Begin typing your search above and press return to search.
proflie-avatar
Login

അം​ബേ​ദ്ക​റു​ടെ തി​രു​വി​താം​കൂ​ര്‍ ബ​ന്ധ​ത്തി​നു​മു​ണ്ട് തെ​ളി​വ്!

അം​ബേ​ദ്ക​റു​ടെ തി​രു​വി​താം​കൂ​ര്‍ ബ​ന്ധ​ത്തി​നു​മു​ണ്ട് തെ​ളി​വ്!
cancel

പു​രാ​രേ​ഖ​ക​ള്‍വെ​ച്ച് ഡോ. ​ബി.​ആ​ര്‍. അം​​ബേ​ദ്ക​റു​ടെ 1950ലെ ​തി​രു-​കൊ​ച്ചി സ​ന്ദ​ര്‍ശ​ന​ത്തെ​പ്പ​റ്റി മു​മ്പ് വി​ശ​ദ​മാ​യി എ​ഴു​തി​യി​ട്ടു​ണ്ട് ഈ ​ലേ​ഖ​ക​ന്‍ (മാ​തൃ​ഭൂ​മി ആ​ഴ്‌​ച​പ്പ​തി​പ്പ് ,13.4. 2008, പു. 86, ​പേ. 8-16; അ​യ്യ​ന്‍‌​കാ​ളി​ക്ക് ആ​ദ​ര​ത്തോ​ടെ, ഉ​പ​രോ​ധം ബു​ക്‌​സ്, 2009, പേ. 78-90). ​അ​തി​നു​മു​മ്പ് അ​ദ്ദേ​ഹം തി​രു​വി​താം​കൂ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട​തി​ന്‍റെ​യും തെ​ളി​വു​ണ്ട്. ഏ​കമ​ക​ന്‍ യ​ശ്വ​ന്തി​നെ വാ​ത​രോ​ഗ ‌ചി​കി​ത്സ​ക്കാ​യി അ​ദ്ദേ​ഹം, ആ​ല​പ്പു​ഴ ചേ​ര്‍‌​ത്ത​ല​യി​ലെ പാ​ണാ​വ​ള്ളി​യി​ലു​ള്ള ചി​റ്റ​യം കൃ​ഷ്‌​ണ​ന്‍ വൈ​ദ്യ​രു​ടെ വീ​ട്ടി​ല്‍ എ​ത്തി​ച്ച​താ​ണ്...

Your Subscription Supports Independent Journalism

View Plans

പു​രാ​രേ​ഖ​ക​ള്‍വെ​ച്ച് ഡോ. ​ബി.​ആ​ര്‍. അം​​ബേ​ദ്ക​റു​ടെ 1950ലെ ​തി​രു-​കൊ​ച്ചി സ​ന്ദ​ര്‍ശ​ന​ത്തെ​പ്പ​റ്റി മു​മ്പ് വി​ശ​ദ​മാ​യി എ​ഴു​തി​യി​ട്ടു​ണ്ട് ഈ ​ലേ​ഖ​ക​ന്‍ (മാ​തൃ​ഭൂ​മി ആ​ഴ്‌​ച​പ്പ​തി​പ്പ് ,13.4. 2008, പു. 86, ​പേ. 8-16; അ​യ്യ​ന്‍‌​കാ​ളി​ക്ക് ആ​ദ​ര​ത്തോ​ടെ, ഉ​പ​രോ​ധം ബു​ക്‌​സ്, 2009, പേ. 78-90). ​അ​തി​നു​മു​മ്പ് അ​ദ്ദേ​ഹം തി​രു​വി​താം​കൂ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട​തി​ന്‍റെ​യും തെ​ളി​വു​ണ്ട്. ഏ​കമ​ക​ന്‍ യ​ശ്വ​ന്തി​നെ വാ​ത​രോ​ഗ ‌ചി​കി​ത്സ​ക്കാ​യി അ​ദ്ദേ​ഹം, ആ​ല​പ്പു​ഴ ചേ​ര്‍‌​ത്ത​ല​യി​ലെ പാ​ണാ​വ​ള്ളി​യി​ലു​ള്ള ചി​റ്റ​യം കൃ​ഷ്‌​ണ​ന്‍ വൈ​ദ്യ​രു​ടെ വീ​ട്ടി​ല്‍ എ​ത്തി​ച്ച​താ​ണ് വി​ഷ​യം.

ആ​യു​ര്‍‌​വേ​ദ ചി​കി​ത്സ​യി​ല്‍ അ​തി​പ്ര​ശ​സ്‌​ത​നാ​യി​രു​ന്ന വൈ​ദ്യ​ര്‍ മ​രി​ച്ച​പ്പോ​ള്‍ 4.7.1937 (20.11.1112)ന് '​കേ​ര​ള കൗ​മു​ദി' പ​ത്രം പ്ര​സി​ദ്ധീ​ക​രി​ച്ച ലേ​ഖ​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം (പേ​ജ് 11, കോ​ളം 2) ഉ​ള്ള​ത്. ന​മ്മു​ടെ പ​ത്ര-​സാം​സ്‌​കാ​രി​ക ച​രി​ത്ര​കാ​ര​ന്‍ ജി. ​പ്രി​യ​ദ​ര്‍‌​ശ​ന​ന്‍ ത​ന്‍റെ 'ഭാ​ഷാ​പോ​ഷി​ണി' മാ​സി​കാ പം​ക്തി​യി​ല്‍ (പ​ഴ​മ​യി​ല്‍നി​ന്ന്, 2019 സെ​പ്‌​റ്റം​ബ​ര്‍) പാ​ണാ​വ​ള്ളി​യി​ല്‍ കൃ​ഷ്‌​ണ​ന്‍ വൈ​ദ്യ​രെ​ക്കു​റി​ച്ച് എ​ഴു​തി​യ​പ്പോ​ള്‍ ഈ ​ചി​കി​ത്സ​ക്കാ​ര്യം സൂ​ചി​പ്പി​ച്ചി​രു​ന്നു. ഞാ​ന്‍ ചോ​ദി​ച്ച​തു പ്ര​കാ​രം അ​തി​ന്‍റെ വി​വ​ര ഉ​റ​വി​ടം (മു​ന്‍പ​റ​ഞ്ഞ 'കേ​ര​ള കൗ​മു​ദി' പേ​ജ്) അ​ദ്ദേ​ഹം ക​നി​വോ​ടെ എ​നി​ക്ക​യ​ച്ചു​ത​രു​ക​യാ​യി​രു​ന്നു.

വൈ​ക്കം സ​ത്യ​ഗ്ര​ഹ​ത്തി​ലെ പ​ങ്കാ​ളി​യാ​ണ് കൃ​ഷ്‌​ണ​ന്‍ വൈ​ദ്യ​ര്‍; ''വ​രി​ക വ​രി​ക സ​ഹ​ജ​രേ... ഒ​രു​വ​നു​ള്ള​ത​ല്ല രാ​ജ​വീ​ഥി ന​മ്മ​ള്‍ ന​ല്‍കി​ടും ക​ര​മെ​ടു​ത്തു പ​ണി​ന​ട​ത്തി​യ​തു ന​മു​ക്കു പൊ​തു​വി​ലാം വ​രി​ക'' എ​ന്ന പ്ര​ശ​സ്‌​ത പ​ട​പ്പാ​ട്ടി​ന്‍റെ ര​ച​യി​താ​വു​മാ​ണ്; വൈ​ദ്യ മാ​സി​ക​ക​ളി​ലെ എ​ഴു​ത്തു​കാ​ര​നും, 'വ​സ്‌​തി​പ്ര​ദീ​പം' എ​ന്ന വൈ​ദ്യ​ശാ​സ്‌​ത്ര ഗ്ര​ന്ഥ​ത്തി​ന്‍റെ ക​ര്‍‌​ത്താ​വു​മാ​ണ്; ശ്രീ​മൂ​ലം പ്ര​ജാ​സ​ഭാം​ഗം (1914, 1915, 1916, 1924, 1931) കൂ​ടി​യാ​യി​രു​ന്നു.

പാ​​ണാ​​വ​​ള്ളി​​ കൃ​​ഷ്‌​​ണ​​ന്‍ വൈ​​ദ്യർ

പാ​​ണാ​​വ​​ള്ളി​​ കൃ​​ഷ്‌​​ണ​​ന്‍ വൈ​​ദ്യർ

യ​ശ്വ​ന്ത്, രോ​ഗം ഭേ​ദ​മാ​യി മ​ട​ങ്ങി​യ​പ്പോ​ഴും പ​ത്രം അ​തേ​പ്പ​റ്റി എ​ഴു​തി​യി​രു​ന്നു എ​ന്നു​മു​ണ്ട് പ്ര​സ്‌​തു​ത ലേ​ഖ​ന​ത്തി​ല്‍: ''ഡാ​ക്‌​ട​ര്‍ അം​ബേ​ദ്ക്ക​രു​ടെ ഏ​ക​പു​ത്ര​ന്‍ അ​ശ്വ​നീ​കു​മാ​ര​ന്‍ ബോം​ബ​യി​ല്‍നി​ന്നു ക​ഴി​ഞ്ഞ​യാ​ണ്ടു പാ​ണാ​വ​ള്ളി​യി​ല്‍ വ​ന്നു താ​മ​സി​ച്ചു അ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​യി​രു​ന്ന വാ​ത​രോ​ഗം ഭേ​ദ​മാ​ക്കി​പ്പോ​യ​തു വാ​യ​ന​ക്കാ​ര്‍ ഓ​ര്‍മ്മി‌​ക്കു​മ​ല്ലൊ.'' പ​ത്ര​ത്തി​ന്‍റെ തീ​യ​തി വെ​ച്ചി​രി​ക്കു​ന്ന​ത് മ​ല​യാ​ളം ആ​ണ്ട് 1112 എ​ന്നും ഇം​ഗ്ലീ​ഷ് ആ​ണ്ട് 1937 എ​ന്നു​മാ​യ​തി​നാ​ല്‍, 'ക​ഴി​ഞ്ഞ​യാ​ണ്ടു'​വി​ന്‍റെ സ്‌​ഥാ​നം കൃ​ത്യ​മാ​യി മ​ന​സ്സി​ലാ​ക്കാ​നാ​വി​ല്ല.

മ​ക​ന്‍റെ ചി​കി​ത്സ​ക്കാ​യി അം​​ബേ​ദ്ക​ര്‍ തി​രു​വി​താം​കൂ​റി​ല്‍ വ​രു​ന്ന​തി​നെ​പ്പ​റ്റി 27.11.1935ന്‍റെ 'മ​ല​യാ​ള മ​നോ​ര​മ'​യി​ല്‍ ഒ​രു വാ​ര്‍ത്ത​യു​ണ്ടെ​ന്ന് മ​നോ​ര​മ​യി​ലെ ഗ​വേ​ഷ​ക​ന്‍ ഇ.​കെ. പ്രേം​കു​മാ​ര്‍ എ​ഴു​തി (അം​ബേ​ദ്‌​ക​ര്‍ എ​ന്ന പി​താ​വ്, മ. ​മ​നോ​ര​മ, 20.6.2020). ഡി​സം​ബ​ര്‍ 2ന് ​ശി​വ​ഗി​രി സ​ത്ര​ത്തി​ല്‍ എ​ത്തു​മെ​ന്നു കാ​ണി​ച്ച് ബോം​ബെ​യി​ല്‍നി​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​മ്പി​കി​ട്ടി എ​ന്ന് 'മ​ല​യാ​ള​രാ​ജ്യ'​ത്തി​ല്‍ വ​ര്‍‌​ക്ക​ല ലേ​ഖ​ക​ന്‍ എ​ഴു​തി​യി​രി​ക്കു​ന്നു എ​ന്നാ​ണ് മ​നോ​ര​മ വാ​ര്‍ത്ത​യി​ലു​ള്ള​ത്. വാ​ത​രോ​ഗി​യാ​യ ഏ​ക​പു​ത്ര​ന്‍ അ​ശ്വ​നീ​കു​മാ​റി​നെ (യ​ശ്വ​ന്ത്), ആ​യു​ര്‍‌​വേ​ദ വൈ​ദ്യ​പ​ണ്ഡി​ത​നാ​യ പാ​ണാ​വ​ള്ളി​യി​ല്‍ സി. ​കൃ​ഷ്‌​ണ​ന്‍ വൈ​ദ്യ​നെ​ക്കൊ​ണ്ട് ചി​കി​ത്സി​പ്പി​ക്കാ​നാ​ണ് വ​രു​ന്ന​ത് എ​ന്നു വാ​ര്‍ത്ത​യി​ലു​ണ്ട്. പ്രേം​കു​മാ​റി​നോ​ട്, അ​ശ്വ​നീ​കു​മാ​റി​ന്‍റെ മ​ക​നും ബോം​ബെ​യി​ല്‍നി​ന്നു​ള്ള രാ​ജ്യ​സ​ഭാം​ഗ​വു​മാ​യ പ്ര​കാ​ശ് അം​​ബേ​ദ്ക​ര്‍ കേ​ട്ട​റി​വു​വെ​ച്ചു പ​റ​ഞ്ഞ​ത്, ചി​കി​ത്സാ സ​മ​യ​ത്ത് അം​​ബേ​ദ്ക​റു​ടെ ഭാ​ര്യാസ​ഹോ​ദ​ര​നാ​ണു കൂ​ടെ നി​ന്ന​ത് എ​ന്നും, അം​​ബേ​ദ്ക​ര്‍ അ​ദ്ദേ​ഹ​ത്തെ ഇ​വി​ടെ കൊ​ണ്ടു​വ​ന്നു വി​ട്ടി​ട്ടു തി​രി​കെ പോ​യെ​ന്നു​മാ​ണ്.

 '​​കേ​​ര​​ള കൗ​​മു​​ദി', 1937 ജൂലൈ 4 

 '​​കേ​​ര​​ള കൗ​​മു​​ദി', 1937 ജൂലൈ 4 

1983ല്‍ '​ശി​വ​ഗി​രി തീ​ര്‍‌​ഥാ​ട​ന'​ത്തി​ന്‍റെ ക​ന​ക​ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തി​യ ആ​യു​ര്‍‌​വേ​ദ സ​മ്മേ​ള​ന​ത്തി​ല്‍ കൃ​ഷ്‌​ണ​ന്‍ വൈ​ദ്യ​രെ​പ്പ​റ്റി അ​വ​ത​രി​പ്പി​ച്ച പ്ര​ബ​ന്ധ​ത്തി​ല്‍ ഈ ​ചി​കി​ത്സ​യെ​പ്പ​റ്റി പ​റ​യു​ന്നു​ണ്ടെ​ന്ന് പ്രേം​കു​മാ​ര്‍ കൂ​ട്ടി​ച്ചേ​ര്‍‌​ക്കു​ന്നു [പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ച​ത്, വൈ​ദ്യ​രു​ടെ ഭാ​ര്യ​യാ​യ കു​ഞ്ഞി​യു​ടെ ബ​ന്ധു ഡോ. ​കു​റ്റി​ക്കാ​ട്ട് ച​ന്ദ്ര​ശേ​ഖ​ര​നാ​ണെ​ന്നു പ​റ​ഞ്ഞു​ത​ന്നു, വൈ​ദ്യ​ര്‍ കു​ടും​ബ​ത്തി​ല്‍‌​പ്പെ​ട്ട പ​ത്ര​പ്ര​വ​ര്‍‌​ത്ത​ക​നാ​യ ബി​നീ​ഷ് പ​ണി​ക്ക​ര്‍]. അ​ത് അ​വി​ശ്വ​സി​ക്ക​പ്പെ​ട്ടു, ച​ര്‍‌​ച്ചാവി​ഷ​യ​മാ​യി. 20 കൊ​ല്ല​ത്തി​നു​ശേ​ഷം വൈ​ദ്യ​രു​ടെ മ​ക​ള്‍ [മ​രു​മ​ക​ള്‍] വ​ള​വ​ങ്കേ​രി നാ​രാ​യ​ണി [14.4.2003ന്‍റെ മ​നോ​ര​മ​യി​ല്‍] ഇ​ങ്ങ​നെ വി​ശ​ദീ​ക​ര​ണം ന​ല്‍‌​കി​യെ​ന്ന് പ്രേം​കു​മാ​ര്‍ തു​ട​രു​ന്നു: ''മ​ല​യാ​ള​വ​ര്‍‌​ഷം 1110ല്‍ ​ആ​യി​രു​ന്നു അം​​ബേ​ദ്ക​റു​ടെ മ​ക​നെ ചി​കി​ത്സി​ക്കാ​ന്‍ കൊ​ണ്ടു​വ​ന്ന​ത്. അ​ന്നു തൊ​ട്ടു​കൂ​ടാ​യ്‌​മ​യൊ​ക്കെ​യു​ള്ള കാ​ല​മാ​ണ്. ദൂ​രെ​ന്നു വ​ന്ന അ​വ​ര്‍‌​ക്കു താ​മ​സി​ക്കാ​ന്‍ പാ​ണാ​വ​ള്ളി​യി​ല്‍ ഇ​ടംകി​ട്ടി​യി​ല്ല. അം​ബേ​ദ്ക​റൊ​ക്കെ താ​ഴ്‌​ന്ന ജാ​തി​ക്കാ​ര​ല്ലേ. ഈ​ഴ​വ​ന്‍റെ വീ​ട്ടി​ല്‍ താ​മ​സി​പ്പി​ച്ചാ​ല്‍ നാ​ട്ടു​കാ​ര്‍ എ​തി​ര്‍‌​ക്കും. അ​ച്ഛ​ന്‍ നാ​ട്ടു​കാ​രൊ​ന്നും പ​റ​യ​ണ​തു കേ​ള്‍‌​ക്ക​ണ കൂ​ട്ട​ത്തി​ല​ല്ല. എ​ന്നാ​ലും ഞ​ങ്ങ​ള്‍ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന പെ​ണ്ണു​ങ്ങ​ളൊ​ക്കെ വീ​ടൊ​ഴി​ഞ്ഞു​കൊ​ടു​ത്തു. ചി​കി​ത്സ​ക്കു കൂ​ടു​ത​ല്‍ സൗ​ക​ര്യം ല​ഭി​ക്കാ​ന്‍ അ​ച്ഛ​ന്‍ അ​വ​രെ വീ​ട്ടി​ല്‍ താ​മ​സി​പ്പി​ച്ചു.'' ഈ ​ദൃ​ക്‌​സാ​ക്ഷി വാ​ക്കു​ക​ളെ​യും ച​രി​ത്ര​രേ​ഖ​ക​ളു​ടെ പി​ന്‍‌​ബ​ല​മി​ല്ലെ​ന്നു പ​റ​ഞ്ഞ് ചി​ല​ര്‍ പു​ച്ഛി​ച്ചു​ത​ള്ളി​യെ​ന്നും എ​ന്നാ​ല്‍, 1935 ന​വം​ബ​റി​ലെ 'മ​നോ​ര​മ' വാ​ര്‍‌​ത്ത നാ​രാ​യ​ണി​യെ ശ​രി​വെ​ക്കു​ക​യാ​ണെ​ന്നും പ്രേം​കു​മാ​ര്‍ ഓ​ര്‍‌​മി​പ്പി​ക്കു​ന്നു. [തി​രു​വി​താം​കൂ​ര്‍ ക്ഷേ​ത്ര​പ്ര​വേ​ശന വി​ളം​ബ​ര​ത്തി​ന്‍റെ ത​ലേ​ക്കൊ​ല്ലം​പോ​ലും, ഈ​ഴ​വ​ര്‍ക്കു​പോ​ലും ഉ​ണ്ടാ​യി​രു​ന്ന അ​യി​ത്ത 'പ​ദ​വി' ശ്ര​ദ്ധേ​യ​മാ​ണ് !]

20 കൊ​ല്ല​മാ​യി ഞാ​ന്‍ ഈ ​അം​​ബേ​ദ്ക​ര്‍ സ​ന്ദ​ര്‍‌​ശ​നവി​വ​രം തേ​ടു​ന്നു. 2002 സെ​പ്‌​റ്റം​ബ​ര്‍ 1-15ന്‍റെ 'യോ​ഗ​നാ​ദം' ദ്വൈ​വാ​രി​ക​യി​ലാ​ണ് ആ​ദ്യ സൂ​ച​ന ക​ണ്ട​ത്. പ്ര​ശ​സ്‌​ത പ​ത്ര​പ്ര​വ​ര്‍‌​ത്ത​ക​ന്‍ എം.​പി. പ്ര​കാ​ശം, ക​മ്യൂ​ണി​സ്റ്റ് നേ​താ​വ് സി.​ജി. സ​ദാ​ശി​വ​നെ​ക്കു​റി​ച്ച് എ​ഴു​തി​യ ലേ​ഖ​ന​ത്തി​ലാ​ണ​ത്. സി.​ജി​യു​ടെ വ​ല്യ​ച്ഛ​നാ​ണ് കൃ​ഷ്‌​ണ​ന്‍ വൈ​ദ്യ​ര്‍. ''ഭ​ര​ണ​ഘ​ട​നാ ശി​ല്‍‌​പി ഡോ. ​ബി.​ആ​ര്‍. അം​ബേ​ദ്‌​ക​ര്‍ ത​ന്‍റെ മ​ക​ന്‍റെ ചി​കി​ത്സാ​ർ​ഥം കൃ​ഷ്ണ​ന്‍ വൈ​ദ്യ​രു​ടെ വീ​ട്ടി​ല്‍ വ​ന്ന് താ​മ​സി​ച്ചി​ട്ടു​ണ്ട്'' എ​ന്നാ​ണ് ആ ​വാ​ച​കം (പേ​ജ് 11). ര​ണ്ടു​കൊ​ല്ലം ക​ഴി​ഞ്ഞു 'യോ​ഗ​നാ​ദ'​ത്തി​ല്‍ത​ന്നെ (16.10 2004) 'കേ​ര​ള കൗ​മു​ദി' എ​ഡി​റ്റോ​റി​യ​ല്‍ അ​ഡ്വൈ​സ​ര്‍ എ​ന്‍. രാ​മ​ച​ന്ദ്ര​ന്‍ എ​ഴു​തി​യ ലേ​ഖ​ന​ത്തി​ലും ക​ണ്ടു അം​​ബേ​ദ്ക​ര്‍ സ​ന്ദ​ര്‍ശ​ന സൂ​ച​ന. പ്ര​ശ​സ്‌​ത സീ​നി​യ​ര്‍ പ​ത്ര​പ്ര​വ​ര്‍‌​ത്ത​കന്‍ ബി.​ആ​ര്‍.​പി. ഭാ​സ്‌​ക​റി​ന്‍റെ അ​ച്ഛ​ന്‍ എ.​കെ. ഭാ​സ്‌​ക​റെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​താ​ണ് ആ ​ലേ​ഖ​നം: ''അം​ബേ​ദ്‌​ക​റു​മാ​യു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ ബ​ന്ധം അ​വ​സാ​ന​കാ​ലം വ​രെ നീ​ണ്ടു​നി​ന്നു. അം​ബേ​ദ്‌​ക​ര്‍ കൊ​ല്ല​ത്തു​ള്ള എ.​കെ. ഭാ​സ്‌​ക​റി​ന്‍റെ ഭ​വ​നം സ​ന്ദ​ര്‍‌​ശി​ച്ചി​ട്ടു​ണ്ട്. ഭാ​സ്‌​ക​റി​ന്‍റെ മൂ​ത്തമ​ക​ന്‍ ബി.​ആ​ര്‍.​പി. ഭാ​സ്‌​ക​റി​ന്‍റെ ബാ​ല്യ‌​സ്മൃ​തി​യി​ല്‍ ഈ ​സ​ന്ദ​ര്‍‌​ശ​ന​മു​ണ്ട്. [എ.​കെ.] ഭാ​സ്‌​ക​ര്‍ അ​ദ്ദേ​ഹ​ത്തെ ശി​വ​ഗി​രി​യി​ല്‍ കൊ​ണ്ടു​പോ​യി. ജാ​തി​വ്യ​വ​സ്ഥ പൂ​ര്‍‌​ണ​മാ​യി നി​രാ​ക​രി​ച്ച ഗു​രു അ​ന്ത്യ​വി​ശ്ര​മം​കൊ​ള്ളു​ന്ന സ​മാ​ധിസ്ഥാ​ന​ത്ത് അം​ബേ​ദ്‌​ക​ര്‍ ആ​ദ​രാ​ഞ്‌​ജ​ലി​ക​ള​ര്‍‌​പ്പി​ച്ചു. 'അ​ജ്ജാ​തി ര​ക്ത​ത്തി​ലു​ണ്ടോ അ​സ്‌​ഥി മ​ജ്ജ​യി​തു​ക​ളി​ലു​ണ്ടോ'​യെ​ന്നു ചോ​ദി​ച്ച മ​ഹാ​ക​വി​ക്കു [കു​മാ​ര​നാ​ശാ​നു] ത​ണ​ലേ​കി​യ വൃ​ക്ഷ​ങ്ങ​ളു​ടെ ചു​വ​ട്ടി​ല്‍ അം​ബേ​ദ്‌​ക​ര്‍ വി​ശ്ര​മി​ച്ചു. അ​ഞ്ചു​തെ​ങ്ങി​ലു​ള്ള മി​സി​സ് ഭാ​സ്‌​ക​റു​ടെ ത​റ​വാ​ട്ടുവീ​ടും അം​ബേ​ദ്‌​ക​ര്‍ സ​ന്ദ​ര്‍‌​ശി​ച്ചു'' (പേ​ജ് 18).

അ​ടു​ത്ത പേ​ജി​ല്‍ എ​ഡി​റ്റ​റു​ടെ കു​റി​പ്പോ​ടു​കൂ​ടി ചേ​ര്‍‌​ത്തി​ട്ടു​ള്ള ഒ​രു പ​ഴ​യ അ​ഖി​ല മ​ല​ബാ​ര്‍ ഹ​രി​ജ​ന സ​മ്മേ​ള​ന വാ​ര്‍‌​ത്ത​യി​ല്‍ (സ​ഹോ​ദ​ര​ന്‍ വാ​രി​ക, 22.12.1945 ) അം​​ബേ​ദ്ക​റു​ണ്ട്. അ​ടു​ത്ത​കൊ​ല്ലം ഏ​പ്രി​ലി​ല്‍ വ​ല​പ്പാ​ട്ട് ആ ​സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ക്കാ​ന്‍, മ​ണ​പ്പു​റം ഹ​രി​ജ​ന​സം​ഘ​ത്തി​ന്‍റെ ജ​ന​റ​ല്‍ ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു എ​ന്നാ​ണു വാ​ര്‍‌​ത്ത; ''ഡോ​ക്‌​ട​ര്‍ അം​ബേ​ദ്‌​ക​ര്‍ സ​മ്മേ​ള​ന​ത്തി​ല്‍ സ​ന്നി​ഹി​ത​നാ​വാ​മെ​ന്നു സ​ദ​യം സ​മ്മ​തി​ച്ചി​ട്ടു​ള്ള​താ​യി'' ഇ. ​ക​ണ്ണ​ന്‍ എ​ക്‌​സ് എം.​എ​ല്‍.​എ യോ​ഗ​ത്തെ അ​റി​യി​ച്ചു എ​ന്നു​മു​ണ്ട്.

അംബേദ്കറിന്റെ സന്ദർശനത്തെക്കുറിച്ച് ചെറായി രാമദാസ് എഴുതിയ ലേഖനം

അംബേദ്കറിന്റെ സന്ദർശനത്തെക്കുറിച്ച് ചെറായി രാമദാസ് എഴുതിയ ലേഖനം

അം​​ബേ​ദ്ക​റു​ടെ കേ​ര​ള സ​ന്ദ​ര്‍ശ​ന​ത്തെ​പ്പ​റ്റി മ​റ്റൊ​രു പ​രാ​മ​ര്‍ശം കു​റ​ച്ചു മു​മ്പ് ക​ണ്ട​ത്, ഡോ. ​സു​രേ​ഷ് മാ​നേ​യു​ടെ 'Glimpses of Socio-Cultural Revolts in India' എ​ന്ന പു​സ്ത​ക​ത്തി​ന് അ​നി​ല്‍ നാ​ഗ​ന്‍ ത​യാ​റാ​ക്കി​യ ത​ര്‍ജ​മ​യാ​യ 'ഇ​ന്ത്യന്‍ സാ​മൂ​ഹ്യ സാം‌​സ്‌​കാ​രി​ക പ്ര​ക്ഷോ​ഭ ച​രി​ത്രം' എ​ന്ന പു​സ്‌​ത​ക​ത്തി​ലാ​ണ് (ബ​ഹു​ജ​ന്‍ വാ​ര്‍ത്ത, തി​രു​വ​ന​ന്ത​പു​രം -13, 2008, പേ. 202): 1935​ല്‍ ആ​ള്‍ കേ​ര​ള ഈ​ഴ​വ യൂ​ത്ത് കോ​ണ്‍‌​ഫ​റ​ന്‍‌​സ് ജ​ന. സെ​ക്ര​ട്ട​റി കെ.​സി. കു​ട്ട​ന്‍ ഒ​രു യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​നാ​യി​രി​ക്കാ​ന്‍ അം​​ബേ​ദ്ക​റെ ക്ഷ​ണി​ച്ചെ​ന്നും, ''ഡോ. ​അം​ബേ​ദ്‌​ക​റു​ടെ കേ​ര​ള​ത്തി​ലേ​ക്കു​ള്ള ആ​ദ്യ സ​ന്ദ​ര്‍ശ​ന​മാ​യി​രു​ന്നു അ​ത്'' എ​ന്നും പ​റ​യു​ന്നു ഗ്ര​ന്ഥ​കാ​ര​ന്‍ (ഈ ​പു​സ്‌​ത​കം കാ​ണി​ച്ച്, അം​​ബേ​ദ്ക​ര്‍ കേ​ര​ളം സ​ന്ദ​ര്‍‌​ശി​ച്ചു എ​ന്നമ​ട്ടി​ല്‍ ഒ​രു വി​ഡി​യോ​യും ക​ണ്ടു യൂ​ട്യൂ​ബി​ല്‍. ഈ ​പ​രാ​മ​ര്‍ശ​ത്തി​ന്‍റെ പി​ന്നാ​ലെ കു​റെ അ​ല​ഞ്ഞ ശേ​ഷ​മാ​ണ് എ​നി​ക്ക് സ​ത്യാ​വ​സ്‌​ഥ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞ​ത്). ഡോ. ​മാ​നേ​യു​ടെ മ​ല​യാ​ളം പു​സ്‌​ത​കം 10ാം അ​ധ്യാ​യ​ത്തി​ല്‍ 202ാം പേ​ജി​ലു​ള്ള പ്ര​സ്‌​തു​ത പ​രാ​മ​ര്‍ശ​ത്തി​ന്‍റെ റ​ഫ​റ​ന്‍സ് ന​മ്പ​ര്‍ 12 ആ​ണ്. എ​ന്നാ​ല്‍, 10ാം അ​ധ്യാ​യ​ത്തി​ന്‍റെ റ​ഫ​റ​ന്‍സു​ക​ള്‍ കൊ​ടു​ത്തി​രി​ക്കു​ന്ന പേ​ജ് 376ല്‍ ​ആ​വി​ധം ഒ​രു ന​മ്പ​റി​ല്ല; എ​ന്ന​ല്ല, വേ​റെ ഒ​രു റ​ഫ​റ​ന്‍സ് ന​മ്പ​റു​മി​ല്ല! കു​റെ വി​വ​ര​ങ്ങ​ള്‍ റ​ഫ​റ​ന്‍സ് ന​മ്പ​റി​ല്ലാ​തെ ഒ​ന്നി​നു താ​ഴെ ഒ​ന്നാ​യി കൊ​ടു​ത്തി​രി​ക്കു​ന്നു, അ​ത്ര​മാ​ത്രം. മാ​നേ​യു​ടെ ഇം​ഗ്ലീ​ഷ് ഒ​റി​ജി​ന​ലാ​യ Glimpses of Socio-Cultural Revolts in Indiaയി​ല്‍ (Samrudh Bharat Publications, 2006) 10ാം ചാ​പ്‌​റ്റ​റി​ല്‍ 147ാം പേ​ജി​ലു​ള്ള കെ.​സി. കു​ട്ട​ന്‍ വി​വ​ര​ത്തി​ന് പേ. 279​ല്‍ 11, 12 എ​ന്നീ റ​ഫ​റ​ന്‍സ് ന​മ്പ​റു​ക​ളാ​ണ് കാ​ണി​ച്ചി​രി​ക്കു​ന്ന​ത്. 11ാം ന​മ്പ​ര്‍ Swapna Samelന്‍റെ Dalit Movement in South India എ​ന്ന പു​സ്‌​ത​ക​ത്തി​ന്‍റെ​യും, 12ാം ന​മ്പ​ര്‍ Eleanor Zelliotന്‍റെ Ambedkar's Conversion എ​ന്ന പു​സ്‌​ത​ക​ത്തി​ന്‍റെ​യു​മാ​ണ്. ഈ ​ര​ണ്ട് പു​സ്‌​ത​ക​ങ്ങ​ളും കാ​ണാ​ന്‍ ക​ഴി​ഞ്ഞി​ല്ല എ​നി​ക്ക്. എ​ങ്കി​ലും ശ്രീ​മ​തി Eleanor Mae Zelliotന്‍റെ 'Dr. Ambedkar and the Mahar Movement' എ​ന്ന പി​എ​ച്ച്.ഡി ​ഗ​വേ​ഷ​ണ പ്ര​ബ​ന്ധം (University of Pennsylvania, U.S.A, 1970) കി​ട്ടി. അ​തി​ലു​ണ്ട് കെ.​സി. കു​ട്ട​ന്‍ ഡോ. ​അം​​ബേ​ദ്ക​റെ ക്ഷ​ണി​ച്ചെ​ന്ന്; ക്ഷ​ണി​ച്ചെ​ന്നു മാ​ത്രം: ''K.C. Kuttan, General Secretary of the All Kerala Eshava (one of several variant spellings of Irava) Youth Conferance, requested Ambedkar to preside at a meeting of the Conference, writing ''in the name of 25 lakhs'' of Iravas and Tiyas, the northern branch of Iravas'' (p. 209). Eleanor ത​ന്‍റെ വി​വ​ര ഉ​റ​വി​ട​മാ​യി ചേ​ര്‍ത്തി​രി​ക്കു​ന്ന​ത് 'The Depressed Classes -A Chronological Documentation' എ​ന്ന അ​ടി​സ്‌​ഥാ​ന ഗ്ര​ന്ഥ​മാ​ണ് (Part I: Ranchi: Rev. Fr. J. Jans, Catholic Press. Part II-VII: Kuseong: St. Mary's College [1935-37][Gautam Book Centre, Delhi-32, 2016 (1936)] . എ​ന്നാ​ല്‍, ആ ​ഗ്ര​ന്ഥ​ത്തി​ലും, ഡോ. ​അം​​ബേ​ദ്ക​റെ കെ.​സി. കു​ട്ട​ന്‍ സം​ഘ​ട​ന​യു​ടെ അ​ടു​ത്ത സ​മ്മേ​ള​ന​ത്തി​ല്‍ അ​ധ്യ​ക്ഷ​നാ​വാ​ന്‍ ക്ഷ​ണി​ച്ചു എ​ന്ന​ല്ലാ​തെ, അ​ദ്ദേ​ഹം കേ​ര​ള​ത്തി​ല്‍ വ​ന്ന​താ​യി സൂ​ച​ന​പോ​ലു​മി​ല്ല. കു​ട്ട​ന്‍റെ ക്ഷ​ണ​ക്ക​ത്ത് വി​ശ​ദ​മാ​യി​ത്ത​ന്നെ 'Examiner' പ​ത്രം 30.11.1935ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച​താ​ണ് Fr. J. Jans സം​ഘം പ​ക​ര്‍ത്തി​യി​രി​ക്കു​ന്ന​ത് (പേ. 55-56). ​അം​​ബേ​ദ്ക​റു​ടെ ഹി​ന്ദു​മ​ത നി​രാ​സ​ത്തി​ന് കേ​ര​ള​ത്തി​ലെ ഈ​ഴ​വ​രി​ല്‍നി​ന്ന് ശ​ക്ത​മാ​യ പി​ന്തു​ണ​യാ​ണു കി​ട്ടി​യ​തെ​ന്നു പ​റ​യു​ന്നു പ​ത്രം. അ​ദ്ദേ​ഹം തീ​രു​മാ​നി​ച്ചാ​ല്‍ ആ​യി​ര​ക്ക​ണ​ക്കി​ന് ഈ​ഴ​വ​ര്‍ ക്രി​സ്‌​തു​മ​തം സ്വീ​ക​രി​ക്കും: ''K.C. Kuttan [...] has requested Dr. Ambedkar to preside over the next meeting of the c[C]onference to make closer the ties between the Depressed Class people outside Malabar and the Eshavas and Harijans down here. The letter of invitation begins thus: 'I am glad that you have expressed the opinion recently that the Depressed Class people have no salvation within the Hindu fold. Gandhi's statement in the nature of a reply to your announcement is quite unacceptable. Mahatma Gandhi is only a Hindu of the third class. He has no authority to speak in the name of Hinduism. His opinion will be disregarded by the Brahmins who are the first-class people among Hindus. The Mahatma's arguments are all for not showing any decrease in the strength of the Hindu population in India.''

''The invitation has been sent in the name of 25 lakhs Eshavas and Thiyyas in Malabar, and it is expected that Dr.Ambedkar will accept it. Apart f[r]om the presidentship of Dr. Ambedkar, there is every reason to believe that the next Eshava Youth Conference will unanimously vote for a resolution in favour of the Eshavas and Thiyyas formally renouncing Hinduism."

M.S.A. Raoവി​ന്‍റെ Social Movements and Social Transformation എ​ന്ന പു​സ്‌​ത​ക​ത്തി​ലു​മു​ണ്ട് (Manohar Publications, New Delhi-2, 1987 [1979])കു​ട്ട​ന്‍റെ ക്ഷ​ണവി​വ​രം: ''K.C. Kuttan, the Secretary of the All Kerala Izhava Youth Conference invited Dr. Ambedkar to preside over a meeting'' (p. 75). റാ​വു ഈ ​വി​വ​ര​ത്തി​ന്‍റെ ഉ​റ​വി​ട​മാ​യി കാ​ണി​ച്ചി​ട്ടു​ള്ള​ത് Eleanorന്‍റെ മേ​ല്‍ ക​ണ്ട പ്ര​ബ​ന്ധം​ത​ന്നെ​യാ​ണ്.

ഇ​വി​ടെ, ഈ​ഴ​വ സ​മ്മേ​ള​ന​ത്തി​ല്‍ ഡോ. ​അം​​ബേ​ദ്ക​ര്‍ പ​ങ്കെ​ടു​ത്തു എ​ന്ന പ്ര​സ്‌​താ​വ​ന​യെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണം ത​ൽ​ക്കാ​ലം നി​ര്‍‌​ത്താം

News Summary - Ambedkar's connection with travancore