മാലിന്യ സംസ്കരണത്തിൽ സ്വകാര്യസംരംഭകർക്ക് ഇടം വേണ്ടേ?
മാലിന്യ സംസ്കരണത്തിൽ സ്വകാര്യസംരംഭകർക്ക് ഇടം നൽകിക്കൂടേ? എന്താണ് കേരളത്തിലെ സ്വകാര്യസംരംഭകർക്ക് സംഭവിച്ചത്? താമരശ്ശേരി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഗ്രീൻവേംസ് ഇക്കാര്യത്തിൽ എന്തെങ്കിലും മാതൃക സൃഷ്ടിക്കുന്നുണ്ടോ?മാലിന്യ സംസ്കരണത്തിൽ ശ്രേദ്ധയമായ ഒരു മാതൃക താമരശ്ശേരിയിലെ ഗ്രീൻ വേംസും അതിന്റെ സംഘാടകൻ ജാബിർ കാരാട്ടും മുന്നോട്ടുവെക്കുന്നുണ്ട്. 2014 മേയിലാണ് ജാബിർ മാലിന്യ സംസ്കരണ പ്രശ്നങ്ങളെക്കുറിച്ച്...
Your Subscription Supports Independent Journalism
View Plansമാലിന്യ സംസ്കരണത്തിൽ സ്വകാര്യസംരംഭകർക്ക് ഇടം നൽകിക്കൂടേ? എന്താണ് കേരളത്തിലെ സ്വകാര്യസംരംഭകർക്ക് സംഭവിച്ചത്? താമരശ്ശേരി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഗ്രീൻവേംസ് ഇക്കാര്യത്തിൽ എന്തെങ്കിലും മാതൃക സൃഷ്ടിക്കുന്നുണ്ടോ?
മാലിന്യ സംസ്കരണത്തിൽ ശ്രേദ്ധയമായ ഒരു മാതൃക താമരശ്ശേരിയിലെ ഗ്രീൻ വേംസും അതിന്റെ സംഘാടകൻ ജാബിർ കാരാട്ടും മുന്നോട്ടുവെക്കുന്നുണ്ട്. 2014 മേയിലാണ് ജാബിർ മാലിന്യ സംസ്കരണ പ്രശ്നങ്ങളെക്കുറിച്ച് പ്രസംഗിച്ചിട്ടുമാത്രം കാര്യമില്ലെന്ന് ചിന്തിച്ചത്. പരിഹാരങ്ങൾ നിർദേശിക്കുന്നതോടൊപ്പം അത് പ്രാേയാഗികമായി നടപ്പാക്കാൻ ഒരു സ്ഥാപനംകൂടി വേണം എന്ന ചിന്തയിലാണ് ഗ്രീൻ വേംസ് എന്ന സ്ഥാപനം അദ്ദേഹം താമരശ്ശേരിയിൽ തുടങ്ങിയത്.
കോഴിക്കോട് പട്ടണത്തിൽ ബൾക്ക് വേസ്റ്റ് ഉൽപാദകരെന്ന് വിളിക്കപ്പെടുന്ന വലിയ വാണിജ്യസ്ഥാപനങ്ങളും റെസിഡൻസ് അപ്പാർട്മെന്റുകളും ആയിരുന്നു പ്രധാന കസ്റ്റമേഴ്സ്. ദൈനംദിനം 2000 കി.ഗ്രാം മാലിന്യം ശേഖരിച്ചു സംസ്കരിച്ചു. സംരംഭം വളരെ നല്ല രീതിയിൽ പുരോഗമിച്ചു. മുപ്പതോളം തൊഴിലാളികളും രണ്ട് വാഹനങ്ങളുമായി. കൃത്യമായ ഇടവേളകളിൽ ഉത്തരവാദിത്തത്തോടുകൂടി മാലിന്യം നീക്കംചെയ്യുന്നു.
കോഴിക്കോട് വിജയിച്ചതിന്റെ സന്തോഷത്തിൽ 50 ലക്ഷം രൂപ കൂടി കടമെടുത്ത് കൊച്ചി നഗരത്തിൽ ഓഫിസും മെറ്റീരിയൽ റിക്കവറി ഫെസിലിറ്റിയും കൂടി തുടങ്ങി. എന്നാൽ, കുറച്ച് വർഷങ്ങൾക്കുശേഷം ഈ രണ്ട് നഗരങ്ങളിലെയും വാണിജ്യസ്ഥാപനങ്ങളിലെ മാലിന്യശേഖരണ പ്രോജക്ട് ഉപേക്ഷിക്കേണ്ടിവന്നു. കോഴിക്കോട് നഗരസഭ സ്വകാര്യ സ്ഥാപനങ്ങൾ മാലിന്യം ശേഖരിച്ച് സംസ്കരിക്കേണ്ടതില്ലെന്ന് അറിയിച്ചു. മാലിന്യസംസ്കരണം കോർപറേഷന്റെ ഉത്തരവാദിത്തമാണ്. അത് ഉദ്യോഗസ്ഥ സംവിധാനത്തിലൂടെ ചെയ്തോളും എന്ന് അറിയിച്ചു. പ്രവൃത്തി തുടർന്നാൽ ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു. അങ്ങനെ ജാബിറിന്റെ സ്ഥാപനം ചെറിയ ഗ്രാമങ്ങളിലേക്കും കേരളത്തിന് പുറത്തേക്കുമൊക്കെ അവസരങ്ങൾ തേടി പോയി.
ജാബിർ പറയുന്നതനുസരിച്ച് കഴിഞ്ഞ ഒമ്പതു വർഷം അമ്പതോളം സംരംഭകരാണ് കേരളത്തിൽ മാലിന്യശേഖരണ സംസ്കരണ രംഗത്തുനിന്ന് പുറത്തായത്. പലർക്കും മുതൽ മുടക്കിയ പണം നഷ്ടമായി. അവരെല്ലാം മടങ്ങി. അവർക്ക് കേരളത്തിൽനിന്ന് മാലിന്യം കിട്ടാനില്ല. അല്ലെങ്കിൽ ശേഖരിക്കാൻ സർക്കാർ സംവിധാനം അനുമതി നൽകുന്നില്ല. കേരളത്തിലെ നഗരങ്ങളിൽ ഉൽപാദിപ്പിക്കപ്പെടുന്ന 30 ശതമാനം മാലിന്യവും വൻകിട വാണിജ്യ സ്ഥാപനങ്ങളിൽനിന്നുമാണ്. അവർ അത് സ്വയം സംസ്കരിക്കാൻ നിയമാനുസൃതമായി ബാധ്യസ്ഥരുമാണ്, അവർ അതിന് പണം മുടക്കാനും തയാറാണ്.
താമരശ്ശേരി കേന്ദ്രമാക്കിയാണ് ഇപ്പോൾ ജാബിറിന്റെ സ്ഥാപനം പ്രവർത്തിക്കുന്നത്. 40,000 കിലോ അജൈവമാലിന്യം ശേഖരിക്കാനും അത് സംസ്കരിക്കാനും കഴിയുന്നുണ്ട്. സംസ്ഥാനത്തെ സ്വകാര്യമേഖലയിലെ വലിയ സ്ഥാപനമാണിത്. യുവാക്കളാണ് നേതൃത്വം. മാലിന്യത്തിന്റെ സംസ്കരണം വളരെ ലളിതമാണ്. ഇന്ന് എത്തിക്കുന്ന മാലിന്യം ഇന്നുതന്നെ വേർതിരിച്ച് കയറ്റി അയക്കുന്നു.
ഗ്രാമപഞ്ചായത്തുകളിലെ വാർഡുകളിൽനിന്ന് മാലിന്യം ശേഖരിക്കുന്നത് കുടുംബശ്രീയാണ്. ട്രാൻസ്പോർട്ടിങ് സംവിധാനം സ്ഥാപനം ഒരുക്കിയിട്ടുണ്ട്. പ്ലാസ്റ്റിക്, ഗ്ലാസ് എന്നിങ്ങനെ കാറ്റഗറി തിരിച്ച് വേർതിരിക്കുന്നു. സ്ഥാപനത്തിൽ നിലവിൽ റീസൈക്കിൾ സംവിധാനമില്ല. തരംതിരിച്ച് അജൈവ മാലിന്യം വിവിധ സ്ഥാപനങ്ങളിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. കുടുംബശ്രീ അംഗങ്ങൾക്ക് മിനിമം 12,000^12,500 രൂപ ശമ്പളം നൽകുന്നു. ഒരു മാസം 65 ലക്ഷം വേതനം നൽകുന്നുണ്ട്. ക്രമേണ തമിഴ്നാട്, അന്തമാൻ-നികോബാർ, ലക്ഷദ്വീപ് തുടങ്ങിയ ഇടങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചു. അജൈവമാലിന്യത്തിൽതന്നെ മൂല്യമുള്ള വേസ്റ്റും മൂല്യമില്ലാത്ത വേസ്റ്റും ഉണ്ട്. മൂല്യമുള്ള വേസ്റ്റുകൾ ആക്രിക്കടകൾ വഴി വിൽക്കുന്നു. അതിന് നല്ല വില കിട്ടും. എന്നാൽ, നെഗറ്റിവായ വേസ്റ്റാണ് കുടുംബശ്രീക്കാരുടെ മുന്നിലെത്തുന്നത്. കുപ്പിച്ചില്ല്, പ്ലാസ്റ്റിക് കവർ തുടങ്ങിയവയൊന്നും ‘ആക്രിക്കട’കളിൽ എടുക്കില്ല.
ഇപ്പോഴത്തെ അവസ്ഥയിൽ ജാബിറിന്റെ സ്ഥാപനത്തിന് അഞ്ച് ജില്ലകളിലെങ്കിലും പ്രവർത്തനം തുടങ്ങാൻ കഴിഞ്ഞേക്കും. അത് ആയിരക്കണക്കിന് പേർക്ക് തൊഴിൽ കിട്ടുന്ന ഒരു സംരംഭമായി മാറും. തിരുവനന്തപുരം കോർപറേഷനിലെ ചില വാർഡുകളിൽ പ്രവർത്തനം തുടങ്ങാൻ തീരുമാനിച്ചിട്ടുണ്ട്.
വൻകിട പ്രോജക്ടുകൾ നടപ്പാക്കുന്നതിലാണ് ഉദ്യോഗസ്ഥ രാഷ്ട്രീയ നേതൃത്വങ്ങൾക്ക് താൽപര്യം. കാരണം വൻതോതിൽ അഴിമതിക്കുള്ള സാധ്യത അവിടെയുണ്ട്. കേരളത്തിലെ അത്തരം വൻകിട പദ്ധതികൾ എല്ലാം പരാജയപ്പെട്ടു. വിളപ്പിൽശാല നേരത്തേ പൂട്ടി. ബ്രഹ്മപുരവും ഞെളിയൻപറമ്പും അടക്കമുള്ള സംവിധാനങ്ങൾ പരാജയമാണ്. അതേസമയം, ചെറിയ സംരംഭങ്ങൾ വളർത്തിയെടുക്കാൻ സർക്കാർ തയാറല്ല. മാലിന്യ സംസ്കരണത്തിന് വലിയതോതിൽ ഭൂമി ആവശ്യമില്ല എന്നാണ് ജാബിർ തെളിയിച്ചിരിക്കുന്നത്.
താമരശ്ശേരിയിൽ ഒരു ഏക്കറിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. അവിടെ ജനങ്ങൾക്ക് അതുകൊണ്ട് ഒരു കുഴപ്പവുമില്ല. അജൈവ മാലിന്യം വാഹനത്തിലെത്തിക്കുന്നു. അത് പലതായി തരംതിരിക്കുന്നു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം എന്നീ ജില്ലകളിൽ പ്രവർത്തിക്കുന്നുണ്ട്. 2015ൽ 12 തദ്ദേശസ്ഥാപനങ്ങളിലായിരുന്നു പ്രവർത്തനം. 2022ൽ അത് 180ലധികം തദ്ദേശസ്ഥാപനങ്ങളിലേക്ക് വ്യാപിച്ചു. 1282 തൊഴിൽ സൃഷ്ടിച്ചു. 60,000 ടൺ മാലിന്യം സംസ്കരിക്കുന്നു. റീസൈക്ലിങ് സാധ്യമാകാത്ത ഖരമാലിന്യമായ ചെരിപ്പ്, ബാഗ്, തുണി, തെർമോക്കോൾ തുടങ്ങിയവ സുരക്ഷിതവും ശാസ്ത്രീയവുമായി സംസ്കരിക്കുന്നു. കോപ്രോസസിങ്, pyrolysis തുടങ്ങിയ ശാസ്ത്രീയരീതികൾ ഉപയോഗിക്കുന്നു. ശേഖരിച്ച മാലിന്യത്തിന്റെ സമയബന്ധിതമായ നീക്കംചെയ്യൽ എന്നിവയെല്ലാം ഭംഗിയായി നടത്തുന്നു.
♦