Begin typing your search above and press return to search.
proflie-avatar
Login

കെ.എ.എസിലും അട്ടിമറി​: പിന്നാക്കക്കാർക്ക്​ നഷ്​ടവും​ മു​​ന്നാ​​ക്ക​​ക്കാ​​ർ​​ക്ക് നേട്ടവും -അന്വേഷണം

കെ.എ.എസിലും അട്ടിമറി​: പിന്നാക്കക്കാർക്ക്​ നഷ്​ടവും​ മു​​ന്നാ​​ക്ക​​ക്കാ​​ർ​​ക്ക് നേട്ടവും  -അന്വേഷണം
cancel
കേ​ര​ള അ​ഡ്​​മി​നി​സ്​​​ട്രേ​റ്റി​വ്​ സ​ർ​വി​സി​ലേ​ക്ക്​ റാ​ങ്ക്​ ലി​സ്​​റ്റ്​ പ്ര​സി​ദ്ധീ​ക​രി​ച്ചു. മൂ​ന്നു സ്​​ട്രീ​മി​ലാ​യി നി​യ​മ​ന​ന​ട​പ​ടി മു​ന്നോ​ട്ടു​പോ​വു​ക​യാ​ണ്. ഇ​വി​ടെ എ​ങ്ങ​നെ പി​​ന്നാ​​ക്ക​​ക്കാ​​ർ​​ക്ക്​ മെ​​റി​​റ്റ് സീ​​റ്റു​​ക​​ൾ ന​​ഷ്​​ട​​മാ​​കു​​ന്നു​വെ​ന്ന്​ വ്യ​ക്ത​മാ​ക്കു​ക​യാ​ണ്​ ലേ​ഖ​ക​ൻ.

കേ​​ര​​ള​​ത്തി​​െ​ൻ​റ സ്വ​​ന്തം സി​​വി​​ല്‍ സ​​ര്‍വി​സ് എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന, അ​​ഥ​​വാ സി​വി​​ൽ സ​​ർ​​വി​​സി​​നു സ​​മാ​​ന​​മാ​​യി സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ ന​​ട​​പ്പാ​​ക്കു​​ന്ന ഭ​​ര​​ണ സ​​ർ​​വി​സാ​​യ, കേ​​ര​​ള അ​​ഡ്മി​​നി​​സ്ട്രേ​​റ്റി​വ് സ​​ർ​​വിസി​​ലേ​​ക്കു (കെ.​​എ.​​എ​​സ്) തി​​ര​ഞ്ഞെ​​ടു​​ക്കേ​​ണ്ട​​വ​​രു​​ടെ റാ​​ങ്ക് പ​​ട്ടി​​ക, കേ​​ര​​ള പ​​ബ്ലി​​ക് സ​​ർ​​വി​സ് ക​​മീ​​ഷ​​ൻ 2021 ഒ​​ക്​​ടോ​​ബ​​ർ 8നു ​​കേ​​ര​​ള പ​​ബ്ലി​​ക് സ​​ർ​​വി​സ് ക​​മീ​​ഷ​​ൻ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

റാ​​ങ്ക് പ​​ട്ടി​​ക​​യി​​ൽ, മൂ​​ന്നു സ്ട്രീ​​മു​​ക​​ളി​​ലാ​​യി, 562 പേ​​രാ​​ണു​​ള്ള​​ത്. മെ​​യി​​ൻ ലി​​സ്​​റ്റി​​ൽ 68 പേ​​രും സ​​പ്ലി​​മെ​​ൻ​റ​റി​​യി​​ൽ 122 പേ​​രും ഉ​​ൾ​​പ്പെ​​ടെ, 190 പേ​​രാ​​ണ് സ്ട്രീം ​​ഒ​​ന്നി​​െ​ൻറ പ​​ട്ടി​​ക​​യി​​ലു​​ള്ള​​ത്. 70 പേ​​രു​​ടെ മെ​​യി​​ൻ ലി​​സ്​​റ്റും 115 പേ​​രു​​ടെ സ​​പ്ലി​​മെ​ൻ​റ​​റി​​യും ഉ​​ൾ​​െ​പ്പ​​ടെ, സ്ട്രീം ​​ര​​ണ്ടി​​െ​ൻ​റ പ​​ട്ടി​​ക​​യി​​ൽ 185 പേ​​രു​​ണ്ട്. 187 പേ​​രാ​​ണു സ്ട്രീം ​​മൂ​​ന്നി​​െ​ൻറ പ​​ട്ടി​​ക​​യി​​ൽ. ഇ​​തി​​ൽ 69 പേ​​ർ മെ​​യി​​ൻ ലി​സ്​​റ്റി​​ലും 118 പേ​​ർ സ​​പ്ലി​​മെ​​ൻ​റ​​റി ലി​​സ്​​റ്റി​​ലു​​മാ​​ണ്.

24 വ​​കു​​പ്പു​​ക​​ളി​​ലെ 105 ഒ​​ഴി​​വു​​ക​​ളാ​​ണ് നി​​ല​​വി​​ൽ കെ.​​എ.​​എ​​സി​​ലേ​​ക്കു മാ​​റ്റി​​യി​​ട്ടു​​ള്ള​​ത്. ഓ​​രോ സ്ട്രീ​​മി​​ലും 35 പേ​​രെ വീ​​തം, ആ​​കെ 105 ത​​സ്തി​​ക​​ക​​ളി​​ലേ​ക്കാ​​ണ് ആ​​ദ്യ നി​​യ​​മ​​നം. കേ​​ര​​ള​​പ്പി​​റ​​വി ദി​​ന​​മാ​​യ ന​​വം​​ബ​​ർ ഒ​​ന്നി​​നു നി​​യ​​മ​​ന ശി​​പാ​​ശ ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ൾ​​ക്കു ന​​ൽ​​കി​​ക്ക​​ഴി​​ഞ്ഞു. 25.10.2021 ആ​​ണ് അ​​ഡ്വൈ​​സ് തീ​​യ​​തി​​യാ​​യി കാ​​ണി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ഓ​​രോ സ്ട്രീ​​മി​​ൽ​നി​​ന്നും 35 പേ​​രെ വീ​​തം, പി.​​എ​​സ്.​സി ​എ​​ല്ലാ​​യ്പ്പോ​​ഴും ചെ​​യ്യു​​ന്ന​പോ​​ലെ, 20 യൂ​​നി​​റ്റ് റൊ​​ട്ടേ​​ഷ​​ൻ സ​​മ്പ്ര​​ദാ​​യ​ത്തി​​ലൂ​​ടെ ത​​ന്നെ​​യാ​​ണ്​ തി​​ര​​ഞ്ഞെ​​ടു​​ത്തി​​രി​​ക്കു​​ന്ന​​ത്. ഇ​​ങ്ങ​​നെ തി​​ര​​ഞ്ഞെ​​ടു​​ത്ത​പ്പോ​​ൾ, സം​​വ​​ര​​ണ സ​​മു​​ദാ​​യ​​ക്കാ​​ർ​​ക്ക്​ എ​​ന്തെ​​ങ്കി​​ലും ന​​ഷ്​​ടം ഉ​​ണ്ടാ​​യോ? ന​​ഷ്​​ട​​മു​​ണ്ടാ​യി​​ട്ടു​​ണ്ടെ​​ങ്കി​​ൽ ആ​​ർ​​ക്കാ​​ണ്​ നേ​​ട്ട​​മു​​ണ്ടാ​​യി​​ട്ടു​​ള്ള​​ത്? ഇ​​ക്കാ​​ര്യ​​മാ​​ണ് ഇ​​വി​​ടെ വി​​ശ​​ദ​മാ​​യി പ​​രി​​ശോ​​ധി​​ക്കു​​ന്ന​​ത്.

സം​​വ​​ര​​ണ നി​​യ​​മം

കേ​​ര​​ള സ​​ര്‍ക്കാ​​ര്‍ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലും സം​​സ്ഥാ​​ന സ​​ർ​​ക്കാ​​റി​​െ​ൻ​റ കീ​​ഴി​​ലു​​ള്ള പൊ​​തു​​മേ​​ഖ​​ലാ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലും സം​​വ​​ര​​ണം പാ​​ലി​​ക്കേ​​ണ്ട​​ത് എ​​ങ്ങ​​നെ​​യെ​​ന്നു നി​​ര്‍ദേ​​ശി​​ക്കു​​ന്ന നി​​യ​​മ​​മാ​​ണ്, 23-12-1958നു ​​പ്രാ​​ബ​​ല്യ​​ത്തി​​ൽ വ​​ന്ന, കേ​​ര​​ള സ്​​റ്റേ​​റ്റ് & സ​​ബോ​​ഡി​​നേ​​റ്റ് സ​​ര്‍വി​സ​​സ് റൂ​​ള്‍സ് (കെ.എ​​സ് & എ​​സ്.​എ​​സ്.​​ആ​​ര്‍) ര​​ണ്ടാം ഭാ​​ഗം (ജ​​ന​​റ​​ല്‍ റൂ​​ള്‍സ്) 14 മു​​ത​​ല്‍ 17 വ​​രെ​​യു​​ള്ള ച​​ട്ട​​ങ്ങ​​ൾ. അ​​തി​​ലെ ച​​ട്ടം 14 (എ), ​​നി​​യ​​മ​​ന​​ത്തി​​െ​ൻ​റ യൂ​​നി​​റ്റ് 20 ആ​​യി​​രി​​ക്ക​​ണ​​മെ​​ന്നും അ​​തി​​ല്‍ ര​​ണ്ടെ​​ണ്ണം പ​​ട്ടി​​ക​​ജാ​​തി-​​പ​​ട്ടി​​ക വ​​ര്‍ഗ​​ക്കാ​​ര്‍ക്കും എ​​ട്ടെ​​ണ്ണം മ​​റ്റു പി​​ന്നാ​​ക്ക വ​​ര്‍ഗ​​ങ്ങ​​ള്‍ക്കും ന​​ല്‍ക​​ണ​​മെ​​ന്നും ബാ​​ക്കി പ​​ത്തെ​​ണ്ണം മെ​​റി​​റ്റ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ നി​​ക​​ത്ത​​ണ​​മെ​​ന്നും നി​​ഷ്ക​​ര്‍ഷി​​ക്കു​​ന്നു. [Rule 14(a): The unit of appointment for the purpose of this rule shall be 20, of which two shall be reserved for Scheduled Castes and Scheduled Tribes and 8 shall be reserved for the Other Backward Classes and remaining 10 shall be filled on the basis of merit: (ഊ​​ന്ന​​ൽ കൂ​​ട്ടി​ച്ചേ​​ർ​​ത്ത​​ത്) (ഈ ​​നി​​യ​​മ​​ത്തി​​െ​ൻ​റ ഉ​​ദ്ദേ​​ശ്യ​​ത്തി​​നാ​​യി, നി​​യ​​മ​​ന യൂ​​നി​​റ്റ് 20 ആ​​യി​രി​​ക്കും; അ​​തി​​ൽ ര​​ണ്ടെ​​ണ്ണം പ​​ട്ടി​​ക​​ജാ​​തി​​ക്കാ​​ർ​​ക്കും പ​​ട്ടി​​ക​​വ​​ർ​​ഗ​​ക്കാ​​ർ​​ക്കു​​മാ​​യി നീ​ക്കി​​വെ​ക്കും, 8 എ​​ണ്ണം മ​​റ്റു പി​​ന്നാ​​ക്ക വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്കാ​​യി നീ​​ക്കി​​വെ​ക്കും, ശേ​​ഷി​​ക്കു​​ന്ന 10 എ​​ണ്ണം മെ​​റി​​റ്റി​​െ​ൻ​റ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ നി​​ക​​ത്തും).

മെ​​റി​​റ്റ് സീ​​റ്റു​​ക​​ളെ പി.​​എ​​സ്.​സി ​വി​​ശേ​​ഷി​​പ്പി​​ക്കു​​ന്ന​​ത് ഓ​​പ​​ൺ കോം​​പ​​റ്റീ​​ഷ​​ൻ (ഒ.​​സി) എ​​ന്നാ​​ണ്. അ​​താ​​യ​​ത് തു​​റ​​ന്ന മ​​ത്സ​​ര ടേ​​ണു​​ക​​ൾ. ആ ​​ടേ​​ണു​​ക​​ളി​​ലേ​​ക്ക് സ​​മു​​ദാ​​യ വ്യ​​ത്യാ​​സ​​മ​ന്യേ എ​​ല്ലാ​​വ​​ർ​​ക്കും മ​​ത്സ​​രി​​ച്ചു ക​​യ​​റാ​​ൻ അ​​വ​​കാ​​ശ​​മു​​ണ്ട്. മെ​​റി​​റ്റ് സീ​​റ്റി​​ൽ പ​​രി​​ഗ​​ണി​​ക്ക​​പ്പെ​​ടാ​​ൻ ദ​​ലി​​ത്-​​പി​​ന്നാ​​ക്ക വി​​ഭാ​​ഗ​​ക്കാ​​ർ​​ക്കും അ​​വ​കാ​​ശ​​മു​​ണ്ടെ​​ന്ന​​ർ​​ഥം.

എ​​സ്.​സി-​​എ​​സ്.​​ടി-​​ഒ.​​ബി.​​സി​​ക്കാ​​രു​​ടെ ആ ​​മെ​​റി​​റ്റ് അ​​വ​​കാ​​ശ​​ത്തെ​​ക്കു​റി​​ച്ചു പ്ര​​തി​​പാ​​ദി​​ക്കു​​ന്ന​​ത് ച​​ട്ടം 14 (ബി) യി​​ൽ ആ​​ണ്. പ​​ട്ടി​​ക​​ജാ​​തി-​​പ​​ട്ടി​​ക​​വ​​ര്‍ഗ-​​മ​​റ്റു പി​​ന്നാ​​ക്ക​​വ​​ര്‍ഗ (ഒ.​​ബി.​​സി)​​ഉ​​ദ്യോ​​ഗാ​​ര്‍ഥി​​ക​​ള്‍ക്കും മെ​​റി​​റ്റ് നി​​യ​​മ​​ന​​ത്തി​​ന് അ​​ര്‍ഹ​ത​​യു​​ണ്ടെ​​ന്നും അ​​ങ്ങ​​നെ അ​​വ​​ര്‍ക്കു മെ​​റി​​റ്റി​​ല്‍ (തു​​റ​​ന്ന മ​​ത്സ​​ര​​ത്തി​​ല്‍) നി​​യ​​മ​​നം കി​​ട്ടി​​യെ​​ന്നു ക​​രു​​തി, അ​​വ​​ര്‍ക്കാ​​യി സം​​വ​​ര​​ണം ചെ​​യ്തി​​ട്ടു​​ള്ള സീ​​റ്റു​​ക​​ളെ അ​​തു ബാ​​ധിക്ക​​രു​​തെ​​ന്ന്, അ​​ഥ​​വാ ആ ​​സീ​​റ്റി​​ല്‍ കു​​റ​​വു​​വ​​രു​​ത്ത​​രു​​തെ​​ന്നു നി​​യ​​മം അ​​നു​​ശാ​​സി​ക്കു​​ന്നു. [Ruel 14 (b): The claims of members of Scheduled Castes and Scheduled Tribes and other Backward Classes shall also be considered for the appointments which shall be filled on the basis of merit and where a candidate belonging to a Scheduled Caste, Scheduled Tribe or Other Backward Class is selected on the basis of merit, the number of posts reserved for Scheduled Castes, Scheduled Tribes or for Other Backward Classes as the case may be, shall not in any way be affected.] (ഉൗന്നൽ കൂ​​ട്ടി​​ച്ചേ​​ർ​​ത്ത​​ത്) (മെ​​റി​​റ്റി​​െ​ൻ​റ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ നി​​ക​​ത്ത​​പ്പെ​​ടു​​ന്ന നി​​യ​​മ​​ന​​ങ്ങ​​ളി​ൽ, ​പ​​ട്ടി​​ക​​ജാ​​തി, പ​​ട്ടി​​ക​​വ​​ർ​​ഗ, മ​​റ്റു പി​​ന്നാ​​ക്ക വി​​ഭാ​​ഗ​​ങ്ങ​​ളി​​ലെ അം​​ഗ​​ങ്ങ​​ളു​​ടെ അ​​വ​കാ​​ശ​​ങ്ങ​​ളും കൂ​​ടി പ​​രി​​ഗ​​ണി​​ക്ക​​ണം. അ​​ങ്ങ​​നെ പ​​ട്ടി​​ക​​ജാ​​തി, പ​​ട്ടി​​ക​​വ​​ർ​​ഗ​​ക്കാ​​ർ അ​ല്ലെ​​ങ്കി​​ൽ മ​​റ്റു പി​​ന്നാ​​ക്ക വി​​ഭാ​​ഗ​​ക്കാ​​ർ മെ​​റി​​റ്റി​​െ​ൻ​റ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ തി​​ര​​ഞ്ഞെ​​ടു​ക്ക​​പ്പെ​​ട്ടാ​​ലും അ​​വ​​ർ​​ക്കാ​​യി സം​​വ​​ര​​ണം ചെ​​യ്തി​​ട്ടു​​ള്ള ത​​സ്തി​​ക​​ക​​ളു​​ടെ എ​​ണ്ണ​​ത്തെ അ​​ത് ഒ​​രു​ത​​ര​​ത്തി​​ലും ബാ​​ധി​​ക്കാ​​നും പാ​​ടി​​ല്ല).

സം​​വ​​ര​​ണ സ​​മു​​ദാ​​യ​​ക്കാ​​ർ​​ക്കു നി​​യ​​മ​​നം കി​​ട്ടാ​​ൻ ര​​ണ്ടു ​െക്ല​​യിം- മെ​​റി​​റ്റ് ക്ലെ​​യി​​മും സം​​വ​​ര​​ണ ക്ലെ​​യി​​മും- ഉ​​ണ്ടെ​​ന്നാ​​ണ്​ ഇ​​തി​​ൽ​നി​​ന്നു മ​​ന​​സ്സി​​ലാ​​ക്കേ​​ണ്ട​ത്. ​മെ​​റി​​റ്റി​​ൽ സെ​​ല​​ക്​​ഷ​​ൻ ല​​ഭി​​ക്കാ​​ത്ത​​വ​​രെ മാ​​ത്ര​​മേ സം​​വ​​ര​​ണ​​ത്തി​​ൽ സെ​​ല​​ക്റ്റ് ചെ​​യ്യേ​​ണ്ട​​തു​​ള്ളൂ. അ​​ഥ​​വാ മെ​​റി​​റ്റി​​ൽ സെ​​ല​​ക്റ്റ് ചെ​​യ്യ​​പ്പെ​​ടാ​​ൻ അ​​ർ​​ഹ​​ത​​യു​​ള്ള​​വ​​രെ ഒ​​രു കാ​​ര​​ണ​​വ​​ശാ​​ലും സം​​വ​​ര​​ണ​​ത്തി​​ലേ​​ക്കു മാ​​റ്റ​​രു​​ത്. അ​​ങ്ങ​​നെ മാ​​റ്റി​​യാ​​ൽ ആ ​​സം​​വ​​ര​​ണ​വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്ക് അ​​ത്ര​​യും സീ​​റ്റു​​ക​​ളു​​ടെ ന​​ഷ്​​ട​​മാ​​ണ് ആ​​ത്യ​​ന്തി​​ക​​മാ​​യി ഉ​​ണ്ടാ​​വു​​ക. എ​​ന്നാ​​ൽ, പി.​എ​​സ്.​സി​​യു​​ടെ സെ​​ല​​ക്​​ഷ​​നി​​ൽ എ​​പ്പോ​​ഴും സം​​ഭ​​വി​​ക്കു​ന്ന​​ത് ഇ​​താ​​ണ്. കെ.​എ.എ​​സി​​ലും അ​​തുത​​ന്നെ​​യാ​​ണ് ഉ​​ണ്ടാ​​യി​​ട്ടു​​ള്ള​​തെ​​ന്നു നി​​യ​മ​​ന ശി​​പാ​​ർ​​ശ പ​​രി​​ശോ​​ധി​​ച്ച​​പ്പോ​​ൾ മ​​ന​​സ്സി​​ലാ​​യി.

20 യൂ​​നി​​റ്റി​​െ​ൻ​റ പ്ര​​ശ്നം

എ​​ത്ര ഒ​​ഴി​​വു​​ണ്ടെ​​ങ്കി​​ലും 20െൻ​റ ​യൂ​​നി​​റ്റു​​ക​​ളാ​​യെ​​ടു​​ത്തേ സെ​​ല​​ക്​​ഷ​​ൻ ന​​ട​​ത്താ​​ൻ പാ​​ടു​​ള്ളൂ എ​​ന്നാ​​ണ​​ല്ലോ ച​​ട്ടം. അ​​ങ്ങ​​നെ വ​​രു​​മ്പോ​​ൾ, ഓ​​രോ സ്ട്രീ​​മി​​ലും വ​​രു​​ന്ന 35 ഒ​​ഴി​​വു​​ക​​ളെ 20, 15 എ​​ന്ന നി​​ല​​ക്കെ​​ടു​​ത്തേ സെ​​ല​​ക്​​ഷ​​ൻ ന​​ട​​ത്താ​​ൻ സാ​​ധി​​ക്കൂ. അ​​തി​​ൽ 1, 34 ടേ​​ണു​​ക​​ൾ ഡി​​സേ​​ബ്ൾ​​ഡ് വ്യ​​ക്തി​​ക​​ൾ​​ക്കു സം​​വ​​ര​​ണം ചെ​​യ്തി​​ട്ടു​​ണ്ട്. അ​​പ്പോ​​ൾ, റൊ​​ട്ടേ​​ഷ​​ൻ ചാ​​ർ​​ട്ടി​​ലെ 33 ഒ.​​സി ടേ​​ൺ വ​​രെ മാ​​ത്ര​​മേ സെ​​ല​​ക്​​ഷ​​ൻ ന​​ട​​ത്താ​​ൻ സാ​​ധി​​ക്കൂ; അ​​താ​​യ​​ത് 17 ഒ.​​സി ടേ​​ണു​​ക​​ളി​​ലേ​​ക്കും 16 സം​​വ​​ര​​ണ ടേ​​ണു​​ക​​ളി​​ലേ​​ക്കും. പി.​​എ​​സ്.​സി ​നി​​യ​​മ​​ന ശി​​പാ​​ർ​​ശ​​യു​​ടെ കീ​​ഴി​​ൽ, ഒ.​​സി-​​ബി.​സി പൊ​​സി​​ഷ​​ൻ ന​​ൽ​​കി​​യി​​ട്ടു​​ള്ള​​തു നോ​​ക്കി​​യാ​​ൽ ഇ​​തു മ​​ന​​സ്സി​​ലാ​​കും (ചി​​ത്രം കാ​​ണു​​ക).

20, 15 യൂ​​നി​​റ്റു​​ക​​ളാ​​യെ​​ടു​​ത്ത്​ 35 പേ​​രെ തി​​ര​​ഞ്ഞെ​​ടു​​ക്കു​​മ്പോ​​ൾ, ഓ​​രോ സ്ട്രീ​​മി​​ലും വി​​വി​​ധ സ​​മു​​ദാ​​യ​​ക്കാ​​ർ​​ക്കു സെ​​ല​​ക്​​ഷ​​ൻ ല​​ഭി​​ച്ചി​​ട്ടു​​ള്ള​​ത് പ​​ട്ടി​​ക​​ക​​ളി​​ൽ കാ​​ണു​​ന്ന വി​​ധ​​മാ​​ണ്.




ഒ​​രു സ്ട്രീ​​മി​​ലും പ​​ട്ടി​​ക​​വ​​ർ​​ഗ, ദ​​ലി​​ത് ക്രൈ​​സ്ത​​വ, (എ​​സ്.​സി ​സി.​സി) ​ധീ​​വ​​ര വി​​ഭാ​​ഗ​​ത്തി​​നു സെ​​ല​​ക്​​ഷ​​ൻ ല​​ഭി​​ച്ചി​​ട്ടി​​ല്ല. നി​​ല​​വി​​ലെ റൊ​​ട്ടേ​​ഷ​​ൻ വ്യ​​വ​​സ്ഥ​​യി​​ൽ, പ​​ട്ടി​ക​വ​​ർ​​ഗ, എ​​സ്.​സി ​സി.​സി, ​ധീ​​വ​​ര വി​​ഭാ​​ഗ​​ക്കാ​​രു​​ടെ ആ​​ദ്യ ടേ​​ണു​​ക​​ൾ യ​​ഥാ​​ക്ര​​മം 44,48,50 ആ​​ണ്. 35 ഒ​​ഴി​​വു​​ക​​ളി​​ൽ ആ ​​ടേ​​ണു​​ക​​ൾ വ​​രാ​​ത്ത​​തു​​കൊ​​ണ്ടാ​​ണ് അ​​വ​ർ​​ക്കു സെ​​ല​​ക്​​ഷ​​ൻ ല​​ഭി​​ക്കാ​​തെ പോ​​യ​​ത്. എ​​ന്നാ​​ൽ, റൊ​​ട്ടേ​​ഷ​​ൻ ഒ​​രു തു​​ട​​ർ​പ്ര​​ക്രി​​യ ആ​​യ​​തി​​നാ​​ൽ, അ​​ടു​​ത്ത പ്രാ​​വ​​ശ്യ​​ത്തെ ഒ​​ഴി​​വു​​ക​​ൾ റി​​പ്പോ​​ർ​​ട്ട് ചെ​​യ്യു​​മ്പോ​​ൾ ഈ ​​വി​​ഭാ​​ഗ​​ങ്ങ​​ളു​​ടെ ടേ​​ണു​​ക​​ൾ വ​​രും. (എ​​സ്.​ടി ​വി​​ഭാ​​ഗ​​ക്കാ​​രു​​ടെ ടേ​​ണു​​ക​​ൾ ആ​​ദ്യ​​ത്തെ 20ൽ ​​വ​​ര​​ത്ത​​ക്ക​വി​​ധം ചാ​​ർ​​ട്ടി​​ൽ ഭേ​​ദ​​ഗ​​തി വ​​രു​​ത്ത​​ണ​​മെ​​ന്ന് സം​​സ്ഥാ​​ന പ​​ട്ടി​​ക​ജാ​​തി-​​പ​​ട്ടി​​ക ഗോ​​ത്ര​​വ​​ർ​​ഗ ക​​മീ​​ഷ​​ൻത​​ന്നെ, 2021 ഒ​​ക്​​ടോ​​ബ​​ർ 26ന് ​​ഉ​​ത്ത​​ര​​വി​ലൂ​​ടെ ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്.)

കെ.​​എ.​എ​​സ് ഓ​​രോ സ്ട്രീ​​മി​​ലേ​​ക്കും പ്ര​​ത്യേ​​കം സെ​​ല​​ക്​​ഷ​​ൻ ന​​ട​​ത്തി​​യ​​തി​​നു ശേ​​ഷം ആ​​ദ്യം, സ്ട്രീം ​​ഒ​​ന്നി​​ലെ ആ​​ദ്യ​​ത്തെ​​യാ​​ളെ, പി​​ന്നീ​​ട് സ്ട്രീം ​​ര​​ണ്ടി​​ലെ ആ​​ദ്യ​ത്തെ​​യാ​​ളെ, ശേ​​ഷം സ്ട്രീം ​​മൂ​​ന്നി​​ലെ ആ​​ദ്യ​​ത്തെ​​യാ​​ളെ ഈ ​​ക്ര​​മ​​ത്തി​​ലെ​​ടു​​ത്താ​​ണ് 105 പേ​​രെ ശി​​പാ​​ർ​​ശ ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്. ഓ​​രോ സ്ട്രീ​​മി​​ലും പി.എ​​സ്.​സി ​ഉ​​ദ്യോ​​ഗാ​ർ​​ഥി​​ക​​ളെ എ​​ങ്ങ​​നെ​​യാ​​ണ്​, തി​​ര​​ഞ്ഞെ​​ടു​​ത്ത​​തെ​​ന്ന വി​​വ​​രം പി.​​എ​​സ്.​സി ​വെ​​ബ്സൈ​​റ്റി​​ൽ കാ​​ണാ​​ൻ സാ​​ധി​​ക്കി​​ല്ല. അ​​തു​​കൊ​​ണ്ട് കാ​​ര്യം മ​​ന​​സ്സി​​ലാ​​കാ​​ൻ ഓ​​രോ സ്ട്രീ​​മി​​ലെ​​യും സെ​​ല​​ക്​​ഷ​​ൻ ലി​​സ്​​റ്റു​​ക​​ൾ ആ​​ദ്യം ന​​ൽ​​കാം.

ചി​​ല ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ൾ ഒ​​ന്നി​​ൽ​ കൂ​​ടു​​ത​​ൽ സ്ട്രീ​​മു​​ക​​ളി​​ലെ റാ​​ങ്ക് ലി​​സ്​​റ്റു​​ക​​ളി​​ൽ വ​​ന്നി​​ട്ടു​​ണ്ട്. ഉ​​ദാ​​ഹ​​ര​​ണ​​മാ​​യി, ഒ​​ന്നാം സ്ട്രീ​​മി​​ലെ 17ാം റാ​​ങ്കു​​കാ​​രി, ര​​ണ്ടാ​​മ​​ത്തെ സ്ട്രീ​​മി​​ലെ ഒ​​ന്നാം റാ​​ങ്കു​​ള്ള​​യാ​​ളാ​​ണ്. അ​​തു​​പോ​​ലെ ര​​ണ്ടാ​​മ​​ത്തെ സ്ട്രീ​​മി​​ൽ 6ാം റാ​​ങ്ക് നേ​​ടി​​യ എ​​സ്.​സി ​ഉ​​ദ്യോ​​ഗാ​​ർ​​ഥി​​നി, ആ​​ദ്യ സ്ട്രീ​​മി​​ലെ എ.​സി സി ​​സ​​പ്ലി​​മെ​​ൻ​റ​​റി ലി​​സ്​​റ്റി​​ൽ ആ​​ദ്യ​​ത്തെ​​യാ​​ളാ​​ണ്. അ​​തു​​പോ​​ലെ, സ്ട്രീം ​​മൂ​​ന്നി​​ലെ 15ാം റാ​​ങ്കു​​ള്ള വി​​ശ്വ​ക​​ർ​​മ ഉ​​ദ്യോ​​ഗാ​​ർ​​ഥി​​നി, സ്ട്രീം ​​ഒ​​ന്നി​​ൽ 65ാം റാ​​ങ്ക് നേ​​ടി​​യ ആ​​ളാ​​ണ്. അ​​ങ്ങ​​നെ വ​​രു​​മ്പോ​​ൾ, സീ​​നി​​യോ​​റി​​റ്റി​​യി​​ൽ മു​​ന്നി​​ൽ വ​​ര​​ത്ത​​ക്ക​​വി​​ധം അ​​വ​​ർ ഏ​​തെ​​ങ്കി​​ലും ഒ​​രു സ്ട്രീ​​മി​​ലെ സെ​​ല​​ക്​​ഷ​​നാ​​വും തി​​ര​​ഞ്ഞെ​​ടു​​ക്കു​​ക. അ​​പ്പോ​​ൾ ഓ​​രോ സ്ട്രീ​​മി​​ലും ഒ​​രാ​​ൾ ഒ​​ഴി​​വാ​​ക്ക​​പ്പെ​​ടും. അ​​തു​​കൊ​​ണ്ട് എ​​ല്ലാ സ്ട്രീ​​മി​​ലും 18ാം റാ​​ങ്ക് വ​​രെ​​യു​​ള്ളവ​​ർ​​ക്കു മെ​​റി​​റ്റി​​ൽ (ഒ.സി ടേ​​ണി​​ൽ) സെ​​ല​​ക്​​ഷ​​ൻ ല​​ഭി​​ക്കാ​​ൻ അ​​ർ​​ഹ​​ത​​യു​​ണ്ട്. 18ന് ​​അ​​പ്പു​​റ​​ത്തു​​ള്ള ആ​​ർ​​ക്കും മെ​​റി​​റ്റ് സീ​​റ്റു​​ക​​ൾ ന​​ൽ​​കാ​​ൻ പാ​​ടി​​ല്ലെ​​ന്നും അ​​തി​​ന​​ർ​​ഥ​​മു​ണ്ട്. ​എ​​ന്നാ​​ൽ. പി.​​എ​​സ്.​സി ​സെ​​ല​​ക്​​ഷ​​നി​​ൽ എ​​ല്ലാ സ്ട്രീ​​മി​​ലും 18ാം റാ​​ങ്കി​​ന​​പ്പു​​റ​​ത്തുള്ള​​വ​​ർ​​ക്ക് മെ​​റി​​റ്റ് സീ​​റ്റു​​ക​​ൾ ല​​ഭി​​ച്ച​​താ​​യി കാ​​ണാം. മെ​​റി​​റ്റി​​ൽ സെ​​ല​​ക്​​ഷ​​ൻ ല​​ഭി​​ക്കേ​ണ്ട ​പി​​ന്നാ​​ക്ക സ​​മു​​ദാ​​യ ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ളെ സം​​വ​​ര​​ണ​​ത്തി​​ൽ പെ​​ടു​​ത്തു​​ന്ന​​തു​കൊണ്ടാ​​ണ് ഇ​​ങ്ങ​​നെ 18ാം റാ​​ങ്കി​​ന​​പ്പു​​റ​​ത്തു​​ള്ള​​വ​​ർ​​ക്കു മെ​​റി​​റ്റി​​ൽ അ​​ന​​ർ​​ഹ​​മാ​​യി സെ​ല​​ക്​​ഷ​​ൻ ല​​ഭി​​ക്കു​​ന്ന​​ത്.

ഈ ​​നി​​യ​​മ​​ന ശി​​പാ​​ർ​​ശ​പ്ര​​കാ​​രം, 17 മെ​​റി​​റ്റ് സീ​​റ്റി​ൽ കേ​​വ​​ലം 5 പി​​ന്നാ​​ക്ക​ക്കാ​​ർ​​ക്കു മാ​​ത്ര​​മേ സെ​​ല​​ക്​​ഷ​​ൻ ല​​ഭി​​ച്ചി​​ട്ടു​​ള്ളൂ; 1 ഈ​​ഴ​​വ, 2 മു​​സ്​​ലിം, 1 ഹി​​ന്ദു നാ​​ടാ​​ർ, 1 എ​​സ്.ഐ.​യു.സി ​നാ​​ടാ​​ർ. 18ാം റാ​​ങ്ക്​ വ​​രെ 7 സം​​വ​​ര​​ണ സ​​മു​​ദാ​​യ​​ക്കാ​​രു​​ണ്ട്; 1 ഈ​​ഴ​​വ,1 ഹി​​ന്ദു നാ​​ടാ​​ർ, 1 എ​​സ്.​ഐ.യു.സി ​നാ​​ടാ​​ർ, 4 മു​​സ്​​ലിം. പി.​​എ​​സ്.​സി​​യു​​ടെ ഈ ​​നി​​യ​​മ​​ന​ശി​​പാ​​ർ​​ശ പ​​രി​​ശോ​​ധി​​ച്ചാ​​ൽ, ര​​ണ്ട് മു​​സ്​​ലിം ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ൾ​​ക്കു മാ​​ത്ര​മേ ​പി.​എ​​സ്.​സി ​സെ​​ല​​ക്​​ഷ​​നി​​ൽ മെ​​റി​​റ്റ് അ​​വ​​സ​​രം ല​​ഭി​​ച്ചി​​ട്ടു​​ള്ളൂ എ​​ന്നു കാ​​ണാം. ര​​ണ്ടു​​പേ​​ർ​​ക്കു മെ​​റി​​റ്റ് അ​​വ​​സ​​രം ന​​ഷ്​​ട​​മാ​​യി. പ​​ക​​രം അ​​വ​​രെ സം​​വ​​ര​​ണ ടേ​​ണി​​ൽ തി​​ര​​ഞ്ഞെ​​ടു​​ത്തു. അ​​ങ്ങ​​നെ വ​​ന്ന​​പ്പോ​​ൾ, സം​​വ​​ര​​ണ ടേ​​ണി​​ൽ സെ​​ല​​ക്​​ഷ​​ൻ ല​​ഭി​ക്കാ​​ൻ അ​​ർ​​ഹ​​ത​​യു​​ള്ള, ര​​ണ്ടു മു​​സ്​​ലിം ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ൾ​​ക്ക്​ (39, 47 റാ​​ങ്കു​​കാ​​ർ​​ക്ക്) സെ​​ല​​ക്​​ഷ​​ൻ ല​​ഭി​​ക്കാ​​തെപോ​​യി. സെ​​ല​​ക്​​ഷ​​ൻ ല​​ഭി​​ക്കാ​​ൻ അ​​ർ​​ഹ​​ത​​യി​​ല്ലാ​​ത്ത, മു​​ന്നാ​​ക്ക സ​​മു​​ദാ​​യ​​ത്തി​​ൽ​​പ്പെ​​ട്ട ര​​ണ്ട് ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ൾ​​ക്ക്​ (റാ​​ങ്ക് 19, 20) മെ​​റി​​റ്റി​​ൽ സീ​​റ്റു​​ക​​ൾ കി​​ട്ടു​​ക​​യും ചെ​​യ്തു. പ​​ട്ടി​​ക 4 നോ​​ക്കൂ.


പ​​ട്ടി​​ക 4ൽ ​​കാ​​ണു​​ന്ന​​ത് പി.​​എ​​സ്.​സി, ​റാ​​ങ്ക് ലി​​സ്​​റ്റി​​ൽ​നി​​ന്ന് ഉ​​ദ്യോ​​ഗാ​ർ​​ഥി​​ക​​ളെ തി​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന പ്രാ​​ഥ​​മി​​ക രീ​​തി​​യാ​​ണ്. ഇ​​ങ്ങ​​നെ തി​​ര​​ഞ്ഞെ​​ടു​​ത്ത​​തി​​നു ശേ​​ഷം, മെ​​റി​​റ്റി​​ലും സം​​വ​​ര​​ണ​​ത്തി​​ലും ഒ​​രേ സ​​മു​​ദാ​​യ​​ക്കാ​​ർ വ​​ന്നി​​ട്ടു​​ണ്ടെ​​ങ്കി​​ൽ, റാ​​ങ്ക് ലി​​സ്​​റ്റി​​ലെ അ​​വ​​രു​​ടെ സീ​​നി​​യോ​​റി​​റ്റി സം​​ര​​ക്ഷി​​ക്കാ​​നാ​​യി ച​​ട്ടം 14 (സി) ​​പ്ര​​കാ​​രം അ​​വ​​രു​​ടെ സ്ഥാ​​ന​​ങ്ങ​​ൾ പ​​ര​​സ്പ​​രം മാ​​റ്റും. ഇ​​വി​​ടെ ഈ​​ഴ​​വ, മു​​സ്​​ലിം ഉ​​ദ്യോ​​ഗാ​​ർ​​ഥി​ക​​ളു​​ടെ സ്ഥാ​​ന​​ങ്ങ​​ൾ മാ​​റ്റി​​യി​​ട്ടു​​ണ്ട്. അ​​ങ്ങ​​നെ മാ​​റ്റി​​യ ലി​​സ്​​റ്റാ​​ണ് പ​​ട്ടി​​ക​ 5ൽ.

ആ​​കെ 20 പേ​​രെ മാ​​ത്ര​​മാ​​ണ്​ പി.​​എ​​സ്.​സി ​തി​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന​​തെ​​ങ്കി​​ൽ 20െൻ​റ ​ഒ​​റ്റ യൂ​​നി​​റ്റാ​​യെ​​ടു​​ത്താ​​ണ്​ സെ​​ല​​ക്​​ഷ​​ൻ ന​​ട​​ത്തു​​ക. അ​​പ്പോ​​ൾ, ഒ.​​സി ടേ​​ണി​​ൽ /മെ​​റി​​റ്റ് ടേ​​ണി​​ൽ തി​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ടു​​ന്ന അ​​വ​​സാ​​ന​​ത്തെ ഉ​​ദ്യോ​​ഗാ​​ർ​​ഥി 10ാം റാ​​ങ്കു​​കാ​​ര​​നാ​​യി​​രി​​ക്കും; അ​​താ​​യ​​ത്, 20െൻറ ​നേ​​ർ​​ പ​​കു​​തി അ​​ഥ​​വാ 50 ശ​ത​മാ​നം. 20 പേ​​രി​​ൽ ആ​​ദ്യ​​ത്തെ 10 പേ​​ർ​​ക്കാ​​ണ​​ല്ലോ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ മാ​​ർ​​ക്ക്/​​റാ​​ങ്ക്. അ​​തു​കൊ​​ണ്ട് അ​​വ​​ർ​​ക്ക്​ മെ​​റി​​റ്റ് സീ​​റ്റു​​ക​​ൾ കൊ​​ടു​​ക്കേ​​ണ്ട​​തു​​ണ്ട്. അ​​താ​​ണു ന്യാ​​യ​​വും നീ​​തി​​യും. എ​​ന്നു​​െ​വ​​ച്ചാ​​ൽ, അ​​തി​​ന​​പ്പു​​റ​​ത്തു​​ള്ള ഒ​​രാ​​ൾ​​ക്കും, അ​​ഥ​​വാ 11ാം റാ​​ങ്ക്​ മു​​ത​​ലു​​ള്ള ഒ​​രാ​​ൾ​​ക്കും 20 പേ​​രെ തി​​ര​​ഞ്ഞെ​​ടു​​ക്കു​​മ്പോ​​ൾ മെ​​റി​​റ്റ് നി​​യ​​മ​​ന​​ത്തി​​ന് അ​​ർ​ഹ​​ത​​യി​​ല്ലെ​​ന്ന​​ർ​​ഥം. അ​​തു​​കൊ​​ണ്ടാ​​ണ് അ​​വ​​രെ ആ​​രെ​​യും ആ​​ദ്യ 20െൻ​റ ​യൂ​​നി​​റ്റി​ലെ ​ഒ.​​സി ടേ​​ണി​​ലേ​​ക്കു പ​​രി​​ഗ​​ണി​​ക്കാ​​ത്ത​​ത്. ഇ​​താ​​ണു വ​​സ്തു​​ത​​യെ​​ന്നി​​രി​​ക്കെ, 33 പേ​​രെ തി​​ര​​ഞ്ഞെ​​ടു​​ക്കു​​മ്പോ​​ൾ, ഒ.​​സി ടേ​​ണി​​ൽ തി​​ര​​ഞ്ഞെ​​ടു​​ക്കേ​​ണ്ട​​ത് ആ​​രെയാ​​ണ്? റാ​​ങ്ക് ലി​​സ്​​റ്റി​​ലെ ആ​​ദ്യ​​ത്തെ 17 പേ​​രെ ( ഇ​​വി​​ടെ ഒ​​രാ​​ൾ ഒ​​ഴി​​വാ​​ക്ക​​പ്പെ​​ട്ട​തി​​നാ​​ൽ 18ാം റാ​​ങ്കു​​ള്ള​​യാ​​ൾ വ​​രെ).

എ​​ന്നാ​​ൽ, കെ.​​എ.​എ​​സ് ത​​സ്തി​​ക​​യു​​ടെ സ്ട്രീം ​​ഒ​​ന്നി​​ലെ 35 ഒ​​ഴി​​വു​​ക​​ളി​​ലേ​ക്കു​​ള്ള സെ​​ല​​ക്​​ഷ​​ൻ പ​​രി​​ശോ​​ധി​​ക്കു​​മ്പോ​​ൾ (പ​​ട്ടി​​ക​​ക​​ൾ 4, 5), ഒ.​​സി ടേ​​ണി​​ൽ ഏ​​റ്റ​​വും അ​​വ​​സാ​​ന​​മാ​​യി (33. O.C.) സെ​​ല​​ക്​​ഷ​​ൻ ല​​ഭി​​ച്ച ഉ​​ദ്യോ​​ഗാ​​ർ​​ഥി​​യു​​ടെ റാ​​ങ്ക് 20 ആ​​ണെ​​ന്നു കാ​​ണാം. അ​​യാ​​ളു​​ടെ മാ​​ർ​​ക്ക് 180 ആ​​ണ്. 180 മാ​​ർ​​ക്ക് ല​​ഭി​​ച്ച ആ ​​ഉ​​ദ്യോ​​ഗാ​​ർ​​ഥി മെ​​റി​​റ്റ് ടേ​​ണി​​ലും 184 മാ​​ർ​​ക്ക് ല​​ഭി​​ച്ച മു​​സ്​​ലിം ഉ​​ദ്യോ​​ഗാ​​ർ​​ഥി (റാ​​ങ്ക് ന​മ്പ​​ർ 12) സം​​വ​​ര​​ണ ടേ​​ണി​​ലും തി​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​തും പ​​ട്ടി​​ക​​യി​​ൽ​നി​​ന്നു മ​​ന​​സ്സി​​ലാ​​ക്കാം. അ​​തി​​ന്ന​​ർ​​ഥം ഈ ​​സെ​​ല​​ക്​​ഷ​​ൻ രീ​​തി ശാ​​സ്ത്രീ​​യ​​മ​​ല്ലെ​​ന്നാ​ണ്. ​ഇ​​നി അ​​ടു​​ത്ത ര​​ണ്ടു സ്ട്രീ​​മു​​ക​​ളി​​ലേ​​ക്കു ന​​ട​​ന്ന സെ​​ല​​ക്​​ഷ​​ൻ കൂ​​ടി നോ​​ക്കാം.




7 പി​​ന്നാ​​ക്ക​​ക്കാ​​ർ​​ക്ക് ഇ​​വി​​ടെ മെ​​റി​​റ്റി​​ൽ സെ​​ല​​ക്​​ഷ​​ൻ ല​​ഭി​​ച്ചു. 18ാം റാ​​ങ്ക് വ​​രെ, 9 പി​​ന്നാ​​ക്ക​​ക്കാ​​രു​​ണ്ട്. അ​​വ​​ർ​​ക്കെ​​ല്ലാം മെ​​റി​​റ്റ് സീ​​റ്റു​​ക​​ൾ ല​​ഭി​​ക്കേ​​ണ്ട​​താ​​ണ്. എ​​ന്നാ​​ൽ അ​​തി​​ൽ ര​​ണ്ടു​​പേ​​രെ സം​​വ​​ര​​ണ​​ത്തി​​ലാ​​ക്കി, മെ​​റി​​റ്റി​​ൽ ക​​യ​​റാ​​ൻ അ​​ർ​​ഹ​ത​​യി​​ല്ലാ​​ത്ത 19, 20, 21 റാ​​ങ്കു​​കാ​​രെ ഒ.​​സി ടേ​​ണി​​ൽ സെ​​ല​​ക്​​ട്​ ചെ​​യ്തു. ഇ​​തി​​ൽ 19ാം റാ​​ങ്കു​​കാ​​ര​​ൻ ഒ.​ബി.​സി ഉ​​ദ്യോ​​ഗാ​​ർ​​ഥി​​യാ​​ണ്. അ​​യാ​​ൾ​​ക്കും മെ​​റി​​റ്റ് സീ​​റ്റി​​ന് അ​​ർ​​ഹ​​ത​​യി​​ല്ല. എ​​ന്നാ​​ൽ അ​​യാ​​ൾ​​ക്കു സം​​വ​​ര​​ണ​​ത്തി​​ൽ കി​​ട്ടാ​​ൻ അ​​ർ​​ഹ​​ത​​യു​​ണ്ട്. 20, 21 റാ​​ങ്കു​​കാ​​ർ​​ക്ക് ഒ​​രു ത​​ര​​ത്തി​​ലും നി​​യ​​മ​​നം ല​​ഭി​​ക്കാ​​ൻ അ​​ർ​​ഹ​​ത​​യി​​ല്ല. ഒ.​​സി ടേ​​ണി​​ന് അ​​ർ​​ഹ​​രാ​​യ ര​​ണ്ടു പി​​ന്നാ​​ക്ക​​ക്കാ​​രെ സം​​വ​​ര​​ണ​​ത്തി​​ൽ​​പ്പെ​​ടു​​ത്തി​​യ​​തി​​നാ​ലാ​​ണ് ഈ ​​ര​​ണ്ടു​ പേ​​ർ​​ക്കും സെ​​ല​​ക്​​ഷ​​ൻ ല​​ഭി​​ച്ച​​ത്.

സ്ട്രീം ​​മൂ​​ന്നി​​ലെ സെ​​ല​​ക്​​ഷ​​ൻ പ​ട്ടി​ക കൂ​​ടി ഇ​​വി​​ടെ ഇ​​ടാം.

ഇ​​വി​​ടെ 8 പി​​ന്നാ​​ക്ക സ​​മു​​ദാ​​യ ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ൾ​​ക്കു മെ​​റി​​റ്റ് സെ​​ല​​ക്​​ഷ​​ൻ ല​​ഭി​​ച്ച​താ​​യി കാ​​ണാം. അ​​വി​​ടെ​​യും ഒ​​രു മു​​സ്​​ലി​​മി​​നു ന​​ഷ്​​ടം സം​​ഭ​​വി​​ച്ചു. മെ​​റി​​റ്റി​​ൽ അ​​ന​​ർ​​ഹ​​മാ​​യി സെ​​ല​​ക്​​ഷ​​ൻ ല​​ഭി​​ച്ച 19, 20, 21 റാ​​ങ്കു​​കാ​​രി​​ൽ 19ാം റാ​​ങ്കു​​കാ​​ര​​നു നി​​യ​​മ​​നം ല​​ഭി​​ക്കാ​​ൻ ഒ​​രു വി​​ധ​​ത്തി​​ലും അ​​ർ​​ഹ​​ത​​യി​​ല്ലാ​​ത്ത​​താ​​ണ്. 20, 21 റാ​​ങ്കു​​കാ​​ർ മു​​സ്​​ലിം ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ളാ​​ണ്. അ​​വ​​ർ​​ക്കു സം​​വ​​ര​​ണ​​ത്തി​​ൽ കി​​ട്ടും.


തി​​ര​​ഞ്ഞെ​​ടു​​പ്പു രീ​​തി എ​​ന്താ​​യാ​​ലും, ഏ​​തു യൂ​​നി​​റ്റ് സ​​മ്പ്ര​​ദാ​​യ​​മാ​​യാ​​ലും, തി​​ര​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ടു​​ന്ന മൊ​​ത്തം പേ​​രു​​ടെ പ​​കു​​തി​വ​​രു​​ന്ന ന​മ്പ​​റാ​​യി​​രി​​ക്ക​​ണം മെ​​റി​​റ്റ് ടേ​​ണി​​ൽ വ​​രേ​​ണ്ട​​ത്. അ​​താ​​യ​​ത്, 20 പേ​​രെ തി​​ര​​ഞ്ഞെ​​ടു​​ത്താ​​ൽ 10 ഉം 100 ​​പേ​​രെ തി​​ര​​ഞ്ഞെ​​ടു​​ത്താ​​ൽ 50 ഉം 1000 ​​പേ​​രെ തി​​ര​​ഞ്ഞെ​​ടു​​ത്താ​​ൽ 500 ഉം ​​ആ​​യി​​രി​​ക്ക​ണം, ​ഒ.​​സി ടേ​​ണി​​ൽ അ​​വ​​സാ​​ന​​മാ​​യി വ​​രേ​​ണ്ട റാ​​ങ്ക്​ ന​മ്പ​​റു​​ക​​ൾ. അ​​തി​​ന​​പ്പു​​റ​ത്തു​​ള്ള ആ​​രെ​​ങ്കി​​ലും മെ​​റി​​റ്റ് ടേ​​ണി​​ൽ വ​​രു​​ന്നു​​ണ്ടെ​​ങ്കി​​ൽ ആ ​​സെ​​ല​​ക്​​ഷ​​ൻ സ​​മ്പ്ര​​ദാ​യം ​അ​​പാ​​ക​​മു​​ള്ള​​താ​​ണ്. കെ.​​എ.​എ​​സി​​െ​ൻ​റ കാ​​ര്യ​​ത്തി​​ൽ, 33 പേ​​രെ തി​​ര​​ഞ്ഞെ​ടു​​ക്കു​​മ്പോ​​ൾ, 18ന​​പ്പു​​റ​​ത്തു​​ള്ള ആ​​ർ​​ക്കും മെ​​റി​​റ്റി​​ൽ സെ​​ല​​ക്​​ഷ​ൻ ല​​ഭി​​ക്കാ​​ൻ പാ​​ടു​ള്ള​​ത​​ല്ല. 18ന് ​​അ​​പ്പു​​റ​​ത്തു​​ള്ള എ​​സ്.​​സി-​​എ​​സ്.​ടി-​​ഒ.​ബി.​സി വി​​ഭാ​​ഗ​​ക്കാ​​ർ​​ക്കു സം​​വ​ര​​ണ ടേ​​ണി​​ൽ സീ​​റ്റ് കി​​ട്ടി​​യേ​​ക്കാം. എ​​ന്നാ​​ൽ അ​​വ​​ർ​​ക്കും മെ​​റി​​റ്റി​​ൽ സെ​​ല​​ക്​​ഷ​​ൻ ന​​ൽ​​കാ​​ൻ പാ​​ടി​​ല്ല. എ​​ന്നാ​​ൽ, പി.​​എ​​സ്.​സി 19, 20, 21 ​വ​​രെ​​യു​​ള്ള റാ​​ങ്കു​​കാ​​രെവ​​രെ മെ​​റി​​റ്റി​​ൽ തി​​ര​​ഞ്ഞെ​​ടു​​ത്തി​​രി​​ക്കു​​ന്നു. ഇ​​തെ​​ങ്ങ​​നെ സം​​ഭ​​വി​​ക്കു​​ന്നു?

20നു ​​മേ​​ൽ ഒ​​ഴി​​വു​​ക​​ൾ ഉ​​ണ്ടാ​​യാ​​ലും 20െൻ​റ ​യൂ​​നി​​റ്റു​​ക​​ളാ​​യെ​​ടു​​ത്തേ സെ​​ല​ക്​​ഷ​​ൻ ന​​ട​​ത്താ​​വൂ എ​​ന്ന ച​​ട്ട​​മാ​​ണ്​ ഈ ​​ദു​​ര​​വ​​സ്ഥ​​ക്കു കാ​​ര​​ണം. മ​​റി​​ച്ച്, ഉ​​ള്ള ഒ​​ഴി​​വു​ക​​ൾ (ഇ​​വി​​ടെ 35 ) ഒ​​റ്റ യൂ​​നി​​റ്റാ​​യെ​​ടു​​ത്തു സെ​​ല​​ക്​​ഷ​​ൻ ന​​ട​​ത്തി​​യി​​രു​​ന്നെ​​ങ്കി​​ൽ ഇ​ങ്ങ​​നെ സം​​ഭ​​വി​​ക്കി​​ല്ലാ​​യി​​രു​​ന്നു. ത​​ൽ​ക്കാ​​ലം സ്ട്രീം ​​ഒ​​ന്നി​​െ​ൻ​റ മാ​​ത്രം സെ​​ല​​ക്​​ഷ​​ൻ ലി​​സ്​​റ്റ്​ ന​​ൽ​​കാം (പ​​ട്ടി​​ക 8 കാ​​ണു​​ക).


മൊ​​ത്തം ഒ​​ഴി​​വു​​ക​​ളെ ഒ​​റ്റ യൂ​​നി​​റ്റാ​​യെ​​ടു​​ത്തു സെ​​ല​​ക്​​ഷ​​ൻ ന​​ട​​ത്തു​​മ്പോ​​ൾ, ഒ.​​സി ടേ​​ണി​​ൽ ഏ​​റ്റ​​വും അ​​വ​​സാ​​ന​​മാ​​യി സെ​​ല​​ക്​​ഷ​​ൻ ല​​ഭി​​ക്കു​​ന്ന​​ത് കൃ​​ത്യ​​മാ​​യി 18ാം റാ​​ങ്കു​​ള്ള ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക്കാ​​യി​​രി​​ക്കും. അ​​തി​​ന​​പ്പു​​റ​​ത്തു​​ള്ള ആ​​ർ​​ക്കും മെ​​റി​​റ്റ് സെ​​ല​​ക്​​ഷ​​ൻ ന​​ൽ​​കാ​​ൻ സാ​​ധി​​ക്കി​​ല്ല. മാ​​ത്ര​​മ​​ല്ല, 18ാം റാ​​ങ്കി​​ന​​ക​​ത്തു​​ള്ള 7 സം​​വ​​ര​ണ ​സ​​മു​​ദാ​​യ​​ക്കാ​​ർ​​ക്കും മെ​​റി​​റ്റ് സെ​​ല​​ക്​​ഷ​​ൻ ല​​ഭി​​ക്കു​​ന്ന​​തും ക​ാ​ണാം. (മു​​ക​​ളി​​ലെ പ​​ട്ടി​​ക​​യി​​ൽ മ​​ഞ്ഞ ക​​ള​​റി​​ൽ ന​​ൽ​​കി​​യി​​രി​​ക്കു​​ന്നു).

പി.​​എ​​സ്.​സി​​യു​​ടെ നി​​ല​​വി​​ലെ റൊ​​ട്ടേ​​ഷ​​ൻ യൂ​​നി​​റ്റി​​ൽ ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ളെ തി​ര​​ഞ്ഞെ​​ടു​​ത്താ​​ൽ ഓ​​രോ സ്ട്രീ​​മി​​ലും വി​​വി​​ധ സ​​മു​​ദാ​​യ​​ക്കാ​​ർ​​ക്കു​​ണ്ടാ​​കു​​ന്ന ന​​ഷ്​​ട​​മാ​ണ്​ ​പ​​ട്ടി​​ക​ 9, 10ൽ ​ന​​ൽ​​കു​​ന്ന​​ത്.



ചു​​രു​​ക്ക​​ത്തി​​ൽ 3 സ്ട്രീ​​മി​​ലുംകൂ​​ടി 5 ത​​സ്തി​​ക​​ക​​ൾ സം​​വ​​ര​​ണ സ​​മു​​ദാ​​യ​​ക്കാ​​ർ​ക്കു ​ന​​ഷ്​​ട​​മാ​​യി​​രി​​ക്കു​​ന്നു. സ്ട്രീം ​​ഒ​​ന്നി​​ലും ര​​ണ്ടി​​ലും ര​​ണ്ടു സീ​​റ്റ് വീ​​ത​​വും സ്ട്രീം ​​മൂ​​ന്നി​​ൽ ഒ​​രു സീ​​റ്റി​​െ​ൻ​റ​​യും ന​​ഷ്​​ട​​മാ​​ണ് ഉ​​ണ്ടാ​​യി​​ട്ടു​​ള്ള​​ത്. സ​​മു​​ദാ​​യം തി​​രി​​ച്ചുപ​​റ​​ഞ്ഞാ​​ൽ, മു​​സ്​​ലിം​ക​​ൾ​​ക്ക്​ 3, ല​​ത്തീ​​ൻ ക​​ത്തോ​​ലി​​ക്ക​​ർ​​ക്ക് 1, ഒ.​ബി.​സി​​ക്കാ​​ർ​​ക്ക് 1 ഇ​​ങ്ങ​​നെ. വ​​ള​​രെ കു​​റ​​വു ത​​സ്തി​​ക​​ക​​ൾ മാ​​ത്ര​​മു​​ള്ള, എ​​ന്നാ​​ൽ, നി​​ർ​​ണാ​​യ​​ക പ്രാ​​ധാ​​ന്യ​​മു​​ള്ള കെ.​​എ.​എ​സി​​ൽ 1 സീ​​റ്റി​​െ​ൻ​റ ന​​ഷ്​​ടം പോ​​ലും വ​​ലി​​യ ന​​ഷ്​​ട​​മാ​​ണെ​​ന്നു പ​​റ​​യേ​​ണ്ട​​തി​​ല്ല​​ല്ലോ. ആ ​​നി​​ല​​ക്ക് മൊ​​ത്തം 5 സീ​​റ്റു​​ക​​ൾ ന​​ഷ്​​ട​​മാ​​കു​​ന്ന​​ത് പി​​ന്നാ​​ക്ക​​ക്കാ​​രെ സം​​ബ​​ന്ധി​​ച്ച്​ വ​​ള​​രെ ഗൗ​​ര​​വ​​മു​​ള്ള കാ​​ര്യംത​​ന്നെ​​യാ​​ണ്. കെ.​​എ​​സ് ആ​​ൻ​​ഡ് എ​​സ്.​എ​​സ്.​ആ​​ർ 14 (ബി)​​യു​​ടെ ലം​​ഘ​​ന​​മാ​​ണി​​ത്; സാ​​മൂ​​ഹി​​ക​നീ​​തി​​യു​​ടെ അ​​ട്ടി​​മ​​റി​​യും.

ച​​ട്ടം 14 (ബി) ​​പ​​റ​​യു​​ന്ന​​ത് സം​​വ​​ര​​ണ സ​​മു​​ദാ​​യ​​ക്കാ​​രെ മെ​​റി​​റ്റ് സീ​​റ്റി​​ലേ​​ക്കു പ​​രി​​ഗ​​ണി​​ക്ക​​ണം എ​​ന്നാ​​ണ്. മാ​​ത്ര​​മ​​ല്ല, ഏ​​തെ​​ങ്കി​​ലും ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക്കു മെ​​റി​​റ്റ് സീ​റ്റി​​ന് അ​​ർ​​ഹ​​ത​​യു​​ണ്ടെ​​ങ്കി​​ൽ അ​​യാ​​ളെ സം​​വ​​ര​​ണ​​ത്തി​​ലേ​​ക്കു മാ​​റ്റാ​​ൻ പാ​​ടി​​ല്ലെ​​ന്ന് നി​​ര​​വ​​ധി കോ​​ട​​തി​വി​​ധി​​ക​​ളും അ​​സ​​ന്ദി​​ഗ്ധ​​മാ​​യി പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ണ്ട്. (ഈ ​​വ​​ർ​​ഷം മാ​​ർ​​ച്ച് 5ന്​ The State of Tamil Nadu vs K. Shobana Etc.. Etc.. ​​എ​​ന്ന കേ​​സി​​ൽ സു​​പ്രീം​കോ​​ട​​തി പു​​റ​​പ്പെ​​ടു​​വി​​ച്ച വി​​ധി ഉ​​ദാ​​ഹ​​ര​​ണം) എ​​ന്നാ​​ൽ, ച​​ട്ടം 14 ( എ) ​​ന​​ട​​പ്പാ​ക്കു​​മ്പോ​​ൾ ച​​ട്ടം 14 (ബി) ​​അ​​ട്ടി​​മ​​റി​​ക്ക​​പ്പെ​​ടു​​ക​​യാ​​ണി​​വി​​ടെ. മെ​​റി​​റ്റി​​ൽ സീ​​റ്റ് കി​​ട്ടാ​​ൻ അ​​ർ​​ഹ​​ത​​യു​​ള്ള സം​​വ​​ര​​ണ സ​​മു​​ദാ​​യ ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ൾ സം​​വ​​ര​​ണ സീ​​റ്റി​​ലേ​​ക്ക് ഒ​​തു​​ക്ക​​പ്പെ​​ടു​​ന്നു.

നേ​​ട്ടം മു​​ന്നാ​​ക്ക​​ക്കാ​​ർ​​ക്ക്

പി​​ന്നാ​​ക്ക വി​​ഭാ​​ഗ​​ങ്ങ​​ൾ മ​​ത്സ​​രി​​ച്ച്​ ഉ​​യ​​ർ​​ന്ന റാ​​ങ്കു​​ക​​ൾ നേ​​ടു​​ന്ന​​തി​​െ​ൻ​റ നേ​​ട്ടം യ​​ഥാ​​ർ​​ഥ​​ത്തി​​ൽ ല​​ഭി​​ക്കു​​ന്ന​​തു മു​​ന്നാ​​ക്ക സ​​മു​​ദാ​​യ​​ക്കാ​​ർ​​ക്കാ​​ണ്. ഉ​​യ​​ർ​​ന്ന റാ​​ങ്കു​​ള്ള പി​​ന്നാ​​ക്ക വി​​ഭാ​​ഗ​​ക്കാ​​രെ, നി​​ല​​വി​​ലെ 20 യൂ​​നി​​റ്റ് റൊ​​ട്ടേ​​ഷ​​ൻ വ്യ​​വ​​സ്ഥ ഉ​​പ​​യോ​ഗി​​ച്ച് ആ​​ദ്യ​​മേ സം​​വ​​ര​​ണ​​ത്തി​​ൽ ഒ​​തു​​ക്കി​​യാ​​ൽ അ​​തി​​െ​ൻ​റ നേ​​ട്ടം സ്വാ​​ഭാ​​വി​​ക​​മാ​​യും മു​​ന്നാ​​ക്ക സ​​മു​​ദാ​​യ​​ങ്ങ​​ൾ​​ക്കു ല​​ഭി​​ക്കും. കെ.​​എ.​എ​​സി​​ൽ മൂ​​ന്നു സ്ട്രീ​​മു​​ക​​ളി​​ലാ​​യി അ​​ന​​ർ​​ഹ​​മാ​​യി നേ​​ട്ടം ല​​ഭി​​ച്ച​​താ​​ർ​​ക്കെ​​ന്ന് താ​​ഴെ പ​​ട്ടി​​ക​ 12ൽ ​ഉ​​ണ്ട്.


ഇ​​വി​​ടെ 5 മു​​ന്നാ​​ക്ക​​ക്കാ​​ർ​​ക്കും 3 പി​​ന്നാ​​ക്ക​​ക്കാ​​ർ​​ക്കും (ആ​​കെ 8 പേ​​ർ​​ക്ക്) അ​​ന​​ർ​​ഹ​​മാ​​യി മെ​​റി​​റ്റി​​ൽ സെ​​ല​​ക്​​ഷ​​ൻ ല​​ഭി​​ക്കു​​ന്നു​​ണ്ട്. മു​​ന്നാ​​ക്ക-​​പി​​ന്നാ​​ക്ക വ്യ​​ത്യാ​സ​​മി​​ല്ലാ​​തെ, അ​​ന​​ർ​​ഹ​​രാ​​യ ആ​​ർ​​ക്കും മെ​​റി​​റ്റി​​ൽ സെ​​ല​​ക്​​ഷ​​ൻ ന​​ൽ​​കാ​​ൻ പാ​​ടി​​ല്ലെ​ന്നു ​നേ​​ര​​ത്തേ സൂ​​ചി​​പ്പി​​ച്ചു. ഇ​​വി​​ടെ, അ​​ർ​​ഹ​​ത​​യി​​ല്ലാ​​ത്ത ഒ.​ബി.​സി​​ക്കാ​​ര​​നും മു​​സ്​​ലി​​മി​നും ​സെ​​ല​​ക്​​ഷ​​ൻ ന​​ൽ​​കി​​യി​​രി​​ക്കു​​ന്ന​​തും തെ​​റ്റാ​​ണ്. ഈ ​ഒ.​ബി.​സി​​ക്കാ​​ര​​നും മു​​സ്​​ലി​​മി​നും ​പ​​ക്ഷേ, ഒ​​റ്റ യൂ​​നി​​റ്റാ​​യി സെ​​ല​​ക്​​ഷ​​ൻ ന​​ട​​ത്തി​​യാ​​ൽ സം​​വ​​ര​​ണ ടേ​​ണി​​ൽ സെ​​ല​ക്​​ഷ​​ൻ ല​​ഭി​​ക്കു​​മെ​​ന്നു മു​​ന്നേ സൂ​​ചി​​പ്പി​​ച്ചു. എ​​ന്നാ​​ൽ, മു​​ന്നാ​​ക്ക​​ക്കാ​​ർ​​ക്ക് ഒ​​രു​വി​​ധ​ത്തി​​ലും അ​​ർ​​ഹ​​ത​​യി​​ല്ലാ​​ത്ത സീ​​റ്റു​​ക​​ളാ​​ണു ല​​ഭി​​ക്കു​​ന്ന​​ത്.

ഒ.​ബി.​സി​​ക്കാ​​ർ​​ക്ക് മെ​​റി​​റ്റി​​ൽ അ​​ന​​ർ​​ഹ​​മാ​​യി ഇ​​തു​​പോ​​ലെ സീ​​റ്റു​​ക​​ൾ ല​​ഭി​ക്കു​​ന്ന​​ത് വ​​ള​​രെ അ​​പൂ​​ർ​​വ​​മാ​​ണ്. മി​​ക്ക​​പ്പോ​​ഴും മു​​ന്നാ​​ക്ക​​ക്കാ​​ർ​​ക്കു മാ​​ത്ര​​മാ​​യി​​രി​​ക്കും അ​​തു ല​​ഭി​​ക്കു​​ക. അ​​തു​​കൊ​​ണ്ടാ​​ണ് 20 യൂ​​നി​​റ്റ് റൊ​​ട്ടേ​​ഷ​​ൻ സ​​മ്പ്ര​​ദാ​​യ​​ത്തി​​െ​ൻ​റ ഗു​​ണ​​ഭോ​​ക്താ​​ക്ക​​ൾ മു​​ന്നാ​​ക്ക സ​​മു​​ദാ​​യ​​ക്കാ​​രാ​​ണെ​​ന്നു പ​​റ​​യു​​ന്ന​​ത്. വാ​​സ്ത​​വത്തി​​ൽ മു​​ന്നാ​​ക്ക​​ക്കാ​​ർ​​ക്കു​​ള്ള ര​​ഹ​​സ്യ സം​​വ​​ര​​ണ (clandestine reservation)മാ​​ണ് 20 യൂ​​നി​​റ്റ് സ​​മ്പ്ര​​ദാ​​യ​​ത്തി​​ലൂ​​ടെ പി.​എ​​സ്.​സി ​ന​​ട​​പ്പാ​​ക്കു​​ന്ന​​തെ​​ന്ന് ആ​​രോ​​പി​​ക്കാ​വു​​ന്ന​​താ​​ണ്.

ഫ്ര​ഷ് നി​​യ​​മ​​നം ന​​ട​​ക്കു​​ന്ന ത​​സ്തി​​ക​​ക​​ളു​​ടെ കാ​​ര്യ​​ത്തി​​ൽ 20െൻ​റ ​ആ​​ദ്യ യൂ​​നി​​റ്റി​​ൽ, അ​​ർ​​ഹ​​രാ​​യ എ​​ല്ലാ പി​​ന്നാ​​ക്ക-​​ദ​​ലി​​ത് വി​​ഭാ​​ഗ​​ക്കാ​​ർ​​ക്കും മെ​​റി​​റ്റ് സീ​​റ്റു​ക​​ൾ ല​​ഭി​​ക്കും. എ​​ന്നാ​​ൽ പി​​ന്നീ​​ടു വ​​രു​​ന്ന യൂ​​നി​​റ്റു​​ക​​ളി​​ൽ അ​​ത്​ അ​​പൂ​​ർ​​വ സം​​ഭ​​വ​​മാ​യി​​രി​​ക്കും. ഇ​​വി​​ടെ​​യും വ്യ​​ത്യ​​സ്ത​​മ​​ല്ല. എ​​ല്ലാ സ്ട്രീ​​മി​​ലെ​​യും ആ​​ദ്യ യൂ​​നി​​റ്റി​​ൽ പ്ര​​ശ്ന​മൊ​​ന്നു​​മി​​ല്ല. ര​​ണ്ടാ​​മ​​ത്തെ യൂ​​നി​​റ്റി​​ലാ​​ണ് ഒ.​ബി.​സി​​ക്കാ​​ർ​​ക്ക് മെ​​റി​​റ്റ് സീ​​റ്റു​​ക​​ൾ ന​​ഷ്​​ട​​പ്പെ​​ടു​​ന്ന​​ത്. (പ​​ട്ടി​​ക 13 കാ​​ണു​​ക )



ന​​ഷ്​​ടം സം​​ഭ​​വി​​ക്കു​​ന്ന​​ത് ര​​ണ്ടാം യൂ​​നി​​റ്റ് മു​​ത​​ലാ​​ണെ​​ന്നു വ്യ​​ക്ത​​മാ​​ണ്. ര​​ണ്ടാം യൂ​​നി​​റ്റി​​ൽ മെ​​റി​​റ്റി​​ൽ ക​​യ​​റേ​​ണ്ട​​വ​​രെ ആ​​ദ്യ​​ത്തെ 20​െൻ​റ ​യൂ​​നി​​റ്റി​​ൽ സം​​വ​​ര​​ണ​ത്തി​​ൽ തി​​ര​​ഞ്ഞെ​​ടു​​ത്തി​​ട്ടു​​ണ്ടാ​​വും. അ​​ങ്ങ​​നെ വ​​രു​​മ്പോ​​ൾ ര​​ണ്ടാം യൂ​​നി​​റ്റി​​ൽ തി​​ര​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ടാ​​ൻ അ​​വ​​ർ അ​​വ​​ശേ​​ഷി​​ക്കു​​ന്നു​​ണ്ടാ​​വി​​ല്ല. അ​​പ്പോ​​ഴാ​​ണ് ആ ​​സീ​​റ്റ് അ​​ന​​ർ​​ഹ​​രാ​​യ ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ൾ​​ക്കു ല​​ഭി​​ക്കു​​ന്ന​​ത്.

ഒ​​ന്നാം സ്ട്രീ​​മി​​ൽ ര​​ണ്ടാ​​മ​​ത്തെ യൂ​​നി​​റ്റി​​ൽ ആ​​കെ ഒ​​രാ​​ൾ മാ​​ത്ര​​മേ മെ​​റി​റ്റി​​ൽ സെ​​ല​​ക്റ്റ് ചെ​​യ്യ​​പ്പെ​​ട്ടു​​ള്ളൂ. ര​​ണ്ടാം സ്ട്രീ​​മി​​ൽ ആ​​രും ത​​ന്നെ മെ​​റി​​റ്റി​​ൽ സെ​​ല​​ക്റ്റ് ചെ​​യ്യ​​പ്പെ​​ട്ടി​​ല്ല. മൂ​​ന്നാം സ്ട്രീ​​മി​​ൽ കേ​​വ​​ലം ഒ​​രാ​​ൾ മാ​​ത്ര​​മേ സെ​​ല​​ക്റ്റ് ചെ​​യ്യ​​പ്പെ​​ട്ടി​​ട്ടു​​ള്ളൂ. എ​​ന്നാ​​ൽ, ആ​​ദ്യ യൂ​​നി​​റ്റു​​ക​​ളി​​ൽ അ​​ർ​​ഹ​​രാ​​യ എ​​ല്ലാ പി​​ന്നാ​​ക്ക​ക്കാ​​ർ​​ക്കും മെ​​റി​​റ്റ് സെ​​ല​​ക്​​ഷ​​ൻ ല​​ഭി​​ക്കു​​ന്ന​​തും കാ​​ണാം.

പി.​​എ​​സ്.​സി​​യു​​ടെ ഈ ​​സെ​​ല​​ക്​​ഷ​​ൻ സ​​മ്പ്ര​​ദാ​​യ​​ത്തി​​ൽ, മെ​​യി​ൻ റാ​​ങ്ക് ലി​​സ്​​റ്റി​​ൽ കൂ​​ടു​​ത​​ലാ​​യി വ​​രു​​ന്ന, ഈ​​ഴ​​വ, മു​​സ്​​ലിം, വി​​ശ്വ​​ക​​ർ​​മ, ല​​ത്തീ​​ൻ ക​​ത്തോ​ലി​​ക്ക​​ർ ഇ​​വ​​ർ​​ക്കും ഒ.​ബി.​സി കാ​​റ്റ​​ഗ​​റി​​യി​​ൽ വ​​രു​​ന്ന ഇ​​ത​​ര സ​​മു​​ദാ​​യ​​ങ്ങ​​ൾ​​ക്കും ആ​​യി​​രി​​ക്കും ന​​ഷ്​​ടം കൂ​​ടു​​ത​​ൽ ഉ​​ണ്ടാ​​വു​​ക. സാ​​ധാ​​ര​​ണ മി​​ക്ക ലി​​സ്​​റ്റി​​ലും ഈ​​ഴ​​വ​​ർ​ക്കാ​​യി​​രി​​ക്കും ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ന​​ഷ്​​ടം ക​​ണ്ടി​​ട്ടു​​ള്ള​​ത്. എ​​ന്നാ​​ൽ ഈ ​​ലി​​സ്​​റ്റി​​ൽ അ​​വ​​ർ ക്കു ​​ന​​ഷ്​​ടം കു​​റ​​വാ​​ണ്. അ​​തി​​ന്നു കാ​​ര​​ണം, ഇ​​ത്ത​​രം ഉ​​ന്ന​​ത ത​​സ്തി​​ക​​ക​​ളി​​ൽ ഈ​​ഴ​​വ /തിയ്യ വി​​ഭാ​​ഗം മെ​​യി​ൻ ലി​​സ്​​റ്റി​​ൽ വ​​രു​​ന്ന​​ത്​ ഇ​​പ്പോ​​ഴും കു​​റ​​വാ​​ണെ​​ന്ന​​താ​​ണ്. കെ.​​എ.​എ​സി​​ൽ ഏ​​റ്റ​​വും വ​​ലി​​യ ന​​ഷ്​​ടം സം​​ഭ​​വി​​ച്ചി​​ട്ടു​​ള്ള​​ത് മു​​സ്​​ലിം​ക​​ൾ​​ക്കാ​​ണ്, 3 സീ​​റ്റു​​ക​​ളാണ്​ ​​അ​​വ​​ർ​​ക്കു ന​​ഷ്​​ട​​മാ​​യ​​ത്.

ക്ലാ​​സ് 4, 3 ത​​സ്തി​​ക​​ക​​ളു​​ടെ റാ​​ങ്ക് ലി​​സ്​​റ്റു​​ക​​ളി​​ലാ​​ണ് ഈ​​ഴ​​വ​​രു​​ൾ​​പ്പെ​​ടെ​​യു​​ള്ള പി​​ന്നാ​​ക്ക സ​​മു​​ദാ​​യ​​ക്കാ​​ർ കൂ​​ടു​​ത​​ലും ക​​ട​​ന്നു​കൂ​​ടു​​ന്ന​​ത്. ക്ലാ​​സ് 1, 2 ത​​സ്തി​​ക​​ക​​ളു​​ടെ ലി​​സ്​​റ്റു​​ക​​ളി​​ൽ എ​​സ്.​​സി-​​എ​​സ്.​​ടി-​​ഒ.​ബി.​സി​​ക്കാ​​ർ ക​​യ​​റു​​ന്ന​​തു തു​​ലോം കു​​റ​​വാ​​ണ്. സ​​മീ​​പ​​കാ​​ല​​ത്താ​​യി മു​​സ്​​ലിം​ക​​ൾ ഇ​​ത്ത​​രം ലി​സ്​​റ്റു​​ക​​ളി​​ൽ കൂ​​ടു​​ത​​ലാ​​യി ക​​ട​​ന്നു​കൂ​​ടു​​ന്നു​ണ്ടെ​​ന്ന​​തു ശ്ര​​ദ്ധേ​​യ​​മാ​​ണ്. കെ.​​എ.​എ​​സ് ഉ​​ദാ​​ഹ​​ര​​ണ​​മാ​​ണ്.

സ്ട്രീം ​​ഒ​​ന്നി​​ൽ എ​​സ്.​സി-​​എ​​സ്.​ടി ​വി​​ഭാ​​ഗ​​ത്തി​​ൽ​​പ്പെ​​ട്ട ആ​​രും മെ​​യി​ൻ ലി​​സ്​​റ്റി​ൽ ​വ​​ന്നി​​ട്ടി​​ല്ലെ​​ങ്കി​​ലും ദ​​ലി​​ത് ക്രൈ​​സ്ത​​വ വി​​ഭാ​​ഗ​​ത്തി​​ൽ​നി​​ന്നു​​ള്ള ഒ​​രു ഉ​​ദ്യോ​​ഗാ​​ർ​​ഥി​യു​​ണ്ട്. എ​​ന്നാ​​ൽ, സ്ട്രീം ​​ര​​ണ്ടി​​ലും മൂ​​ന്നി​​ലും എ​​സ്.​​സി-​​എ​​സ്.​ടി ​വി​​ഭാ​​ഗ​​ത്തി​​ൽ​​പ്പെ​​ട്ട​വ​​ർ വ​​ന്നി​​ട്ടു​​ണ്ട്. (ഈ ​​ര​​ണ്ടു സ്ട്രീ​​മി​​ലെ​​യും അ​​പേ​​ക്ഷ​​ക​​ർ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ ത​​ന്നെ​​യാ​​യ​​ത് ഒ​​രു കാ​​ര​​ണ​​മാ​​വാം) സ്ട്രീം ​​ര​​ണ്ടി​​ൽ ഓ​​രോ​​രു​​ത്ത​​രും സ്ട്രീം ​​മൂ​​ന്നി​​ൽ 2 എ​​സ്.​സി​യും 1 എ​​സ്.​ടി​​യു​​മാ​​ണ് മെ​​യി​ൻ ലി​​സ്​​റ്റി​​ൽ ക​​യ​​റി​​യി​​ട്ടു​​ള്ള​​ത്.

മെ​​യി​ൻ ലി​​സ്​​റ്റി​​ൽ വ​​രു​​ന്ന ദ​​ലി​​ത്-​​പി​​ന്നാ​​ക്ക വി​​ഭാ​​ഗ​​ക്കാ​​ർ​​ക്കാ​​ണ് 20 യൂ​​നി​​റ്റ് റൊ​​ട്ടേ​​ഷ​​ൻ സ​​മ്പ്ര​​ദാ​​യം ദോ​​ഷം ചെ​​യ്യു​​ന്ന​​ത്. ഇ​​ന്ന​​തു കൂ​​ടു​​ത​​ൽ ബാ​​ധി​​ക്കു​​ന്ന​​ത് ഈ​​ഴ​​വ​​രെ​​യും മു​​സ്​​ലിം​ക​​ളെ​​യും പോ​​ലു​​ള്ള ഒ.​ബി.​സി​​ക്കാ​​രെ​​യാ​​ണെ​​ങ്കി​​ൽ, മെ​​യി​ൻ ലി​​സ്​​റ്റി​​ൽ പ്ര​​വേ​​ശ​നം കി​​ട്ടു​​ന്ന മു​​റ​​​ക്ക് എ​​ല്ലാ ഒ.​ബി.​സി​​ക്കാ​​രെ​​യും പ​​ട്ടി​​ക​​ജാ​​തി-​​പ​​ട്ടി​​ക​​വ​​ർ​​ഗ​​ക്കാ​​രെ​​യും ബാ​​ധി​​ക്കാ​​ൻ പോ​​കു​​ന്ന കാ​​ര്യ​​മാ​​ണി​​ത്.

കെ.​​എ.​എ​​സി​​െ​ൻ​റ ലി​​സ്​​റ്റ്​ ​െവ​​ച്ചാ​​ണ്​ പി.​​എ​​സ്.​സി ​സെ​​ല​​ക്​​ഷ​​ൻ രീ​​തി​​യു​​ടെ അ​​പാ​​കം ഇ​​വി​​ടെ പ​​രി​​ശോ​​ധി​​ച്ച​​തെ​​ങ്കി​​ലും കേ​​ര​​ള പി.​എ​​സ്.​സി​​യു​​ടെ എ​​ല്ലാ സെ​​ല​ക്​​ഷ​​നി​​ലും ഇ​​തേ രീ​​തി ത​​ന്നെ​​യാ​​ണു പി​​ന്തു​​ട​​രു​​ന്ന​​തെ​​ന്നു പ്ര​​ത്യേ​​കം സൂ​​ചി​​പ്പി​​ക്ക​​ട്ടെ. നി​​ല​​വി​​ലു​​ള്ള ച​​ട്ട​​ത്തി​​ൽ ഭേ​​ദ​​ഗ​​തി വ​​രു​​ത്താ​​ത്ത​​തു​കൊ​​ണ്ടാ​​ണ് സു​​പ്രീം​കോ​​ട​​തി​​യി​​ൽവ​​രെ പോ​​യെ​​ങ്കി​​ലും ഈ ​​അ​​നീ​​തി അ​​ഭം​​ഗു​​രം തു​​ട​​രു​​ന്ന​​ത്.

20 യൂ​​നി​​റ്റ് സ​​മ്പ്ര​​ദാ​​യം എ​​ന്ന ക​​ട​​മ്പ​​യി​​ല്‍ത്ത​​ട്ടി​​യാ​​ണു സു​​പ്രീം​കോ​​ട​​തി​യി​​ല്‍ കേ​​സ് പ​​രാ​​ജ​​യ​​പ്പെ​​ട്ട​​തെ​​ന്നു പ​​റ​​യാം; സു​​പ്ര​​സി​​ദ്ധ​​മാ​​യ 50-50 കേ​​സി​​ൽ. ''മൊ​​ത്തം ഒ​​ഴി​​വു​​ക​​ളെ ഒ​​റ്റ യൂ​​നി​​റ്റാ​​ക്കി ക​​ണ​​ക്കാ​​ക്കി നി​​യ​​മ​​ന ശി​​പാ​​ര്‍ശ ന​​ട​​ത്ത​ണം'' ​എ​​ന്ന കേ​​ര​​ള ഹൈ​​കോ​​ട​​തി​​യു​​ടെ വി​​ധി, നി​​ല​​വി​​ലു​​ള്ള നി​​യ​​മ​​ത്തി​​നു വി​​രു​​ദ്ധ​മാ​​ണെ​​ന്നും യൂ​​നി​​റ്റി​​െ​ൻ​റ വ​​ലു​​പ്പം മാ​​റ്റാ​​നു​​ള്ള അ​​ധി​​കാ​​രം കോ​​ട​​തി​​ക​​ള്‍ക്കി​​ല്ലെ​ന്നു​​മാ​​ണു സു​​പ്രീം​കോ​​ട​​തി (2009 മാ​​ർ​​ച്ച് 30നു) ​​നി​​രീ​​ക്ഷി​​ച്ച​​ത്.

കെ.​​എ.​എ​​സി​​ൽ 105 പേ​​രെ തി​​ര​​ഞ്ഞെ​​ടു​​ക്കു​​മ്പോ​​ഴാ​​ണ്​ 5 പി​​ന്നാ​​ക്ക​​ക്കാ​ർ​​ക്ക്​ അ​​വ​​സ​​ര​ന​​ഷ്​​ടം വ​​ന്ന​​ത്. ഓ​​രോ വ​​ര്‍ഷ​​വും ആ​​യി​​ര​​ക്ക​​ണ​​ക്കി​​നു നി​​യ​​മ​​ന​ശി​​പാ​​ര്‍ശ​​ക​​ളാ​​ണു പി.​​എ​​സ്.​​സി ന​​ട​​ത്തു​​ന്ന​​ത്. ഏ​​തു നി​​യ​​മ​​ന ശി​​പാ​​ര്‍ശ​​യെ​​ടു​​ത്തു പ​​രി​​ശോ​​ധി​​ച്ചാ​​ലും, നി​​ല​​വി​​ലെ റൊ​​ട്ടേ​​ഷ​​ന്‍ സ​​മ്പ്ര​​ദാ​​യം മൂ​​ലം നൂ​​റു​​ക​​ണ​​ക്കി​​ന് ഉ​​ദ്യോ​​ഗ​​ങ്ങ​​ള്‍ പി​​ന്നാ​​ക്ക സ​​മു​​ദാ​​യ​​ങ്ങ​​ള്‍ക്കു ന​​ഷ്​​ട​​മാ​​കു​​ന്ന​​തു മ​​ന​​സ്സി​​ലാ​​ക്കാ​​നാ​​കും. അ​​പ്പോ​​ള്‍, ഓ​​രോ വ​​ര്‍ഷ​​വും പി​​ന്നാ​​ക്ക സ​​മു​​ദാ​​യ​​ങ്ങ​​ള്‍ക്കു​​ണ്ടാ​​യി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്ന ന​​ഷ്​​ടം എ​​ത്ര ഭീ​​മ​​മാ​​യി​​രി​​ക്കും എ​​ന്ന് ഊ​​ഹി​​ച്ചു നോ​​ക്കു​​ക. നാ​​ളി​​തു​​വ​​രെ​​യു​​ണ്ടാ​​യി​​ട്ടു​​ള്ള ന​​ഷ്​​ട​​മോ? ഈ ​ന​​ഷ്​​ട​​ത്തി​​നു മു​​ന്നി​​ല്‍, ന​​രേ​​ന്ദ്ര​​ന്‍ ക​​മീ​​ഷ​​നും മ​​റ്റും ചൂ​​ണ്ടി​​ക്കാ​​ണി​​ച്ചി​​ട്ടു​​ള്ള ന​​ഷ്​​ടം എ​​ത്ര നി​​സ്സാ​​രം! പ​​ക്ഷേ ന​​രേ​​ന്ദ്ര​​ന്‍ ക​​മീ​​ഷ​​നു​​വേ​​ണ്ടി​​യു​​ണ്ടാ​​യ ഉ​​ണ​​ര്‍വും പ്ര​ക്ഷോ​​ഭ​​വും ഈ ​​വി​​ഷ​​യ​​ത്തി​​ല്‍ പി​​ന്നാ​​ക്ക സ​​മു​​ദാ​​യ​​ങ്ങ​​ളു​​ടെ ഭാ​​ഗ​​ത്തു​​നി​​ന്ന് ഉ​​ണ്ടാ​​യി​​ട്ടി​​ല്ല എ​​ന്ന​​താ​​ണു ഖേ​​ദ​​ക​​രം.

ഇ.​​ഡ​​ബ്ല്യു.​​എ​​സ് എ​​ന്ന ഓ​​മ​​ന​​പ്പേ​​രി​​ൽ അ​​റി​​യ​​പ്പെ​​ടു​​ന്ന മു​​ന്നാ​​ക്ക സം​​വ​​ര ണം ​​ന​​ട​​പ്പാ​​ക്കാ​​ൻ തു​​ട​​ങ്ങു​​ന്ന​​തി​​നു മു​​മ്പു​​ള്ള ലി​​സ്​​റ്റാ​​ണി​​ത്. സ്ട്രീം ​​ഒ​​ന്നി​െ​ൻ​റ ലി​​സ്​​റ്റി​​ൽ​നി​​ന്ന് മെ​​റി​​റ്റി​​ൽ ആ​​കെ 5 ഒ.​ബി.​സി​​ക്കാ​​ർ​​ക്കാ​​ണു നി​​യ​​മ​​നം ല​​ഭി​​ച്ച​​തെ​​ന്നു നാം ​​ക​​ണ്ടു. എ​​ന്നാ​​ൽ, 10 ശ​​ത​​മാ​​നം ഇ.​​ഡ​​ബ്ല്യു.​​എ​​സ് കൂ​​ടി വ​​ന്നാ​​ൽ അ​​തു വീ​​ണ്ടും കു​​റ​​യു​മെ​​ന്ന​​തി​​ൽ സം​​ശ​​യം വേ​​ണ്ട. വി​​വി​​ധ സ​​മു​​ദാ​​യ​​ങ്ങ​​ൾ​​ക്കു സ​​ർ​​വി​സി​​ൽ മ​​തി​​യാ​​യ പ്രാ​​തി​​നി​​ധ്യ​​ത്തി​​നു വേ​​ണ്ടി​​യാ​​ണ​​ല്ലോ സം​​വ​​ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ള്ള​​ത്. നി​​ല​വി​​ൽ പ​​ട്ടി​​ക​​ജാ​​തി-​​പ​​ട്ടി​​ക​​വ​​ർ​​ഗ​​ക്കാ​​ർ​​ക്കു മാ​​ത്ര​​മേ ജ​​ന​​സം​​ഖ്യാ​​നു​​പാ​​തി​​ക സം​​വ​​ര​ണ​​മു​​ള്ളൂ. ഒ.​ബി.​സി​​ക്കാ​​ർ​​ക്കു ജ​​ന​​സം​​ഖ്യാ​​നു​​പാ​​തി​​ക സം​​വ​​ര​​ണ​​മി​​ല്ല. ദേ​​ശീ​​യ​ത​​ല​ത്തി​​ൽ 52 ശ​​ത​​മാ​​നം വ​​രു​​ന്ന ഒ.​ബി.​സി വി​​ഭാ​​ഗ​​ത്തി​​നു കേ​​വ​​ലം 27 ശ​​ത​​മാ​​നം സം​​വ​​ര​​ണ​​മേ​​യു​​ള്ളൂ. മു​​സ്​​ലിം, ക്രി​​സ്ത്യ​​ൻ ഒ.​ബി.​സി​​ക്കാ​​രെ​​ക്കൂ​​ടി ചേ​​ർ​​ത്താ​​ൽ, സം​സ്ഥാ​​ന​​ത്ത് 60-70 ശ​​ത​​മാ​​ന​​മോ അ​​തി​​ൽ​​കൂ​​ടു​​ത​​ലോ പി​​ന്നാ​​ക്ക വി​​ഭാ​​ഗ​​മാ​​യി​​രി​ക്കും. ​എ​​ന്നാ​​ൽ അ​​വ​​ർ​​ക്കു 40 ശ​​ത​​മാ​​നം സം​​വ​​ര​​ണ​​മേ​​യു​​ള്ളൂ. സം​​വ​​ര​​ണം 50 ശ​​ത​മാ​​ന​​ത്തി​​ന​​പ്പു​​റം പോ​​കാ​​ൻ പാ​​ടി​​ല്ലെ​​ന്ന സു​​പ്രീം കോ​​ട​​തി​​യു​​ടെ വി​​ധി​​യാ​​ണ് ഒ.​ബി.​സി​​ക​​ൾ​​ക്കു ജ​​ന​​സം​​ഖ്യാ​​നു​​പാ​​തി​​ക സം​​വ​​ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നു ത​​ട​​സ്സം നി​​ൽ​ക്കു​​ന്ന​​ത്. (മു​​ന്നാ​​ക്ക വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്കു 10 ശ​​ത​​മാ​​നം സം​​വ​​ര​​ണം, ഈ 50 ​​ശ​​ത​​മാ​​ന​ത്തി​​നു പു​​റ​​ത്തു ന​​ൽ​​കാ​​ൻ കേ​​ന്ദ്ര-​​സം​​സ്ഥാ​​ന സ​​ർ​​ക്കാ​​റു​​ക​​ൾ​​ക്ക് ഒ​​രു സു​​പ്രീം കോ​​ട​​തി വി​​ധി​​യും ത​​ട​​സ്സ​​മ​​ല്ല) അ​​തു​​കൊ​​ണ്ട് മെ​​റി​​റ്റ് സീ​​റ്റു​​ക​​ളി​​ൽ​​ക്കൂ​​ടി പ്ര​​വേ​​ശ​നം കി​​ട്ടി​​യാ​​ലേ ഒ.​ബി.​സി​​ക​​ളു​​ടെ പ്രാ​​തി​​നി​​ധ്യ​​ക്കു​​റ​​വ് കു​​റ​​ച്ചെ​​ങ്കി​​ലും പ​​രി​​ഹ​​രി​​ക്ക​​പ്പെ​​ടൂ. എ​​ന്നാ​​ൽ, മു​​ന്നാ​​ക്ക സം​​വ​​ര​​ണം ന​​ട​​പ്പാ​​ക്കു​​മ്പോ​​ൾ, പി​​ന്നാ​​ക്ക​​ക്കാ​​രു​​ടെ ആ ​​അ​​വ​സ​​ര​​വും അ​​ട്ടി​​മ​​റി​​ക്ക​​പ്പെ​​ടു​​ക​​യാ​​ണ്. ഈ ​​ലി​​സ്​​റ്റി​​ൽ ഇ.​​ഡ​​ബ്ല്യു.​​എ​​സ് കൂ​​ടി ന​​ട​​പ്പാ​​ക്കു​ക​​യാ​​ണെ​​ങ്കി​​ൽ എ​​ന്താ​​യി​​രി​​ക്കും ഫ​​ലം എ​​ന്ന​​തു വേ​​റൊ​​രു സ​​ന്ദ​​ർ​​ഭ​​ത്തി​​ൽ പ​​റ​​യാ​മെ​​ന്നു വി​​ചാ​​രി​​ക്കു​​ന്നു.

ദ​​ലി​​ത് -പി​​ന്നാ​​ക്ക വി​​ഭാ​​ഗ​​ത്തി​​ൽ​​പ്പെ​​ട്ട ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ൾ​​ക്കു സം​​വ​​ര​​ണം ന​​ൽ​​കാ​​തെ കെ. ​​എ.​എ​​സ് ന​​ട​​പ്പാ​​ക്കാ​​നാ​​യി​​രു​​ന്നു സ​​വ​​ർ​​ണ ഉ​​ദ്യോ​​ഗ​​സ്ഥ ലോ​​ബി ശ്ര​​മി​​ച്ച​​ത്. ആ ​​ശ്ര​​മ​​ങ്ങ​​ളെ പ​​ല കോ​​ണു​​ക​​ളി​​ലൂ​​ടെ​​യു​​ള്ള വ​​ലി​​യ ചെ​​റു​​ത്തു​​നി​​ൽ​​പ്പി​ലൂ​​ടെ​​യാ​​ണ്​ പി​​ന്നാ​​ക്ക വി​​ഭാ​​ഗ​​ക്കാ​​ർ തോ​​ൽ​​പ്പി​​ച്ച​​ത്

ഇ​​ത്ര​​യും വാ​​യി​​ച്ചു ക​​ഴി​​യു​​മ്പോ​​ൾ, വാ​​യ​​ന​​ക്കാ​​ർ സ്വാ​​ഭാ​​വി​​ക​​മാ​​യും ക​​രു​​തു​​ക, നി​​ല​​വി​​ലു​​ള്ള ഒ​​ഴി​​വു​​ക​​ൾ ഒ​​രു​​മി​​ച്ചെ​​ടു​​ത്തു സെ​​ല​​ക്​​ഷ​​ൻ ന​​ട​​ത്തി​​യാ​​ൽ ഈ ​​അ​​നീ​​തി പ​​രി​​ഹ​​രി​​ക്ക​​പ്പെ​​ടും എ​​ന്നാ​​യി​​രി​​ക്കും. ചി​​ല​​ർ ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​ത് ഒ​​ഴി​​വു​​ക​​ളെ 100െൻ​റ ​യൂ​​നി​​റ്റാ​​യെ​​ടു​​ത്തു സെ​​ല​​ക്​​ഷ​​ൻ ന​​ട​​ത്ത​​ണ​​മെ​​ന്നാ​​ണ്. 20 യൂ​​നി​​റ്റ് നി​​ല​​നി​​ര്‍ത്തി​ക്കൊ​​ണ്ടു​ത​​ന്നെ പ്ര​​ശ്നം പ​​രി​​ഹ​​രി​​ക്കാം. നി​​ല​​വി​​ലെ ച​​ട്ട​​ത്തി​​ൽ ചെ​​റി​​യൊ​​രു ഭേ​​ദ ഗ​​തി കൊ​​ണ്ടു​​വ​​ന്ന് അ​​തു ന​​ട​​പ്പാ​​ക്കാ​​വു​​ന്ന​​തേ​​യു​​ള്ളൂ. അ​​ക്കാ​​ര്യം വി​​ശ​​ദ​​മാ​​യി, ക്യൂ​​വൈ​​വ് ടെ​​ക്​​സ്​​റ്റ്​ (Quivive Text) ഉ​​ട​​ൻ പു​​റ​​ത്തി​​റ​​ക്കു​​ന്ന എ​​െ​ൻ​റ പു​​സ്ത​​ക​​ത്തി​​ൽ വി​​വ​​രി​​ക്കു​​ന്നു​​ണ്ട്.

ദ​​ലി​​ത് -പി​​ന്നാ​​ക്ക വി​​ഭാ​​ഗ​​ത്തി​​ൽ​​പ്പെ​​ട്ട ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ൾ​​ക്കു സം​​വ​​ര​​ണം ന​​ൽ​​കാ​​തെ കെ. ​​എ.​എ​​സ് ന​​ട​​പ്പാ​​ക്കാ​​നാ​​യി​​രു​​ന്നു സ​​വ​​ർ​​ണ ഉ​​ദ്യോ​​ഗ​​സ്ഥ ലോ​​ബി ശ്ര​​മി​​ച്ച​​ത്. ആ ​​ശ്ര​​മ​​ങ്ങ​​ളെ പ​​ല കോ​​ണു​​ക​​ളി​​ലൂ​​ടെ​​യു​​ള്ള വ​​ലി​​യ ചെ​​റു​​ത്തു​​നി​​ൽ​​പ്പി​ലൂ​​ടെ​​യാ​​ണ്​ പി​​ന്നാ​​ക്ക വി​​ഭാ​​ഗ​​ക്കാ​​ർ തോ​​ൽ​​പ്പി​​ച്ച​​ത്. എ​​ന്നാ​​ൽ , വ​​ർ​​ഷ​​ങ്ങ​​ളാ​​യി പി​​ന്നാ​​ക്ക വി​​ഭാ​​ഗ​​ക്കാ​​രു​​ടെ മെ​​റി​​റ്റ് സീ​​റ്റ് അ​​വ​​കാ​​ശ​​ത്തെ അ​​ട്ടി​​മ​​റി​​ക്കു​​ന്ന, പി.​എ​​സ്.​സി​​യു​​ടെ സെ​​ല​​ക്​​ഷ​​ൻ സ​​മ്പ്ര​​ദാ​​യ​​ത്തെ, ചെ​​റു​​ത്തു തോ​​ൽ​​പ്പി​​ക്കാ​​ൻ അ​​വ​​ർ​​ക്കു സാ​​ധി​​ച്ചി​​ട്ടി​​ല്ല. കെ.​​എ.​എ​​സ് അ​​തി​​നു ന​​ല്ലൊ​​രു അ​​വ​​സ​​ര​​മാ​​ണ് അ​​വ​​ർ​​ക്കു ന​​ൽ​​കു​​ന്ന​​ത്. ചെ​​റി​​യ ലി​​സ്​​റ്റാ​​ണ്; ഓ​​രോ​​ന്നി​​ൽ​നി​​ന്നും വെ​​റും 35 പേ​​രെ മാ​​ത്ര​​മേ അ​​ഡ്വൈ​​സ് ചെ​​യ്യു​​ന്നു​​ള്ളൂ; ഫ്ര​ഷ് നി​​യ​​മ​​നം ആ​​രം​​ഭി​​ക്കു​​ന്ന ലി​​സ്​​റ്റാ​​ണ്. അ​​തു​കൊ​​ണ്ടു​​ത​​ന്നെ ആ​​ർ​​ക്കും എ​​ളു​​പ്പ​​ത്തി​​ൽ പ​​രി​​ശോ​​ധി​​ച്ചു നി​​ജ​​സ്ഥി​​തി മ​​ന​​സ്സി​​ലാ​​ക്കാം.

പ​​ബ്ലി​​ക് സ​​ർ​​വി​സ് ക​​മീ​​ഷ​​നും സം​​വ​​ര​​ണ​​വു​​മെ​​ല്ലാം വ​​രു​​ന്ന​​തി​​നു മു​​മ്പു​​ള്ള തി​​രു​​വി​​താം​​കൂ​​ർ രാ​​ജ​​ഭ​​ര​​ണ​​ത്തി​​ലെ സ​​വ​​ർ​​ണ ബ്യൂ​​റോ​​ക്ര​​സി​​യു​​ടെ അ​​വ​​സ്ഥ​​യി​​ലേ​ക്കു ​കേ​​ര​​ള സി​​വി​​ൽ സ​​ർ​​വി​സി​​നെ പി​​ന്നോ​​ട്ടു കൊ​​ണ്ടു​​പോ​​കു​​ന്ന, ര​​ണ്ടു പ്ര​​ധാ​​ന​പ്പെ​​ട്ട നീ​​ക്ക​​ങ്ങ​​ളാ​​ണ് പി.​എ​​സ്.​സി​​യു​​ടെ ഈ ​​നി​​യ​​മ​​ന​​രീ​​തി​​യും മു​​ന്നാ​​ക്ക സം​​വ​​ര​ണ​​വും. നി​​യ​​മ​​ന​രീ​​തി ശാ​​സ്ത്രീ​​യ​​മാ​​യി തി​​രു​​ത്തു​​വാ​​നും മു​​ന്നാ​​ക്ക സം​​വ​​ര​​ണം പി​​ൻ​വ​​ലി​​ച്ച് സാ​​മൂ​​ഹി​​ക​നീ​​തി ഉ​​റ​​പ്പു​വ​​രു​​ത്തു​​വാ​​നും ക​​ഴി​​ഞ്ഞി​​ല്ലെ​​ങ്കി​​ൽ ദ​​ലി​​ത്-​​പി​​ന്നാ​​ക്ക വി​​ഭാ​​ഗ​​ക്കാ​​ർ​​ക്കു സം​​ഭ​​വി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന വ​​ലി​​യ ന​​ഷ്​​ടം ഒ​​ന്നു​​കൂ​​ടി ഭീ​​മാ​​കാ​ര​​മാ​​കും. ഉ​​ണ​​ർ​​ന്നു പ്ര​​വ​​ർ​​ത്തി​​ക്കാ​​നു​​ള്ള ഒ​​ന്നാ​​ന്ത​​രം അ​​വ​​സ​​ര​മാ​​ണ് കെ.​എ.​എ​​സ്.



Show More expand_more