ വി​​വാ​​ദ​​മാ​​ക്കിമാ​​റ്റു​​ന്ന, സ​​വ​​ർ​ണസ്വ​​ത്വ​​മേ​​ല്‍ക്കോ​​യ്മാ​​ വാ​​ദി​​ക​​ളെ​​യും സംഘ്പ​​രി​​വാ​​ര്‍ പ്ര​​തി​​ഭ​​ക​​ളെ​​യും വ​​ല്ലാ​​തെ അ​​സ്വ​​സ്ഥ​​മാ​​ക്കു​​ന്ന​​ത്, ‘കേ​​ര​​ള​​ത്ത​​നി​​മ’ പൊ​​ളി​​ഞ്ഞു​​പോ​​കു​​മ​​ല്ലോ എ​​ന്ന ഉ​​ത്ക​​ണ്ഠ​​യാ​​ണ്. അ​​തോ​​ടൊ​​പ്പം ക​​ലോ​​ത്സ​​വ വി​​വാ​​ദ​​ത്തി​​ന്‍റെ വേ​​ര് കി​​ട​​ക്കു​​ന്ന സ്ഥ​​ലം ത​​ങ്ങ​​ള്‍ കൃ​​ത്യം ക​​ണ്ടെ​​ത്തി​​ക്ക​ഴി​​ഞ്ഞ​​തി​​ലു​​ള്ള ആ​​ഹ്ലാ​​ദ​​വും!


‘‘ജി​​ഹാ​​ദി​​ക​​ളു​​ടെ പ​​ണംപ​​റ്റി അ​​വ​​ര്‍ക്ക് വി​​ടു​​പ​​ണി ചെ​​യ്യു​​ന്ന​​വ​​രാ​​ണ് ഈ ​​വി​​വാ​​ദ​​ത്തി​​ന് തി​​രി​​കൊ​​ളു​​ത്തി​​യ​​തെ​​ങ്കി​​ലും അ​​തി​​ന്‍റെ വേ​​ര് കി​​ട​​ക്കു​​ന്ന​​ത് മ​​റ്റൊ​​രി​​ട​​ത്താ​​ണ്. ‘‘കാ​​ള​​നാ​​വാ​​മെ​​ങ്കി​​ല്‍ കാ​​ള​​യു​​മാ​​വാം’’ എ​​ന്നു കു​​റ​​ച്ചു​​കാ​​ലം​​മു​​മ്പ് ഒ​​രു മൗ​​ദൂ​ദി​ മാ​​ര്‍ക്സി​​സ്റ്റ് പ​​റ​​യു​​ക​​യു​​ണ്ടാ​​യ​​ല്ലോ. അ​​താ​​ണ് യു​​വ​​ജ​​നോ​​ത്സ​​വ​​ത്തി​​ന്‍റെ പാ​​ച​​ക​​പ്പു​​ര​​യി​​ല്‍ വേ​​വി​​ച്ചെ​​ടു​​ത്ത​​ത്.’’ ജ​ന്മ​​ഭൂ​​മി​​യു​​ടെ നി​​ല​​പാ​​ട​​നു​​സ​​രി​​ച്ച്, സാം​​സ്കാ​​രി​​ക വി​​മ​​ര്‍ശ​​ക​​നാ​​യ ഡോ. ​​അ​​രു​​ണ്‍കു​​മാ​​ര്‍ അ​​ട​​ക്ക​​മു​​ള്ള​​വ​​ര്‍, ജി​​ഹാ​​ദി​​ക​​ളു​​ടെ പ​​ണംപ​​റ്റി വി​​വാ​​ദ​​ങ്ങ​​ള്‍ക്ക് തി​​രി​​കൊ​​ളു​​ത്തു​​ന്ന ‘പാ​​വം’ ആ​​ചാ​​ര​​പ്രി​​യ​​രാ​​ണ്! എ​​ന്നാ​​ല്‍, ഇ​​ത്ത​​രം ഭീ​​ക​​ര​​കൃ​​ത്യ​​ങ്ങ​​ള്‍ക്കൊ​​ക്കെ പ്ര​​ചോ​​ദ​​നം ന​​ല്‍കു​​ന്ന​​ത് ഒ​​രു മൗ​​ദൂ​​ദി മാ​​ര്‍ക്സി​​സ്റ്റാ​​ണ്. അ​​യാ​​ളു​​ടെ ‘‘കാ​​ള​​നാ​​വാ​​മെ​​ങ്കി​​ല്‍ കാ​​ള​​യു​​മാ​​വാ’​​’മെ​​ന്ന സ​​ർ​വ​​സ​​മാ​​ധാ​​ന​​വും ത​​ക​​ര്‍ക്കു​​ന്ന വി​​ധ്വം​​സ​​ക വാ​​ക്യ​​ത്തി​​ലാ​​ണ്, ക​​ലോ​​ത്സ​​വ​​വേ​​ദി​​യി​​ല്‍ ‘പു​​ക​​ പ​​ട​​ര്‍ത്തി​​യ’ ആ​​ശ​​യ​​വി​​വാ​​ദ​​ത്തി​​ന്‍റെ വേ​​ര് ആ​​ഴ്ന്നു​കി​​ട​​ക്കു​​ന്ന​​ത്! സം​​ഘ​്പ​​രി​​വാ​​ര്‍ അ​​വി​​ടെ​​യും നി​​ല്‍ക്കു​​ന്നി​​ല്ല. ‘‘ഇ​​പ്പോ​​ള്‍ സ​​സ്യ​​ഭ​​ക്ഷ​​ണ​​ത്തി​​നെ​​തി​​രെ തി​​രി​​ഞ്ഞി​​രി​​ക്കു​​ന്ന​​വ​​ര്‍, നാ​​ളെ കേ​​ര​​ള​​ത്ത​​നി​​മ​​ക​​ളാ​​യി നാം ​​അ​​ഭി​​മാ​​ന​​ത്തോ​​ടെ കൊ​​ണ്ടു​​ന​​ട​​ക്കു​​ന്ന പ​​ല​​തി​​നെ​​തി​​രെ​​യും ‘ഫ​​ത്‍വ’ പു​​റ​​പ്പെ​​ടു​​വി​​ക്കും. സാം​​സ്കാ​​രി​​ക സ​​വി​​ശേ​​ഷ​​ത​​ക​​ളും ബ​​ഹു​​സ്വ​​ര​​ത​​യു​​മി​​ല്ലാ​​താ​​വു​​ന്ന ഒ​​രു കെ​​ട്ട​കാ​​ല​​ത്തേ​​ക്ക് ന​​മ്മു​​ടെ നാ​​ടി​​നെ ന​​യി​​ക്കാ​​തി​​രി​​ക്കാ​​നു​​ള്ള വി​​വേ​​കം ഭ​​ര​​ണാ​​ധി​​കാ​​രി​​ക​​ള്‍ക്ക് ഉ​​ണ്ടാ​​വ​​ണം’’ (​ജ​ന്മ​​ഭൂ​​മി). സം​​ഘ​്പ​​രി​​വാ​​ര്‍ കേ​​ര​​ള​​ത്ത​​നി​​മ​​ക​​ളാ​​യി അ​​ഭി​​മാ​​ന​​ത്തോ​​ടെ കൊ​​ണ്ടു​​ന​​ട​​ക്കു​​ന്ന പ​​ല​​തും സ​​ത്യ​​ത്തി​​ല്‍ ‘ഫ്യൂ​​ഡ​​ല്‍ പ​​ഴ​​മ’​​ക​​ളാ​​ണ്. മ​​റ്റു​​ള്ള​​വ​​ര്‍ക്ക് അ​​തി​​ല്‍ അ​​ഭി​​മാ​​നി​​ക്കാ​​നാ​​യി ഒ​​ന്നു​​മി​​ല്ല. സ​​സ്യ​​ഭ​​ക്ഷ​​ണ​​ത്തി​​നെ​​തി​​രെ ഇ​​വി​​ടെ ആ​​രും തി​​രി​​ഞ്ഞി​​ട്ടി​​ല്ല. ഇ​​റ​​ച്ചി​​ക്ക​​റി​​യും മീ​​ന്‍ക​​റി​​യും ഉ​​ണ്ടാ​​ക്ക​​ണ​​മെ​​ങ്കി​​ല്‍കൂ​​ടി, ഉ​​ള്ളി​​യും ത​​ക്കാ​​ളി​​യും മ​​റ്റും വേ​​ണ​​മെ​​ന്ന് ആ​​ര്‍ക്കാ​​ണ​​റി​​യാ​​ത്ത​​ത്. ക​​പ്പ​​യും മ​​ത്തി​​യും, ബീ​​ഫും പൊ​​റോ​​ട്ട​​യും ന​​ല്ല കോ​​മ്പി​​നേ​​ഷ​​നാ​​ണെ​​ന്ന് പ​​റ​​യു​​മ്പോ​​ള്‍പോ​​ലും, സ​​സ്യ-​​സ​​സ്യേ​​ത​​ര സൗ​​ഹൃ​​ദ​​മാ​​ണ്, അ​​ല്ലാ​​തെ സം​​ഘ​്പ​​രി​​വാ​​ര്‍ പ്ര​​തി​​ഭ​​ക​​ള്‍ പ​​റ​​യു​​ന്ന ‘എ​​തി​​രി​​ട​​ല​​ല്ല’ ദൃ​​ശ്യ​​മാ​​കു​​ന്ന​​ത്!

‘കാ​​ള കാ​​ള​​ന്‍’ പ്ര​​ശ്ന​​ത്തി​​ന്‍റെ വി​​വി​​ധ വ​​ശ​​ങ്ങ​​ളെ​​പ്പ​​റ്റി, ‘ചെ​​മ്മീ​​നി​​ലെ സം​​ഘ​​ര്‍ഷ​​ങ്ങ​​ള്‍’, ‘ഭ​​ക്ഷ​​ണ​​ത്തി​​ന്‍റെ രാ​​ഷ്ട്രീ​​യം’ തു​​ട​​ങ്ങി​​യ എ​​ന്‍റെ പു​​സ്ത​​ക​​ത്തി​​ല്‍ വി​​ശ​​ദ​​മാ​​യി വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. സം​​ഘ​്പ​​രി​​വാ​​ര്‍, ‘ക​​ലോ​​ത്സ​​വ സം​​വാ​​ദ​​ത്തെ’ വി​​വാ​​ദ​​മാ​​ക്കാ​​ന്‍ വീ​​ണ്ടും ആ ‘കാ​​ള കാ​​ള​​ന്‍’ പ്ര​​യോ​​ഗ​​ത്തെ എ​​ടു​​ത്തി​​ട്ട​​തി​​നാ​​ല്‍, അ​​തേ​​ക്കു​​റി​​ച്ച്, മു​​മ്പെ​​ഴു​​തി​​യ​​തി​​ല്‍നി​​ന്ന് ചി​​ല​​ ഭാ​​ഗ​​ങ്ങ​​ള്‍, ആ​​വ​​ര്‍ത്തി​​ക്കേ​​ണ്ട​​ത് അ​​നി​​വാ​​ര്യ​​മാ​​യിത്തീ​​ര്‍ന്നി​​രി​​ക്കു​​ന്നു.

‘‘ക​​ഴി​​ഞ്ഞ​​ ദി​​വ​​സം ഞാ​​ന്‍ ന​​ട​​ത്തി​​യ പ്ര​​ഭാ​​ഷ​​ണ​​ത്തെ​​ക്കു​​റി​​ച്ച് അ​​ജി ഞ​​ങ്ങ​​ളു​​ടെ സു​​ഹൃ​​ത്താ​​യ മ​​ധു​​വി​​നോ​​ട് പ​​റ​​ഞ്ഞു: ‘‘അ​​നി​​ലി​​ന് ഈ ​​ജ​ന്മം രാ​​ഷ്ട്രീ​​യ​​മാ​​യി പ്ര​​ചോ​​ദി​​പ്പി​​ക്കാ​​ന്‍ ക​​ഴി​​യു​​ന്ന ഒ​​രു വാ​​ക്യം​​പോ​​ലും ഉ​​ച്ച​​രി​​ക്കാ​​ന്‍ ക​​ഴി​​യി​​ല്ല. കെ.​ഇ.​എ​​ന്‍ പ​​റ​​ഞ്ഞ​​തു​​പോ​​ലെ ‘‘കാ​​ള​​നാ​​വാ​​മെ​​ങ്കി​​ല്‍ കാ​​ള​​യു​​മാ​​കാം’’ എ​​ന്ന ഒ​​രു വാ​​ക്യം അ​​വ​​നി​​ല്‍നി​​ന്ന് പ്ര​​തീ​​ക്ഷി​​ക്കാ​​നാ​​വി​​ല്ല.’’

അ​​ജി എ​​നി​​ക്കെ​​തി​​രെ ഉ​​ന്ന​​യി​​ച്ച വി​​മ​​ര്‍ശ​​ന​​ത്തെ ഞാ​​ന്‍ പൂ​​ര്‍ണ​​മാ​​യും സ്വീ​​ക​​രി​​ക്കു​​ന്നു. അ​​നു​​ഭ​​വ​​വും അ​​റി​​വും ത​​മ്മി​​ലു​​ള്ള മൗ​​ലി​​ക​​മാ​​യ ബ​​ന്ധ​​ത്തി​​ലേ​​ക്കാ​​ണ് എ​​ന്‍റെ ക​​ളി​​ക്കൂ​​ട്ടു​​കാ​​ര​​ന്‍ വി​​ര​​ല്‍ചൂ​​ണ്ടി​​യ​​ത്. ഞാ​​നെ​​ക്കാ​​ല​​ത്തും അ​​വ​​ന്‍റെ പിറ​​കി​​ലാ​​ണ് സ​​ഞ്ച​​രി​​ച്ചി​​ട്ടു​​ള്ള​​ത്. ആ​​യ​​തി​​നാ​​ല്‍ അ​​വ​​നു​​ന്ന​​യി​​ച്ച വി​​മ​​ര്‍ശ​​ന​​ത്തെ​​ക്കു​​റി​​ച്ച് ഞാ​​ന്‍ ഇ​​നി​​യും ആ​​ലോ​​ചി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കും. പ​​ക്ഷേ, ഈ ​​പു​​സ്ത​​ക​​ത്തി​​ലെ ര​​ച​​ന​​ക​​ള്‍ നി​​ർ​വ​​ഹി​​ച്ച വി​​ദ്യാ​​ർ​ഥി​​ക​​ള്‍ അ​​ജി പ​​റ​​ഞ്ഞ​​തു​​പോ​​ലെ കീ​​ഴാ​​ള​​മാ​​യ ജീ​​വി​​താ​​നു​​ഭ​​വ​​ങ്ങ​​ളു​​ടെ നേ​​ര​​വ​​കാ​​ശി​​ക​​ളാ​​ണ്. അ​​വ​​ര്‍ക്കൊ​​പ്പം നി​​ല്‍ക്കാ​​ന്‍ മാ​​ത്ര​​മേ ഇ​​പ്പോ​​ള്‍ എ​​നി​​ക്ക് ക​​ഴി​​യൂ.’’

‘ശ​​രീ​​രം ജാ​​തി അ​​ധി​​കാ​​രം അ​​സ്പൃ​​ശ്യ​​ത​​യു​​ടെ പ്രാ​​തി​​ഭാ​​സി​​ക​​ത’ എ​​ന്ന ശ്ര​​ദ്ധേ​​യ​​മാ​​യ പ​​ഠ​​ന​​സ​​മാ​​ഹാ​​ര​​ത്തി​​ന്‍റെ ആ​​മു​​ഖ​​ത്തി​​ലാ​​ണ്, പ്ര​​സ്തു​​ത പു​​സ്ത​​ക​​ത്തി​​ന്‍റെ എ​​ഡി​​റ്റ​​റും യു​​വ​​പ​​ണ്ഡി​​ത​​നും സാം​​സ്കാ​​രി​​ക വി​​മ​​ര്‍ശ​​ക​​നു​​മാ​​യ ഡോ. ​​കെ.​എം. ​അ​​നി​​ല്‍, ഇ​​ത്ത​​ര​​മൊ​​രു സ്വ​​യം​​വി​​മ​​ര്‍ശ​നം നി​​ർ​വ​​ഹി​​ച്ചി​​രി​​ക്കു​​ന്ന​​തെ​​ന്നു​​ള്ള​​ത് ശ്ര​​ദ്ധേ​​യ​​മാ​​ണ്. സ​​വ​​ര്‍ണ അ​​ബോ​​ധ​​ത്തെ അ​​സ്വ​​സ്ഥ​​മാ​​ക്കു​​ന്നൊ​​രു പ്ര​​യോ​​ഗ​​മാ​​യി തു​​ട​​ര്‍ന്നും, ‘‘കാ​​ള​​നാ​​വാ​​മെ​​ങ്കി​​ല്‍ കാ​​ള​​യു​​മാ​​വാം’’ എ​​ന്ന, ബ​​ഹു​​സ്വ​​ര പ​​രി​​ക​​ൽ​പ​ന പ്ര​​വ​​ര്‍ത്തി​​ക്കും എ​​ന്നു​​ത​​ന്നെ​​യാ​​ണ്, സം​​ഘ​്പ​​രി​​വാ​​ര്‍ തു​​ട​​ക്ക​​മി​​ട്ട ‘വി​​വാ​​ദ​​ങ്ങ​​ളും’ വ്യ​​ക്ത​​മാ​​ക്കു​​ന്ന​​ത്. പ്ര​​സ്തു​​ത പ​​രാ​​മ​​ര്‍ശം സ്പ​​ര്‍ശി​​ക്കു​​ന്ന ബ​​ഹു​​സ്വ​​ര ‘ഭ​​ക്ഷ​​ണ​​വൈ​​വി​​ധ്യ​​ങ്ങ​​ളു​​ടെ’ മ​​ർ​മം നി​​ല​​കൊ​​ള്ളു​​ന്ന​​ത് ജാ​​തി​​മേ​​ല്‍ക്കോ​​യ്മ അ​​ടി​​ച്ചേ​​ൽ​പി​​ക്കാ​​ന്‍ ശ്ര​​മി​​ക്കു​​ന്ന ‘മ​​ർ​ദ​ക ഏ​​ക​​മാ​​തൃ​​ക’​​യെ​​ന്ന മ​​ഞ്ഞു​​മ​​ല​​യു​​ടെ മു​​ക​​ൾഭാ​​ഗ​​ത്താ​​ണ്.

ഭ​​ക്ഷ​​ണ​​ത്തി​​ലെ ജ​​നാ​​ധി​​പ​​ത്യ​​ത്തെ​​ക്കു​​റി​​ച്ച് പ​​റ​​യ​​വെ, ‘‘കാ​​ള​​നാ​​വാ​​മെ​​ങ്കി​​ല്‍ കാ​​ള​​യു​​മാ​​വാം’’ എ​​ന്നൊ​​രു ചെ​​റി​​യ​ വാ​​ക്യം, കൊ​​ല്ല​​ങ്ങ​​ള്‍ക്കു​​മു​​മ്പ് ഞാ​​നെ​​ഴു​​തി​​യ​​ത്, ‘മ​​തേ​​ത​​ര​​ ജ​​നാ​​ധി​​പ​​ത്യ’ കേ​​ര​​ള​​ത്തി​​ലു​​ണ്ടാ​​ക്കി​​യ കോ​​ളി​​ള​​ക്കം സ​​ർ​വ പ്ര​​തീ​​ക്ഷ​​ക​​ളെ​​യും പൊ​​ളി​​ക്കും​​വി​​ധം പേ​​ടി​​പ്പി​​ക്കു​​ന്ന​​താ​​യി​​രു​​ന്നു! ഒ​​രു സ​​ങ്കു​​ചി​​ത സ​​മൂ​​ഹ​​ത്തി​​ലാ​​യി​​രു​​ന്നു ആ​​ വി​​ധം സം​​ഭ​​വി​​ച്ചി​​രു​​ന്ന​​തെ​​ങ്കി​​ല്‍, ‘ഓ ​​അ​​ത്രേ​​യു​​ള്ളൂ’ എ​​ന്നു​​ക​​രു​​തി ആ​​ശ്വ​​സി​​ക്കാ​​മാ​​യി​​രു​​ന്നു. ഒ​​ര​​ർ​ഥ​​ത്തി​​ല്‍ പു​​റ​​ത്ത് പ​​രി​​ഷ്കൃ​ത​​രും അ​​ക​​ത്ത് അ​​ത്ര പ​​രി​​ഷ്കൃ​​ത​​രു​ം അ​ല്ലാ​​തി​​രി​​ക്കു​​ന്ന പ​​ല​​രു​​ടെ​​യും ‘ഉ​​ള്ളി​​ലി​​രി​​പ്പ്’ പു​​റ​​ത്തു​കൊ​​ണ്ടു​​വ​​രാ​​ന്‍ അ​​ന്ന് ആ ​​വാ​​ക്യം സ​​ഹാ​​യി​​ച്ചു​​വെ​​ന്ന്; ഇ​​ന്ന് തി​​രി​​ഞ്ഞു​നോ​​ക്കു​​മ്പോ​​ള്‍, മു​​മ്പ​​ത്തേ​​ക്കാ​​ള്‍ ന​​ന്നാ​​യി തി​​രി​​ച്ച​​റി​​യാ​​ന്‍ ക​​ഴി​​യു​​ന്നു. ‘‘ഓ​​ന്‍ ഓ​​ന് വേ​​ണ്ട​​ത് തി​​ന്നോ​​ട്ടെ’’ എ​​ന്നാ​​ണ് ഇ​​ന്ത്യ​​ന്‍ ഭ​​ര​​ണ​​ഘ​​ട​​ന​​യി​​ലെ വ​​കു​​പ്പു​​ക​​ളെ​​ക്കു​​റി​​ച്ചൊ​​ന്നു​​മ​​റി​​യാ​​ത്ത, ഞ​​ങ്ങ​​ളു​​ടെ നാ​​ട്ടി​​ലെ മ​​നു​​ഷ്യ​​ര്‍ നാ​​ളി​​തു​​വ​​രെ​​യും പ​​റ​​ഞ്ഞു​​കൊ​​ണ്ടി​​രു​​ന്ന​​ത്! അ​​വ​​രി​​ല്‍ പ​​ല​​ര്‍ക്കും ‘വി​​വ​​രം’ കു​​റ​​വാ​​യി​​രു​​ന്നെ​​ങ്കി​​ലും വി​​ന​​യ​​മു​​ണ്ടാ​​യി​​രു​​ന്നു. ആ​​രു​​ടെ​​യും അ​​ടു​​ക്ക​​ള ‘അ​​ട​​ര്‍ക്ക​​ള’​​മാ​​വ​​രു​​തെ​​ന്ന ക​​രു​​ത​​ലു​​ണ്ടാ​​യി​​രു​​ന്നു. ഏ​​ത് വി​​രു​​ന്നി​​ലും ഭ​​ക്ഷ​​ണം വി​​ള​​മ്പു​​ന്ന​​തി​​നു​​മു​​മ്പ് ഓ​​രോ​​രു​​ത്ത​​രോ​​ടും ‘ഇ​​തൊ​​ഴി​​ക്ക​​ട്ടെ’ എ​​ന്ന്, ഏ​​ത് തി​​ര​​ക്കി​​ലും വി​​ള​​മ്പു​​കാ​​രൊ​​ക്കെ​​യും അ​​ന്ന് ചോ​​ദി​​ച്ചി​​രു​​ന്നു! പ​​ച്ച​​ക്ക​​റി​​ക്കാ​​രു​​ടെ ചോ​​റി​​ലേ​​ക്ക് മീ​​ന്‍ക​​റി ഒ​​ഴി​​ക്കാ​​ന്‍മാ​​ത്രം അ​​ല്‍പ​​രാ​​യി​​രു​​ന്നി​​ല്ല ആ​​രും!


‘കാ​​ള​​നൊ​​പ്പം കാ​​ള’ എ​​ന്നെ​​ഴു​​തി​​യാ​​ല്‍ കേ​​ര​​ള​​ത്തി​​ലും അ​​തൊ​​രു കു​​റ്റ​​കൃ​​ത്യ​​മാ​​വും! ‘കാ​​ള​​ന്‍’ എ​​ന്ന വി​​ശു​​ദ്ധ​​നൊ​​പ്പം ‘കാ​​ള’ എ​​ന്ന അ​​ശു​​ദ്ധ​​നെ ഒ​​രു വാ​​ക്യ​​ത്തി​​ല്‍ ചേ​​ര്‍ത്ത് നി​​ര്‍ത്തു​​ന്ന​​തു​പോ​​ലും പ​​ല​​ര്‍ക്കും സ​​ഹി​​ക്കു​​ന്നി​​ല്ല. ഭ​​ക്ഷ​​ണ​​ത്തി​​ലും ജ​​നാ​​ധി​​പ​​ത്യം പു​​ല​​ര​​ണം, അ​​ങ്ങ​​നെ​​യൊ​​രാ​​വ​​ശ്യം എ​​ങ്ങ​​നെ ഇ​​ത്ര​​മേ​​ല്‍ പ്ര​​കോ​​പ​​നം സൃ​​ഷ്ടി​​ച്ചു? സ​​സ്യ​​ഭോ​​ജ​​ന​​ത്തി​​ന്‍റെ സൗ​​മ്യ​​ത​​ക്കി​​ട​​യി​​ല്‍ ഇ​​ങ്ങ​​നെ സ്ഫോ​​ട​​ന​​മു​​ണ്ടാ​​ക്കാ​​ന്‍ മാ​​ത്രം എ​​ന്താ​​ണി​​വി​​ടെ സം​​ഭ​​വി​​ച്ച​​ത്? മു​​മ്പൊ​​രു ബി.​ജെ.​പി ​ഫി​​ഷ​​റീ​​സ് മ​​ന്ത്രി ചെ​​മ്മീ​​നെ സ​​സ്യാ​​ഹാ​​ര​​മാ​​ക്കി അ​​ത്ഭു​​തം സൃ​​ഷ്ടി​​ച്ച​​ത് മ​​ധ്യ​​പ്ര​​ദേ​​ശ​​ത്താ​​യി​​രു​​ന്നു. എ​​ന്നാ​​ല്‍ ‘കാ​​ള​​ക്കൊ​​പ്പം കാ​​ള​​നു​​മാ​​വാം’ എ​​ന്ന ഭ​​ക്ഷ​​ണ കൂ​​ട്ടാ​​യ്മ​​ക്കെ​​തി​​രെ, വ​​ലി​​യൊ​​രു ല​​ഹ​​ള ന​​ട​​ന്ന​​ത് ന​​മ്മു​​ടെ കേ​​ര​​ള​​ത്തി​​ലാ​​യി​​രു​​ന്നു!

ചെ​​മ്മീ​​ന്‍ മു​​ട്ട​​പോ​​ലെ ‘സ​​സ്യാ​​ഹാ​​ര’​​മാ​​ണെ​​ന്നാ​​ണ് കാ​​ശ്യ​​പി​​ന്‍റെ ക​​ണ്ടെ​​ത്ത​​ല്‍. ര​​ണ്ടി​​ലും പ്രോ​​ട്ടീ​​നു​​ണ്ട്. ര​​ണ്ടി​​നും തോ​​ടു​​ണ്ട്. ന​​ന്നാ​​യി തി​​ള​​പ്പി​​ച്ചാ​​ല്‍ ര​​ണ്ടി​​ന്‍റെ​​യും തോ​​ട് പൊ​​ട്ടും. അ​​തി​​നാ​​ല്‍ ര​​ണ്ടും സ​​സ്യം! ലോ​​ക​​ത്തെ മു​​ഴു​​വ​​ന്‍ ഒ​​രു പ​​ച്ച​​ക്ക​​റി​​ഭാ​​ഷ​​യി​​ലേ​​ക്ക് വി​​വ​​ര്‍ത്ത​​നം ചെ​​യ്യാ​​ന്‍ കാ​​ശ്യ​​പി​​നെ ആ​​രാ​​ണ് ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തി​​യ​​ത്? സ​​സ്യാ​​ഹാ​​ര​​ത്തി​​ന്‍റെ പ​​ട്ടി​​ക​​യി​​ലേ​​ക്ക് ചെ​​മ്മീ​​നി​​നെ തി​​രു​​കി​ക്ക​​യ​​റ്റാ​​ന്‍ ബ​​ഹു​​മാ​​ന​​പ്പെ​​ട്ട മ​​ധ്യ​​പ്ര​​ദേ​​ശ് ഫി​​ഷ​​റീ​​സ് മ​​ന്ത്രി ക​​ാശ്യ​​പി​​നെ പ്രേ​​രി​​പ്പി​​ച്ച പ്ര​​ത്യ​​യ​​ശാ​​സ്ത്ര​​മെ​​ന്ത്?

‘മ​​നു​​ഷ്യച​​രി​​ത്ര​​ത്തി​​നൊ​​രാ​​മു​​ഖം’ എ​​ന്ന പ്ര​​ശ​​സ്ത​​മാ​​യ ‘മു​​ഖ​​ദ്ദി​​മ’ എ​​ന്ന ഇ​​ബ്നു​​ഖ​​ല്‍ദൂ​​ന്‍റെ കൃ​​തി​​യി​​ല്‍, മ​​നു​​ഷ്യ​​ന്‍റെ ശ​​രീ​​ര​​ത്തി​​ലും സ്വ​​ഭാ​​വ​​ത്തി​​ലും ഭ​​ക്ഷ​​ണ​​മു​​ണ്ടാ​​ക്കു​​ന്ന സ്വാ​​ധീ​​ന​​ഫ​​ല​​ങ്ങ​​ളെ​​ക്കു​​റി​​ച്ച് വി​​വ​​രി​​ക്കു​​ന്ന സ​​ന്ദ​​ര്‍ഭ​​ത്തി​​ല്‍, ഓ​​രോ​​രു​​ത്ത​​രു​​ടെ​​യും ജീ​​വി​​ത​​സാ​​ച​​ര്യ​​വും അ​​തി​​ല്‍നി​​ന്ന് രൂ​​പം​​കൊ​​ള്ളു​​ന്ന ‘ശീ​​ല​​ങ്ങ​​ളു’​​മാ​​ണ് ഭ​​ക്ഷ​​ണ സ്വീ​​ക​​ര​​ണ തി​​ര​​സ്ക​​ര​​ണ​​ങ്ങ​​ള്‍ക്ക് കാ​​ര​​ണ​​മാ​​വു​​ന്ന​​തെ​​ന്ന് കൃ​​ത്യ​​മാ​​യ് ചൂ​​ണ്ടി​​ക്കാ​​ണി​​ക്കു​​ന്നു​​ണ്ട്.

അ​​ദ്ദേ​​ഹം എ​​ഴു​​തി: ‘‘ഒ​​രാ​​ള്‍ ഒ​​രു ഭ​​ക്ഷ​​ണം പ​​തി​​വാ​​ക്കു​​ക​​യും അ​​ത് ക​​ഴി​​ക്കു​​ന്ന​​ത് അ​​യാ​​ള്‍ക്ക് അ​​നു​​യോ​​ജ്യ​​മാ​​യി വ​​രു​ക​​യും ചെ​​യ്താ​​ല്‍ അ​​യാ​​ള്‍ക്ക് അ​​ത് പ​​രി​​ചി​​ത​​മാ​​കു​​ന്നു. അ​​തി​​ല്‍നി​​ന്ന് അ​​യാ​​ള്‍ വി​​ട്ടു​പോ​​കു​​ക​​യോ അ​​ത് മാ​​റ്റു​​ക​​യോ ചെ​​യ്യു​​ന്ന​​ത് അ​​യാ​​ള്‍ക്ക് അ​​സ​​ഹ്യ​​മാ​​ണ്. ഭ​​ക്ഷ​​ണ​​ത്തി​​ന്‍റെ യ​​ഥാ​​ർ​ഥ ഉ​​ദ്ദേ​​ശ്യം നി​​ർ​വ​​ഹി​​ക്കാ​​ത്ത, വി​​ഷം, രൂ​​ക്ഷ​​ല​​വ​​ണ​​ങ്ങ​​ള്‍ എ​​ന്നി​​വ പോ​​ലെ​​യു​​ള്ള വ​​സ്തു​​ക്ക​​ള്‍ അ​​ല്ല അ​​വ​​യെ​​ങ്കി​​ല്‍, ഭ​​ക്ഷ​​ണ​​മാ​​യി ആ​​ഹ​​രി​​ക്ക​​പ്പെ​​ടാ​​വു​​ന്ന​​തോ അ​​നു​​യോ​​ജ്യ​​ത​​യു​​ള്ള​​തോ ആ​​യ എ​​ന്തും പ​​തി​​വ് ഉ​പ​​യോ​​ഗം​​കൊ​​ണ്ട് മു​​ഖ്യ​​ഭ​​ക്ഷ​​ണ​​മാ​​യി​​ത്തീ​​രാം. ഗോ​​ത​​മ്പി​​നു പ​​ക​​രം പാ​​ലും പ​​ച്ച​​ക്ക​​റി​​യും ത​​ന്‍റെ ശീ​​ല​​മാ​​യി​​ത്തീ​​രു​​ന്ന​​തു​​വ​​രെ ഉ​​പ​​യോ​​ഗി​​ച്ചു തു​​ട​​ങ്ങു​​ന്ന​​യാ​​ള്‍ക്ക്, അ​​ത് മു​​ഖ്യ​​ഭ​​ക്ഷ​​ണ​​മാ​​യി​​ത്തീ​​രു​​ക മാ​​ത്ര​​മ​​ല്ല, ഗോ​​ത​​മ്പും, ധാ​​ന്യ​​വും അ​​യാ​​ള്‍ക്ക് ആ​​വ​​ശ്യ​​മി​​ല്ലാ​​തെ വ​​രു​ക​​യും ചെ​​യ്യും, സം​​ശ​​യ​​മി​​ല്ല!’’

സ​​ന്ദ​​ര്‍ഭ​​ങ്ങ​​ളെ​​യും ഭൂ​​പ്ര​​കൃ​​തി​​യി​​ലും കാ​​ലാ​​വ​​സ്ഥ​​യി​​ലു​​മു​​ള്ള വ്യ​​ത്യ​​സ്ത​​ത​​ക​​ളെ​​യും, വ​​ള​​ര്‍ത്ത​​ല്‍ സാ​​ഹ​​ച​​ര്യ​​ങ്ങ​​ളെ​​യും അ​​ഭി​​രു​​ചി​​ക​​ളെ​​യും വൈ​​വി​​ധ്യ​​മാ​​ര്‍ന്ന വി​​ശ്വാ​​സ​​ങ്ങ​​ളെ​​യും പ​​രി​​ഗ​​ണി​​ക്കാ​​തെ, വ്യ​​ത്യ​​സ്ത ത​​ര​​ത്തി​​ലു​​ള്ള ഭ​​ക്ഷ​​ണ​​ത്തെ ‘സ​​ത്വ​​ ര​​ജോ ​​ത​​മോ ഗു​​ണ’​​ത്തി​​ല്‍ മാ​​ത്ര​​മാ​​ക്കി കു​​റ്റി​​യ​​ടി​​ച്ചു​​കെ​​ട്ടു​​ന്ന​​ത് അ​​ത്ര ന​​ല്ല സ​​മീ​​പ​​ന​​മ​​ല്ല.

പ​​ഴ​​യി​​ടം പ​​ടി​​യി​​റ​​ങ്ങു​​മ്പോ​​ള്‍ പൊ​​ളി​​ഞ്ഞ​​ത് ന​​മ്മു​​ടെ സം​​സ്കാ​​ര​​ത്തി​​ന്‍റെ ഈ​​ടു​​വെ​​പ്പു​​ക​​ളാ​​ണെ​​ന്ന മ​​ട്ടി​​ലു​​ള്ള മെ​​ലോ​​ഡ്ര​മാ​​റ്റി​​ക് വി​​ലാ​​പ​​ങ്ങ​​ളാ​​ണ് മാ​​ധ്യ​​മ​​ങ്ങ​​ളി​​ല്‍ നി​​റ​​ഞ്ഞ​​ത്. ആ ​​പ​​ടി​​യി​​റ​​ക്ക​ കാ​​ലൊ​​ച്ച​​ക​​ളി​​ല്‍ കേ​​ര​​ള​​ത്തെ കാ​​ത്തി​​രി​​ക്കു​​ന്ന ഏ​​തോ വ​​ലി​​യൊ​​രു വി​​പ​​ത്തി​​ന്‍റെ മ​​ണി​​മു​​ഴ​​ക്ക​​മാ​​ണ് അൽപം ചിലർ കേ​​ട്ട​​ത്. പ​​ഴ​​യി​​ടം മോ​​ഹ​​ന​​ന്‍ ന​​മ്പൂ​​തി​​രി​​യി​​ല്‍ കു​​മ്മ​​നം ക​​ണ്ട​​ത്, കേ​​ര​​ള​​ താ​​ലി​​ബാ​​നി​​സ​​ത്തി​​ന്‍റെ ഒ​​രി​​ര​​യേ​​യാ​​ണ്. ‘ഉ​​ണ്ട ചോ​​റി​​ന് ന​​ന്ദി​​യു​​ണ്ടെ​​ങ്കി​​ല്‍’ പ​​ഴ​​യി​​ട​​ത്തെ തീ​​രു​​മാ​​ന​​ത്തി​​ല്‍നി​​ന്നും പി​​ന്തി​​രി​​പ്പി​​ക്കാ​​ന്‍ സ​​ര്‍ക്കാ​​ര്‍ മു​​ൻ​കൈ​യെ​​ടു​​ക്ക​​ണ​​മെ​​ന്നും അ​​ദ്ദേ​​ഹം രോ​​ഷ​​പ്പെ​​ട്ടു! ‘‘പൂ​​ണൂ​​ലി​​ട്ട ഒ​​രു ഭാ​​ര​​തീ​​യ​​നും അ​​പ​​മാ​​നി​​ക്ക​​പ്പെ​​ട​​രു​​ത്. അ​​ൽ​പ​​സ്വ​ൽ​പം മാം​​സ​​ഭു​​ക്കാ​​യ ഞാ​​ന്‍ ഇ​​ന്നു​​മു​​ത​​ല്‍ സ​​മ്പൂ​​ര്‍ണ സ​​സ്യാ​​ഹാ​​രി’​​’യെ​​ന്ന് രാ​​മ​​സിം​​ഹ​​ന്‍ അ​​ബൂ​​ബ​​ക്ക​​ര്‍,പ​​ഴ​​യി​​ട​​ത്തി​​ന് ഐ​​ക്യ​​ദാ​​ര്‍ഢ്യം പ്ര​​ഖ്യാ​​പി​​ച്ചു. സ​​ത്യം പ​​റ​​ഞ്ഞാ​​ൽ പ​​ഴ​​യി​​ടം ആ​​രോ​​ടും, മാം​​സ​​ഭ​​ക്ഷ​​ണം ഉ​​പേ​​ക്ഷി​​ക്കാ​​ന്‍ ആ​​ഹ്വാ​​നം ചെ​​യ്തി​​രു​​ന്നി​​ല്ല. ‘‘ഒ​​രു വെ​​ജി​​റ്റേ​​റി​​യ​​ന്‍ ബ്രാ​​ന്‍ഡാ​​യി നി​​ല​​നി​​ല്‍ക്ക​​ണ​​മെ​​ന്നാ​​ണ് ത​​ന്‍റെ ആ​​ഗ്ര​​ഹം.’’ ക​​ലാ​​മേ​​ള​​യി​​ല്‍ ‘നോ​​ണ്‍വെ​​ജ്’ വി​​ള​​മ്പി​​യാ​​ല്‍, ത​​ന്‍റെ ‘വെ​​ജ്ബ്രാ​​ന്‍ഡി’​​ന് പ്ര​​ശ്ന​​മാ​​വും എ​​ന്നു​​മാ​​ത്ര​​മാ​​ണ് അ​​ദ്ദേ​​ഹം റി​​പ്പോ​​ര്‍ട്ട​​ര്‍ ടി.​വി അ​​ഭി​​മു​​ഖ​​ത്തി​​ല്‍ പ​​റ​​ഞ്ഞ​​ത്. ആ​​രു​​ടെ​​യും ഭ​​ക്ഷ​​ണ​​സ്വാ​​ത​​ന്ത്ര്യ​​ത്തെ ചോ​​ദ്യം​ചെ​​യ്യാ​​തെ, സ്വ​​ന്തം ‘ബ്രാ​​ന്‍ഡ്’ താ​​ല്‍പ​​ര്യ​​മാ​​ണ്, അ​​ദ്ദേ​​ഹം തു​​റ​​ന്നു​പ​​റ​​ഞ്ഞ​​ത്. അ​​ത​​ദ്ദേ​​ഹ​​ത്തി​​ന്‍റെ അ​​വ​​കാ​​ശ​​മാ​​ണ്. ആ ​​അ​​വ​​കാ​​ശ​​മ​​ട​​ക്കം മ​​റ്റ​​വ​​കാ​​ശ​​ങ്ങ​​ളും ഉ​​ള്‍ക്കൊ​​ള്ളു​​ന്ന​​താ​​ണ് പൊ​​തു​​ വി​​ദ്യാ​​ഭ്യാ​​സ​​മ​​ന്ത്രി വി. ​​ശി​​വ​​ന്‍കു​​ട്ടി​​യു​​ടെ പ്ര​​ഖ്യാ​​പ​​നം. ‘‘ക​​ല​​യി​​ലും സം​​സ്കാ​​ര​​ത്തി​​ലും വൈ​​വി​​ധ്യ​​ങ്ങ​​ളും വൈ​​ജാ​​ത്യ​​ങ്ങ​​ളു​​മു​​ള്ള നാ​​ടാ​​ണ് ന​​മ്മു​​ടേ​​ത്. ആ ​​വൈ​​വി​​ധ്യ​​ങ്ങ​​ളും വൈ​​ജാ​​ത്യ​​ങ്ങ​​ളും സം​​ര​​ക്ഷി​​ച്ചു​​ത​​ന്നെ നാം ​​മു​​ന്നോ​​ട്ടു പോ​​ക​​ണം. ക​​ലോ​​ത്സ​​വ​​മാ​​ന്വ​​ല്‍ പ​​രി​​ഷ്ക​​ര​​ണം കാ​​ല​​ത്തി​​ന്‍റെ ആ​​വ​​ശ്യ​​മാ​​ണ്.’’ ഇ​​തോ​​ടെ ക​​ലോ​​ത്സ​​വ വേ​​ദി​​യി​​ലു​​ണ്ടാ​​യ സം​​വാ​​ദ​​ത്തി​​ന്‍റെ ഒ​​രു ഘ​​ട്ടം പൂ​​ര്‍ത്തി​​യാ​​യി. അ​​ടു​​ത്ത​​ത് ന​​മ്മ​​ളെ​​ത്ര​​ത്തോ​​ളം, ജാ​​തി​​ര​​ഹി​​ത​​വും മ​​ത​​നി​​ര​​പേ​​ക്ഷ​​വു​​മാ​​യ ആ​​ധു​​നി​​ക ജീ​​വി​​തം സ്വാം​​ശീ​​ക​​രി​​ച്ചി​​ട്ടു​​ണ്ടെ​​ന്ന മൗ​​ലി​​ക​​മാ​​യ അ​​ന്വേ​​ഷ​​ണ​​മാ​​ണ്. അ​​താ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​ത്, വി​​മ​​ര്‍ശ​​ന-​​സ്വ​​യം​​വി​​മ​​ര്‍ശ​​ന​​ങ്ങ​​ളി​​ലൂ​​ടെ നി​​ർ​വ​​ഹി​​ക്കേ​​ണ്ട ക്ലേ​​ശ​​ക​​ര​​വും ദീ​​ര്‍ഘ​​വു​​മാ​​യ ഒ​​രു സ്വ​​യം ന​​വീ​​ക​​ര​​ണ​​ യാ​​ത്ര​​യാ​​ണ്.

‘‘അ​​ക്കി​​ത്തി​​രി അ​​ടി​​തി​​രി ചോ​​മാ​​തി​​രി ഭ​​ട്ട​​തി​​രി ന​​മ്പൂ​​തി​​രി അ​​ങ്ങേ​​യ​​റ്റം സാ​​മൂ​​തി​​രി തു​​ട​​ങ്ങി​​യ എ​​ല്ലാ ജാ​​തി​​ത്തി​​രി​​ക​​ളും പ​​ടു​​തി​​രി ക​​ത്തി​​ത്തു​​ട​​ങ്ങി​​യി​​രി​​ക്കു​​ന്ന സ​​ന്ദ​​ര്‍ഭ​​ത്തി​​ല്‍ നാം ​​ഇ​​ങ്ങ​നെ അ​​ട​​ങ്ങി​​യി​​രു​​ന്നാ​​ല്‍ മ​​തി​​യോ? എ​​ന്‍റെ ഭാ​​വ​​ന​​യി​​ല്‍ വി​​ദൂ​​ര​​മ​​ല്ലാ​​ത്ത ഒ​​രു ഐ​​ക്യ​​ കേ​​ര​​ളം ഞാ​​ന്‍ കാ​​ണു​​ന്നു​​ണ്ട്’’ (​വി.ടി. ​ഭ​​ട്ട​​തി​​രി​​പ്പാ​​ട്). പ​​തി​​റ്റാ​​ണ്ടു​​ക​​ൾ​ക്കു​മു​​മ്പ് ന​​വോ​​ത്ഥാ​​ന പ്ര​​ക്ഷോ​​ഭ​​ക​​രി​​ല്‍ ഒ​​രാ​​ളാ​​യ വി.​ടി​​ക്ക് സ്വ​​ന്തം സ്വ​​പ്നം സ​​ത്യ​​മാ​​വു​​ന്ന ഒ​​രു കാ​​ല​​ത്തെ മു​​ന്‍കൂ​​ട്ടി കാ​​ണാ​​ന്‍ ക​​ഴി​​ഞ്ഞു. എ​​ന്നാ​​ല്‍ ന​​മ്മ​​ളി​​ല്‍ ചി​​ല​​ര്‍ ഇ​​പ്പോ​​ഴും അ​​ത്ത​​ര​​മൊ​​രു സ്വ​​പ്ന​​ത്തി​​ന് പോ​​ലും സ്വാ​​ഗ​​ത​​മാ​​ശം​​സി​​ക്കാ​​ന്‍ ക​​ഴി​​യാ​​ത്ത​​വി​​ധ​​മു​​ള്ള നി​​സ്സ​​ഹാ​​യാ​​വ​​സ്ഥ​​യി​​ലാ​​ണ്. സ്വ​​യം ‘ജീ​​ർ​ണി​​ച്ചു​​പോ​​വാ​​നു​​ള്ള’ ന്യാ​​യം നി​​ർ​മി​​ക്കു​​ന്ന​​തി​​ലാ​​ണ് പ​​ല​​രു​​മി​​പ്പോ​​ഴും ജ്വ​​ലി​​ക്കു​​ന്ന​​ത്. സി.​എ​​സ്. രാ​​ജേ​​ഷി​​ന്‍റെ ‘ജ്ഞാ​​ന​​പ്പ​​ഴ​​വും’ എം.​എ​​സ്. ബ​​നേ​​ഷി​​ന്‍റെ ‘പു​​ല​​യ​​ന​​ച്ചാ​​റും’ മോ​​ഹ​​ന​​കൃ​​ഷ്ണ​​ന്‍ കാ​​ല​​ടി​​യു​​ടെ ‘രാ​​മ​​നും റ​​ഹ്മാ​​നും’ തു​​ട​​ങ്ങി ബ​​ഹു​​സ്വ​​ര​​ത ആ​​ഘോ​​ഷി​​ക്കു​​ന്ന ജാ​​തി​​വി​​രു​​ദ്ധ ക​​വി​​ത​​ക​​ളും സ​​മാ​​ന​​മാ​​യ സാ​​ഹി​​ത്യ-​​ക​​ലാ​​സൃ​​ഷ്ടി​​ക​​ളും ആ​​ത്മാ​​ർ​ഥ​​മാ​​യി ഉ​​ള്‍ക്കൊ​​ള്ളു​​ന്ന​​വ​​ര്‍പോ​​ലും ജാ​​തി​​മേ​​ല്‍ക്കോ​​യ്മ കാ​​ഴ്ച​​പ്പാ​​ടു​​ക​​ളു​​ടെ ന​​ടു​​ത്ത​​ള​​ങ്ങ​​ളി​​ലേ​​ക്ക് എ​​റി​​യ​​പ്പെ​​ടു​​മ്പോ​​ള്‍, അ​​വ​​ശ​​രാ​​യി അ​​തി​​ന​​ക​​ത്തു​നി​​ന്ന് ഒ​​ന്ന് കു​​ത​​റാ​​ന്‍പോ​​ലു​​മാ​​വാ​​തെ കു​​ടു​​ങ്ങി​​ക്കി​​ട​​ക്കു​​ന്ന​​താ​​ണ് നാ​​മി​​പ്പോ​​ള്‍ കാ​​ണു​​ന്ന​​ത്. വേ​​ട്ട​​യാ​​ട​​പ്പെ​​ടു​​ന്ന​​വ​​ര്‍ക്കൊ​​പ്പം നി​​ല്‍ക്കു​​ന്ന​​തി​​നേ​​ക്കാ​​ള്‍ പ​​ച്ച​​ക്ക​​റി ക​​ത്തി​​ക​​ള്‍ക്ക് മൂ​​ര്‍ച്ച​കൂ​​ട്ടാ​​ൻ ആ​​ഹ്വാ​​നംചെ​​യ്ത ആ ​​പ്ര​​ജ്ഞ ​സി​​ങ് താ​​കു​റി​​നും പ​​ച്ച​​ക്ക​​റി​​മാ​​ത്രം തി​​ന്നു​​ന്ന അ​​ത്ഭു​​ത​​മു​​ത​​ല​​ക്കു​​മൊ​​പ്പം ശേ​​ഷി​​ക്കു​​ന്ന ജീ​​വി​​തം ആ​​ഹ്ലാ​​ദ​​ത്തോ​​ടെ ക​​ഴി​​ച്ചു​​കൂ​​ട്ടാ​​നാ​​ണ് പ​​ല​​ര്‍ക്കും മോ​​ഹം!


‘‘ഭ​​ക്ഷ​​ണം ന​​ന്നാ​​യി’’ എ​​ന്നൊ​​രാ​​ള്‍ പ​​റ​​യു​​ന്ന​​തി​​ന്, അ​​ത​​യാ​​ളു​​ടെ രു​​ചി​​ബോ​​ധ​​വു​​മാ​​യി, പൊ​​രു​​ത്ത​​പ്പെ​​ട്ടു എ​​ന്ന​​തി​​ന​​പ്പു​​റം ഒ​​ര​​ർ​ഥ​​വു​​മി​​ല്ല. ‘‘ക​​ണ്ണി​​മാ​​ങ്ങ, ക​​രി​​ങ്കാ​​ള​​ന്‍, ക​​ന​​ലി​​ല്‍ചു​​ട്ട പ​​പ്പ​​ടം, കാ​​ച്ചി​​യ മോ​​രു​​മു​​ണ്ടെ​​ങ്കി​​ല്‍ കാ​​ണാം ഊ​​ണി​​ന്‍റെ വൈ​​ഭ​​വം’’ എ​​ന്ന പ​​ഴ​​യ ചൊ​​ല്ല്, മേ​​ല്‍പ​​റ​​ഞ്ഞ വി​​ഭ​​വ​​ങ്ങ​​ളി​​ല്‍ സം​​തൃ​​പ്ത​​രാ​​വു​​ന്ന​​വ​​രെ സം​​ബ​​ന്ധി​​ച്ചി​​ട​​ത്തോ​​ളം പൂ​​ര്‍ണ​​മാ​​യും പ്ര​​സ​​ക്ത​​മാ​​ണ്. അ​​ല്ലാ​​ത്ത​​വ​​രെ സം​​ബ​​ന്ധി​​ച്ചി​​ട​​ത്തോ​​ള​​വും ഇ​​തു​​ത​​ന്നെ​​യാ​​ണ് ഏ​​റ്റ​​വും രു​​ചി​​ക​​ര​​മാ​​യ ഭ​​ക്ഷ​​ണം എ​​ന്നൊ​​രാ​​ള്‍ വാ​​ദി​​ച്ചാ​​ല്‍ അ​​ത​​പ​​ഹാ​​സ്യ​​മാ​​വും. നി​​ര്‍ബ​​ന്ധ​​മാ​​യും നി​​ങ്ങ​​ളും ഇ​​തു​​മാ​​ത്രം ക​​ഴി​​ച്ചാ​​ല്‍ മ​​തി​​യെ​​ന്ന് ഒ​​രാ​​ള്‍ ക​​ല്‍പി​​ച്ചാ​​ലോ? അ​​ത് ഒ​​ന്നാം ന​​മ്പ​​ര്‍ തോ​​ന്ന്യാ​​സ​​വു​​മാ​​വും!

‘‘നാ​​യ​​ര്‍ക്ക് ഇ​​ഞ്ചി​​പ​​ക്ഷം, അ​​ച്ചി​​ക്ക് കൊ​​ഞ്ച്പ​​ക്ഷം’’ എ​​ന്ന ചൊ​​ല്ലാ​​ണ്, ആ​​ദ്യം പ​​റ​​ഞ്ഞ ആ ‘​​ക​​ണ്ണി​​മാ​​ങ്ങ’ ചൊ​​ല്ലി​​നേ​​ക്കാ​​ള്‍ ഒ​​ര​​ല്‍പം സാം​​സ്കാ​​രി​​കാ​​ർ​ഥ​​ത്തി​​ല്‍ മു​​ന്നി​​ട്ടു​നി​​ല്‍ക്കു​​ന്ന​​ത്! ഭ​​ക്ഷ​​ണ​​ത്തി​​ലെ വ്യ​​ത്യ​​സ്ത​​ത​​ക​​ളെ അം​​ഗീ​​ക​​രി​​ച്ചാ​​ദ​​രി​​ക്കു​​ന്ന​​ത് ആ ​​ചൊ​​ല്ലാ​​ണ്. ചാ​​യ വേ​​ണ്ട​​വ​​ര്‍ക്ക് ചാ​​യ, കാ​​പ്പി വേ​​ണ്ട​​വ​​ര്‍ക്ക് കാ​​പ്പി, ഒ​​ന്നും വേ​​ണ്ടെ​​ങ്കി​​ല്‍ ഒ​​ന്നും വേ​​ണ്ട, എ​​ന്ന​​തി​​ലൊ​​തു​​ങ്ങും ‘ഭ​​ക്ഷ​​ണ​​ത്തി​​ലെ ജ​​നാ​​ധി​​പ​​ത്യം!’

‘സ​​ദ്യ’ എ​​ന്നു​​ള്ള​​ത് മ​​ല​​യാ​​ള​​ത്തി​​ല്‍ ഇ​​ന്നും ഫ്രൂ​​ട്ടേ​​റി​​യ​​ന്‍-​​വെ​​ജി​​റ്റേ​​റി​​യ​​ന്‍ തീ​​റ്റ ആ​​ഘോ​​ഷം മാ​​ത്ര​​മാ​​ണ്! വ​​ല്യ​​പ്പ​​ടം ചെ​​റ്യ​​പ്പ​​ടം തു​​ട​​ങ്ങി നി​​ര​​വ​​ധി തൊ​​ട്ടു​​കൂ​​ട്ടാ​​ന്‍വ​​രെ വ​​ര്‍ണ​​ശ​​ബ​​ള​​മാ​​യി വി​​സ്തൃ​​ത​​ വാ​​ഴ​​യി​​ല​​യി​​ല്‍, യൂ​​നി​ഫോ​​മി​​ട്ട സ്കൂ​​ള്‍കു​​ട്ടി​​ക​​ള്‍ അ​​സം​​ബ്ലി​​യി​​ല്‍ വ​​രി​​നി​​ല്‍ക്കു​​ന്ന​​തു​പോ​​ലെ​​യു​​ള്ള ‘സ​​ദ്യ​​യി​​ലെ’ ആ ‘​​ഇ​​ല​​നി​​ല്‍പ്’ ഒ​​ന്ന് കാ​​ണേ​​ണ്ട​​ത് ത​​ന്നെ​​യാ​​ണ്! സ​​ദ്യ​​യി​​ല്‍ പ​​പ്പ​​ടം സ്ഥാ​​നം​​മാ​​റി വെ​​ച്ച​​തി​​ന്‍റെ പേ​​രി​​ല്‍ ശ​​രി​​ക്കു​​മു​​ള്ള അ​​ടി​​പോ​​ലും മു​​മ്പ് ന​​ട​​ന്ന​​താ​​യി കേ​​ട്ടി​​ട്ടു​​ണ്ട്! ഒ​​രു തീ​​വ്ര​​മാം​​സ​​വാ​​ദി രോ​​ഷാ​​കു​​ല​​നാ​​യി ആ ​​വി​​സ്തൃ​​ത സ​​ദ്യ ഇ​​ല​​യി​​ല്‍ നോ​​ക്കി എ​​ന്തൊ​​രു ഫ്യൂ​​ഡ​​ല്‍ വേ​സ്റ്റ് എ​​ന്നു​പ​​റ​​ഞ്ഞ് എ​​ഴു​​ന്നേ​​റ്റ് പോ​​വാ​​തെ അ​​വി​​ടെ​​യി​​രു​​ന്ന് ന​​ന്നാ​​യി​​ത​​ന്നെ ഭ​​ക്ഷ​​ണം ക​​ഴി​​ക്കു​​ന്ന​​ത് ഞാ​​നെ​​ന്‍റെ ക​​ണ്ണു​​കൊ​​ണ്ട് ക​​ണ്ട​​താ​​ണ്!

ഇം​​ഗ്ലീ​​ഷി​​ലെ, ‘ഫീ​​സ്റ്റ്’ രു​​ചി​​ക​​ര​​മാ​​യ ഭ​​ക്ഷ​​ണ​​മാ​​ണ്. വ്യ​​ത്യ​​സ്ത​​ത​​ക​​ളെ അ​​തു​​ള്‍ക്കൊ​​ള്ളു​​ന്നു. എ​​ന്നാ​​ല്‍, ന​​മ്മു​​ടെ ‘സ​​ദ്യ’ ‘മി​​ക​​ച്ചൊ​​രു’ പ​​ച്ച​​ക്ക​​റി​​ ചോ​​റ് മാ​​ത്ര​​മാ​​ണ്! മാം​​സം ക​​ഴി​​ക്കു​​ന്ന​​വ​​ര്‍ ന​​മു​​ക്ക് പി​​ശാ​​ചു​​ക്ക​​ളും! പി​​ശാ​​ചി​​ന്, ശ​​ബ്ദ​​താ​​രാ​​വ​​ലി​​യി​​ല്‍ ഒ​​ര​​ർ​ഥ​​മാ​​യി ന​​ല്‍കി​​യി​​രി​​ക്കു​​ന്ന​​ത്, ‘ഇ​​വ​​ര്‍ മാം​​സ​​ഭു​​ക്കു​​ക​​ളും, രാ​​ക്ഷ​​സ​​രി​​ലും അ​​ധ​​മ​​രാ​​യ ദു​​രാ​​ത്മാ​​ക്ക​​ളു​​മാ​​ണ്’ എ​​ന്ന​​ത്രേ!

ഏ​​ഷ്യ​​യി​​ലെ ഏ​​റ്റ​​വും​​ വ​​ലി​​യ യു​​വ​​ജ​​ന ക​​ലാ​​മേ​​ള​​യാ​​യ യു​​വ​​ജ​​നോ​​ത്സ​​വ​​ത്തി​​ന് ഭ​​ക്ഷ​​ണ​​കാ​​ര്യ​​ത്തി​​ല്‍ വി​​സ്തൃ​​ത ഏ​​ഷ്യ പോ​​യി​​ട്ട് ഒ​​രു ചെ​​റി​​യ കോ​​ഴി​​ക്കോ​​ട​​ന്‍ കു​​റ്റി​​ച്ചി​​റ പോ​​ലു​​മാ​​വാ​​ന്‍ ക​​ഴി​​യാ​​തെ പോ​​യ​​തോ​​ര്‍ത്ത് ഞ​​ങ്ങ​​ള്‍ ചി​​രി​​ച്ച​​തി​​ന് ക​​ണ​​ക്കി​​ല്ല! ‘കോ​​ഴി​​ക്കോ​​ട​​ന്‍ ഭ​​ക്ഷ​​ണ​​രു​​ചി​​ക​​ളി​​ലേ​​ക്ക് സ്വാ​​ഗ​​തം’ എ​​ന്ന ക​​ലോ​​ത്സ​​വ വേ​​ദി​​യി​​ലെ പ​​ഴ​​യ​​ബോ​​ര്‍ഡ് തീ​​ര്‍ച്ച​​യാ​​യും രു​​ചി​​ക​​ളി​​ലെ ‘ബ​​ഹു​​സ്വ​​ര​​ത’​​യെ സ്പ​​ര്‍ശി​​ക്കും​​വി​​ധം ജ​​നാ​​ധി​​പ​​ത്യ​​ബോ​​ധം പു​​ല​​ര്‍ത്തു​​ക​​ത​​ന്നെ ചെ​​യ്തു. പ​​ക്ഷേ, വി​​ള​​മ്പി​​യ​​ത് സാ​​മ്പാ​​റും ചോ​​റും ‘സ​​ദ്യ’​​യി​​ലെ സ്ഥി​​രം ഐ​​റ്റ​​ങ്ങ​​ളും മാ​​ത്രം! സ​​ര്‍, ഇ​​തു​​ മാ​​ത്ര​​മാ​​ണോ കോ​​ഴി​​ക്കോ​​ട​​ന്‍ രു​​ചി? പ​​ല പ​​രീ​​ക്ഷ​​ണ​​ങ്ങ​​ള്‍ക്കും വേ​​ദി​​യാ​​വാ​​റു​​ള്ള യു​​വ​​ജ​​നോ​​ത്സ​​വ​​ത്തി​​ല്‍ ഭ​​ക്ഷ​​ണ​​കാ​​ര്യ​​ത്തി​​ല്‍മാ​​ത്രം ഒ​​രു പ​​രീ​​ക്ഷ​​ണ​​വും ഇ​​ല്ല! ഒ​​രു​​ത്സ​​വ​​ദി​​ന​​ത്തി​​ലെ​​ങ്കി​​ലും ഓ​​രോ​​രു​​ത്ത​​ര്‍ക്കും അ​​വ​​രു​​ടെ രു​​ചി​​ക്ക​​നു​​സ​​രി​​ച്ച് ഭ​​ക്ഷ​​ണം കൊ​​ടു​​ക്കാ​​ന്‍ സ​​ന്ന​​ദ്ധ​​മാ​​വാ​​ത്ത​​വ​​ര്‍ക്ക് മ​​റ്റെ​​ന്തു​​ണ്ടെ​​ങ്കി​​ലും ‘ക​​ലാ​​ബോ​​ധം’ ക​​ഷ്ടി​​യാ​​ണ്. പ്ര​​ശ്ന​​മു​​ന്ന​​യി​​ച്ച ഒ​​രു സാം​​സ്കാ​​രി​​ക​ പ്ര​​വ​​ര്‍ത്ത​​ക​​നോ​​ട് നോ​​ണ്‍വെ​​ജ് ഭ​​ക്ഷ​​ണം ‘മ​​ണ​​ക്കു’​​മെ​​ന്നാ​​ണ​​ത്രേ സം​​ഘാ​​ട​​ക​​രി​​ലാ​​രോ പ്ര​​തി​​ക​​രി​​ച്ച​​ത്! ഹ ​​ഹ ഹ!

​​ഒ​​രേ​​യൊ​​രു കോ​​ഴി​​മു​​ട്ട​​കൊ​​ണ്ട് മാ​​ത്രം നി​​ര​​വ​​ധി പ​​ല​​ഹാ​​ര​​ങ്ങ​​ളു​​ണ്ടാ​​ക്കു​​ന്ന, ബീ​​ഫു​​കൊ​​ണ്ട് ഇ​​ന്ദ്ര​​ജാ​​ലം​​ത​​ന്നെ സൃ​​ഷ്ടി​​ക്കു​​ന്ന ആ ​​കു​​റ്റി​​ച്ചി​​റ​​യി​​ലേ​​ക്ക്, പേ​​രു​​കേ​​ട്ട ആ ​​കോ​​ഴി​​ക്കോ​​ട്ട​​ങ്ങാ​​ടി​​യി​​ല്‍നി​​ന്ന് അ​​ധി​​കം ദൂ​​ര​​മി​​ല്ലെ​​ന്നെ​​ങ്കി​​ലും യു​​വ​​ജ​​നോ​​ത്സ​​വ ഭ​​ക്ഷ​​ണപ്ര​​തി​​ഭ​​ക​​ള്‍ ഓ​​ര്‍ക്കേ​​ണ്ട​​തു​​ണ്ടാ​​യി​​രു​​ന്നു.

ത​​ത്ത്വ​ചി​​ന്താ​​പ​​ര​​മാ​​യി ‘ആ​​ന്ത്ര​​പ്പോ​​മോ​​ര്‍ഫി​​സം’ എ​​ന്ന ‘മ​​നു​​ഷ്യ​​കേ​​ന്ദ്രി​​ത​​വാ​​ദം’ ചോ​​ദ്യംചെ​​യ്യ​​പ്പെ​​ടേ​​ണ്ട​​തു​​ണ്ട്. അ​​തേ​​സ​​മ​​യം അ​​തൊ​​രു ‘മ​​നു​​ഷ്യ​​വി​​രു​​ദ്ധ’​വാ​​ദ​​മാ​​യി ചു​​രു​​ങ്ങാ​​നും പാ​​ടി​​ല്ല. ചു​​ഴി​​ഞ്ഞാ​​ലോ​​ചി​​ച്ചാ​​ല്‍ ആ​​രും കു​​ഴ​​ങ്ങി​​പ്പോ​​വും. ജീ​​വി​​ത​​ത്തെ​​ക്കു​​റി​​ച്ച് ആ​​ഴ​​ത്തി​​ല്‍ ആ​​ലോ​​ചി​​ക്കാ​​ന്‍ ആ​​രം​​ഭി​​ക്കു​​മ്പോ​​ള്‍ മ​​നു​​ഷ്യ​​ര്‍ രോ​​ഗി​​ക​​ളാ​​വു​​മെ​​ന്ന് സോ​​റ​​ന്‍ കീ​​ര്‍ക്ക​​ഗോ​​ര്‍ പ​​റ​​ഞ്ഞ​​ത് ആ ​​അ​​ർ​ഥ​​ത്തി​​ല്‍ ശ​​രി​​യാ​​ണ്! എ​​ന്നാ​​ലും ജീ​​വി​​ക്കാ​​ന്‍, ജീ​​വ​​ന്‍ നി​​ല​​നി​​ര്‍ത്താ​​ന്‍, സ്വ​​ന്തം അ​​ഭി​​രു​​ചി​​ക്ക​​നു​​സ​​രി​​ച്ച്, ‘പൊ​​തു​​ സാ​​മൂ​​ഹി​​ക ധാ​​ര്‍മി​​ക​​ത’​​ക്കും പ്ര​​കൃ​​തി പ​​ശ്ചാ​​ത്ത​​ല​​ങ്ങ​​ള്‍ക്കും വി​​ധേ​​യ​​മാ​​യും, നി​​ല​​നി​​ല്‍ക്കു​​ന്ന ഓ​​രോ​​രു​​ത്ത​​രു​​ടെ​​യും അ​​ഭി​​രു​​ചി​​ക​​ള്‍ ഒ​​രു ജ​​നാ​​ധി​​പ​​ത്യ​​സ​​മൂ​​ഹം ആ​​ദ​​രി​​ക്കേ​​ണ്ട​​തു​​ണ്ട്. അ​​റു​​ക്കു​​മ്പോ​​ള്‍ ഒ​​ഴു​​കു​​ന്ന കോ​​ഴി​​യു​​ടെ ചോ​​ര, ഒ​​രു ജീ​​വി​​ത​​ത്തെ അ​​വ​​സാ​​നി​​പ്പി​​ക്കു​​മ്പോ​​ള്‍, വെ​​ട്ടു​​മ്പോ​​ള്‍ തെ​​റി​​ക്കു​​ന്ന ‘വെ​​ണ്ട​​ക്ക​​വി​​ത്തു​​ക​​ള്‍’ ഒ​​രു വം​​ശ​​ഹ​​ത്യ​​ത​​ന്നെ​​യാ​​ണ് നി​​ർ​വ​​ഹി​​ക്കു​​ന്ന​​ത്! ഒ​​ഴി​​വാ​​ക്കാ​​നാ​​വാ​​ത്ത ‘അ​​പ​​രാ​​ധ’​ങ്ങ​​ള്‍ എ​​ന്നി​​വ​​യെ മ​​നു​​ഷ്യ​​പ​​ക്ഷ​​ത്തു​​നി​​ന്നും, ക്രൂ​​ര​​മാ​​യ ‘അ​​റും​​കൊ​​ല​​ക​​ള്‍’ എ​​ന്ന് ജ​​ന്തു​ സ​​സ്യ​​പ​​ക്ഷ​​ത്തു​​നി​​ന്നും ന​​മു​​ക്കി​​വ​​യെ വ്യ​​ത്യ​​സ്ത​​മാ​​യി വാ​​യി​​ക്കാ​​ന്‍ ക​​ഴി​​യും! പ​​ക്ഷേ ജ​​ന്തു​​ക്ക​​ളു​​ടെ​​യും സ​​സ്യ​​ങ്ങ​​ളു​​ടെ​​യും പേ​​രി​​ല്‍, മ​​നു​​ഷ്യ​​ര്‍ ​ത​മ്മി​​ല്‍ സം​​ഘ​​ര്‍ഷ​​ത്തി​​ലേ​​ര്‍പ്പെ​​ടു​​ന്ന​​തി​​നെ, ഒ​​രുവി​​ധേ​​ന​​യും സ്വാ​​ഗ​​തം ചെ​​യ്യാ​​നോ വ്യ​​ത്യ​​സ്ത​​മാ​​യി വാ​​യി​​ക്കാ​​നോ ക​​ഴി​​യി​​ല്ല.

കാ​​ട്ടി​​ല്‍ ജീ​​വി​​ച്ച​​കാ​​ല​​ത്ത് ന​​മ്മു​​ടെ കാ​​ര​​ണ​​വ​ന്മാ​​ര്‍ മൃ​​ഗ​​വേ​​ട്ട നി​​ർ​വ​​ഹി​​ച്ചി​​ട്ടി​​ല്ലാ​​യി​​രു​​ന്നെ​​ങ്കി​​ല്‍ ഇ​​ന്ന്, ആ​​ഹാ​​ര​​സം​​വാ​​ദം ന​​ട​​ത്താ​​ന്‍ പാ​​ക​​ത്തി​​ല്‍ ന​​മ്മ​​ളി​​വി​​ടെ ബാ​​ക്കി കാ​​ണു​​മാ​​യി​​രു​​ന്നി​​ല്ല. എ​​ന്നി​​ട്ടും ചി​​ല ‘സ​​സ്യ​​സൗ​​മ്യ​​ര്‍’ ചോ​​ദി​​ക്കു​​ന്ന​​ത്, ഇ​​റ​​ച്ചി​​തി​​ന്ന ക്രി​​സ്തു​​വി​​ന് ആ ​​മ​​ഗ്ദ​​ല​​ന​​യി​​ലെ മ​​റി​​യ​​യെ എ​​ങ്ങ​നെ സ്നേ​​ഹി​​ക്കാ​​ന്‍ ക​​ഴി​​ഞ്ഞു​​വെ​​ന്നാ​​ണ്. ‘‘നി​​ങ്ങ​​ള്‍ എ​​ന്താ​​ഹ​​രി​​ക്കു​​ന്നു​​വോ നി​​ങ്ങ​​ള്‍ അ​​താ​​യി​​ത്തീ​​രും’’ എ​​ന്നാ​​ണ് ഗു​​രു​​ജി ഗോ​​ള്‍വ​​ള്‍ക്ക​​റും ‘വി​​ചാ​​ര​​ധാ​​ര’​​യി​​ല്‍ ഉ​​റ​​പ്പി​​ച്ചു​പ​​റ​​യു​​ന്ന​​ത്. നാ​​ല്‍ക്കാ​​ലി​​ക​​ളി​​ല്‍ മേ​​ശ​​യും ഇ​​രു​​കാ​​ലി​​ക​​ളി​​ല്‍ മ​​നു​​ഷ്യ​​രെ​​യും ഒ​​ഴി​​ച്ച് ചൈ​​ന​​ക്കാ​​ര്‍ എ​​ന്തും തി​​ന്നു​​മെ​​ന്ന​​തി​​നാ​​ല്‍, അ​​വ​​ര്‍ കൊ​​ള്ള​​രു​​താ​​ത്ത​​വ​​രും എ​​ന്നാ​​ല്‍ പ​​ശു​​വി​​നെ​​യും ‘പ​​ന്നി’​​യെ​​യും തി​​ന്നു​​ന്ന​​വ​​രെ​​ങ്കി​​ലും ബ്രി​​ട്ടീ​​ഷു​​കാ​​ര്‍ നാ​​ഗ​​രി​​ക ജ​​ന​​ത​​യു​​മാ​​ണെ​​ന്നാ​​ണ്, ഗോ​​ള്‍വ​​ള്‍ക്ക​​ര്‍ ക​​ണ്ടു​​പി​​ടി​​ച്ചി​​രി​​ക്കു​​ന്ന​​ത്. അ​​പ്പോ​​ള്‍ ‘ഭാ​​ര​​ത​​മാ​​താ​​വാ​​യ’ പ​​ശു​​വ​​ല്ല യ​​ഥാ​​ർ​ഥ പ്ര​​ശ്നം. ആ​​യി​​രു​​ന്നെ​​ങ്കി​​ല്‍ ബ്രി​​ട്ടീ​​ഷു​​കാ​​ര്‍ നാ​​ഗ​​രി​​ക​​ജ​​ന​​ത​​യും, ചൈ​​ന​​ക്കാ​​ര്‍മാ​​ത്രം മ്ലേ​ച്ഛ​രു​​മാ​​കു​​മാ​​യി​​രു​​ന്നി​​ല്ല! അ​​ല്ലെ​​ങ്കി​​ലും ഭാ​​ര​​ത​​മാ​​താ​​വാ​​യ ശു​​ദ്ധ​​പ​​ശു​​വി​​നെ ഇ​​ല്ലാ​​താ​​ക്കി​​യ​​ത് പ​​ശു​​തീ​​റ്റ​​ക്കാ​​രോ, ക​​ശാ​​പ്പു​​കാ​​രോ അ​​ല്ല, മ​​റി​​ച്ച് അ​​റു​​പ​​തു​​ക​​ളി​​ല്‍ നി​​ല​​വി​​ല്‍വ​​ന്ന ‘ലൈ​​വ്സ്റ്റോ​​ക് ഇം​​പ്രൂ​​വ്മെ​​ന്‍റ് ആ​​ക്ടാ​​ണ്’.

യ​​ഥാ​​ർ​ഥ​​ത്തി​​ലു​​ള്ള പ​​ശു​​പ്ര​​ശ്ന​​ത്തെ മ​​ര​​വി​​പ്പി​​ക്കാ​​ന്‍ ‘പ​​ന്നി​​പ്ര​​ശ്നം’ ക​​ണ്ടു​​പി​​ടി​​ച്ച​​വ​​രി​​ല്‍ ചി​​ല ‘ലി​​ബ​​റ​​ല്‍’ സെ​​ക്കു​​ല​​ര്‍ പ്ര​​തി​​ഭ​​ക​​ളും പെ​​ടും! അ​​സ​​മ​​മാ​​യ ഒ​​രു സാ​​മൂ​​ഹി​ക​ക്ര​​മ​​ത്തി​​ല്‍ ‘സ​​മ​​വാ​​ക്യ നി​​ര്‍മാ​​ണം’ അ​​വ​​ര്‍ക്കെ​​ന്തോ നി​​ര്‍വൃ​​തി ന​​ല്‍കു​​ന്നു​​ണ്ടാ​​വ​​ണം. സ​​വി​​ശേ​​ഷ പ്ര​​ശ്ന​​ങ്ങ​​ളെ അ​​വ്യ​​ക്ത​​മാ​​ക്കു​​ന്ന ‘സാ​​മാ​​ന്യ​​വ​​ത്ക​​ര​​ണ​​വും’ മു​​ഖ്യ​​പ്ര​​ശ്ന​​ങ്ങ​​ളെ മ​​റ​​ച്ചു​​വെ​​ക്കു​​ന്ന ‘സ​​മ​​വാ​​ക്യ’​സൃ​​ഷ്ടി​​ക​​ളും ന​​വ​​ഫാ​​ഷി​​സ്റ്റു​​ക​​ള്‍ക്കൊ​​ഴി​​ച്ച് മ​​റ്റാ​​ര്‍ക്കും ഗു​​ണം ചെ​​യ്യി​​ല്ല.

ഗ​​ബ്രി​​യേ​​ല്‍ ഗാ​​ർ​സ്യ മാ​​ർ​കേ​സ് ‘സാ​​മാ​​ന്യ​​വ​​ത്ക​​ര​​ണ​​ങ്ങ​​ള്‍ക്കെ​​തി​​രെ’ ന​​ല്‍കി​​യ മു​​ന്ന​​റി​​യി​​പ്പു​​ക​​ള്‍ സ​​ത്യ​​ത്തി​​ല്‍ സ​​മ​​വാ​​ക്യ​​വ​​ത്ക​​ര​​ണ​​ത്തി​​ന്‍റെ മാ​​ര​​ക പ്ര​​ത്യാ​​ഘാ​​ത​​ങ്ങ​​ളെ​​യാ​​ണ് ന​​ന്നാ​​യി അ​​ട​​യാ​​ള​​പ്പെ​​ടു​​ത്തു​​ന്ന​​ത്. മൃ​​ഗ​​ങ്ങ​​ളെ​​യും പ​​റ​​വ​​ക​​ളെ​​യും അ​​മി​​ത​​മാ​​യി ലാ​​ളി​​ക്കു​​ന്ന സ്വ​​ന്തം ഭാ​​ര്യ​​യോ​​ടു​​ള്ള അ​​മ​​ര്‍ഷം പ്ര​​ക​​ടി​​പ്പി​​ക്കാ​​ന്‍ വേ​​ണ്ടി​​യാ​​ണ്, സം​​സാ​​രി​​ക്കാ​​ത്ത ഒ​​രു ജ​​ന്തു​​വി​​നെ​​യും ഈ ​​വീ​​ട്ടി​​ല്‍ പ്ര​​വേ​​ശി​​പ്പി​​ക്കാ​​ന്‍ ഞാ​​ന്‍ അ​​നു​​വ​ദി​​ക്കു​​ക​​യി​​ല്ലെ​​ന്ന് മാ​​ർ​കേ​​സി​​ന്‍റെ ഡോ. ​​ജുവിനോൽ ഉ​​ര്‍ബി​​നോ പ​​റ​​ഞ്ഞ​​ത്.എ​​ന്നാ​​ല്‍, സം​​സാ​​രി​​ക്കു​​ന്ന ത​​ത്ത​​യെ പോ​​റ്റു​​ന്ന​​തി​​ല്‍നി​​ന്ന് ഭാ​​ര്യ​​യെ ത​​ട​​യാ​​ന്‍ അ​​യാ​​ള്‍ക്ക് ക​​ഴി​​ഞ്ഞി​​ല്ല. അ​​തി​​ലേ​​റെ ന​​മ്മെ ന​​ടു​​ക്കു​​ന്ന​​ത് കൂ​​ട്ടി​​ല്‍നി​​ന്ന് അ​​ബ​​ദ്ധ​​ത്തി​​ല്‍ പ​​റ​​ന്നു​​പോ​​യ ആ ​​ത​​ത്ത​​യെ പി​​ടി​​ക്കാ​​ന്‍ ശ്ര​​മി​​ക്കു​​ന്ന​​തി​​നി​​ട​​യി​​ല്‍ ഡോ​​ക്ട​​ര്‍ മ​​ര​​ക്കൊ​​മ്പ് പൊ​​ട്ടി​ മ​​രി​​ക്കു​​ന്ന​​താ​​ണ്. ധൃ​​തി​​പി​​ടി​​ച്ച് നി​​ര്‍വ​​ഹി​​ക്കു​​ന്ന സാ​​മാ​​ന്യ​​വ​​ത്ക​​ര​ണ​​ങ്ങ​​ളെ കാ​​ത്തു​​നി​​ല്‍ക്കു​​ന്ന ഗു​​രു​​ത​​ര​​മാ​​യ വീ​​ഴ്ച​​ക​​ള്‍ക്കെ​​തി​​രെ​​യു​​ള്ള രാ​​ഷ്ട്രീ​​യ മു​​ന്ന​​റി​​യി​​പ്പാ​​ണ് മാ​​ർ​കേ​​സ് നാ​​ട​​കീ​​യ​​മാം​​വി​​ധം അ​​വ​​ത​​രി​​പ്പി​​ച്ച​​തെ​​ന്ന് തോ​​ന്നു​​ന്നു.

പ​​ശു പു​​ല്ലു​ തി​​ന്നു​​ന്ന​​ത് നി​​ര്‍ത്തി മ​​നു​​ഷ്യ​​രെ തി​​ന്നാ​​ന്‍ തു​​ട​​ങ്ങി​​യ​​പ്പോ​​ൾ, ഇ​​തി​​ലൊ​​ന്നും പ​​ങ്കെ​​ടു​​ക്കാ​​തെ, ആ ​​ച​​ളി​​ക്കു​​ണ്ടി​​ല്‍ ക​​ഴി​​യു​​ന്ന പാവം പ​​ന്നി​​യെ ഗ്രൗ​​ണ്ടി​​ല്‍ ഇ​​റ​​ക്കി, ‘സ​​മ​​വാ​​ക്യ​​മാ​​ച്ച്’ സം​​ഘ​​ടി​​പ്പി​​ക്കാ​​നാ​​യി​​രു​​ന്നു ചി​​ല​​ര്‍ക്ക് ഉ​​ത്സാ​​ഹം! ഇ​​ന്ത്യ​​ന്‍ ഭ​​ര​​ണ​​ഘ​​ട​​ന​​യു​​ടെ മാ​​ര്‍ഗ​​നി​​ർ​ദേ​ശ​​ക​ത​​ത്ത്വ​ങ്ങ​​ളി​​ല്‍ പ​​ശു​​വി​​ന് ഒ​​രു തൊ​​ഴു​​ത്ത് കെ​​ട്ടി​​ക്കൊ​​ടു​​ത്ത​​തു​​പോ​​ലെ, പ​​ന്നി​​ക്ക് കു​​ത്തി​​മ​​റി​​ക്കാ​​ന്‍ ഒ​​രു ച​​ളി​​ക്കു​​ണ്ട് ആ​​രും കു​​ത്തി​​ക്കൊ​​ടു​​ത്തി​​ട്ടി​​ല്ലെ​​ന്നു​​ള്ള​​ത് അ​​വ​​ര്‍ ‘സ​​മം’ ഒ​​പ്പി​​ക്കു​​വാ​​നു​​ള്ള തി​​ര​​ക്കി​​ല്‍ മ​​റ​​ന്നു! തു​​മ്പ​​യി​​ല്‍നി​​ന്നും റോ​​ക്ക​​റ്റ് വി​​ക്ഷേ​​പി​​ക്കും​​മു​​മ്പ്, പൊ​​തു​​വേ​​ദി​​ക​​ളി​​ല്‍ ഉ​​ദ്ഘാ​​ട​​നം ന​​ട​​ക്കും​​മു​​മ്പ്, ക​​പ്പ​​ല്‍ ക​​ട​​ലി​​ലി​​റ​​ക്കും മു​​മ്പ്, യൂ​നി​വേ​​ഴ്സി​​റ്റി​​ക്ക് ത​​റ​​ക്ക​​ല്ലി​​ടും​​മു​​മ്പ് ഒ​​രു കീ​​ഴാ​​ള അ​​നു​​ഷ്ഠാ​​നം നി​​ര്‍വ​​ഹി​​ക്കു​​ന്ന​​തി​​നെ​​ക്കു​​റി​​ച്ച് നമു​​ക്കൊ​​ന്ന് ഗൗരവപൂർവം ഇപ്പോൾപോ​​ലും ചി​​ന്തി​​ക്കാ​​നാ​​വാ​​ത്ത​​ത് എ​​ന്തു​​കൊ​​ണ്ടാ​​ണ്? സ​​വ​​ര്‍ണ​​പൂ​​ജ​​ക​​ള്‍ മാ​​ത്ര​​മാ​​യാ​​ല്‍ ബാ​​ല​​ന്‍സ് എ​​ങ്ങ​​നെ​​യൊ​​ക്കും?

അ​​ധി​​കാ​​ര​​പ്ര​​യോ​​ഗ​​ങ്ങ​​ളി​​ലൊ​​ന്നും കീ​​ഴാ​​ള​​ര്‍ക്ക് കാ​​ര്യ​​മാ​​യി ഇ​​ടം ന​​ല്‍കാ​​ത്ത, കേ​​വ​​ല ‘ബാ​​ല​​ന്‍സ് ഒ​​പ്പി​​ക്ക​​ല്‍ സ​​ര്‍ക്ക​​സ്’, സാം​​സ്കാ​​രി​​ക വി​​ശ​​ക​​ല​​ന​​ങ്ങ​​ളി​​ല്‍ എ​​ങ്ങ​​നെ​​യെ​​ങ്കി​​ലും നി​​ല​​നി​​ര്‍ത്താ​​നു​​ള്ള ചി​​ല​​രു​​ടെ ത​​ത്ര​​പ്പാ​​ട് സ​​ഹ​​താ​​പ​​മ​​ര്‍ഹി​​ക്കു​​ന്നു. ഹി​​ന്ദു വി​​പ​​രീ​​തം മു​​സ്‍ലിം എ​​ന്നി​​ങ്ങ​​നെ​​യു​​ള്ള കൃ​​ത്രി​​മ വി​​പ​​രീ​​ത​​മു​​ണ്ടാ​​ക്കു​​ന്ന ഇ​​ന്ത്യ​​ന്‍ ഫാ​​ഷി​​സ​​ത്തി​​ന്‍റെ ശ്ര​​മ​​ങ്ങ​​ളും, ഫാ​​ഷി​സ്റ്റ് അ​​തി​​ക്ര​​മ​​ങ്ങ​​ളെ അ​​പ​​ല​​പി​​ക്കേ​​ണ്ട സ​​ന്ദ​​ര്‍ഭ​​ങ്ങ​​ളി​​ല്‍, എ​​ല്ലാ അ​​തി​​ക്ര​​മ​​ങ്ങ​​ളും ക്ര​​മ​​ക്കേ​​ടു​​ക​​ളും ഫാ​​ഷി​സം​ത​​ന്നെ​​യാ​​ണെ​​ന്ന് തീ​സി​​സു​​ക​​ള്‍ നി​​ർ​മി​​ക്കു​​ന്ന​​തും സ​​വി​​ശേ​​ഷ വി​​ശ​​ക​​ല​​ന​​ങ്ങ​​ളെ സാ​​മാ​​ന്യ​​പ്ര​​സ്താ​​വ​​ങ്ങ​​ള്‍കൊ​​ണ്ട് നി​​ലം​​പ​​രി​​ശാ​​ക്കു​​ന്ന​​തും രാ​​ഷ്ട്രീ​​യ ഭാ​​ഗ​​ധേ​​യ​​ങ്ങ​​ളെ ച​​രി​​ത്ര​​പ​​ര​​മാ​​യി നി​​ര്‍ണ​​യി​​ച്ചു പോ​​രു​​ന്ന പ്ര​​ത്യ​​യ​​ശാ​​സ്ത്ര മേ​​ല്‍ക്കോ​​യ്മ​​യെ, ഒ​​രുവി​​ധേ​​ന​​യും ആ ​​രാ​​ഷ്ട്ര​​ത്തി​​ല്‍ മേ​​ല്‍ക്കോ​​യ്മ​​യാ​​യി മാ​​റാ​​ന്‍ സാ​​ധ്യ​​ത​​യി​​ല്ലാ​​ത്ത ആ​​ശ​​യ​​സം​​ഹി​​ത​​ക​​ളെ മു​​ന്നി​​ല്‍ നി​​ര്‍ത്തി നി​​സ്സാ​​ര​​മാ​​ക്കു​​ന്ന​​തും ഫാ​​ഷി​​സ​​ത്തി​​ന് പ​​ഥ്യ​​മാ​​യി​​രി​​ക്കും.

ഭ​​ക്ഷ​​ണ​​വും വി​​ശ്വാ​​സ​​വും പേ​​രും ആ​​കാ​​ര​​വും നി​​റ​​വും സ്വ​​മേ​​ധ​​യാ സം​​ഘ​​ര്‍ഷ സ്രോ​​ത​​സ്സാ​​വു​​ക​​യി​​ല്ല. എ​​ന്നാ​​ല്‍ എ​​ന്തി​​നെ​​യും അ​​തി​​ന്‍റെ സ​​മ്മ​​ത​​മി​​ല്ലാ​​തെ സം​​ഘ​​ര്‍ഷ​​കേ​​ന്ദ്രി​​ത​​മാ​​ക്കാ​​ന്‍ ഫാ​​ഷി​സ്റ്റാ​​ശ​​യ​​ങ്ങ​​ളു​​ടെ ഇ​​ട​​പെ​​ട​​ല്‍കൊ​​ണ്ട് സാ​​ധ്യ​​മാ​​കും. പൂ​​വി​​ന്‍റെ മ​​ന്ദ​​സ്മി​​ത​​ങ്ങ​​ളെ​​പ്പോ​​ലു​​മ​​ത് പീ​​ര​​ങ്കി​​ചീ​​റ​​ലാ​​ക്കും. നി​​റ​​ങ്ങ​​ളു​​ടെ വൈ​​വി​​ധ്യ വി​​സ്മ​​യ​​ങ്ങ​​ളെ പോ​​ലു​​മ​​ത് വേ​​ട്ട​​ക്കു​​ള്ള കൊ​​ല​​വി​​ളി​​യാ​​ക്കും. അ​​ഭി​​രു​​ചി​​ക​​ള്‍ക്കു​​ള്ളി​​ല്‍പോ​​ലും അ​​ത് ബോം​​ബു​​ക​​ളൊ​​ളി​​പ്പി​​ക്കും. സൗ​​ഹൃ​​ദ​​ങ്ങ​​ളി​​ല്‍പോ​​ലു​​മ​​ത്, അ​​വി​​ശ്വാ​​സ​​ത്തി​​ന്‍റെ ക​​ന​​ലു​​ക​​ള്‍ കോ​​രി​​യി​​ടും. പ്ര​​ശം​​സി​​ക്ക​​പ്പെ​​ടു​​ന്ന പാ​​ര​​മ്പ​​ര്യ​​ത്തെ​​ പോ​​ലും ഫാ​​ഷി​സം സ്വ​​ന്തം ഒ​​ളി​​പ്പു​​ര​​യാ​​ക്കും.

നി​​റ​​ത്തി​​ലും ആ​​കൃ​​തി​​യി​​ലും അ​​ഭി​​രു​​ചി​​യി​​ലും ന​​മ്മ​​ളൊ​​ന്ന​​ല്ലാ​​തി​​രി​​ക്കു​​മ്പോ​​ഴും, ന​​മു​​ക്കൊ​​ന്നാ​​കാ​​ന്‍ ക​​ഴി​​യു​​മെ​​ന്നാ​​ണ്; വ്യ​​ത്യ​​സ്ത​​ത​​ക​​ളാ​​വ​​ശ്യ​​മാ​​ണെ​​ങ്കി​​ല്‍, അ​​തൊ​​രാ​​വി​​ഷ്കാ​​ര​​മാ​​വു​​മെ​​ങ്കി​​ല്‍, നി​​ല​​നി​​ര്‍ത്തു​​ക​​യും വ​​ള​​ര്‍ത്തു​​ക​​യും ചെ​​യ്തു​​കൊ​​ണ്ടു​​ത​​ന്നെ, ന​​മു​​ക്കൊ​​ന്നാ​​കാ​​ന്‍ ക​​ഴി​​യു​​മെ​​ന്നാ​​ണ്, ക​​ല​​യും ക​​വി​​ത​​യും സാ​​ക്ഷ്യ​​പ്പെ​​ടു​​ത്തു​​ന്ന​​ത്, ഒ​​ന്നാ​​കാ​​ന്‍ വേ​​ണ്ടി ന​​മു​​ക്ക് ഒ​​ന്നു​​മ​​ല്ലാ​​ത്ത​​വ​​രാ​​യി മാ​​റേ​​ണ്ട​​തി​​ല്ലെ​​ന്നാ​​ണ് അ​​ത് ഓ​​ർ​മി​​പ്പി​​ക്കു​​ന്ന​​ത്. ഒ​​രാ​​ള്‍ മ​​റ്റു​​ള്ള​​വ​​രോ​​ട് മാ​​ത്ര​​മ​​ല്ല, ത​​ന്നോ​​ട് ത​​ന്നെ​​യും നി​​ര​​ന്ത​​രം സം​​വാ​​ദ​​ത്തി​​ലാ​​ണെ​​ന്ന സ​​ത്യം തി​​രി​​ച്ച​​റി​​യു​​ന്ന​​തോ​​ടെ സൗ​​ഹൃ​​ദ​​ങ്ങ​​ളൊ​​ക്കെ​​യും അ​​ഗാ​​ധ​​മാം​​വി​​ധം സം​​വാ​​ദാ​​ത്മ​​ക​​മാ​​വും. സം​​വാ​​ദാ​​ത്മ​​കത​​യു​​ടെ​​യും ബ​​ഹു​​സ്വ​​ര​​ത​​ക​​ളു​​ടെ​​യും ശ്മ​​ശാ​​ന​​മാ​​യി ജീ​​വി​​ത​​ത്തെ മാ​​റ്റാ​​നാ​​ണ് ഫാ​​ഷി​സം നി​​ര​​ന്ത​​രം ശ്ര​​മി​​ക്കു​​ന്ന​​ത്. മ​​ത​​മ​​ല്ല, ചോ​​റാ​​ണ് പ്ര​​ശ്നം എ​​ന്ന​​ത് സാ​​മാ​​ന്യ​​മാ​​യി ശ​​രി​​യാ​​യി​​രി​​ക്കു​​മ്പോ​​ഴും, ഒ​​രു മ​​തം, ഒ​​രു ജാ​​തി, സ​​വി​​ശേ​​ഷ സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ മ​​ർ​ദി​​ത​ മ​​ത​​മാ​​യോ, മ​​ർ​ദി​​ത​ ജാ​​തി​​യാ​​യോ മാ​​റു​​മ്പോ​​ള്‍, അ​​തി​​ന്‍റെ സ്വാ​​ത​​ന്ത്ര്യം ചോ​​റി​​നൊ​​പ്പ​​മോ, ചി​​ല​​പ്പോ​​ള്‍ അ​​തി​​നും മീ​​തെ​​യോ പ്ര​​ധാ​​ന​​പ്പെ​​ട്ട​​താ​​വും. അ​​പ്പം സ്വാ​​ദ് മാ​​ത്ര​​മ​​ല്ല സ്വാ​​ത​​ന്ത്ര്യം​കൂ​​ടി​​യാ​​വു​​ന്ന​​തു​പോ​​ലെ, അ​​പ്പോ​​ള്‍ വി​​ശ്വാ​​സ​​ങ്ങ​​ളും അ​​നു​​ഷ്ഠാ​​ന​​ങ്ങ​​ളും ഒ​​രു ജ​​ന​​ത​​യു​​ടെ പ്രാ​​ണ​​നു​​മാ​​വും.

News Summary - ken kalolsavam food debate