Begin typing your search above and press return to search.
proflie-avatar
Login

യു​​വാ​​വേ, നി​​​ന്റെ ധ്യാ​​ന​​നി​​മ​​ഗ്ന​​മാ​​യ ക​​ളി​​ക്കാ​​ഴ്ച​​ക​​ൾ​​ക്ക് വി​​രാ​​ട് കോഹ്‍ലിയോ​​ടെ​​ന്താ​​യി​​രു​​ന്നു?

Virat Kohli,
cancel
camera_alt

വിരാട്​ കോഹ്​ലി

വിരാട്​ കോഹ്​ലി ട്വന്റി 20 ​ക്രിക്കറ്റിൽനിന്ന്​ വിരമിക്കുന്നതായി പ്രഖ്യാപിച്ചു. വിരാട്​ ​േകാഹ്​ലി കളിക്കളമൊഴിയു​േമ്പാൾ എന്താണ്​ ആരാധകർക്കും ക്രിക്കറ്റ്​ ലോകത്തിനും സംഭവിക്കുക? ​കോഹ്​ലിയും കോഹ്​ലിയുടെ ക്രിക്കറ്റും ഒരു തലമുറക്ക്​ എന്താണ്​ സമ്മാനിച്ചത്​?

Love him, Hate him, Judge him!

ടോ​​ണി ഡി​​സൂ​​സ​​യു​​ടെ ‘അ​​സ്ഹ​​ർ’ എ​​ന്ന ബോ​​ളി​​വു​​ഡ് പ​​ട​​ത്തി​​​ന്റെ ടാ​​ഗ് ലൈ​​നാ​​ണ് ഇത്​. സോ​​ണി പി​​ക്‌​​ചേ​​ഴ്‌​​സ് നെ​​റ്റ്‌​​വ​​ർ​​ക്കി​​നുവേ​​ണ്ടി ശോ​​ഭ ക​​പൂ​​റും ഏ​​ക്താ ക​​പൂ​​റും ചേ​​ർ​​ന്ന് നി​​ർ​​മി​​ച്ച സി​​നി​​മ. പാ​​ഡും ഹെ​​ൽ​​മ​​റ്റും അ​​ഴി​​ച്ചുവെ​​ച്ച് ഡ്ര​​സിങ് റൂ​​മി​​ലി​​രി​​ക്കു​​ന്ന ഇ​​ംറാ​​ൻ ഹാ​​ഷ്മി​​യു​​ടെ ഫോ​​ട്ടോ​​യു​​മാ​​യി വ​​ന്ന അ​​തി​​​ന്റെ ഫ​​സ്റ്റ് ലു​​ക്ക് പോ​​സ്റ്റ​​ർ ഇ​​പ്പോ​​ഴും ഓ​​ർ​​മ​​യു​​ണ്ട്. അ​​യാ​​ളു​​ടെ ത​​ല​​ക്കു മു​​ക​​ളി​​ൽ തൂ​​ക്കി​​യി​​ട്ടി​​രി​​ക്കു​​ന്ന നീ​​ല​​ക്കു​​പ്പാ​​യ​​ങ്ങ​​ൾ. ന​​യ​​ൻ, നവജോത്, അ​​ജ​​യ്, ജ​​വ​​ഗ​​ൽ! മ​​ഞ്ഞ​​പ്പെ​​യി​​ന്റുകൊ​​ണ്ട് പേ​​രെ​​ഴു​​തി​​യ പൊ​​ന്നും വി​​ല​​യു​​ള്ള ജ​​ഴ്സി​​ക​​ൾ.

ടോ​​ണി ഡി​​സൂ​​സ​​യു​​ടെ സി​​നി​​മ പ​​റ​​യു​​ന്ന​​ത് അ​​സ്ഹ​​റി​​​ന്റെ പ​​ടി​​യി​​റ​​ക്ക​​ത്തി​​​ന്റെ ക​​ഥ​​യാ​​ണ്. ഇംറാൻ ഹാ​​ഷ്മി​​യു​​ടെ ക​​ണ്ണു​​ക​​ളി​​ൽ അ​​തി​​​ന്റെ ന​​ന​​വു കാ​​ണാം. ഈ ​​ഇ​​രി​​പ്പാ​​യി​​രി​​ക്കി​​ല്ലേ ട്വ​​ന്റി20 ലോ​​ക​​കപ്പി​​​ന്റെ ഫൈ​​ന​​ൽ ക​​ഴി​​ഞ്ഞ് കോഹ്‍ലി​​യും ഇ​​രു​​ന്നി​​ട്ടു​​ണ്ടാ​​വു​​ക? “ഞാ​​ൻ മ​​തി​​യാ​​ക്കു​​ന്നു” എ​​ന്നു​​പ​​റ​​യു​​മ്പോ​​ൾ ത​​ന്നെ നോ​​ക്കി​​ക്ക​​ര​​ഞ്ഞ ലോ​​ക​​ത്തോ​​ട് പ​​ങ്കു​​വെ​​ക്കാ​​തെ പി​​ടി​​ച്ചു​​വെ​​ച്ച​​ത​​ത്ര​​യും കെ​​ട്ട​​ഴി​​ച്ചു​​വി​​ടാ​​ൻ അ​​യാ​​ളു​​ം ഓ​​ടി​​യി​​ട്ടു​​ണ്ടാ​​വി​​ല്ലേ ഇ​​തു​​പോ​​ലൊ​​രു ഡ്ര​​സി​ങ് റൂ​​മി​​ലേ​​ക്ക്! സോ​​ക്ര​​ട്ടീ​​സി​​​ന്റെ അ​​ന്ത്യം വ​​ർ​​ണിച്ചുകൊ​​ണ്ട് പ്ലേ​​റ്റോ എ​​ഴു​​തി​​യി​​ട്ടു​​ണ്ട്, അ​​പ്പോ​​ൾ സോ​​ക്ര​​ട്ടീ​​സു​​ മാ​​ത്ര​​മേ ക​​ര​​യാ​​തി​​രു​​ന്നു​​ള്ളൂ എ​​ന്ന്.

ട്വന്റി20 ലോ​​ക​​കപ്പി​​ൽ കി​​രീ​​ടം ചൂ​​ടി​​യശേ​​ഷം ഗ്രൗ​​ണ്ടി​​ലി​​രു​​ന്ന് വി​​തു​​മ്പി​​യ അ​​പ്പ​​യേ​​യും കൂ​​ട്ടു​​കാ​​രെ​​യും ക​​ണ്ട് വാ​​മി​​ക അ​​മ്മ​​യോ​​ട് ചോ​​ദി​​ച്ചു, “അ​​വ​​ർ ക​​ര​​യു​​മ്പോ​​ൾ കെ​​ട്ടി​​പ്പി​​ടി​​ക്കാ​​ൻ ആ​​രെ​​ങ്കി​​ലും അ​​വി​​ടെ​​യു​​ണ്ടാ​​വു​​മോ അ​​മ്മാ?” അ​​നു​​ഷ്ക ശ​​ർ​​മ വാ​​മി​​ക​​യോ​​ട് പ​​റ​​ഞ്ഞു, “എ​​​ന്റെ കു​​ഞ്ഞേ, ഒ​​ന്നും ര​​ണ്ടു​​മ​​ല്ല –ഒ​​ന്ന​​ര ബി​​ല്യ​​ൺ മ​​നു​​ഷ്യ​​ർ അ​​വ​​രെ കെ​​ട്ടി​​പ്പി​​ടി​​ച്ചി​​ട്ടു​​ണ്ട്. നാ​​മ​​ത് കാ​​ണാ​​ഞ്ഞി​​ട്ടാ​​ണ്!” ‘‘ആ​​ണോ, കാ​​ണാ​​ഞ്ഞി​​ട്ടാ​​ണോ ശ​​രി​​ക്കും!’’ വാ​​മി​​ക​​യു​​ടെ അ​​പ്പ​​യെ കെ​​ട്ടി​​പ്പി​​ടി​​ച്ച ആ ​​ഒ​​ന്ന​​ര ബി​​ല്യ​​ണി​​ൽ നാ​​മു​​ണ്ടോ?

ന്യൂ​​സ് പേ​​പ്പ​​ർ കു​​ത്തിനി​​റ​​ച്ച പ്ലാ​​സ്റ്റി​​ക് കൂ​​ടി​​നെ ചാ​​ക്കു​​ച​​ര​​ടുകൊ​​ണ്ട് കെ​​ട്ടി​​യെ​​ടു​​ത്തു​​ണ്ടാ​​ക്കി​​യ ബോ​​ളും ഓ​​ല​​മ​​ട​​ലി​​ൽ ചെ​​ത്തി​​യെ​​ടു​​ത്ത ബാ​​റ്റു​​മാ​​യി ഒ​​രു മ​​ഴ​​ക്കും ക​​ളി​​മു​​ട​​ക്കാ​​നാ​​കാ​​ത്ത മൈ​​താ​​ന​​മ​​ധ്യത്തുനി​​ന്ന് പാ​​ഡും പ്രാ​​ക്ടിസു​​മി​​ല്ലാ​​തെ പ​​ര​​ത്തി​​യ​​ടി​​ച്ച കൗ​​മാ​​ര​​ത്തി​​ന് വി​​രാ​​ട് കോഹ്‍ലി​​യെ പ​​രി​​ച​​യ​​മി​​ല്ല. അ​​യാ​​ളി​​ലേ​​ക്ക് ന​​ട​​ന്നുതു​​ട​​ങ്ങി​​യ ജ​​നി​​ത​​ക പ​​രി​​ണാ​​മ​​ത്തി​​​ന്റെ ഡാ​​ർ​​വി​​ൻ പ​​ടം പ​​ക്ഷേ അ​​ന്ന​​ത്തെ ചു​​വ​​രു​​ക​​ളി​​ൽ ഉ​​ട​​നീ​​ള​​മു​​ണ്ട്. അ​​സ്ഹ​​റി​​​ന്റെ ത​​ല​​ക്കു മു​​ക​​ളി​​ൽ തൂ​​ങ്ങി​​ക്കി​​ട​​ന്ന കു​​പ്പാ​​യ​​ങ്ങ​​ളി​​ലു​​ള്ള​​ത് ആ ​​പ​​ട​​ങ്ങ​​ളി​​ലെ പേ​​രു​​ക​​ളാ​​ണ്. ന​​യ​​ൻ, ന​​വ​​ജോത്, അ​​ജ​​യ്, ജ​​വ​​ഗ​​ൽ!

ഋ​​ഷ​​ഭ് പ​​ന്തോ, സ​​ഞ്ജു സാം​​സ​​ണോ എ​​ന്ന ത​​ർ​​ക്ക​​ത്തി​​നൊ​​ന്നും സ്കോ​​പ്പി​​ല്ലാ​​ത്ത കാ​​ല​​മാ​​ണ​​ത്. അ​​ന്നു വി​​ക്ക​​റ്റി​​നു പി​​ന്നി​​ലു​​ള്ള​​ത് ഒ​​രേ ഒ​​രു ന​​യ​​നാ​​ണ്. കി​​ര​​ൺ മോ​​റെ​​ക്കു ശേ​​ഷം ഇ​​ന്ത്യ​​ ക​​ണ്ട ഏ​​റ്റ​​വും മി​​ക​​ച്ച വി​​ക്ക​​റ്റ് കീ​​പ്പ​​റെ​​ന്ന് ക​​ളി​​യെ​​ഴു​​ത്തു​​കാ​​ർ വാ​​ഴ്ത്തി​​യ ബ​​റോ​​ഡ​​ക്കാ​​ര​​ൻ ന​​യ​​ൻ രാം​​ലാ​​ൽ മോം​​ഗി​​യ. 1990ക​​ളു​​ടെ മ​​ധ്യ​​ത്തി​​ൽ അ​​ന്താ​​രാ​​ഷ്ട്ര ക്രി​​ക്ക​​റ്റ് ടീ​​മി​​ൽ അ​​ര​​ങ്ങേ​​റ്റം കു​​റി​​ച്ച ന​​യ​​ൻ മോം​​ഗി​​യ പി​​ന്നീ​​ടി​​ങ്ങോ​​ട്ടു​​ള്ള നീ​​ണ്ടകാ​​ലം അ​​ടി​​തെ​​റ്റാ​​തെ ഇ​​ന്ത്യ​​ൻ വി​​ക്ക​​റ്റി​​നു പി​​ന്നി​​ൽ ഉ​​റ​​ച്ചുനി​​ന്നു. അ​​യാ​​ൾ​​ക്ക് ബോ​​റ​​ടി​​ക്കു​​മ്പോ​​ൾ മാ​​ത്രം ഇ​​ട​​ക്ക് സാ​​ബാ ക​​രീം വ​​ന്നുപോ​​യി. ഞ​​ങ്ങ​​ൾ​​ക്ക​​യാ​​ൾ സാ​​ധാ ക​​രീം മാ​​ത്ര​​മാ​​യി​​രു​​ന്നു.

ബും​​റ​​ക്കൊ​​പ്പം ഈ ​​ട്വന്റി20​​ക്ക് പ​​ന്തെ​​റി​​യാ​​ൻ അ​​ർ​​ഷ​​ദീ​​പ് സിങ് വ​​ന്ന​​പ്പോ​​ഴോ​​ർ​​ത്ത​​ത് സി​​ദ്ദു​​വി​​നെ​​യാ​​ണ്. അ​​ർ​​ഷ​​ദീ​​പി​​നും ഹ​​ർ​​ഭ​​ജ​​നും മു​​മ്പ് ആ ​​ത​​ല​​യി​​ൽ​​ക്കെ​​ട്ടു കാ​​ണു​​ന്ന​​ത് നവ്ജോത് സിങ് സി​​ദ്ദു​​വി​​ലാ​​ണ്. റോ​​ബി​​ൻ സിങ്ങി​​ൽ സി​ങ്ങേ ഉ​​ണ്ടാ​​യി​​രു​​ന്നു​​ള്ളൂ, കെ​​ട്ടു​​ണ്ടാ​​യി​​രു​​ന്നി​​ല്ല. ജ​​വ​​ഗ​​ൽ ശ്രീ​​നാ​​ഥും വെ​​ങ്കി​​ടേ​​ഷ് പ്ര​​സാ​​ദു​​മൊ​​ക്കെ​​യാ​​ണ് അ​​ന്ന​​ത്തെ പേ​​സ​​ർ​​മാ​​ർ. ഇ​​ടം​​കൈ ക​​റ​​ക്കി സ്പി​​ന്നെ​​റി​​ഞ്ഞ് വെ​​ങ്കി​​ട​​പ​​തി രാ​​ജു​​വു​​മു​​ണ്ട്. ന​​ല്ലോ​​ണം പ​​ന്തെ​​റി​​ഞ്ഞാ​​ലും എ​​ല്ലാ​​ർ​​ക്കും ന​​ന്നാ​​യി അ​​ടി​​കി​​ട്ടു​​മാ​​യി​​രു​​ന്നു. പ​​ന്ത് റി​​വേ​​ഴ്‌​​സ് സ്വിങ് ഒ​​ക്കെ ചെ​​യ്യി​​ച്ച് പേ​​ടി​​പ്പി​​ക്കാ​​ൻ നോ​​ക്കി​​യി​​രു​​ന്ന​​ത് ആ​​കെ ശ്രീ​​നാ​​ഥാ​​ണ്. പ​​ക്ഷേ അ​​ടി​​ച്ചാ​​ലും തി​​രി​​ച്ച​​ടി​​ക്കാ​​വു​​ന്ന ഒ​​രു ക്യാ​​പ്റ്റ​​നും വൈ​​സ് ക്യാ​​പ്റ്റ​​നും അ​​ന്നു​​ണ്ടാ​​യി​​രു​​ന്നു, അ​​സ്ഹ​​റും സ​​ച്ചി​​നും.

“ഞാ​​ൻ ദൈ​​വ​​ത്തെ ക​​ണ്ടു, അ​​പ്പോ​​ള​​ദ്ദേ​​ഹം ഇ​​ന്ത്യ​​ക്കു​​വേ​​ണ്ടി ബാ​​റ്റു ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു” എ​​ന്ന് ആസ്ട്രേ​​ലി​​യ​​യു​​ടെ എ​​ക്കാ​​ല​​ത്തെ​​യും സ്റ്റാ​​ർ പ്ലേ​​യ​​ർ മാ​​ത്യു ഹെ​​യ്ഡ​​ൻ പ​​റ​​ഞ്ഞ​​തു മ​​തി സ​​ച്ചി​​ന​​ന്നു ത​​ന്നി​​രു​​ന്ന കോ​​ൺ​​ഫി​​ഡ​​ൻ​​സി​​​ന്റെ ആ​​ഴ​​മ​​റി​​യാ​​ൻ. സിം​​ബാ​​ബ്‌​​വേ​​യു​​ടെ ക്യാ​​പ്റ്റ​​നാ​​യി​​രു​​ന്ന ആ​​ൻ​​ഡി ഫ്ല​​വ​​ർ ഒ​​രി​​ക്ക​​ൽ പ​​റ​​ഞ്ഞു, “ലോ​​ക​​ത്തി​​ൽ ര​​ണ്ടു​​ത​​രം ക്രി​​ക്ക​​റ്റ​​ർ​​മാ​​രേ​​യു​​ള്ളൂ, സ​​ചി​​ൻ ടെ​​ണ്ടുൽ​​ക​​റും അ​​ല്ലാ​​ത്ത​​വ​​രും!” ബി.​​സി.​​സി.​​ഐ​​ക്കും അ​​ത​​റി​​യാ​​മാ​​യി​​രു​​ന്നു. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ എ​​ന്നു നി​​ർ​​ത്ത​​ണ​​മെ​​ന്ന് തോ​​ന്നു​​ന്നോ അ​​ന്നു നി​​ർ​​ത്തൂ എ​​ന്നാ​​യി​​രു​​ന്നു എ​​ക്കാ​​ല​​ത്തും അ​​വ​​ർ സ​​ചിനോ​​ട് പ​​റ​​യാ​​തെ പ​​റ​​ഞ്ഞ​​ത്.

ഇ​​ന്ത്യ​​യി​​ലെ ഔ​​ദ്യോ​​ഗി​​ക ക്രി​​ക്ക​​റ്റി​​നെ ന​​യി​​ക്കു​​ന്ന ഭ​​ര​​ണ​​സ്ഥാ​​പ​​നം ബി.​​സി.​​സി.​​ഐ ആ​​ണ്, ബോ​​ർ​​ഡ് ഓ​​ഫ് ക​​ൺട്രോൾ ഫോ​​ർ ക്രി​​ക്ക​​റ്റ് ഇ​​ൻ ഇ​​ന്ത്യ. ബി.​​സി.​​സി.​ഐ ഒ​​രു ക​​ളി​​ക്കാ​​ര​​ന് കൊ​​ടു​​ക്കു​​ന്ന ഏ​​റ്റ​​വും വ​​ലി​​യ പു​​ര​​സ്കാ​​ര​​മാ​​യ സി.​​കെ.​​ നാ​​യി​​ഡു ലൈ​​ഫ് ടൈം ​​അ​​ച്ചീ​​വ്മെ​​ന്റ് അ​​വാ​​ർ​​ഡ് നേ​​ടി​​യ പ​​ഴ​​യ ഒ​​രു മ​​ദി​​രാ​​ശി പ്ലേയ​​റു​​ണ്ട്, പ​​ത്മ​​ശ്രീ ശ്രീ​​നി​​വാ​​സ രാ​​ഘ​​വ​​ൻ വെ​​ങ്കി​​ട്ട​​രാ​​ഘ​​വ​​ൻ. അ​​മ്പ​​യ​​റാ​​യിനി​​ന്ന് അ​​സ്ഹ​​റു​​ദ്ദീ​​​ന്റെ ക​​ളി​​ക​​ണ്ട കാ​​ല​​ത്തെ​​ക്കു​​റി​​ച്ച് വെ​​ങ്കി​​ട്ട് ഒ​​രി​​ക്ക​​ലെ​​ഴു​​തി​​യി​​ട്ടു​​ണ്ട്. “അ​​സ്ഹ​​റി​​​ന്റെ കൈ​​യാ​​ണ് കൈ!” ​​എ​​ന്ന്.

കൃ​​ഷ്ണ​​മാ​​ചാ​​രി ശ്രീ​​കാ​​ന്തി​​​ന്റെ പി​​ൻ​​ഗാ​​മി​​യാ​​യി ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​​ന്റെ കു​​പ്പാ​​യ​​ത്തി​​ലേ​​ക്ക് അ​​സ്ഹ​​റു​​ദ്ദീ​​നെ​​ത്തു​​ന്ന​​ത് 1989ലാ​​ണ്. തൊ​​ട്ട​​ടു​​ത്ത കൊ​​ല്ലം ക്രി​​ക്ക​​റ്റി​​​ന്റെ വീ​​ടെ​​ന്ന് ലോ​​കം കൊ​​ണ്ടാ​​ടു​​ന്ന ഇം​​ഗ്ല​​ണ്ടി​​ലെ ലോ​​ർ​​ഡ്സി​​ൽ വെ​​ച്ച് അ​​സ്ഹ​​ർ സെ​​ഞ്ച്വ​​റി​​യ​​ടി​​ച്ച ഒ​​രു ക​​ളി​​യു​​ണ്ട്. അ​​സ്ഹ​​ർ ക്യാ​​പ്റ്റ​​നാ​​യ ശേ​​ഷ​​മു​​ള്ള ഇ​​ന്ത്യ​​യു​​ടെ ആ​​ദ്യ ഇം​​ഗ്ല​​ണ്ട് പ​​ര്യ​​ട​​ന​​മാ​​ണ്. ക​​ളി തോ​​റ്റു. പ​​ക്ഷേ ആ ​​സെ​​ഞ്ച്വ​​റി ക​​ണ്ട​​വ​​രാ​​രും അ​​യാ​​ളെ വാ​​ഴ്ത്താ​​ൻ മ​​റ​​ന്നി​​ല്ല.

വി​​വി​​യ​​ൻ റി​​ച്ചാ​​ർ​​ഡ്സി​​നും ഇ​​യാ​​ൻ ബോ​​ത​​ത്തി​​നു​​മൊ​​പ്പം സോ​​മ​​ർ​​സെ​​റ്റ് കൗ​​ണ്ടി ക്ല​​ബി​​ൽ ക്രി​​ക്ക​​റ്റു ക​​ളി​​ച്ച ഇം​​ഗ്ലീ​​ഷ് പ്ലേ​​യ​​ർ വി​​ക് മാ​​ർ​​ക്സ് താ​​ൻ ക​​ണ്ട സെ​​ഞ്ച്വ​​റി​​ക​​ളി​​ൽ ഏ​​റ്റ​​വും മി​​ക​​ച്ച​​ത് അ​​താ​​യി​​രു​​ന്നു​​വെ​​ന്ന് ഒ​​രി​​ക്ക​​ലെ​​ഴു​​തി​​യി​​ട്ടു​​ണ്ട്. ഇം​​ഗ്ല​​ണ്ടി​​ലെ ടെ​​സ്റ്റ് പ​​ര​​മ്പ​​ര​​യി​​ൽ ഒ​​രി​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​​ന്റെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന സ്‌​​കോ​​ർ അ​​സ്ഹ​​ർ ക​​ളി​​യ​​വ​​സാ​​നി​​പ്പി​​ച്ചി​​ട്ടും വ​​ർ​​ഷ​​ങ്ങ​​ളോ​​ളം അ​​യാ​​ളു​​ടെ പേ​​രി​​ൽ​​ത്ത​​ന്നെ കി​​ട​​ന്നു. ഒ​​ടു​​വി​​ൽ 2018ലാ​​ണ് വി​​രാ​​ട് കോഹ്‍ലി അ​​ത് ത​​ല്ലി​​ത്ത​​ക​​ർ​​ത്തു ക​​ള​​യു​​ന്ന​​ത്. ‘ദ ​​ടൈം​​സി​​​’ന്റെ ചീ​​ഫ് ക്രി​​ക്ക​​റ്റ് ക​​റ​​സ്പോ​​ണ്ട​​ന്റും, ‘സ്കൈ ​​സ്പോ​​ർ​​ട്സി’​​​ന്റെ ക​​മ​​ന്റേ​​റ്റ​​റു​​മാ​​യ പ​​ഴ​​യ ഇം​​ഗ്ലീ​​ഷ് ക്രി​​ക്ക​​റ്റ​​ർ മൈ​​ക്ക് ആ​​ത​​ർ​​ട്ട​​ണും സ​​ഹ ക​​ളി​​ക്കാ​​ര​​ൻ ആം​​ഗ​​സ് ഫ്രേ​​സ​​റും അ​​സ്ഹ​​റി​​നെ വാ​​ഴ്ത്തി​​യ​​ത്, “ബ്ര​​യാ​​ൻ ലാ​​റ​​ക്കു ശേ​​ഷം ഞ​​ങ്ങ​​ളു​​ടെ ത​​ല​​മു​​റ ഇ​​താ ഒ​​രു പ്ര​​തി​​ഭ​​യെ​​ കാ​​ണു​​ന്നു!” എ​​ന്നാ​​യി​​രു​​ന്നു.

ആ ​​പ്ര​​തി​​ഭ പ​​ക്ഷേ ഒ​​രുദി​​വ​​സം പെ​​​െട്ട​​ന്ന് മ​​ങ്ങി. 2000 ജൂ​​ൺ മാ​​സ​​മാ​​ണ​​ത്. ഒ​​ത്തു​​ക​​ളി വി​​വാ​​ദ​​ത്തി​​ൽ കു​​ടു​​ങ്ങി വെ​​റു​​ക്ക​​പ്പെ​​ട്ട​​വ​​നാ​​യി മ​​ട​​ങ്ങി അ​​സ്ഹ​​റു​​ദ്ദീ​​ൻ. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ ക്യാ​​പ്റ്റ​​ൻ ഹാ​​ൻ​​സി ക്രോ​​ണ്യ​​യെ വാ​​തു​​വെ​​പ്പു​​കാ​​ർ​​ക്ക് പ​​രി​​ച​​യ​​പ്പെ​​ടു​​ത്തി എ​​ന്ന​​താ​​യി​​രു​​ന്നു ആ​​രോ​​പ​​ണം. വി​​വാ​​ദ​​ങ്ങ​​ളു​​ടെ പു​​ക​​മ​​റ​​യി​​ലേ​​ക്ക് വി​​മാ​​നം ത​​ക​​ർ​​ന്നു വീ​​ണ് 2002ൽ ​​ഹാ​​ൻ​​സി ക്രോ​​ണ്യ മ​​രി​​ച്ചുപോ​​യി. പ​​ത്തുകൊ​​ല്ലം ക​​ഴി​​ഞ്ഞ് 2012ൽ ​​കോ​​ട​​തി വി​​ല​​ക്ക് നീ​​ക്കു​​മ്പോ​​ഴേ​​ക്കും അ​​സ്ഹ​​റു​​ദ്ദീ​​ൻ അ​​വ​​സാ​​നി​​ച്ചു ക​​ഴി​​ഞ്ഞി​​രു​​ന്നു.

ല​​വ് ഹിം, ​​ഹേ​​റ്റ് ഹിം, ​​ജ​​ഡ്ജ് ഹിം! ​​എ​​ന്ന​​ല്ലാ​​തെ ടോ​​ണി ഡി​​സൂ​​സ അ​​സ്ഹ​​റി​​​ന്റെ ജീ​​വി​​ത​​ത്തി​​ന് എ​​ന്ത​​ടി​​ക്കു​​റി​​പ്പെ​​ഴു​​താ​​നാ​​ണ്? അ​​ന്ന് പ​​തി​​നാ​​ല് വ​​യ​​സ്സാ​​ണ്. ഓ​​ർ​​മ​​യി​​ലെ ആ​​ദ്യ​​ത്തെ ക്യാ​​പ്റ്റ​​ൻ ഒ​​ട്ടും ആ​​ഗ്ര​​ഹി​​ക്കാ​​ത്ത നേ​​ര​​ത്ത് ക്ലീ​​ൻ ബൗ​​ൾ​​ഡാ​​യി. എ​​ന്താ​​യി​​രു​​ന്നു അ​​ന്ന​​യാ​​ളോ​​ട് തോ​​ന്നി​​യ​​ത്, സ്നേ​​ഹ​​മോ വെ​​റു​​പ്പോ? അ​​യാ​​ൾ മാ​​ത്ര​​മ​​ല്ല അ​​ന്നു ക​​ളി മ​​തി​​യാ​​ക്കി​​യ​​ത്. ഇ​​ന്ത്യ​​ൻ ടീ​​മി​​ലെ പ്ര​​ബ​​ല​​രാ​​യ അ​​സ്ഹ​​റി​​​ന്റെ സ​​ഹ​​ക​​ളി​​ക്കാ​​ർ മു​​ത​​ൽ, ഒ​​ത്തു​​ക​​ളി​​യാ​​ടാ എ​​ന്നും പ​​റ​​ഞ്ഞ് പ​​ണി​​ക്കുപോ​​യി ന​​ന്നാ​​വാ​​നി​​റ​​ങ്ങി​​യ നാ​​ട്ടി​​ലെ സ​​ഹ​​ക​​ളി​​ക്കാ​​ർ വ​​രെ​​യെ​​ത്തു​​ന്ന പ്ര​​തി​​ഭ​​ക​​ളു​​ടെ ഒ​​രു വ​​ലി​​യ നി​​ര​​യു​​ണ്ട് പ​​ടി​​യി​​റ​​ങ്ങി​​യ​​വ​​രി​​ൽ.

അ​​സ്ഹ​​റി​​നു ശേ​​ഷം വ​​ന്ന ക്യാ​​പ്റ്റ​​ന്മാ​​ർ സൗ​​ര​​വ് ഗാം​​ഗു​​ലി​​യും മ​​ഹേ​​ന്ദ്ര സിങ് ധോ​​ണി​​യു​​മാ​​ണ്. സ​​ചി​​നും സെ​​വാ​​ഗും ദ്രാ​​വി​​ഡും കും​​ബ്ലെ​​യും ന​​യി​​ച്ച ഇ​​ട​​ക്കാ​​ല​​ങ്ങ​​ളെ എ​​ണ്ണി​​യി​​ട്ടി​​ല്ല. വ​​രാ​​നി​​രി​​ക്കു​​ന്ന വ​​ലി​​യ​​വ​​ർ​​ക്ക് മി​​ക​​ച്ച തു​​ട​​ക്കം കി​​ട്ടാ​​ൻ വേ​​ണ്ടി ചി​​ല​​രെ ഇ​​റ​​ക്കി ക​​ളം കാ​​ക്കു​​ന്ന രീ​​തി​​യു​​ണ്ട് ക്രി​​ക്ക​​റ്റി​​ന്. അ​​വ​​ർ​​ക്ക് നൈ​​റ്റ് വാ​​ച്ച്മാ​​ൻ എ​​ന്നാ​​ണു പേ​​ര്. മി​​ക​​ച്ച ക്യാ​​പ്റ്റ​​ന്മാ​​രു​​ടെ വ​​ര​​വി​​നു മു​​മ്പ് ചി​​ല നൈ​​റ്റ് വാ​​ച്ച്മാ​​ൻ​​മാ​​ർ ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റി​​ലു​​ണ്ടാ​​യി​​രു​​ന്നു. അ​​വ​​രെ ന​​മു​​ക്ക് വി​​ടാം. ബാ​​ല്യ കൗ​​മാ​​ര​​ങ്ങ​​ളെ​​യും യൗ​​വ​​ന​​ത്തെ​​യും പ​​ങ്കി​​ട്ടെ​​ടു​​ത്ത ക്യാ​​പ്റ്റ​​ന്മാ​​ർ അ​​സ്ഹ​​റും ഗാം​​ഗു​​ലി​​യും ധോ​​ണി​​യു​​മാ​​ണ്. ആ​​രൊ​​ക്കെ​​യാ​​യി​​രു​​ന്നു ഇ​​വ​​രു​​ടെ കാ​​ല​​ങ്ങ​​ളി​​ലെ പ്രി​​യ​​പ്പെ​​ട്ട​​വ​​ർ? വെ​​റു​​ക്ക​​പ്പെ​​ട്ട​​വ​​രെ​​യും വി​​ല​​ക്ക​​പ്പെ​​ട്ട​​വ​​രെയും തേ​​ടു​​ന്ന​​തി​​നെ​​ക്കാ​​ൾ ര​​സ​​മു​​ണ്ട് ആ ​​അ​​ന്വേ​​ഷ​​ണ​​ത്തി​​ന്. കു​​ട്ടി​​ക്കാ​​ല​​ത്തി​​ന് ത​​രാ​​നു​​ള്ള ഉ​​ത്ത​​ര​​ങ്ങ​​ളി​​ലെ​​പ്പോ​​ഴും അ​​വ​​രു​​ടെ പേ​​രേ കാ​​ണൂ.

അ​​സ്ഹ​​റി​​​ന്റെ ഡ്ര​​സിങ് റൂ​​മി​​ൽ തൂ​​ങ്ങി​​ക്കി​​ട​​ന്നി​​രു​​ന്ന സ്വ​​ർ​​ണ​​പ്പെ​​യി​​ന്റുകൊ​​ണ്ട് പേ​​രെ​​ഴു​​തി​​യ നീ​​ല ജ​​ഴ്സി​​ക​​ളി​​ൽ ഒ​​രെ​​ണ്ണം മാ​​ത്രം നേ​​ര​​ത്തേ പ​​റ​​യാ​​തെ വി​​ട്ടി​​ട്ടു​​ണ്ട്. അ​​തു​​ക​​ണ്ടാ​​ണ് അ​​ന്നു ക​​ര​​ഞ്ഞ​​ത്, അ​​സ്ഹ​​റി​​നെ​​ക്ക​​ണ്ട​​ല്ല. ആ ​​കു​​പ്പാ​​യ​​ങ്ങ​​ളി​​ലൊ​​ന്നി​​ൽ അ​​ജ​​യ് എ​​ന്നെ​​ഴു​​തി​​യ​​ത് ക​​ണ്ടാ​​ണ്! വെ​​ള്ള​​നി​​റ​​ത്തി​​ലു​​ള്ള ഒ​​രു വ​​ട്ട​​ത്തൊ​​പ്പി​​യു​​ണ്ടാ​​യി​​രു​​ന്നു അ​​ജ​​യ് ജ​​ഡേ​​ജ​​ക്ക​​ന്ന്. കോ​​രി​​ത്ത​​രി​​പ്പി​​ച്ച ക​​ട്ട് ഷോ​​ട്ടു​​ക​​ൾ​​ക്കു ശേ​​ഷം കൈ ​​ഉ​​യ​​ർ​​ത്തി​​യ​​പ്പോ​​ഴൊ​​ക്കെ അ​​യാ​​ളു​​ടെ കു​​പ്പാ​​യ​​ക്കോ​​ള​​ർ മാ​​ത്രം മ​​ട​​ങ്ങാ​​തെ പൊ​​ങ്ങി​​ക്കി​​ട​​ക്കു​​മാ​​യി​​രു​​ന്നു. യൂ​​നി​​ഫോ​​മി​​റ്റി​​യെ മ​​റി​​ക​​ട​​ക്കു​​മ്പോ​​ഴാ​​ണ് ചി​​റ​​കു​​ക​​ൾ മു​​ള​​ക്കുന്ന​​തെ​​ന്ന് പ​​ഠി​​പ്പി​​ച്ച​​ത് ജ​​ഡേ​​ജ​​യാ​​ണ്. കൈ ​​വീ​​ശി​​ക്കാ​​ണി​​ച്ചും ചി​​രി​​ച്ചു​​ല്ല​​സി​​ച്ചും ഗ്രൗ​​ണ്ടി​​ലൂ​​ടെ ത​​ല​​ങ്ങും വി​​ല​​ങ്ങും പാ​​റി​​ന​​ട​​ന്ന ആ ​​മ​​നു​​ഷ്യ​​നാ​​യി​​രു​​ന്നു ക​​ളി​​യോ​​ർ​​മ​​ക​​ളി​​ലെ ആ​​ദ്യ​​ത്തെ ഹീ​​റോ.

‘‘മേ​​രേ പ്യാ​​ർ കാ ​​റാ​​സ് സാ​​റ ച​​ഖ്നാ/ ഹോ​​യേ മ​​ഖ്നാ, ഹോ​​യേ മ​​ഖ്നാ’’ എ​​ന്നു പാ​​ടി ബ​​ച്ച​​നും ഗോ​​വി​​ന്ദ​​യും മാ​​ധു​​രി ദീ​​ക്ഷി​​തി​​നു ചു​​റ്റും ഡാ​​ൻ​​സ് ചെ​​യ്യു​​ന്ന ഒ​​രാ​​ക്ഷ​​ൻ കോ​​മ​​ഡി ഹി​​ന്ദി പ​​ട​​മു​​ണ്ട്, ‘ബ​​ഡേ മി​​യാ​​ൻ, ചോ​​ട്ടേ മി​​യാ​​ൻ’. അ​​തു കാ​​ണു​​മ്പോ​​ഴും നോ​​ക്കി​​യി​​രു​​ന്ന​​ത് മാ​​ധു​​രി ദീ​​ക്ഷി​​തി​​നെ​​യ​​ല്ല –ഗോ​​സി​​പ്പു​​കോ​​ള​​ങ്ങ​​ളി​​ൽ ക​​ണ്ട ജ​​ഡേ​​ജ​​യു​​ടെ കാ​​മു​​കി​​യെ​​യാ​​ണ്. ജ​​ഡേ​​ജ​​യും മാ​​ധു​​രി​​യും ഹീ​​റോ​​യും ഹീ​​റോ​​യി​​നും ക​​ളി​​ച്ച ക​​ളി​​മൈ​​താ​​ന​​ങ്ങ​​ളി​​ൽ താ​​ടി​​ക്ക് കൈ​​യും കൊ​​ടു​​ത്തി​​രു​​ന്ന പാ​​പ്പ​​രാ​​സി​​ക്കു​​ട്ടി​​ക്കാ​​ല​​ത്തി​​​ന്റെ തു​​ട​​ർ​​ച്ച​​യെ പൊ​​ളി​​റ്റി​​ക്ക​​ലി ക​​റ​​ക്ട് ചെ​​യ്യാ​​ൻ നോ​​ക്കി​​യ​​തി​​​ന്റെ പാ​​ടു​​ക​​ൾ ചൂ​​ഴ്ന്ന് നോ​​ക്കി​​യാ​​ൽ ത​​ല​​ച്ചോ​​റി​​ന​​ക​​ത്ത് അ​​ടി​​മു​​ടി ഇ​​പ്പോ​​ഴും കാ​​ണാം.

മുഹമ്മദ് അസ്ഹറുദ്ദീൻ,സൗരവ് ഗാംഗുലി

“അ​​ജ​​യ്, ഇ​​ത്ത​​രം തീ​​രു​​മാ​​ന​​ങ്ങ​​ളൊ​​ക്കെ എ​​ടു​​ക്കാ​​ൻ മാ​​ത്രം പ​​ക്വ​​ത നി​​ന​​ക്കാ​​യെ​​ന്ന് തോ​​ന്നു​​ന്നു​​ണ്ടെ​​ങ്കി​​ൽ മാ​​ത്രം പൊ​​ക്കോ​​ളൂ!” എ​​ന്നും പ​​റ​​ഞ്ഞ് കാ​​റി​​​ന്റെ കീ​​യെ​​റി​​ഞ്ഞു ത​​ന്ന ഡാ​​ഡി​​യെ​​ക്കു​​റി​​ച്ച് ജ​​ഡേ​​ജ​​യൊ​​രി​​ക്ക​​ൽ പ​​റ​​ഞ്ഞി​​ട്ടു​​ണ്ട്. ഗു​​ജ​​റാ​​ത്തി​​ലെ പ്ര​​മു​​ഖ​​നാ​​യ കോ​​ൺ​​ഗ്ര​​സ് നേ​​താ​​വാ​​യി​​രു​​ന്നു അ​​ജ​​യ് ജ​​ഡേ​​ജ​​യു​​ടെ ഡാ​​ഡി. ദൗ​​ല​​ത് സി​​ൻ​​ഹ്ജി പ്ര​​താ​​പ്സി​​ൻ​​ഹ്ജി ജ​​ഡേ​​ജ ഇ​​ന്നി​​ല്ല. ആ​​ല​​പ്പു​​ഴ മു​​ഹ​​മ്മ​​യി​​ലെ പു​​ത്ത​​ന​​ങ്ങാ​​ടി​​യി​​ൽനി​​ന്ന് ഡ​​ൽ​​ഹി​​യി​​ൽ ജോ​​ലി ചെ​​യ്യാ​​ൻ പോ​​യ ഷാ​​ൻ ആ​​ണ് ജ​​ഡേ​​ജ​​യു​​ടെ അ​​മ്മ, ഇ​​ന്ന​​വ​​രു​​മി​​ല്ല. അ​​മ്മ​​യും ഡാ​​ഡി​​യും നോ​​ക്കിനി​​ൽ​​ക്കെ അ​​ന്ന​​വ​​ൻ കാ​​റു​​മെ​​ടു​​ത്ത് പോ​​യി.

ലൈ​​സ​​ൻ​​സി​​ല്ലാ​​ത്ത ഒ​​രു പ​​തി​​നാ​​റു​​കാ​​ര​​ൻ ത​​ങ്ങ​​ളു​​ടെ മു​​ന്ന​​റി​​യി​​പ്പി​​ന് പു​​ല്ലു​​വി​​ല കൊ​​ടു​​ത്ത് ഓ​​ടി​​പ്പോ​​കു​​ന്ന​​ത് നോ​​ക്കി അ​​വ​​ർ സ​​ങ്ക​​ട​​ത്തോ​​ടെ നി​​ന്നു. “ഈ ​​ഉ​​ദാ​​സീ​​ന​​ത നി​​ന്നെ അ​​ധി​​കം ദൂ​​രം ന​​ട​​ത്തി​​ല്ല!” എ​​ന്ന് അ​​വ​​നെ ശ​​കാ​​രി​​ച്ചു അ​​ന്ന് ഡാ​​ഡി. ജാം​​ന​​ഗ​​റി​​ൽനി​​ന്നും മൂ​​ന്ന് ത​​വ​​ണ ഇ​​ന്ത്യ​​ൻ പാ​​ർ​​ലമെ​​ന്റിലേ​​ക്ക് തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട പ​​രി​​ച​​യ സ​​മ്പ​​ന്ന​​നാ​​യ ആ ​​മ​​നു​​ഷ്യ​​​ന്റെ ദീ​​ർ​​ഘ​​വീ​​ക്ഷ​​ണം ശ​​രി​​യാ​​യി. അ​​ധി​​ക​​ദൂ​​രം ന​​ട​​ക്കും മു​​മ്പേ അ​​ജ​​യ് ജ​​ഡേ​​ജ പാ​​ഡ​​ഴി​​ച്ചു. ന​​ന​​ഞ്ഞ ക​​ണ്ണു​​ക​​ളു​​മാ​​യി ക​​ളി മൈ​​താ​​ന​​ത്തി​​ലേ​​ക്ക് നോ​​ക്കി​​യി​​രി​​ക്കു​​മ്പോ​​ൾ കെ.​​ജി.​​എ​​സി​​​ന്റെ ഒ​​രു ക​​വി​​ത ഓ​​ർ​​മ വ​​ന്നു. ജ​​ഡേ​​ജ മ​​ട​​ങ്ങി. കെ.​​ജി.​​എ​​സ് എ​​ഴു​​തി, ‘‘ഏ​​താ​​ന​​ന്ദ​​ത്തി​​ലു​​മു​​ണ്ട് ഇ​​ത്തി​​രി ബ​​ല!’’

‘‘ആ​​രെ​​ങ്കി​​ലും വി​​വാ​​ഹം ക​​ഴി​​ക്കു​​ക​​യോ മ​​രി​​ക്കു​​ക​​യോ ചെ​​യ്തി​​ല്ലെ​​ങ്കി​​ൽ ക​​ഥ​​യി​​ൽ ഒ​​ന്നും സം​​ഭ​​വി​​ക്കു​​ന്നി​​ല്ല എ​​ന്നു വി​​ചാ​​രി​​ക്കു​​ന്ന ഒ​​ര​​മ്മാ​​യി എ​​നി​​ക്കു​​ണ്ട്!’’ എ​​ന്ന് ‘റൈ​​റ്റിങ് ഷോ​​ർ​​ട്ട് സ്റ്റോ​​റീ​​സ്’ എ​​ന്ന ലേ​​ഖ​​ന​​ത്തി​​ലൊ​​രി​​ട​​ത്ത് ഫ്ലാ​​ന​​റി ഒ​​കൊ​​ണ​​ർ എ​​ന്ന ക​​ഥ​​യെ​​ഴു​​ത്തു​​കാ​​രി എ​​ഴു​​തി​​യി​​ട്ടു​​ണ്ട്. ഫ്ലാ​​ന​​റി​​യു​​ടെ അ​​മ്മാ​​യി​​യെ​​പ്പോ​​ലെ​​യാ​​യി​​രു​​ന്നു കൗ​​മാ​​രം. വ​​ല്ല​​തും സം​​ഭ​​വി​​ക്കു​​ന്ന​​ത് മാ​​ത്രം നോ​​ക്കി​​യി​​രു​​ന്ന അ​​ക്കാ​​ല​​ത്തി​​ന്റെ ക​​ളി​​മേ​​ശ​​യി​​ലേ​​ക്കാ​​ണ് വി​​ഭ​​വസ​​മൃ​​ദ്ധ​​മാ​​യ വി​​രു​​ന്നു​​മാ​​യി ദാ​​ദ വ​​ന്ന​​ത്.

ജ​​ഡേ​​ജ​​ക്കാ​​ല​​ത്തി​​​ന്റെ ന​​ഷ്ട​​ബോ​​ധ​​ത്തെ മ​​റി​​ക​​ട​​ക്കു​​ന്ന​​ത് ദാ​​ദ​​യി​​ലൂ​​ടെ​​യാ​​ണ്. ഇ​​ടം​​കൈ​​യി​​ൽ ബാ​​റ്റും തൂ​​ക്കി ദാ​​ദ ഓ​​പ​​ൺ ചെ​​യ്യാ​​ൻ ഇ​​റ​​ങ്ങി​​യ​​പ്പോ​​ഴൊ​​ക്കെ​​യും ക​​വ​​ർ ഡ്രൈ​​വു​​ക​​ൾ ഓ​​ഫ് സൈ​​ഡി​​ൽ സ​​മൃ​​ദ്ധ​​മാ​​യി വി​​രി​​ഞ്ഞു. അ​​യാ​​ളു​​ടെ ബാ​​റ്റി​​ൽ നി​​ന്നൊ​​ഴു​​കി​​യ സ്‌​​ക്വ​​യ​​ർ ക​​ട്ടും സ്‌​​ക്വ​​യ​​ർ ഡ്രൈ​​വും ക​​ണ്ട് രാ​​ഹു​​ൽ ദ്രാ​​വി​​ഡ് ഒ​​രി​​ക്ക​​ൽ പ​​റ​​ഞ്ഞി​​ട്ടു​​ണ്ട്, “ഓ​​ഫ് സൈ​​ഡി​​ൽ ദൈ​​വ​​ത്തി​​​ന്റെ അ​​ടു​​ത്താ​​ണ് അ​​വ​​​ന്റെ സ്ഥാ​​നം” എ​​ന്ന്. പി​​ച്ചി​​ലൂ​​ടെ മു​​ന്നി​​ലേ​​ക്ക് കു​​തി​​ച്ച് ക​​യ​​റി പേ​​സ് ബൗ​​ള​​ർ​​മാ​​രെ എ​​ക്‌​​സ്‌​​ട്രാ ക​​വ​​റി​​ലും മി​​ഡി​​ലു​​മി​​ട്ട് സൗ​​ര​​വ് ഗാം​​ഗു​​ലി അ​​ടി​​ച്ചുപ​​ര​​ത്തു​​ന്ന​​ത് ക​​ണ്ട് അ​​ന്ന​​ത്തെ മാ​​ധ്യ​​മ​​ങ്ങ​​ൾ ത​​ല​​ക്കെ​​ട്ടെ​​ഴു​​തി, ‘ദാ​​ദാ​​ഗി​​രി!’ ​​

സ​​പ്ത​​ര്‍ഷി സ​​ർ​​ക്കാ​​ർ എ​​ഴു​​തി​​യ ഒ​​രു പു​​സ്ത​​ക​​മു​​ണ്ട്, ‘ക്യാ​​പ്റ്റ​​ന്‍ ആ​​ന്‍ഡ് കോ​​ൺട്ര​േ​വഴ്സി’. സൗ​​ര​​വ് ഗാം​​ഗു​​ലി​​യു​​ടെ ജീ​​വി​​ത​​ക​​ഥ​​യാ​​ണ​​ത്. വി​​വാ​​ദ​​ങ്ങ​​ളു​​ടെ ക്യാ​​പ്റ്റ​​നാ​​യി​​രു​​ന്നു ഗാം​​ഗു​​ലി. 2002ൽ ​​ഇം​​ഗ്ല​​ണ്ടി​​ൽ ന​​ട​​ന്ന ഒ​​രു നാ​​റ്റ്‌​​വെ​​സ്റ്റ് ത്രി​​രാ​​ഷ്ട്ര പ​​ര​​മ്പ​​ര​​യു​​ണ്ട്. ക്രി​​ക്ക​​റ്റി​​ലെ പ്ര​​ബ​​ല​​രാ​​യ ഇം​​ഗ്ല​​ണ്ടും ശ്രീ​​ല​​ങ്ക​​യു​​മാ​​ണ് ഇ​​ന്ത്യ​​ക്കൊ​​പ്പം അ​​ന്നാ പ​​ര​​മ്പ​​ര​​യി​​ൽ മാ​​റ്റു​​ര​​ക്കുന്ന​​ത്. ലോ​​ർ​​ഡ്സി​​ലാ​​ണ് ഫൈ​​ന​​ൽ. ആ​​തി​​ഥേ​​യ​​രാ​​ണെ​​ന്ന മു​​ൻ​​തൂ​​ക്ക​​ത്തി​​ൽ അ​​ഞ്ചു വി​​ക്ക​​റ്റി​​ന് 325 റ​​ൺ​​സാ​​ണ് ഇം​​ഗ്ല​​ണ്ട് അ​​ടി​​ച്ചു​​കൂ​​ട്ടി​​യ​​ത്.

ഇ​​ന്ത്യ​​ൻ ടീം ​​അ​​ത് മ​​റി​​ക​​ട​​ക്കും എ​​ന്ന് ക​​രു​​തി​​യ ആ​​രും അ​​ന്നു​​ണ്ടാ​​വി​​ല്ല. സ്റ്റേ​​ഡി​​യ​​ത്തി​​ന്റെ ബാ​​ൽ​​ക്ക​​ണി​​യി​​യി​​ൽ കാ​​ലി​​ൽ കാ​​ലും ക​​യ​​റ്റി​​െവ​​ച്ചി​​രു​​ന്ന് ന​​ഖം​​ക​​ടി​​ക്കു​​ന്ന ഗാം​​ഗു​​ലി​​യു​​ടെ മു​​ഖം ലോ​​കം ഇ​​ടക്കി​​ടെ സ്ക്രീ​​നി​​ൽ കാ​​ണു​​ന്നു​​ണ്ട്. ക​​ളി ജ​​യി​​ച്ച​​തും എ​​ല്ലാ​​വ​​രെ​​യും ഞെ​​ട്ടി​​ച്ചുകൊ​​ണ്ട് ഗാം​​ഗു​​ലി കു​​പ്പാ​​യ​​മൂ​​രി. മാ​​ന്യ​​ന്മാ​​രു​​ടെ ക​​ളി​​യെ​​ന്നാ​​ണ് ക്രി​​ക്ക​​റ്റി​​ന് അ​​തു​​വ​​രെ​​യും ലോ​​ക​​ത്തി​​​ന്റെ വാ​​ഴ്ത്ത്. അ​​ങ്ങ​​നെ വാ​​ഴ്ത്തി​​യ​​വ​​രും, ആ ​​വാ​​ഴ്ത്തി​​ൽ അ​​ഭി​​ര​​മി​​ച്ച​​വ​​രും ഈ ​​കാ​​ഴ്ച ക​​ണ്ടു ഞെ​​ട്ടി. ഊ​​രി​​വീ​​ശാ​​ൻകൂ​​ടി ഉ​​ള്ള​​താ​​ണ് ജ​​ഴ്സി എ​​ന്ന് ലോ​​ക​​ത്തെ പ​​ഠി​​പ്പി​​ച്ച് ഗാം​​ഗു​​ലി ദാ​​ദ​​യാ​​യി.

സചിൻ ടെണ്ടുൽകർ,നവ്ജോത് സിങ് സിദ്ദു

“ഒ​​രു പു​​തു​​മു​​ഖ​​മാ​​യി​​രു​​ന്നെ​​ങ്കി​​ൽ ഞാ​​ൻ കാ​​ര്യ​​മാ​​ക്കി​​ല്ലാ​​യി​​രു​​ന്നു. പ​​ക്ഷേ ഇ​​തു ചെ​​യ്ത​​ത് ഇ​​ന്ത്യ​​യു​​ടെ നാ​​യ​​ക​​നാ​​ണ്. ഇ​​ങ്ങ​​നെ വി​​കാ​​ര​​ത്തി​​ന് കീ​​ഴ്പ്പെ​​ട​​രു​​ത്” എ​​ന്ന് ക്ഷോ​​ഭി​​ച്ചു ആ​​ദ്യ​​മാ​​യി ലോ​​ക​​ക​​പ്പി​​നെ ഇ​​ന്ത്യ​​യി​​ലേ​​ക്കെ​​ത്തി​​ച്ച ക്യാ​​പ്റ്റ​​ൻ ക​​പി​​ൽ​​ദേ​​വ്. ക​​ളി ക​​ണ്ടി​​രു​​ന്ന ജെ​​ഫ് ബോ​​യ്ക്കോ​​ട്ടി​​നെ​​പ്പോ​​ലു​​ള്ള ഇം​​ഗ്ലീ​​ഷ് ക്രി​​ക്ക​​റ്റി​​ലെ പ്ര​​തി​​ഭാ​​ധ​​ന​​രും ഈ ​​കാ​​ഴ്ച ക​​ണ്ട് ക​​ല​​മ്പി​​ച്ചു. ക്രി​​ക്ക​​റ്റി​​​ന്റെ ലോ​​കം ഗാം​​ഗു​​ലി​​യ​​നു​​കൂ​​ലി​​ക​​ളും വി​​രു​​ദ്ധ​​രു​​മാ​​യി തി​​രി​​ഞ്ഞു. അ​​ന്ന​​ത്തെ കൗ​​മാ​​ര​​ത്തി​​നു പ​​ക്ഷേ അ​​തൊ​​രു കൊ​​ടി വീ​​ശ​​ലാ​​യി​​രു​​ന്നു. അ​​വ​​ർ​​ക്ക് മു​​ന്നി​​ൽ ഒ​​റ്റ​​വ​​ഴി​​യേ ഉ​​ണ്ടാ​​യി​​രു​​ന്നു​​ള്ളൂ. ദാ​​ദാ​​ക്ക് ജ​​യ് വി​​ളി​​ച്ച് അ​​വ​​ർ ആ ​​വ​​ഴി​​യേ ന​​ട​​ന്നു. സ​​ചിനും ദ്രാ​​വി​​ഡും വി.​​വി.​​എ​​സ്. ല​​ക്ഷ്മ​​ണും കും​​ബ്ലെ​​യും സെ​​വാ​​ഗു​​മു​​ൾ​​പ്പെ​​ടു​​ന്ന പ്ര​​തി​​ഭ​​ക​​ളു​​ടെ മ​​ഹാ​​നി​​ര​​യി​​ലേ​​ക്ക് പോ​​കേ​​ണ്ടി​​യി​​രു​​ന്ന ആ ​​വ​​ഴി​​യെ ത​​ന്നി​​ലേ​​ക്ക് തു​​റ​​ന്ന ഗാം​​ഗു​​ലി​​ക്കാ​​ല​​ത്തി​​​ന്റെ മു​​ഹൂ​​ർ​​ത്ത​​ങ്ങ​​ളി​​ൽ ഏ​​റ്റ​​വും മൂ​​ർ​​ത്ത​​മാ​​യ സ​​ന്ദ​​ർ​​ഭ​​മാ​​യി​​രു​​ന്നു അ​​ത്.

ഊ​​രി​​പ്പി​​ടി​​ച്ച ഗാം​​ഗു​​ലി​​യു​​ടെ ഷ​​ർ​​ട്ടി​​ന് ലോ​​ക​​ക്രി​​ക്ക​​റ്റി​​ലെ ഇ​​തി​​ഹാ​​സ​​താ​​രം ഡെ​​ന്നി​​സ് ലി​​ല്ലി എ​​ഴു​​തി​​യ ഒ​​ര​​ടി​​ക്കു​​റി​​പ്പു​​ണ്ട്. അ​​തി​​ങ്ങ​​നെ​​യാ​​ണ്. “വി​​കാ​​ര​​ങ്ങ​​ൾ മ​​ന​​സ്സി​​ലു​​ള്ള പോ​​ലെ തു​​റ​​ന്നു പ്ര​​ക​​ടി​​പ്പി​​ക്കു​​ന്ന ഈ ​​മ​​നു​​ഷ്യ​​നെ ക്രി​​ക്ക​​റ്റി​​നാ​​വ​​ശ്യ​​മു​​ണ്ട്. ഒ​​ട്ടും ആ​​ക്ര​​മ​​ണ വീ​​ര്യ​​മി​​ല്ലാ​​ത്ത ആ​​ൾ​​ക്കൂ​​ട്ട​​മാ​​യി​​രു​​ന്നു എ​​നി​​ക്കി​​തു​​വ​​രെ ഇ​​ന്ത്യ​​ൻ ടീം. ​​ഒ​​ന്നു പൊ​​രു​​തി നോ​​ക്കാ​​നു​​ള്ള വീ​​റു​​പോ​​ലും കാ​​ണി​​ക്കാ​​തെ സ​​മ്മ​​ർ​​ദ​​ങ്ങ​​ൾ​​ക്കു മു​​ന്നിൽ ത​​ക​​ർ​​ന്ന് വീ​​ഴു​​ന്ന ദു​​ർ​​ബ​​ല​​രു​​ടെ കൂ​​ട്ടം. ഒ​​രി​​ക്ക​​ലും കീ​​ഴ​​ട​​ങ്ങാ​​ൻ കൂ​​ട്ടാ​​ക്കാ​​ത്ത ത​​ല​​യെ​​ടു​​പ്പു​​ള്ള ഈ ​​ക്യാ​​പ്റ്റ​​ൻ നി​​ർ​​മിച്ചെ​​ടു​​ക്കു​​ന്ന ടീ​​മാ​​ണ് ഭാ​​വി ഇ​​ന്ത്യ​​യു​​ടെ ക​​ഥ​​യെ​​ഴു​​താ​​ൻ പോ​​കു​​ന്ന​​ത്.”

ആ ​​പ്ര​​വ​​ച​​നം സ​​ത്യ​​മാ​​യി. തൊ​​ട്ട​​ടു​​ത്ത വ​​ർ​​ഷം ഇ​​ന്ത്യ ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റി​​​ന്റെ ഫൈ​​ന​​ലി​​ലെ​​ത്തി. 1983ന് ​​ശേ​​ഷം ഇ​​ന്ത്യ ആ​​ദ്യ​​മാ​​യി ലോ​​ക​​ക​​പ്പ് ഫൈ​​ന​​ൽ കാ​​ണു​​ന്ന​​ത് അ​​ന്നാ​​ണ്, 2003ൽ. ​​ദാ​​ദ, ദാ​​ദ, ദാ​​ദ!! എ​​ന്ന​​ല​​റി വി​​ളി​​ക്കു​​ന്ന ജ​​ന​​ല​​ക്ഷ​​ങ്ങ​​ളെ ക​​ണ്ട് ര​​വി ശാ​​സ്ത്രി ഒ​​രി​​ക്ക​​ൽ ഗാം​​ഗു​​ലി​​യോ​​ട് ചോ​​ദി​​ച്ചു, “സൗ​​ര​​വ്, ഈ​​ഡ​​ൻ ഗാ​​ർ​​ഡ​​ൻ​​സി​​ൽ നി​​ങ്ങ​​ളു​​ടെ പേ​​രി​​ൽ ഒ​​രു സ്റ്റാ​​ൻ​​ഡ് ഇ​​ല്ലാ​​ത്ത​​ത് എ​​ന്തു​​കൊ​​ണ്ടാ​​ണ്?” ചി​​രി​​ച്ചുകൊ​​ണ്ട് ഗാം​​ഗു​​ലി പ​​റ​​ഞ്ഞു, “ഞാ​​ൻ ഒ​​രു സ്റ്റാ​​ൻ​​ഡി​​ലൊ​​തു​​ങ്ങു​​ന്നി​​ല്ല. ഈ ​​മൈ​​താ​​നം മു​​ഴു​​വ​​ൻ എ​​ന്റേതാ​​ണ്.” ശ​​രി​​യാ​​ണ്, ഇ​​ന്ത്യ മു​​ഴു​​വ​​ൻ ത​​​ന്റെ മൈ​​താ​​ന​​മാ​​ക്കി മാ​​റ്റി​​യ ശേ​​ഷ​​മാ​​ണ് സൗ​​ര​​വ് ഗാം​​ഗു​​ലി ഗു​​ഡ് ബൈ ​​പ​​റ​​ഞ്ഞ​​ത്. ഗു​​ഡ് ബൈ ​​ദാ​​ദ!

ഞാ​​നോ നീ​​യോ എ​​ന്ന ചോ​​ദ്യം ഗ്രെ​​ഗ് ചാ​​പ്പ​​ലി​​നെ​​പ്പോ​​ലൊ​​രു കോ​​ച്ചി​​നോ​​ടു വ​​രെ ഉ​​യ​​ർ​​ത്തി​​യ, ബി.​​സി.​​സി.​​ഐ​​യെ​​പ്പോ​​ലും മു​​ൾ​​മു​​ന​​യി​​ൽ നി​​ർ​​ത്തി​​യ ദാ​​ദ​​ക്കാ​​ലം ക​​ഴി​​ഞ്ഞു. പി​​ന്നെ​​യു​​ണ്ടാ​​യ​​ത് അ​​ടി​​മു​​ടി മാ​​റി​​യ ഒ​​രു പു​​തി​​യ സ്പെ​​ല്ലാ​​ണ്. വ​​ഴി​​തെ​​റ്റി വ​​രി​​തെ​​റ്റി കൊ​​തി​​പ്പി​​ച്ച​​വ​​രെ കാ​​മി​​ച്ച ക​​ണ്ണു​​ക​​ൾ പെ​​​െട്ട​​ന്ന് നോ​​ട്ടം മാ​​റ്റി​​ക്ക​​ള​​ഞ്ഞ ഒ​​രു പു​​തി​​യ ഇ​​ന്നിങ്സ്. കാ​​ലം മ​​ഹേ​​ന്ദ്ര​​ജാ​​ലം കാ​​ട്ടി​​ത്തു​​ട​​ങ്ങു​​ക​​യാ​​ണ്.

ഗാം​​ഗു​​ലി​​ക്കാ​​ല​​ത്തി​​​ന്റെ ര​​ഹ​​സ്യ​​കാ​​മ​​ന​​ക​​ളി​​ലു​​ണ്ട് സ​​ത്യ​​ത്തി​​ൽ മ​​ഹേ​​ന്ദ്ര സിങ് ധോ​​ണി. പി​​ന്നോ​​ട്ട് നീ​​ട്ടി വ​​ള​​ർ​​ത്തി​​യ മു​​ടി​​യു​​മാ​​യി വി​​ക്ക​​റ്റി​​ന് പി​​ന്നി​​ലേ​​ക്ക് പ​​റ​​ന്നി​​റ​​ങ്ങി​​യ​​പ്പോ​​ൾ ഒ​​ളി​​ഞ്ഞുനോ​​ക്കി​​യി​​ട്ടു​​ണ്ട് പ​​ണ്ട​​വ​​നെ. പ​​ക്ഷേ അ​​ന്ന​​ത്തേ​​ക്കാ​​ൾ ഇ​​ഷ്ടം തോ​​ന്നി മു​​ടി​​വെ​​ട്ടി, താ​​ടി​​ന​​ര​​പ്പി​​ച്ച് അ​​വ​​ൻ ക്യാ​​പ്റ്റ​​ൻ കൂ​​ളാ​​യ​​പ്പോ​​ൾ. അ​​ജ​​യ് ജ​​ഡേ​​ജ​​യോ​​ടോ സൗ​​ര​​വ് ഗാം​​ഗു​​ലി​​യോ​​ടോ തോ​​ന്നി​​യ​​ത​​ല്ല ഇ​​ത്, റോ​​ബി​​ൻ സിങ്ങു​​ മു​​ത​​ൽ യു​​വ​​രാ​​ജു​​വ​​രെ ഉ​​ള്ള​​വ​​രോ​​ട് ചി​​ല​​നേ​​ര​​ങ്ങ​​ളി​​ൽ തോ​​ന്നി​​യ​​തൊ​​ന്നു​​മ​​ല്ല ഇ​​ത്. ക​​ണ്ണ​​ട വെ​​ച്ച സെ​​വാ​​ഗി​​നോ​​ടും, ക​​ളി മ​​തി​​യാ​​ക്കി​​യ ദ്രാ​​വി​​ഡി​​നോ​​ടു​​മൊ​​ക്കെ പ്രി​​യം തു​​ട​​ങ്ങി​​യി​​രി​​ക്കു​​ന്നു.

സ​​ചി​​ൻ... സ​​ചിൻ എ​​ന്നാ​​ർ​​ത്തുവി​​ളി​​ച്ച് തു​​ട​​ങ്ങി​​യി​​രി​​ക്കു​​ന്നു. ഗാ​​ർ​​ഡ് ഓ​​ഫ് ഓ​​ണ​​ർ ന​​ൽകാ​​ൻ സ​​ചിനെ ചു​​മ​​ലി​​ലേ​​റ്റി ധോ​​ണി​​യു​​ടെ പ​​ട്ടാ​​ളം ഗ്രൗ​​ണ്ടി​​ലൂ​​ടെ റോ​​ന്ത് ചു​​റ്റു​​ന്ന കാ​​ഴ്ച ക​​ണ്ട് ക​​ണ്ണു​​നി​​റ​​യു​​ന്നു. പു​​റ​​ത്ത് നി​​ർ​​ത്തി​​യി​​രു​​ന്ന മു​​ഹ​​മ്മ​​ദ് കൈ​​ഫും സ​​ഹീ​​ർ ഖാ​​നും സു​​രേ​​ഷ് റെ​​യ്ന​​യും ഷ​​മി​​യും ഗൗ​​തം ഗം​​ഭീ​​റു​​മെ​​ല്ലാം അ​​ക​​ത്ത് ക​​യ​​റി​​യി​​രു​​ന്ന് ഗൗ​​ര​​വ​​പ്പെ​​ട്ട സം​​വാ​​ദ​​ങ്ങ​​ൾ തു​​ട​​ങ്ങി​​യി​​രി​​ക്കു​​ന്നു. ആ​​രെ​​ടാ എ​​ന്നു ചോ​​ദി​​ക്കു​​മ്പോ​​ഴൊ​​ക്കെ, ഞാ​​നെ​​ടാ എ​​ന്നു​​ത്ത​​രം പ​​റ​​ഞ്ഞി​​രു​​ന്ന പ​​ഴ​​യ നാ​​യ​​ക​​ന്മാ​​ർ ഇ​​പ്പോ​​ഴെ​​വി​​ടെ​​യാ​​ണ്? യു​​വ​​രാ​​ജി​​നോ​​ട് തോ​​ന്നി​​യ അ​​നു​​രാ​​ഗം ഹ​​ർ​​ദി​​ക് പാ​​ണ്ഡ്യ​​യോ​​ട് തോ​​ന്നാ​​ത്ത​​തെ​​ന്താ​​ണ്? ശ്രീ​​ശാ​​ന്തി​​​ന്റെ ആ​​ക്രോ​​ശ​​ങ്ങ​​ൾ അ​​ല​​മ്പാ​​യി തോ​​ന്നു​​ന്ന​​തെ​​ന്താ​​ണ്? ത​​ല്ലു​​ണ്ടാ​​ക്കു​​ന്ന ഹ​​ർ​​ഭ​​ജ​​ൻ സിങ്ങിനെ ഇ​​ഷ്ട​​മ​​ല്ലാ​​ത്ത​​തെ​​ന്താ​​ണ്?

അനിൽ കുംബ്ലെ,വീരേന്ദ്ര സെവാഗ്

എ​​ന്തു​​കൊ​​ണ്ടാ​​ണെ​​ന്നോ, കൗ​​മാ​​രം പ​​ടി​​യി​​റ​​ങ്ങി​​യ​​തി​​​ന്റെ​​യാ​​ണ​​ത്. ക​​ലാ​​പ​​ങ്ങ​​ൾ​​ക്ക് കൈ​​യ​​ടി​​ച്ച കാ​​ലം ഇ​​നി​​യി​​ല്ല. ഉ​​ള്ള​​ത് ബ്രാ​​ഡ്മാ​​ൻ മു​​ത​​ൽ സ​​ചിൻ വ​​രെ എ​​ന്നു പ്ര​​ബ​​ന്ധ​​മെ​​ഴു​​തു​​ന്ന ഗൗ​​ര​​വ​​പ്പെ​​ട്ട യൗ​​വ​​ന​​മാ​​ണ്. ആ ​​ച​​ര​​ടി​​ൽ കോ​​ർ​​ക്കു​​ന്ന പേ​​രു​​ക​​ളി​​ൽ ആ​​രൊ​​ക്കെ കാ​​ണും? ഹെ​​ലി​​കോപ്ട​​റി​​ൽ പ​​റ​​ന്നി​​റ​​ങ്ങു​​ന്ന മ​​ഹേ​​ന്ദ്ര സിങ് ധോ​​ണി, വി​​കാ​​ര​​ഭ​​രി​​ത​​നെ​​ങ്കി​​ലും വി​​വേ​​ക​​മു​​ള്ള​​വ​​ൻ എ​​ന്ന സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​മാ​​യി രോ​​ഹി​​ത് ശ​​ർ​​മ, പി​​ന്നെ​​യാ​​രൊ​​ക്കെ കാ​​ണും? തീ​​ർ​​ച്ച​​യാ​​യും ദി​​നേ​​ശ് കാ​​ർ​​ത്തി​​കിന്റെ​​യും ര​​വീ​​ന്ദ്ര ജ​​ഡേ​​ജ​​യു​​ടെ​​യു​​മെ​​ല്ലാം ക​​ഥ അ​​തി​​ലു​​ണ്ടാ​​വും. പ്രാ​​യ​​ത്തി​​ൽ ക​​വി​​ഞ്ഞ പ​​ക്വ​​ത​​യു​​മാ​​യി അ​​ക്സ​​ർ പ​​ട്ടേ​​ലും കു​​ൽ​​ദീ​​പും ശി​​വം ദു​​ബെ​​യും ചഹ​​ലും ശു​​ഭ്മാ​​ൻ ഗി​​ല്ലു​​മെ​​ല്ലാം ക​​യ​​റിവ​​രും.

പ്ര​​തി​​ഭ​​ക​​ളെ പി​​ഴു​​തെ​​റി​​യു​​മ്പോ​​ഴും ചെ​​റു​​ചി​​രി​​യു​​മാ​​യി വി​​ര​​ലു​​യ​​ർ​​ത്തി നി​​ൽ​​ക്കു​​ന്ന ബും​​റ​​യു​​ടെ പ​​ടം ആ ​​പ​​ട്ടി​​ക​​യു​​ടെ ഐ​​ശ്വ​​ര്യ​​മാ​​കും. ക്യാ​​ച്ചെ​​ടു​​ത്ത് ക​​സ​​റി​​യി​​ട്ടും ത​​ന്നെ കെ​​ട്ട​​ഴി​​ച്ചുവി​​ടാ​​തെ ക​​ര​​ളു ക​​വ​​ർ​​ന്ന സൂ​​ര്യ​​കു​​മാ​​റും, പു​​റ​​ത്തി​​രു​​ത്തി​​യാ​​ലും അ​​വി​​ടന്ന് പു​​റ​​ത്ത് വ​​രു​​മ്പോ​​ഴൊ​​ക്കെ മാ​​ന്യ​​ത മു​​ഖ​​ത്ത​​ണി​​ഞ്ഞ​​് അമ്പ​​ര​​പ്പി​​ക്കു​​ന്ന സ​​ഞ്ജു സാം​​സ​​ണു​​മെ​​ല്ലാം അ​​തി​​ലു​​ണ്ടാ​​വും. കോഹ്‍ലി​​യോ? യു​​വാ​​വേ, നി​​​ന്റെ ധ്യാ​​ന​​നി​​മ​​ഗ്ന​​മാ​​യ ക​​ളി​​ക്കാ​​ഴ്ച​​ക​​ൾ​​ക്ക് വി​​രാ​​ട് കോഹ്‍ലി​​യോ​​ടെ​​ന്താ​​യി​​രു​​ന്നു?

സ​​ചി​​ൻ ക​​ള​​മൊ​​ഴി​​ഞ്ഞശേ​​ഷം ക​​ളി കാ​​ണ​​ല​​വ​​സാ​​നി​​പ്പി​​ച്ച ക​​ളി​​ക്ക​​മ്പ​​ക്കാ​​രു​​ടെ ത​​ല​​മു​​റ​​യെ തി​​രി​​ച്ചെ​​ത്തി​​ക്കാ​​ൻ ക്രി​​ക്ക​​റ്റി​​ന് ഒ​​രാ​​ളെ വേ​​ണ​​മാ​​യി​​രു​​ന്നു. സ​​ചി​​നു​​ണ്ടാ​​ക്കി​​യ കൊ​​ടു​​മു​​ടി​​ക​​ൾ കീ​​ഴ​​ട​​ക്കാ​​ൻ ശേ​​ഷി​​യു​​ള്ള ഒ​​രു രാ​​ജാ​​വി​​നെ. ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റി​​ന് കിങ് കോഹ്‍ലി അ​​താ​​യി​​രു​​ന്നു. രാ​​ജാ​​വി​​നു മു​​ന്നിൽ ദൈ​​വം വീ​​ഴു​​ന്ന​​ത് കാ​​ണാ​​നാ​​ണ് അ​​വ​​ർ മ​​ട​​ങ്ങിവ​​ന്ന​​ത്. വീ​​ഴു​​മോ എ​​ന്ന ചോ​​ദ്യ​​ത്തി​​ന് സ​​ചിൻ ത​​ന്നെ ഒ​​രി​​ക്ക​​ലു​​ത്ത​​രം പ​​റ​​ഞ്ഞി​​ട്ടു​​ണ്ട്. സ​​ൽ​​മാ​​ൻ ഖാ​​നു​​മാ​​യി പ​​ണ്ടു ന​​ട​​ത്തി​​യ ഒ​​രഭി​​മു​​ഖ സം​​ഭാ​​ഷ​​ണ​​ത്തി​​ലാ​​ണ​​ത്. “സ​​ൽ​​മാ​​ൻ, എ​​ല്ലാം ത​​ക​​ർ​​ക്കാ​​നു​​ള്ള ശേ​​ഷി വി​​രാ​​ടി​​നു​​ണ്ട്. ഞാ​​ന​​ത് കാ​​ണാ​​ൻ കാ​​ത്തി​​രി​​ക്കു​​ക​​യാ​​ണ്.”

സ​​ചി​ൻ അ​​ത് ക​​ണ്ടു. ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റി​​ലെ സെ​​ഞ്ച്വ​​റി​​യാ​​ത്ര സ​​ചി​​ന​​വ​​സാ​​നി​​പ്പി​​ച്ച​​ത് 49 സെ​​ഞ്ച്വ​​റി​​ക​​ളി​​ലാ​​ണ്. 452 ഏ​​ക​​ദി​​ന മ​​ത്സ​​ര​​ങ്ങ​​ളി​​ൽനി​​ന്ന് സ​​ചി​​ൻ നേ​​ടി​​യ 49 സെ​​ഞ്ച്വ​​റി​​ക​​ളാ​​ണ്, വെ​​റും 279 മ​​ത്സ​​ര​​ങ്ങ​​ൾകൊ​​ണ്ട് കോഹ്‍ലി മ​​റി​​ക​​ട​​ന്ന​​ത്. അ​​ന്ന് കോഹ്‍ലി​​യു​​ടെ പി​​റ​​ന്നാ​​ളാ​​യി​​രു​​ന്നു, ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റി​​ന് പെ​​രു​​ന്നാ​​ളും! ക​​ണ്ണു​​നി​​റ​​ഞ്ഞുകൊ​​ണ്ട് സ​​ചി​​നെ​​ഴു​​തി, “കോഹ്‍ലി ഡ്ര​​സിങ് റൂ​​മി​​ലേ​​ക്ക് ആ​​ദ്യ​​മാ​​യി ക​​യ​​റിവ​​ന്ന ദി​​വ​​സം ഞാ​​നി​​പ്പോ​​ഴു​​മോ​​ർ​​ക്കു​​ന്നു​​ണ്ട്. എ​​ന്റെ കാ​​ൽ​​തൊ​​ട്ടു വ​​ന്ദി​​ക്കു​​ന്ന​​ത് ഇ​​വി​​ടത്തെ ഒ​​രു കീ​​ഴ് വ​​ഴ​​ക്ക​​മാ​​ണെ​​ന്ന് കൂ​​ട്ടു​​കാ​​ർ അ​​ന്ന​​വ​​നെ പ​​റ​​ഞ്ഞു​​പ​​റ്റി​​ച്ചു. കോ​​ഹ്‍ലി, അ​​ന്നു നീ ​​തൊ​​ട്ട​​ത് എ​​​ന്റെ കാ​​ലി​​ല​​ല്ല. ക​​ഴി​​വും അ​​ഭി​​നി​​വേ​​ശ​​വുംകൊ​​ണ്ട് എ​​ന്റെ ഹൃ​​ദ​​യ​​ത്തെ തൊ​​ട്ട​​വ​​രി​​ൽനി​​ന്നോ​​ളം വ​​രി​​ല്ല ആ​​രും. വി​​രാ​​ട് എ​​ന്ന ക​​ളി​​ക്കാ​​ര​​നാ​​യി ആ ​​കു​​ട്ടി വ​​ള​​രു​​ന്ന​​ത് സ​​ന്തോ​​ഷ​​ത്തോ​​ടെ നോ​​ക്കിനി​​ന്നി​​ട്ടു​​ണ്ട് ഞാ​​ൻ.”

പാ​​കി​​സ്താ​​​ന്റെ മ​​ഹാ​​നാ​​യ ക്രി​​ക്ക​​റ്റ​​ർ വ​​സീം അ​​ക്രം ഒ​​രി​​ക്ക​​ൽ പ​​റ​​ഞ്ഞി​​ട്ടു​​ണ്ട്, “ന​​മ്മ​​ൾ ജീ​​വി​​ക്കു​​ന്ന​​ത് വി​​രാ​​ട് കോഹ്‍ലി യു​​ഗ​​ത്തി​​ലാ​​ണ്!” എ​​ന്ന്. കോഹ്‍ലി​​യു​​ഗം എ​​ന്ന റി​​യാ​​ലി​​റ്റി​​യെ​​ക്കു​​റി​​ച്ച് ഒ​​രി​​ക്ക​​ൽ യു​​വ​​രാ​​ജും പ​​റ​​ഞ്ഞി​​ട്ടു​​ണ്ട്. “അ​​വ​​നാ​​ണ് ഈ ​​ത​​ല​​മു​​റ​​യി​​ലെ ഏ​​റ്റ​​വും വ​​ലി​​യ​​വ​​ൻ!” എ​​ന്ന്. എ​​ല്ലാ​​ തല​​മു​​റ​​യി​​ലെ​​യും വ​​ലു​​തു​​ക​​ളെ ത​​​ന്റെ പേ​​രി​​ലാ​​ക്കി​​യാ​​ണ് ഓ​​രോ ഫോ​​ർ​​മാ​​റ്റി​​ൽനി​​ന്നും പ​​ടി​​യി​​റ​​ങ്ങാ​​നു​​ള്ള ശ്ര​​മ​​ങ്ങ​​ൾ വി​​രാ​​ട് കോഹ്‍ലി ആ​​രം​​ഭി​​ക്കു​​ന്ന​​ത്. ട്വന്റി 20 അ​​തി​​​ന്റെ ആ​​ദ്യപ​​ടി​​യാ​​ണ്. പ​​ക്ഷേ ഈ ​​വ​​ലി​​പ്പം വി​​രാ​​ട് കോഹ്‍ലി​​ക്കു​​ണ്ടെ​​ന്ന​​റി​​യാ​​വു​​ന്ന എ​​ത്ര​​യാ​​രാ​​ധ​​ക​​രു​​ണ്ടാ​​വും ഇ​​വി​​ടെ? ക്രി​​ക്ക​​റ്റി​​​ന്റെ ക​​ണ​​ക്കു​​ക​​ൾ അ​​ടി​​മു​​ടി അ​​ര​​ച്ചു​​ക​​ല​​ക്കി കു​​ടി​​ച്ച​​വ​​രെ​​ക്കു​​റി​​ച്ച​​ല്ല ഇ​​തു പ​​റ​​യു​​ന്ന​​ത്.

അജയ് ജദേജ,നയൻ മോംഗിയ

അ​​വ​​രു​​ടെ മാ​​ത്രം ലെ​​ജ​​ൻ​​ഡാ​​യി​​രു​​ന്നി​​ല്ല സ​​ചിൻ, എ​​ല്ലാ​​വ​​രു​​ടേ​​തു​​മാ​​യി​​രു​​ന്നു. ഒ​​രു ബോ​​ളി​​നെ ബാ​​റ്റു​​കൊ​​ണ്ട് ഒ​​രാ​​ൾ അ​​ടി​​ച്ചു തെ​​റി​​പ്പി​​ക്കു​​മ്പോ​​ൾ അ​​തു​​ പി​​ടി​​ക്കാ​​ൻ പ​​ത്തു പ​​തി​​നൊ​​ന്നു പേ​​ർ പെ​​ടാ​​പ്പാ​​ടു പെ​​ടു​​ന്ന ഒ​​രു ക​​ളി​​യു​​ടെ പേ​​രാ​​ണ് ക്രി​​ക്ക​​റ്റെ​​ന്ന് പ​​ഠി​​ച്ചു​​വെ​​ച്ചി​​രു​​ന്ന​​വ​​ർ​​ക്കുപോ​​ലും സ​​ചി​​ൻ മ​​ഹാ​​നാ​​യി​​രു​​ന്നു. ലോ​​ക​​ക​​പ്പ് വ​​രു​​മ്പോ​​ൾമാ​​ത്രം ക​​ളി ക​​ണ്ടി​​രു​​ന്ന ഇ​​ൻ​​സ്റ്റ​​ന്റ് ക​​ളി​​യാ​​രാ​​ധ​​ക​​ർ​​ക്കും സ​​ചിൻ ദൈ​​വ​​മാ​​യി​​രു​​ന്നു. ഒ​​രു ലോ​​ക​​ക​​പ്പി​​ല്‍ ഏ​​റ്റ​​വു​​മ​​ധി​​കം റ​​ണ്‍സ് നേ​​ടി​​യ താ​​ര​​മെ​​ന്ന ദൈ​​വ​​ത്തി​​​ന്റെ റെ​​ക്കോ​​ഡി​​നെ കിങ് കോഹ്‍ലി പ​​ഴ​​ങ്ക​​ഥ​​യാ​​ക്കി​​യി​​ട്ടു​​ണ്ട​​ന്ന് അ​​വ​​ർ വി​​ശ്വ​​സി​​ക്കു​​മോ? “വി​​രാ​​ട് കോഹ്‍ലി, ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് കാ ​​ക​​ൺ​​ട്രോ​​ൾ റൂം!” ​​എ​​ന്ന് ഇ​​ർ​​ഫാ​​ൻ പ​​ത്താൻ ഒ​​രി​​ക്ക​​ൽ എ​​ക്സി​​ൽ കു​​റി​​ച്ചി​​ട്ടു​​ണ്ട്. ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റി​​​ന്റെ ക​​ൺ​​ട്രോ​​ൾ റൂം ​​വി​​രാ​​ട് കോഹ്‍ലി​​യാ​​ണെ​​ന്ന് വി​​ശ്വ​​സി​​ച്ച എ​​ത്രപേ​​രു​​ണ്ട് ന​​മു​​ക്കി​​ട​​യി​​ൽ?

ഒ​​രു​​കാ​​ല​​ത്ത് കു​​ട്ടി​​ക​​ളു​​ടെ പ്രി​​യ​​പ്പെ​​ട്ട ടി.​​വി ക​​ഥാ​​പാ​​ത്ര​​മാ​​യ ബം​​ബ്ലീ​​സി​​​ന്റെ മു​​ഖ​​മു​​ള്ള ഇം​​ഗ്ല​​ണ്ടി​​​ന്റെ ഒ​​രു പ​​ഴ​​യ ഓ​​ൾ​​റൗ​​ണ്ട​​റു​​ണ്ട്, ഡേ​​വി​​ഡ് ലോ​​യ്ഡ്. ക്രി​​ക്ക​​റ്റ് ലോ​​കം ബം​​ബി​​ൾ എ​​ന്നാ​​ണ് ലോ​​യ്ഡി​​നെ വി​​ളി​​ച്ച​​ത്. “മി​​സ്റ്റ​​ർ ബം​​ബി​​ൾ, പ​​റ​​യൂ സ​​ചി​​നോ കോഹ്‍ലി​​യോ?” എ​​ന്ന ചോ​​ദ്യ​​ത്തി​​ന് ഡേ​​വി​​ഡ് ലോ​​യ്ഡ് ഒ​​രി​​ക്ക​​ൽ ഒ​​രു ര​​സ​​മു​​ള്ള ഉ​​ത്ത​​രം പ​​റ​​ഞ്ഞു. “സ​​ചിൻ എ​​ന്നു മ​​റു​​പ​​ടി പ​​റ​​യാ​​ൻ ഏ​​റെ​​ക്കാ​​ര​​ണ​​ങ്ങ​​ളു​​ണ്ട് എ​​നി​​ക്ക്. പ​​ക്ഷേ, ഞാ​​ൻ പ​​റ​​യി​​ല്ല. ഇ​​ച്ചി​​രി അ​​ടി​​ച്ചുപൊ​​ളി​​ക​​ളൊ​​ക്കെ ഇ​​ഷ്ട​​പ്പെ​​ടു​​ന്ന ഒ​​രു റോ​​ക്ക് ആ​​ൻ​​ഡ് റോ​​ൾ ചെ​​റു​​പ്പ​​ക്കാ​​ര​​നു​​ണ്ട് ഇ​​പ്പോ​​ഴും എ​​​ന്റെ ഉ​​ള്ളി​​ൽ. അ​​തു​​കൊ​​ണ്ട് വി​​രാ​​ട് കോഹ്‍ലി എ​​ന്ന സൂ​​പ്പ​​ർ ഹീ​​റോ​​യാ​​ണ് എ​​​ന്റെ സെ​​ല​​ക്ഷ​​ൻ, സ​​ചി​​ന​​ല്ല.”

‘‘ഒ​​രു സൂ​​പ്പ​​ർ ഹീ​​റോ​​യാ​​വാ​​ൻ മൂ​​ന്ന് കാ​​ര്യ​​ങ്ങ​​ളാ​​ണ് വേ​​ണ്ട​​ത്. ന​​മു​​ക്ക​​വ​​യെ എ, ബി, സി എ​​ന്നു വി​​ളി​​ക്കാം. എ ​​ഫോ​​ർ അ​​ല​​ർ​​ട്ട്, ബി ​​ഫോ​​ർ ബ്രേ​​വ് & സി ​​ഫോ​​ർ കെ​​യ​​റിങ്!’’ ഡി​​സ്നി, ഹോ​​ട്ട്സ്റ്റാ​​ർ, മാ​​ർ​​വ​​ൽ, സ്റ്റാ​​ർ സ്പോ​​ർ​​ട്സ്, സ്റ്റാ​​ർ പ്ല​​സ് തു​​ട​​ങ്ങി സ്റ്റാ​​റി​​​ന്റെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള എ​​ല്ലാ നെ​​റ്റ്‌​​വ​​ർ​​ക്കു​​ക​​ളി​​ലും ഒ​​രേ​​സ​​മ​​യം പ്രീ​​മി​​യ​​ർചെ​​യ്ത ആ​​നി​​മേ​​റ്റ​​ഡ് സീ​​രീ​​സാ​​യ ‘സൂ​​പ്പ​​ർ വി​​’യി​​ലെ നാ​​യ​​ക​​നോ​​ട് സ്വ​​പ്ന​​ത്തി​​ൽ വ​​ന്ന് മു​​ത്ത​​ച്ഛ​​ൻ പ​​റ​​യു​​ന്ന ര​​ഹ​​സ്യ​​മാ​​ണി​​ത്.

സ്റ്റാ​​ർ ഇ​​ന്ത്യ​​ക്കു വേ​​ണ്ടി സൂ​​പ്പ​​ർ വി​​യെ ഉ​​ണ്ടാ​​ക്കി​​യ​​ത് ഹ​​ർ​​മ​​ൻ ബ​​വേ​​ജ​​യാ​​ണ്. സൂ​​പ്പ​​ർ പ​​വ​​ർ കി​​ട്ടി​​യ ശേ​​ഷം ആ​​ൾ​​ക്കൂ​​ട്ടം വെ​​റു​​ക്കു​​ന്ന സൂ​​പ്പ​​ർ വി​​ല്ല​​നാ​​യി സൂ​​പ്പ​​ർ വി ​​ചി​​ത്രീ​​ക​​രി​​ക്ക​​പ്പെ​​ടു​​ന്ന ഒ​​രു ഘ​​ട്ട​​മു​​ണ്ട് ഈ ​​സീ​​രീ​​സി​​ൽ. സൂ​​പ്പ​​ർ വി​​ല്ല​​നി​​ൽനി​​ന്ന് സൂ​​പ്പ​​ർ വി​​രാ​​ടി​​ലേ​​ക്കു​​ള്ള സൂ​​പ്പ​​ർ വി​​യു​​ടെ മാ​​റ്റ​​മാ​​ണ് ഈ ​​ആ​​നി​​മേ​​റ്റ​​ഡ് സീ​​രീ​​സി​​​ന്റെ ക​​ഥ. ആ​​രാ​​യി​​രു​​ന്നു ഇ​​ന്ത്യ​​ക്ക് വി​​രാ​​ട് കോഹ്‍ലി എ​​ന്ന ചോ​​ദ്യ​​ത്തി​​ന് ഹ​​ർ​​മ​​ൻ ബ​​വേ​​ജ​​യു​​ടെ ഉ​​ത്ത​​ര​​മാ​​ണു​​ത്ത​​രം; ‘‘എ​​ക്കാ​​ല​​ത്തെ​​യും ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റി​​ന് വി​​രാ​​ട് കോഹ്‍ലി ഒ​​രു സൂ​​പ്പ​​ർ ഹീ​​റോ​​യാ​​ണ്, വ​​ൺ ആ​​ൻ​​ഡ് ഓ​​ൺ​​ലി സൂ​​പ്പ​​ർ വി!’’

​​സ​​ചിന്റെ ഫു​​ട് വ​​ർ​​ക്കി​​നെ​​ക്കു​​റി​​ച്ചും, ക്രീ​​സി​​ലു​​ള്ള ബാ​​ല​​ൻ​​സി​​നെ​​ക്കു​​റി​​ച്ചും, ഷോ​​ട്ടു​​ക​​ളു​​ടെ വൈ​​വി​​ധ്യ​​ത്തെ​​ക്കു​​റി​​ച്ചും, ബാ​​റ്റിങ്ങി​​ലെ ക്ലാ​​സി​​ക്ക​​ൽ ശൈ​​ലി​​യെ​​ക്കു​​റി​​ച്ചും വാ​​ഴ്ത്തു​​ന്ന ലോ​​കം കോഹ്‍ലി​​യെ ഒ​​രാ​​വേ​​ശ​​പ്പോ​​രാ​​ളി മാ​​ത്ര​​മാ​​യാ​​ണ് എ​​പ്പോ​​ഴും ക​​ണ്ടി​​ട്ടു​​ള്ള​​ത്. ആ​​ക്ര​​മ​​ണോ​​ത്സു​​ക ക്രി​​ക്ക​​റ്റി​​​ന്റെ അ​​പ്പോ​​സ്ത​​ല​​നാ​​യി, ബാ​​റ്റി​​ന്റെ താ​​ഴേ​​ക്കി​​റ​​ക്കി കൈ ​​പി​​ടി​​ച്ച് ത​​ല്ലാ​​ൻ നി​​ൽ​​ക്കു​​ന്ന ക​​രു​​ത്ത​​നാ​​യി, ത​​ന്റേ​​ടി​​ത്ത​​ത്തിന്റെ​​യും താ​​ൻ​​പോ​​രി​​മ​​യു​​ടെയും നാ​​യ​​ക​​നാ​​യി അ​​യാ​​ൾ കൊ​​ണ്ടാ​​ട​​പ്പെ​​ട്ടു. ഏ​​ഷ്യ​​യി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ആ​​രാ​​ധ​​ക​​രു​​ള്ള ഇ​​ൻ​​സ്റ്റ​​ഗ്രാം അ​​ക്കൗ​​ണ്ട് വി​​രാ​​ട് കോഹ്‍ലി​​യു​​ടേ​​താ​​ണ്. അ​​തു​​ പ​​റ​​ഞ്ഞ​​പ്പോ​​ൾ ഒ​​രാ​​ൾ പ​​റ​​ഞ്ഞു, “പി​​ള്ളേ​​ര് സെ​​റ്റി​​​ന്റെ സ്ഥ​​ല​​മാ​​ണ് ഇ​​ൻ​​സ്റ്റ​​ഗ്രാം. അ​​പ്പോ​​ൾ ഇ​​ത് സ്വാ​​ഭാ​​വി​​കം!” എ​​ന്ന്.

രോഹിത് ശർമ,മഹേന്ദ്ര സിങ് ധോണി

പ​​റ​​ഞ്ഞ​​ത് ക​​ളി​​യാ​​യി​​ട്ടാ​​ണെ​​ങ്കി​​ലും, അ​​താ​​ണ് നേ​​ര്. കോഹ്‍ലി​​യെ കാ​​മി​​ച്ച​​ത് കൗ​​മാ​​ര​​മാ​​ണ്. പ​​ണ്ടു​​പ​​ണ്ട് അ​​ജ​​യ് ജ​​ഡേ​​ജ​​യോ​​ടും സൗ​​ര​​വ് ഗാം​​ഗു​​ലി​​യോ​​ടും തോ​​ന്നി​​യ ഇ​​ഷ്ട​​ക്കൂ​​ടു​​ത​​ലി​​​ന്റെ തു​​ട​​ർ​​ച്ച​​യാ​​ണി​​ത്. കൗ​​മാ​​രം പ​​ടി​​യി​​റ​​ങ്ങി​​യ​​വ​​രി​​ലു​​മു​​ണ്ട് കോഹ്‍ലി​​യാ​​രാ​​ധ​​ക​​രാ​​യ മ​​ഹാ​​ഭൂ​​രി​​പ​​ക്ഷം. അ​​വ​​രും പ​​ക്ഷേ വ്യ​​ത്യ​​സ്ത​​ര​​ല്ല. ഏ​​ത് പ്രാ​​യ​​ത്തി​​ലും നാം ​​ഉ​​ള്ളി​​ൽ കൊ​​ണ്ടുന​​ട​​ക്കു​​ന്ന കൗ​​മാ​​ര​​ത്തി​​​ന്റെ ഇ​​ച്ചി​​രി​​ക്ക​​ഷണമു​​ണ്ട്. വീ​​റോ​​ടെ​​യു​​ള്ള വാ​​ക് പോ​​രാ​​യു​​മൊ​​ക്കെ ചി​​ല നേ​​ര​​ങ്ങ​​ളി​​ൽ പ്ര​​ത്യ​​ക്ഷ​​പ്പെ​​ടാ​​റു​​ള്ള​​ത് അ​​താ​​ണ്. കൗ​​മാ​​ര​​ത്തി​​​ന്റെ ആ ​​ഇ​​ച്ചി​​രി​​ക്ക​​ഷണമാ​​ണ് വി​​രാ​​ട് കോഹ്‍ലി​​യെ കാ​​മി​​ച്ച​​ത്, ന​​മ്മ​​ള​​ല്ല. കോഹ്‍ലി ക​​ളി മ​​തി​​യാ​​ക്കി​​ത്തു​​ട​​ങ്ങു​​മ്പോ​​ൾ തോ​​ന്നു​​ന്ന വേ​​ദ​​ന അ​​തി​​​ന്റെ​​യാ​​ണ് –കൗ​​മാ​​ര​​ത്തി​​​ന്റെ അ​​വ​​സാ​​ന​​ത്തെ ത​​രി​​യും കൈ​​വി​​ട്ടുപോ​​വു​​ന്ന​​തി​​​ന്റെ.

Show More expand_more
News Summary - weekly social kaliyezhuth