Begin typing your search above and press return to search.
proflie-avatar
Login

ശലഭവർഗങ്ങൾ വംശനാശ ഭീഷണിയിലെന്ന് പഠനം

Extincting butterflies
cancel

ലണ്ടൻ: 24ഓളം ശലഭവർഗങ്ങൾ വൈകാതെ ഭൂമിയിൽനിന്ന് അപ്രത്യക്ഷമാവുമെന്ന് ബട്ടർഫ്ലൈ കൺസർവേഷൻ റിപ്പോർട്ട്. റെഡ് ഡാറ്റ ബുക്കിലുൾപ്പെട്ട അഞ്ച് വർഗങ്ങൾക്ക് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും പഠനം പറയുന്നു.

വുഡ് വൈറ്റ്

തെക്കൻ ഇംഗ്ലണ്ടിലും വെയിൽസിലും കാണപ്പെട്ടിരുന്ന ചെറിയ ഇനം ശലഭമാണ് വുഡ് വൈറ്റ്. സഞ്ചാരവേഗം വളരെ കുറഞ്ഞ ഇവയുടെ ആൺ വർഗങ്ങളിൽ മുൻചിറകുകൾക്ക് കറുത്ത പൊട്ടുകളുണ്ട്. ഇന്ന് മിഡ് ലാൻഡുകളിൽ മാത്രമായി ഇവ ഒതുങ്ങിയിരിക്കുകയാണ്.

സ്വാലോ ടെയിലുകൾ

2011 മുതൽ വംശനാശം നേരിടുന്നവയാണ് സ്വാലോ ടെയിലുകൾ. ഇളം മഞ്ഞ നിറമുള്ള ചിറകുകളിൽ കറുപ്പും നീലയും വരകളുണ്ട്. ധാരാളമായി കണ്ടുവന്നിരുന്ന സ്വാലോ ടെയിലുകൾ ഇന്ന് നോർഫ്ലോക് ബ്രോഡുകളിൽ ഒതുങ്ങിയിട്ടുണ്ട്.

സ്വാലോ ടെയിലുകൾ

തെക്കൻ ഇംഗ്ലണ്ടിൽ കണ്ടുവരുന്ന നീല മയമുള്ള മഏപ്രിൽ മുതൽ ജൂലൈ മാസങ്ങളിലാണ് കൂട്ടമായി കാണാനാവുക. നൂറോളം ശലഭങ്ങൾ ഒരു കൂട്ടത്തിലുണ്ടാകാറുണ്ട്.

ലാർജ് ഹീത്തുകൾ

വടക്കൻ ബ്രിട്ടനിലും അയർലന്‍റിലുമായി കണ്ടുവരുന്നവയാണ് ലാർജ് ഹീത്തുകൾ. തവിട്ടിൽ കറുപ്പും വെളുപ്പും പുള്ളികളുള്ള ചെറിയ ശലഭമാണിവ. തണുപ്പ് കൂടിയ പ്രദേശങ്ങളാണ് ഇവയുടെ ഇഷ്ടസ്ഥലം.

സ്കോച് ആർഗസ്

ചിറകറ്റത്ത് മഞ്ഞയും കറുപ്പും വെള്ളയും പുള്ളികൾ ചേർന്ന തവിട്ടുനിറമുള്ള ശലഭങ്ങളാണ് സ്കോച് ആർഗസ്. സ്കോട്ട്ലൻഡിലെ പുൽമേടുകളിലാണ് ഇവ വ്യാപകമായി കണ്ടുവന്നിരുന്നത്. കാലാവസ്ഥ വ്യതിയാനം മൂലം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇവ തെക്കൻ പ്രദേശങ്ങളിൽ മാത്രമായി ചുരുങ്ങിയിരിക്കുകയാണ്.

എന്നാൽ വേരറ്റംവരെ ഇല്ലാതായിട്ടും മനുഷ്യസംരക്ഷണത്തിന്‍റെ ഫലമായി പിന്നീട് തിരികെവന്ന ജീവിവർഗങ്ങളും ഉണ്ട്. ലാർജ് ബ്ലൂ, പേൾ ബോഡേഡ് ഫ്രിറ്റിലറി, ഡ്യൂക് ഓഫ് ബർഗണ്ടി എന്നീ ശലഭങ്ങളെ വംശനാശത്തിന്‍റെ വക്കിൽ നിന്നും തിരികെക്കൊണ്ടുവന്നതാണ്. ഇവയും ബ്രിട്ടനിൽ കാണപ്പെടുന്നവ തന്നെ.


Show More expand_more
News Summary - The butterflies we may never see again in Britain