Begin typing your search above and press return to search.
proflie-avatar
Login

ദ​ലി​ത് ജീ​വി​ത​വും ആ​ചാ​രഭൂ​ഷ​ണ​വും

കേരളത്തിലെ ദലിത്​ സമൂഹത്തി​ന്റെ ജീവിതം മാറ്റുന്നതിൽ പണ്ഡിറ്റ്​ കറുപ്പന്​ പലരീതിയിൽ പങ്കുണ്ട്. ജാതിക്കെതിരെയുള്ള അദ്ദേഹത്തി​ന്റെ പോരാട്ടം എത്തരത്തിലുള്ളതായിരുന്നു. ദലിത്​ ജീവിത​വും ആചാരവുമായുള്ള ബന്ധത്തെ അദ്ദേഹം എങ്ങനെ കണ്ടു?

ദ​ലി​ത് ജീ​വി​ത​വും ആ​ചാ​രഭൂ​ഷ​ണ​വും
cancel

ദ​ലി​ത് എ​ന്ന പ​രി​ക​ൽ​പ​ന പ്ര​യോ​ഗ​ത്തി​ൽ വ​ന്നി​ട്ട് കു​റ​ച്ചു​കാ​ല​മേ ആ​യി​ട്ടു​ള്ളൂ. പെ​ട്ടെ​ന്ന​തി​ന് വ​ർ​ധി​ച്ച വ്യാ​പ​ക​ത്വം ല​ഭി​ച്ചു. ദ​ലി​ത് ഒ​രാ​ശ​യ​മാ​ണ്. അ​ടി​ച്ച​മ​ർ​ത്ത​പ്പെ​ട്ട ജ​ന​സ​മൂ​ഹ​ങ്ങ​ൾ നി​ര​ന്ത​രം പോ​രാ​ടി​ക്കൊ​ണ്ടി​രു​ന്ന സ​വ​ർ​ണ സ​മു​ദാ​യ​ങ്ങ​ൾ​ക്കെ​തി​രെ ഒ​രു കാ​ലം എ​ടു​ത്തു​വെ​ച്ച പ്ര​യോ​ഗം കൂ​ടി​യാ​ണ് ദ​ലി​ത് എ​ന്ന​ത്. വെ​ളു​ത്ത​വ​നും ക​റു​ത്ത​വ​നും എ​ന്നൊ​രു പ്ര​യോ​ഗം ച​രി​ത്ര​ത്തി​ൽ നാം ​കാ​ണു​ന്നു. വെ​ളു​ത്ത​വ​രോ​ടു​ള്ള ക​റു​ത്ത​വ​രു​ടെ പോ​രാ​ട്ടം 'നീ​​േഗ്രാ​യി​ത്തം' എ​ന്ന ഒ​രു സം​ജ്ഞ​ക്കു രൂ​പം ന​ൽ​കി​യ​ത് ഓ​ർ​ക്കു​ക. തു​ല്യ​മാ​യ...

Your Subscription Supports Independent Journalism

View Plans

​ലി​ത് എ​ന്ന പ​രി​ക​ൽ​പ​ന പ്ര​യോ​ഗ​ത്തി​ൽ വ​ന്നി​ട്ട് കു​റ​ച്ചു​കാ​ല​മേ ആ​യി​ട്ടു​ള്ളൂ. പെ​ട്ടെ​ന്ന​തി​ന് വ​ർ​ധി​ച്ച വ്യാ​പ​ക​ത്വം ല​ഭി​ച്ചു. ദ​ലി​ത് ഒ​രാ​ശ​യ​മാ​ണ്. അ​ടി​ച്ച​മ​ർ​ത്ത​പ്പെ​ട്ട ജ​ന​സ​മൂ​ഹ​ങ്ങ​ൾ നി​ര​ന്ത​രം പോ​രാ​ടി​ക്കൊ​ണ്ടി​രു​ന്ന സ​വ​ർ​ണ സ​മു​ദാ​യ​ങ്ങ​ൾ​ക്കെ​തി​രെ ഒ​രു കാ​ലം എ​ടു​ത്തു​വെ​ച്ച പ്ര​യോ​ഗം കൂ​ടി​യാ​ണ് ദ​ലി​ത് എ​ന്ന​ത്. വെ​ളു​ത്ത​വ​നും ക​റു​ത്ത​വ​നും എ​ന്നൊ​രു പ്ര​യോ​ഗം ച​രി​ത്ര​ത്തി​ൽ നാം ​കാ​ണു​ന്നു. വെ​ളു​ത്ത​വ​രോ​ടു​ള്ള ക​റു​ത്ത​വ​രു​ടെ പോ​രാ​ട്ടം 'നീ​​േഗ്രാ​യി​ത്തം' എ​ന്ന ഒ​രു സം​ജ്ഞ​ക്കു രൂ​പം ന​ൽ​കി​യ​ത് ഓ​ർ​ക്കു​ക. തു​ല്യ​മാ​യ ഒ​രു ഭാവപ്പൊലിമ സ​മാർ​ജി​ച്ച ഒ​രു വി​ശു​ദ്ധ പ്ര​യോ​ഗം – ദ​ലി​ത​രും സ​വ​ർ​ണ​രും – ന​മ്മു​ടെ വ്യ​വ​ഹാ​ര​ത്തി​ലും വ​ന്നു​ചേ​ർ​ന്നി​രി​ക്കു​ന്നു. ഇ​വി​ട​ത്തെ അ​ധഃ​കൃ​ത സ​മൂ​ഹ​ത്തെ വാ​യി​ക്കാ​ൻ ഉ​ത​കു​ന്ന ഒ​രു സൂ​ച​കം! അ​ധഃ​കൃ​ത​രു​ടെ സ​മൂ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ശ​യപ​രി​ച​ര​ണ​വും പു​രോ​ഗ​തി ചി​ന്ത​യും ആ​വാ​ഹി​ച്ചെ​ടു​ക്കു​ന്ന ആ ​പ​ദ​ബോ​ധം പ​തു​ക്കെ ഒ​രു പ്ര​ത്യയ​ശാ​സ്ത്ര രൂ​പ​മാ​യി പ​രി​വ​ർ​ത്ത​നം ചെ​യ്യു​ന്ന​താ​യി നാം ​കാ​ണു​ന്നു. നി​റം ഒ​രു പ്ര​ധാ​ന​ഘ​ട​ക​മാ​യി ദ​ലി​ത് പ്ര​സ്ഥാ​ന​വും ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

വ്യ​ത്യ​സ്ത ഗോ​ത്രസ്വ​ഭാ​വ​മു​ള്ള മ​നു​ഷ്യ​രു​ടെ കൂ​ട്ട​ങ്ങ​ൾ പ​ണ്ടു മു​ത​ലേ ന​മ്മു​ടെ ഗ്രാ​മ​ങ്ങ​ളി​ൽ അ​ധി​വ​സി​ച്ചി​രു​ന്നു. അ​വ​ർ അ​റി​യ​പ്പെ​ട്ട​ത് അ​ധഃകൃ​ത​ർ എ​ന്ന നാ​മ​ധേ​യ​ത്തി​ലാ​ണ്. കൃ​ഷി​യി​ട​ങ്ങ​ളി​ലും വ​ലി​യ​വ​രു​ടെ വീ​ടു​ക​ളി​ലും പ​ണിചെ​യ്ത​് ജീ​വി​തം നീ​ക്കി​യി​രു​ന്ന ഈ വി​ഭാ​ഗം ഒ​രുനി​ല​ക്കും സ്വ​ത​ന്ത്ര​രാ​യി​രു​ന്നി​ല്ല. സ​മൂ​ഹ​ത്തി​ന്റെ പൊ​തു​ധാ​ര​യി​ൽ അ​വ​ർ എ​ത്തി​യി​രു​ന്നി​ല്ല. അ​ഥ​വാ ആ ​അ​ധഃ​കൃ​ത സ​മൂ​ഹ​ത്തെ പൊ​തു​ധാ​ര​യി​ൽ എ​ത്തി​ക്കു​ന്ന​തി​ന് വി​ഘാ​ത​മാ​യി നി​ന്ന​ത്, ചില ​ഇ​ത​ര സ​മു​ദാ​യ​ങ്ങ​ളോ ജാ​തിവ്യ​വ​സ്ഥ​യോ ആ​ണ്. അ​ധി​കാ​ര കേ​ന്ദ്ര​ങ്ങ​ളും അ​തി​നാ​യി പ്ര​വർത്തി​ച്ചു. അ​ധഃ​കൃ​ത​ർ വെ​റും പ​ണി​യാ​ളു​ക​ളും ത​ങ്ങ​ളു​ടെ അ​ടി​മ​ക​ളു​മാ​യി ജീ​വി​ക്കേ​ണ്ട​വ​രാ​ണ് എ​ന്ന് ആ ​വ്യ​വ​സ്ഥ വി​ധി​യെ​ഴു​തി​യാ​ൽ എ​ന്തു ചെ​യ്യും? ദീ​ർ​ഘ​കാ​ലം അ​ടി​മ​ക​ളും നി​യ​മ​പ​രി​ര​ക്ഷ​യി​ല്ലാ​ത്ത​വ​രും ഒ​ന്നും ക​രു​തി​വെ​ക്കാ​ൻ ക​ഴി​യാ​ത്ത​വി​ധം മ​ന​സ്സ് ദു​ർ​ബ​ല​പ്പെ​ട്ട​വ​രു​മാ​യിത്തീ​ർ​ന്നു, അ​ധഃ​കൃ​ത​ർ. അ​വ​ർ​ക്ക് സ്വാ​ത​ന്ത്ര്യം എ​ന്ന​ത് ജ​ന്മി​ക​ൾ, നാ​ടു​വാ​ഴി​ക​ൾ, വ​ർ​ഗീ​യ​വാ​ദി​ക​ൾ എ​ന്നി​വ​ർ നി​ർ​മി​ച്ചുന​ൽ​കി​യ ച​ട്ട​ങ്ങ​ളെ അ​നു​സ​രി​ക്ക​ലാ​യി​രു​ന്നു. അ​സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ​യും അ​ടി​മ മ​നോ​ഭാ​വ​ത്തി​ന്റെ​യും ഉ​ള്ളി​ൽ കി​ട​ന്നു​രു​കി മെ​ല്ലി​ച്ചു​പോ​യ അ​ധഃ​കൃ​ത​രാ​യ​വ​രു​ടെ സമുദായങ്ങൾ ഒ​രു കു​ട​ക്കീ​ഴി​ൽ വ​രു​മെ​ന്ന​തി​ന്റെ സൂ​ച​ന​യാ​ണ് 'ദ​ലി​ത്' എ​ന്ന പ്ര​യോ​ഗം. അ​തു​കൊ​ണ്ട് പ​ണ്ടു​ള്ള​വ​ർ അ​ധഃ​കൃ​ത​ർ എ​ന്ന് വ്യവഹ​രി​ച്ചിരുന്നതിന് ബദലായി ദലിത് എന്ന് വ്യവഹരിക്കു​ന്ന​തി​ൽ തെ​റ്റി​ല്ല. കാ​ലം ജീ​വി​ത​ത്തെ മാ​റ്റു​ന്ന​തു​പോ​ലെ, പ​ദാ​വ​ബോ​ധ​ങ്ങ​ളെ​യും മാ​റ്റു​മെ​ന്ന് സാ​രം.

വി​ഭി​ന്ന ദ​ലി​ത് സ​മൂ​ഹ​ങ്ങ​ളു​ള്ള രാ​ജ്യ​മാ​ണ് ഇ​ന്ത്യ. ഇ​വ​ർ വ്യ​ത്യ​സ്ത ഭാ​ഷ​ക​ൾ സം​സാ​രി​ക്കു​ന്നു. വ്യ​ത്യ​സ്ത സം​സ്കാ​ര​വും ജീ​വി​ത​​ശൈ​ലി​യും കൊ​ണ്ടു​ന​ട​ക്കു​ന്നു. എ​ന്നാ​ൽ, എ​ല്ലാ​വ​രും അ​ധഃ​കൃ​ത​രു​മാ​ണ്. ഒ​രു​പ​ക്ഷേ, ഇ​വ​രു​

െ​ട സാ​മ്പ​ത്തി​കവും സാം​സ്കാ​രി​ക​വു​മാ​യ പി​ന്നാ​ക്കാ​വ​സ്ഥ​യാ​കു​ന്നു ഇ​രര സ​മു​ദാ​യ​ങ്ങ​ളി​ൽ​നി​ന്ന് അ​ധഃ​കൃ​ത​രെ മാ​റ്റി​നി​ർ​ത്തി​യ​ത്. സ്വ​ത്വ​പ​ര​മാ​യ പ്ര​ശ്ന​ങ്ങ​ൾ അ​ധഃ​കൃ​ത​ർ അ​നു​ഭ​വി​ച്ചി​രു​ന്നു. സ​വ​ർ​ണ ജാ​തി​യി​ൽ​പെ​ട്ട​വ​ർ​ക്ക് കീ​ഴെ ജോ​ലിചെ​യ്ത് ജീ​വി​ച്ചി​രു​ന്ന ഇ​വ​രെ താ​ഴ്ന്ന​വ​രാ​യി മാ​ത്രം ക​ണ്ടു. അ​ല്ലെ​ങ്കി​ൽ സ്വ​ത്വ​പ​ര​മാ​യ പ്ര​ശ്ന​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ട്, അ​ധഃ​കൃ​ത​ർ ഒ​രു പ്ര​ശ്ന​വും സൃ​ഷ്ടി​ക്കാ​​തെ നി​ല​നി​ൽ​ക്കാ​ൻ ശ്ര​മി​ച്ചു. ജീ​ർ​ണി​ച്ച ജാ​തിവ്യ​വ​സ്ഥ​യി​ൽ ത​ങ്ങ​ളു​​ടെ നി​ല​നി​ൽ​പ് അ​ന്വേ​ഷി​ച്ച ഈ ​ദ​ലി​ത് വി​ഭാ​ഗ​ങ്ങ​ൾ നേ​രി​ട്ടി​രു​ന്ന സം​ഘ​ർ​ഷ​ങ്ങ​ൾ നി​ര​വ​ധി​യാ​ണ്. ആ ​സ്വ​ത്വ സം​ഘ​ർ​ഷ​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു​കൊ​ണ്ട് സാ​മു​ദാ​യി​ക ന​വോ​ത്ഥാ​ന നാ​യ​ക​ന്മാ​രു​ണ്ടാ​യി.

അ​ധഃ​കൃ​ത​ർ അ​നു​ഭ​വി​ച്ചു​കൊ​ണ്ടി​രു​ന്ന ജാ​തീ​യ​മാ​യ വി​വേ​ച​ന​വും വി​ഭാ​ഗീ​യ​ത​യും ഇ​ന്നും ന​മ്മു​ടെ സ​മൂ​ഹ​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്നു. അ​ത് അ​പ്പാ​ടെ വി​ട്ടു​മാ​റി​യി​ട്ടി​ല്ല. ഇ​ല്ലാ​തി​രു​ന്ന ഒ​രു ജാ​തിസ്പ​ർ​ശം ന​ൽ​കി​ക്കൊ​ണ്ടാ​ണ് അ​ധഃ​കൃ​ത​െ​ര അ​ധി​കാ​രി​ക​ൾ ത​ങ്ങ​ളു​ടെ വ​രുതി​യി​ൽ നി​ർ​ത്തി​യ​തെ​ന്ന് കാ​ണാം. ബ്രി​ട്ടീ​ഷ് ഭ​ര​ണ​വും ആ​ദ്യ​മാ​യി ഇ​ന്ത്യ​യി​ൽ ന​ട​ന്ന സെ​ൻ​സ​സും അ​തി​ന് കാ​ര​ണ​മാ​യി എന്ന് വി​ശ്വ​സി​ക്കാ​വു​ന്ന ച​രി​ത്രസൂ​ച​ന​ക​ൾ ന​മ്മു​ടെ മു​ന്നി​ലു​ണ്ട്. ഒ​രു​കാ​ല​ത്ത് ജാ​തി​യി​ല്ലാ​ത്ത​വ​രാ​യി​രു​ന്നു അ​ധഃ​കൃ​ത​ർ. പി​ന്നെ എ​പ്പോ​ഴാ​ണ് അ​വ​ർ​ക്ക് ജാ​തി വ​ന്ന​ത്? കൗ​തു​ക​ക​ര​മാ​യ ഈ ​ചോ​ദ്യ​ത്തി​നു​ള്ള ഉ​ത്ത​ര​മാ​ണ് വാ​സ്ത​വ​ത്തി​ൽ നാം ​തേ​ടേ​ണ്ട​ത് എ​ന്ന് തോ​ന്നി​പ്പോ​വു​ന്നു – ആ​ദ്യ​ത്തെ സെ​ൻ​സ​സ് ന​ട​ക്കു​മ്പോ​ൾ, രണ്ടു വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ​രേ ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്നു​ള്ളൂ – (ക്രി​സ്ത്യാ​നി​ക​ളെയും മു​സ്‍ലി​മി​നെ​യും മാ​റ്റിനി​ർ​ത്തി​യാ​ൽ) ജാ​തി​യു​ള്ള​വ​രും ജാ​തി​ക്ക് പു​റ​ത്തു​നി​ൽ​ക്കു​ന്ന​വ​രും (Cast and outcast) എ​ന്നാ​യി​രു​ന്നു ആ ​വി​ഭ​ജ​നം. ജാ​തി​യു​ള്ള​വ​ർ ആ​ര്യ​ന്മാ​രാ​ണ്. ദ​ലി​ത​രും ആ​ദി​വാ​സി​ക​ളും ഇ​തര പി​ന്നാ​ക്ക വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ​രും ജാ​തി​ക്ക് പു​റ​ത്താ​ണ്. അ​വ​രു​ടെ ജാ​തി ഏ​ത് എ​ന്ന് ചോ​ദി​ച്ചാ​ൽ outcast എ​ന്ന് പ​റ​യേ​ണ്ടി​വ​രും. എ​ത്ര​കാ​ലം ജാ​തി​യി​ല്ലാ​ത്ത​വ​രെ പു​റ​ത്തു​നി​ർ​ത്താ​ൻ ക​ഴി​യു​മെ​ന്ന് സ​വ​ർ​ണ​വി​ഭാ​ഗം ക​ഠി​ന​മാ​യി ആ​ലോ​ചി​ച്ചി​രി​ക്കാം എ​ന്നു ഞാ​ൻ ക​രു​തു​ന്നു. അ​ധി​കാ​ര​ വ​ർ​ഗ​വും അ​താ​ലോ​ചി​ച്ചിരി​ക്കാം. ദ​ലി​ത്-ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ൾ ഒ​രു​മി​ച്ചി​രു​ന്നാ​ൽ, ഇ​വി​ട​ത്തെ സ​വ​ർ​ണ​രേ​ക്കാ​ൾ വ​ലി​യ വി​ഭാ​ഗ​മാ​യി മാ​റും എ​ന്ന​ത് ഒ​രു വ​സ്തു​ത മാ​ത്ര​മാ​കു​ന്നു. അ​തു​കൊ​ണ്ട് അവരെ പു​റ​ത്തു​നി​ർ​ത്താ​തെ ജാ​തി​ക്ക​ക​ത്തേ​ക്ക് കൊ​ണ്ടു​വ​രു​ക​യാ​ണ് അ​ഭി​കാ​മ്യം എ​ന്നും അ​ല്ലെ​ങ്കി​ൽ ത​ങ്ങ​ളു​ടെ അ​ധി​കാ​രം​പോ​ലും ഭാ​വി​യി​ൽ ചോ​ദ്യം ചെ​യ്യ​പ്പെ​ടാ​ൻ ഇ​ട​യു​ണ്ട് എ​ന്നും മ​ന​സ്സി​ലാ​ക്കി. ചു​രുക്ക​ിപ്പ​റ​ഞ്ഞാ​ൽ അ​ന്ന​ത്തെ ഭ​ര​ണ​വ​ർ​ഗ​വും സ​വ​ർ​ണ​മേ​ധാ​വി​ത്വ​വും ന​ട​ത്തി​യ ഒ​രു ഗൂ​ഢാ​ലോ​ച​ന​യാ​ണ്, ഒ​രു ജാ​തി​ക്കു​ള്ളി​ൽ ദ​ലി​ത്-​ആ​ദി​വാ​സി സ​മൂ​ഹ​ത്തെ പ​റി​ച്ചു ന​ട്ട​ത് എ​ന്ന് വി​ശ്വ​സി​ക്കാ​നാ​ണ് ച​രി​ത്രം എ​ന്നെ പ്രേ​രി​പ്പി​ക്കു​ന്ന​ത്.

ത​ങ്ങ​ൾ ഇ​ഷ്ട​പ്പെ​ടാ​ത്ത ഒ​രു വ്യ​വ​സ്ഥാ​രീ​തി ഏ​തെ​ങ്കി​ലും വി​ധ​ത്തി​ൽ വ​രാ​തെ നോ​ക്കേ​ണ്ട​ത് ഭ​ര​ണ​കൗ​ശ​ല​മാ​ണ്. അ​ധഃ​കൃ​ത​രെ​പ്പ​റ്റി പ​റ​യു​മ്പോ​ൾ ന​മു​ക്കി​പ്പോ​ഴും നേ​രി​ടേ​ണ്ടി വ​രു​ന്ന​ത് ആ ​കൗ​ശ​ല​മ​ല്ലാ​തെ മ​റ്റൊ​ന്ന​ല്ല.

ദ​ലി​ത് എ​ഴു​ത്തു​കാ​ര​നാ​യ വി.ടി രാ​ജ​ശേ​ഖ​ർ ഒ​രി​ക്ക​ൽ പ്ര​ക​ടി​പ്പി​ച്ച ഒ​രു ആ​ശ​യം ഞാനോർക്കുന്നു. ഇ​ന്ത്യ​യിൽ മറ്റൊരിന്ത്യയു​ണ്ട് എ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്റെ വാ​ദം ( [The Caste: A Nation within the Nation). അ​തി​ൽ ഒ​രു ശ​രി​യ​ില്ലേ എ​ന്ന് ചി​ല​പ്പോ​ഴൊ​ക്കെ എ​നി​ക്കും​ തോ​ന്നാ​തി​രു​ന്നി​ല്ല. ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ലെ നി​താ​ന്തപ്ര​കാ​ശ​മാ​യി നി​ൽ​ക്കു​ന്ന ദ​ലി​ത് പി​ന്നാ​ക്ക​വി​ഭാ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചോ​ർ​ക്കുമ്പോ​ഴാ​ണ് ആ ​വാ​ദ​ഗ​തി​യി​ലെ​ ശ​രി ന​മു​ക്ക് മ​ന​സ്സി​ലാ​വു​ക. ഒ​രു സാ​മൂഹി​ക യാ​ഥാ​ർ​ഥ്യം അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ണി​ക്കു​ക​യാ​ണ്. വ​ള​രെ ശു​ഷ്ക​മാ​ണ് ആ​ര്യജ​ന​ത. ഇ​ന്ത്യ​യി​ലെ ദ​ലി​ത​രും പി​ന്നാ​ക്ക വി​ഭാ​ഗ​ക്കാ​രും ഇ​തര അപരസ​മൂ​ഹ​ങ്ങ​ളും കൂ​ടി​ച്ചേ​ർ​ന്നാ​ൽ, ആ​ര്യ​ന്മാ​രു​ടെ ഇ​ന്ത്യ​യ​ല്ലാ​താ​കും. ഈനി​ല​ക്ക് ആ​രെ​യെ​ങ്കി​ലും വീ​ണ്ടും ചി​ന്തി​ക്കാ​ൻ ​പ്രേ​രി​പ്പി​ക്കു​ന്ന ക​ല​ഹ​ങ്ങ​ളും വ​ർഗീയ ക​ലാ​പ​ങ്ങ​ളും ദ​ലി​ത് പീ​ഡ​ന​ങ്ങ​ളും കൊ​ല​പാ​ത​ക​ങ്ങ​ളും നി​ര​ന്ത​രം സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. ഹി​ന്ദു​ത്വം താ​ഴെത്തട്ടി​ൽ മു​ന്നോ​ട്ടുവെ​ക്കു​ന്ന ദേ​ശീ​യ​ത എ​ന്ന​ത് ദ​ലി​ത് വി​രു​ദ്ധ ദേ​ശീ​യ​ത​യാ​ണ്. അം​ബേ​ദ്ക​റെ പു​ക​ഴ്ത്തു​ക, പി​ന്നീ​ട് ദ​ലി​ത് വി​രു​ദ്ധ ദേ​ശീ​യ​ത പ്ര​ചാ​ര​പ്പെ​ടു​ത്തു​ക എ​ന്ന ധ്വം​സ​ന​മാ​ർ​ഗം ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യം സ്വീ​ക​രി​ച്ചു​ക​ഴി​ഞ്ഞി​രി​ക്കു​ന്നു.

വി.ടി. രാ​ജ​ശേ​ഖ​ർ

വി.ടി. രാ​ജ​ശേ​ഖ​ർ

ച​രി​ത്ര​ത്തി​ന്റെ ഏ​ത് ഘ​ട്ട​ത്തി​ൽ​വെ​ച്ചാ​ണ് അ​ധഃ​കൃ​ത​ന് അ​വ​ന്റെ സ്വ​ത്വ​ബോ​ധം തി​രി​ച്ചു​കി​ട്ടു​ക എ​ന്ന ഒ​രു ചോ​ദ്യ​മു​ണ്ട്. ന​മ്മു​ടെ ച​രി​ത്ര​കാ​ര​ന്മാ​ർ പ​റ​യു​ക കേ​ര​ളീ​യ ന​വോ​ത്ഥാ​നം ആ ​സ്വ​ത്വ​ബോ​ധം തി​രി​ച്ചു​കൊ​ടു​ത്തു എ​ന്നാണ്. അ​ത് ഒ​രു വ്യാ​ജ പ്ര​സ്താ​വ​ന മാ​ത്ര​മാ​യി​രി​ക്കും. ശ്രീ​നാ​രാ​യ​ണ​നും അ​യ്യ​ൻകാളി​യും സ​ഹോ​ദ​ര​ൻ അ​യ്യ​പ്പ​നും ആ ​ന​വോ​ത്ഥാ​ന പ്ര​​ക്രി​യ​യി​ൽ വ​ലി​യ പ​ങ്കു​വഹി​ച്ചു എ​ന്ന​ത് നേ​രാ​ണ്. ശ്രീ​നാ​രാ​യ​ണ​നെ പി​ന്തു​ട​ർ​ന്നു​കൊ​ണ്ട് വേ​റെ​യും സ​മു​ദാ​യ പ​രി​ഷ്ക​ർ​ത്താ​ക്ക​ൾ വ​ന്നു. ഞാ​ൻ അ​തൊ​ന്നും മ​റ​ച്ചു​വെ​ക്കു​ന്നി​ല്ല. എ​ന്നാ​ൽ, ഈ ​കേ​ര​ളീ​യ ന​വോ​ത്ഥാ​നം ദേ​ശീ​യ​ നവോത്ഥാന​ത്തി​ന്റെ തു​ട​ർ​ച്ച​യാ​യി​രു​ന്നി​​ല്ലേ? – ബ്രി​ട്ടീ​ഷ് ഭ​ര​ണ​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ ഉ​യ​ർ​ന്നു​വ​രാ​ൻ തു​ട​ങ്ങി​യ​തു​ത​ന്നെ, ദേ​ശീ​യ പ്ര​സ്ഥാ​ന​മാ​യി മ​ന​സ്സി​ലാ​ക്ക​ണം. സ​തി​പോ​ലു​ള്ള ആ​ചാ​ര​ങ്ങ​ൾ നി​ർ​ത്ത​ൽ ചെ​യ്യ​പ്പെ​ടുന്നു, തൊ​ട്ടു​കൂ​ടാ​യ്മക്കെ​തി​രെ ദേ​ശീ​യ നാ​യ​ക​ന്മാ​ർ സം​സാ​രി​ക്കാ​ൻ തു​ട​ങ്ങുന്നു, കോ​​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന്​ ഇം​ഗ്ലീഷിൽ പ്രസംഗിക്കാൻ പ​ഠി​ക്കു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ൾ രൂ​പ​പ്പെ​ടു​ന്നു – ഇ​തൊ​ക്കെ ആ ​വ​ലി​യ മാ​റ്റ​ത്തി​ന്റെ സൂ​ച​ന​ക​ളാ​യി​രു​ന്നു. ദേ​ശീ​യ പ്ര​സ്ഥാ​ന​ത്തി​ന്റെ രൂ​പ​വ​ത്ക​ര​ണ​ത്തി​നുശേ​ഷ​മു​ള്ള തൊ​ട്ട​ടു​ത്ത വ​ർ​ഷ​ങ്ങ​ളി​ലാ​ണ് ശ്രീ​നാ​രാ​യ​ണ​ന്റെ അ​രു​വി​പ്പു​റം പ്ര​തി​ഷ്ഠ ന​ട​ക്കു​ന്ന​ത്. തൊ​ട്ട​ടു​ത്ത വ​ർ​ഷം ഒ. ​ച​ന്തു​മേ​നോ​ൻ 'ഇ​ന്ദു​ലേ​ഖ' എ​ഴു​തു​ന്നു. ദേ​ശീ​യ​മാ​യ ന​വോ​ത്ഥാ​ന​മു​ന്നേ​റ്റ​വും സ്വാ​ത​ന്ത്ര്യാ​വേ​ശ​വും രൂ​പ​പ്പെ​ടു​ത്തി​യ ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു 'മാ​ധ​വ​ൻ'. എ​ന്നാ​ൽ, തൊ​ട്ടു​മു​മ്പ് ശ്രീ​നാ​രാ​യ​ണ​ൻ നി​ർ​വ​ഹി​ച്ച സാ​മൂ​ഹി​ക വി​ചാ​ര​ണ നോ​വ​ലി​ൽ പ്ര​തി​പാ​ദി​ക്ക​പ്പെ​ടു​ക​യു​ണ്ടാ​യി​ല്ല. ഈ​ശ്വ​ര​നും മ​ത​വും ജാ​തീ​യ​ത​യും മ​റ്റും ച​ർ​ച്ച​ചെ​യ്യു​ന്ന നോ​വ​ലി​സ്റ്റ് എ​ന്തു​കൊ​ണ്ട് ആ ​സാ​മൂ​ഹി​ക പ​രി​വ​ർ​ത്ത​ന ദി​ശ കാ​ണാ​തെ​പോ​യി? 'ഇ​ന്ദു​ലേ​ഖയിലെ ആ​ശ​യ പ​രി​ശോ​ധ​ന​ക​ൾ' എ​ന്ന ലേ​ഖ​ന​ത്തി​ൽ (നോ​വ​ൽ -സ​ന്ദ​ർ​ശ​ന​ങ്ങ​ൾ- ഗ്രീ​ൻ ബു​ക്സ് -2021) ഈ ​കാ​ര്യം ഞാ​ൻ പ​രി​ശോ​ധി​ക്കാ​ൻ ശ്ര​മി​ച്ചി​ട്ടു​ണ്ട്. അ​തി​ലെ രാ​ഷ്ട്രീ​യം എ​ന്തു​മാ​ക​​ട്ടെ ആ ​വ​സ്തു​ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ നോ​ക്കി​യാ​ൽ കേ​ര​ളീ​യ ന​വോ​ത്ഥാ​നം എ​ന്ന​ത് ദേ​ശീ​യ ന​വോ​ത്ഥാ​ന​ത്തി​ന്റെ തു​ട​ർ​ച്ച​യോ നീ​ട്ടലോ ആ​ണെ​ന്നു ബോ​ധ്യ​പ്പെ​ടാം. കേ​ര​ള​ത്തി​ൽ ന​വ മാ​റ്റ​ങ്ങ​ൾ​ക്കു​വേ​ണ്ടി​യു​ള്ള അ​ന​വ​ധി സ​മ​ര​മാ​ർ​ഗ​ങ്ങ​ൾ അ​ത് തു​റ​ന്നു​കൊ​ടു​ത്തു എ​ന്ന​താ​ണ് നേര്. സാ​മു​ദാ​യി​ക ന​വോ​ത്ഥാ​നം ല​ക്ഷ്യം​വെ​ച്ചു​കൊ​ണ്ടു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ളും ക്ഷേ​ത്രപ്ര​വേ​ശ​ന സ​മ​ര​വും വൈ​ക്കം സ​ത്യ​ഗ്ര​ഹ​വും ഒ​ക്കെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​തും ആ ​പ​രി​ണാ​മ ഘ​ട്ട​ത്തെ​യാ​ണ്.

അ​ധഃ​കൃ​ത​രു​ടെ ഇ​ട​യി​ലേ​ക്കും ആ ​മാ​റ്റ​ത്തി​ന്റെ പ്ര​കാ​ശ​നാ​ള​ങ്ങ​ൾ പ്ര​വേ​ശി​ക്കാ​ൻ താ​മ​സ​മു​ണ്ടാ​യ​ില്ല. ഇ​ത​ര സ​മു​ദാ​യ​ങ്ങ​ളി​ൽ പി​റ​ന്ന വ്യ​ക്തി​ക​ൾ​പോ​ലും അ​ധഃ​കൃ​ത​രു​ടെ പ്ര​ശ്ന​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​ൻ തു​ട​ങ്ങു​ന്ന​ത് നാം ​കാ​ണു​ന്നു. അ​ധഃ​കൃ​ത​രാ​യ മ​നു​ഷ്യ​രി​ൽ​നി​ന്നും മി​ക​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ൾ ക​ണ്ടെ​ത്തി അ​വ​ത​രി​പ്പി​ക്കാ​ൻ ക​വി​ക​ളും എ​ഴു​ത്തു​കാ​രും ത​യാ​റാ​യി. 'ദു​ര​വ​സ്ഥ​'യി​ൽ കു​മാ​ര​നാ​ശാ​നും 'മി​ശ്ര​കാ​ന്തി​'യി​ൽ പ​ള്ളത്തു രാ​മ​നും അ​ധഃകൃ​ത​ന്റെ നി​ല​നി​ൽ​പി​നെ സം​ബ​ന്ധി​ച്ച പ്ര​ശ്ന​ങ്ങ​ൾ ഭം​ഗി​യാ​യി ഉ​ന്ന​യി​ച്ചു. ധീ​വ​ര സ​മു​ദാ​യ​ത്തി​ൽ ജ​നി​ച്ച പ​ണ്ഡി​റ്റ് കെ.​പി. കറു​പ്പ​ൻ പു​ല​യ​രു​ടെ ജീ​വി​തം സ​ർഗാത്മകമാ​ക്കു​ന്ന​തി​നാ​യി നി​ർ​ദേ​ശ​ങ്ങ​ളും ന​ട​പ​ടി​ക്ര​മ​ങ്ങ​ളും ആ​വി​ഷ്ക​രി​ച്ചു. അ​ധഃ​കൃ​ത​ർ ഒ​രുദി​വ​സം ചെ​യ്യേ​ണ്ട ക​ർ​മ​പ​രി​പാ​ടി​കൾ ​എ​ന്താ​യി​രി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു. അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​വി​ത​ക​ളും ലേ​ഖ​ന​ങ്ങ​ളും എ​ഴു​തി. പു​ല​യ​രു​ടെ ഉ​ന്ന​മ​നം ല​ക്ഷ്യ​മാ​ക്കി​​ക്കൊ​ണ്ടു​ള്ള പ്ര​വ​ർ​ത്ത​ന​പ​രി​പാ​ടി​ക​ൾ ആ​വി​ഷ്ക​രി​ക്കു​ക​യും അ​വ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ ഭ​ര​ണ​ത​ല​ത്തി​ലെ​ത്തി​ക്കാ​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ ആ​രാ​യു​ക​യും ചെ​യ്തു. അ​ടി​ച്ച​മ​ർ​ത്ത​പ്പെ​ട്ട അ​ധഃ​കൃ​ത​ർ​ക്കി​ട​യി​ൽ ഉ​ന്മേ​ഷ​വും ഉ​ന്ന​മനവും ഉ​ണ്ടാ​ക​ണ​മെ​ങ്കി​ൽ വിപ്ലവബോധമല്ല, ആ​ത്മീ​യ​ബോ​ധ​മാ​ണ് ​വേ​ണ്ട​തെ​ന്ന് കെ.​പി. ക​റു​പ്പ​ൻ പ്ര​സ്താ​വി​ക്കു​ന്ന​തും ച​രി​ത്രം രേ​ഖ​പ്പെ​ടു​ത്തി​ക്ക​ഴി​ഞ്ഞ വ​സ്തു​ത​യാ​ണ്.

അ​വ​ശസ​മൂ​ഹ​ത്തി​ലെ അം​ഗ​ങ്ങ​ളെ അ​വ​ർ വീ​ണു​കി​ട​ക്കു​ന്ന ജീ​ർ​ണ​ത​യി​ൽ​നി​ന്നും വീ​​ണ്ടെ​ടു​ക്ക​പ്പെ​ടു​ക അ​ത്ര ല​ളി​ത​മ​ല്ല എ​ന്ന് പ​ണ്ഡി​റ്റ് ക​റു​പ്പ​ൻ മ​ന​സ്സി​ലാ​ക്കി. വ്യ​ക്തി​ക​ൾ മാ​റാ​തെ സ​മു​ദാ​യം ഒ​ന്ന​ട​ങ്കം മാ​റി​ല്ല എ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്റെ കാ​ഴ്ച​പ്പാ​ട്. ത​ന്റെ സ​മു​ദാ​യ​ത്തി​ന്റെ കീ​ഴും​മേ​ലും മ​ന​സ്സി​ലാ​ക്കി​യ പ​ണ്ഡി​റ്റ് കെ.​പി. ക​റു​പ്പ​ൻ, സ​ഹോ​ദ​ര സ​മു​ദാ​യ​ങ്ങളു​ടെ ഘ​ട​നാ​ത്മ​ക​മാ​യ പ്ര​ശ്ന​ങ്ങ​ളെ അ​ഭി​സം​ബോ​ധ​നചെ​യ്തു. പ്ര​ശ്ന​നി​രീ​ക്ഷ​ണ​ങ്ങ​ളും പ്ര​തി​രോ​ധ വാ​ങ്മ​യ​ങ്ങ​ളും അ​ദ്ദേ​ഹം നി​ർ​മി​ച്ച സാ​മൂ​ഹി​കാ​വ​ബോ​ധം ന​വോ​ത്ഥാ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന​വ​യാ​ണ്. അ​തി​നാ​ലാ​ക​ണം പു​ല​യ​ർ​ക്കും ധീ​വ​രർ​ക്കു​മി​ട​യി​ൽ ഒരു '​യോഗി'​യെ​പ്പോ​ലെ അ​ദ്ദേ​ഹം നി​ല​കൊ​ണ്ടു എ​ന്നും ചി​ല ച​രി​ത്ര​കാ​ര​ന്മാ​ർ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

അ​ധഃ​കൃ​ത​ർ​ക്ക് വ​സി​ക്കാ​ൻ കോ​ള​നി​ക​ൾ വേ​ണ​മെ​ന്ന ആ​ഗ്ര​ഹം ക​റു​പ്പ​നു​ണ്ടാ​യി​രു​ന്നു. അ​വ​ർ​ക്കു​വേ​ണ്ടി ചി​ല കോ​ള​നി​ക​ൾ അ​ദ്ദേ​ഹം ത​ന്റെ പ​രി​ശ്ര​മം​കൊ​ണ്ട് സൃ​ഷ്ടി​ക്കു​ക​യു​ണ്ടാ​യി. സ​മു​ദാ​യ സ്വ​ഭാ​വ രൂ​പ​വ​ത്ക​ര​ണം അ​ദ്ദേ​ഹം ല​ക്ഷ്യ​മാ​ക്കി എ​ന്ന് ക​രു​ത​ണം. താ​ൻ മു​ഖേ​ന​യും അ​ല്ലാ​തെ​യും കോ​ള​നി​ക്കാ​രാ​യി മാ​റി​യ അ​ധഃ​കൃ​ത​രാ​യ മ​നു​ഷ്യ​രെ, വ​റ്റി​പ്പോ​യ അ​വ​രു​ടെ പൗ​ര​ബോ​ധ​ത്തെ​ക്കു​റി​ച്ച് ഓ​ർ​മ​പ്പെ​ടു​ത്താ​ൻ, ആ​വി​ഷ്ക​രി​ച്ച​താ​ണ് 'ആ​ചാ​രഭൂ​ഷ​ണം' എ​ന്ന ല​ഘു​ലേ​ഖ.

ബി.ആർ അംബേദ്കർ
ബി.ആർ അംബേദ്കർ

ജീ​വി​തം എ​ന്ന​ത് പാ​ര​മ്പ​ര്യ​ത്തി​ന്റെ​യും വ​ർ​ത്ത​മാ​ന​ത്തി​ന്റെ​യും ഒ​രു സം​ഘാ​ത​മാ​ണെ​ന്ന് പ​റ​യാം. പാ​ര​മ്പ​ര്യ​ത്തി​ന്റെ ഊ​ർ​ജം കൈ​വി​ടാ​തെ​യാ​ണ് ഓ​രോ മ​നു​ഷ്യ​നും ഭാ​വി​യി​ലേ​ക്ക് നോ​ക്കു​ക. അ​പ്പോ​ൾ വ​ർ​ത്ത​മാ​ന​ത്തെ അ​വ​ൻ ല​ഘൂ​ക​രി​ക്കു​ന്നു. ഈ ​പ്ര​ശ്നം കൂ​ടു​ത​ലാ​യി അ​നു​ഭ​വി​ച്ചി​രു​ന്ന​ത് അ​ധഃ​കൃ​ത​രാ​യ വ്യ​ക്തി​ക​ളാ​ണ്. അ​തു​കൊ​ണ്ട് ശ​ബ്ദ​മു​ഖ​രി​ത​മാ​യ ഒ​രു ജീ​വി​തവ്യ​വ​സ്ഥ അ​വ​ർ സ്വീ​ക​രി​ച്ചു എ​ന്ന​താ​ണ് വ​സ്തു​ത. തൊ​ഴി​ൽ ചെ​യ്തു കി​ട്ടു​ന്ന പ​ണം​കൊ​ണ്ട് അ​വ​ർ മ​ദ്യ​പി​ക്കു​ന്നു. കു​ടി​യൊ​ഴി​ക്ക​ലി​ലെ നാ​യ​ക​ന്റെ ശ​ബ്ദ​വും നാ​റ്റ​വും എ​ത്ര​യോ ത​വ​ണ നാം ​ച​ർ​ച്ചചെ​യ്തു​ക​ഴി​ഞ്ഞ​താ​ണ്. കൂ​ലി​വേ​ല ചെ​യ്ത് വീ​ട്ടി​ൽ ക​ല​ഹി​ച്ച് വീ​ണ്ടും രാ​വി​ലെ എ​ഴു​ന്നേ​റ്റ് വേ​ല​ക്കു പോ​കു​ന്ന അ​ധഃ​കൃ​ത​ന്റെ ഒ​രു പ്ര​തി​രൂ​പ​മ​ല്ല ആ ​നാ​യ​ക​ൻ. ഇ​ങ്ങ​നെ വ്യ​ക്തി​പ​ര​മാ​യി സം​ഭ​വി​ക്കു​ന്ന ദു​ഷി​പ്പു​ക​ൾ സ​മു​ദാ​യ​ത്തി​ന്റെ വ​ലി​യ ദു​ഷി​പ്പാ​യി മാ​റു​മെ​ന്ന യാ​ഥാ​ർ​ഥ്യ​ത്തി​ന്റെ മു​ന്നി​ലാ​ണ് പ​ണ്ഡി​റ്റ് കെ.​പി. ക​റു​പ്പ​ൻ വ​ന്നു​നി​ൽ​ക്കു​ന്ന​ത്. ആ ​അ​ധഃ​കൃ​ത​രു​ടെ സ​മു​ദാ​യ​ങ്ങ​ൾ ന​വീ​ക​രി​ക്ക​പ്പെ​ട​ണ​മെ​ങ്കി​ൽ അ​തി​ലെ ഓ​രോ വ്യ​ക്തി​യു​ടെ​യും ദു​ഷി​പ്പു​ക​ളകന്ന് ഒ​രു സ​ദാ​ചാ​ര​ക്ര​മം രൂ​പ​പ്പെ​ടേ​ണ്ട​താ​ണ്. താ​ൻ വെ​റു​മൊ​രു ​പ്ര​ജ​യ​ല്ലെ​ന്നും ഒ​രു ഉ​ത്ത​മ​പൗ​ര​നാ​ണെ​ന്നും തോ​ന്നണം. ആ ​തോ​ന്ന​ലി​ന്റെ അ​ഭാ​വം വ്യ​ക്തി​യെ രോ​ഗാ​തു​ര​മാ​ക്കു​മെ​ങ്കി​ൽ, ആ ​രോ​ഗ​ത്തി​ന് പ​ണ്ഡി​റ്റ് കെ.​പി. ക​റു​പ്പ​ൻ കൊ​ടു​ത്ത ഔ​ഷ​ധ ശു​ശ്രൂ​ഷ​യാ​ണ് 'ആ​ചാ​ര ഭൂ​ഷ​ണം' എ​ന്ന് മ​ന​സ്സി​ലാ​ക്കാ​നാ​ണ് എ​നി​ക്കി​ഷ്ടം. ആ​ദ്യ പു​ല​യസ​മു​ദാ​യ​ത്തെ പ​രി​വ​ർ​ത്തി​ത വി​ധേ​യ​മാ​ക്കാ​ൻ കെ.​പി. ക​റു​പ്പ​ൻ അ​നു​വ​ദി​ച്ച സ​ദാ​ചാ​ര സം​ഹി​തകൂടി​യാ​കു​ന്നു.

'ആ​ചാ​രഭൂ​ഷ​ണം' വാ​യി​ച്ചു​നോ​ക്കു​മ്പോ​ൾ ഇ​ന്നു​ള്ള​വ​ർ​ക്ക് കാ​ര്യ​മാ​യ ഗൗ​ര​വ​മൊ​ന്നും തോ​ന്നാ​നി​ട​യി​ല്ല. അ​ന്ന​ത്തെ സ​മു​ദാ​യ​വു​മാ​യി ഇ​ന്ന​ത്തെ സ​മു​ദാ​യ​ത്തെ താ​ര​ത​മ്യം ചെ​യ്യാ​നു​മാ​വി​ല്ല. എ​ന്നാ​ൽ, 90 ​വ​ർ​ഷം മു​മ്പ് (1929) ആ​ചാ​രഭൂ​ഷ​ണ​ത്തി​ലെ നി​ർ​ദേ​ശ​ങ്ങ​ളും ന​ട​പ​ടി​ക്ര​മ​ങ്ങ​ളും രേഖീയ​മാ​ക്കു​മ്പോ​ൾ കെ.​പി. ക​റു​പ്പ​ൻ ക​ണ്ട ഒ​രു സ​മു​ദാ​യ​മു​ണ്ട്. അ​ധഃ​കൃ​ത സ​മൂ​ഹ​വു​മു​ണ്ട്. വ്യ​ക്ത​മാ​യ ദി​ശാബോ​ധ​മോ ചി​ട്ട​ക​ളോ ഇ​ല്ലാ​തി​രു​ന്ന അ​ധഃ​കൃ​ത​രെ സാം​സ്കാ​രി​ക​മാ​യി രൂ​പ​പ്പെ​ടു​ത്തു​ക എ​ന്ന​ത് വ​ലി​യ വി​ഷ​മംപി​ടി​ച്ച സം​ഗ​തി​യാ​ണ്. ത​ങ്ങ​ളു​ടെ സ​മു​ദാ​യ​ത്തി​ൽ എ​ങ്ങ​​നെ ഇ​ട​പെ​ട​ണം, പെ​രു​മാ​റ​ണം എ​ന്ന​തി​നെ​ക്കു​റി​ച്ച് ആ​ർ​ക്കും സു​വ്യ​ക്ത​മാ​യ ധാ​ര​ണ​ക​ളു​മി​ല്ല. അ​ത് ഒ​രു വെ​ല്ലു​വി​ളി​യും പ്ര​തി​സ​ന്ധി​യു​മാ​ണ്. പ​ര​മ്പ​രാ​ഗ​ത​മാ​യി നി​ല​നി​ൽ​ക്കു​ന്ന ജാ​തിവ്യ​വ​സ്ഥ അ​പ​ഹ​രി​ക്ക​പ്പെ​ട്ട​തു കൂ​ടി​യാ​യി​രു​ന്ന​ല്ലോ ദ​ലി​ത​രു​ടെ ജീ​വിതം. ആ ​ജീ​വ​ിതം ഒ​രു വി​​മോ​ച​ന​ത്തി​ന്റെ പ്ര​ശ്നം ഉ​ന്ന​യി​ച്ചി​രു​ന്നു. അ​ധഃ​കൃ​ത​ർ സാം​സ്കാ​രി​ക​മാ​യും സാ​മ്പ​ത്തി​ക​മാ​യും വീ​ണു​കി​ട​ക്കു​ന്ന പ​ടു​കു​ഴി​യി​ൽ​നി​ന്നു​ള്ള മോ​ച​നം, ഓ​രോ വ്യ​ക്തി​യും സ്വാം​ശീ​ക​രി​ക്കു​ന്ന ചി​ട്ട​വ​ട്ട​ങ്ങ​ളി​ലൂ​ടെ മാ​ത്ര​മേ സാ​ധ്യ​മാ​കൂ എ​ന്നു​ണ്ടോ? അ​തെ​ന്താ​യാ​ലും അ​ധഃ​കൃ​ത സ​മൂ​ഹ​ത്തി​ൽ, പ്ര​ത്യേ​കി​ച്ചും പു​ല​യസ​മു​ദാ​യ​ത്തി​ന് ചി​ല ആ​ചാ​ര വ​ഴി​ക​ൾ പു​തു​താ​യി നി​ർ​ദേ​ശി​ച്ചു​കൊ​ണ്ട് ക​റു​പ്പ​ൻ സ​മു​ദാ​യി​ക​മാ​യി ചെ​യ്ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​ത​ര സ​മു​ദാ​യ​ങ്ങ​ൾ​ക്കും മാ​ർ​ഗ​നി​ർ​ദേ​ശ​ക​മാ​യി എ​ന്ന പ​ര​മ​യാ​ഥാ​ർ​ഥ്യം മ​റ​ച്ചു​വെ​ക്കേ​ണ്ട​തി​ല്ല.

പു​ല​യസ​മൂ​ഹ​ത്തി​ന് ആ​വ​ശ്യ​മാ​യ ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളു​ടെ ഒ​രു പാ​ഠാ​വ​ലി​യാ​ണ് 'ആ​ചാ​രഭൂഷ​ണം'. അ​തി​ന്റെ അ​വ​താ​രി​ക​യി​ൽ കെ.​പി. ക​റു​പ്പ​ൻ ഇ​പ്ര​കാ​രം കു​റി​ച്ചി​ട്ടി​രി​ക്കു​ന്നു:

''അ​നാ​വ​ശ്യ​മാ​യ അ​ടി​യ​ന്ത​ിര​ങ്ങ​ളും അ​നാ​ചാ​ര​ങ്ങ​ളും അ​ധഃ​കൃ​ത​രു​ടെ ഇ​ട​യി​ൽ വ​ള​രെ​യു​ണ്ട്. അ​ർ​ഥ​ശൂ​ന്യ​മാ​യ ആ ​വ​ക അ​ടി​യ​ന്തി​ര​ങ്ങ​ൾ ക​ഴി​ക്കു​വാ​ൻ, നി​ർ​ബ​ന്ധി​ക്ക​പ്പെ​ടു​ന്ന​തു​കൊ​ണ്ട് അ​വ​ർ​ക്ക് വേ​ല​ കൂ​ലി​യി​ൽ​നി​ന്നും മ​റ്റും മി​ച്ച​മു​ണ്ടാ​ക്കാ​ൻ സാ​ധി​ക്ക​ാ​തെ വ​രു​ന്നു.''

പൊ​തു​വെ അ​ധഃ​കൃ​ത​ർ നേ​രി​ടാ​റു​ള്ള ഒ​രു പ്ര​യാ​സ​മാ​ണ് ഈ ​വാ​ക്കു​ക​ളി​ലൂ​ടെ വെ​ളി​പ്പെ​ടു​ന്ന​ത്. അ​തി​ൽ​നി​ന്ന് അ​ധഃ​കൃ​ത​രു​ടെ ജീ​വി​ത​ശൈ​ലി​യെ​ക്കു​റി​ച്ചു​ള്ള ഒ​രു ധാ​ര​ണ സ്വ​രൂ​പി​ക്കാ​നും ന​മു​ക്ക് ക​ഴി​യും. കൂ​ലി​വേ​ല ചെ​യ്ത് ഉ​പ​ജീ​വ​നം ക​ഴി​ക്കു​ന്ന ഈ ​വി​ഭാ​ഗം അ​ർ​ഥ​ശൂ​ന്യ​മാ​യ ആ​ചാ​ര​ങ്ങ​ൾ പു​ല​ർ​ത്തു​ന്ന​വ​രും വി​ശു​ദ്ധ​മ​ല്ലാ​ത്ത അ​ടി​യ​ന്ത​ിര​ങ്ങ​ളി​ൽ വീ​ർ​പ്പു​മു​ട്ടി ക​ഴി​യു​ന്ന​വ​രു​മാ​കു​ന്നു. ചു​രു​ക്ക​ത്തി​ൽ ദ​ലി​ത​രു​ടെ ജീ​വി​തനി​ല​വാ​രം വ​ള​രെ താ​ഴ്ന്ന​തു​മാ​ണെ​ന്ന് പ​ണ്ഡി​റ്റ് ക​റു​പ്പ​ൻ സൂ​ചി​പ്പി​ക്കു​ന്നു. ഇ​വ​ർ അ​സം​ഘ​ടി​ത​രാ​ണ്. ധീ​വ​ര​രെ​പ്പോ​ലെയാണ് അ​ധഃ​കൃ​ത​രും എ​ന്ന​ദ്ദേ​ഹം തി​രി​ച്ച​റി​ഞ്ഞു. കാ​ല​പ​രി​ണാ​മ​ത്തി​നൊ​ത്ത് അ​ധഃ​കൃ​ത ജീ​വി​ത​വും പ​രി​വ​ർ​ത്തി​ത​മാ​കേ​ണ്ട​താ​ണ്. പ​ക്ഷേ, അ​തി​ന് സാ​ധി​ക്കാ​തെ പോ​കു​ന്നു. കു​ഴ​പ്പം ആ​രു​ടേ​താ​ണ് എ​ന്നാ​ണ് ക​റു​പ്പ​ന്റെ​യും അ​ന്വേ​ഷ​ണവി​ഷ​യം. കൂ​ലി​വേ​ല​യെ​ടു​ത്ത​വ​ർ പ​രി​മി​ത​മാ​യ അ​വ​രു​ടെ ജീ​വി​ത പ​രി​സ​ര​ത്തി​ൽ​നി​ന്നുത​ന്നെ മാ​റ്റം ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണ്. കാ​ലം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് എ​ന്ന വി​ശ്വാ​സ​ബലത്തി​ലാ​ണ് പ​ണ്ഡി​റ്റ് ​കെ.​പി. ക​റു​പ്പ​ൻ, സ​മു​ദാ​യ​ത്തി​ന് രീ​തി​ശാ​സ്ത്രം എ​ഴു​തി​യു​ണ്ടാ​ക്കാ​ൻ ഒ​രു​മ്പെ​ടു​ന്ന​തെ​ന്ന് 'ആ​ചാ​രനി​ഗ​മ​ന​ങ്ങ​ൾ' തെ​ളി​വാ​യി മാ​റു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്റെ നി​രീ​ക്ഷ​ണ​ങ്ങ​ളും നി​ല​പാ​ടു​ക​ളും ഒ​രു സ​മു​ദാ​യ​ത്തെ മാ​ത്രം ആ​ശ്ര​യി​ച്ചു​കൊ​ണ്ടു​ള്ള​താ​ണ് എ​ങ്കി​ലും പൊ​തു​വെ അ​ധഃ​കൃ​ത സ​മൂ​ഹ​ത്തി​ലെ വി​ഭി​ന്ന സ​മു​ദാ​യ​ങ്ങ​ൾ​ക്കു കൂ​ടി ഗു​ണ​ക​ര​മാ​യി​ത്തീ​രു​ന്നു. ഇ​ത് ന​വോ​ത്ഥാ​ന സം​സ്കാ​രം തെ​ളി​യി​ച്ച വ​ഴി​യി​ലൂ​ടെ​യു​ള്ള യാ​ത്ര​യാ​ണ്. ആ ​യാ​ത്ര​യു​യ​ർ​ത്തു​ന്ന പ്ര​തിഷേ​ധ​വും പ്ര​തി​രോ​ധ​വും ആ​ചാ​ര​ഭൂ​ഷ​ണ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​മു​ക്ക് വാ​യി​ച്ചെ​ടു​ക്കാം.

ഒ​ന്നു​കൂ​ടി ഉ​റ​​ക്കെ ചി​ന്തി​ച്ചാ​ൽ, പ​ഴ​യ കേ​ര​ള​ത്തി​ലെ അ​ധഃ​കൃ​തസ​മൂ​ഹം പ്ര​ത്യ​ക്ഷ​ത്തി​ൽ അ​നു​ഭ​വി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ളി​ലേ​ക്കാ​ണ് കെ.​പി. ക​റു​പ്പ​ൻ വി​ര​ൽ​ചൂ​ണ്ടു​ന്ന​ത് എ​ന്ന് പ​റ​യാ​ൻ സാ​ധി​ക്കും. സ​മു​ദാ​യ​ത്തെ ആ​ശ​യ​വും ക​രു​ത്തും ന​ൽ​കി രൂപ​പ്പെ​ടു​ത്തു​ക എ​ന്ന ദൗ​ത്യം അ​ത്ര ല​ളി​ത​മ​ല്ല. സ​മു​ദാ​യ​ത്തി​ന്റെ പൊ​തു​ഭാ​വം അ​പ്പാ​ടെ മ​ാറുകത​ന്നെ വേ​ണം. വി​ശു​ദ്ധി​യും ത​ന്മ​യ​ത്വ​വും സ​ഹോ​ദ​ര സ്നേ​ഹ​വും സ​ഹ​ജീ​വി​ബോ​ധ​വും അ​ധഃ​കൃ​ത​ർ​ക്ക് ​ആവശ്യമാ​യി വ​ന്നി​രി​ക്കു​ന്നു. വ്യ​ക്തി​ക​ളി​ലൂ​ടെ​യാ​ണ് സ​മു​ദാ​യ​ത്തി​ലേ​ക്ക് ആ ​വ്യ​തി​യാ​നം വ​രേ​ണ്ട​ത്. അ​തി​ലൂ​ടെ ഒ​രു പു​തി​യ സാ​മൂ​ഹി​ക അ​ടി​ത്ത​റ രൂ​പ​പ്പെ​ടു​ക​യും ജ​ന്മി സ​മു​ദാ​യ​ങ്ങ​ളോ​ടൊ​പ്പം പി​ടി​ച്ചു​നി​ൽ​ക്കാ​വു​ന്ന ​ശേമുഷി ​ശ​ക്തിയാ​ർ​ജി​ക്കു​ക​യും ചെ​യ്യു​ന്ന​തോ​ടെ, ന​വ​പ​രി​വ​ർ​ത്ത​നം തു​ട​ങ്ങു​മെ​ന്ന് ക​ണ​ക്കു​കൂ​ട്ടു​ക​യാ​ണ് പ​ണ്ഡി​റ്റ് കെ.​പി. ക​റു​പ്പ​ൻ. മ​റ്റൊ​രു ഭാ​ഷ​യി​ൽ പ​റ​ഞ്ഞാ​ൽ, സാ​മു​ദാ​യി​ക​ാവ​ബോ​ധം മാ​ത്ര​മേ പു​ല​യ​രെ​യും അ​ധഃ​കൃ​ത​രെ​യും സ്വ​ത​ന്ത്ര​മാ​ക്കൂ എ​ന്ന് അ​ദ്ദേ​ഹം ബോ​ധ്യ​പ്പെ​ടു​ത്തു​ക​യാ​ണ്.

അ​ധഃ​കൃ​ത​രു​ടെ ആ​വ​ശ്യ​ത്തി​നാ​യി എ​ഴു​തി​യു​ണ്ടാ​ക്കി​യ 'ആ​ചാ​ര​ഭൂ​ഷ​ണം' ഗ​വ​ൺമെ​ന്റി​ന്റെ ചെ​ല​വി​​ന്മേ​ലാ​ണ് അ​ച്ച​ടി​ച്ച​ത് എ​ന്ന വ​സ്തു​ത, അ​തി​ന്റെ സാ​മൂ​ഹി​കപ്ര​സ​ക്തി വ​ർ​ധി​പ്പി​ക്കു​ന്നു. അ​ധഃ​കൃ​ത സ​മൂ​ഹ​ത്തി​ന്റെ സ്ഥി​തി ക​ണ​ക്കി​ലെ​ടു​ത്തു​കൊ​ണ്ട് അ​വ​ർ​ക്ക് ഒ​രു പെ​രു​മാ​റ്റ​ച്ച​ട്ട​മെ​ന്നോ ആ​ചാ​ര​മെ​ന്നോ പ​റ​യാ​വു​ന്ന കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ന്നു. കു​ടും​ബ​വ്യ​വ​സ്ഥ​യും സ്ത്രീ-​പു​രു​ഷ ബ​ന്ധ​വും ക്ര​യ​വി​ക്ര​യ രീ​തി​ക​ളും ക​റു​പ്പ​ൻ പ​രി​ശോ​ധി​ക്കു​ന്നു. ഒ​രു വ്യ​വ​സ്ഥ​യി​ല്ലാ​യ്മ​യി​ലാ​ണ് അ​ധഃ​കൃ​ത സ​മൂ​ഹം നി​ല​നി​ൽ​ക്കു​ന്ന​ത് എ​ന്ന​ത് ഒ​രു യാ​ഥാ​ർ​ഥ്യ​മാ​ണ്. ആ ​സ​മൂ​ഹ​ത്തി​ന് ഒ​രു വ്യ​വ​സ്ഥ​യു​ണ്ടാ​വു​ക, അ​തി​ന് ചി​ല ന​ട​പ​ടി​ക്ര​മ​ങ്ങൾ ആ​വ​ശ്യ​മാ​യി​രി​ക്കു​ന്നു. ആ​യ​തി​നാ​ൽ, ത​ന്റെ ആ​ചാ​ര​ഭൂ​ഷ​ണം അ​ധഃ​കൃ​ത​രു​ടെ പ​ല​വി​ധ കൂ​ട്ടാ​യ്മ​ക​ളി​ലും വാ​യി​ച്ചു ച​ർ​ച്ച​ചെ​യ്താ​ണ്, പ​ണ്ഡി​റ്റ് കെ.​പി. ക​റു​പ്പ​ൻ പു​റ​ത്തി​റ​ക്കി​യ​ത്. അ​താ​വ​ശ്യ​പ്പെ​ടു​ന്ന രീ​തി​ക​ൾ അ​ഥ​വാ സാ​മു​ദാ​യി​ക ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ അ​ധഃ​കൃ​ത സ​മൂ​ഹ​ത്തെ ന​വീ​ക​രി​ക്കാ​ൻ പ​ര്യാ​പ്ത​മാ​യി​രു​ന്നു. പ​ക്ഷേ, വ്യ​ക്ത​മാ​യ ഒ​രു സാ​മ്പ​ത്തി​ക ഘ​ട​ന പ​റ​യാ​തെ പോ​യി; എ​ന്തു​കൊ​ണ്ടോ?

കി​ഴ​ക്ക് സൂ​ര്യ​ൻ ഉ​ദി​ക്കു​ന്ന​തോ​ടെ​യാ​ണ് ന​മ്മു​ടെ പ​ക​ൽജീ​വി​തം തു​ട​ങ്ങു​ക. പു​ല​ർ​കാ​ല​ത്തേ എ​ഴു​ന്നേ​റ്റ് വ​രു​ന്ന ഒ​രു സ​മു​ദാ​യാം​ഗം പി​ന്നീ​ട് ചെ​യ്യേ​ണ്ട കൃ​ത്യ​ങ്ങ​ൾ പ്ര​തി​പാ​ദി​ക്കു​ന്നു. മ​നു​ഷ്യ​രു​ടെ ബു​ദ്ധി​യെ​യും ആ​രോ​ഗ്യ​ത്തെ​യും നി​ല​നി​ർ​ത്തു​ന്ന ഘ​ട​ക​മാ​ണ് നേ​ര​ത്തേയു​ള്ള ഉ​ണ​ര​ൽ എ​ന്നാ​ണ് പ​ണ്ഡി​റ്റ് ക​റു​പ്പ​ന്റെ വി​ശ്വാ​സം. പ്ര​ഭാ​ത​കൃ​ത്യ​ങ്ങ​ൾ നി​ർ​വ​ഹി​ച്ച​ശേ​ഷം കു​ളി​ച്ച് പ്ര​ഭാ​ത​ഭ​ക്ഷ​ണം ക​ഴി​ച്ച് പ​ക​ൽ തു​ട​ങ്ങു​ന്നു. പ്ര​ഭാ​ത​ത്തി​ൽ പ്രാ​ർ​ഥി​ക്കാ​ൻ ഒ​രു പ്ര​ഭാ​ത​ഗീ​ത​വും സ​ന്ധ്യ​യി​ൽ ആ​ല​പി​ക്കാ​ൻ ഒ​രു സ​ന്ധ്യാ​ഗീ​ത​വും അ​ദ്ദേ​ഹം പ​റ​ഞ്ഞു​കൊ​ടു​ക്കു​ന്നു. ആ​ചാ​ര​ഭൂ​ഷ​ണ​ത്തി​ൽ പ​ല​ർ​ക്കും അ​റി​യാ​വു​ന്ന കാ​ര്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, പ്ര​ഭാ​ത​ഗീ​ത​വും സ​ന്ധ്യാ​ഗീ​ത​വും പ​ണ്ഡി​റ്റ് കെ.​പി. ക​റു​പ്പ​ന്റെ സ്വ​ത​ന്ത്ര ര​ച​ന​ക​ളാ​ണ്. സ​മു​ദാ​യാം​ഗ​ങ്ങ​ൾ ഈ​ശ്വ​ര​വി​ശ്വാ​സി​ക​ളാ​യി​രി​ക്ക​ണ​മെ​ന്ന് ബോ​ധ്യ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്നു ഈ ​ര​ച​ന​ക​ൾ. കാ​ണാ​യ ലോ​ക​ങ്ങ​ൾ ഒ​ക്കെ​യും സൃ​ഷ്ടി​ച്ച ത​മ്പു​രാ​നെ സ്തു​തി​ക്കു​ക​യാ​ണ് പ്ര​ഭാ​ത​ഗീ​ത​ത്തി​ൽ. അ​തി​ങ്ങ​നെ അ​വ​സാ​നി​ക്കു​ന്നു:

''അ​ന്ധ​മാം വി​ശ്വാ​സ​മെങ്ങും

നീ​ങ്ങ​ട്ടെ,

കാ​ന്തി​യും ശ​ക്തി​യും വ​ച്ചി​ട​ട്ടെ!''

സ​ക​ല​വി​ധ അ​ന്ധ​വി​ശ്വാ​സ​ങ്ങ​ളെ​യും മാ​റ്റാ​ൻ ശ​ക്തി​യു​ള്ള ത​മ്പു​രാ​നെ മ​ന​സ്സി​ൽ ക​രു​ത​ണ​മെ​ന്നാ​ണ് പൊ​രു​ൾ എ​ന്ന് തോ​ന്നു​ന്നു. അ​തോ​ടെ ഈ​ശ്വ​ര​നെ ഉ​ൾ​ക്കൊ​ള്ളു​ക​യും മ​നു​ഷ്യ​ൻ പ്ര​കാ​ശി​ത​മാ​വു​ക​യും ചെ​യ്യും എ​ന്ന് ധ്വ​നി​പ്പി​ക്കു​ന്നു. ഈ​ശ്വ​ര​നു​മാ​യി ത​ർ​ക്കി​ക്കാ​ന​ല്ല, ആ​ത്മീ​യ ശ​ക്തി​യാ​ണ് സ​മു​ദാ​യാം​ഗ​ങ്ങ​ൾ തൊ​ഴി​ലി​ന് ഏ​ർ​പ്പെ​ടു​ന്ന​തി​ന് മു​മ്പേ ആ​ർ​ജി​ക്കേ​ണ്ട​ത് എ​ന്നു​കൂ​ടി പ​ണ്ഡി​റ്റ് ക​റു​പ്പ​ൻ പ​റ​ഞ്ഞു​വെ​ക്കു​ന്നു.

മ​ക്ക​ളെ സം​ര​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്ന് ദേ​വി​യോ​ട് അ​പേ​ക്ഷി​ക്കു​ക​യാ​ണ് സ​ന്ധ്യാ​ഗീ​ത​ത്തി​ൽ. ര​ച​ന സ​മാ​രം​ഭി​ക്കു​ന്ന​ത് ആ ​അ​പേ​ക്ഷ​യോ​ടെ​യാ​ണ്. ഓ​രോ വ്യ​ക്തി​യെ​യും ശു​ദ്ധീ​ക​രി​ക്കു​ന്ന പ്ര​വൃ​ത്തികൂ​ടി ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് ത​മ്പു​രാ​ട്ടി​യോ​ട് പ​റ​യു​ന്നു. ഉ​ള്ള​ി​ലോ​ർ​ക്കു​ംപോ​ലെ പ​റ​വാ​നും ചൊ​ല്ലും​പോ​ലെ പ്ര​കാ​ശി​ക്കാ​നും ക​ഴി​യേ​ണ്ട​താ​കു​ന്നു. ഇ​ച്ഛാ​ശ​ക്തി​യെ ഉ​ണ​ർ​ത്തി​ക്കൊ​ണ്ടു മാ​ത്ര​മേ അ​തി​ന് സാ​ധ്യ​മാ​കൂ. അ​ധഃ​കൃ​ത സ​മൂ​ഹ​ത്തി​ൽ​പെ​ട്ട​വ​ർ അ​റി​യാ​തെ ദു​ർ​ബ​ല​രാ​യി​പ്പോ​കു​ന്ന​തി​ലെ വേ​വ​ലാ​തികൂ​ടി​യാ​കാം ആ ​ചി​ന്ത​ക്ക് പി​റ​കി​ലുള്ള​ത്. ആ​ത്മീ​യ​ത​യോ​ടു​ള്ള പ്ര​ണ​യം വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​നാ​യി ഓ​രോ അം​ഗ​ങ്ങ​ളും പ്ര​വ​ർ​ത്തി​ച്ചേ മ​തി​യാ​വൂ എ​ന്ന തി​രി​ച്ച​റി​വ്, പ്ര​കൃ​തി​യു​മാ​യു​ള്ള മ​നു​ഷ്യ​ന്റെ ഇ​ണ​ക്ക​ത്തെ ഓ​ർ​മ​പ്പെ​ടു​ത്തു​ന്നു. ശാ​ന്തി​യും സ​മാ​ധാ​ന​വും അ​ധഃ​കൃ​ത സ​മൂ​ഹ​ത്തി​ന്റെ വ​ള​ർ​ച്ച​ക്ക് നി​ദാ​ന​മാ​ക​ണ​മെ​ന്ന് സ​ന്ധ്യാ​ഗീ​തം ഉ​ദ്ബോ​ധി​പ്പി​ക്കു​ന്നു. മേ​ൽ സൂ​ചി​പ്പി​ച്ച ക​വി​ത​ക​ളി​ലും ഏ​തെ​ങ്കി​ലും​വി​ധ​മു​ള്ള അ​പൂ​ർ​ണ​ത​യു​ണ്ടെ​ങ്കി​ൽ അ​ത് പ​രി​ഹ​രി​ക്കാ​നാ​കാം 'ആ​ത്മ​ശാ​ന്തി​സ്ത​വം' എ​ഴു​തി​യ​ത്. 'ദേ​ഹ'​ത്തി​ന് ശാ​ന്തി​യു​ണ്ടാ​ക​ട്ടെ എ​ന്ന​ദ്ദേ​ഹം പ്ര​തീ​ക്ഷി​ക്കു​ന്നു. എ​ല്ലാ​യ്പോ​ഴും ക​ല​ഹി​ക്കു​ന്ന​തും പ​ര​സ്പ​രം പോ​ര​ടി​ക്കു​ന്ന​തും അ​ധഃ​കൃ​ത സ​മൂ​ഹ​ത്തി​ന് ഭൂ​ഷ​ണ​മ​ല്ല എ​ന്ന് പ​ണ്ഡി​റ്റ് കെ.​പി. ക​റു​പ്പ​ൻ മ​ന​സ്സി​ലാ​ക്കു​ന്നു. സ​മു​ദാ​യ​ത്തി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന ആ ​പ്ര​വ​ണ​ത മാ​റി​യി​ല്ലെ​ങ്കി​ൽ ഈ ​സ​മു​ദാ​യം ഒ​റ്റ​പ്പെ​ട്ടു​പോ​കുമെ​ന്ന് ഭ​യ​ക്കു​ന്നു. അ​വി​ടെ ശാ​ന്തി​യി​ല്ലാ​താ​കും. സ​മു​ദാ​യ​ത്തി​ന്റെ നി​ല​നി​ൽ​പുത​ന്നെ ചോ​ദ്യം​ചെ​യ്യ​പ്പെ​ടും. ശ​ക്തി​യും കാ​ന്തി​യും ശാ​ന്തി​യു​മാ​ണ് സ​മു​ദാ​യ​ത്തി​ന്റെ ആ​ദ്യ​ത്തെ ബ​ല​മാ​യി​രി​ക്കേ​ണ്ട​തെ​ന്ന് ആ​ചാ​ര​ഭൂ​ഷ​ണം ശ്ര​ദ്ധി​ക്കു​ന്ന ഓ​രോ വ്യ​ക്തി​യും മ​ന​സ്സി​ലാ​ക്കാ​തി​രി​ക്കി​ല്ല. 'ദേ​ഹി​യിങ്ക​ൽ' ശാ​ന്തി​യു​ദി​ക്കു​ന്ന മ​നു​ഷ്യ​രാ​യും ആ​ചാ​ര​ങ്ങ​ൾ വൃ​ത്തി​യാ​യി പ​രി​പാ​ലി​ക്കു​ന്ന ആ​ത്മീ​യബ​ല​മു​ള്ള സ​മു​ദാ​യ​മായും ഭാ​വ​ന ചെ​യ്യു​ക​യാ​ണ് പ​ണ്ഡി​റ്റ് കെ.​പി. ക​റു​പ്പ​ൻ. അ​ദ്ദേ​ഹം നി​ല​നി​ൽ​ക്കു​ന്ന സ​മു​ദാ​യ വ്യ​വ​സ്ഥ​യെ തി​രു​ത്തു​കത​ന്നെ​യാ​ണ്.


കു​ടും​ബ​വ്യ​വ​സ്ഥ എ​ല്ലാ​ത്തി​നേ​ക്കാ​ളും പ്ര​ധാ​ന​മാ​ണ്. പു​രു​ഷ​നും സ്ത്രീ​യും അ​വ​രു​ടെ മ​ക്ക​ളു​മ​ട​ങ്ങു​ന്ന സ​മൂ​ഹ​ത്തി​ൽ, സ്ത്രീ​ക​ൾ പെ​രു​മാ​റേ​ണ്ട​തെ​ങ്ങ​നെ​യെ​ന്ന് നി​രീ​ക്ഷി​ക്കു​ന്നു. അ​വ​രു​ടെ വി​വാ​ഹം, സ്ത്രീ-​പു​രു​ഷ ബ​ന്ധം, സ​മു​ദാ​യ​ത്തി​ലെ മ​റ്റു​ള്ള​വ​രു​മാ​യു​ള്ള സ്നേ​ഹ​ബ​ന്ധം – ഇ​തൊ​ക്കെ സാ​ന്ദ​ർ​ഭി​ക​മാ​യി ച​ർ​ച്ച​ചെ​യ്യു​ന്നു. പു​രു​ഷ​ന്മാ​രെ​പ്പോ​ലെ സ്ത്രീ​ക​ൾ ഉ​ണ​ർ​ന്നു​ക​ഴി​ഞ്ഞാ​ൽ ദേ​ഹ​ശു​ദ്ധി​യും ഈ​ശ്വ​രഭ​ജ​ന​വും ചെ​യ്യേ​ണ്ട​താ​ണ്. ല​ഘു​ഭ​ക്ഷ​ണം ക​ഴി​ച്ചി​ട്ടു മാ​ത്ര​മേ അ​വ​രും ത​ങ്ങ​ളു​ടെ തൊ​ഴി​ലി​ൽ ഏ​ർ​പ്പെ​ടാ​വൂ എ​ന്നാ​ണ് ക​റു​പ്പ​ന്റെ നി​ർ​ദേ​ശം. ഈ ​ക​ർ​മ​പ​രി​പാ​ടി​ക​ളി​ൽ തെ​ല്ലും മാ​റ്റംവ​രാ​തെ നോ​ക്കു​ക​യും വേ​ണം. കൂ​ട്ട​ത്തി​ൽ വി​വാ​ഹം, പ്ര​സ​വം, കു​ട്ടി​ക​ളെ വ​ള​ർ​ത്ത​ൽ തു​ട​ങ്ങി നി​ര​വ​ധി കാ​ര്യ​ങ്ങ​ൾ സ്ത്രീ​ക​ൾ​ക്ക് ചെ​യ്തു​തീ​ർ​ക്കാ​നു​ള്ള​തു​കൊ​ണ്ട് കു​ടും​ബ​വ്യ​വ​സ്ഥി​തി​യി​ൽ സ്ത്രീ​ക​ൾ​ക്കു​ള്ള പ്രാ​ധാ​ന്യം ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ല. ഈ ​വ​ക കാ​ര്യ​ങ്ങ​ൾ പ​റ​യു​മ്പോ​ൾ ചു​റ്റു​പാ​ടും നി​ല​നി​ൽ​ക്കു​ന്ന പു​രു​ഷാ​ധി​കാ​ര വ്യ​വ​സ്ഥ​യെ പ്ര​കോ​പി​പ്പി​ക്കാ​ൻ പ​ണ്ഡി​റ്റ് ക​റു​പ്പ​ൻ ഒ​രു​മ്പെ​ട്ടി​ട്ടി​ല്ല. വാ​സ്ത​വ​ത്തി​ൽ പു​രു​ഷാ​ധി​കാ​രം സൃ​ഷ്ടി​ക്കു​ന്ന വി​പ​ത്തു​ക​ൾ, പു​ല​യ സ​മു​ദാ​യ​ത്തി​ന് പെ​രു​മാ​റ്റ​ച്ച​ട്ടം ത​യാ​റാ​ക്കു​മ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്റെ കാ​ഴ്ച​വ​ട്ട​ത്തു​ണ്ടാ​യി​രു​ന്നി​രി​ക്കാം. അ​തു​കൊ​ണ്ടു​ത​ന്നെ, സ്ത്രീ​ക​ൾ കൂ​ടു​ത​ലാ​യി മു​ന്നോ​ട്ടു​വ​രേ​ണ്ട​തി​നെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം ആ​ലോ​ചി​ക്കു​ന്നു. 1932​ൽ ത​ന്റെ സ​മു​ദാ​യാം​ഗ​ങ്ങ​ളോ​ട് ന​ട​ത്തി​യ ഒ​രു പ്ര​സം​ഗ​ത്തി​ൽ ഈ ​പ്ര​ശ്നം അ​ദ്ദേ​ഹം ഉ​ന്ന​യി​ച്ചി​രു​ന്നു. ചി​ല ച​രി​ത്ര​ഘ​ട്ട​ങ്ങ​ളി​ൽ ന​മ്മു​ടെ പു​രോ​ഗ​തി ചി​ന്ത​യു​ള്ള​വ​ർ അ​വ​ത​രി​പ്പി​ച്ച സ്ത്രീ​മു​ന്നേ​റ്റ വാ​ദ​ങ്ങ​ൾ വേ​ണ്ട​പോ​ലെ കാ​ണാ​തെ പോ​യോ, ന​മ്മു​ടെ ന​വ​ ഫെ​മി​നി​സ്റ്റു​ക​ൾ. കു​ടും​ബ​വ്യ​വ​സ്ഥ​ക്ക് ഉ​ള്ളി​ൽനി​ന്നു​കൊ​ണ്ടാ​ണ് അ​വ​ൾ സ്ത്രീ​യെ​ക്കു​റി​ച്ച് സം​സാ​രി​ച്ച​ത്. ഫെ​മി​നി​സം കു​ടും​ബ​വ്യ​വ​സ്ഥ​ക്ക് പു​റ​ത്തു​നി​ന്ന് സ്ത്രീ​ക​ൾ​ക്കുവേ​ണ്ടി വാ​ദി​ക്കു​ന്നു.

അ​ധഃ​കൃ​ത​രു​ടെ സാ​മു​ദാ​യി​ക ശ​രീ​രം അ​ക്കാ​ല​ത്ത് പു​രു​ഷസ​മ്മ​ർ​ദങ്ങ​ളി​ൽ അ​ലം​കൃ​ത​ങ്ങ​ളാ​യി​രു​ന്നി​ല്ല എ​ന്ന് പ​റ​യാ​തി​രി​ക്കാ​നാ​വി​ല്ല. ആ ​സ​മു​ദാ​യ​ത്തെ എ​ത്ര​മാ​ത്രം വി​ശു​​ദ്ധി​യോ​ടെ നി​ല​നി​ർ​ത്താം എ​ന്നാ​യി​രു​ന്ന​ല്ലോ പ​ണ്ഡി​റ്റ് ക​റു​പ്പ​ന്റെ ചി​ന്ത. അ​തി​നാ​യി സാ​മു​ദാ​യി​കാ​ചാ​ര​ങ്ങ​ളെ പു​തു​ക്കു​ന്നു. അ​ടി​മ​ത്ത​വും അ​യി​ത്താ​ചാ​ര​ങ്ങ​ളും മ​റ്റും ഒ​ഴി​വാ​ക്ക​പ്പെ​ട​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്നു. ഇ​തൊ​രു വി​ചാ​ര​ണ​യ​ല്ല, ഒ​രു വീ​ണ്ടെ​ടു​പ്പാ​ണ്. മ​ര​ണാ​ടി​യ​ന്ത​ിരം, വി​ഭ​വ​ങ്ങ​ൾ, ഭ​ക്ഷ​ണം എ​ന്നി​വ​യെ​ക്കു​റി​ച്ച് ചെ​റു​താ​യി പ്ര​തി​പാ​ദി​ക്കു​ന്ന ഗ്ര​ന്ഥ​കാ​ര​ൻ, അ​ച്ചാ​രം, പാ​റ, സ്ഥാ​നം, ക​ര എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലും ന​ട​ത്തു​ന്ന നി​രീ​ക്ഷ​ണ​ങ്ങ​ൾ ശ്ര​ദ്ധേ​യ​മാ​ണ്. പ​ല​വി​ധ അ​വ​കാ​ശ​ങ്ങ​ളും അ​ധഃ​കൃ​ത​ർ​ക്ക് ഇ​ട​യി​ൽ നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ഗു​ണ​ദോ​ഷ​കാ​ര​ന് ഭാ​ര​മി​ല്ലാ​ത്ത വി​ധ​ത്തി​ൽ അ​വ​കാ​ശ​ങ്ങ​ളു​ടെ സം​ഖ്യ​യൊ​ക്കെ ക​ഴി​വ​തും ചു​രു​ക്കി തി​ട്ട​പ്പെ​ടു​ത്തേ​ണ്ട​താ​ണ് എ​ന്നാ​ണ് ആ ​നി​ർ​ദേ​ശം. വിവാഹബന്ധം പി​രി​യു​മ്പോൾ പ​ല അ​വ​കാ​ശ​ങ്ങ​ളും സ്ത്രീ​ക​ൾ​ക്ക് ഇ​രി​ക്കു​ന്ന​താ​ണെ​ന്നും പ​റ​യു​ന്നു.

അ​വ​കാ​ശ​ത്ത​ർ​ക്ക​ങ്ങ​ൾ ആ ​സ​മു​ദാ​യ​ത്തെ സ്ത്രീ-​പു​രു​ഷ ബ​ന്ധ​​ങ്ങ​ളെ വ​ല്ലാ​തെ ബാ​ധി​ക്കു​മെ​ന്ന തി​രി​ച്ച​റി​വ് പ​ണ്ഡി​റ്റ് കെ.​പി. ക​റു​പ്പ​നു​ണ്ട്. ഇ​പ്ര​കാ​രം നോ​ക്കി​യാ​ൽ അ​ധഃ​കൃ​ത​രു​ടെ അ​ല്ലെ​ങ്കി​ൽ ദ​ലി​ത​രു​ടെ ജീ​വി​തം സ​ന്തു​ഷ്ട​ക​ര​വും ആ​ന​ന്ദ​ക​ര​വും ആ​ക​ണ​മെ​ന്ന ഉ​ദ്ദേ​ശ്യത്തി​ന്റെ വാ​ങ്മ​യ രൂ​പ​മാ​ണ്. മ​നു​ഷ്യ​ന്റെ ആ​ചാ​ര​ങ്ങ​ളെ സം​ബ​ന്ധി​ക്കു​ന്ന രേ​ഖ. അ​ത് പു​ല​യ​ർ​ക്കു മാ​ത്ര​മ​ല്ല, ദ​ലി​ത് ജീ​വി​ത​മു​ള്ള എ​ല്ലാ അ​വ​ശസ​മു​ദാ​യാം​ഗ​ങ്ങ​ൾ​ക്കും പ്ര​ചോ​ദ​ന​വും നീ​തി​യു​മാ​കു​ന്നു. സ​ാമു​ദാ​യി​കാ​ന​ന്ദം സാ​മൂ​ഹി​ക​നീ​തി​യി​ൽ അ​ധി​ഷ്ഠി​ത​മാ​യി​രി​ക്കു​ന്നു.

News Summary - Pandit Karuppan contribution