Begin typing your search above and press return to search.
proflie-avatar
Login

‘മു​ഖ്യ​ധാ​ര’​ക്കും വ​നാ​വ​കാ​ശ​ത്തി​നു​മി​ട​യി​ലെ ആ​ദി​വാ​സി ജീ​വി​തം

മു​ത്ത​ങ്ങ​യി​ൽ പൊ​ലീ​സ്​ വെ​ടി​വെ​പ്പ്​ ന​ട​ന്നി​ട്ട്​ 20​ വ​ർ​ഷം തി​ക​ഞ്ഞു. എ​ന്താ​യി​രു​ന്നു ആ ​സ​മ​രം? അ​ത്​ എ​ന്താ​ണ്​ ആ​ദി​വാ​സി​ക​ൾ​ക്ക്​ ന​ൽ​കി​യ​ത്​? ഭൂപ്ര​ശ്ന​ത്തെ ആ​ദി​വാ​സി സ​മൂ​ഹ​വും മു​ഖ്യ​ധാ​ര​യും എ​ങ്ങ​നെ​യാ​ണ്​ കാ​ണു​ന്ന​ത്​? മു​ത്ത​ങ്ങ​യു​ടെ പാ​ഠം എ​ന്താ​ണ്​? - വി​ശ​ക​ല​നം.കേ​ര​ള​ത്തെ നി​യ​ന്ത്രി​ക്കു​ന്ന​ത് ‘മു​ഖ്യ​ധാ​ര’ രാ​ഷ്ട്രീ​യ നി​ല​പാ​ടു​ക​ളാ​ണ്. ആ ​‘മുഖ്യധാര’ മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ച് ആ​ദി​വാ​സി യു​വാ​ക്ക​ളെ നി​ഷ്ക​രു​ണം ത​ല്ലി​ക്കൊ​ല്ലു​ക​യാ​ണ്. അ​തേ ‘മു​ഖ്യ​ധാ​ര’​യെ സ്പ​ർ​ശി​ക്കാ​ത്ത ഒ​ന്നാ​യി​രു​ന്നു ആ​ദി​വാ​സി​ക​ളു​ടെ ഭൂ​പ്ര​ശ്നം....

Your Subscription Supports Independent Journalism

View Plans

മു​ത്ത​ങ്ങ​യി​ൽ പൊ​ലീ​സ്​ വെ​ടി​വെ​പ്പ്​ ന​ട​ന്നി​ട്ട്​ 20​ വ​ർ​ഷം തി​ക​ഞ്ഞു. എ​ന്താ​യി​രു​ന്നു ആ ​സ​മ​രം? അ​ത്​ എ​ന്താ​ണ്​ ആ​ദി​വാ​സി​ക​ൾ​ക്ക്​ ന​ൽ​കി​യ​ത്​? ഭൂപ്ര​ശ്ന​ത്തെ ആ​ദി​വാ​സി സ​മൂ​ഹ​വും മു​ഖ്യ​ധാ​ര​യും എ​ങ്ങ​നെ​യാ​ണ്​ കാ​ണു​ന്ന​ത്​? മു​ത്ത​ങ്ങ​യു​ടെ പാ​ഠം എ​ന്താ​ണ്​? - വി​ശ​ക​ല​നം.

കേ​ര​ള​ത്തെ നി​യ​ന്ത്രി​ക്കു​ന്ന​ത് ‘മു​ഖ്യ​ധാ​ര’ രാ​ഷ്ട്രീ​യ നി​ല​പാ​ടു​ക​ളാ​ണ്. ആ ​‘മുഖ്യധാര’ മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ച് ആ​ദി​വാ​സി യു​വാ​ക്ക​ളെ നി​ഷ്ക​രു​ണം ത​ല്ലി​ക്കൊ​ല്ലു​ക​യാ​ണ്. അ​തേ ‘മു​ഖ്യ​ധാ​ര’​യെ സ്പ​ർ​ശി​ക്കാ​ത്ത ഒ​ന്നാ​യി​രു​ന്നു ആ​ദി​വാ​സി​ക​ളു​ടെ ഭൂ​പ്ര​ശ്നം. ആ ​അ​സ്വ​സ്ഥ​ത​യു​ടെ അ​സ​ഹ്യ തി​ര​യ​ടി​ക​ൾ ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ലു​ണ്ടാ​യെ​ങ്കി​ലും മു​ഖ്യ​ധാ​ര​യെ അ​ത് അ​ല​ട്ടി​യി​ല്ല. അ​തേ കാ​ഴ്ച​പ്പാ​ടി​ലൂ​ടെ​യാ​ണ് കേ​ര​ള​ത്തി​ൽ മു​ത്ത​ങ്ങ സ​മ​ര​ത്തെ പ​ല​രും വി​ല​യി​രു​ത്തു​ന്ന​ത്. ആ ​സ്ഥി​തി​ക്ക് ഇ​പ്പോ​ഴും മാ​റ്റ​മി​ല്ല. എ​ന്നാ​ൽ, കേ​ര​ള ച​രി​ത്ര​ത്തി​ലെ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത സ​മ​ര​മാ​യി​രു​ന്നു മു​ത്ത​ങ്ങ. ദു​ർ​ബ​ല​രാ​യ മ​നു​ഷ്യ​രെ കൈ​കാ​ര്യം ഭ​ര​ണ​കൂ​ടം ചെ​യ്ത​താ​ക​ട്ടെ, അ​തി​ക്രൂ​ര​മാ​യി​ട്ടാ​ണ്. വ​യ​നാ​ട്ടി​ലെ കു​ടി​യേ​റ്റ​ക്കാ​രും മൃ​ഗ​ങ്ങ​ളെ​പ്പോ​ലെ ആ​ദി​വാ​സി​ക​ളെ വേ​ട്ട​യാ​ടി. പൊ​ലീ​സ് ഭീ​ക​ര​ത​യു​ടെ ഓ​ർ​മ​ക​ളെ​ക്കാ​ൾ രാ​ഷ്ട്രീ​യ ച​രി​ത്ര​ത്തി​ൽ മു​ത്ത​ങ്ങ സൃ​ഷ്ടി​ച്ച വി​ച്ഛേ​ദ​ന​മാ​ണ് ഇ​ന്ന് സ​മൂ​ഹം ച​ർ​ച്ച​ചെ​യ്യേ​ണ്ട​തെ​ന്നാ​ണ് ഇ​ന്ത്യ​ൻ ആ​ദി​വാ​സി മേ​ഖ​ലക​ളെ​ക്കു​റി​ച്ച് പ​ഠ​നം ന​ട​ത്തി​യ സി.​ആ​ർ. ബി​ജോ​യ് അ​ട​ക്ക​മു​ള്ള​വ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്.

‘മു​ഖ്യ​ധാ​ര’​യി​ൽ​നി​ന്ന് വേ​റി​ട്ട് വ​ള​രെ അ​ക​ലെ നി​ൽ​ക്കു​ന്നൊ​രു സ​മൂ​ഹ​മാ​ണ് ആ​ദി​വാ​സി​ക​ൾ. ‘മു​ഖ്യ​ധാ​ര’ ആ​ക​ട്ടെ പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട സാ​മൂ​ഹി​ക വി​ഭാ​ഗ​മാ​യാ​ണ് ആ​ദി​വാ​സി​ക​ളെ കാ​ണു​ന്ന​തും. ഇ​ന്ത്യ​ൻ പൊ​തു​സ​മൂ​ഹം ജാ​തി​വ്യ​വ​സ്ഥ​യു​ടെ ഭാ​ഗ​മാ​ണ്. ‘മു​ഖ്യ​ധാ​ര​’യു​ടെ ര​ക്ത​ത്തി​ലാ​കെ ജാ​തി വേ​ർ​തി​രി​ക്കാ​നാ​കാ​ത്തവി​ധം അ​ലി​ഞ്ഞു​ചേ​ർ​ന്നി​ട്ടു​ണ്ട്. ആ​രാ​ണ് ആ​ദി​വാ​സി എ​ന്ന ചോ​ദ്യ​ത്തി​ന് ‘മു​ഖ്യ​ധാ​ര​’യെന്ന ഭരണവർഗത്തിന് ഒരു ഉ​ത്ത​ര​മു​ണ്ട്. ഭ​ര​ണ​പ​ര​മാ​യി അ​വ​ർ ഷെ​ഡ്യൂ​ൾ​ഡ് ട്രൈ​ബാ​ണ്. ച​രി​ത്ര​ത്തി​ൽ മു​ഖ്യ​ധാ​ര​യു​ടെ ജാ​തി വ്യ​വ​സ്ഥ​ക്ക് പു​റ​ത്താ​യി​രു​ന്നു ആ​ദി​വാ​സി​ക​ൾ.

സി.​ആ​ർ. ബി​ജോ​യ്

സി.​ആ​ർ. ബി​ജോ​യ്

‘മു​ഖ്യ​ധാ​ര’​യി​ലേ​ക്ക് കൂ​ട്ടിച്ചേ​ർ​ക്കു​ന്ന​തി​നാ​ണ് ആ​ദി​വാ​സി​ക​ൾ​ക്ക് പ്ര​ത്യേ​ക പ​ദ​വി​യും പ​രി​ഗ​ണ​ന​യും ന​ൽ​കി​യ​ത്. പ്ര​ത്യേ​ക പ​രി​ര​ക്ഷ​യും അ​വ​കാ​ശ​ങ്ങ​ളും ന​ൽ​കി മു​ഖ്യ​ധാ​ര​യോ​ടൊ​പ്പം ഉ​ൾ​ച്ചേ​ർ​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. എ​ന്നാ​ൽ, ച​രി​ത്ര​പ​ര​മാ​യും രാ​ഷ്ട്രീ​യ​മാ​യും ആ​രാ​ണ് ആ​ദി​വാ​സി​ക​ൾ എ​ന്ന ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം തേ​ടി​യി​രു​ന്നി​ല്ല. ഫ്യൂ​ഡ​ൽ സ​മൂ​ഹ​ത്തി​നും അ​തി​ന്റെ വ്യ​വ​സ്ഥ​ക്കും പു​റ​ത്ത് സ്വാ​ത​ന്ത്ര്യം അ​നു​ഭ​വി​ച്ചു ജീ​വി​ച്ച ജ​ന​തയെ അവർ അവ്വിധം തിരിച്ചറിഞ്ഞില്ല. ഇ​ന്ത്യ​യി​ലെ ആ​ദി​വാ​സി​ക​ൾ എ​ല്ലാം ഷെ​ഡ്യൂ​ൾ​ഡ് ട്രൈ​ബ് അ​ല്ല; എ​ല്ലാ ട്രൈ​ബും ആ​ദി​വാ​സി​ക​ളും അ​ല്ല. ഫ്യൂ​ഡ​ൽ വ്യ​വ​സ്ഥ​ക്ക് ഉ​ള്ളി​ലാ​യി​രു​ന്നു​വെ​ങ്കി​ൽ ആ​ദി​വാ​സി​ക​ളും ഒ​രു ജാ​തി​യാ​യേ​നെ.

മു​ഖ്യ​ധാ​രാ സ​മൂ​ഹം ഫ്യൂ​ഡ​ൽ വ്യ​വ​സ്ഥ​ക്ക് അ​ക​ത്താ​യി​രു​ന്നു. ഫ്യൂ​ഡ​ൽ വ്യ​വ​സ്ഥ​ക്കു​ള്ളി​ൽ ഉ​ട​മ​ക​ളും അ​ടി​മ​ക​ളും ഉ​ണ്ടാ​യി​രു​ന്നു. ആ​ദി​വാ​സി സ​മൂ​ഹ​ത്തി​നു​ള്ളി​ൽ അ​ടി​മ​ക​ളും ഉ​ട​മ​ക​ളും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ആ​ദി​വാ​സി​ക​ൾ ആ​രെ​യും അ​ടി​മ​ക​ളാ​ക്കി​യി​രു​ന്നി​ല്ല. പ​ട്ടി​ക​ജാ​തി​ക്കാ​ർ ഫ്യൂ​ഡ​ൽ വ്യ​വ​സ്ഥ​യി​ലെ കാ​ർ​ഷി​ക അ​ടി​മ​ക​ളാ​യി​രു​ന്നു. അ​തു​പോ​ലെ​യാ​യി​രു​ന്നി​ല്ല ആ​ദി​വാ​സി​ക​ൾ. ച​രി​ത്ര​പ​ര​മാ​യി നോ​ക്കി​യാ​ൽ ഫ്യൂ​ഡ​ൽ വ്യ​വ​സ്ഥ​യ​യി​ൽ​നി​ന്ന് ആ​ദി​വാ​സി​ക​ൾ മാ​റി​നി​ന്നു (അ​തേ​സ​മ​യം, വ​യ​നാ​ട്ടി​ലെ ചി​ല ആ​ദി​വാ​സി സ​മൂ​ഹ​ങ്ങ​ൾ അ​ടി​മ​ക​ളാ​യി​രു​ന്നു). ആ​ദി​വാ​സി​ക​ളു​ടെ സം​സ്കാ​ര​വും ഉ​ൽ​പാ​ദ​ന പ്ര​ക്രി​യ​യും സ​മ​ത്വ​രീ​തി​യി​ലു​ള്ള​താ​യി​രു​ന്നു. സ​മൂ​ഹം ഒ​ത്തു​ചേ​ർ​ന്ന് ഉ​ൽ​പാ​ദി​പ്പി​ക്കു​ക​യും അ​തി​​ന്റെ ഫ​ലം അ​നു​ഭ​വി​ക്കു​ക​യും ചെ​യ്തു. ത​ങ്ങ​ളു​ടേ​താ​യ പ്ര​ദേ​ശ​ത്തെ പ്ര​കൃ​തി​യെ സം​ര​ക്ഷി​ച്ചു. പ്ര​കൃ​തി​യു​മാ​യി ചൂ​ഷ​ണമില്ലാ​ത്ത സ​ഹ​ക​ര​ണ​ത്തി​ലാ​ണ് ആ​ദി​വാ​സി​ക​ളു​ടെ സ​യ​ൻ​സും സാ​ങ്കേ​തി​ക​വി​ദ്യ​യും അ​റി​വും ജീ​വി​ത​വും വി​ക​സി​ച്ച​ത്. പ്ര​കൃ​തി​യു​ടെ ന​ശീ​ക​ര​ണ​മാ​യി​രു​ന്നി​ല്ല ആ​ദി​വാ​സി​ക​ളു​ടെ വി​ക​സ​ന​വും ജീ​വി​ത സ​ങ്ക​ൽ​പ​വും.

കൊ​ളോ​ണി​യ​ൽ വാ​ഴ്ച

ബ്രിട്ടീ​ഷ് കൊ​ളോ​ണി​യ​ൽ വാ​ഴ്ച​ക്കാ​ല​ത്ത് ഇ​ന്ത്യ​യി​ലെ മു​ഖ്യ​ധാ​രാ സ​മൂ​ഹം പെ​ട്ടെ​ന്ന് അ​വ​രു​ടെ അ​ടി​മ​ക​ളാ​യി. അ​വ​രു​ടെ സം​സ്കാ​ര​ത്തി​ൽ സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ അ​നു​ഭ​വ​പാ​ഠ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ആ​ദി​വാ​സി​ക​ളാ​ക​ട്ടെ, 1700 മു​ത​ൽ കൊ​ളോ​ണി​യ​ൽ ആ​ധി​പ​ത്യ​ത്തി​നെ​തി​രാ​യി സ​മ​രം തു​ട​ങ്ങി. ആ​ദി​വാ​സി മേ​ഖ​ല​ക​ൾ കോ​ള​നീ​ക​രി​ക്കാ​നാ​ണ് ബ്രി​ട്ടീ​ഷു​കാ​ർ ശ്ര​മി​ച്ച​ത്. ആ ​കാ​ല​ഘ​ട്ട​ത്തി​ൽ കോ​ള​നീ​ക​ര​ണ​ത്തെ​യും മു​ഖ്യ​ധാ​ര​യു​ടെ ക​ട​ന്നാ​ക്ര​മ​ണ​ത്തെ​യും ഒ​രു​പോ​ലെ ആ​ദി​വാ​സി​ക​ൾ നേരിട്ടു. ബ്രി​ട്ടീ​ഷു​കാ​ർ പ്ര​ദേ​ശ​ത്തെ കോ​ള​നീ​ക​രി​ക്കാ​ൻ പാ​ടി​ല്ലെ​ന്നാ​യി​രു​ന്നു ആ​ദി​വാ​സി​ക​ളു​ടെ നി​ല​പാ​ട്. അ​തേ​സ​മ​യം, മു​ഖ്യ​ധാ​രാ സ​മൂ​ഹ​ത്തി​ന്റെ ക​ട​ന്നാ​ക്ര​മ​ണ​വും പാ​ടി​ല്ലെ​ന്ന് ആ​ദി​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. 1947ൽ ​ഇ​ന്ത്യ​ൻ യൂ​നി​യ​ൻ രൂ​പം കൊ​ള്ളു​മ്പോ​ൾ ‘മു​ഖ്യ​ധാ​ര’ പ​റ​യു​ന്ന​ത് ആ​ദി​വാ​സി​ക​ൾ​ക്ക് മ​ന​സ്സി​ലാ​യി​ല്ല. ആ​ദി​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് എ​ന്തെ​ന്ന് മു​ഖ്യധാ​രാ സ​മൂ​ഹ​ത്തി​നും മ​ന​സ്സി​ലാ​യി​ല്ല. അ​തി​നാ​ൽ, മു​ഖ്യ​ധാ​ര​ക്ക് എ​തി​രാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ചാ​ണ് ആ​ദി​വാ​സി​ക​ൾ പ​ല​പ്പോ​ഴും മു​ന്നോ​ട്ടു​പോ​യ​ത്. മു​ഖ്യ​ധാ​ര​യാ​ക​ട്ടെ ഒ​രു മ​നു​ഷ്യാ​വ​കാ​ശ പ്ര​ശ്ന​മാ​യി​ട്ടാ​ണ് ആ​ദി​വാ​സി സ​മൂ​ഹ​ത്തി​​ന്റെ ജീ​വി​ത​ത്തെ ക​ണ്ട​ത്. മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ത്തി​നെ​തി​രെ​യാ​ണ് പ​ല​രും ശ​ബ്ദി​ച്ച​ത്. സ്വ​ത​ന്ത്ര സ​മൂ​ഹ​മാ​യി​രു​ന്നു എ​ന്ന് ആ​ദി​വാ​സി​ക​ൾ തെ​ളി​യി​ച്ചു​കൊ​ണ്ടി​രു​ന്നു. ആ​ദി​വാ​സി​ക​ൾ ഭൂ​മി​ക്കും പ്ര​കൃ​തിവി​ഭ​വ​ങ്ങ​ളി​ലു​ള്ള അ​വ​കാ​ശ​ത്തി​നും രാ​ഷ്ട്രീ​യ അ​ധി​കാ​ര​ത്തി​നും വേ​ണ്ടി​യു​ള്ള സ​മ​ര​ങ്ങ​ൾ പ​ല​യി​ട​ത്തും തു​ട​ങ്ങി. സ്വ​യം​നി​ർ​ണ​യ അ​വ​കാ​ശം വേ​ണ​മെ​ന്നാ​യി​രു​ന്നു നി​ല​പാ​ട്. ഭൂ​മി​ക്കും വി​ഭ​വ​ങ്ങ​ൾ​ക്കും മേ​ലു​ള്ള​ അ​ധി​കാ​രം നി​ല​നി​ർ​ത്ത​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. പി​ന്നീ​ട് അ​തി​നൊ​ക്കെ ന​ല്ല ഫ​ല​ങ്ങ​ൾ ഉ​ണ്ടാ​യി.

വ​ട​ക്കു കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ അ​ധി​കാ​രം

വ​ട​ക്കു കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ 1947നു ​ശേ​ഷം ന​ട​ന്ന സ​മ​ര​ങ്ങ​ൾ രാ​ഷ്ട്രീ​യ അ​ധി​കാ​ര​ത്തി​നു​വേ​ണ്ടി​യു​ള്ള സ​മ​ര​ങ്ങ​ളാ​ണ്. അ​തെ​ല്ലാം ഏ​റെ മു​ന്നോ​ട്ടു പോ​യി. വി​ക​സ​ന പ​ദ്ധ​തി​ക​ൾ ഇ​ല്ലാ​ത്ത മേ​ഖ​ല​യാ​ണ് അ​വി​ടം. എ​ന്നാ​ൽ, വി​ഭ​വ​ങ്ങ​ളു​ടെ മേ​ലു​ള്ള അ​ധി​കാ​രം നി​ല​നി​ർ​ത്താ​നു​ള്ള സ​മ​ര​ങ്ങ​ൾ വി​ജ​യി​ച്ച ച​രി​ത്ര​വും അ​വ​ർ​ക്കു​ണ്ട്. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​ദി​വാ​സി​ക​ൾ ഭൂ​രി​പ​ക്ഷ ജ​ന​ത​യാ​ണ്. ആ​ദി​വാ​സി​ക​ൾ ഏ​താ​ണ്ട് 90 ശ​ത​മാ​ന​മു​ണ്ട്. ഇ​വി​ടെ വ​നം ഏ​റെ​യു​ണ്ട്. വ​നം​വ​കു​പ്പി​ന്റെ നി​യ​ന്ത്ര​ണ​ത്തി​ല​ല്ല ഈമേഖലകൾ. ആ​ദി​വാ​സി​ക​ൾ​ക്ക് വി​ഭ​വ​സ​മാ​ഹ​ര​ണ​ത്തി​നു​ള്ള കേ​ന്ദ്ര​മാ​ണ് വ​നം. ആ​ദി​വാ​സി​ക​ൾ വ​നം ന​ശി​പ്പി​ക്കു​ന്നി​ല്ല. വ​ന​വി​ഭ​വ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യും അ​ത് വി​ൽ​ക്കു​ക​യും ചെ​യ്യു​ന്നു​. വ​ന​വി​ഭ​വ​ങ്ങ​ളു​ടെ അ​വ​കാ​ശം ആ​ദി​വാ​സി സ​മൂ​ഹ​ത്തി​നാ​ണ്. വ​ന നി​യ​മം ഉ​ള്ള​തു​കൊ​ണ്ട​ല്ല വ​നം അ​വി​ടെ സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്. ആ​ദി​വാ​സി​ക​ൾ ഉ​ള്ള​തു​കൊ​ണ്ടാ​ണ് വ​നം സം​ര​ക്ഷി​ക്കു​ന്ന​ത്. വി​ഭ​വ​ങ്ങ​ൾ​ക്കു​മേ​ൽ അ​ധി​കാ​ര​മു​ള്ള​തി​നാ​ൽ ആ​ദി​വാ​സി​ക​ൾ​ക്ക് വ​രു​മാ​ന​മു​ണ്ട്.

ആ​ദി​വാ​സി​ക​ൾ​ക്ക് സ്വ​ന്ത​മാ​യി സാ​മ്പ​ത്തി​ക​ശേ​ഷി​യു​ള്ള​തി​നാ​ൽ വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള സൗ​ക​ര്യ​മു​ണ്ട്. വി​ദ്യാ​ഭ്യാ​സം ന​ൽ​കാ​നു​ള്ള സ​മ്പ​ത്ത് കു​ടും​ബ​ത്തി​നു​ണ്ട്. പ്ര​ദേ​ശ​ത്തെ വി​ഭ​വ​ങ്ങ​ളി​ലു​ള്ള അ​ധി​കാ​ര​വും രാ​ഷ്ട്രീ​യ അ​ധി​കാ​ര​വു​മു​ണ്ട്. അ​തി​നാ​ൽ, കു​ട്ടി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സം ന​ൽ​കാ​ൻ ആ​ദി​വാ​സി​ക​ൾ​ക്ക്​ ക​ഴി​ഞ്ഞു. പൊ​തു​വി​ദ്യാ​ഭ്യാ​സ​ത്തി​ന്റെ ക​ണ​ക്കെ​ടു​ത്താ​ൽ അ​സം ഒ​ഴി​കെ​യു​ള്ള വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ ഇ​ത​ര വി​ഭാ​ഗ​ങ്ങ​ളേ​ക്കാ​ൾ ആ​ദി​വാ​സി​ക​ൾ മു​ന്നി​ലാ​ണ്. ഈ ​മേ​ഖ​ല​ക​ളി​ൽ ആ​ദി​വാ​സി​ക​ളാ​ണ് പൊ​തു​വി​ദ്യാ​ഭ്യാ​സ​ത്തി​ൽ മ​റ്റു വി​ഭാ​ഗ​ങ്ങ​ളെ​ക്കാ​ൾ മു​ന്നി​ൽ. മ​ഹാ​രാ​ഷ്ട്ര, ഗു​ജ​റാ​ത്ത് തു​ട​ങ്ങി​യ വി​ക​സ​നം ന​ട​ന്ന സം​സ്ഥാ​ന​ങ്ങ​ളെ​പ്പോ​​െല​യ​ല്ല ഇ​വി​ട​ത്തെ ആ​ദി​വാ​സി​ക​ളു​ടെ സ്ഥി​തി​യെ​ന്നാ​ണ് സി.​ആ​ർ. ബി​ജോ​യി​യു​ടെ അ​ഭി​പ്രാ​യം. അ​ട്ട​പ്പാ​ടി​യി​ലെ പോ​ലെ സ​ർ​ക്കാ​റി​നു മു​ന്നി​ൽ ഭ​ക്ഷ​ണ​ത്തി​നാ​യി കൈ​നീ​ട്ടേ​ണ്ട അ​വ​സ്ഥ​യി​ല​ല്ല അ​വി​ട​ത്തെ ആ​ദി​വാ​സി​ക​ൾ.


വി​ല്ലേ​ജ് കൗ​ൺ​സി​ലു​ക​ളാ​ണ് നാ​ഗാ​ലാ​ൻ​ഡി​ലും മി​സോ​റ​മി​ലും നി​ല​വി​ലു​ള്ള​ത്. ഊ​രു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള സം​വി​ധാ​ന​മാ​ണ​ത്. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളെ​യ​ട​ക്കം നി​യ​ന്ത്രി​ക്കു​ന്ന​ത് സ​ർ​ക്കാ​ർ വ​കു​പ്പു​ക​ള​ല്ല. ഊ​രു​ക​ൾ​ക്കാ​ണ് അ​ധി​കാ​രം. ഭൂ​മി​യി​ലും വി​ഭ​വ​ങ്ങ​ളി​ലും പാ​ര​മ്പ​ര്യ അ​വ​കാ​ശ​മാ​ണ് നി​ല​വി​ലു​ള്ള​ത്. അ​വ​രു​ടെ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഭൂ​മി റ​വ​ന്യൂ എ​ന്നോ വ​ന​മെ​ന്നോ ത​രം​തി​രി​ക്കു​ന്നി​ല്ല. അ​ങ്ങ​നെ ത​രം​തി​രി​ക്കു​ന്ന​ത് കു​റ​വാ​ണ്. വ​ന​ഭൂ​മി സ​മൂ​ഹ​ത്തി​​ന്റെ ഭൂ​മി​യാ​ണ്. റ​വ​ന്യൂ- വ​നം നി​യ​മ​ങ്ങ​ൾ ഇ​വി​ട​ത്തെ​പ്പോ​ലെ വി​വി​ധ വ​കു​പ്പു​ക​ൾ ന​ട​പ്പാ​ക്കേ​ണ്ട​തി​ല്ല. മ​നു​ഷ്യ വി​ക​സ​ന ഇ​ൻ​ഡ​ക്സി​ൽ (വി​ക​സ​ന​ സൂചിക) സം​സ്ഥാ​ന അ​ടി​സ്ഥാ​ന​ത്തി​ൽ പ​രി​ശോ​ധി​ച്ചാ​ൽ വ​ട​ക്കു​കി​ഴ​ക്ക​ൻ മേ​ഖ​ല (അ​സം ഒ​ഴി​കെ) ദേ​ശീ​യ ശ​രാ​ശ​രി​യേ​ക്കാ​ൾ വ​ള​രെ മു​ന്നി​ലാ​ണ്. കേ​ര​ളം ഇ​തി​ന് അ​ടു​ത്തു വ​രും. കൊ​ല​പാ​ത​കം​പോ​ലു​ള്ള​വ മാ​ത്ര​മാ​ണ് കോ​ട​തി​യി​ലേ​ക്ക് പോ​കു​ന്ന​ത്. പ​രി​ഹ​രി​ക്കാ​നാ​വാ​ത്ത ത​ർ​ക്ക​ങ്ങ​ൾ ഉ​ണ്ടാ​കു​മ്പോ​ൾ മാ​ത്ര​മാ​ണ് പൊ​ലീ​സും കോ​ട​തി​യും ആ​വ​ശ്യ​മാ​യി വ​ന്ന​ത്. സാ​ധാ​ര​ണ എ​ല്ലാ വി​ഷ​യ​ങ്ങ​ളും വി​ല്ലേ​ജ് കൗ​ൺ​സി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ന്നു. ജു​ഡീ​ഷ്യ​റി, എ​ക്സി​ക്യൂ​ട്ടിവ്, സ​ർ​ക്കാ​ർ എ​ന്നി​വ​യൊ​ന്നു​മി​ല്ലാ​തെ ആ​ദി​വാ​സി​ക​ൾ​ക്ക് ജീ​വി​ക്കാം. സ്വ​ന്തം സം​സ്കാ​ര​ത്തി​ന്റെ ഭാ​ഗ​മാ​യി ജീ​വി​ക്കാം.

അ​സം ഒ​ഴി​കെ ഒ​രി​ട​ത്തു​നി​ന്നും ആ​ദി​വാ​സി​ക​ൾ കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളാ​യി കേ​ര​ള​ത്തി​ലേ​ക്ക് വ​രു​ന്നി​ല്ല. അ​വ​ർ ഇ​ന്ത്യ​യു​ടെ പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും പോ​കു​ന്ന​ത് ഉ​പ​രി​പ​ഠ​ന​ത്തി​നാ​ണ്. അ​ത​ല്ലെ​ങ്കി​ൽ പ്ര​ഫ​ഷ​ന​ൽ ജോ​ലി​ക​ൾ​ക്കാ​ണ്. അ​വി​ട​ത്തെ ഭ​ര​ണസം​വി​ധാ​നം വി​കേ​ന്ദ്രീ​കൃ​ത​മാ​ണ്. സ​മൂ​ഹ​ങ്ങ​ൾ എ​ങ്ങ​നെ സ്വ​ത​ന്ത്ര​മാ​യി ജീ​വി​ക്ക​ണ​മെ​ന്ന ധാ​ര​ണ മു​ഖ്യ​ധാ​രാ സ​മൂ​ഹ​ത്തി​നി​ല്ല. ആ​ദി​വാ​സി സ​മൂ​ഹ​ത്തി​ന്റെ പാ​ര​മ്പ​ര്യ സം​സ്കാ​ര​ത്തി​ൽ സ്വാ​ത​ന്ത്ര്യ​മു​ണ്ട്. അ​ത​വ​ർ ന​ട​പ്പാ​ക്കു​ന്നു. അ​തേ​സ​മ​യം, മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് വ​ലി​യതോ​തി​ൽ തൊ​ഴി​ൽ​തേ​ടി കേ​ര​ള​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ളെ​ത്തു​ന്നു.

ഊ​രു​ക​ൾ തു​ട​ച്ചു​നീ​ക്കി​യ കോ​ള​നി​ക​ൾ

കേ​ര​ള​ത്തി​ൽ ഭൂ​പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കി​യ​തോ​ടു​കൂ​ടി ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ൽ ആ​ഭ്യ​ന്ത​ര കോ​ള​നി​ക​ൾ രൂ​പം​കൊണ്ടു. പ​ട്ടി​ക​വ​ർ​ഗ കോ​ള​നി​ക​ൾ (ട്രൈ​ബ​ൽ കോ​ള​നി​ക​ൾ ) എ​ന്ന​ത് ഒൗ​ദ്യോ​ഗി​ക നാ​മ​മാ​യി. ഇ​ന്ത്യ​യി​ൽ മ​റ്റൊ​രി​ട​ത്തും കോ​ള​നി എ​ന്ന പേ​ര് ആ​ദി​വാ​സി ഊ​രി​നെ കു​റി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്നി​ല്ല. ത​മി​ഴ്നാ​ട്ടി​ൽ അ​ന്നും ഇ​ന്നും ആ​ദി​വാ​സി ഊ​രു​ക​ളാ​ണ്. പാ​ര​മ്പ​ര്യ​മാ​യി നി​ല​നി​ന്ന ഊ​രു​ക​ളി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ൾ പ്ര​കാ​രം വീ​ട് വെ​ച്ചു​കൊ​ടു​ത്തു കേ​ാള​നി​ക​ളാ​ക്കി. അ​തി​ന് ഔ​ദ്യോ​ഗി​ക​മാ​യി അം​ഗീ​കാ​രം ന​ൽ​കി​യ​ത് കേ​ര​ള​ത്തി​ലെ പു​രോ​ഗ​മ​ന സ​മൂ​ഹ​വും ഭ​ര​ണ​സം​വി​ധാ​ന​വു​മാ​ണ്.

ആ​ദി​വാ​സി മേ​ഖ​ല​ക​ൾ കോ​ള​നി​വ​ത്ക​രി​ക്ക​പ്പെ​ട്ടു എ​ന്ന് വേ​ണ​മെ​ങ്കി​ൽ പ​റ​യാം. സ​മൂ​ഹ​ത്തെ​യാ​കെ അ​ടി​ച്ച​മ​ർ​ത്തി കോ​ള​നി വ്യ​വ​സ്ഥ​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്നു. മു​ഖ്യ​ധാ​ര പ​റ​യു​ന്ന വ​ട്ട​ത്തി​ൽ ആ​ദി​വാ​സി​ക​ൾ ഇ​രി​ക്കു​ക​യും അ​ടി​മ​ക​ളാ​യി ജീ​വി​ക്കു​ക​യും ചെ​യ്യ​ണം. കോ​ള​നീ​ക​ര​ണം എ​ന്ന വാ​ക്കി​ൽ​നി​ന്നാ​ണ് കോ​ള​നി രൂ​പ​പ്പെ​ട്ടു​വ​ന്ന​ത് ആ​ന്ത​രി​ക​മാ​യി കോ​ള​നി​വ​ത്ക​രി​ക്ക​പ്പെ​ട്ട ജ​ന​ത എ​ന്ന അ​ർ​ഥ​ത്തി​ലാ​ണ് ട്രൈ​ബ​ൽ കോ​ള​നി എ​ന്ന വാ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. കോ​ള​നി​ക്കു​ള്ളി​ൽ ജ​നാ​ധി​പ​ത്യ​മി​ല്ല. ആ​ദി​വാ​സി ഊ​രി​നു​ള്ളി​ൽ ജ​നാ​ധി​പ​ത്യ​മു​ണ്ട്. ഒ​രു പ്ര​ദേ​ശ​ത്തെ കോ​ള​നി​വ​ത്ക​രി​ക്കു​ന്ന​തി​ലൂ​ടെ ആ​ദി​വാ​സി ജ​ന​ത​ക്ക് ജ​നാ​ധി​പ​ത്യമാണ് ന​ഷ്ട​മായത്. ആ ​സ​മൂ​ഹ​ത്തെ അ​ടി​ച്ച​മ​ർ​ത്തി കോ​ള​നി​ക്കു​ള്ളി​ൽ അ​ടി​മ​ക​ളാ​ക്കി നി​ല​നിർ​ത്തി. ഈ ​കാ​ഴ്ച​പ്പാ​ടി​നെ​തി​രാ​യ ജ​നാ​ധി​പ​ത്യ സ​ങ്ക​ൽ​പ​മാ​ണ് 1996ൽ ‘​പെ​സ’ നി​യ​മ​ത്തി​ലൂ​ടെ അ​വ​ത​രി​പ്പി​ച്ച​ത്.

‘പെ​സ’ നി​യ​മ​ത്തി​നു​ള്ളി​ൽ സ്വ​ത​ന്ത്ര​മാ​യി ജീവി​ക്ക​ണ​മെ​ന്ന പൊ​ളി​റ്റി​ക്ക​ൽ അ​ജ​ണ്ട​യു​ണ്ട്. ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലു​ള്ള ആ​ദി​വാ​സി​ക​ൾ ഉ​യ​ർ​ത്തി​യ സ്വ​യം​ഭ​ര​ണ​ത്തി​നു വേ​ണ്ടി​യു​ള്ള ഈ ​മു​ദ്രാ​വാ​ക്യം സ്വാ​ഭാ​വി​ക​മാ​യും കേ​ര​ള​ത്തി​ലും എ​ത്തി. അ​ത​ല്ലാ​തെ കേ​ര​ള​ത്തി​​ന്റെ സ​വി​ശേ​ഷ സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ണ്ടാ​യൊ​രു സ​മ​ര​മ​ല്ല മു​ത്ത​ങ്ങ. നി​യ​മം പാ​ർ​ല​മെ​ന്റി​ൽ പാ​സാ​ക്കി​യ​തി​നു ശേ​ഷം ഇ​ന്ത്യ​യി​ലെ 11 ശ​ത​മാ​നം ഭൂ​പ്ര​ദേ​ശ​ത്തേ​ക്ക് വ്യാ​പി​ച്ചു. ഏ​താ​ണ്ട്​ 30 ശ​ത​മാ​നം ആ​ദി​വാ​സി​ക​ൾ ഈ ​പ്ര​ദേ​ശ​ത്തു​ണ്ടാ​യി​രു​ന്നു. ആ ​പ്ര​ദേ​ശം സ്വ​യം ഭ​ര​ണ​മേ​ഖ​ല​യാ​യി.

2001ൽ ​സെ​ക്ര​േ​ട്ട​റി​യ​റ്റി​നു മു​ന്നി​ൽ ആ​ദി​വാ​സി​ക​ൾ ന​ട​ത്തി​യ കു​ടി​ൽ​കെ​ട്ട​ൽ സ​മ​ര​ത്തി​ൽ ഉ​ന്ന​യി​ച്ച പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ളി​ലൊ​ന്ന് പെ​സ നി​യ​മം സം​സ്ഥാ​ന​ത്ത് ന​ട​പ്പാ​ക്ക​ണം എ​ന്നാ​യി​രു​ന്നു. സ​ർ​ക്കാ​ർ ന​ട​ത്തി​യ ച​ർ​ച്ച​ക​ളി​ലും തു​ട​ർ​ന്നു​ണ്ടാ​ക്കി​യ ക​രാ​റി​ലും അ​ത് അം​ഗീ​ക​രി​ച്ചി​രു​ന്നു. അ​ന്ന​തി​നാ​യി ആ​ദി​വാ​സി പു​ന​ര​ധി​വാ​സ വി​ക​സ​ന മി​ഷ​നും രൂ​പ​വ​ത്ക​രി​ച്ചു. എ​ന്നാ​ൽ, ഭൂ​മി കൊ​ടു​ക്കാ​മെ​ന്നും സ്വ​യം​ഭ​ര​ണം കേ​ര​ള​ത്തി​ൽ സാ​ധ്യ​മാ​വി​ല്ലെ​ന്നും മി​ഷ​ൻ പ​റ​ഞ്ഞു. പെ​സ ന​ട​പ്പാ​ക്കു​ക പ്ര​ായോ​ഗി​ക​മ​ല്ലെ​ന്നാ​യി​രു​ന്നു നി​ല​പാ​ട്. അ​തി​ന് പ​ല​ കാ​ര​ണ​ങ്ങ​ളും ചൂ​ണ്ടി​ക്കാ​ട്ടി. കേ​ര​ള​ത്തി​ലെ ഒ​ന്ന​ര ശ​ത​മാ​നം വ​രു​ന്ന ആ​ദി​വാ​സി​ക​ൾ​ക്ക് സ്വ​യം​ഭ​ര​ണം ന​ൽ​കാ​ൻ ക​ഴി​യി​ല്ല എ​ന്നാ​യി​രു​ന്നു ‘മു​ഖ്യ​ധാ​ര​’യു​ടെ അ​ഭി​പ്രാ​യം. എ​ല്ലാ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലും നോ​ൺ ട്രൈ​ബ​ൽ​സ് ബ​ഹു​ഭൂ​രി​പ​ക്ഷ​മാ​ണെ​ന്ന് വാ​ദി​ച്ചു. ആ​ദി​വാ​സി​ക​ൾ സ​മ​രം ചെ​യ്ത് നേ​ടി​യെ​ടു​ത്ത ഒ​ര​വ​കാ​ശം ന​ട​പ്പാ​ക്കി​ല്ലെ​ന്ന് വ​ന്ന​പ്പോ​ഴാ​ണ് മു​ത്ത​ങ്ങ​യി​ൽ സ​മ​രം ചെ​യ്യേ​ണ്ടി വ​ന്ന​ത്. കു​ടി​ൽ​കെ​ട്ട​ൽ സ​മ​ര​ത്തി​ൽ ഉ​ണ്ടാ​ക്കി​യ ക​രാ​ർപ്ര​കാ​രം പെ​സ നി​യ​മം ന​ട​പ്പാ​ക്കാ​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യി​ട്ടും സ​ർ​ക്കാ​ർ സം​വി​ധാ​നം അ​തി​നെ അ​ട്ടി​മ​റി​ച്ചു.

മു​ത്ത​ങ്ങ​യി​ലെ അ​ടി​ച്ച​മ​ർ​ത്ത​ൽ

മു​ത്ത​ങ്ങ​യി​ൽ സ​മ​രം തു​ട​ങ്ങു​മ്പോ​ൾ ദേ​ശീ​യ​ത​ല​ത്തി​ൽ വ​ന​ങ്ങ​ളി​ൽ​നി​ന്ന് ആ​ദി​വാ​സി​ക​ളെ കു​ടി​യി​റ​ക്കിത്തുട​ങ്ങി​യി​രു​ന്നു. മു​ത്ത​ങ്ങ​യെ ‘പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​ൽ’ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്കെ​തി​രെ അ​പ്ര​തീ​ക്ഷി​ത​മാ​യി അ​ക്ര​മാ​സ​ക്ത​മാ​യ ന​ട​പ​ടി​ക്ക് പ്രാ​ഥ​മി​ക​മാ​യ കാ​ര​ണം 1980നു ​ശേ​ഷ​മു​ള്ള എ​ല്ലാ ‘​ൈക​യേ​റ്റ​ങ്ങ​ളും’ 2002 സെ​പ്റ്റം​ബ​ർ 30ന​കം ഒ​ഴി​പ്പി​ക്ക​ണ​മെ​ന്ന് പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം 2002 മേ​യി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ​ക്ക് ന​ൽ​കി​യ ഉ​ത്ത​ര​വാ​ണ്. 2002 മേ​യ് മു​ത​ൽ 2004 മാ​ർ​ച്ച് വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ 13,430 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വ​ന​ഭൂ​മി​യി​ൽ​നി​ന്നാ​ണ് ഒ​ഴി​പ്പി​ക്ക​ൽ ന​ട​ത്തി​യ​ത്. രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള ഈ ​കു​ടി​യൊ​ഴി​പ്പി​ക്ക​ലി​നെ​തി​രാ​യ ചെ​റു​ത്തു​നി​ൽ​പ് അ​ഭൂ​ത​പൂ​ർ​വ​മാ​യ ദേ​ശീ​യ സ​മ​ര​മാ​യി പ​രി​ണ​മി​ച്ചു, വ​നാ​വ​കാ​ശ നി​യ​മ​ത്തി​ലേ​ക്ക് ന​യി​ച്ചു. വ​നാ​വ​കാ​ശ നി​യ​മം 2006 (FRA) 2005 ഡി​സം​ബ​ർ 13ന് ​മു​മ്പ് വ​ന​ഭൂ​മി കൈ​വ​ശ​പ്പെ​ടു​ത്തി​യ വ​ന​വാ​സി പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ​ക്ക് വ​നാ​വ​കാ​ശം അം​ഗീ​ക​രി​ച്ചു ന​ൽ​കി​യി​ട്ടു​ണ്ട്. അ​തുപ്ര​കാ​രം 2003ലെ ​മു​ത്ത​ങ്ങ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​രാ​ണ് ഇ​പ്പോ​ൾ അ​വ​ർ കൈ​വ​ശ​പ്പെ​ടു​ത്തി​യ മു​ത്ത​ങ്ങ കാ​ടി​​ന്റെ അ​വ​കാ​ശി​ക​ൾ.

കേ​ന്ദ്രസ​ർ​ക്കാ​ർ അ​ന്ന് കേ​ര​ള സ​ർ​ക്കാ​റി​നോ​ട് ചോ​ദി​ച്ച​ത് വ​നം കൈ​യേ​റി​യ​ത് സം​സ്ഥാ​നം അ​റി​ഞ്ഞി​ല്ലേ എ​ന്നാ​ണ്. കൈ​യേ​റ്റ​ക്കാ​രെ ഇ​റ​ക്കി വി​ട​ണം എ​ന്നാ​ണ് കേ​ന്ദ്രസ​ർ​ക്കാ​ർ ശ​ക്ത​മാ​യി ആ​വ​ശ്യ​പ്പെ​ട്ട​ത്. സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി കേ​ന്ദ്ര​ത്തി​ന് എ​ഴു​തി​യ ക​ത്തി​ൽ ഇ​വി​ടെ പ്ര​ശ്ന​ങ്ങ​ൾ ഒ​ന്നു​മി​ല്ല എ​ന്ന് മറുപടി നൽകി. വ​ന​ത്തി​നോ ക്ര​മ​സ​മാ​ധാ​ന​ത്തി​നോ പ്ര​ശ്ന​മി​ല്ലെ​ന്നാ​യി​രു​ന്നു ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ ആ​ദ്യ മ​റു​പ​ടി. അ​തു​ക​ഴി​ഞ്ഞാ​ണ് പെ​ട്ടെ​ന്ന് പൊ​ലീ​സ് ന​ട​പ​ടി​യി​ലേ​ക്ക് കാ​ര്യ​ങ്ങ​ൾ മാ​റി​യ​ത്. അ​തെ​ല്ലാം കേ​ര​ളസ​ർ​ക്കാ​റി​ന്റെ ത​ല​പ്പ​ത്തു​ള്ള​വ​ർ അ​റി​ഞ്ഞാ​ണോ ചെ​യ്ത​ത് എ​ന്ന​ത് മ​റ്റൊ​രു വി​ഷ​യ​മാ​ണ്.

പൊ​ലീ​സ് ന​ട​പ​ടി​യി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ന് മാ​ധ്യ​മ​ങ്ങ​ളും വ​ലി​യ പ​ങ്കു​വ​ഹി​ച്ചു. വെ​ട്ടു​ക​ത്തി കാ​ണി​ച്ച് എ.​കെ 47 ആ​ണെ​ന്ന് വ​രെ വി​വ​ര​ണം ന​ൽ​കി. സമരനേതാവ് എം. ​ഗീ​താ​ന​ന്ദ​​ന്റെ ന​ക്സ​ലൈ​റ്റ് ബ​ന്ധം ആ​രോ​പി​ച്ചാ​യി​രു​ന്നു മാ​ധ്യ​മ​ങ്ങ​ളു​ടെ വേ​ട്ട​യാ​ട​ൽ തു​ട​ർ​ന്ന​ത്. ഗീ​താ​ന​ന്ദ​ന് 1980ക​ളു​ടെ ഒ​ടു​വി​ൽ ഉ​ണ്ടാ​യി​രു​ന്ന ന​ക്സ​ലൈ​റ്റ് രാ​ഷ്ട്രീ​യ​ബ​ന്ധ​ത്തെ​ക്കു​റി​ച്ച് നി​റം​പി​ടി​ച്ച ക​ഥ​ക​ൾ മെ​ന​യു​ന്ന​തി​ൽ പ​ല​രും മ​ത്സ​രി​ച്ചു. മു​ഖ്യ​ധാ​രാ രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​ങ്ങ​ൾ എ​ല്ലാം ഇ​ത് ഏ​റ്റെ​ടു​ത്തു. ആ​ന്ധ്ര​യി​ൽ സാ​യു​ധ​സ​മ​രം ന​ട​ത്തു​ന്ന പീ​പ്പി​ൾ​സ് വാ​ർ ഗ്രൂ​പ്പി​ന്റെ നേ​താ​ക്ക​ൾ മു​ത്ത​ങ്ങ​യി​ലു​ണ്ടെ​ന്നു വ​രെ ചി​ല​ർ പ്ര​ച​രി​പ്പി​ച്ചു. മു​ത്ത​ങ്ങ​യി​ൽ ആ​ദി​വാ​സി​ക​ൾ​ക്കെ​തി​രെ പൊ​ലീ​സ് ന​ട​പ​ടി ഉ​ണ്ടാ​യി​ക്ക​ഴി​ഞ്ഞ​പ്പോ​ൾ പി​തൃ​ത്വം ഏ​റ്റെ​ടു​ക്കാ​ൻ അ​ന്ന​ത്തെ സം​സ്ഥാ​ന സ​ർ​ക്കാ​ർ ത​യാ​റാ​യി. സ​മ​രം അ​ടി​ച്ച​മ​ർ​ത്തി​യ മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രു​മെ​ല്ലാം വീ​ര​നാ​യ​ക​രാ​യി. അ​ത് ക​ഴി​ഞ്ഞ് പ​ല രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും നി​ല​പാ​ട് മാ​റ്റി.

കേ​ര​ള​ത്തി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ആ​ദി​വാ​സി​ക​ൾ സം​ഘ​ടി​ത​രാ​കു​ന്നു​വെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​വ​ർ മു​ത്ത​ങ്ങ​യി​ൽ ശ​ക്ത​മാ​യി അ​ടി​ച്ചു. അ​ഖി​ലേ​ന്ത്യാ ത​ല​ത്തി​ൽ വ​നാ​വ​കാ​ശ നി​യ​മ​ത്തി​നു​വേ​ണ്ടി സ​മ​രം ന​ട​ക്കു​ന്ന കാ​ല​ത്താ​ണ് മു​ത്ത​ങ്ങ സ​മ​രം ന​ട​ന്ന​തെ​ന്ന് ഓ​ർ​ക്കു​ക. അ​തി​നാ​ൽ, മു​ത്ത​ങ്ങ ഒ​രു ചെ​റി​യ സ​മ​ര​മ​ല്ല. മു​ത്ത​ങ്ങ കേ​ര​ള​ത്തി​ന്റെ സ​വി​ശേ​ഷ സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ണ്ടാ​യൊ​രു സ​മ​ര​മോ അ​തി​നെ തു​ട​ർ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ അ​ടി​ച്ച​മ​ർ​ത്ത​ലോ മാ​ത്ര​മാ​യി കാ​ണാ​നാ​വി​ല്ല. പ്ര​ശ്ന​ത്തി​ന്റെ ആ​ഴ​ങ്ങ​ളി​ലേ​ക്ക് പൂ​ർ​ണ​മാ​യും ഇ​റ​ങ്ങി​ച്ചെ​ല്ലാ​ൻ വ​നാ​വ​കാ​ശ നി​യ​മ​ത്തി​ന് ക​ഴി​ഞ്ഞു.

വ​നാ​വ​കാ​ശ നി​യ​മ​ത്തി​ലെ ജ​നാ​ധി​പ​ത്യം

പെ​സ നി​യ​മ​ത്തി​ന്റെ രാ​ഷ്ട്രീ​യ ച​ട്ട​ക്കൂ​ടും (ഫ്രെ​യിം വ​ർ​ക്കും) അ​തേ ത​ത്ത്വ​ങ്ങ​ളു​മാ​ണ് വ​നാ​വ​കാ​ശ നി​യ​മ​ത്തി​ലു​മു​ള്ള​ത്. കു​റെ​ക്കൂ​ടി വി​ശ​ദീ​ക​രി​ച്ച് അ​തി​നെ കൂ​ടു​ത​ൽ ആ​ഴ​ത്തി​ലാ​ക്കി വി​ശാ​ല​മാ​യ അ​ർ​ഥ​ത്തി​ൽ പൂ​ർ​ണ​ത​യി​ലേ​ക്ക് നീ​ങ്ങു​ന്ന ഒ​രു നി​യ​മ​മാ​ണ് വ​നാ​വ​കാ​ശം. സ്വ​യംഭ​ര​ണ മേ​ഖ​ല എ​ന്ന് പ​റ​യു​ന്ന​തി​ന്റെ നി​യ​മ​പ​ര​മാ​യ ഫ്രെ​യിം ഏ​താ​ണ്ട് 11 ശ​ത​മാ​ന​മാ​യി​രു​ന്ന ഭൂ​പ്ര​ദേ​ശ​ത്താ​യി​രു​ന്നു. അ​തി​ന് പു​റ​മെ മ​റ്റൊ​രു 15 ശ​ത​മാ​നം ഭൂ​പ്ര​ദേ​ശ​ത്തേ​ക്കു​കൂ​ടി വ്യാ​പി​പ്പി​ക്കാ​നു​ള്ള രാ​ഷ്ട്രീ​യ​പ്ര​ക്രി​യ​യാ​ണ് വ​നാ​വ​കാ​ശ​ത്തി​ലൂ​ടെ നീ​ങ്ങി​യ​ത്. വ​നാ​വ​കാ​ശ നി​യ​മം മു​ന്നോ​ട്ടു പോ​കു​ന്ന സ​മ​യ​ത്താ​ണ് സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ൽ ആ​ദി​വാ​സി ഗോ​ത്ര മ​ഹാ​സ​ഭ നി​ൽ​പു​സ​മ​രം തു​ട​ങ്ങി​യ​ത്. മു​ത്ത​ങ്ങ​യി​ലെ സ​മ​രം പൊ​ലീ​സ് മ​ർ​ദ​ന​ത്തി​ലൂ​ടെ അ​ടി​ച്ച​മ​ർത്തി​യെ​ങ്കി​ലും അ​തി​ൽ ഉ​യ​ർ​ത്തി​യ ആ​ശ​യ​ത്തെ ത​ള്ളി​ക്ക​ള​യാ​ൻ ഭ​ര​ണ​കൂ​ട​ത്തി​ന് ക​ഴി​ഞ്ഞി​ല്ല. ആ ​സ​മ​ര​ത്തിെ​ന്റ തു​ട​ർ​ച്ച​യാ​യി​രു​ന്നു 2014ലെ ​നി​ൽ​പു​സ​മ​രം. നി​ൽ​പു​സ​മ​രം മു​ന്നോ​ട്ടു​വെ​ച്ച ര​ണ്ട് പ്ര​ധാ​ന മു​ദ്രാ​വാ​ക്യങ്ങൾ, പെ​സ നി​യ​മ​വും വ​നാ​വ​കാ​ശ നി​യ​മ​വും സം​സ്ഥാ​ന​ത്ത് ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു.

സം​സ്ഥാ​ന​ത്തെ ആ​ദി​വാ​സി മേ​ഖ​ല​ക​ൾ​ക്ക് – ഊ​രു​ക​ൾ​ക്ക് – സ്വ​യം​ഭ​ര​ണം വേ​ണ​മെ​ന്ന് നി​ൽ​പു​സ​മ​ര​ത്തി​ൽ വീ​ണ്ടും ആ​വ​ശ്യ​പ്പെ​ട്ടു. അ​തി​ന്റെ ഫലമെന്നോണം, 2015ൽ ​സം​സ്ഥാ​ന സ​ർ​ക്കാ​ർ 2033 ഊ​രു​ക​ളും ര​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളും ര​ണ്ട് വാ​ർ​ഡുകളും ഷെ​ഡ്യൂ​ൾ ഏ​രി​യ (അ​ഞ്ചാം പ​ട്ടി​ക പ്ര​ദേ​ശം)​ ആ​ക്കു​ന്ന​തി​ന് പ്ര​പ്പോ​സ​ൽ ത​യാ​റാ​ക്കി കേ​ന്ദ്ര ട്രൈ​ബ​ൽ മ​ന്ത്രാ​ല​യ​ത്തി​നു ന​ൽ​കി. കേ​ര​ള​ത്തി​ലെ ആ​ദി​വാ​സി​ക​ളു​ടെ ജ​ന​സം​ഖ്യ ഒ​ന്ന​ര ശ​ത​മാ​നം മാ​ത്ര​മാ​ണ്. സ​ർ​ക്കാ​റി​നു​മേ​ൽ ത​ങ്ങ​ളു​ടെ ജ​നാ​ധി​പ​ത്യ അ​വ​കാ​ശം ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ശ​ക്ത​മാ​യി പ​റ​യാ​ൻ അവർക്ക് ക​ഴി​ഞ്ഞുവെന്നും പറയാം. രാ​ജ്യ​ത്ത് ഏ​റ്റ​വും കു​റ​വ് ആ​ദി​വാ​സി​ക​ളു​ള്ള സം​സ്ഥാ​ന​മാ​ണ് കേ​ര​ളം. പ​ശ്ചി​മ ബം​ഗാ​ളി​ലും ക​ർ​ണാ​ട​ക​യി​ലും ആ​ദി​വാ​സി​ക​ൾ കൂ​ടു​ത​ൽ ഉ​ണ്ടെ​ങ്കി​ലും അ​വി​ടെ ന​ട​പ്പാ​ക്കാ​ൻ ക​ഴി​യാ​ത്ത രീ​തി​യി​ൽ കേ​ര​ള​ത്തി​ൽ ആ​ദി​വാ​സി​ക​ൾ​ക്ക് ഇ​ട​പെ​ട​ൽ ന​ട​ത്താ​നാ​യി. അ​ത്​ മു​ത്ത​ങ്ങ സ​മ​ര​ത്തി​ന്റെ ഫ​ല​മാ​യി​രു​ന്നു. മ​നു​ഷ്യാ​വ​കാ​ശം എ​ന്ന നി​ല​യി​ൽ​നി​ന്ന് രാ​ഷ്ട്രീ​യ സ്വ​ഭാ​വ​ത്തി​ലേ​ക്ക് ആ​ദി​വാ​സി സ​മ​രം മാ​റി. ചെ​റു സം​സ്ഥാ​ന​ത്തു​നി​ന്നാ​ണ് ട്രൈ​ബ​ൽ മ​ന്ത്രാ​ല​യ​ത്തി​ലേ​ക്ക് പ്ര​പ്പോ​സ​ൽ എ​ത്തി​യ​ത്. തീർച്ചയായും, അ​ത് മു​ത്ത​ങ്ങ​യു​ടെ അ​ന​ന്ത​ര​ഫ​ല​മാ​ണ്.

വി​ശാ​ല​മാ​യ രാ​ഷ്ട്രീയ ച​ല​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് കേ​ര​ള​ത്തി​ൽ ആ​ദി​വാ​സി​ക​ൾ മു​ന്നോ​ട്ടു​പോ​യ​ത്. തീ​വെ​ച്ചാ​ൽ ചി​ല​പ്പോ​ൾ പെ​ട്ടെ​ന്ന് ആ​ളി​ക്ക​ത്താം. അ​ത് കു​റ​ച്ചു​സ​മ​യം ക​ഴി​ഞ്ഞും ക​ത്താം. പ​ല​രീ​തി​യി​ൽ അ​ത് പ​ട​ർ​ന്ന് പി​ടി​ക്കാം. മു​ത്ത​ങ്ങ​യി​ൽ​നി​ന്ന് ഉ​യ​ർ​ന്ന​ത് ഇ​ത്ത​ര​മൊ​രു ജ​നാ​ധി​പ​ത്യ അ​വ​കാ​ശ​ത്തി​നു​വേ​ണ്ടി​യു​ള്ള ശ​ബ്ദ​മാ​ണ്. വി​ശാ​ല അ​ർ​ഥ​ത്തി​ൽ മ​നു​ഷ്യ​വി​രു​ദ്ധ​മാ​യ ലോ​ക​ത്തെ​യും വ്യ​വ​സ്ഥ​യെ​യും മാ​റ്റ​ണ​മെ​ന്നാ​ണ് ആ​ദി​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട​ത്. നീ​തി​ര​ഹി​ത​മാ​യ ലോ​ക​​ത്തോ​ടും ച​രി​ത്ര​ത്തോ​ടു​മാ​ണ് ആ​ദി​വാ​സി​ക​ൾ സം​സാ​രി​ച്ച​ത്. ആ​ദി​വാ​സി കു​ടി​ലു​ക​ൾ​ക്ക് തീ ​വെ​ച്ചി​ട്ട് സ​മ​ര​ത്തി​ന്റെ ദി​ശ പെ​ട്ടെ​ന്ന് തി​രി​ച്ചു​വി​ടാ​മെ​ന്ന് ആ​രോ വി​ചാ​രി​ച്ചു. മു​ത്ത​ങ്ങ ഉ​യ​ർ​ത്തി​യ രാ​ഷ്ട്രീ​യ സ​ന്ദേ​ശം പൊ​തുസ​മൂ​ഹ​ത്തി​ന് മ​ന​സ്സി​ലാ​യി​ല്ല.

സി.​കെ. ജാ​നു, എം. ​ഗീ​താ​ന​ന്ദ​ൻ

സി.​കെ. ജാ​നു, എം. ​ഗീ​താ​ന​ന്ദ​ൻ

ജ​നാ​ധി​പ​ത്യ​ത്തി​നു​വേ​ണ്ടി​യു​ള്ള മു​ന്നേ​റ്റ​മാ​യി​രു​ന്നു മു​ത്ത​ങ്ങ​യി​ൽ ന​ട​ന്ന​ത്. പൊ​തു​സ​മൂ​ഹ​ത്തി​നും ആ ​സ​മ​രം ഏ​റ്റെ​ടു​ക്കാ​ൻ ക​ഴി​യു​മാ​യി​രു​ന്നു. പൊ​തു​സ​മൂ​ഹ​ത്തി​നും ഈ ​ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കേ​ണ്ട​ത് ആ​വ​ശ്യ​മാ​ണ്. അ​തി​ന്റെ രാ​ഷ്ട്രീ​യാ​ർ​ഥ​ങ്ങ​ൾ മു​ഖ്യ​ധാ​ര തി​രി​ച്ച​റി​ഞ്ഞി​ല്ല. മു​ത്ത​ങ്ങ സ​മ​ര​ത്തെ ആ​ദി​വാ​സി ഗോ​ത്ര മ​ഹാ​സ​ഭ, സി.​കെ. ജാ​നു, എം. ​ഗീ​താ​ന​ന്ദ​ൻ എ​ന്ന ചു​രു​ക്കെ​ഴു​ത്തി​ലാ​ണ് മു​ഖ്യ​ധാ​ര വാ​യി​ച്ച​ത്. ദേ​ശീ​യ​ത​ല​ത്തി​ൽ ന​ട​ന്ന സ​മ​ര​ത്തി​​ന്റെ ഭാ​ഗ​മാ​യി​ട്ടാ​ണ് മു​ത്ത​ങ്ങ​യി​ൽ സ​മ​രം ന​ട​ന്ന​തും ഭ​ര​ണ​കൂ​ട അ​ടി​ച്ച​മ​ർ​ത്ത​ൽ ഉ​ണ്ടാ​യ​തും. മ​റ്റൊ​ര​ർ​ഥ​ത്തി​ൽ ആ​ഗോ​ള​ത​ല​ത്തി​ൽ ന​ട​ന്ന സ​മ​ര​ത്തി​​ന്റെ​ തു​ട​ർ​ച്ച​യാ​യി​രു​ന്നു. ആ ​സ​മ​രം ഭാ​വി​യി​ൽ സ​മൂ​ഹ​ത്തി​ന് ഇ​താ​ണ് ര​ക്ഷ എ​ന്ന് മു​ഖ്യ​ധാ​രാ സ​മൂ​ഹ​ത്തോ​ട് വി​ളി​ച്ചു​പ​റ​യു​ക​യാ​യി​രു​ന്നു. മു​ഖ്യ​ധാ​രാ സ​മൂ​ഹം ജ​നാ​ധി​പ​ത്യ ച​ർ​ച്ച​ക്ക് ത​യാറാ​യി​ല്ല. ആ​ഗോ​ള​ത​ല​ത്തി​ൽ വ​ലി​യ പ്ര​സ​ക്തി​യു​ണ്ട്. അ​മേ​രി​ക്ക​യി​ലും കാ​ന​ഡ​യി​ലും ന​ട​ക്കു​ന്ന സ​മ​ര​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​ണ്.

മു​ത്ത​ങ്ങ​ക്കു ശേ​ഷം

പെ​സ നി​യ​മം ന​ട​പ്പാ​ക്കാ​നു​ള്ള ചി​ല ന​ട​പ​ടി​ക​ളു​മാ​യി സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​പോ​യി. പെ​സ നി​യ​മം സം​സ്ഥാ​ന​ത്ത് ന​ട​പ്പാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​ക്കാ​ർ കേ​ന്ദ്ര ആ​ദി​വാ​സി മ​ന്ത്രാ​ല​യ​ത്തി​ന് സ​മ​ർ​പ്പി​ച്ചു. എ​ന്നാ​ൽ, അ​തി​ൽ ചി​ല വി​ശ​ദീ​ക​ര​ണ​ങ്ങ​ൾ മ​ന്ത്രാ​ല​യം ചോ​ദി​ച്ചു. കേ​ന്ദ്രസ​ർ​ക്കാ​ർ ഇ​ക്കാ​ര്യ​ത്തി​ൽ മു​ന്നോ​ട്ടു​പോ​യ​പ്പോ​ൾ സം​സ്ഥാ​ന സ​ർ​ക്കാ​ർ വേ​ണ്ട വി​വ​ര​ങ്ങ​ൾ കേ​ന്ദ്ര​ത്തി​ന് ന​ൽ​കി​യി​ല്ല. സം​സ്ഥാ​ന​ത്തു​ണ്ടാ​യ ഭ​ര​ണ​മാ​റ്റം പെ​സ നി​യ​മം ന​ട​പ്പാ​ക്കാ​ൻ പ്ര​തി​കൂ​ല​മാ​യി. അ​ധി​കാ​ര വി​കേ​ന്ദ്രീ​ക​ര​ണം പ​റ​യു​ന്ന എ​ൽ.​ഡി.​എ​ഫി​നോ സി.​പി.​എം രൂ​പ​വ​ത്ക​രി​ച്ച ആ​ദി​വാ​സി ക്ഷേ​മസ​മി​തി​ക്കോ പെ​സ നി​യ​മം സം​ബ​ന്ധി​ച്ച് വ്യ​ക്ത​മാ​യി ധാ​ര​ണ​യി​ല്ല.

ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ന്ന​ത​ത​ല സ​മി​തി രൂ​പ​വ​ത്ക​രി​ച്ചി​രു​ന്നു. 2017 ന​വം​ബ​ർ 27ന് ​ഉ​ന്ന​ത​ത​ല ക​മ്മി​റ്റി​യു​ടെ യോ​ഗം ന​ട​ന്നു. പ​ട്ടികപ്ര​ദേ​ശ​ങ്ങ​ളാ​യി പ്ര​ഖ്യാ​പി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ൾ തി​ര​ഞ്ഞെ​ടു​ക്കാ​ൻ പൊ​തു മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ത​യാ​റാ​ക്കാ​ൻ തീ​രു​മാ​നി​ച്ചു. വ​യ​നാ​ട്, പാ​ല​ക്കാ​ട്, ഇ​ടു​ക്കി, ക​ണ്ണൂ​ർ, മ​ല​പ്പു​റം എ​ന്നീ അ​ഞ്ച് ജി​ല്ല​ക​ളി​ൽ വാ​ർ​ഡ് അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ളു​ടെ എ​ണ്ണ​വും ഇ​ത​ര (നോ​ൺ) വി​ഭാ​ഗ​ങ്ങ​ളു​ടെ എ​ണ്ണ​വുമ​ട​ങ്ങു​ന്ന പ​ട്ടി​ക ത​യാ​റാ​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ആ​ദി​വാ​സി വി​ഭാ​ഗ​ക്കാ​ർ കൂ​ടു​ത​ലു​ള്ള വാ​ർ​ഡ്, പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പാ​ലി​റ്റി ക​ണ്ടെ​ത്താ​നും തീ​രു​മാ​ന​മാ​യി. നി​ല​വി​ൽ പ​ട്ടി​ക​വ​ർ​ഗ സം​വ​ര​ണ​മു​ള്ള വാ​ർ​ഡു​ക​ൾ ലി​സ്റ്റ് ചെ​യ്യ​ണം. ആ​ദി​വാ​സി കോ​ള​നി​ക​ളു​ടെ ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ (ജ്യോ​ഗ്ര​ഫി​ക്) ഡി​സ്ട്രി​ബ്യൂ​ഷ​ൻ പ​രി​ശോ​ധി​ച്ച് മാ​പ്ചെ​യ്ത് വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കോ​ള​നി​ക​ളെ ഒ​ന്നി​ച്ച് ഒ​രു യൂ​നി​റ്റാ​ക്കി​യാ​ൽ ജ​ന​സം​ഖ്യ​യു​ടെ എ​ണ്ണം വ​ർ​ധി​ക്കു​മെ​ന്ന​തി​നാ​ൽ അ​ക്കാ​ര്യം പ​രി​ശോ​ധി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. അ​തി​നു​ള്ള പ​ട്ടി​ക​യും റി​പ്പോ​ർ​ട്ടും ത​യാ​റാ​ക്കാ​ൻ പ​ട്ടി​കവ​ർ​ഗ ക്ഷേ​മ ഡ​യ​റ​ക്ട​റെ ചു​മ​ത​ല​പ്പെ​ടു​ത്തി. 2019 ഏ​പ്രി​ൽ 25ന് ​ന​ട​ന്ന യോ​ഗ​ത്തി​ലും വി​വി​ധ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്തു​വെ​ന്നാ​ണ് ഫ​യ​ലി​ൽ കു​റി​ച്ച​ത്. എ​ന്നാ​ൽ, എ​ന്തെ​ല്ലാം ച​ർ​ച്ച​ചെ​യ്തു​വെ​ന്ന് മി​നു​ട്സി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. പ​ട്ടി​ക​വ​ർ​ഗ വ​കു​പ്പ് ഡ​യ​റ​ക്ട​ർ റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി. അ​ത് ത​ദ്ദേ​ശ, വ​നം, റ​വ​ന്യൂ, കി​ല, കി​ർ​ത്താ​ഡ്സ് തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ​ക്ക് ന​ൽ​കി. അ​തി​ലൊ​തു​ങ്ങി സ​ർ​ക്കാ​റി​​ന്റെ പ്ര​വ​ർ​ത്ത​നം.

മു​ത്ത​ങ്ങ സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത മാ​താ​പി​താ​ക്ക​ള്‍ക്കൊ​പ്പം ജ​യി​ലി​ലാ​യ ആ​ദി​വാ​സി ​കു​ട്ടി​ക​ളി​ല്‍ ഭൂ​രി​ഭാ​ഗ​ത്തി​നും ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ച്ചി​ല്ല. മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ന്‍ ഇ​ന്‍സ്പെ​ക്ട​ര്‍ ജ​ന​റ​ലാ​യി​രു​ന്ന സ​ഞ്ജീ​ബ് പ​ട്ജോ​ഷി 2011 ജൂ​ണ്‍ 20ന് ​സ​മ​ര്‍പ്പി​ച്ച അ​ന്വേ​ഷ​ണ റി​പ്പോ​ര്‍ട്ട് അ​നു​സ​രി​ച്ച് പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത 161 പ​ട്ടി​ക​വ​ര്‍ഗ കു​ട്ടി​ക​ളെ​യാ​ണ് ജ​യി​ലി​ല​ട​ച്ച​ത്. ആ ​റി​പ്പോ​ർ​ട്ടി​ന്മേ​ൽ ദീ​ർ​ഘ​കാ​ലം സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ല. ആ​ദി​വാ​സി​ക​ളു​ടെ കു​ട്ടി​ക​ളാ​യ​തി​നാ​ൽ രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​ങ്ങ​ളൊ​ന്നും ഇ​ട​പെ​ട്ടി​ല്ല. നി​ല്‍പു​സ​മ​ര​ത്തെ തു​ട​ര്‍ന്ന് ന​ട​ന്ന ച​ര്‍ച്ച​യി​ല്‍ മു​ത്ത​ങ്ങ സ​മ​ര​ത്തെ തു​ട​ർ​ന്ന് ജ​യി​ലി​ല്‍ ക​ഴി​ഞ്ഞ മു​ഴു​വ​ന്‍ കു​ട്ടി​ക​ള്‍ക്കും ന​ഷ്ട​പ​രി​ഹാ​ര​മാ​യി ഒ​രു ല​ക്ഷം രൂ​പ ന​ൽ​കു​മെ​ന്നാ​യി​രു​ന്നു ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​ക്കാ​ർ ന​ൽ​കി​യ ഉ​റ​പ്പ്.

കു​ട്ടി​ക​ളു​ടെ എ​ണ്ണം ക​ണ​ക്കാ​ക്കാ​ൻ പ​ട്ടി​ക​വ​ര്‍ഗ വ​കു​പ്പി​നെ​യാ​ണ് ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്. വ​യ​നാ​ട്ടി​ലെ പ​ട്ടി​ക​വ​ര്‍ഗ ഓ​ഫി​സാ​ണ് എ​ണ്ണം വെ​ട്ടി​ക്കു​റ​ച്ച് ന​ഷ്ട​പ​രി​ഹാ​ര പാ​ക്കേ​ജ് അ​ട്ടി​മ​റി​ച്ച​ത്. കു​ട്ടി​ക​ളു​ടെ പേ​രും വ​യ​സ്സു​മെ​ല്ലാം രേ​ഖ​പ്പെ​ടു​ത്തി​യ ര​ജി​സ്റ്റ​ര്‍ അ​പ്ര​ത്യ​ക്ഷ​മാ​യി. ക​ണ്ണൂ​ര്‍ സെ​ന്‍ട്ര​ല്‍ ജ​യി​ലി​ല്‍ മാ​ത്രം 121 കു​ട്ടി​ക​ള്‍ മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​ല്‍ ഒ​ന്നും ഒ​ന്ന​ര​യും വ​യ​സ്സു​ള്ള കു​ട്ടി​ക​ളു​മു​ണ്ടാ​യി​രു​ന്നു. നാ​ൽ​പ​തി​ല​ധി​കം ദി​വ​സം ജ​യി​ലി​ൽ കി​ട​ന്ന കു​ട്ടി​ക​ൾ മാ​ത്ര​മേ പ​ട്ടി​ക​വ​ർ​ഗ വ​കു​പ്പ് അം​ഗീ​ക​രി​ച്ചു​ള്ളൂ. ര​ണ്ടു മു​ത​ൽ 20 ദി​വ​സം വ​രെ ജ​യി​ലി​ൽ കി​ട​ന്ന കു​ട്ടി​ക​ളു​ണ്ട്. ആ ​കു​ട്ടി​ക​ളു​ടെ അ​വ​കാ​ശം പ​ട്ടി​ക​വ​ർ​ഗ വ​കു​പ്പ് നി​ഷേ​ധി​ച്ചു. പ​ന​മ​രം ക്യാ​മ്പി​ല​ട​ക്കം പ​ല​യി​ട​ത്തും മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം കു​ട്ടി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത് പാ​ർ​പ്പി​ച്ചി​രു​ന്നു. പേ​രു​പോ​ലും രേ​ഖ​പ്പെ​ടു​ത്താ​തെ പ​ല​രെ​യും വി​ട്ട​യ​ച്ചു. അ​വ​രു​ടെ​യൊ​ന്നും ക​ണ​ക്ക് ശേ​ഖ​രി​ച്ചി​ല്ല. ഹൈ​കോ​ട​തി ഉ​ത്ത​ര​വും ഇ​ക്കാ​ര്യ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. അ​തു​കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ച്ച​ത്. കോ​വി​ഡി​​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കു​ട്ടി​ക​ളു​ടെ കേ​സ് വീ​ണ്ടും കോ​ട​തി​യി​ൽ എ​ത്തി​ക്കാ​ൻ വൈ​കി​യ​ത്. അ​ഡ്വ. കെ. ​ന​ന്ദി​നി​യാ​ണ് കോ​ട​തി​യി​ൽ ഇ​തു സം​ബ​ന്ധി​ച്ച ഹ​ര​ജി ന​ൽ​കി​യ​ത്.

കേ​ന്ദ്രാ​നു​മ​തി ല​ഭി​ച്ച 19,000 ഏ​ക്ക​റി​ൽ, നി​ക്ഷി​പ്ത വ​ന​ഭൂ​മി​യി​ൽ 1000 ഏ​ക്ക​ർ വ​യ​നാ​ട്ടി​ൽ കൊ​ടു​ക്കാം എ​ന്നാ​യി​രു​ന്നു തീ​രു​മാ​നം. 500 ഏ​ക്ക​റാ​ണ് സാ​ങ്കേ​തി​ക​മാ​യി അ​തി​ൽ അ​വ​ശേ​ഷി​ക്കു​ന്ന​ത്. അ​ത് മു​ത്ത​ങ്ങ​യി​ൽ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് പ​തി​ച്ചു ന​ൽ​കാ​മെ​ന്നാ​ണ് ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​ക്കാ​ർ ഉ​റ​പ്പുന​ൽ​കി​യ​ത്. അ​തി​ന് നി​ല​വി​ൽ ക​ണ്ടെ​ത്തി​യ ഭൂ​മി വാ​സ​യോ​ഗ്യ​മോ കൃ​ഷി​യോ​ഗ്യ​മോ അ​ല്ല. മു​ത്ത​ങ്ങ പു​ന​ര​ധി​വാ​സ പാ​ക്കേ​ജ് ഒ​ട്ടും മു​ന്നോ​ട്ടു പോ​യി​ല്ല. ഇ​ട​തു സ​ർ​ക്കാ​റി​ന്റെ മു​ൻ​ഗ​ണ​നാ പ​ട്ടി​ക​യി​ൽ ഇ​പ്പോ​ൾ അ​ത്ത​ര​മൊ​രു വി​ഷ​യ​മി​ല്ല. അ​താ​ണ് ആ​ദി​വാ​സി​ക​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​മെ​ന്നാ​ണ് ഗോ​ത്ര​മ​ഹാ​സ​ഭ നേ​താ​വ് എം. ​ഗീ​താ​ന​ന്ദ​ൻ പ​റ​യു​ന്ന​ത്. സ​ർ​ക്കാ​റി​​ന്റെ മു​ൻ​ഗ​ണ​ന വി​ഷ​യ​മ​ല്ല ആ​ദി​വാ​സി​ക​ളു​ടെ ഭൂ​രാ​ഹി​ത്യം. ആ​ദി​വാ​സി ഭൂ​ര​ഹി​ത​രു​ടെ എ​ണ്ണം കു​റ​ച്ചു കാ​ണി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ നി​ര​ന്ത​രം ശ്ര​മി​ക്കു​ന്ന​തെ​ന്നും എം.​ ഗീ​താ​ന​ന്ദ​ൻ പ​റ​ഞ്ഞു.

സാ​മൂ​ഹി​ക​വും രാ​ഷ്ട്രീ​യ​വു​മാ​യാ​ണ്​ മു​ത്ത​ങ്ങ സ​മ​രം പ​രി​ശോ​ധി​ക്ക​പ്പെ​ടേ​ണ്ട​ത്. ഭ​ര​ണ​കൂ​ടം ന​ൽ​കി​യ അ​ടി​യും വെ​ടി​യു​ണ്ട​യു​മ​ല്ല, അ​ത് ഉ​യ​ർ​ത്തി​യ രാ​ഷ്ട്രീ​യ​മാ​ണ് പ്ര​ധാ​നം. സ്വ​യം​ഭ​ര​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന, അ​തി​ൽ താ​ൽ​പ​ര്യ​മു​ള്ള ഒ​രു ത​ല​മു​റ ഉ​യ​ർ​ന്നു​വ​രും. ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന അ​വ​ർ​ക്ക് ന​ൽ​കു​ന്ന സ്വാ​ത​ന്ത്ര്യം അ​വ​ർ തി​രി​ച്ചു​പി​ടി​ക്കും. ആ​ദി​വാ​സി​ക​ൾ ഇ​പ്പോ​ഴും അ​സ​ന്തു​ഷ്ട​രാ​ണ്. അ​ട്ട​പ്പാ​ടി​യ​ില​ട​ക്കം അ​വ​രു​ടെ കു​ട്ടി​ക​ൾ പോ​ഷ​കാ​ഹാ​രം ഇ​ല്ലാ​തെ മ​രി​ക്കു​ന്നു​ണ്ട്. മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ച്​ ആ​ദി​വാ​സി​ക​ളെ ത​ല്ലി​ക്കൊ​ല്ലു​ന്നു​മു​ണ്ട്. ഈ ​സാ​മൂ​ഹി​ക സാ​ഹ​ച​ര്യ​ത്തി​ൽ മു​ത്ത​ങ്ങ പ​ല​തി​നും ​േചാ​ദ്യ​വും ഉ​ത്ത​ര​വു​മാ​ണ്.

News Summary - muthanga sunil