കൊടും ചൂടുള്ള ദിവസങ്ങളുടെ എണ്ണം കൂടുന്നു; ആരോഗ്യത്തിന് ഭീഷണി, ഞെട്ടിക്കുന്ന കണ്ടെത്തൽ പുറത്ത്
വാഷിങ്ടൺ: ലോകത്ത് കൊടും ചൂടുള്ള ദിവസങ്ങളുടെ എണ്ണം കൂടുന്നുവെന്ന് കണ്ടെത്തൽ. ഇത് മനുഷ്യരുടെ ആരോഗ്യത്തിന് കടുത്ത ഭീഷണിയുയർത്തുമെന്നാണ് ശാസ്ത്രജ്ഞർ നൽകുന്ന മുന്നറിയിപ്പ്. 1980 മുതൽ 2009 വരെയുള്ള കാലയളവിൽ 50 ഡിഗ്രിക്ക് മേൽ താപനില രേഖപ്പെടുത്തിയ ദിനങ്ങളുടെ എണ്ണം 14 ആയിരുന്നു. 2010 മുതൽ 2019 വരെയുള്ള കാലയളവിൽ ഇത് 26 ദിവസമായി വർധിച്ചു.ഫോസിൽ ഇന്ധനങ്ങളുടെ അമിതോപയോഗം മൂലം കടുത്ത ചൂട് അനുഭവപ്പെടുന്ന ദിവസങ്ങളുടെ എണ്ണം ഇരട്ടിയായി വർധിച്ചുവെന്ന് ഓക്സ്ഫെഡ് യൂനിവേഴ്സിറ്റിയിലെ പാരിസ്ഥിതിക വ്യതിയാന സ്ഥാപന മേധാവി ഫെഡ്രിക് ഒട്ടോ പറഞ്ഞു. ഉയർന്ന താപനില മനുഷ്യർക്കും പ്രകൃതിക്കും...
Your Subscription Supports Independent Journalism
View Plansവാഷിങ്ടൺ: ലോകത്ത് കൊടും ചൂടുള്ള ദിവസങ്ങളുടെ എണ്ണം കൂടുന്നുവെന്ന് കണ്ടെത്തൽ. ഇത് മനുഷ്യരുടെ ആരോഗ്യത്തിന് കടുത്ത ഭീഷണിയുയർത്തുമെന്നാണ് ശാസ്ത്രജ്ഞർ നൽകുന്ന മുന്നറിയിപ്പ്. 1980 മുതൽ 2009 വരെയുള്ള കാലയളവിൽ 50 ഡിഗ്രിക്ക് മേൽ താപനില രേഖപ്പെടുത്തിയ ദിനങ്ങളുടെ എണ്ണം 14 ആയിരുന്നു. 2010 മുതൽ 2019 വരെയുള്ള കാലയളവിൽ ഇത് 26 ദിവസമായി വർധിച്ചു.
ഫോസിൽ ഇന്ധനങ്ങളുടെ അമിതോപയോഗം മൂലം കടുത്ത ചൂട് അനുഭവപ്പെടുന്ന ദിവസങ്ങളുടെ എണ്ണം ഇരട്ടിയായി വർധിച്ചുവെന്ന് ഓക്സ്ഫെഡ് യൂനിവേഴ്സിറ്റിയിലെ പാരിസ്ഥിതിക വ്യതിയാന സ്ഥാപന മേധാവി ഫെഡ്രിക് ഒട്ടോ പറഞ്ഞു. ഉയർന്ന താപനില മനുഷ്യർക്കും പ്രകൃതിക്കും കെട്ടിടങ്ങൾക്കും റോഡുകൾക്കും ഭീഷണിയാണ്. മിഡിൽ ഇൗസ്റ്റ്, ഗൾഫ് രാജ്യങ്ങളിലെ താപനിലയാണ് പലപ്പോഴും 50 ഡിഗ്രി കടക്കുന്നുണ്ട്.
ഇറ്റലിയിൽ 48.8 ഡിഗ്രിയും കാനഡയിൽ 49.6 ഡിഗ്രിയും താപനില രേഖപ്പെടുത്തിയിരുന്നു. ഇത് വൈകാത 50 ഡിഗ്രി കടക്കുമെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറച്ചില്ലെങ്കിൽ പല സ്ഥലങ്ങളിലും താപനില 50 ഡിഗ്രി കടക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ഇക്കാര്യത്തിൽ ഉടൻ നടപടിയുണ്ടാകണം. മലിനീകരണം കുറക്കുകയാണ് പ്രതിസന്ധി മറികടക്കാനുള്ള ഏക പോംവഴിയെന്ന് ഓക്സ്ഫെഡ് യൂനിവേഴ്സിറ്റി ഗവേഷകൻ ഡോ.സിഹാൻ ലി പറഞ്ഞു.
കഴിഞ്ഞ പതിറ്റാണ്ടിനിടെ ഉയർന്ന താപനിലയിൽ അര ഡിഗ്രിയുടെ വർധനയുണ്ടായിട്ടുണ്ട്. എന്നാൽ ലോകത്തിലെ എല്ലാ സ്ഥലത്തും ഈ രീതിയിലല്ല വർധന. ആഫ്രിക്കയിലും ബ്രസീലിലും പരമാവധി താപനിലയിൽ ഒരു ഡിഗ്രിയുടെ വർധനയുണ്ടായി. ആർട്ടിക്കിലും മിഡിൽ ഈസ്റ്റിലും വർധന രണ്ട് ഡിഗ്രിയാണ്.