Begin typing your search above and press return to search.
proflie-avatar
Login

ഉപദേശ ശുശ്രൂഷയല്ല കൗൺസലിങ്; ക്വ​േ​ട്ടഷൻ പണിയുമല്ല

ഉപദേശ ശുശ്രൂഷയല്ല കൗൺസലിങ്;   ക്വ​േ​ട്ടഷൻ പണിയുമല്ല
cancel
സ​മ​കാ​ലി​ക സ​മൂ​ഹ​ത്തി​ലെ കൗ​ൺ​സ​ലി​ങ്​ പ്ര​​ക്രി​യ​യി​ലെ ആ​ശ​ങ്കാ​വ​ഹ​മാ​യ ചി​ല ​പ്ര​വ​ണ​ത​ക​ളെ​ക്കു​റി​ച്ചു​ള്ള മു​ന്ന​റി​യി​പ്പാ​ണ്​ ഇൗ ​ലേ​ഖ​നം. മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്​​ധ​രു​ടെ പെ​രു​മാ​റ്റ​ച്ച​ട്ട​ങ്ങ​ളെ​ക്കു​റി​ച്ചും കൗ​ൺ​സ​ലി​ങ്​ സ​ർ​വി​സു​ക​ളു​ടെ ഗു​ണ​നി​ല​വാ​ര​ത്തെ​ കു​റി​ച്ചു​മു​ള്ള മൗ​ലി​ക​മാ​യ ചി​ല നി​രീ​ക്ഷ​ണ​ങ്ങ​ളും ലേ​ഖി​ക മു​ന്നോ​ട്ടു​വെ​ക്കു​ന്നു.

പ്രാ​യം പ​തി​നെ​ട്ട്​ പി​ന്നി​ട്ട മ​ക​ൾ​ക്ക് ​''ഒ​​രു കൗ​​ൺ​​സ​ലി​ങ്​ ന​​ൽ​​കു​​മോ?'' എ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ്​ ആ ​ര​ക്ഷി​താ​ക്ക​​ൾ എ​െ​ൻ​റ അ​ടു​ത്തു​വ​ന്ന​ത്. ഇ​ത​ര മ​ത​സ്​​ഥ​നാ​യ വ്യ​ക്​​തി​യു​മാ​യി ഇ​ഷ്​​ട​ത്തി​ലാ​യി​രു​ന്നു​ പെ​ൺ​കു​ട്ടി. വി​വാ​ഹ​ത്തി​ന്​ വീ​ട്ടു​കാ​ർ സ​മ്മ​തി​ക്കി​ല്ലെ​ന്ന്​ മ​ന​സ്സി​ലാ​ക്കി​യ​പ്പോ​ൾ, ഇ​​ഷ്​​ട​പ്പെ​​ടു​​ന്ന വ്യ​ക്​​തി​യു​ടെ​കൂ​ടെ ജീ​​വി​​ക്കാ​​നാ​യി അ​വ​ൾ വീ​ടു​വി​ട്ടി​റ​ങ്ങി. വി​വ​ര​മ​റി​ഞ്ഞ ര​ക്ഷി​താ​ക്ക​ൾ അ​വ​ളെ ബ​ലം​പ്ര​യോ​ഗി​ച്ച്​ പി​ടി​ച്ചു​കൊ​ണ്ടു​വ​ന്നു വീ​ട്ടു​ത​ട​ങ്ക​ലി​ലി​ട്ടു. കു​​ട്ടി​​യെ ''കാ​​ര്യ​​ങ്ങ​​ൾ പ​​റ​​ഞ്ഞു​​ മ​​ന​​സ്സി​​ലാ​​ക്ക​​ണം'' എ​​ന്ന​താ​ണ്​ അ​വ​രു​ടെ ആ​വ​ശ്യം! അ​​താ​​യ​​ത്, മു​ൻ​കൂ​ട്ടി ഉ​റ​പ്പി​ച്ച ഫ​ല​ത്തി​നാ​യി (Predefined outcome) ര​​ക്ഷി​​താ​​ക്ക​​ൾ പ​​റ​​യു​​ന്ന കാ​​ര്യ​​ങ്ങ​​ൾ കു​​ട്ടി​​യെ പ​​റ​​ഞ്ഞു​ മ​​ന​​സ്സി​​ലാ​​ക്ക​ണം. അ​​ത്ത​​ര​​ത്തി​​ലു​​ള്ള കൗ​​ൺ​​സ​ലി​ങ്​ ചെ​​യ്യാ​​റി​​ല്ലെ​ന്ന്​ അ​വ​രെ അ​റി​യി​ച്ച​തോ​ടൊ​പ്പം, പ്രാ​യ​പൂ​ർ​ത്തി​യാ​യ ഒ​​രു വ്യ​​ക്തി​​യെ ബ​​ല​​പ്ര​​യോ​​ഗ​ത്തി​ലൂ​ടെ വീ​​ട്ടു​​ത​​ട​​ങ്ക​​ലി​​ൽ ​െവ​​ച്ച​​ത് ചോ​​ദ്യം​ചെ​​യ്ത​​തോ​​ടെ കേ​​സി​െ​ൻ​റ വ​ഴി​ത​ന്നെ മാ​റി​പ്പോ​യി. അ​വ​ർ അ​വ​രു​ടെ വ​ഴി​ക്കും പോ​യി. മ​​റ്റേ​​തെ​​ങ്കി​​ലും 'അ​നു​യോ​ജ്യ​നാ​യ' കൗ​​ൺ​​സ​ല​​റു​​ടെ അ​​ടു​​ത്തേ​​ക്ക് ആ ​​കു​​ട്ടി​​യെ അ​​വ​​ർ 'കൗ​​ൺ​സ​ലി​ങ്ങി'​ന് കൊ​​ണ്ടു​​പോ​​യി​​ട്ടു​​ണ്ടാ​​വാ​​നാ​​ണ് സാ​​ധ്യ​​ത. അ​​ത്ത​​രം 'കൗ​​ൺ​​സ​ല​​ർ​'​മാ​​രു​​ടെ ല​​ഭ്യ​​ത ഒ​​രു​​പാ​​ടു​​ള്ള ഈ ​​നാ​​ട്ടി​​ൽ അ​​വ​​ർ​​ക്ക് ക​​ഷ്​​ട​​പ്പെ​​ടേ​​ണ്ടി​​വ​​ന്നി​​ട്ടു​​ണ്ടാ​​വി​​ല്ല.

മു​​ക​​ളി​​ൽ പ​​റ​​ഞ്ഞ കേ​​സ് ശ്ര​​ദ്ധി​​ക്കൂ: ഒ​​ന്നാ​​മ​​താ​​യി, അ​​വി​​ടെ കൗ​​ൺ​​സ​ലി​ങ്ങി​നാ​​വ​​ശ്യ​​പ്പെ​​ട്ട​​ത്, പ്ര​​ശ്ന​​ങ്ങ​​ൾ അ​​നു​​ഭ​​വി​​ക്കു​​ന്നു എ​​ന്ന് പ​​റ​​യ​​പ്പെ​​ടു​​ന്ന പെ​​ൺ​​കു​​ട്ടി​​യ​​ല്ല (അ​​വ​​ളു​​ടെ പ്ര​​ശ്ന​​ങ്ങ​​ൾ ര​​ക്ഷി​​താ​​ക്ക​​ൾ കേ​​ട്ടി​​ല്ല എ​​ന്ന് വ്യ​​ക്തം); പ​​ക​​രം, ' ​പ്ര​ശ്​​നം' ആ​രോ​പി​ക്കു​ന്ന ​ര​​ക്ഷി​​താ​​ക്ക​​ളാ​​ണ്. അ​​താ​​യ​​ത്, ഇ​വി​ടെ കൗ​​ൺ​​സ​ലി​ങ്​​ എ​​ന്ന​​ത് ര​​ക്ഷി​​താ​​ക്ക​​ളു​​ടെ 'ആ​​വ​​ശ്യ'​​മാ​​ണ്. ര​​ണ്ടാ​​മ​​താ​​യി, ഈ '​ആ​വ​ശ്യം' ​പെ​​ൺ​​കു​​ട്ടി​​ക്കു​​ണ്ടോ എ​​ന്ന​​തും, പെ​​ൺ​​കു​​ട്ടി​​യു​​ടെ 'ആ​വ​ശ്യം' എ​​ന്താ​​ണെ​​ന്നും പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്നേ​യി​ല്ല. ര​​ക്ഷി​​താ​​ക്ക​​ളു​​ടെ 'ആ​വ​ശ്യ'​ത്തി​ലേ​​ക്ക് പെ​​ൺ​​കു​​ട്ടി നി​​ർ​​ബ​​ന്ധി​​ക്ക​​പ്പെ​​ടു​​ന്നു. അ​​തു​​കൊ​​ണ്ടാ​​ണ് ഈ ​​കേ​​സി​​ല​​ട​​ക്കം പ​​ല സം​ഭ​വ​ങ്ങ​ളി​ലും ''അ​​വ​​ൾ​​ക്കി​​ത​​റി​​യി​​ല്ല, അ​​വ​​ളോ​​ട് പ​​റ​​ഞ്ഞി​​ട്ടി​​ല്ല, അ​​റി​​യാ​​തെ സം​​സാ​​രി​​ക്കാ​​ൻ പ​​റ്റു​​മോ?'' എ​​ന്ന ചോ​​ദ്യ​​ങ്ങ​​ൾ ഉ​​യ​​രു​​ന്ന​​ത്. അ​​ല്ലെ​​ങ്കി​​ൽ, ''എ​​ന്തു​​പ​​റ​​ഞ്ഞാ​​ണ് അ​വ​ളെ കൊ​​ണ്ടു​​വ​​രു​​ക?'' എ​​ന്ന ചോ​​ദ്യം ഉ​​യ​​രു​​ന്ന​​ത്. കൗ​​ൺ​​സ​ല​​റു​​മാ​​യു​​ള്ള ഒ​​രു​ത​രം സൗ​ഹൃ​ദ​ത്തി​ലൂ​ടെ (tie up) ത​ങ്ങ​ളു​ടെ മു​ൻ​വി​ധി​ക​ളും അ​ജ​ണ്ട​ക​ളും ന​​ട​​പ്പി​​ലാ​​ക്കു​​ക എ​​ന്ന​​താ​​ണ് ര​​ക്ഷി​​താ​​ക്ക​​ളു​​ടെ ആ​​വ​​ശ്യ​​മെ​​ന്ന് ഇൗ ​ചോ​ദ്യ​ങ്ങ​ളി​ൽ​നി​ന്നും സ​മീ​പ​ന​ങ്ങ​ളി​ൽ​നി​ന്നു​െ​മാ​ക്കെ വ്യ​ക്​​ത​മാ​ണ്. കൗ​​ൺ​​സ​ലി​ങ്​ ചെ​​യ്യ​​പ്പെ​​ടാ​​ൻ പോ​​കു​​ന്ന വ്യ​​ക്തി​​യു​​ടെ അ​​റി​​വോ അ​​നു​​വാ​​ദ​​മോ താ​​ൽ​പ​​ര്യ​​മോ പ​​രി​​ഗ​​ണി​​ക്കാ​​തെ ഒ​രു ഉ​പ​ദേ​ശ പ്ര​ക്രി​യ​യി​ലൂ​ടെ കാ​ര്യ​ങ്ങ​ൾ സാ​ധി​ച്ചെ​ടു​ക്കു​ക​യാ​ണ്​ ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.


മൂ​​ന്നാ​​മ​​താ​​യി, ഈ ​​കൗ​​ൺ​​സ​ലി​ങ്ങി​െ​ൻ​റ ഫ​ല​വും ​ര​​ക്ഷി​​താ​​ക്ക​​ൾ ആ​​ദ്യ​​മേ നി​​ശ്ച​​യി​​ച്ചി​​രി​​ക്കു​​ന്നു എ​​ന്ന​​താ​​ണ്. അ​തി​ലേ​ക്ക്​ എ​​ന്ത് വി​​ദ്യ ഉ​​പ​​യോ​​ഗി​​ച്ചും പെ​​ൺ​​കു​​ട്ടി​​യെ എ​​ത്തി​​ക്കു​​ക എ​​ന്ന​​താ​​ണ് കൗ​​ൺ​​സ​ല​​റു​​ടെ നി​ർ​ണി​ത​മാ​യ ജോ​​ലി. അ​​തി​​നെ 'വി​​ല​​പേ​​ശ​​ൽ' എ​​ന്നേ വി​ളി​ക്കാ​നാ​വൂ. ഇ​​ത്ത​​ര​​ത്തി​​ലു​​ള്ള കേ​​സു​​ക​​ൾ ധാ​​രാ​​ള​​മാ​​യി വ​​രാ​​റു​​ണ്ട്. പ്ര​​ണ​​യ​​ബ​​ന്ധ​​ങ്ങ​​ളി​​ലു​​ള്ള പെ​​ൺ​​കു​​ട്ടി​​ക​​ൾ, വി​​വാ​​ഹ​​ത്തി​​ന് സ​​മ്മ​​തി​​ക്കാ​​ത്ത പെ​​ൺ​​കു​​ട്ടി​​ക​​ൾ, ത​​െ​ൻ​റ ഇ​​ഷ്​​ട​പ്ര​​കാ​​ര​​മ​​ല്ലാ​​തെ വി​​വാ​​ഹം ക​​ഴി​​ക്കു​​ക​​യോ നി​​ശ്ച​​യം ന​​ട​​ത്തു​​ക​​യോ ചെ​​യ്ത​​തി​​ന് ശേ​​ഷം വി​​വാ​​ഹ​​ത്തി​​ൽ തു​​ട​​രാ​​ൻ താ​​ൽ​പ​​ര്യ​​മി​​ല്ലാ​​ത്ത പെ​​ൺ​​കു​​ട്ടി​​ക​​ൾ... ഇൗ ​പ​ട്ടി​ക​ക്ക്​ അ​റ്റ​മി​ല്ല. ര​​ക്ഷി​​താ​​ക്ക​​ളി​​ലൂ​​ടെ​​യാ​​ണ് പ്ര​​ധാ​​ന​​മാ​​യും കൗ​​ൺ​​സ​ല​​റി​​ലേ​​ക്കെ​​ത്തു​​ക. പ​​ല​​പ്പോ​​ഴും പെ​​ൺ കൗ​​ൺ​​സ​​ലേ​​ഴ്‌​​സി​​നെ വേ​​ണ​​മെ​​ന്നോ, മ​​ത​​പ​​ര​​മാ​​യി പ്രാ​​ക്ടീ​​സ് ഉ​​ള്ള പെ​​ൺ കൗ​​ൺ​​സ​ലേ​​ഴ്‌​​സി​​നെ വേ​​ണ​​മെ​​ന്നോ വ്യ​വ​സ്​​ഥ ചെ​യ്യാ​റു​മു​ണ്ട്. അ​​താ​​യ​​ത്, 'അ​നു​യോ​ജ്യ​രാ​യ' കൗ​​ൺ​​സ​ലേ​​ഴ്സി​​െ​ൻ​റ ഗു​​ണ​​ഗ​​ണ​​ങ്ങ​​ൾ ഇ​​തൊ​​ക്കെ​​യാ​​ണ്.

മു​​ക​​ളി​​ൽ പ​​രാ​​മ​​ർ​​ശി​​ച്ച കേ​​സി​​ൽ ഒ​​രു കൗ​​ൺ​സ​​ല​​ർ​​ക്ക് സാ​​ധ്യ​​ത​​യി​​ല്ലേ എ​​ന്ന ചോ​​ദ്യം സ്വാ​​ഭാ​​വി​​ക​​മാ​​യു​ം ഉ​യ​​രാം. തീ​​ർ​​ച്ച​​യാ​​യും സാ​​ധ്യ​​ത​​യു​​ണ്ട്.​ അ​​ങ്ങ​​നെ​​യൊ​​രു കൗ​​ൺ​​സ​ലി​ങ്​ പെ​​ൺ​​കു​​ട്ടി​​യു​​ടെ​കൂ​​ടി ആ​​വ​​ശ്യ​​മാ​​വു​​ക​​യും, അ​​വ​​ര​​തി​​ന് അ​​റി​​ഞ്ഞു​​കൊ​​ണ്ടു​​ത​​ന്നെ താ​​ൽ​പ​​ര്യം പ്ര​​ക​​ടി​​പ്പി​​ക്കു​​ക​​യും മു​ൻ​വി​ധി​ക​ളോ നി​​ബ​​ന്ധ​​ന​​ക​​ളോ ഇ​ല്ലാ​തെ പെ​​ൺ​​കു​​ട്ടി​​യെ കേ​​ൾ​​ക്കാ​​നും അ​​വ​​രു​​ടെ പ്ര​​ശ്ന​​ങ്ങ​​ൾ എ​​ന്താ​​ണെ​​ങ്കി​​ലും അ​​തി​​നു പ​​രി​​ഹാ​​രം കാ​​ണാ​​ൻ അ​​വ​​ളെ സ​​ഹാ​​യി​​ക്കാ​​നു​​മാ​​ണെ​​ങ്കി​​ൽ സാ​​ധ്യ​​ത നി​​ല​​നി​​ൽ​​ക്കു​​ന്നു​​ണ്ട്. മു​​ൻ​​വി​​ധി​​ക​​ളി​​ല്ലാ​​തെ അ​​വ​​ളെ​​ക്കേ​​ട്ട് അ​​വ​​ളു​​ടെ സ്വ​​യം​​നി​​ർ​​ണ​​യാ​​ധി​​കാ​​ര​​ത്തെ പൂ​​ർ​​ണ​​മാ​​യും അം​​ഗീ​​ക​​രി​​ച്ച് ഏ​​റ്റ​​വും ന​​ല്ല പ​​രി​​ഹാ​​രം കാ​​ണാ​​ൻ അ​​വ​​ളെ സ​​ഹാ​​യി​​ക്കു​​ക​​യും അ​​തി​​ലേ​​ക്കെ​​ത്താ​​ൻ അ​​വ​​ളെ സ​ജ്ജ​യാ​ക്കു​ക​യും ചെ​​യ്യാം. കൂ​​ടാ​​തെ, ആ ​​പ്ര​​ശ്ന​​ങ്ങ​​ളെ നി​​ർ​​ണ​​യി​​ക്കു​​ക​​യോ സ്വാ​​ധീ​​നി​​ക്കു​​ക​​യോ ചെ​​യ്യു​​ന്ന സാ​​മൂ​​ഹി​​ക-​​കു​​ടും​​ബ ഘ​​ട​​ക​​ങ്ങ​​ളെ അ​​ഭി​​മു​​ഖീ​​ക​​രി​​ക്കാ​​ൻ അ​​വ​​ളെ ​​​​പ്രാ​പ്​​ത​യാ​ക്കാം; വേ​​ണ്ടി​​വ​​ന്നാ​​ൽ, അ​​വ​​ളു​​ടെ ആ​​വ​​ശ്യ​​പ്ര​​കാ​​രം ഇ​​ട​​പെ​​ടു​​ന്ന വ്യ​​ക്തി​​ക​​ളെ​​ക്കൂ​​ടി ഈ ​​പ്ര​​ക്രി​​യ​​യി​​ലേ​​ക്ക് ഉ​​ൾ​​ക്കൊ​​ള്ളി​​ക്കാ​​നു​​മാ​​കും. ഇ​​വി​​ടെ​​യെ​​ല്ലാം ക്ല​​യ​​ൻ​റി​െ​ൻ​റ വ്യ​​ക്തി​​ത്വ​​ത്തെ പൂ​​ർണ​​മാ​​യും അം​​ഗീ​​ക​​രി​​ച്ചു​​കൊ​​ണ്ടും അ​​നു​​താ​​പം പ്ര​​ക​​ടി​​പ്പി​​ച്ചു​​കൊ​​ണ്ടും (empathise), മു​​ൻ​​വി​​ധി​​ക​​ളൊ​​ന്നു​​മി​​ല്ലാ​​തെ​​യാ​​ണ് (non-judgmental attitude) കൗ​​ൺ​​സ​ല​​ർ അ​​ല്ലെ​​ങ്കി​​ൽ തെ​​റ​പ്പി​​സ്​​റ്റ്​ പ്ര​​ശ്ന​​ങ്ങ​​ളെ കൈ​​കാ​​ര്യം​ചെ​​േ​യ്യ​​ണ്ട​​ത്.

കൗ​ൺ​സ​ല​ർ​മാ​രും പെ​രു​മാ​റ്റ ച​ട്ട​വും

കൗ​​ൺ​​സ​ല​​ർ അ​​ഥ​​വാ മ​​ാന​​സി​​കാ​​രോ​​ഗ്യ​​ വി​​ദ​​ഗ്ധ​​ർ പാ​​ലി​​ക്കേ​​ണ്ട കോ​ഡ്​ ഒാ​ഫ്​ എ​ത്തി​ക്​​സി​നെ​ക്കു​റി​ച്ചും (Code of Ethics) കൗ​​ൺ​​സ​​ലി​ങ്​ സ​​ർ​​വി​​സു​​ക​​ളു​​ടെ ഗു​​ണ​​നി​​ല​​വാ​​ര​​ത്തെ​​ക്കു​​റി​​ച്ചും അ​​തി​​ൽ ന​​ട​​ക്കു​​ന്ന കൃ​​ത്രി​​മ​​ത്വ​​ങ്ങ​​ളെ​​ക്കു​​റി​​ച്ചും ച​​ർ​​ച്ച​ചെ​​യ്യേ​​ണ്ട​​ത് അ​​നി​​വാ​​ര്യ​​മാ​​ണ്. അ​ത്ത​ര​മൊ​രു വി​​ശ​​ക​​ല​​ന​ത്തി​നു​ പു​റ​മെ, കൗ​​ൺ​​സ​​ലി​ങ്​ പ്ര​​ക്രി​​യ​​യെ എ​​ങ്ങ​​നെ​​യാ​​ണ് സ​​മൂ​​ഹം അ​​തി​​െ​ൻ​റ മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ളി​​ലേ​​ക്ക് ഉ​ൾ​ച്ചേ​ർ​ക്കാ​ൻ താ​​ൽ​​പ​​ര്യ​​പ്പെ​​ടു​​ന്ന​​ത് എ​​ന്നും അ​ന്വേ​ഷി​ക്കു​ന്ന​ത്​ പ്ര​സ​ക്​​ത​മാ​ണ്.​ ആ ​​താ​​ൽ​പ​ര്യ​​ത്തി​​ന​​നു​​സ​​രി​​ച്ച് മാ​​ന​​സി​​കാ​​രോ​​ഗ്യ മേ​​ഖ​​ല, പ്ര​​ത്യേ​​കി​​ച്ചും കൗ​​ൺ​​സ​ലി​ങ്​​ മേ​​ഖ​​ല, മാ​​ന​​സി​​കാ​​രോ​​ഗ്യ പ്ര​​വ​​ർ​​ത്ത​​ക​​രു​​ടെ അ​​റി​​വോ​​ടു​​കൂ​​ടി​​ത്ത​​ന്നെ പ​​രി​​ഷ്‍ക​​രി​​ക്ക​​പ്പെ​​ടു​​ന്ന പ്ര​​വ​​ണ​​ത​​യെ​​യും വി​​ശ​​ക​​ല​​നം ചെ​​യ്യേ​ണ്ട​തു​ണ്ട്. അ​തി​നു​ള്ള ചെ​റി​യൊ​രു ശ്ര​​മ​​മാ​​ണ് ഈ ​​കു​​റി​​പ്പ്.

കൗ​​ൺ​​സ​ലി​ങ്​ പ്ര​​ക്രി​​യ പ​​ല രീ​​തി​​യി​​ൽ നി​​ർ​​വ​​ചി​​ക്ക​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. അ​​മേ​​രി​​ക്ക​​ൻ സൈ​​ക്കോ​​ള​​ജി​​ക്ക​​ൽ അ​​സോ​​സി​​യേ​​ഷ​​ൻ (APA) അ​​തി​​നെ നി​​ർ​​വ​​ചി​​ക്കു​​ന്ന​​ത്, ''വ്യ​​ക്തി​​പ​​ര​​മാ​​യി ഏ​​ത് അ​​വ​​സ്ഥ​​യി​​ലും വ്യ​​വ​​സ്ഥ​​യി​​ലും അ​​നു​​കൂ​​ല​​മാ​​യ വ​​ള​​ർ​​ച്ച​​യി​​ലേ​​ക്ക് ത​​ട​​സ്സം​നി​​ൽ​​ക്കു​​ന്ന എ​​ന്തു ഘ​​ട​​ക​​ങ്ങ​​ളെ​​യും ത​​ര​​ണം ചെ​​യ്യാ​​ൻ ഒ​​രു വ്യ​​ക്തി​​യെ സ​​ഹാ​​യി​​ക്കു​​ന്ന പ്ര​​വ​​ർ​​ത്ത​​നം'' എ​​ന്നാ​​ണ് (1956, p.283).


ല​​ളി​​ത​​മാ​​യി പ​​റ​​ഞ്ഞാ​​ൽ, ഒ​​രാ​​ളു​​ടെ വ്യ​​ക്തി​​പ​​ര​​മാ​​യ വ​​ള​​ർ​​ച്ച​​യി​​ലേ​​ക്ക് ന​​യി​​ക്കു​​ന്ന​​തി​​ൽ ത​​ട​​സ്സം നി​​ൽ​​ക്കു​​ന്ന പ്ര​​ശ്ന​​ങ്ങ​​ളെ കൈ​​കാ​​ര്യം ചെ​​യ്യാ​​ൻ അ​​യാ​​ളെ പ്രാ​​പ്ത​​നാ​​ക്കു​​ന്ന പ്ര​​ക്രി​​യ​​യാ​​ണ് കൗ​​ൺ​​സ​ലി​ങ്. അ​​തൊ​​രു ശാ​​സ്ത്രീ​​യ​​മാ​​യ, കൃ​​ത്യ​​മാ​​യ ഘ​​ട​​ന​​യോ​​ടും തി​​യ​​റി​​യു​​ടെ പി​​ൻ​​ബ​​ല​​ത്താ​ലും പ​​രി​​ശീ​​ല​​നം നേ​​ടി യോ​​ഗ്യ​​രാ​​യ​​വ​​രും നി​​പു​​ണ​​രാ​​യ​​വ​​രും മാ​​ത്രം ന​​ട​​ത്തു​​ന്ന പ്ര​​ക്രി​​യ​​യാ​​ണ്. ഈ ​​പ്ര​​ക്രി​​യ​​ക്ക് അ​​ടി​​സ്ഥാ​​ന ത​​ത്ത്വ​ങ്ങ​​ളും ശാ​​സ്ത്രീ​​യ​​മാ​​യി തെ​​ളി​​യി​​ക്ക​​പ്പെ​​ട്ടി​​ട്ടു​​ള്ള നി​​യ​​മ​​ങ്ങ​​ളും പ്ര​​വ​​ർ​​ത്ത​​ന​​രീ​​തി​​ക​​ളു​​മു​​ണ്ട്. മാ​​ത്ര​​മ​​ല്ല, കൗ​​ൺ​​സ​ല​​ർ​​മാ​​ർ പു​​ല​​ർ​​ത്തേ​​ണ്ട പെ​​രു​​മാ​​റ്റ ച​​ട്ട​​ങ്ങ​​ള്‍ അ​​ഥ​​വാ കോ​​ഡ് ഓ​​ഫ് എ​​ത്തി​​ക്സും കൃ​​ത്യ​​മാ​​യി ചി​​ട്ട​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്. അ​​മേ​​രി​​ക്ക​​ൻ സൈ​​ക്കോ​​ള​​ജി​​ക്ക​​ൽ അ​​സോ​​സി​​യേ​​ഷ​​െ​ൻ​റ കോ​​ഡ് ഓ​​ഫ് എ​​ത്തി​​ക്സ് ഏ​​വ​​ർ​​ക്കും ല​​ഭ്യ​​മാ​​കു​​ന്ന ത​​ര​​ത്തി​​ൽ ഇ​​ൻ​റ​​ർ​​നെ​​റ്റി​​ലു​ണ്ട്. ഇ​​ത്ര​​യും പ​​റ​​ഞ്ഞ​​ത് കൗ​​ൺ​​സ​​ലി​ങ്ങി​െ​ൻ​റ പ്രാ​​ഥ​​മി​​ക കാ​​ര്യ​​ങ്ങ​​ൾ പ​​രാ​​മ​​ർ​​ശി​​ക്കാ​​ൻ മാ​​ത്ര​​മ​​ല്ല, കൗ​​ൺ​​സ​ലി​ങ്​​ എ​​ന്ന​​ത് ഒ​​രാ​​ളെ 'പ​​റ​​ഞ്ഞു​​ മ​​ന​​സ്സി​​ലാ​​ക്കു​​ന്ന' അ​​ല്ലെ​​ങ്കി​​ൽ 'ഉ​​പ​​ദേ​​ശി​​ക്കു​​ന്ന' പ​​രി​​പാ​​ടി​​യ​​ല്ല എ​​ന്ന് പ​​റ​​യാ​​ൻ കൂ​​ടി​​യാ​​ണ്. മാ​​ത്ര​​വു​​മ​​ല്ല, ക്ല​​യ​​ൻ​റി​െ​ൻ​റ ജീ​​വി​​ത​​ത്തി​​നു ഹാ​​നി​​ക​​ര​​മാ​​കു​​ന്ന​​തോ ജീ​​വി​​ത​​ത്തെ താ​​റു​​മാ​​റാ​​ക്കു​​ന്ന​​തോ ആ​​യ ഒ​രു ഇ​ട​പെ​ട​ലി​നും കൗ​​ൺ​​സ​ല​​ർ​​ക്ക​്​ അ​വ​​കാ​​ശ​​മി​​ല്ല; അ​​ത് കു​​റ്റ​​ക​​ര​​വു​​മാ​​ണ്.

ഒ​​​രാ​​​ളു​​​ടെ വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ വ​​​ള​​​ർ​​​ച്ച​​​യി​​​ലേ​​​ക്ക് ന​​​യി​​​ക്കു​​​ന്ന​​​തി​​​ൽ ത​​​ട​​​സ്സം നി​​​ൽ​​​ക്കു​​​ന്ന പ്ര​​​ശ്ന​​​ങ്ങ​​​ളെ കൈ​​​കാ​​​ര്യംചെ​​​യ്യാ​​​ൻ അ​​​യാ​​​ളെ പ്രാ​​​പ്ത​​​നാ​​​ക്കു​​​ന്ന പ്ര​​​ക്രി​​​യ​​​യാ​​​ണ് കൗ​​​ൺ​​​സ​​ലി​​ങ്

സ​​മ​​കാ​​ലി​​ക സ​​മൂ​​ഹ​​ത്തി​​ൽ കാ​​ണ​​പ്പെ​​ടു​​ന്ന കൗ​​ൺസ​ലി​ങ്​ പ്ര​​ക്രി​​യ​​യി​​ലെ ട്രെ​​ൻ​​ഡു​ക​ൾ ഇൗ ​പെ​രു​മാ​റ്റ​ച്ച​ട്ട​ങ്ങ​ളെ എ​ത്ര​ക​ണ്ട്​ പി​ന്തു​ട​രു​ന്നു​വെ​ന്ന​ത്​ പ​രി​ശോ​ധി​ക്കേ​ണ്ട​താ​ണ്. ​ഇ​വി​ടെ 'ട്രെ​​ൻ​​ഡ്' എ​​ന്ന വാ​​ക്ക് മ​​നഃ​​പൂ​​ർ​​വം ഉ​​പ​​യോ​​ഗി​​ച്ച​​താ​​ണ്. കോ​​വി​​ഡ് പൊ​​ട്ടി​​പ്പു​​റ​​പ്പെ​​ട്ട​​തി​​നു​ശേ​​ഷം കൗ​​ൺ​​സ​ലി​ങ്​​ സ​​ർ​​വി​​സു​​ക​​ളു​​ടെ ല​​ഭ്യ​​ത ഓ​​ൺ​​ലൈ​​ൻ പ്ലാ​​റ്റ്‌​​ഫോ​​മു​​ക​​ളി​​ലേ​​ക്കു​​കൂ​​ടി വി​​ക​​സി​​ച്ചി​​ട്ടു​​ണ്ട്. കൂ​​ടു​​ത​​ൽ ആ​ളു​ക​ൾ കൗ​​ൺ​​സ​ലി​ങ്​ സ​​ർ​​വി​സു​​ക​​ൾ സ്വീ​​ക​​രി​​ക്കു​​ക​​യും ചെ​​യ്യു​​ന്നു. ഇ​​തി​​ന​​നു​​സ​​രി​​ച്ചു​​ത​​ന്നെ ഓ​​ൺ​​ലൈ​​ൻ, ഓ​​ഫ്‌​​ലൈ​​ൻ കൗ​​ൺ​​സ​ലി​ങ്​ ക്ലി​​നി​​ക്കു​​ക​​ളും വ​​ർ​​ധി​​ച്ചു. ഇ​​തൊ​​രു ട്രെ​​ൻ​​ഡ് ആ​​യി മാ​​റി​​യി​​രി​​ക്കു​​ന്നു. ഈ ​​ട്രെ​​ൻ​​ഡി​​നി​​ട​​യി​​ൽത​​ന്നെ, ജ​​ന​​ങ്ങ​​ളു​​ടെ ആ​​വ​​ശ്യ​​ത്തി​​ലേ​​ക്ക് കൗ​​ൺ​​സ​​ലി​ങ്​ സ​​ർ​​വി​സു​​ക​​ളെ പ​​രി​​ഷ്ക​​രി​​ക്കു​​ക എ​​ന്ന​​ത് ധാ​​രാ​​ള​​മാ​​യി ന​​ട​​ക്കു​​ന്നു​​ണ്ട്. ഉ​​ദാ​​ഹ​​ര​​ണ​​ത്തി​​ന്, ഷോ​​ർ​​ട്ട് കൗ​​ൺ​​സ​ലി​ങ്​/​​തെ​​റ​പ്പി സെ​​ഷ​​െ​ൻ​റ ഉ​​പ​​യോ​​ഗം ന​​ന്നാ​​യി കൂ​​ടി​​യി​​ട്ടു​​ണ്ട്. Result /outcome oriented ആ​​വു​​ന്ന​​തോ​​ടൊ​​പ്പം ത​​ന്നെ, short duration ആ​​വു​​ക​​യും ചെ​​യ്യു​​ക എ​​ന്ന ത​​ല​​ത്തി​​ലേ​​ക്ക് കൗ​​ൺ​​സ​​ലി​ങ്ങി​െ​ൻ​റ​​യും തെ​​റ​​പ്പി​​യു​​ടെ​​യും ആ​​വ​​ശ്യ​​ങ്ങ​​ൾ മാ​​റി​​യി​​ട്ടു​​ണ്ട്. ഈ ​​ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്ക​​നു​​സ​​രി​​ച്ച്​ സേ​​വ​​ന​​ങ്ങ​​ളി​​ലും മാ​​റ്റ​​ങ്ങ​​ൾ വ​​രു​​ത്ത​​പ്പെ​​ടു​​ന്നു​​ണ്ട്. ഇ​ത്​ അ​​നു​​കൂ​​ല​​മാ​​യും പ്ര​​തി​​കൂ​​ല​​മാ​​യും ഭ​​വി​​ക്കു​​ന്നു​​മു​​ണ്ട്. ഇ​​ത്ത​​ര​​ത്തി​​ൽ ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്ക​​നു​​സ​​രി​​ച്ച്​ കൗ​​ൺ​​സ​ലി​ങ്​ സേ​​വ​​ന​​ങ്ങ​​ൾ മാ​​റ്റ​​പ്പെ​​ടു​​മ്പോ​​ൾ, കൗ​​ൺ​​സ​ലി​ങ്​ എ​​ന്ന പ്ര​​ക്രി​​യ​​യു​​ടെ പ്രാ​​ഥ​​മി​​ക പ്ര​​മാ​​ണ​​ങ്ങ​​ളി​​ൽ​നി​​ന്ന് വ്യ​​തി​​ച​​ലി​​ച്ചു​പോ​​വു​​ക​​യോ അ​​തി​​നെ​​തി​​രെ ഭ​​വി​​ക്കു​​ക​​യോ ചെ​​യ്യാ​​നു​​ള്ള സാ​​ധ്യ​​ത​ ഏ​റെ​യാ​ണ്. തു​​ട​​ക്ക​​ത്തി​​ൽ പ​​രാ​​മ​​ർ​​ശി​​ച്ച സം​ഭ​വം വി​ര​ൽ​ചൂ​ണ്ടു​ന്ന​തും അ​തി​ലേ​ക്കാ​ണ്. ക്ല​​യ​​ൻ​റി​​െ​ൻ​റ സ്വ​​യം നി​​യ​​ന്ത്ര​​ണാ​​വ​​കാ​​ശ​​ത്തി​​ലും (ഓ​​ട്ടോ​​ണ​​മി) സ്വ​​യം​​നി​​ർ​​ണ​​യാ​​വ​​കാ​​ശ​​ത്തി​​ലും (സെ​​ൽ​​ഫ് ഡി​​റ്റ​​ർ​​മി​​നേ​​ഷ​​ൻ)​ കൗ​​ൺ​​സ​​ല​​ർ കൈ​യേ​റു​​ക​​യോ, വ​​ള​​രെ​​യ​​ധി​​കം മു​​ൻ​​വി​​ധി​​ക​​ളോ​​ടു​​കൂ​​ടി ക്ല​​യ​​ൻ​റി​നെ സ​​മീ​​പി​​ക്കു​​ക​​യോ ചെ​​യ്യു​​ന്ന​​താ​​യി പ​​ല​​രു​​ടെ​​യും അ​​വ​​രു​​ടെ കൗ​​ൺ​​സ​ലി​ങ്​ അ​​നു​​ഭ​​വ​​ങ്ങ​​ളാ​​യി തു​​റ​​ന്നു​​പ​​റ​​യു​​ന്നു​​ണ്ട്. പ്രാ​​ഥ​​മി​​ക പ്ര​​മാ​​ണ​​ങ്ങ​​ളി​​ൽ​നി​​ന്ന് വ്യ​​തി​​ച​​ലി​​ച്ചു​​കൊ​​ണ്ടും ഒ​​രു തി​​യ​​റ​​റ്റി​​ക്ക​​ൽ സ​മീ​പ​ന​ത്തെ​യും​ പി​​ന്തു​ട​​രാ​​തെ​​യും, കോ​​ഡ് ഓ​​ഫ് എ​​ത്തി​​ക്‌​​സ്​ പാ​​ലി​​ക്ക​​പ്പെ​​ടാ​​തെ​യും ധാ​​രാ​​ളം സം​​സാ​​ര​​ങ്ങ​​ളും ഉ​​പ​​ദേ​​ശ​​ങ്ങ​​ളും കൗ​​ൺ​സ​ലി​​ങ് എ​​ന്ന പേ​​രി​​ല്‍ ന​​ട​​ക്കു​​ന്നു. ഈ​​യ​​ടു​​ത്താ​​യി, സൈ​​ക്കോ​​ള​​ജി​​സ്​​റ്റ്​ ലൈം​​ഗി​​ക ചൂ​​ഷ​​ണം ചെ​​യ്യാ​​ൻ ശ്ര​​മി​​ച്ചു​​വെ​​ന്ന് തെ​​ളി​​വു​​സ​​ഹി​​തം ഒ​​രു പെ​​ൺ​​കു​​ട്ടി സോ​​ഷ്യ​​ൽ മീ​​ഡി​​യ​​യി​​ൽ തു​​റ​​ന്നു​​പ​​റ​​യു​​ക​​യു​​ണ്ടാ​​യി. ഓ​​രോ വ്യ​​ക്തി​​യും അ​​ത്ര​​യും മോ​​ശ​​വും ദു​​ർ​​ബ​​ല​​വു​​മാ​​യ സ​​ന്ദ​​ർ​​ഭ​​ത്തി​​ലാ​​ണ​​ല്ലോ കൗ​​ൺ​​സ​ല​​റെ സ​​മീ​​പി​​ക്കു​​ന്ന​​ത്. അ​​വി​​ടെ ആ ​​ദു​​ർ​​ബ​​ല​​ത​​യെ മ​​ന​​സ്സി​​ലാ​​ക്കു​​ക​​യും ആ ​​മാ​​ന​​സി​​കാ​​വ​​സ്ഥ​​യെ ത​​ര​​ണം​ചെ​​യ്യാ​​ൻ ക്ല​​യ​​ൻ​റി​നെ സ​​ഹാ​​യി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന​​തി​​ന് പ​​ക​​രം, ആ ​​വ്യ​​ക്തി​​യെ ലൈം​​ഗി​​ക​​മാ​​യോ മാ​​ന​​സി​​ക​​മാ​​യോ ചൂ​​ഷ​​ണം ചെ​​യ്യാ​​നു​​ള്ള പ്ര​​വ​​ണ​​ത മാ​​ന​​സി​​കാ​​രോ​​ഗ്യ​​പ്ര​​വ​​ർ​​ത്ത​​ക​​ർ ത​​ന്നെ കാ​​ണി​​ക്കു​​ന്ന​​ത് എ​ന്തു​മാ​ത്രം അ​പ​ക​ട​ക​ര​മാ​യി​രി​ക്കും. അ​​വി​​ടെ ചൂ​​ഷ​​ണം ലൈം​​ഗി​​ക​​പ​​ര​​മാ​​യ​​തു​​കൊ​​ണ്ട് പെ​​ൺ​​കു​​ട്ടി അ​​ത് തി​​രി​​ച്ച​​റി​​യു​​ക​​യാ​​ണു​​ണ്ടാ​​യ​​ത്. താ​​ര​​ത​​മ്യേ​​ന അ​​ദൃ​​ശ്യ​​മാ​​യി​​ട്ടു​​ള്ള ചൂ​​ഷ​​ണ​​ങ്ങ​​ളെ​​യോ ആ​ക്ര​​മ​​ണ​​ങ്ങ​​ളെ​​യോ എ​​ങ്ങ​​നെ​​യാ​​ണ് തി​​രി​​ച്ച​​റി​​യാ​​ൻ സാ​​ധി​​ക്കു​​ക? ലിം​​ഗ​​പ​​ര​​മാ​​യി നി​​ല​​നി​​ൽ​​ക്കു​​ന്ന അ​​നീ​​തി​​ക​​ളോ​​ട് സ​​മ​​ര​​സ​​പ്പെ​​ട്ട് പോ​​കു​​ന്ന കൗ​​ൺ​​സ​ലി​ങ്​ പ്ര​​വ​​ണ​​ത​​ക​​ളെ എ​​ങ്ങ​​നെ​​യാ​​ണ് തി​​രി​​ച്ച​​റി​​യു​​ക​​യും പ്ര​​തി​​രോ​​ധി​​ക്കു​​ക​​യും ചെ​​യ്യു​​ക?

കൃ​​​ത്യ​​​മാ​​​യ പ്രോ​​​ട്ടോ​​​ക്കോ​​​ളി​​െ​​ൻ​​റ​​​യും ശാ​​​സ്ത്രീ​​​യ പ്ര​​​മാ​​​ണ​​​ങ്ങ​​​ളു​​​ടെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ നൈ​​​പു​​​ണ്യം തെ​​​ളി​​​യി​​​ച്ച​​​വ​​​രാ​​​ണോ കൗ​​​ൺ​​സ​​ലി​​ങ്​ ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കേ​​​ണ്ട​​​തു​​​ണ്ട്. അ​​​ത​​​ല്ലാ​​​ത്ത​​​പ​​​ക്ഷം, അ​​​വ നി​​​യ​​​ന്ത്രി​​​ക്കാ​​​നു​​​ള്ളക​​​ർ​​​ശ​​​ന​​​മാ​​​യ വ​​​ഴി​​​ക​​​ളും ഉ​​​ണ്ടാ​​​വേ​​​ണ്ട​​​താ​​​ണ്.

തു​ട​ക്ക​ത്തി​ൽ പ​രാ​മ​ർ​ശി​ച്ച കേ​സി​ലേ​ക്ക്​ ത​ന്നെ മ​ട​ങ്ങി​വ​രാം. ര​ക്ഷി​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ചു​ള്ള ഒ​രു 'കൗ​ൺ​സ​ലി​ങ്​' ന​​ട​​ത്തു​​ക​​യാ​​ണെ​​ങ്കി​​ല്‍, അ​​ത് പെ​​ൺ​​കു​​ട്ടി​​യു​​ടെ സ്വ​​യം നി​​യ​​ന്ത്ര​​ണാ​​വ​​കാ​​ശ​​ത്തെ​യും സ്വ​​യം​​നി​​ർ​​ണ​​യാ​​വ​​കാ​​ശ​​ത്തെ​യും ത​​ള്ളി​ക്ക​ള​​ഞ്ഞുകൊ​​ണ്ടാ​​യി​​രി​​ക്കും എ​​ന്ന​തി​ൽ സം​ശ​യ​മി​ല്ല. മാ​​ത്ര​​മ​​ല്ല, അ​​വി​​ടെ പെ​​ൺ​കു​ട്ടി​​യു​​ടെ ജീ​​വി​​ത​​ത്തി​​നു മു​​ക​​ളി​​ല്‍ മ​​റ്റു​​ള്ള​​വ​​രു​​ടെ അ​​ജ​​ണ്ട ന​​ട​​പ്പി​​ലാ​​ക്കു​​ക എ​​ന്ന വ​യ​ല​ൻ​സ്​ ആ​ണ്​ കൗ​​ൺ​സ​ലി​ങ് എ​​ന്ന പേ​​രി​​ല്‍ ന​​ട​​ക്കു​​ന്ന​​ത്. പെ​​ൺ​കു​ട്ടി​​യു​​ടെ ജീ​​വി​​ത​​ത്തി​​ല്‍ സ​​മൂ​​ഹ​​ത്തി​​െ​ൻ​റ​​യും കു​​ടും​​ബ​​ത്തി​​െ​ൻ​റ​​യും നി​​യ​​മ​​ങ്ങ​​ള്‍ അ​​ടി​​ച്ചേ​​ല്‍പ്പി​​ക്കാ​​നു​​ള്ള ക്വ​േ​ട്ട​ഷ​ൻ പ​​ണി​​യാ​​യി ഇ​വി​െ​ട കൗ​​ൺ​സ​​ലി​ങ് മാ​റു​ന്നു. ക്ല​​യ​​ൻ​റി​ന് പു​​റ​​ത്തു​​ള്ള സ​​മൂ​​ഹ​​ത്തി​​ലെ അ​​ധി​​കാ​​ര​​കേ​​ന്ദ്ര​​ങ്ങ​​ളു​​ടെ ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്ക​​നു​​സ​​രി​ച്ച്​ കൗ​​ൺ​​സ​ലി​ങ്​ പ​​രി​​ഷ​്​​ക​​രി​​ക്കു​​മ്പോ​​ഴു​​ണ്ടാ​​കു​​ന്ന കു​ഴ​പ്പ​ങ്ങ​ളു​ടെ ചെ​റി​യ വ​ശം മാ​ത്ര​മാ​ണി​ത്. ഇ​തി​ൽ മ​​റ്റൊ​​രു ഗു​​രു​​ത​​ര പ്ര​​ശ്‌​​നം​​കൂ​​ടി​​യു​​ണ്ട്: സ്ത്രീ​​ക​​ളും കു​​ട്ടി​​ക​ളും, ലൈം​ഗി​ക​ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​മാ​യി ബ​​ന്ധ​​പ്പെ​​ട്ട കേ​​സു​​ക​​ളി​​ൽ പ​​ല​​പ്പോ​​ഴും കാ​ര്യ​ങ്ങ​ൾ തീ​​രു​​മാ​​നി​​ക്കു​​ന്ന​​ത് അ​​ധി​​കാ​​ര​​ശ്രേ​​ണി​​യി​​ൽ മു​​ക​​ളി​​ൽ നി​​ൽ​​ക്കു​​ന്ന​​വ​​രാ​​ണ്. മു​ൻ​കൂ​ട്ടി തീ​രു​മാ​നി​ച്ചു​റ​പ്പി​ച്ച 'ഫ​ല'​മാ​ക​െ​ട്ട, സ​​മൂ​​ഹ​​ത്തി​​െ​ൻ​റ​​യോ അ​​ധി​​കാ​​ര​​ശ്രേ​​ണി​​ക​​ളു​​ടെ​​യോ സ​​മൂ​​ഹ​​ത്തി​​ൽ പ്ര​​ത്യ​​ക്ഷ​​മാ​​യി കാ​​ണു​​ന്ന ആ​​ണ​​ധി​​കാ​​ര​​വ്യ​​വ​​സ്ഥ​​യു​​ടെ താ​​ൽ​​പ​​ര്യ​​ങ്ങ​​ൾ​​ക്ക​​നു​​സ​​രി​​ച്ചാ​യി​രി​ക്കും. പ്ര​​ണ​​യ​​ത്തി​​ൽ​​നി​​ന്ന് പി​​ന്തി​​രി​​പ്പി​​ക്കു​​ക, വി​​വാ​​ഹ​​ത്തി​​ന് സ​​മ്മ​​തി​​പ്പി​​ക്കു​​ക, അ​​ബ്യൂ​​സി​​വാ​​യ അ​​ല്ലെ​​ങ്കി​​ൽ ഇ​​ഷ്​​ട​​മി​​ല്ലാ​​ത്ത/​​പൊ​​രു​​ത്ത​​പ്പെ​​ട്ടു​​പോ​​കാ​​ൻ പ​​റ്റാ​​ത്ത ബ​​ന്ധ​​ത്തി​​ലേ​​ക്ക് തി​​രി​​ച്ചു പ​​റ​​ഞ്ഞ​​യ​​ക്കു​​ക എ​​ന്നു​​തു​​ട​​ങ്ങു​​ന്ന മു​​ഖ്യ​​ധാ​​രാ ബോ​​ധ്യ​​ങ്ങ​​ളാ​​ണ​വ. കേ​​ൾ​​ക്കു​​മ്പോ​​ൾ ''അ​​താ​​ണ​​ല്ലോ ശ​​രി'' എ​​ന്ന്​ തോ​​ന്നാ​​വു​​ന്ന ബോ​​ധ്യ​​ങ്ങ​​ൾ. സ​​മൂ​​ഹ​​ത്തി​​ൽ നി​​ല​​നി​​ൽ​ക്കു​ന്ന ആ​​ണ​​ധി​​കാ​​ര​​ബോ​​ധ്യ​​ങ്ങ​​ളി​​ൽ​​നി​​ന്നും ഉ​​ത്ഭ​​വി​​ക്കു​​ന്ന​​താ​ണ്​ അ​വ​യൊ​ക്കെ​യും. അ​തു​കൊ​ണ്ടു​ത​ന്നെ, ഇ​​ത്ത​​രം അ​​ധി​​കാ​​ര ലിം​​ഗ​​ഘ​​ട​​ന​​ക​​ളു​​ടെ പ്ര​​ശ്ന​​ങ്ങ​​ൾ മ​​ന​​സ്സി​​ലാ​​ക്കി​യും പ്ര​തി​രോ​ധി​ച്ചും മാ​ത്ര​മേ ശ​രി​യാ​യ കൗ​ൺ​സ​ലി​ങ്​ സാ​ധ്യ​മാ​കൂ. അ​ല്ലാ​ത്ത​പ​ക്ഷം, കൗ​ൺ​സ​ലി​ങ്ങി​ന്​ വി​ധേ​യ​മാ​കു​ന്ന ​വ്യ​​ക്തി​​യോ​​ടു​​ള്ള വ​​യ​​ല​​ൻ​​സാ​യി അ​ത്​ മാ​റു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. മാ​​ത്ര​​മ​​ല്ല, ഈ ​​പ്ര​​ശ്ന​​ങ്ങ​​ളി​​ൽ നി​​ർ​​ണാ​​യ​​ക​​മാ​​യ സാ​മൂ​ഹി​ക​വും രാ​ഷ്​​ട്രീ​യ​വും സാം​സ്​​കാ​രി​ക​വു​മാ​യ ഘ​ട​ക​ങ്ങ​ൾ പ​​രി​​ഗ​​ണി​​ക്കാ​​തെ അ​​തി​​നെ ത​​ള്ളി​​ക്ക​​ള​​യു​​ക​​യോ മാ​​റ്റി​​വെ​​ക്കു​​ക​​യോ ചെ​​യ്‌​​തു​​കൊ​​ണ്ടു​​ള്ള ഇ​​ട​​പെ​​ട​​ലു​​ക​​ൾ, ക്ല​​യ​​ൻ​റി​​ന് ഗു​​ണ​​ത്തേ​​ക്കാ​​ളേ​​റെ ദോ​​ഷ​​മാ​​ണ് ചെ​​യ്യു​​ന്ന​​ത്. ഉ​ദാ​ഹ​ര​ണ​മാ​യി, അ​ബ്യൂ​സി​വ്​ ആ​​യ വി​​വാ​​ഹ​​ത്തി​​ല്‍ ജീ​​വി​​ക്കു​​ന്ന ഒ​​രു സ്ത്രീ​​യെ കൗ​​ൺ​സ​ലി​ങ്​ ചെ​​യ്യു​​മ്പോ​​ള്‍ അ​​വ​​ളു​​ടെ ചൂ​​ഷ​​ണം ന​​ട​​ക്കു​​ന്ന കു​​ടും​​ബ പ​​ശ്ചാ​​ത്ത​ല​​ങ്ങ​​ളെ​​യും അ​​തി​​ലേ​​ക്കു ന​​യി​​ക്കു​​ന്ന ലിം​​ഗ​​പ​​ര​​വും, അ​​ധി​​കാ​​ര​​പ​​ര​​വു​​മാ​​യ ഘ​​ട​​ക​​ങ്ങ​​ളെ മ​​ന​​സ്സി​​ലാ​​ക്കു​ക​യും കൈ​​കാ​​ര്യം​ചെ​​യ്യു​ക​യും വേ​ണം. അ​ത​ല്ലാ​തെ, അ​ത്ത​രം ബ​ന്ധ​ങ്ങ​ളോ​ട്​ സ​​മ​​ര​​സ​​പ്പെ​​ട്ടു​പോ​​വാ​​നും പൊ​​രു​​ത്ത​​പ്പെ​​ടാ​​നും പ​​റ​​യു​​ന്ന​​ത്​ ആ ​​വ്യ​​ക്തി​​യോ​​ടു​​ള്ള ആ​​ക്ര​​മ​​ണം​ത​ന്നെ​യാ​ണ്. അ​പ​ക​ട​ക​ര​വും പ്ര​തി​ലോ​മ​ക​ര​വു​മാ​യ ഇൗ ​വ​ക ബ​ന്ധ​ങ്ങ​ളെ സ​മൂ​ഹ​ത്തി​ൽ സാ​മാ​ന്യ​വ​ത്​​ക​രി​ക്കു​ന്ന​തി​ന്​ മാ​ത്ര​മേ അ​ത്​ സ​ഹാ​യി​ക്കൂ. സ​​മൂ​​ഹ​​ത്തി​​ൽ നി​​ല​​നി​​ൽ​​ക്കു​​ന്ന ലിം​​ഗ അ​​സ​​മ​​ത്വ​​ങ്ങ​​ളോ​​ടും അ​​നീ​​തി​​ക​​ളോ​​ടും അ​​ക്ര​​മ​​ങ്ങ​​ളോ​​ടും സ​​മ​​ര​​സ​​പ്പെ​​ട്ടു​​കൊ​​ണ്ട്, അ​​ത്ത​​രം പ്ര​​വ​​ണ​​ത​​ക​​ളെ ഊ​​ട്ടി​​യു​​റ​​പ്പി​​ക്കാ​​നോ നി​​ല​​നി​​ർ​​ത്താ​​നോ ഉ​​ള്ള ഒ​​രു ഉ​​പ​​ക​​ര​​ണ​​മാ​​യി കൗ​​ൺ​​സ​ലി​ങ്​ എ​​ന്ന പ്ര​​ക്രി​​യ മാ​​റാ​​തി​​രി​​ക്കാ​​ൻ മാ​​ന​​സി​​കാ​​രോ​​ഗ്യ പ്ര​​വ​​ർ​ത്ത​​ക​​ർ ജാ​​ഗ്ര​​ത പാ​​ലി​​ക്കേ​​ണ്ട​​തു​​ണ്ട്.

കൗ​ൺ​സ​ലി​ങ്ങി​ലെ അ​ടി​മ​യും ഉ​ട​മ​യും

'Counsellor is not your boss' എ​​ന്ന് ജ​​ന​​ങ്ങ​​ളെ പ​​ഠി​​പ്പി​​ക്കേ​​ണ്ട​​ത് വ​​ള​​രെ അ​​ത്യാ​​വ​​ശ്യ​​മാ​​ണ്. കൗ​​ൺ​​സ​ലി​ങ്​ പ്ര​​ക്രി​​യ​​യി​​ൽ ഒ​​രു​​ത​​ര​​ത്തി​​ലു​​ള്ള അ​​ധി​​കാ​​ര​​ശ്രേ​​ണി​​യും നി​​ല​​നി​​ൽ​​ക്കു​​ന്നി​​ല്ല. പ​​റ​​യു​​ന്ന​​വ​​നും കേ​​ൾ​​ക്കു​​ന്ന​​വ​​നു​​മി​​ല്ല, നി​​ർ​​ദേ​​ശി​​ക്കു​​ന്ന​​വ​​നും നി​​ർ​​ദേ​​ശം സ്വീ​​ക​​രി​​ക്കു​​ന്ന​​വ​​നു​​മി​​ല്ല. പ​​ക​​രം, കൗ​​ൺ​​സ​​ല​​റും ക്ല​​യ​​ൻ​റും തു​​ല്യ​​പ​​ങ്കാ​​ളി​​ത്ത​​മു​​ള്ള ര​​ണ്ടു​ വ്യ​​ക്തി​​ക​​ൾ മാ​​ത്ര​​മാ​​ണ്. അ​​വി​​ടെ​​യൊ​​രി​​ക്ക​​ലും കൗ​​ൺ​​സ​ല​​റു​​ടെ അ​​ജ​​ണ്ട ക്ല​​യ​​ൻ​റി​​ന് മു​​ക​​ളി​​ൽ ന​​ട​​പ്പി​​ലാ​​ക്കു​​ക​​യോ, അ​​ധി​​കാ​​ര വി​​ഭാ​​ഗ​​ത്തി​​െ​ൻ​റ അ​​ജ​​ണ്ട ക്ല​​യ​​ൻ​റി​ന് മു​​ക​​ളി​​ൽ ന​​ട​​പ്പി​​ലാ​​ക്ക​​പ്പെ​​ടു​​ക​​യോ ഇ​​ല്ല. എ​​ന്നാ​​ൽ, ഈ ​​തു​​ല്യ​​പ​​ങ്കാ​​ളി​​ത്ത​​മെ​​ന്ന ആ​​ശ​​യം പ​​ല​​പ്പോ​​ഴും പ​​ല ക്ല​​യ​​ൻ​റു​ക​​ൾ​​ക്കും അ​​റി​​യി​​ല്ല എ​​ന്ന​​താ​ണ്​ വ​​സ്തു​​ത.

എ​​ന്നാ​​ൽ ഇ​​ത്ത​​ര​​ത്തി​​ൽ കേ​​സു​​ക​​ൾ കൈ​​കാ​​ര്യം ചെ​​യ്യു​​ക എ​​ന്ന​​ത് പ​​ല​​പ്പോ​​ഴും ഒ​​ട്ടും എ​​ളു​​പ്പ​​മാ​​വി​​ല്ല. ര​​ക്ഷാ​​ധി​​കാ​​രി​​ക​​ളെ പ്രീ​​തി​​പ്പെ​​ടു​​ത്തി, അ​​വ​​രു​​ടെ പ്ര​തീ​ക്ഷി​ത ഫ​ല​ത്തി​ലേ​ക്ക്​ (Expected outcome) കാ​ര്യ​ങ്ങ​ൾ എ​​ത്തി​​ക്കു​​ക എ​​ന്ന രീ​​തി​​ക്ക് കി​​ട്ടു​​ന്ന അ​​ഭി​​ന​​ന്ദ​​ന​​ങ്ങ​​ളും അം​​ഗീ​​കാ​​ര​​വു​​മൊ​​ന്നും അ​​ധി​​കാ​​ര​​ശ്രേ​​ണി​​യു​​ടെ താ​​ഴെ​​യി​​രി​​ക്കു​​ന്ന, ദു​​ർ​​ബ​​ല​​രാ​​യ ത​​െ​ൻ​റ ക്ല​​യ​​ൻ​റി​െ​ൻ​റ വ്യ​​ക്തി​​ത്വ​​വും സ്വ​​യം​​നി​​യ​​ന്ത്ര​​ണാ​​ധി​​കാ​​ര​​വും അം​​ഗീ​​ക​​രി​​ച്ചു​​കൊ​​ണ്ട് ല​​ഭി​​ക്കു​​ന്ന റി​​സ​​ൾ​​ട്ടി​​ന് ല​​ഭി​​ക്ക​​ണ​​മെ​​ന്നി​​ല്ല. മാ​​ത്ര​​വു​​മ​​ല്ല, 'ന​​ല്ല കൗ​​ൺ​​സ​​ല​​ർ', 'ചീ​​ത്ത കൗ​​ൺ​​സ​​ല​​ർ' എ​​ന്നീ ലേ​​ബ​​ലു​​ക​​ൾ പ​​ല​​പ്പോ​​ഴും നി​​ല​​നി​​ൽ​​ക്കു​​ന്ന​​ത് ഇൗ ​വി​ട​വി​െ​ൻ​റ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ത​​ന്നെ​​യാ​​ണ്. അ​​ങ്ങ​​നെ​​യി​​രി​​ക്കെ, ഈ ​​വെ​​ല്ലു​​വി​​ളി​​ക​​ളെ മാ​​ന​​സി​​കാ​​രോ​​ഗ്യ പ്ര​​വ​​ർ​​ത്ത​​ക​​ർ എ​​ങ്ങ​​നെ നേ​​രി​​ടു​​മെ​​ന്ന​​ത് വ​​ള​​രെ പ്ര​​ധാ​​ന​​മാ​​ണ്, അ​​തു​​പോ​​ലെ അ​​ത്യാ​​വ​​ശ്യ​​വു​​മാ​​ണ്. അ​​ത​​ല്ലെ​​ങ്കി​​ൽ, കൗ​​ൺ​​സ​ലി​ങ്​ എ​​ന്ന പ്ര​​ക്രി​​യ വെ​​റും സം​​സാ​​ര​​മോ ഉ​​പ​​ദേ​​ശ​​മോ മാ​​ത്ര​​മാ​​യി​​ത്തീ​​രാ​​നു​​ള്ള സാ​​ധ്യ​​ത​​ക​​ൾ വ​​ള​​രെ​ കൂ​ടു​​ത​​ലാ​​ണ്.


കൗ​​ൺ​​സ​ലി​ങ്​ പ്ര​​ക്രി​​യ​​യു​​ടെ ഏ​​തെ​​ങ്കി​​ലും ത​​ര​​ത്തി​​ലു​​ള്ള ഓ​​ഡി​​റ്റി​​ങ് വ​​ള​​രെ അ​​ത്യാ​​വ​​ശ്യ​​മാ​​ണെ​​ന്ന് പ​​റ​​ഞ്ഞു​​കൊ​​ണ്ട് ഈ ​​കു​​റി​​പ്പ് അ​​വ​​സാ​​നി​​പ്പി​​ക്ക​​ട്ടെ. കൃ​​ത്യ​​മാ​​യ പ്രോ​​ട്ടോ​​ക്കോ​​ളി​​െ​ൻ​റ​​യും ശാ​​സ്ത്രീ​​യ പ്ര​​മാ​​ണ​​ങ്ങ​​ളു​​ടെ​​യും അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ നൈ​​പു​​ണ്യം തെ​​ളി​​യി​​ച്ച​​വ​​രാ​​ണോ കൗ​​ൺ​സ​ലി​ങ്​ ന​​ട​​ത്തു​​ന്ന​​തെ​​ന്ന് ഉ​​റ​​പ്പാ​​ക്കേ​​ണ്ട​​തു​​ണ്ട്. അ​​ത​​ല്ലാ​​ത്ത​​പ​​ക്ഷം, അ​​വ നി​​യ​​ന്ത്രി​​ക്കാ​​നു​​ള്ള ക​​ർ​​ശ​​ന​​മാ​​യ വ​​ഴി​​ക​​ളും ഉ​​ണ്ടാ​​വേ​​ണ്ട​​താ​​ണ്. സ്ത്രീ​​ക​​ളും ലൈം​​ഗി​​ക ന്യൂ​​ന​​പ​​ക്ഷ​​ങ്ങ​​ളു​​മ​​ട​​ക്ക​​മു​​ള്ള ലിം​​ഗ​​പ​​ര​​മാ​​യ അ​​നീ​​തി നേ​​രി​​ടു​​ന്ന​​വ​​ർ​​ക്കും, അ​​തു​​മൂ​​ല​​മു​​ള്ള മാ​​ന​​സി​​ക പ്ര​​ശ്ന​​ങ്ങ​​ൾ നേ​​രി​​ടു​​ന്ന​​വ​​ർ​​ക്കു​​മി​​ട​​യി​​ൽ പ്ര​​ത്യേ​​ക​​മാ​​യ ജ​​ൻ​​ഡ​​ർ കൗ​​ൺ​​സ​​ലി​ങ്​ വ്യാ​​പ​​ക​​മാ​​ക്കേ​​ണ്ട​​തു​​ണ്ട്. അ​​തു​​പോ​​ലെ, അ​​ധി​​കാ​​ര വി​​ഭാ​​ഗ​​ത്തി​െ​ൻ​റ (കു​​ടും​​ബം, സ​​മൂ​​ഹം, മ​​തം, etc...) താ​​ൽ​​പ​​ര്യ​​ങ്ങ​​ൾ​​ക്ക​​നു​​സ​​രി​​ച്ചു​​ള്ള കൗ​​ൺ​​സ​ലി​ങ്​ വി​​ല​​പേ​​ശ​​ലു​​ക​​ളും ക​​ർ​​ശ​​ന​​മാ​​യി നി​​യ​​ന്ത്രി​​ക്കേ​​ണ്ട​​തു​​ണ്ട്. മ​​നു​​ഷ്യ​​െ​ൻ​റ മാ​​ന​​സി​​കാ​​രോ​​ഗ്യം എ​​ന്ന​​ത് അ​​ത്ര ചെ​​റി​​യ കാ​​ര്യ​​മ​​ല്ല​​ല്ലോ.

Show More expand_more
News Summary - Counseling psychology article -madhyamam weekly